Thursday 22 September 2016

ഓരോ ദിവസത്തിന്റെയും തുടക്കം എവിടം മുതലാണെന്ന് ഈ കഴിഞ്ഞ രണ്ടു കൊല്ലത്തിടയ്ക്കെന്നോട് ചോദിച്ചാൽ ഉത്തരമൊന്നേയുള്ളൂ "ഫോൺ .... അല്ല ഫെയ്‌സ്ബുക്ക് ",
എന്റെ ഓരോ ദിനങ്ങളും തുടങ്ങുന്നത് നീലയിൽ ചുവപ്പടയാളം നോക്കിയുള്ള കാത്തിരുപ്പുകളിലാണ് .

സൈബർ ലോകത്തിലെത്തും മുൻപ് പുതിയ ദിനം തുടങ്ങിയത് കാണുന്നത് "ന്യൂ ഇയർ ആഘോഷത്തിനും ,ശിവരാത്രിക്കും ,അമ്പലത്തിലെ ഉത്സവത്തിനും അതുമല്ലെങ്കിൽ ഇടയ്ക്കിടെ അങ്ങിങ്ങായി ഉണ്ടാവാറുള്ള കല്യാണത്തലേന്നുകളിലും ഞെട്ടിയുണരുന്ന പ്രേത സ്വപ്നങ്ങളിലും മാത്രമായിരുന്നു .

എന്നാലിപ്പോൾ ഫോൺ ഡിസ്‌പ്ലേയിൽ " 12 "o " ക്ലോക്ക് കഴിഞ്ഞു "00:01" മുടങ്ങാതെ കണ്ടുതുടങ്ങി . പുതിയ ദിനം കണ്ടിട്ടാണ് ഓരോ ഉറക്കവും ആരംഭിക്കുന്നതെന്ന് സാരം . പെൺകുട്ടികൾ അതിരാവിലെ എഴുന്നേൽക്കണം പറഞ്ഞു പഠിപ്പിച്ച ആരും ഇതൊന്നും കാണാതിരുന്നാൽ മതിയായിരുന്നു .

ഇൻബോക്സ് ചാറ്റിങ്ങുകളെയും , ഓൺലൈനിൽ നാട്ടുകാരോ ബന്ധുക്കളോ കണ്ണും മിഴിച്ചിരുപ്പുണ്ടെങ്കിൽ കണ്ടു സീനാക്കണ്ട കരുതി ചാറ്റ് ഓഫ് ചെയ്തു കാര്യമായി ഓരോ ഗ്രൂപ്പുകളിലും കയറിയിറങ്ങുന്നത് പ്രധാന പരിപാടിയായി ഏറ്റെടുത്തിരിക്കുകയാണ് .

ചിലപ്പോൾ വായിക്കുമ്പോൾ എഴുതിയവന്റെ /യവളുടെ കരണത്തടിക്കാനോ അല്ലെങ്കിൽ അറിയാവുന്ന വാക്കുകൾ കൊണ്ട് വൃത്തിയായൊരു തെറിയഭിഷേകം നടത്താനോ തോന്നും .... (ആരെയും ഉദ്ദേശിച്ചല്ല ..)

മറ്റു ചിലപ്പോൾ ആദ്യ വരികളിൽ തന്നെ നിർത്തിപ്പോകും ....( കുറ്റം പറയുകയല്ല ഇങ്ങനെ ചെറുതായി എഴുതിയല്ലേ തുടങ്ങേണ്ടത് )

ചിലപ്പോൾ ചില രചനകൾ പിടിച്ചിരുത്തും....

ഒറ്റയിരിപ്പിനു വായിച്ചു തീർക്കുമ്പോൾ മലയാളസാഹിത്യ കുലപതികളുടെ മുന്നിൽ ഇവർക്ക് ഒരു സ്ഥാനം ഉണ്ടാവണം എന്ന് തോന്നിപ്പോവും ...(തല്ലരുത്..ഇതെന്റെ വെറും അഭിപ്രായമാണ് )

ചിലതും മനസ്സിന് കുളിരേകും ....

ചിലതു വികാരങ്ങളെ തൊട്ടുണർത്തും ...

ചിലതു നഷ്ടങ്ങളെ ഓർമിപ്പിക്കും

ചിലതു ചിരിപ്പിക്കും ....

ചിലതു ചിന്തിപ്പിക്കും ...

ചിലതു വായിച്ചാൽ ഈ വിരഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ അവസ്ഥയെന്ന് തോന്നും

ചിലതിൽ രാജ്യസ്നേഹം

ചിലതിൽ സഹതാപം

ചിലതിൽ തിരിച്ചറിവുകൾ

ചിലതു വായിച്ചാൽ കൂട്ടുകാരെയും

ചിലതിൽ ബന്ധുക്കളെയും ഓർമ വരാറുണ്ട്

മറ്റു ചിലപ്പോൾ ബന്ധനങ്ങളായി ചുറ്റും നിന്ന് കാത്തുസൂക്ഷിക്കുന്നവരോടുള്ള ദേഷ്യമൊക്കെ പോവും

കമെന്റുകളായി വന്നു പഞ്ചാരിക്കുന്നവരെ കാണുമ്പോൾ ചെറിയ ദേഷ്യം ഉണ്ടാവുമെങ്കിലും

വ്യക്തമായും വൃത്തിയായും അഭിപ്രായങ്ങളും നിർദേശങ്ങളും അഭിനന്ദനങ്ങളും കൊടുക്കുന്നവരെ കാണുമ്പോൾ ബഹുമാനവും തോന്നും . ഈ പൊട്ട ഫോണിൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് മറുപടി കൊടുക്കാൻ കഴിയാതെ പോകേണ്ടി വരുമ്പോൾ ഇത്തിരി വിഷമവും തോന്നാറുണ്ട് .

ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും വളർച്ചയിൽ പറഞ്ഞറിയിക്കാനാവാത്ത സ്വാധീനം ചെലുത്തുന്നത് ഇതുപോലെയുള്ളവർ തന്നെ .

ചില രചനകൾ വായിക്കുമ്പോൾ അവരുടെ കാലിൽ വീണു നമസ്കരിച്ചാലോ എന്ന് തോന്നും

മറ്റു ചിലപ്പോൾ നിശബ്ദമായി കരഞ്ഞുപോകും ....എത്ര പിടിച്ചു നിർത്തിയാലും കരയിപ്പിക്കുന്ന ചില എഴുത്തുകൾ ...

ലക്‌ഷ്യം തെറ്റിയ ജീവിതത്തിൽ ചിലതു കാണുമ്പോൾ വല്ലാത്തൊരു ഉന്മേഷമാണ്

പക്ഷെ മറ്റുള്ളവരുടെ കോപ്പി അടിച്ചു പോസ്റ്റ് ചെയ്തു ആളാവുന്നതു കാണുമ്പോൾ ഇവർക്കൊന്നും നാണമില്ലേ നട്ടെല്ലില്ലെ എന്നും തോന്നാറുണ്ട് (ഇതിന്റെ പേരിൽ ഉടക്കിയത് ആരെങ്കിലും വായിക്കുകയാണ് എങ്കിൽ ...എന്നോട് ക്ഷമിക്കണ്ട ...കണ്ടത് ഞാനിനിയും പറയും ...ഓരോരുത്തർ ലിമിറ്റഡ് ആയ സൗകര്യങ്ങളിൽ ഉള്ള സമയവും മുടക്കി ടൈപ്പ് ചെയ്തു കൊണ്ട് വയ്ക്കുമ്പോൾ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകുന്ന കാണുമ്പോൾ ഒരു സങ്കടം തന്നെയാണ് ...)

ഇതേ സമയം "കടപ്പാടോ , ആളുടെ പേരോ വെച്ച് പോസ്റ്റുന്നവരെ കാണുമ്പോൾ ഇത്തിരിയേറെ ബഹുമാനവും തോന്നാറുണ്ട് .

ഒരുകാലത്തു നഷ്ടപ്പെട്ടെന്ന് കേരളജനതായൊന്നടങ്കം മുറവിളി കൂട്ടിയ മലയാള സാഹിത്യത്തെ ഓരോരുത്തർ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു നിർവൃതി തന്നെയാണ് .

മറ്റുള്ളവരുടെ എഴുത്തുകൾ വായിക്കാനോ അഭിപ്രായം പറയാനോ മെനക്കെടാത്ത വല്യ എഴുത്തുകാർ ഇവിടെ കിട്ടുന്നതും കൊടുക്കുന്നതുമായ പ്രോത്സാഹനം കണ്ടു പഠിക്കേണ്ടതാണ് എന്ന് വരെ തോന്നാറുണ്ട്

മലയാളത്തിൽ മാത്രമല്ല മിക്ക ഭാഷകളിലും ഇത്തരം സാഹിത്യ കൂട്ടായ്മകളും ഭാഷ സംരക്ഷണവും തീവ്രമായിത്തന്നെ നടക്കുന്നുണ്ട് . ഇപ്പോൾ മലയാളികൾ എഴുതി കൂട്ടിയ രചനകളിൽ മികച്ചത് തിരഞ്ഞെടുത്തു പുസ്തകം ആക്കുകയാണെങ്കിലും എത്ര ലൈബ്രറികൾ നിറയ്ക്കാനുള്ളത് കിട്ടിയേനെ ...?

വല്യ ദുശ്ശീലങ്ങളിലും , ഓരോരുത്തരുടെ ഇൻബോക്സുകളിൽ ചാറ്റിങ് - ഡേറ്റിംഗ് -മീറ്റിങ്-ചീറ്റിങ്ങ് - എന്ന് പോവാതെ , രാഷ്ട്രീയത്തെയോ - മതങ്ങളെയോ വലിച്ചിഴയ്ക്കാതെ , പ്രോൺ സൈറ്റുകളിൽ കയറിയിറങ്ങാതെ കിട്ടുന്ന സമയം അക്ഷരത്തിനായി മാറ്റി വെക്കുന്നതാണോ ഇന്നത്തെ കാലത്തു സംഭവിക്കുന്ന സാഹിത്യഅപചയം ? മൂല്യ ശോഷണം ?

ഇവളെന്താ ഈ പറഞ്ഞു വരുന്നതെന്നാണോ ചിന്തിക്കുന്നത് ? നിസ്സാരമായി ഒറ്റ വാക്കിൽ പറയാം .... ഫെയ്‌സ്ബുക്ക് ഒരു ആഗോളസൂപ്പർ മാർക്കെറ്റ് ആണ് .

അല്ലെങ്കിൽ വലിയൊരു ഉത്സവപ്പറമ്പ് .... ഇവിടെ കാഴ്ചക്കാർ മുതൽ കച്ചവടക്കാർ വരെയുണ്ട് ... ഉത്സവം കണ്ടു മനം നിറയ്ക്കുന്നവരും മതിമറക്കുന്നവരുമുണ്ട് ... നാട്ടിലെ ഉത്സവങ്ങൾ വല്ലപ്പോഴും ആണെങ്കിൽ ഇവിടെയൊന്നും ഉണ്ടാവും ...അല്ലെങ്കിൽ ഉണ്ടാക്കാം എന്നൊരു വ്യത്യാസം മാത്രം ...

നിങ്ങള്ക്ക് ഏത് തരം കളിപ്പാട്ടം വേണം ...വീട്ടു സാധനങ്ങൾ വേണോ ...ഭക്ഷണ സാധനങ്ങൾ വേണോ ..അതോ നിങ്ങള്ക്ക് യന്ത്ര ഊഞ്ഞാലും ആടുന്ന കുതിരയുമാണോ വേണ്ടത് ..അതുമല്ലെങ്കിൽ കയ്യോളം പൊങ്ങി കഴിക്കുമ്പോൾ കൈപ്പത്തിയിലും ചെറുതാവുന്ന പഞ്ഞിമിട്ടായിയോ ...അതോ കഴിക്കും തോറും രുചിയും മണവും കുറഞ്ഞു വരുന്ന ഐസോ ... അതുമല്ലെങ്കിൽ മുച്ചീട്ടു കളിക്കണമോ... ജാതകം നോക്കണോ ...തത്തയെക്കൊണ്ടോ കവടിയെക്കൊണ്ടോ ഓലയെക്കൊണ്ടോ നിങ്ങൾക്ക് ജീവിതമറിയണോ ..അതുമല്ലെങ്കിൽ പ്രാർത്ഥിക്കാനോ ...ദേവ സ്തുതികളിൽ സ്വയം മറക്കണോ... തല്ലിപ്പൊളി പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യണമോ .... അണിഞ്ഞൊരുങ്ങി ആരുടേയും കണ്ണ് പെടാൻ വേണ്ടി വരണമോ ...മുഖം താഴ്ത്തി മിണ്ടാപ്പൂച്ചയാവാനോ ...കരിവളയാനോ മുത്തുമാലയാണോ വേണ്ടിയിരുന്നത് ...? പ്രേമിക്കാനോ കാമിക്കണോ അതോ നല്ല കൂട്ടുകൂടണമോ ... അറിവിനോ ..ഉല്ലസിക്കാനോ ..നേരം പോകാനോ ...? എനിക്കങ്ങനെ തോന്നാറുണ്ട് ..എല്ലാം ഉള്ളതുപോലെ പലരൂപത്തിൽ ...

അതുകൊണ്ടല്ലേ മുഖപുസ്തകം ഇത്ര ജനകീയവും ഗ്രൂപ്പുകൾ അവിടത്തെ കിരീടം വെക്കാത്ത രാജാക്കന്മാരും ആയി മാറിയത് . തൂലികയ്ക്കു പടവാൾ ആവാൻ കഴിയുന്ന കാലം കടന്നുപോയിട്ടില്ല ഇന്നത് കീ ബോർഡിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടെന്നു മാത്രം . സംശയമുണ്ടെകിൽ ഒന്ന് ശ്രദ്ധിച്ചു നോക്കൂ

ഇനിയൊരു വിപ്ലവം ഉണ്ടാക്കാനും ....ഉള്ള വിപ്ലവത്തെ അടിച്ചമർത്താനും ...നന്മയെ വിജയിപ്പിക്കാനും തിന്മയെ തോൽപ്പിക്കാനും ഇതുപോലുള്ള ജനകീയ മാധ്യമങ്ങളിലൂടെയേ കഴിയൂ ... ഇതൊരു വിപത്താണോ എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല ഒരേ സമയം ആപത്തും അനുഗ്രഹവും ആണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് ...!

