Thursday 10 September 2015


ഇത്രേ എച്ചിത്തരം കാണിക്കരുത് .... എന്നും കെട്ടിയൊരുങ്ങി പോകുന്നുണ്ടല്ലോ ഒരു നല്ല ഫോണ്‍ വാങ്ങാൻ ഉള്ള വഴിയില്ലേ ...

ഈ കാണുന്നവർക്കെല്ലാം നമ്മടെ ഫോണിനെ കുറ്റം പറയണം ,,, വായില്ലാത്ത ആ പാവം എന്ത് പിഴച്ചു ...ഹും ,,,, അങ്ങനിപ്പോ പുതിയത് വാങ്ങി ഞാൻ ഇതിനെ അനാഥ ആക്കില്ല ....

എന്റെ കൂടെ ഇപ്പോൾ രണ്ടു വർഷമാവാൻ ആയി ആള് കൂടിയിട്ട്.... എന്റെ ആങ്ങള എനിക്ക് പുതിയ ഫോണ്‍ വാങ്ങിയ അസൂയയിൽ അവന്റെ ഈ ഒരുമാസം പഴക്കം ഉള്ള ഫോണ്‍ എനിക്ക് തന്നിട്ട് എന്റെ പുതിയത് കൊണ്ടുപോയി ....

അതിനിടയ്ക്ക് അവൻ എത്രെ ഫോണ്‍ മാറ്റി ,,വീട്ടുകാരും നാട്ടുകാരും എത്രെ ഫോണ്‍ മാറ്റി ,,,
എത്രെ മോഡൽകൾ വന്നു അങ്ങാടിയിൽ .... ടു ജി മാത്രം കിട്ടുന്ന ചെറിയ മെമ്മറിയുള്ള ഈ ഫോണിനു അല്ലെങ്കിലും ആവശ്യക്കാർ കുറവാണ്

പക്ഷെ നമ്മള് ആർക്കും വിട്ടുകൊടുക്കില്ല ,,, ചെറിയ ആളാണെങ്കിലും വലിയ ചിലവാണ്‌ പുള്ളിക്ക് ... റീചാർജ് ചെയ്തു ഞാൻ പെരുവഴി ആവാനായി ,,,, അതും പോട്ടെ ചില സമയത്ത് പ്രേതെകിച്ചു മഴ പെയ്താൽ ആള്ക്ക് സൂക്കെടാണ് ... കൊറേ നേരം ബാറ്ററിക്ക് എന്തേലും കൊടുത്താലേ പതിയെ കണ്ണ് മിഴിക്കൂ ,,മടിയൻ...

അപ്പോഴേക്കും ഓടി വരും നമ്മടെ പിള്ളാരുടെ മിസ്സ്‌ കാൾ "ഗണായകായ ഗണനായാകായ ധീമഹി :"( നിന്റെ ഈ പാട്ടൊന്നു മാറ്റുമോ എന്ന് ഇത് വെച്ചപ്പോൾ മുതൽ ഇനി ചോദിക്കാത്തവർ കുറവാണ് ,,,,മെസ്സേജ് ആണെങ്കിൽ "പലവട്ടം പൂക്കാലം "... നല്ല ശബ്ദത്തിൽ ഇരുന്നോട്ടെ ,,,അല്ലെ ")

പിന്നെ നാടും വീടും ഓഫീസും നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ഒക്കെ ഉണ്ട് ചിത്രമായി ,,,പിന്നെ കുറെ മലയാളം പാട്ടുകളും (നീ എന്താ ഓൾഡ്‌ ആണോ എന്ന് ചോദിക്കും പലരും ,,,നമുക്ക് ഇഷ്ട്ടപെട്ടതല്ലേ നമുക്ക് കേൾകാൻ പറ്റൂ )

പിന്നെ ഡിസ്പ്ലേയിൽ നമ്മടെ കലാവിരുത് "ഇത് എന്റെ വക ഫോണ്‍ ....by , ഞാൻ " എന്ന് എഴുതി വെച്ചിട്ടുള്ളത്‌ കാണുന്നവർക്ക് വിഷമം ഉണ്ടെങ്കിലും ആരും എടുക്കില്ല എന്ന വിശ്വാസമുണ്ട്‌

എത്രെ തവണ മഴയിൽ കുളിച്ചു ,,,, വാഷ്‌ ബേസിനിൽ കൊണ്ടിട്ടു അഭി ...എത്രെ തവണ അവൻ കഴുകി വൃത്തിയാക്കി തന്നു ...പിന്നെ കുറെ താഴെ വീണും എറിഞ്ഞും ശബ്ദത്തിന് ചെറിയ പ്രശ്നം ഉണ്ടെങ്കിലും ആൾക്ക് വലിയ കേടൊന്നും ഇല്ല ഇപ്പോഴും സുഖമായിരിക്കുന്നു ...

ആകെ ഉള്ള മൂന്നു സ്വിച്ച് പോയതുകൊണ്ട് ഹെയർ പിൻ ഇപ്പോൾ ഞാൻ കൊണ്ട് നടക്കാറുണ്ട് .... പിന്നെ നോക്കിയ കടക്കാരാൻ പോലും പറഞ്ഞു "ഡിസ്പ്ലേ മാറ്റണം " എന്നിട്ടും മാറ്റേണ്ടി വന്നില്ല ..... അത്രെയും നമ്മടെ കയ്യിലെ കാശിന്റെ അളവ് മനസ്സിലാക്കി കാണും ....

അത്രെയും ആത്മബന്ധം ഉള്ള ഇവനെ ഞാൻ കൊടുക്കില്ല ..കൊടുക്കില്ല ..കൊടുക്കില്ല
ആരും ആ പേര് പറഞ്ഞു വരരുത് ,,,,,

by ,, ഞാനും എന്റെ ഫോണും ...


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...