Thursday 10 September 2015

"ഇന്ത്യ എന്റെ രാജ്യം
എന്റെ സ്വന്തം രാജ്യം
ഇന്ത്യ എന്റെ ജീവനേക്കാൾ
ജീവനായ രാജ്യം
അമ്മയായ നാട്
നന്മയായ നാട്
മക്കൾ ഞങ്ങൾ സേവനത്താൽ
സ്വർഗമാക്കും നിന്നെ "
എന്റെ നാട് എന്നാൽ എനിക്ക് ഭ്രാന്തമായ ആനന്ദമാണ് ...
"ജനനീ ജന്മഭൂമിശ്ച്യ സ്വർഗാദപി ഗരീയസി " (വാല്മീകി രാമായണം " പിറന്ന നാട് സ്വർഗത്തിലും മഹത്തരം )
അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിച്ചു തുടങ്ങിയ കാലം മുതൽ ഞാൻ തേടിയത് എന്റെ നാടിനെ ആണ് ,,,
എന്റെ അഭിമാനം എന്റെ രാജ്യം ,,,,
ആർഷഭാരതത്തിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നൂ ... ഭാരതമെന്ന് കേൾക്കുമ്പോൾ അഭിമാനം മാത്രമല്ല ..തിളയ്ക്കുന്നു ചോര എന്റെ ഞരമ്പുകളിൽ ...
ഒരേ ഒരിന്ത്യ ഒരൊറ്റ ജനത ..... ഒരുപാട് മഹാന്മാർക്ക് ജന്മം നല്കിയ എന്റെ നാട് ,,പറഞ്ഞു തുടങ്ങിയാൽ ഒതുങ്ങില്ല വാക്കുകളിൽ......
മുന്നൂറ്റമ്പത് വർഷക്കാലത്തെ വൈദേശിക ആധിപത്യത്തിൽ നിന്ന് മോചിതമായത്തിന്റെ അറുപത്തെട്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ എന്റെ നാടിനെ ഒരു കാപാലികർക്കും വിട്ടുകൊടുക്കില്ല ,,,
ഇവിടെ ജന്മഭൂമിക്കായി ജീവൻ നൽകാൻ ഇനിയുമുണ്ട് നൂറ്റി മുപ്പതുകൊടി മനുഷ്യർ ...
അങ്ങ് കാശ്മീർ മുതൽ ഇങ്ങ് കന്യാകുമാരി വരെ ഞങ്ങൾക്ക് ഒരു വികാരമേ ഉള്ളൂ " ഇന്ത്യ ".....
വിദ്യ ജി സി സി


2 comments:

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...