വിരൽത്തുമ്പിൽ വിരിയുന്ന മഹാകാവ്യങ്ങളെ ,
അതിരുകൾ ഭേദിക്കപ്പെട്ട സൗഹൃദങ്ങളെ ,
സത്യവും മിഥ്യയുമേതെന്ന് തിരിച്ചറിയാനാവാതെ ഇടയ്ക്കു അന്തം വിട്ടു നിൽക്കുന്നവരെ ,

സമയത്തിനു പിന്നിൽ ജീവിക്കാനായി നെട്ടോട്ടമോടുന്ന നമ്മൾക്ക് വായാൽ പറയുന്നതും എഴുതി ഫലിപ്പിക്കുന്നതുമായ നന്മകൾ ജീവിതത്തിൽ പൂർണ്ണമായും ഉൾക്കൊള്ളുവാൻ സാധിക്കില്ല ...കാലം കുറച്ചൊക്കെ മാറിയിരിക്കുന്നു ... ജീവിതത്തെ എല്ലാവരും സ്നേഹിക്കുന്നു ഇത്തിരിയൊക്കെ സ്വാർത്ഥരുമാണ് .ഇടയ്ക്കിടക്ക് കാണുന്ന മുഖമില്ലാ മുഖങ്ങളിപ്പോൾ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു ...

NB : ഇതെല്ലം എന്റെ തോന്നലുകളാണ് ....എനിക്കിനിയും പലതും തോന്നും അപ്പോഴൊക്കെ ഇതുപോലെ വെറുപ്പിക്കാൻ വരും ....!
പതിവില്ലാതെ രണ്ടു ദിവസം അടുപ്പിച്ചുള്ള അവധി കിട്ടിയപ്പോഴാണ് സ്വാതന്ത്രദിനത്തിന്റെ സന്തോഷം തോന്നിയത് , ഒപ്പം മൂന്നാം നാളുകൂടെ അവധിയെടുത്താൽ വന്നേക്കാവുന്ന "ലോസ് ഓഫ് പേ " യുടെ ഓർമയുണ്ടായിട്ടും ശേഷമുള്ള രണ്ടു ദിവസങ്ങളും കൂടെ അവധിയാക്കി സ്വസ്ഥമായൊന്നു ഉറങ്ങുവാൻ തീരുമാനിച്ചു .

ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത ടാർഗെറ്റുകളും കോണ്ടാക്ട് ലിസ്റ്റിൽ പോക്കെറ്റിനു കനമുള്ള അധികമാരും ഇല്ലാത്തതുകൊണ്ടും മുറതെറ്റാതെ വാങ്ങിവരുന്ന "വാർണിംഗും " മറന്ന് രണ്ടുവർഷത്തെ ഔദോതിക ജീവിതത്തിൽ ആദ്യമാണിത് .

തിങ്കളാഴ്ച രാവിലെ സ്വാതന്ത്രം കിട്ടിയതിന്റെ വാർഷികം ആഘോഷിക്കാൻ നേരത്തെത്തന്നെ പിള്ളാര് കുളിച്ചുപുറപ്പെട്ടു വരുന്നത് കണ്ടാണ് എഴുന്നേറ്റത് . അതുകൊണ്ടപ്പോൾ തലേന്നത്തെ ഫെയ്സ്ബുക്കിലെ വീരവാദങ്ങളിലും രാജ്യസ്നേഹത്തിലും തൃപ്തി തരാത്ത ഒരനുഭൂതി തോന്നി "ഹോ ...നാളെയുടെ പൗരന്മാർ "

എനിക്ക് വൈകിയോ അവർക്കു നേരത്തെയോ എന്നറിയാൻ വാച്ചിലേക്ക് നോക്കി . നേരം രാവിലെ ഏഴര . ഇന്നലെ രാത്രിമുതൽ "ഉണ്ണാൻ വിളിക്കുമ്പോൾ ആശാരിക്ക് രണ്ടു കൊട്ട് കൂടുതൽ " എന്നപോലെ മാസാവസാനം ആയപ്പോൾ നിർത്താതെ പെയ്യുന്ന മഴയുടെ കുളിരിൽ, ശബ്ദം കുറച്ചു ഫോണിൽ പഴയ മലയാളം പാട്ടുകളും കൂടെ കേട്ടപ്പോൾ നന്നായൊന്നുറങ്ങിപ്പോയി .

എന്നെക്കണ്ടതും അച്ഛമ്മയുടെ വകയായി ആദ്യ കമന്റ് വന്നു "നാളെ വേറൊരുത്തന്റെ വീട്ടിൽ ചെന്നാൽ പിറ്റേന്ന് അവരിവിടെ കൊണ്ട് വിടും .." എന്നും കേൾക്കുന്നതായാണെങ്കിലും ഇപ്പോൾ കല്യാണആലോചനയ്ക്കു ബലം വെച്ച് വരുന്നതിനാൽ മനസ്സിലൊരു ലഡ്ഡു പൊട്ടിയ പ്രതീതി . (അമ്മായിയമ്മയോടു തല്ലുണ്ടാക്കാതെ ഇങ്ങനെ വീടെത്തിലെത്താം ...!)

"അത് നല്ല കാര്യമല്ലേ ?" എന്ന് മറുപടി കൊടുത്താൽ ഉണ്ടായേക്കാവുന്ന "പ്രസംഗത്തെ "കുറിച്ചോർത്തപ്പോൾ

"എനിക്ക് നല്ല തലവേദന " എന്ന് മറുപടി കൊടുത്ത് പിള്ളാരുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അച്ഛമ്മയുടെ തിരിച്ചടി വന്നു

"ഇപ്പോഴും ജോലി ജോലി പറഞ്ഞു നടന്നിട്ട് എന്താ കാര്യം ഒരു ദിവസം ലീവെടുത്ത് ആശുപത്രിയിൽ പൊയ്ക്കൂടേ ... കൊടുവായൂര് എസ് ബി ട്ടിന്റെ അടുത്തു പുതിയ ഒരാളുണ്ട് ..നല്ല ഡോക്ടറാണ് ...പറഞ്ഞാൽ കേൾക്കില്ലാലോ "

"അതുകഴിയാത്ത മുൻപേ അച്ചാച്ചന്റെ വകയും " ഏത് സമയവും ഫോണും കുത്തിക്കൊണ്ടിരുന്നാൽ തലവേദനയേ വരൂള്ളു..."

"അതെ അച്ഛാച്ച ...ഇവൾക്ക് ഏതുനേരവും ഫെയിസ് ബുക്കിലാണ് പരിപാടി ..." ഈ പറഞ്ഞത് എന്റെ കൂടപ്പിറപ്പിന്റെ അഭിപ്രായമാണ് . കൃത്യ സമയത്തു വന്നോളും

"നശിപ്പിച്ചു ...." സ്വാതന്ത്രദിനവും രാജ്യസ്നേഹവുമൊക്കെ മനസ്സിൽ നിന്നും ഇതിനിടയ്ക്ക് എപ്പോഴോ ആവിയായിപ്പോയി . അല്ലെങ്കിലും ഒരു പൗരനെ വാർത്തെടുക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് കുടുംബമാണ് . ഇതിപ്പോൾ കലാം പറഞ്ഞതുപോലെ ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങൾ വന്നുപോയതു എന്റെ തെറ്റാണോ ?" അതോണ്ടല്ലേ വൈകി എഴുന്നേൽക്കുന്നത്

അവരുടെ വാക്കുകൾ ഒരു ചെവിയിലൂടെ കട്ട് മറു ചെവിയിലൂടെ കളഞ്ഞു, മുഖത്തു വീണ്ടുമൊരു ചിരിവരുത്തി "നാളത്തെ പൗരന്മാരാരുടെ അടുത്തേക്ക് പോയി ."

"സൊത്തൂ നിനക്കിന്നു പണിയില്ലേ ...?" (ഡിഗ്രി വരെ പഠിച്ചു മലമറിച്ചിട്ടു കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്ന ജോലിയെ പണി എന്ന് പറഞ്ഞ അമർഷത്തോടെ )

"ഇല്ല .... നിങ്ങളെന്താ ഇത്രനേരത്തെ ...?"

"എട്ടുമണിക്ക് കൊടിയുയർത്തും , അതിനു മുൻപേ പോകണം ..... ഒരു ദിവസം പോലും ലീവില്ല . ഒണക്ക മുട്ടായിക്കുവേണ്ടി ..."

എന്റെ രാജ്യസ്നേഹത്തിനു ഏറ്റ ഏറ്റവും വലിയ തിരിച്ചടി . പണ്ടൊക്കെ ലഡ്ഡു തരുമായിരുന്നെങ്കിലും ഞങ്ങളിങ്ങനെ ഒരിക്കലും പ്രതികരിച്ചിട്ടില്ല .

അന്ന് നാട്ടിൽ ഉണ്ടായിരുന്ന ഏക യു പി സ്‌കൂൾ (ഞങ്ങടെ )ന്റെ മുറ്റവും പരിസരവും വൃത്തിയാക്കുന്ന പണി തലേന്നേ കഴിച്ചിരിക്കും . ഇന്നത്തെ പിള്ളാർക്ക് വല്ലതും അറിയാമോ തഴച്ചു വളർന്ന കുറുന്തോട്ടിയും ,ആടലോടകവും ,പൂച്ചെടികളും ,മറ്റു അനാവശ്യ സസ്യങ്ങളെയും ആ സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും നിർമാർജ്ജനം ചെയ്യും (വന നശീകരണം അല്ല ട്ടോ .)

കുറുന്തോട്ടി കൊണ്ടുണ്ടാക്കിയതും ,അല്ലാതെ ക്‌ളാസിൽ സ്ഥിരം അടിച്ചുവാരുന്നതും ,അടുത്ത വീടുകളിൽ നിന്നും കൊണ്ടുവന്നതും ഒക്കെ ചേർത്തു സംഭരിച്ച ചൂലുകൾ കൊണ്ട് എല്ലായിടത്തും മത്സരിച്ചു അടിച്ചുവാരും ... അധികമാരും ചൊറിയുന്നു ,കാലിൽ മണ്ണാകും എന്നൊന്നും പറഞ്ഞു മാറി നിന്നിട്ടില്ല . മികച്ച പ്രകടനം ഇക്കാര്യത്തിലും ഞങ്ങൾ കാഴ്ച വെക്കുമായിരുന്നു

അതിനിടയ്ക്ക് സ്വന്തം കയ്യിലുള്ള അമ്പതുപൈസയും ഇരുപത്തഞ്ചു പൈസയും (അത്യാവശ്യം ചിലരുടെ ഒരു രൂപയും ) ചേർത്തു വാങ്ങുന്ന വർണ്ണക്കടലാസ്സുകൾ (മറ്റു ക്‌ളാസ്സുകാരെ വെച്ചും ഞങ്ങളുടെ ക്‌ളാസ് ഭംഗിയാക്കാൻ ഉള്ള ശ്രമമാണ് പിന്നെ ) ബലൂണുകൾ ...വർണ്ണ ചോക്കുകൾ... തുടങ്ങിയവ കൊണ്ടാണ് അടുത്ത കലാ പരിപാടി

ക്‌ളാസ്സിലെ കാലപ്പഴക്കം ചെന്ന ചാർട്ടുകളും മറ്റും മാറ്റി ,ഒടിഞ്ഞതും കേടായതും ഒക്കെ കഞ്ഞിപ്പുരയിൽ കൊണ്ടിട്ട് , ഡെസ്‌ക്കും ബെഞ്ചുമൊക്കെ കഞ്ഞികിണ്ണത്തിൽ വെള്ളം കൊണ്ടുവന്നു കഴുകി ഉണക്കി , ബ്ലാക്ക് ബോർഡ് ചെമ്പരത്തിയും മഴിത്തണ്ടും വെള്ളവും കൊണ്ട് വൃത്തിയാക്കി . വർണ്ണ ചോക്കുകൾ തീരുന്ന വരെയും "സ്വതത്രദിനാശംസകൾ " എഴുതി ... ക്ലസ്സിനും പരിസരത്തിനും മുതുമോടിയേകും (അഞ്ചാം ക്‌ളാസിൽ ഒക്കെയെത്തിയപ്പോൾ പിന്നെമുതൽ പിരിവിട്ടു ചുണ്ണാമ്പുവരെ അടിച്ചിട്ട് )

ഒപ്പം ഞങ്ങളുടെ എന്നത്തേയും മാതൃകയായ അധ്യാപകർ പറയുന്ന പോലെ അല്ലെങ്കിൽ രാഷ്രപിതാവിനെപ്പോലെ ഞങ്ങളുടെ സ്‌കൂൾ ബാത്രൂം വരെ കഴുകി വൃത്തിയാക്കുന്നത് ഞങ്ങളാണെങ്കിലും ആ ദിവസം അല്പം കൂടുതൽ വൃത്തിയാക്കും . സ്‌കൂൾ കിണറ്റിൽ നിന്നും "കുത്താൻ "പിടയുന്ന ടാങ്കിൽ നിന്നും , പാടത്തിലേക്കുള്ള വെള്ളക്കെട്ടിൽ നിന്നും ഒരു അറപ്പുമില്ലാതെ കഷ്ട്ടപ്പെട്ടു കൊണ്ടുവന്നിരുന്ന വെള്ളം കൊണ്ട് (ഇന്ന് നല്ല സൗകര്യം ഉണ്ട് ട്ടോ )

ശേഷം മതിലിലും ,ബാത്ത്റൂമിന്റെ സൈഡിലും ,ക്‌ളാസ് മുറികളുടെ ബാക്കിലും ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന "പായൽ " ചുരണ്ടി -മാന്തി എടുത്ത് കൊണ്ട് വരും (അന്നൊന്നും ഡെറ്റോൾ ഇത്ര വ്യാപകമല്ല) , അതിനൊപ്പം ചെങ്കല്ല് പരസ്പരം ഉരച്ചും ,പാറയിൽ കുത്തിപ്പൊട്ടിച്ചും കൊണ്ടുവരുന്ന "ചുവപ്പുപൊടിയും ",ചിതലും (ചിലര് ഇടയ്ക്കിടെ തിന്നു നോക്കാറുണ്ട് ട്ടോ ..എന്നെ മാത്രം ഉദ്ദേശിച്ചല്ല )

ശേഷം സ്‌കൂളിന് മുന്നിലെ വർക്ക് ഷോപ്പിന്റെ ഉമ്മറത്ത് കൂട്ടിയിട്ട വെസ്റ്റ് ചുണ്ണാമ്പ് പാവാടയിലും (ഇന്നത്തെ അത്ര സദാചാരം അന്ന് ഞങ്ങൾക്ക് ഇല്ലായിരുന്നു ) ആണ്പിള്ളാര് ഷർട്ടിലും വാരിക്കൊണ്ടുവരും , കഞ്ഞി വെക്കുന്ന അടുപ്പിലെ കറുപ്പ് ചാരം ( വല്യ ക്‌ളാസിൽ എത്തിയപ്പോൾ പൈസ പിരിച്ചു നീലം വാങ്ങി ) കൂടെ കൊണ്ട് വന്നാൽ നമ്മടെ ക്ലാസ്സ് മുറ്റത്തു ഭംഗിയായി പതാക വരയ്ക്കും ...

