Wednesday 23 September 2015

ഓരോ പരീക്ഷയും ഓരോ പരീക്ഷണമാണ്
ഒരുപാട് പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയവരാണ്
എല്ലാവരും ..
നന്നായി പഠിച്ചെഴുതുന്നവർക്കും ഒന്നും പഠിക്കാത്തവർക്കും
പേടിയുണ്ടാവില്ല ... പക്ഷെ അല്പം പഠിച്ചു പോകുന്നവരാണ്
അവസാനം വരെയും ടെൻഷൻ അടിച്ചിരിക്കുന്നത്‌
എന്റെ പരീക്ഷ - എസ് എസ് എൽ സി
മലയാളം 1&2 - എഴുത്തച്ഛൻ,ചെറുശ്ശേരി ,നമ്പ്യാർ ....പിന്നെ ഉള്ളൂർ,വള്ളത്തോൾ,ആശാൻ .... രണ്ടു മൂന്നു കഥ ,ലേഖനം .കവിത .... നാളെ സ്കൂളിൽ പോയി ചോദിക്കാം ആരോടെങ്കിലും പിന്നെ എഴുതാൻ എളുപ്പമാണ്
ഇംഗ്ലീഷ് - രാകേഷ് ന്റെ കഥ ,മറ്റേ കഥ ,കവിത ,,,കാര്യമില്ല നാളെ ആരോടെങ്കിലും ചോദിച്ചെഴുതാം . അത് ഓക്കേ
ഹിന്ദി - ഹിന്ദിയിൽ ഒക്കെ എന്ത് പഠിക്കാനാണ് ,,കാര്യമില്ല ചോദ്യത്തിൽ തന്നെ ഉത്തരം കണ്ടുപിടിക്കാം ,ഹെ,ഹും .ഹോ... ആഹ് അത് ഒപ്പിക്കാം
സോഷ്യൽ സയൻസ് - ഇതിലൊക്കെ ഇപ്പൊ എന്ത് പഠിക്കാൻ സ്വതന്ത്ര ചരിത്രം ,,ഉം ,,അഡ്ജസ്റ്റ് ചെയ്യാം ... പിന്നെ കാര്യമില്ല നോക്കാം
ഫിസിക്സ്‌-ഇതിലെന്ത് പഠിക്കാൻ ചലന നിയമം ,ഫിഷൻ,ഫുഷൻ അഹ്ഹ് അത് കുഴപ്പമില്ല ,,,
കെമിസ്ട്രി - കെമിസ്ട്രി ഇപ്പൊ പഠിച്ചിട്ടു വലിയ കാര്യമൊന്നുമില്ല ഒന്നും മനസ്സിലാകില്ല ,,, എന്തെങ്കിലുമൊക്കെ ഒപ്പിക്കാം ,,, ഒരു വിഷയത്തിൽ തോറ്റാൽ കുഴപ്പമില്ല ഇനി സെ പരീക്ഷയ്ക്ക് പഠിക്കാം
ബയോളജി - പിന്നെ ശരീര ഭാഗങ്ങൾ ,ചെടിയുടെ ഭാഗങ്ങൾ.. എല്ലാ ചിത്രവും നോക്കണം അത് രാവിലെ സമയമുണ്ടല്ലോ ...
കണക്ക്- കണക്കിലൊക്കെ എന്താണ് പഠിക്കാൻ ,പോളിനോമിയൽ എഴുതാം ,ഗുണിക്കൽ, ഹരിക്കൽ, വിസ്തീർണ്ണം വശം * വശം ,ത്രികോണം ,ചതുരം ,പിന്നെ ചുറ്റളവ്‌ ,ദൂരം ... അതൊക്കെ ചെയ്യാം കാര്യമില്ല
ഇൻഫർമേഷൻ ടെക്നോളജി - ഇതിപ്പോ എങ്ങനെയാ പഠിക്കുന്നത് ,,, എന്താ വരുന്നതെന്ന് നോക്കാം
റിസൾട്ട്‌ വന്നപ്പോൾ -- " പഠിക്കാമായിരുന്നു ....."

ഇപ്പോൾ എന്റെ അനിയത്തി
" എനിക്ക് വരാൻ ലീവ് ഇല്ലടി അമ്മ ചീത്ത പറയും നിങ്ങൾ പൊക്കൊ സിനിമയ്ക്ക് ,, പഠിക്കാനുണ്ട് ,, ടൂഷൻ കളയാൻ പറ്റില്ല ,സ്കൂളിൽ കോച്ചിംഗ് ക്ലാസ്സ്‌ ഉണ്ട് ,,"
അവരൊക്കെ ഫുൾ ടൈം തിരക്കാണ് പഠിക്കാൻ ,,, ഈ ഉത്തരവാദിത്വം പരീക്ഷ ദിവസം രാവിലെ എങ്കിലും തോന്നിയിരുന്നെങ്കിൽ ഞാനൊക്കെ എന്നോ നന്നായേനെ.....!!!!!!!!!
വിദ്യ ജി സി സി

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...