Thursday 10 September 2015

ഇനി ആരും പറയരുത് വിദ്യ എന്താ പ്രണയത്തെക്കുറിച്ച് മാത്രം എഴുതാത്തത് എന്ന്..............

പ്രണയമായിരുന്നു ....

ഒരുപാട് ...


പറഞ്ഞു തീർക്കാൻ കഴിയാത്ത സ്നേഹം

അല്ലെങ്കിൽ പ്രകടമാവാതെ പോയ സ്നേഹം

"കണ്ണിൽ നീ വന്നതും കനവായിരുന്നു

മുന്നിൽ നീ നിന്നതും

പറയാതെ പോയതും ,,,

അറിയാതെ കാത്തിരുന്നതും ,,,,

അടുത്തുവന്നപ്പോൾ അകന്നു നിന്നതും ...
അവസാനം ...

ഏകാന്തതയിൽ ജീവിച്ചു പഠിച്ചതും

മറന്ന് തുടങ്ങിയപ്പോൾ വീണ്ടും വന്നതും ...

നിന്നോട് കാത്തിരിക്കാൻ പറഞ്ഞാൽ
നടക്കാതെ പോകുമോ എന്ന പേടി

വേണ്ടെന്ന് പറയുമ്പോൾ
കൈവിട്ടു പോകുമോ എന്നതും ...

കുറ്റപ്പെടുത്താൻ വരരുത്

പാതിവഴിയിൽ ഞാൻ നീട്ടിയ
കൈ കാണാതെ പോയത് നീയാണ് ..

എന്റെ ജീവിതത്തിലേക്ക് നോക്കിയപ്പോൾ നിന്നെ കണ്ടു

എന്റെ വീട്ടുകാരുടെ സ്വപ്നങ്ങളിലേക്ക്‌ നോക്കിയപ്പോൾ
"ഞാൻ കണ്ടത് എന്നെയാണ് .."

"ഇനിയെന്റെ പ്രണയത്തിന് ചിതയോരുക്കുന്നു

എന്റെ ആത്മാവിൽ ...

ഹൃദയരക്തം കൊണ്ട് ചെമ്പട്ട് ചുറ്റി ,

കണ്ണുനീരിനാൽ വെള്ള പൊതിഞ്ഞ്

എന്റെ സ്വപ്‌നങ്ങൾ കൊണ്ട് തീർത്ത ചിതയിൽ

ഇനിയെന്റെ പ്രണയം വെന്തുരുകട്ടെ

പോറ്റിവളർത്തിയ പ്രതീക്ഷകൾ കൊണ്ടാ-
ച്ചിത ആളിപ്പടരട്ടെ .."


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...