സംഘടിപ്പിച്ച അസംസ്‌കൃത വസ്തുക്കൾക്കൊണ്ടു പതാകയുടെ നിറം നൽകും ... ഇടയിൽ ചെറിയ തമ്മിൽത്തല്ലും ,വാചകമടിയും ,ഒപ്പം മറ്റു ക്ലാസ്സുകാർക്കു കാണിച്ചു കൊടുക്കാതെ പതാകയ്ക്ക് ചുറ്റും നിന്ന് ഇടയ്ക്കു ദേശഭക്തി ഗാനവും കുറച്ചു "ജൈഹിന്ദും " വിളിച്ചു നാളത്തെ ദേശഭക്തിഗാന മത്സരത്തിന്റെയും പ്രസംഗ മത്സരത്തിന്റെയും അവസാനവട്ട തയ്യാറെടുപ്പുകൂടി നടത്തി "ആഘോഷത്തോടെ ..അതിലേറെ സന്തോഷത്തോടെ ഞങ്ങൾ പിരിയും ..."

നിങ്ങൾക്കറിയാമോ ഏകദേശം ആ ആഴ്ച മുഴുവനെങ്കിലും ഞങ്ങൾ സ്വാതന്ത്രദിനം ചെറുതും വലുതുമായി ആഘോഷിച്ചിരുന്നു . പിറ്റേന്ന് സ്‌കൂളിൽ പോകാനും ആരും മടി കാണിച്ചിട്ടുമില്ല . തലേന്നത്തെ മഴയിൽ കുതിർന്നു ഒലിച്ചുപോയും നാശമായ ഞങ്ങളുടെ പതാകയുടെ അവസാനവട്ട മിനുക്കുപണി നടത്തി . ക്ലാസ്സിൽ അലങ്കരിച്ചതിൽ കാറ്റുപോയ ബലൂണുകൾ ഒന്നുകൂടെ ഊതിക്കെട്ടി

എട്ടേ കാലിനു ബെല്ലടിക്കുമ്പോൾ വരിവരിയായി ദേശീയ പതാക - കൊടിമരത്തിന്റെ അടുത്തെത്തും . ഹെഡ് മാസ്റ്ററും പി ടി എ പ്രെസിഡന്റും കൂടെ കൊടിയുയർത്തുമ്പോൾ അവിടെയുള്ള ആയിരക്കണക്കിന് കുരുന്നുകണ്ണുകൾ പതാകയിലേക്കു നോക്കി ആവേശത്തോടെ "വന്ദേ മാതരം" പാടിക്കൊണ്ടേയിരിക്കും .

മൂവർണ്ണക്കൊടിയിൽ നിന്നും താഴെ വീഴുന്ന തെച്ചിയും ചെണ്ടുമല്ലിയും റോസും കൂടെ സ്‌കൂളിൽ ഞങ്ങൾ വെച്ച ചെടികളിലെയാണ് (ഓരോ ക്ലസ്സിനും ഓരോ പൂന്തോട്ടം ഉണ്ടായിരുന്നു അന്ന് ). ചെറിയ കിഴക്കൻ കാറ്റിൽ അത് പാറിപ്പറക്കുമ്പോൾ എവിടെ നിന്നോ നെഞ്ചിൽ നിറയുന്ന അഭിമാനം ....

പലരുടെയും കണ്ണ് നിറയുന്നത് വരെ ഞാൻ കണ്ടിട്ടുണ്ട് (ഇപ്പോൾ ഇതെഴുതുമ്പോൾ എന്റെയും ). ആ കൊടിമരത്തിന് കീഴെ ചിങ്ങം രാശിയിലേക്കുള്ള സംക്രമത്തോടെ തെളിയുന്ന ഇത്തിരി വെയിലും ആയില്യം ഞാറ്റുവേല മകം ആകുമ്പോൾ ഉണ്ടാവുന്ന തെളിച്ചവും കൂടിയാവുമ്പോൾ ,

ദേശഭക്തിഗാന മത്സരവും ,ഓരോരുത്തരുടെ ആശംസയും പ്രസംഗങ്ങളും (മത്സരത്തിലേക്കുള്ളതും ) മുൻപ് നടന്ന ക്വിസ് മത്സരങ്ങളുടെയും മികച്ച വിദ്യാർത്ഥികൾക്കുള്ളതും ആയ സമ്മാന വിതരണവും കഴിഞ്ഞു എല്ലാവരും കൂടെ ജനഗണമന പാടുമ്പോഴും പല കണ്ണുകളും ഇളം കാറ്റിൽ പാറുന്ന പതാകയിലായിരിക്കും .

പരിപാടി അവസാനിക്കുന്ന നേരത്ത് അവിടെയെത്തുന്ന നാട്ടുകാരും ,ഓട്ടോ ചേട്ടന്മാരും ,അടുത്തുള്ള മില്ലിലെ പണിക്കാരും ,മുൻപിലെ വർക്ക് ഷോപ്പിലെ ചേട്ടന്മാരും കൊണ്ട് തരുന്ന മിട്ടായികൾ കൂടെയുണ്ടാവും ഒപ്പം പി ടി എ യുടെ വകയുള്ള ലഡ്ഡുവും സ്‌കൂളിലെ മിട്ടായിയും ...

അഭിമാനത്തോടെ നെഞ്ചിൽ ചേർത്തുകുത്തിയ പതാകയുമായി സ്റ്റേജിൽ കയറി വാങ്ങിയ സമ്മാനങ്ങൾ .... ഇല്ല ..പിന്നെയെന്തൊക്കെ നേടിയിട്ടും അതിനോളം വലുപ്പമേനിക്ക് തോന്നിയിട്ടില്ല ... അന്നത്തെ അധ്യാപകരെ പോലെയും ഇന്നാരും ഉണ്ടാവില്ല ..എനിക്കുറപ്പാണ്

അതുപോലെ ഒരു പാക്കറ്റ് മിട്ടായിയൊക്കെ കാശു കൊടുത്താൽ കടയിൽ കിട്ടുമെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയാമെന്നു തോന്നുന്നു . "അതിന്റെ രുചി " യുടെ മഹത്വം പറഞ്ഞു മനസ്സിലാക്കാൻ എനിക്കാവും മുൻപേ ഏഷ്യാനെറ്റിലെയും സൂര്യയിലെയും സിനിമകളുടെ ആദ്യഭാഗം മിസ്സായ സങ്കടത്തോടെ ഓഡിറ്റോറിയത്തിലെ കസേരയിലിരുന്നു പ്രസംഗം കേൾക്കുന്നതിന് പഴിച്ചു അവർ നടന്നിരുന്നു ... നാളത്തെ തലമുറയുടെ പോക്ക് നോക്കി വാതിലിനരികെ ആരും കാണാത്തൊരുതുള്ളി കണ്ണീരോടെ ഞാനും
"കണ്ണാടി കയ്യിൽ , കല്യാണം കണ്ടോ
കാക്കാത്തി കിളിയെ
ഉള്ളത്തിൽ ചെണ്ടുമല്ലി പൂവെറിഞ്ഞൊരാളുണ്ടോ
അഴകോലും തംബ്രാനുണ്ടോ..?"

കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതവും ചിത്രയുടെ ആലാപനവും കമലിന്റെ സംവിധാനവും കൂടിയായപ്പോൾ മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ഗാനം . പലയിടത്തും ഇത് കേട്ടിട്ടുണ്ടെങ്കിലും "പാവം പാവം രാജകുമാരനെക്കുറിച്ചു " അധികമൊന്നും അറിഞ്ഞിരിക്കില്ല .

1990 കാലഘട്ടത്തിൽ നമ്മൾ സിനിമാപ്രേമികൾക്ക് ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഹിറ്റ് ഗാനങ്ങളും ,വ്യത്യസ്തങ്ങളായ പ്രേമേയങ്ങളും കൊണ്ട് സമ്പന്നമായ സമയത്താണ് "പാവം പാവം രാജകുമാരൻ "തീയേറ്ററുകളിൽ എത്തുന്നത് .

വളർന്നുവരുന്ന "താരങ്ങൾക്ക്" ഏറെ അഭിനയ സാധ്യതകൾ അന്നത്തെ സിനിമകളിൽ ഉണ്ടായിരുന്നു . അതിഭാവുകത്വങ്ങളോ അസാധാരണങ്ങളോ ഇല്ലാതെ "സിംപ്ലിസിറ്റി -ഒറിജിനാലിറ്റി " ക്കു ഭംഗം വരാത്ത സിനിമകളിൽ ഒന്നാണ് "പാവം പാവം രാജകുമാരൻ .

കഥ ,തിരക്കഥ ,സംഭാഷണം ,നായകൻ തുടങ്ങിയ വേഷങ്ങളിൽ "ശ്രീനിവാസൻ "തിളങ്ങി നിന്ന ചിത്രം ഒപ്പം തന്നെ മണിയൻ പിള്ള രാജു ,സിദ്ധിഖ് ,ജഗദീഷ് ,ജയറാം ,ഇന്നസെന്റ് ,മാമുക്കോയ ,കെ പി എസ് സി ലളിത ,രേഖ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു

തിരക്കുപിടിച്ച നഗരത്തിലെ ഔദോതിക ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി അരവിന്ദന് (സിദ്ധിഖ് ) വരുന്ന കത്ത് വായിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത് . അഡ്രസ് വെയ്ക്കാതെ "ഗോപാലകൃഷ്ണൻ " അയക്കുന്ന ആ കത്തിൽ , അരവിന്ദനെയും സുഹൃത്തുക്കളെയും ഒരിക്കൽ കൂടെ കാണണം എന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെടുകയാണ് . അവരവിന്ദൻ ആ വാർത്ത മറ്റു സുഹൃത്തുക്കളായ സുജനപാലൻ (ജഗദീഷ് ), ഗംഗൻ(മണിയൻ പിള്ള രാജു ) തുടങ്ങിയവർക്ക് കൈമാറുകയും ,കത്തിൽ പറഞ്ഞ ദിവസം പോകാമെന്നു ഉറപ്പിക്കുകയും ചെയ്യുന്നു .

നിശ്ചിത ദിവസം ട്രെയിനിൽ എത്തുന്ന അവർ മൂവരും "തങ്ങളുടെ തെറ്റിനെ " കുറിച്ച് വാചാലമാകുന്നിടത്ത് നിന്ന് "ഗോപാലകൃഷ്ണന്റെ "(ശ്രീനിവാസൻ ) അഥവാ പാവം രാജകുമാരന്റെ കഥ ആരംഭിക്കുന്നു .

അഞ്ചുവർഷം മുൻപ് *****

സ്വകാര്യ പാരലൽ കോളേജിലെ അധ്യാപകരായിരുന്ന "അരവിന്ദനും ,ഗംഗനും,സുചനപാലനും, ഗോപാലകൃഷ്ണനും ഒരുമിച്ചു വാടകവീട്ടിൽ താമസിച്ചു വരുന്നു . മറ്റുള്ളവരെ വെച്ചും പ്രായക്കൂടുതലുള്ള ഗോപാലകൃഷ്ണൻ പിശുക്കനും സുഹൃത്തുക്കളുടെ ചെറിയ ചെറിയ സന്തോഷങ്ങളിൽ നിന്നും നേരം പോക്കുകളിൽ നിന്നും മാറി നിൽക്കുന്ന തികച്ചും സ്വാർത്ഥനും എന്നാൽ നിഷ്കളങ്കനായ വ്യക്തിയാണ് .

മിക്ക ദിവസങ്ങളിലും പെണ്ണുകാണാൻ പോവുക എന്നതാണ് ഗോപാലകൃഷ്ണന്റെ അധ്യാപനം അല്ലാത്ത പണി . കാണാൻ പോകുന്ന പെൺകുട്ടികൾ അവരുടെ സങ്കല്പത്തിനനു സരിച്ചുള്ള വ്യക്തിയല്ല "സൗന്ദര്യവും ഉയരവും കുറഞ്ഞ ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞു ഒഴിവാക്കുന്നു .

ഡയറി എഴുതാൻ പഠിച്ചകാലത്തു ഞാനൊക്കെ എഴുതും പോലെ "കാലത്തെ ഇത്ര മണിക്ക് എഴുന്നേറ്റു ,പ്രഭാതകൃത്യങ്ങൾ ഇത്രമണിക്കു തീർത്തു തുടങ്ങി ,പെണ്ണുകാണാൻ പോയതും ,ആളുകൾ കളിയാക്കിയതും ,തന്റെ അവസ്ഥയും അവസാനം ഇത്രമണിക്കു കിടന്നുറങ്ങുകയാണ് എന്നും എഴുതുന്ന ഡയറി കഥാപാത്രത്തിന്റെ ഏറ്റവും നിഷ്കളങ്ക ഭാവത്തെയും എന്നാൽ ജീവിതപ്രശ്നത്തെയും അവതരിപ്പിക്കുന്നു .

വിവാഹം നടക്കാതെ പോയേക്കുമോ എന്ന സാധാരണക്കാരന്റെ വിഷമം കാണുമ്പോൾ തമാശയാണെങ്കിലും അനുഭവിക്കുന്നവർക്കറിയാം . കൂട്ടുകാർ ഭാര്യയോടും മക്കളോടുമൊപ്പം നടക്കുമ്പോൾ അവരും ആഗ്രഹിക്കും,പക്ഷെ അത് ശാരീരികമായ ബദ്ധത്തിനു വേണ്ടിയെന്നൊരു തെറ്റിദ്ധാരണയാണ് പലർക്കും , എന്നാലങ്ങനെയല്ല താൻ ജീവിക്കുന്ന സമൂഹത്തിൽ മറ്റുള്ള എല്ലാവരെയും പോലെ മക്കളിലൂടെയും ,അവർക്കുവേണ്ടിയും, ഒപ്പം തനിക്കുവേണ്ടിയുമുള്ള കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയും ജീവിക്കാൻ ആഗ്രഹിക്കുന്ന പച്ചയായ മനുഷ്യന്റെ സമീപനം മാത്രം .വർദ്ധക്യത്തിലേക്കെത്തും മുൻപ് ജീവിതത്തിലെ എല്ലാം അനുഭവിക്കണമെന്ന സാധാരണ ചിന്ത

താൻ പഠിപ്പിക്കുന്ന കുട്ടികളുടെയും ,സഹപ്രവത്തകരുടെയും ,പ്രിൻസിപ്പാളിന്റെയും മുന്നിൽ "പെണ്ണുകാണാൻ " നടക്കുന്നുവെന്ന പരിഹാസം ഏൽക്കുന്ന ഗോപാലകൃഷ്ണനെ ശ്രീനിവാസൻ അനശ്വരമാക്കിയിരിക്കുന്നു . ജീവിതഗന്ധിയായ വേഷങ്ങൾ ചെയ്യുന്ന അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കാതിരിക്കുവാൻ കഴിയില്ല .

വില്ലനില്ലാത്തത്ത സിനിമകളിൽ നായകന്റെ വേഷം അഭിനയിപ്പിച്ചു ഫലിപ്പിക്കുവാൻ ബുദ്ധിമുട്ടാണ് . കാരണം വില്ലന്റെ ക്രൂരതയെത്ര കൂടുന്നുവോ നായകൻ അത്രയും നമുക്ക് പ്രിയങ്കരനാവുന്നു . ഇവിടെ ഒരു പച്ചയായ മനുഷ്യന്റെ സാധാരണജീവിതമാണ് ,വെല്ലുവിളികൾ ഏറെയുള്ള കഥാപാത്രം (പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞത് ശ്രീനിവാസന്റെ കാര്യത്തിലും ശരിയാണ് )

അരവിന്ദൻ മാത്രം അല്പം അയാളോട് മറ്റുള്ളവരെ വെച്ചും ഇടയ്ക്കിടയ്ക്ക് അടുപ്പം കാണിക്കുന്നുണ്ടെങ്കിലും ആ സംഘത്തോടൊപ്പം മുഴുവനായി യോജിച്ചുപോകുവാനും ബാച്ചിലർ ലൈഫിലെ പ്രധാനപ്പെട്ട സമയങ്ങൾ ആഘോഷിക്കാനും ഗോപാലകൃഷ്ണൻ ഇപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നു .

രാത്രി വൈകി ലൈറ്റ് ഇടുന്നതിനു വഴക്കു പറയുകയും ,കടയിൽ നിന്നും ഒരുപാട് പിശുക്കി സാധനങ്ങൾ വാങ്ങാൻ മറ്റുള്ളവരെ നിർബന്ധിക്കുകയും ചെയ്യുന്ന ഗോപാലകൃഷ്ണൻ പിന്നീടുള്ള ജീവിതത്തെ കുറിച്ച് അഥവാ അയാളുടെ ഭാവിയെക്കുറിച്ചു ഒരുപാട് പ്രതീക്ഷയുള്ള ആളാണ് .

നാലുപേരും കൂടെ കാശുമുടക്കി കള്ളുകുടിക്കുന്നതിനും താല്പര്യം കാണിക്കാത്ത അയാൾ ശമ്പളം കിട്ടുമ്പോൾ പിരിവിട്ടു ടി വി വാങ്ങുന്നതിനു കൂടെ സഹകരിക്കാതിരിക്കുമ്പോൾ കൂട്ടുകാർക്ക് അയാളോട് അല്പം ദേഷ്യം തോന്നുന്നു . എങ്കിലും അതിനു സ്വാർത്ഥതയുടെ പരിവേഷത്തിനപ്പുറത്തു നിഷ്കളങ്കമായ തമാശ എന്നെ പറയാൻ കഴിയുന്നുള്ളൂ .

ഗോപാലകൃഷ്ണന് "ഗോപേട്ട ..." എന്ന് സംബോധന ചെയ്തുകൊണ്ട് രാധിക എന്നൊരുപേരിൽ കത്തുകളയക്കുന്നു. ആദ്യമായി ഒരുപെണ്ണിന്റെ കാത്തുകിട്ടുന്ന ഗോപാലകൃഷ്ണന്റെ വെപ്രാളം എത്ര തന്മയത്തത്തോടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു . തന്നെ ഇതുവരെ കണ്ടിട്ടില്ലാത്തതും താൻ എന്നും കണ്ടു കണ്ടു ഇഷ്ടപ്പെടുന്നതുമായ ഗോപിയേട്ടന് ഉള്ള രാധികയുടെ കത്തുകൾ എഴുതുന്നത് മൂന്നു കൂട്ടുകാരും ആണെങ്കിലും ഈ സാങ്കല്പിക രാധികയ്ക്ക് ബാങ്ക് ജോലിക്കാരിയായ "രാധികയെ (രേഖ ) അവരോധിക്കുന്നു .

മരുഭൂമിയിലെ മഴപോലെയാണ് ഗോപാലകൃഷ്ണന് രാധികയുടെ കത്തുകൾ . കത്തിൽ പറയുന്നതുപോലെ അവളെ കണ്ടു ബോധ്യപ്പെട്ടു ഗോപാലകൃഷ്ണൻ ഭ്രാന്തമായി അവളെ സ്നേഹിച്ചുതുടങ്ങുന്നു . തന്നോട് ഇഷ്ടം തോന്നിയ സുന്ദരിപ്പെണ്ണിന് വേണ്ടി എന്തും ചെയ്യാൻ പിശുക്കനായ അയാൾ തയ്യാറാകുന്നു .

കൂട്ടുകാർ മദ്യവും ,ടി വിയും ,കസേരകളും മുതൽ ഗോപാലകൃഷ്ണനെക്കൊണ്ട് ഒരുപാട് ചെലവ് ചെയ്യിപ്പിക്കുന്നു രാധികയുടെ പേരിൽ . ഇതിനിടയ്ക്ക് അയാൾക്ക് സംശയം വരാതിരിക്കുവാൻ ഗോപാലകൃഷ്ണൻ എഴുതുന്ന കത്തുകൾ ബാങ്കിലെ പ്യൂൺ ന്റെ അടുത്തു (മാമുക്കോയ ) കൊടുത്ത് വിടാൻ പറയുന്നു . മൂവർ സംഘത്തോടൊപ്പം മാമുക്കോയയും ചേർന്ന് ഗോപാലകൃഷ്ണനെ പറ്റിച്ചുകൊണ്ടിരിക്കുന്നു .

അതൊന്നുമറിയാതെ അമ്മയെ കൊണ്ട് മരിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തി രാധികയുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചു വരുന്ന ഗോപാലകൃഷ്ണനെ കാണുമ്പോഴാണ് തങ്ങൾ ചെയ്ത കുസൃതി കാര്യമായിരുന്നു എന്ന് അവർ തിരിച്ചറിയുന്നത് . ഒന്നുമറിയാത്ത രാധികയെ ഗോപാലകൃഷ്ണൻ കാണാതിരിക്കാനുള്ള വഴികൾ നോക്കുന്നതിനിടയിൽ രാധിക ട്രാൻസ്ഫർ ആയി പോകുന്നു .

ഇതിനിടയ്ക്ക് രാധികയ്ക്ക് ഉടുക്കാൻ സാരി വാങ്ങിക്കൊടുക്കുന്നതും ,പഴയ പിശുക്കെല്ലാം ഉപേക്ഷിച്ചതും ,ഏറെ സന്തോഷവാനായി മാറുന്നതും ,രാധികയുടെ കത്തിലെ പോലെ മീശ ഷേവ് ചെയ്തു കളയുന്നതും , പോസ്റ്റ്മാന് രണ്ടുരൂപ കൈക്കൂലി കൊടുക്കുന്നതും തുടങ്ങി രസകരമായ ഒരുപാട് സീനുകൾ ഉണ്ട് .

ഇടയ്ക്കുവച്ചു രാധികയുടെ ശബ്ദം കേൾക്കണം എന്ന് ആവശ്യപ്പെടുമ്പോൾ ഒരു ഗായികയെക്കൊണ്ട് പാടിപ്പിക്കുന്ന പാട്ടാണ് "കണ്ണാടിക്കയ്യിൽ .." . സിനിമയോട് അഗാധമായ ഒരടുപ്പം ഉണ്ടാവുന്ന ചില ഗാനങ്ങളില്ലേ അതിലൊന്നാണിത് . അക്കാലത്തു ഇറങ്ങിയ ചില സിനിമകളിലെ പോലെ രംഗങ്ങൾ ഗോപാലകൃഷ്ണൻ താനും രാധികയും ആയി അവരോധിച്ചു കാണുന്ന സ്വപ്നമാണ് ഈ ഗാനത്തിന്റെ ചിത്രാവിഷ്കാരം . അതിലൂടെ സാധാരണക്കാരനായ "മനുഷ്യൻ "എന്ന് കമൽ ഒന്നൂടെ ഊന്നിപ്പറയുകയാണ് .

ട്രാൻസ്ഫർ ആയിപ്പോകുന്ന രാധിക എഴുത്തും പോലെ കത്തെഴുതി അവസാനിപ്പിക്കുന്ന കൂട്ടുകാർ ഈ സത്യം ഗോപാലകൃഷ്ണനോട് ഭയം കാരണം പറയുന്നില്ല . രാധികയുടെ വിലാസം കണ്ടുപിടിച്ചു തികച്ചും ഭ്രാന്തമായ പ്രണയത്തോടെ അവളുടെ അടുത്ത് തന്നെ വിട്ടു പോയ സങ്കടവും "ഞാൻ രാധികയുടെ ഗോപേട്ടനാണ് " എന്ന് പറയുകയും ചെയ്യുമ്പോൾ ഗോപാലകൃഷ്ണനിലെ "കോമാളിയായി " കഥാപാത്രം ഉണ്ടാവുന്നു .

രാധിക പോകുന്നിടത്തെല്ലാം അവളോട് സംസാരിക്കാൻ ശ്രമിക്കുന്ന ഗോപാലകൃഷ്ണന് വട്ടാണെന്ന് രാധികയെപ്പോലെ എല്ലാവരും തെറ്റിദ്ധരിക്കുന്നു . ഇതിനിടയ്ക്ക് രാധികയ്‌ക്കൊപ്പം അശോകിനെ (ജയറാം ) കാണുന്ന ഗോപാലകൃഷ്ണൻ കൂടുതൽ വയലെന്റ് ആവുകയാണ് . വിദേശ മദ്യം അച്ഛന്റെ അറുപതാം പിറന്നാളിന് വേണം എന്ന് കത്തിൽ രാധിക എഴുതിയത് സാധിച്ചുകൊടുക്കുന്ന അയാൾ തികച്ചും ഗാന്ധിയനായ രാധികയുടെ അച്ഛനെ(ഇന്നസെന്റ് ) നേരിട്ട് കാണുന്ന രംഗങ്ങൾ രസകരമാണ് .

അശോകിനെയും രാധികയെയും ഒരുമിച്ചു കാണുമ്പോൾ ഒളിയുകയും ഒപ്പം രാധികയോട് മിണ്ടാനായി ശ്രമിക്കുകയും അബോധത്തിൽ അവൾ തന്നെ ചതിക്കുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്ന അയാൾ കൂട്ടുകാരനായ സൂചനപാലൻ തിരികെ വിളിക്കാൻ വരുമ്പോൾ പോകാൻ വിസമ്മതിക്കുന്നു .

ശേഷം രാധികയെ ബസ് സ്റ്റോപ്പിൽ പോയിക്കാണുന്ന അയാൾ തനിക്കു പറയാനുള്ളത് കേൾക്കാൻ അവളെ നിർബന്ധിക്കുന്നു . എന്നാൽ തന്നെ അറിയാത്ത ഒരു ഭാന്തനായി മാത്രം അയാളെ കാണുന്ന രാധികയുടെ മൗന സമ്മതത്തോടെ ബസ് സ്റ്റോപ്പിലെ മറ്റുള്ളവർ ചേർന്ന് അയാളെ തല്ലി ചതയ്ക്കുന്നു .

അതോടെ മനസ്സിന്റെ ധൈര്യം ഒട്ടാകെ ചോർന്നു പോകുന്ന അയാൾ തന്നെ ആശുപത്രിയിൽ കൊണ്ടാക്കിയ അശോകിനോട് "ബേസ്ഡ് ഓഫ് ലക്ക് " പറയുന്ന സന്ദർഭത്തിലാണ് "രാധിക തന്റെ ബന്ധുവാണെന്നും അല്ലാതെ മറ്റൊരു ബന്ധമില്ലെന്നും ,അവൾ അങ്ങനെ കത്തെഴുതില്ലെന്നും ആരൊക്കെയോ ചേർന്ന് പറ്റിച്ചതാണെന്നും മനസ്സിലാക്കിക്കൊടുക്കുന്നത്.

ഈ സിനിമയിൽ കത്ത് കാണിച്ചുള്ള പ്രണയിപ്പിക്കൽ പോലെ ഇന്ന് സോഷ്യൽ മീഡിയയിൽ ഏതെങ്കിലും പെണ്കുട്ടികളുടെ ശബ്ദവും ചിത്രങ്ങളും അല്ലെങ്കിൽ മറ്റു സംവിധാനങ്ങളിലൂടെ എഡിറ്റ് ചെയ്യുന്നതുമായ കാര്യങ്ങൾ കൊണ്ട് പറ്റിക്കപ്പെടുന്നവർ ഏറെയാണ് . എന്തിന് വിദൂരതയിൽ ഇൻബോക്സ് സന്ദേശങ്ങളിൽ മാത്രം ഹൃദയം കൈമാറി ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുമ്പോൾ അല്ലെങ്കിൽ ചതിക്കപ്പെടുമ്പോൾ ആത്മഹത്യ വരെ ചെയ്യുന്ന ലോലഹൃദയരായ എത്രപേരുണ്ട് നമുക്കിടയിൽ ....

ആരുടെയൊക്കെയോ പറ്റിക്കലിന് പാത്രമായി നമ്മുടെ പ്രിയപ്പെട്ടവരേ പോലും മറന്നു സ്ഥായീ ദുഃഖഭാവത്തിലിരിക്കുന്ന എത്രയോ പേരുണ്ട് ...വിഷമങ്ങൾ കഥകളിലും കവിതകളിലും അനുഭവക്കുറിപ്പുകളിലും നിറച്ചു അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസുകൾ എത്രയേറെയുണ്ട് ...?

അതുവരെ കണ്ടിട്ടില്ലാത്ത ആർക്കൊക്കെയോ വേണ്ടി സീക്രട്ട് പാസ് വേർഡ് മുതൽ സ്വന്തം നഗ്നത പോലും പങ്കുവെക്കുന്നവർ ...? സിനിമയിൽ ആണിന്റെ ഭാഗത്തുനിന്ന് കഥപറയുന്നുവെങ്കിലും കൂടുതലും ഇത്തരം "പറ്റിക്കൽ " വാർത്തകൾ ബാധിക്കുന്ന സ്ത്രീകളുടെ അവസ്ഥകൾ പത്രങ്ങളിലും ചാനലുകളിലും തീപ്പൊരിയായിട്ടില്ലേ ...?

ഇത്രയും സാധ്യതകൾ ഇല്ലാത്തകാലത്ത് എന്നത്തേയും സമകാലികമായേക്കാവുന്ന വിഷയത്തെ തന്മയത്ത്വത്തോടെ മലയാളസിനിമയ്ക്ക് സംഭാവന ചെയ്ത കാലാതീതമായ സാഹിത്യകാരന് ഹൃദയം നിറഞ്ഞൊരു ആശംസ . അഭ്രപാളികളിൽ ആക്ഷൻ രംഗങ്ങളെ മാത്രം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു നെഞ്ചിലേറ്റുന്ന സാധാരണക്കാരായ നമ്മളുടെ ജീവിതങ്ങൾ അതേപോലെ തുറന്നുകാണിക്കാനും തന്മയത്വത്തോടെ അവതരിപ്പിക്കാനും വ്യത്യസ്ത ആശയങ്ങൾ കൊണ്ടും ശക്തമായ ഭാഷകൊണ്ടും സ്ഥായീയായ അനുഭവ സാധ്യത കൊണ്ടും ഉന്നതനും എന്നാൽ അധികമാരും ശ്രദ്ധിക്കാതിരിക്കുന്നതുമായ "ശ്രീനിവാസന് " . പകരം വെയ്ക്കാൻ കഴിയാത്ത വിസ്മയം തന്നെയാണ് നിങ്ങൾ ...

അയ്യോ കാട് കയറിയോ ...? ഇനി കഥയിലേക്ക്‌ വരാം , ട്രെയിൻ യാത്ര അവസാനിക്കുന്നിടത്തു ഗോപാലകൃഷ്ണന്റെ ജീവിതം പറഞ്ഞവസാനിപ്പിക്കുന്നു . അഞ്ചുവര്ഷത്തിനു ശേഷം അയാൾ ജീവിച്ചിരിക്കുന്നു എന്നത് തന്നെ കൂട്ടുകാർക്ക് അത്ഭുതമാണ് കാരണം അങ്ങനെയൊരു മാനസികാവസ്ഥയിൽ നിന്നും നിഷ്കളങ്കനായ മനുഷ്യൻ കരകയറുമെന്നു അവരാരും പ്രതീക്ഷിച്ചിട്ടില്ല .

റെയിൽവേ സ്റ്റേഷനിൽ നിന്നും മൂവരെയും കൂട്ടി പോകുന്നതിനിടയ്‌ക്കു തോക്കുചൂണ്ടി ചെറുതായൊന്നു ഭീഷണിപ്പെടുത്തുന്ന ഗോപാലകൃഷ്ണൻ തന്റെ വിഷമം മുഴുവൻ പറയുന്നു . ഒരുപാട് മോഹിച്ചു മോഹിച്ചിട്ടു കിട്ടാതെ വരുമ്പോഴുള്ള വിഷമവും , അവസാനമെങ്കിലും തുറന്നു പറയാത്തതും , താൻ ആത്മഹത്യ ചെയ്യുമ്പോൾ സങ്കടപ്പെടുന്ന തന്നെ സ്നേഹിക്കുന്ന ചിലരൊക്കെ ഉണ്ടന്നുള്ളത് മറന്നു പോയതിനെക്കുറിച്ചും എല്ലാം .

അതിനിടയ്ക്ക് തന്റെ വീട്ടിലെത്തുന്ന ഗോപാലകൃഷ്ണൻ ഭാര്യയായ രാധികയെ കാണിച്ചു കൊടുക്കുന്നതോടെ സിനിമയ്ക്ക് ശുഭപര്യവസാനം . ഒരുപക്ഷെ ഈ സിനിമ ഇന്നാണ് റിലീസ് ചെയ്യുന്നതെങ്കിൽ "കാത്തിരിപ്പിന്റെയും ആത്മാർത്ഥ സ്നേഹത്തിന്റെയും " കാവലാളായി ഗോപാലകൃഷ്ണൻ എന്ന കഥാപാത്രത്തെ കണ്ടിരുന്നേനെ ...

നാടകമെന്നാൽ നാടിൻറെ കഥ എന്ന് പറയുന്നപോലെ "സിനിമയെന്നാൽ " "കലകളുടെ സമന്വയം " എന്ന് പറയാൻ കഴിയുന്നവയിൽ ഒന്നാണ് "പാവം പാവം രാജകുമാരനും " ... എവിടെയൊക്കെയോ ഉണ്ട് ഇതുപോലെ കുറെ രാജകുമാരന്മാരും രാജകുമാരിമാരും ..ഇതുകാണുന്നനേരം കണ്ണുതുടയ്ക്കുന്നവരിൽ ചിലർക്കറിയാമത് അറിയാതെ ആർക്കൊക്കെയോ വേണ്ടി വിഡ്ഢിവേഷം കെട്ടേണ്ടി വരുന്നവരുടെ വേദന ...!
കൃഷ്ണൻ

ആരായിരുന്നു കൃഷ്ണൻ ...?

അപ്പനുമമ്മയ്ക്കും എട്ടാമത്തെ കുട്ടിയായിട്ടും സഹോദരങ്ങളില്ലാതെ ജനിച്ചവൻ കൃഷ്ണൻ

ജനിക്കും മുന്നേ കംസമാമന്റെ "കൊലപാതക "ഭീഷണിയുണ്ടായിട്ടും മറ്റു പിള്ളേരെ പോലെ തൊള്ളതുറന്നു കരയാതെ സൗമ്യനായി ശാന്തനായി പുഞ്ചിരിയോടെ ഭൂമിയേലേക്കുവന്നു "പോസിറ്റീവ് എനർജി തത്വങ്ങൾക്ക്" പുതിയൊരു മാതൃകയായവൻ കൃഷ്ണൻ

ജനിച്ചു നിമിഷങ്ങൾക്കകം അമ്മയുടെ മാറിലെ ചൂടുപോലും നിഷേധിക്കപ്പെട്ടവൻ കൃഷ്ണൻ

അച്ഛന്റെ കൈകളാൽ ഉപേക്ഷിക്കപ്പെട്ടവൻ കൃഷ്ണൻ .. എന്നുവെച്ചാൽ അനാഥത്വത്തിനു പുതിയ ഏടുകൂടെ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുത്തവൻ

പ്രസവിച്ചാലെ അമ്മയാകൂ , ജന്മം നൽകിയാലേ പിതാവാകൂ എന്ന പ്രമാണത്തെ തിരുത്തിക്കുറിച്ചു യശോദയ്ക്കും നന്ദനും അത്രക്കും പെറ്റ് ആയി വളർന്നവൻ കൃഷ്ണൻ

ഒരേ ഗർഭപാത്രത്തിൽ നിന്ന് വന്നിട്ടും തമ്മിൽത്തല്ലുന്ന സഹോദരങ്ങൾക്കിടയിൽ "മാതൃകയായി " ബാലരാമനോടൊപ്പം ജീവിച്ചവർ കൃഷ്ണൻ

ഫ്രണ്ട്സിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നവൻ കൃഷ്ണൻ ....

ഫ്രണ്ട്സിനെ പോലെ ആടുമാടുകളെയും സ്നേഹിച്ചു നല്ലൊരു മൊബൈലോ മ്യൂസിക് സിസ്റ്റമോ ഇല്ലാതിരുന്ന കാലത്ത് അവർക്കു കൂടി തന്റെ ഓടക്കുഴൽ വായിച്ചു മാതൃകയായവൻ കൃഷ്ണൻ .

നിങ്ങളാരെങ്കിലും ചെയ്യാറുണ്ടോ ? ഒന്നുമില്ലെങ്കിലും തൊട്ടടുത്ത വീട്ടിലെ പശൂന് ദാസേട്ടന്റെ പാട്ടെങ്കിലും കേൾപ്പിച്ചു കൊടുക്കാനുള്ള മനസ്സുണ്ടായിട്ടുണ്ടോ ..? അഷ്ടമിക്ക് ഘോഷയാത്ര വരണത് കണ്ടു വരമ്പത്തു മേഞ്ഞുകൊണ്ടിരുന്ന പശുക്കളൊക്കെ ഓടിപ്പോയത്രേ ...!

നാട്ടുകാരെ ചങ്കായി കരുതി, ഇന്ദ്രന്റെ അഹങ്കാരം അവസാനിപ്പിക്കാൻ ഗോവർദ്ധനപർവ്വതത്തെ ഒരു വിരലുകൊണ്ട് ഉയർത്തി അവരുടെ ടെൻഷൻ മാറ്റാൻ ഓടക്കുഴൽ വായിച്ചവൻ കൃഷ്ണൻ... (ഓടക്കുഴൽ മെയിഡ് ഇൻ ചൈന അല്ല ട്ടോ മൂന്നുദിവസം അതെ പോസിൽ നിന്നത്രേ )

പക്ഷെ നല്ലവനായ കൃഷ്ണന് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു . സ്വന്തം വീട്ടിലും അടുത്ത വീടുകളിലും കടഞ്ഞു വെച്ചിരിക്കുന്ന നെയ് ,വെണ്ണ മുതലായവയുടെ മൊത്തം കൊട്ടേഷൻ ഏറ്റെടുത്തവൻ കൃഷ്ണൻ (നമ്മടെ കട്ടള ഗോപാലനെപ്പോലെ ) .

അങ്ങനെ എല്ലാവരിലും തന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉറങ്ങിക്കിടക്കുന്ന കള്ളനുണ്ടാവുമെന്നു ജീവിതത്തിലൂടെ തെളിയിച്ചവൻ കൃഷ്ണൻ .

നാട്ടിലെ പെൺപിള്ളാരുടെ കുളിസീൻ വരെ ഒളിഞ്ഞുനോക്കി ചീത്തപ്പേരുണ്ടാക്കിയിട്ടും "നല്ലവനായവൻ കൃഷ്ണൻ ..." അതും പോരാതെ തുണികളെടുത്തു മരക്കൊമ്പിൽ വെച്ച് ദ്രോഹിച്ച ചരിത്രം വേറെ

എന്നിട്ടും നമ്മടെ സ്വപ്നക്കൂട്ടിലെ കുഞ്ഞൂഞ്ഞിനെപ്പോലെ പെൺപിള്ളേർ തേടിവരുമ്പോൾ മനസ്സില് കമലയെ പോലെ ഒരു "രാധയെ " ഉറപ്പിച്ചു നിർത്തി പ്രേമത്തിന് മാതൃകയായവൻ കൃഷ്ണൻ ...

രാധയും ഫ്രണ്ട്സും മാത്രമുള്ള ലോകത്തു സന്തോഷത്തോടെ ജീവിക്കുമ്പോൾ തന്നെ കൊല്ലാൻ വന്ന അമ്മാവന്റെ ശിങ്കിടികളായ അസുരന്മാരെ വ്യത്യസ്തങ്ങളായ മാർഗങ്ങളിലൂടെ കൊന്നു മാതൃകയായവൻ കൃഷ്ണൻ

തീർന്നില്ല

നാട്ടുകാരെയും പെറ്റ്‌സിനെയും ഫ്രണ്ട്സിനെയും ദ്രോഹിക്കുന്ന കാളിയനെ പാട്ട് വിത്ത് ബ്രേക്ക് ഡാൻസ് കളിച്ചു അവശനാക്കി എട്ടിന്റെ പണി കൊടുത്തവൻ കൃഷ്ണൻ .

ക്ഷത്രീയനായിട്ടും യാദവനായി ജീവിച്ചു "ജാതി -മത " ചിന്തകളെ കുറിച്ച് അവബോധം നൽകിയവർ കൃഷ്ണൻ

അതുപോലെ ജാതിയും മതവും കുലവും നോക്കാതെ നരകാസുരന്റെ അടുത്തുനിന്നു മോചിപ്പിച്ച പതിനായിരവും അതല്ലാത്ത രുക്മിണിയും സത്യഭാമയുമടക്കം എട്ടുപേരെയും ചേർത്തു പതിനായിരത്തെട്ടു ഭാര്യമാരെ ഉണ്ടാക്കി മിശ്രവിവാഹത്തിനും ,വിധവാവിവാഹത്തിനും പുതിയ തലങ്ങൾ സ്വന്തം ജീവിതത്തിലൂടെ സൃഷ്ടിച്ചവൻ കൃഷ്ണൻ

ഭാര്യമാർ അല്ലാത്തവരും പ്രേമത്തോടെയും ,അമ്മമാർ അല്ലാത്തവർ പുത്രവാൽസല്യത്തോടെയും, സഹോദരന്മാർ അല്ലാത്തവർ സഹോദര സ്നേഹത്തോടെയും കണ്ടവൻ കൃഷ്ണൻ .

ഒരു പുഞ്ചിരിയാൽ ....ഓടകുഴൽ വിളി ഗാനത്താൽ കോടിക്കണക്കിനു ഫാൻസിനെ ഉണ്ടാക്കിയവൻ കൃഷ്ണൻ ...!

തീർന്നില്ല

വേറെ ജാതിയിലെ സഹപാഠി കയ്യിലുള്ള അവിലുമായി കാണാൻ വന്നപ്പോൾ വിശിഷ്ട വിഭവങ്ങളെ മാറ്റിവെച്ചു കല്ലുകടിക്കുന്ന അവിലും കഴിച്ചു, ചോദിക്കാതെ തന്നെ കുചേലൻ പറയാൻ വന്നതുകണ്ടെത്തി വീടുവെച്ചുകൊടുത്തു സൗഹൃദത്തിന് പുതിയ മാനങ്ങൾ തീർത്തവൻ കൃഷ്ണൻ

പെങ്ങളെ കെട്ടിക്കൊടുത്തവരുടെ കുടുംബത്തിലൊരു പ്രശ്നം വന്നപ്പോൾ മാന്യമായിപ്പോയി ഇടപെട്ടതിനു അവിടെത്തെ അമ്മയുടെ (ഗാന്ധാരി ) ശാപം ഏറ്റു ചങ്കുകലങ്ങിപ്പോയവൻ കൃഷ്ണൻ ...

"യുദ്ധം വേണ്ട വേണ്ട എത്ര പ്രാവശ്യം അവരുടെ മക്കളോട് പറഞ്ഞിട്ടും കേൾക്കാതെ ,തന്റെ രാജ്യത്തിന്റെ സൈന്യത്തിന്റെയും യുദ്ധത്തിന് വിട്ടുകൊടുത്തു സഹായിച്ചതും പോരാതെ ഈ കുത്തുവാക്കുകളും കൂടിയായപ്പോൾ പാവം തകർന്നു കാണും . എന്നിട്ടും ചിരിച്ചു ....വേദനകൾ മറന്നു ചാപ്ലിനെ പോലെ ചിരിച്ചു ...അതായിരുന്നു നമ്മൾ കണ്ടുപഠിക്കേണ്ടത് ...

രാജാവായിട്ടുപോലും സുഹൃത്തിന്റെ തേരാളിയായി... കയ്യിലൊരു ചക്രം കറങ്ങിക്കൊണ്ടിരുന്നിട്ടും അതൊന്നും ഉപയോഗിക്കാതെ മൗനം പാലിച്ചു സഹിഷ്ണുത എന്തെന്ന് പഠിപ്പിച്ചവൻ കൃഷ്ണൻ

അളിയൻ ...അതായത് അർജുനൻ വീണു പോകും നേരം ഉപദേശിച്ചു ഉപദേശിച്ചു നിഷ്കാമ സേവനങ്ങളും ,മനുഷ്യർധർമ്മങ്ങളും, കടമകളും ............. എന്നുവെച്ചാൽ "തന്റെ നിലനില്പിനുവേണ്ടി ആരെയും കൊല്ലാമെന്ന പ്രമാണം പഠിപ്പിച്ചയച്ചു അങ്കത്തട്ടിലേക്ക്." .. സ്വന്തം ബന്ധുക്കളെ കൊല്ലാൻ ...

സഹോദരങ്ങൾ പടവെട്ടിവീഴുന്നതു കണ്ടു "ജയിക്കുമ്പോഴും തോൽക്കുന്ന " യുദ്ധസംഹിതയെക്കുറിച്ചു മനസ്സിലാക്കി തന്നവൻ കൃഷ്ണൻ

(അല്ലെങ്കിൽ കൃഷ്ണന് ഉണ്ടെന്നു പറയുന്ന അവതാര ശക്തിയാൽ ഈ യുദ്ധം തന്നെ ഒഴിവാക്കാമായിരുന്നു ... ഐതീഹ്യങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നുപോലെ ഇപ്പോഴും സഹോദരങ്ങളോട് നമ്മൾ പടവെട്ടിക്കൊണ്ടേയിരിക്കുന്നു )

ഈ ഉപദേശങ്ങൾ മുഴുവൻ കൂട്ടിയോചിപ്പിച്ചു "ഗീത " ആക്കി പിൻകാലത്ത്.... അയാളുടെ സേവന തത്വങ്ങൾ ഈ ലോകം മൊത്തം തലയിലേറ്റു നടന്നില്ലേ ..?

എന്നിട്ടും അഹങ്കാരമില്ലാതെ യുദ്ധം കഴിയുന്നത് വരെ കുതിരക്കാരനായി തുടർന്നു ... യുദ്ധം കഴിഞ്ഞെല്ലാവരും പിരിഞ്ഞപ്പോൾ പിന്നെയും കൃഷ്ണന് കുത്തുവാക്ക് ... എല്ലാം സഹിച്ചു പിന്നെയും പുഞ്ചിരിച്ചു .... ഒന്നുറക്കെ കരായണമെന്നു പാവം ആഗ്രഹിച്ചുകാണും ...

എല്ലാ ആളുകളെയും ചങ്കായി കരുതിയ കൃഷ്ണന് വിധവകളുടെ നിലവിളികളും ചോരയിൽ കുളിച്ച മനുഷ്യരും മൃഗങ്ങളും അനാഥക്കുഞ്ഞുങ്ങളുടെ ഭാവിയും ചോദ്യചിഹ്നങ്ങൾ ആയി വന്നപ്പോഴും എല്ലാം ഉള്ളിലടക്കിപ്പിടിച്ചൊരു മാസ് ഡയലോഗ് മാത്രം പറഞ്ഞു : സംഭവാമി യുഗേ യുഗേ " (സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതിന് )

തിരികെ വന്നു കൊറച്ചുകാലം കഴിഞ്ഞപ്പോൾ പരസ്പരം തമ്മിൽത്തല്ലി ചാവുന്ന പിന്മുറക്കാരെയും കണ്ടു അവരുടെ കൈകൊണ്ടു തന്നെ മരിക്കേണ്ടിയും വന്നു ....! ദുരന്തങ്ങൾ ഏറ്റുവാങ്ങി ജീവിക്കുമ്പോഴും "ലോകനന്മ " മാത്രം ആഗ്രഹിച്ചൊരു മനുഷ്യൻ ..പാവം ....!

നിങ്ങളെല്ലാവരും ആഘോഷിക്കണം ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നെന്നും അതുപോലെ ധർമ്മിഷ്ഠനും സ്നേഹ സമ്പന്നനും വേറെ ഇല്ലെന്നും ...

"പരലോകത്തിരുന്നു അദ്ദേഹം ഇപ്പോൾ ഒന്നേ പറയുന്നുണ്ടാകൂ "തമ്മിൽത്തല്ലി പിരിയാതെടാ പിള്ളാരെ ..."ന്നു....."
പലവീടുകൾ കയറിയിറങ്ങി ജാതകത്തിന്റെയും ,കുടുംബത്തിന്റെയും ,വയസ്സിന്റെയും ,പഠനത്തിന്റെയും ,ജോലിയുടെയും ഒക്കെപ്പേരിൽ പെണ്ണുകിട്ടാതെ ഇനി വിവാഹം വേണമോ വേണ്ടയോ എന്ന് തോന്നിപ്പിക്കും വിധം മടുത്തു തുടങ്ങിയ സമയത്തായിരുന്നു നാട്ടിൽ തന്നെയുള്ള ദാസേട്ടന്റെ കെയറോഫിൽ കുറച്ചകലെ എന്നുവെച്ചാൽ ഒരു പത്തിരുന്നൂറു കിലോമീറ്ററോളം ദൂരത്ത് നിന്നും ഉള്ള പെൺകുട്ടിയുടെ കുറിപ്പ് അവിചാരിതമായി കാണുന്നത് .

സ്ഥലവും വീടും ഒരു ബന്ധുവഴി അന്വഷിച്ചു കണ്ടെത്തി,"കുടുംബം കുഴപ്പമില്ല ..പക്ഷെ പെൺകുട്ടി അത്ര നല്ലതല്ലെന്നാ കേൾക്കുന്നത് " തുടങ്ങിയ അഭിപ്രായങ്ങൾ മാനിക്കാതെ എവിടെ നിന്നെങ്കിലും കൂടെ ജീവിക്കാൻ ഒരു പെണ്ണ് എന്ന ആഗ്രഹത്തോടെയാണ് അവളെ കാണാൻ ചെന്നത് .

ദാസേട്ടന്റെ ഒരു ബന്ധു അയാളുടെ കൈവശം ഏൽപ്പിച്ചതായിരുന്നു നിത്യയുടെ ജാതകക്കുറിപ്പ്. അയൽവാസികളും ഏകദേശം അറിയുന്ന ആളുകളൊന്നും അവളെ വിവാഹം ചെയ്യില്ലെന്നും ഈ ചീത്തപേരൊന്നും പ്രശ്നമായി വരാത്ത അകലെയെവിടെയെങ്കിലും നാട്ടിൽ നിന്നാവുമ്പോൾ കുഴപ്പമില്ലെന്ന് കണ്ടാണ് അവളുടെയച്ഛൻ അങ്ങനൊരു അന്വഷണം നടത്തുന്നത് എന്നറിഞ്ഞപ്പോൾ എന്തോ പോയി നോക്കാൻ മനസ്സ് പറഞ്ഞു .

അങ്ങനെയാണ് ദാസേട്ടനെയും കൂട്ടി ഞാൻ തൃശൂരെത്തുന്നത് . ടൗണിൽ നിന്നും കുറെയകലെ ഏതാണ്ട് ചെറുത്തിരുത്തിയുടെ അടുത്തായി വളരെയൊന്നും നഗരവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത ഗ്രാമം , എന്നാൽ സൗകര്യങ്ങൾക്ക് കുറവുമില്ല . മെയിൻ സ്റ്റോപ്പിൽ നിന്നും അവളുടെ വീട്ടിലേക്കുള്ള വഴി ഏതോ സമ്പന്ന കോളനിയുടേത് പോലെ തോന്നിപ്പിച്ചു

ടാക്സിക്കാരനെ പുറത്തുനിർത്തി ആത്മസുഹൃത്തു ദീപനുമൊപ്പം ആ വലിയ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ എന്റെ മനസ്സിൽ വായിൽ സ്വാർണ്ണക്കരണ്ടിയുമായി ജനിച്ചു അടിച്ചുപൊളിച്ചു നടക്കുന്ന ആഘോഷങ്ങളിൽ മതിമറക്കുന്ന മോഡേൺ പെൺകുട്ടിയും, അവളുടെ മുഖമറിയാത്ത കാമുകന്മാരും മാത്രമായിരുന്നു . എന്തിന്...എന്റെ ചിന്തകൾ മാറി മാറി അവൾ ആസ്വദിച്ചിരിക്കാമായിരുന്ന ലൈംഗികതയുടെ ലോകത്തിൽ പോലുമെത്തി .

ഓർമവെച്ചു തുടങ്ങുമ്പോൾ തന്നെ കാലം മുതൽക്കുള്ള ദാരിദ്രം കാരണം ജോലിക്കു പോയി താഴെയുള്ളതും മൂത്തതുമായ നാല് പെങ്ങൾമാരെ നോക്കാനും പഠിപ്പിക്കാനും കെട്ടിച്ചയക്കാനും പാടുപെട്ടിരുന്ന പത്താം ക്ലാസുകാരന്റെ മുന്നിൽ വന്നുപെടുന്ന ഉയർന്ന വർഗത്തോട് മുഴുവനായുള്ള വെറുപ്പ് ...അല്ലെങ്കിൽ പലയിടങ്ങളിലായി കണ്ടുമടുത്ത പ്രഹസനങ്ങൾ ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ അങ്ങനെ ചിന്തിപ്പിക്കുകയായിരുന്നു

അവസാനം ഉത്തരവാദിത്തങ്ങൾ തീർത്ത് സ്വന്തം ജീവിതത്തിലേക്ക് നോക്കിയപ്പോൾ നഷ്ടം മാത്രം .. പ്രണയിക്കാൻ പോലും നേരമില്ലാതെ യാന്ത്രികമായി നീക്കിയ നാളുകൾ .. കണ്മുന്നിൽ "ധനം " എന്ന ലക്ഷ്യം മാത്രം , സഹോദരങ്ങൾ നല്ല നിലയിലെത്തി , വീടും, ബിസിനസ്സും അല്പം ബാങ്ക് ബാലൻസുമായി, പിന്നെ തിരക്കിലായിരുന്നു ഒരു ഇണയ്ക്ക് വേണ്ടി ...

കണ്ടും കേട്ടുമുള്ള അറിവും വല്ലപ്പോഴും വായിക്കുന്ന കഥകളിലും കാണുന്ന സിനിമകളിലും കണ്ടിരുന്ന പോലെ " പെണ്ണിനെ " തേടിയുള്ള അന്തമില്ലാത്ത യാത്രകളും , കാണുന്നവരുടെ പരിഹാസവും ... അല്ല , ചിലപ്പോൾ അവർ ആശ്വസിപ്പിക്കുന്നതായിരിക്കും എനിക്ക് അനുഭവപ്പെടുന്നത് ഇങ്ങനെയെന്നു മാത്രം .

സത്യം പറഞ്ഞാൽ ഒരാണിന് എത്രയൊക്കെ താഴാനും വിഡ്ഢിയാവാനും ...പിന്നെ ഞാൻ എന്താണ് പറയുക ..മാറി മാറി മുന്നിലെത്തുന്ന മുഖങ്ങളെ "നീയെങ്കിലും .......... " എന്ന ഭാവത്തോടെ, പ്രതീക്ഷയോടെ നോക്കേണ്ട ഗതികേട് , മാറി മാറി കയറിയിറങ്ങിയ വീടുകൾ , അവിടെ സ്വീകരിച്ചിരുത്തുന്ന ബന്ധുക്കൾ , അധികമൊന്നും വ്യത്യാസമില്ലാതെ മുന്നിലെത്തുന്ന പലഹാരങ്ങളും ,ചായകുടിക്കൽ ചടങ്ങും ,

മിക്ക ദിവസങ്ങളിലും വീട്ടിൽ കയറിയിറങ്ങുന്ന ബ്രോക്കർമാർ ...അവരെ കുറ്റപ്പെടുത്തുകയല്ല വിവാഹമാർക്കെറ്റിൽ വയസ്സ് എന്നെയുമൊരു രണ്ടാം തരക്കാരനാക്കിയത് അവരുടെ തെറ്റല്ലാലോ ... പേരുപോലും വെക്കാത്ത ജാതകക്കുറിപ്പുകളിൽ മറഞ്ഞിരിക്കുന്ന പെണ്ണിനെ സ്വപ്നം കണ്ടിരുന്ന രാത്രികൾ ... മാറി മാറി എത്രയെത്ര മുഖങ്ങൾ ... റൊമാന്റിക് ഫിലിം കാണുമ്പോൾ ആരും കാണാതെ കണ്ണ് നിറയുന്നതും , കൂട്ടുകാരുടെയും മറ്റും വിവാഹത്തിന് പോകുമ്പോൾ പുറത്തുഭാവിക്കുന്ന സന്തോഷത്തിനൊപ്പം ഉള്ളിൽ ഉരുകുന്ന മനസ്സ് , അവരോടുള്ള വെറുപ്പോ ഇഷ്ടക്കേടോ കൊണ്ടല്ല മറിച്ചു എന്നെക്കുറിച്ചോർത്ത്

ജാതിയോ മതമോ ഒന്നുമെനിക്ക് പ്രശ്നമായിരുന്നില്ല , ചിലപ്പോൾ കാണുന്ന പെൺകുട്ടികളെയെല്ലാം നോക്കിനിൽക്കുമ്പോൾ ആരെങ്കിലും തെറ്റിദ്ധരിച്ചേക്കാം അതൊരിക്കലും അവരുടെ ശരീരമോ സൗന്ദര്യമോ കണ്ടിട്ടല്ല , അവരിലെല്ലാം ഒരു ഭാര്യയെ തേടുകയായിരുന്നു ....

ഓരോ തവണയും നിരാശയോടെ മടക്കം .. ആരോടാണ് വിഷമം പറയേണ്ടത് എന്നുതന്നെ അറിയില്ലായിരുന്നു കേൾക്കുമ്പോൾ ഏല്ലാവർക്കും തമാശയായി തോന്നും ...അല്ലെങ്കിൽ പുച്ഛം ...പരിഹാസം ...തെറ്റിദ്ധാരണ ...കൂട്ടുകാരോടുപോലും കളിയായി "ഇന്ന് കണ്ടതും " നടക്കില്ല പറയുമ്പോൾ ഞാനൊരുപാട് വേദനിച്ചിട്ടുണ്ട് ഉള്ളിൽ

മദ്യപിച്ചു ബോധമില്ലാതെ ഉറങ്ങാം എന്ന് കരുതിയപ്പോൾ ആ മദ്യം വീണ്ടും കരയിച്ചുകൊണ്ടിരുന്നു ...ഓർമകളെ ..മാറിമാറിയെത്തിയ മുഖങ്ങളെ ഓർമിപ്പിച്ചുകൊണ്ട് സ്വപ്‌നങ്ങൾ ... എല്ലാവരും ഇഷ്ടത്തോടെ കേട്ടിരുന്ന ഗാനങ്ങളെ പോലും പലപ്പോഴും ഞാൻ വെറുത്തിട്ടുണ്ട് . വല്ലാത്തൊരു അവസ്ഥ തന്നെ അനുഭവിച്ചു മാത്രം മനസ്സിലാക്കാവുന്നത്. ഭാര്യയും മക്കളും മാത്രം നിറഞ്ഞുനിന്നു ഉറക്കം കെടുത്തിയ സ്വപ്‌നങ്ങൾ ...

താൻ വിദ്യാസമ്പന്നനാക്കിയ അനിയന്റെ വിവാഹവും കഴിഞ്ഞു , അവസാന പെങ്ങളുടെ കല്യാണം വരെ കാത്തുനിൽക്കാൻ അവന്റെ കാമുകിയ്ക്കു കഴിയില്ലായിരുന്നത്രെ , അവന് അവളെ മറക്കാനും , അങ്ങനെ ഈ ഏട്ടന് വീണ്ടും വിലയിടിഞ്ഞുവോ വിവാഹ മാർക്കെറ്റിൽ എന്നറിയില്ല .

അങ്ങനെ അതും കൂടെ നടത്തിക്കൊടുത്തു, പ്രവാസജീവിതത്തോട് വിടപറഞ്ഞു വരുമ്പോഴേക്കും മുപ്പത്തഞ്ചു വയസ്സ് . അമ്മയും പെങ്ങൾമാരും അളിയന്മാരും ബന്ധുക്കളും അനിയനും അവന്റെ ഭാര്യയും കുറെ അന്വഷിച്ചെങ്കിലും വയസ്സുകൂടി മുടികൊഴിഞ്ഞു വീണുതുടങ്ങിയ പത്തം ക്ലാസ്സുകാരന് നാട്ടിൽ പെണ്ണില്ലത്രേ .

നിത്യയുടെ വീടെത്തിയതും ഞങ്ങളുടെ വരവ് കണ്ട് കൂട്ടിലെ പട്ടികൾ ഒരുമിച്ചു കുരച്ചു തുടങ്ങി ,അതൊരു സിഗ്നൽ എന്നപോലെ ഗൃഹനാഥൻ പ്രത്യക്ഷപ്പെട്ടു . പുറകെ മറ്റൊരു അൻപതിനോടടുത്തു പ്രായമുള്ള മനുഷ്യനും . ഇത് പലവീട്ടിലും പതിവാണ് എനിക്ക് പുതുമയൊന്നും തോന്നിയില്ല

"വരൂ വരൂ അകത്തേക്കിരിക്കാം "

ഞങ്ങൾ പുഞ്ചിരിയോടെ പുറകെ നടന്നു , വിശാലമായ ഹാളിൽ വിലകൂടിയ ഇരിപ്പിടത്തിനു നേരെ കൈനീട്ടി അയാൾ ഇരിക്കാൻ പറഞ്ഞു .ഞങ്ങളിരുന്നപ്പോൾ മറുഭാഗത്തായി അവർ രണ്ടുപേരും , അപ്പോൾ അകത്തു നിന്നും അമ്പതു കഴിഞ്ഞൊരു സ്ത്രീ എത്തിനോക്കി അകത്തേക്ക് വലിഞ്ഞു .

ഞാൻ എല്ലായിടവും ഒന്ന് പരിശോധിച്ചു ... ചുവരുകളിൽ മനോഹരങ്ങളായ ഗ്ലാസ് പെയിന്റിങ്ങുകൾ , നല്ല മരത്തടികൊണ്ടുള്ള വീട്ടുപകരണങ്ങൾ പുതിയതും വിലകൂടിയതുമെന്നു തോന്നിപ്പിച്ചു ,കമ്പ്യൂട്ടറും, ടി വിയും , ഹോം തീയേറ്ററും തുടങ്ങിയവ അങ്ങിങ്ങായി കണ്ടു .

ഇത്ര വലുതല്ലെങ്കിലും ഏകദേശം വലിയൊരു വീടുതന്നെ എനിക്കുണ്ട് .... രാപകലില്ലാതെ മരുഭൂമിയിൽ ഞാൻ ചോരനീരാക്കിയുണ്ടാക്കിയ ഫലം . എന്തുപറയാൻ ഒരുമിച്ചു അനുഭവിക്കാൻ ആളെത്തേടി നടക്കുന്നത് മിച്ചം . പക്ഷെ ഓരോ വീടിന്റെയും സൗകര്യങ്ങളും ഇന്റീരിയറും എങ്ങനെയാവും എന്ന് പുറത്തുനിന്നു കാണുമ്പോഴേ ഊഹിക്കാൻ ഞാൻ പഠിച്ചു.

അധികം വൈകാതെ അവൾ വന്നു കയ്യിലൊരു ട്രേയിൽ ചായയുമായി , കല്യാണപ്പെണ്ണിന്റെ നാണമോ , നടന്നില്ലെങ്കിലും ഏതൊരാണിനെയും വശീകരിക്കാൻ എന്നപോലെ അണിഞ്ഞൊരുങ്ങിയുള്ള നിൽപ്പും , കള്ളചിരിയുമൊന്നും ഞാനവളിൽ കണ്ടില്ല.

ഇവളെക്കുറിച്ചു തന്നെയാണോ ബന്ധുക്കൾ ഇത്രയേറെ വീരശൂരകഥകൾ പറഞ്ഞത് ...ഇവളെ കുറിച്ച് തന്നെയാണോ ഞാനും ചിന്തിച്ചു കൂട്ടിയത് ...ഇവളാണോ ബാംഗ്ലൂർ നഗരത്തിൽ തന്റെ കാമുകന്മാരോടൊപ്പം മനസ്സും ശരീരവും പങ്കിട്ട് ഏതോ ദുരന്തകഥയുടെ ബാക്കിപോലെ വിവാഹം വേണ്ടെന്നു ഉറപ്പിച്ചു , അവസാനം ആരുടെയൊക്കെയോ നിർബന്ധപ്രകാരം മൗനസമ്മതം കൊടുത്തത് ?

ചായ തന്നു ട്രേയുമായി ചുവരിൽ ചാരി "എത്ര വേണേലും " കണ്ടോളൂ എന്നൊരു നിൽപ്പുമാത്രം . സാധാരണരീതിയിലുള്ള ചുരിദാറും ഒരു ചന്ദനക്കുറിയും അതില്കൂടുതൽ അലങ്കാരങ്ങളുമില്ല . പതിവുപോലെ ഒറ്റനോട്ടത്തിൽ ഏതുപെണ്ണിനെയും ഇഷ്ടപ്പെടും എന്ന നിലയിലുള്ള എന്റെ മനസ്സിൽ അവളോട് പെട്ടെന്നൊരടുപ്പം തോന്നിയത് പോലെ .

തെളിച്ചമില്ലാത്ത മുഖത്തോടെ അവൾ നിൽക്കുമ്പോഴും അവളുടെ അമ്മയും അച്ഛനും കൊച്ചച്ചൻ എന്ന് പരിചയപ്പെടുത്തിയാളും നല്ല ഉത്സാഹത്തിലാണ് . ചിലപ്പോൾ നാട്ടിൽ നിന്നുമുള്ള അവളുടെ സ്വഭാവസർട്ടിഫിക്കറ്റു കിട്ടാത്ത പയ്യൻ എന്ന പരിഗണനയാവും . ദാസേട്ടനും ദീപനും അവരോടു ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു , അതിനിടയ്ക്ക് അവരെല്ലാം കൂടെ ഞങ്ങൾക്ക് സംസാരിക്കാനുള്ള അവസരം തന്നു .

സ്ഥലം ആ വീടിലെ ഒന്നാം നിലയുടെ ചെറിയ ടെറസ് , മുറ്റത്തെമാവിന്റെ ചെറിയ തണലുണ്ട് ,കൂടാതെ റോഡിലൂടെ പോകുന്നവർക്ക് കാണാൻ കഴിയാത്തവിധത്തിൽ മരക്കൊമ്പുകൊണ്ടു ആ ഭാഗം മറക്കപ്പെട്ടിരുന്നു . അപ്പോൾ കൊണ്ടിട്ടതാണോ എന്നറിയില്ല അവിടെയുള്ള രണ്ടു കസേരയിൽ ഒന്നിലേക്ക് വിരൽചൂണ്ടി എന്നോട് ഇരിക്കാൻ പറഞ്ഞു , മറ്റൊന്നിൽ അവളുമിരുന്നു. ആദ്യമായാണ് ഇത്ര പക്വതയോടെ ഒരു പെണ്ണ് എന്നോട് പെരുമാറുന്നത് അതുകൊണ്ടു ചെറിയ അത്ഭുതം തോന്നാതിരുന്നില്ല .പരിസരം വീക്ഷിക്കുന്നതിനിടെ അവൾ തന്നെയാണ് സംഭാഷണത്തിന് തുടക്കമിട്ടത്

"എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു ..... പക്ഷെ ഇനിയൊരിക്കലും അടുക്കാൻ കഴിയാത്ത വിധം ഞങ്ങൾ അകന്നിരിക്കുന്നു , വീട്ടിൽ വിവാഹം വേണ്ടെന്നു പലതവണ പറഞ്ഞതാണ് പക്ഷെ മൂത്ത ആങ്ങളയുടെ വിവാഹം കഴിഞ്ഞപ്പോൾ ഞാൻ അധികപ്പറ്റ് ആയോ എന്നൊരു തോന്നൽ , അതുകൊണ്ടാണ് വിവാഹത്തിനിപ്പോൾ സമ്മതിച്ചത് "

എനിക്കവളുടെ മറുപടിയിൽ അതിശയോക്തിയൊന്നും തോന്നിയില്ല കാരണം ഈയൊരു കഥ ഞാൻ പ്രതീക്ഷിച്ചാണ് സ്ഥിരം ക്ളീഷേ ഡയലോഗ് പോലെ .

"ഉം .... എനിക്ക് തോന്നി "

"ഇവിടെയുള്ള നാട്ടുകാർ എന്നെക്കുറിച്ചു പലതും പറയുന്നുണ്ട് "

"ഉം ...കുറച്ചു ഞാൻ കേട്ടു..."

"ഇത്ര ദൂരെ നിന്നും വിവാഹം ചെയ്യാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ ...?

"കുട്ടി ...ഞാൻ ഇപ്പോഴൊരു ഇരുന്നൂറിനടുത്തു പെണ്ണുകണ്ടിരിക്കും , എന്നിലെ പാകപ്പിഴകൾ കൊണ്ട് വീണ്ടും വീണ്ടും ഓരോരുത്തരുടെ മുന്നിലായി വേഷം കെട്ടി മതിയായി .... രണ്ടാം വിവാഹം ആയാലും ചിലപ്പോൾ ഞാൻ സമ്മതിച്ചേനെ , ഇപ്പോൾ എനിക്ക് വേണ്ടത് ജീവിതത്തിലൊരു കൂട്ടാണ്. അതിനു കഴിയുമെങ്കിൽ സമ്മതിക്കുക .ഇല്ലെങ്കിൽ വേണ്ട ...ഞാൻ നിർബന്ധിക്കില്ല.."

"നമ്മൾ തമ്മിൽ ഏഴു വയസ്സിനു വ്യത്യാസമുണ്ട് . പക്ഷെ കാഴ്ചയിൽ എനിക്ക് വയസ്സ് കൂടുതലാണ് "

"കാഴ്ചയിലല്ലേ ...അതെനിക്ക് പ്രശ്നമില്ല "

"നിങ്ങള്ക്ക് പ്രശ്നമില്ലായിരിക്കും . ചിലപ്പോൾ വീട്ടുകാർക്ക് "

"ശെരിയാണ് അവർക്കിപ്പോഴും ചെറിയ പെൺകുട്ടികൾ മതി , അവരുടെ കണ്ണിൽ ഞാൻ കൊച്ചുകുട്ടിയല്ലേ ഒപ്പം അമ്മയും അച്ഛനും അന്നത്തെ കാലത്തു പത്തുപതിനഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നതും .."

"നിങ്ങൾക്കോ "?

"എനിക്കെന്നെ മനസ്സിലാക്കി ജീവിക്കാൻ കഴിയുന്ന വല്യ പ്രായവ്യത്യാസം ഇല്ലാത്ത പെണ്ണ് വേണം "

"എന്നെക്കുറിച്ചു ചോദിക്കുന്നില്ല ?

"ഇല്ല ..." ഞാൻ ഉറപ്പിച്ചെന്ന പോലെ പറഞ്ഞു

"അതെന്താ ..?"

"നീ മുൻപെങ്ങനെയോ ആയിക്കോട്ടെ ,എനിക്കതു വിഷയമല്ല . എന്റെ ജീവിതത്തിലേക്ക് വരുകയാണെങ്കിൽ .."

"എനിക്ക് സമ്മതമാണ് ...."

"ആലോചിച്ചിട്ട് മറുപടി തന്നാൽ മതി ..." ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും അവൾക്കു ഞാൻ എന്റെടുത്തില്ലാത്ത സമയം ദാനം ചെയ്തു

"എനിക്ക് ആലോചിക്കാൻ ഒന്നുമില്ല . ജീവിക്കാൻ ഒരു കൂട്ട് അത്രമതി , ഒരുപാട് ദൂരേന്നു ആവുമ്പോൾ അത്രയും സന്തോഷം ..... ഈ നാട്ടിൽ നിന്നും പൂർണ്ണമായൊരു പറിച്ചുനടൽ ഞാനും ആഗ്രഹിക്കുന്നു . പിന്നെ വിലപേശൽ ഉണ്ടാവുമോ നിങ്ങളുടെ വക "

"എന്താ ..?"

"അല്ല ... കെട്ടാപ്പെണ്ണിനെ തേടിവരുമ്പോൾ സാധാരണ എല്ലാവരെയും പോലെ സ്ത്രീധനം നോക്കിയാവും കരുതി "

"ഒരു പെണ്ണിനെ നോക്കാനുള്ള വഴിയൊക്കെ എനിക്കുണ്ട് .... അതോർത്തു നീ പേടിക്കണ്ട " എനിക്ക് അല്പം ദേഷ്യം വരുന്നുണ്ടായിരുന്നു

" ഉം "

പിന്നെ അവളൊന്നും പറഞ്ഞില്ല , ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നവൾ ഉത്തരം തന്നു എന്റെ ജീവിതത്തെക്കുറിച്ചൊരു ലഘുവിവരണം കൊടുക്കുമ്പോഴേക്കും ദീപൻ വന്നു വിളിച്ചു , "ഇനിയും കാണാം, അഭിപ്രായം സമ്മതം ആണെങ്കിൽ " എന്നൊരു തിരിഞ്ഞു നോട്ടത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ച് ഇനിയുള്ള സ്വപ്നങ്ങളിൽ കാണാനൊരു മുഖവുമായി ഞാൻ മടങ്ങി .

വീടെത്തും മുൻപേ പ്രിയപ്പെട്ടവരുടെ വിളിയെത്തി . ഇരുപത്തെട്ടു വയസ്സുള്ള പെണ്ണാണ് എന്നറിഞ്ഞപ്പോൾ തന്നെ അമ്മയടക്കമുള്ളവർ വേണ്ടെന്നുറപ്പിച്ചു പറഞ്ഞു . പക്ഷെ എന്റെ മാറി ചോദ്യങ്ങൾക്കു മുന്നിൽ നിസ്സഹായാരായി, പെട്ടെന്ന് തന്നെ നിശ്ചയവും വിവാഹവും . അതിനിടയ്ക്ക് എന്നോട് മനസ്സ് തുറന്നു മിണ്ടാനോ പഴയ കാര്യങ്ങൾ പറയാനോ അവൾ താൽപര്യപ്പെട്ടില്ല. കേൾക്കാൻ എനിക്കൊട്ടു താല്പര്യവും ഇല്ലായിരുന്നു .

വല്ലപ്പോഴും അളന്നു മുറിച്ചതുപോലെയുള്ള ഫോൺ കോളുകൾ നേർച്ച കഴിക്കാനെന്ന പോലെ ...കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ .... ചിലപ്പോൾ ഒരുപാട് പക്വതയെത്തിയവരുടെ മനസ്സ് ഇതുപോലെ ആയിരിക്കും അല്ലെ ...? എങ്കിലും ഇടയ്ക്കെല്ലാം ജീവിതവും കടന്നു വന്നിരുന്നു . എങ്കിലും ഒരു പ്രേമത്തിന്റെ മാധുര്യമോന്നും ഇല്ലായിരുന്നു ട്ടോ

അതിനിടയിൽ അവളുടെ ചാരിത്രശുദ്ധിയെ ചോദ്യം ചെയ്തു ചില ബന്ധുക്കളും,സുഹൃത്തുക്കളും ,നാട്ടുകാരും വന്നു . ഞാനതു കാര്യമാക്കിയില്ല . എല്ലാവരെയും പോലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ എനിക്കുമുണ്ടായിരുന്നു ജീവിക്കാൻ ഏറെ മോഹങ്ങൾ . ഇനിയുള്ള ജീവിതത്തിൽ അവൾ എന്റേതുമാത്രമായിരിക്കും എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ .

എത്രപേരുണ്ടായിട്ടും കല്യാണത്തിരക്കുകളിൽ ഓടിനടന്ന് ചെയ്യാൻ ഞാനേ ഉണ്ടായുള്ളൂ , പെങ്ങൾമാർ ഇടയ്ക്കിടയ്ക്ക് എത്തിനോക്കാറുണ്ടെങ്കിലും കാര്യമായി ഉപകാരത്തിനു ഉണ്ടാവില്ല , അനിയൻ ജോലിത്തിരക്കിലുമായി .ഇവർക്ക് വേണ്ടിയല്ലേ ഞാൻ എന്റെ ജീവിതത്തിലെ നല്ല ഭാഗം മരുഭൂമിയിൽ വിയർപ്പൊഴുക്കിയത് ...? അല്പമെങ്കിലും ആശ്വാസം വീട്ടിൽ വരുന്നവരെ സ്വീകരിച്ചിരുത്താനുള്ള അനിയന്റെ ഭാര്യയുടെ മനസ്സായിരുന്നു .

നിത്യയുടെ ആലോചനയെ എതിർക്കാതിരുന്നതും , ആദ്യം മുതൽ സപ്പോർട്ട് ചെയ്തതും അവളായിരുന്നു ,അല്ലെങ്കിലും അവരൊന്നിച്ചു കഴിയേണ്ടവരല്ലേ ഈ വീട്ടിൽ . നിത്യ യ്ക്കും മറ്റെല്ലാവർക്കും വസ്ത്രമെടുക്കാൻ പോകുമ്പോഴും കൂടെ അവളുണ്ട് , കണ്ടറിഞ്ഞു പുതിയ അഥിതിയ്‌ക്ക്‌ വേണ്ടി എല്ലാം അറിഞ്ഞു ശേഖരിച്ചു വെച്ചതും അവൾതന്നെ. എന്റെ അഞ്ചാമത്തെ പെങ്ങൾ ...!

വിവാഹത്തലേന്ന് മുതലേ വീട്ടിൽ നല്ല തിരക്കായിരുന്നു പിറ്റേന്ന് അതിരാവിലെ അവളുടെ വീട്ടിലേക്ക് യാത്ര തിരിക്കേണ്ടതുണ്ട് എന്നാലേ മുഹൂർത്തസമയത്തു എത്താനാകൂ , വളരെ നാളുകൾക്കു ശേഷം ബന്ധുക്കൾ എല്ലാം ഒരുമിച്ചു കൂടിയ നാളായിരുന്നു അത് .

പണ്ട് കുട്ടിക്കാലത്ത് ഒരുപാട് അടുത്തു കളിച്ചു വളർന്ന ഞങ്ങളിൽ മിക്കവാറും പേരും പലപ്പോഴായി അകന്നു തുടങ്ങിയിരുന്നു , എന്ത് വിശേഷം വന്നാലും "കാര്യത്തിന് വരുക പോവുക " എന്ന രീതിയിലെത്തിയിരുന്നു . അന്നുരാത്രി ഞാൻ സന്തോഷത്തോടെ കഴിഞ്ഞു . അതിനു നിത്യയ്ക്ക് മനസ്സുകൊണ്ടൊരു നന്ദി പറഞ്ഞു .

ഒരുപക്ഷെ അടുത്തുള്ള ഏതെങ്കിലും പെൺകുട്ടിയെ ആണ് കെട്ടുന്നതെങ്കിൽ ഇങ്ങനെയൊരു ഭാഗ്യം ഉണ്ടാവില്ലായിരുന്നു . അതിനിടയ്ക്കും നിത്യയുടെ വയസ്സിനെ ചൊല്ലി പല ഊഹാപോഹങ്ങളും ഉരുത്തിരിയുന്നതും ഞാനറിഞ്ഞു .""പ്രായം കൂടിപ്പോയാൽ പെണ്ണിനും വിലകുറയും " . എന്ന സിദ്ധാന്തം പെങ്ങൾമാരുടെ വിവാഹം നടത്തിക്കൊടുക്കേണ്ട സമയത്തു എനിക്ക് തോന്നിയിട്ടുണ്ടെങ്കിലും ഇപ്പോൾ നിത്യയുടെ കാര്യത്തിൽ അംഗീകരിക്കാൻ മടി തോന്നി .

നിത്യയ്ക്കുണ്ടായേക്കാവുന്ന പ്രണയങ്ങളും നഷ്ടങ്ങളും എല്ലാം ഓരോരുത്തരായി തങ്ങളുടെ ഭാവന കൊണ്ട് ഉണ്ടാക്കുന്നത് ഞാനറിഞ്ഞു . ശരിയാണ് എത്രയൊക്കെ "സ്ത്രീ സ്വാതന്ത്രം " ഉണ്ടെന്നു പറഞ്ഞാലും ഒരു ഇരുപത്തഞ്ചു വയസ്സൊക്കെ കഴിഞ്ഞു തനിച്ചു താമസിക്കാൻ തുടങ്ങിയാൽ എല്ലാ പെൺകുട്ടികൾക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇതും .

മനസ്സുമുഴുവൻ അവൾ ഇവിടെത്തുന്ന ചിന്തകളായിരുന്നു .. എന്താണെന്ന് ചോദിച്ചാൽ എനിക്ക് പറയാനും കഴിയില്ല ... ഒരു യാന്ത്രികത ...സന്തോഷവും അപകർഷതയും ഒരുമിച്ചു വരുമ്പോൾ ഉണ്ടാവുന്ന എന്തോ ഒന്ന് ...നാളെ മുതൽ തനിച്ചല്ല എന്നറിയുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ചിന്തകൾ

സാധാരണ രാത്രി വിളിക്കാറില്ലെങ്കിലും ആ രാത്രി അവളെന്നെ വിളിച്ചു. നാളെ ഒന്നാവേണ്ടവർ എന്ന തിരിച്ചറിവ് അവളിൽ വൈകിയെത്തിയത് കൊണ്ടാവും ..അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു ..ഹൃദയം തുറന്ന്....
"മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം ....." ഉച്ചത്തിലുള്ള കലപിലകൾക്കൊപ്പം ഇടമുറിഞ്ഞെത്തുന്ന പാട്ടുകേട്ടാണ് അവൾ ബസ്സിൽ കയറിയത് . ഇന്നും പതിവുപോലെ തിരക്കുണ്ട് ,അവൾ സീറ്റിനോട് ചേർന്ന് മുകളിലെ കമ്പിയിൽ പിടിച്ചു നിന്നു.

ഈ ഓണക്കാലം കഴിയുന്ന വരെയും ഈ നേരത്ത് കുട്ടികളുടെയും മറ്റു ജോലിക്കാരുടെയും ഒഴുക്കാണ് ബസ്സുകളിലും സ്റ്റാൻഡിലും കടകളിലും എന്നുവേണ്ട അവൾപോകുന്നയിടത്തെല്ലാം മോഹിപ്പിച്ചുകൊണ്ടു അവർ തലങ്ങും വിലങ്ങും അവളെ കടന്നു പോയിക്കൊണ്ടേയിരിക്കും

എട്ടരയ്ക്ക് മുൻപേ തുറക്കേണ്ട കടയിലേക്ക് അവളുടെ വീട്ടിൽ നിന്നും ഏഴേ മുക്കാലിന് പാതിവെന്ത കറിയും ,ചോറും പാത്രത്തിലാക്കി ഒരോട്ടമാണ് ... പിന്നെ ബസ് സ്റ്റോപ്പിലുള്ള നിമിഷങ്ങളുടെ കാത്തിരിപ്പ് ... അത്ര നേരത്തെ അധികം തിരക്കില്ലാത്തതുകൊണ്ടു അത്ര നേരം വീട്ടിലെ ജോലിയിൽ നിന്നും ജോലിയിലേക്കുള്ള തിരക്കിനിടയിൽ അല്പനേരത്തെ "വിശ്രമം" ഈ ഓണാഘോഷ -വാരം കാരണം ഇല്ലാതായതിന്റെ വിഷമം മുഖത്തറിയാം

പാതിരാത്രി ഊരുതെണ്ടി വന്ന അനിയനെ വിളിച്ചെഴുന്നേല്പിച്ചു ബസ് സ്റ്റോപ്പിൽ കൊണ്ട് ഡ്രോപ്പ്‌ ചെയ്യിപ്പിക്കുമ്പോഴേക്കും ബസ് വന്നിരുന്നു, കയറണോ വേണ്ടയോ എന്ന് ചിന്തിച്ചതിനു ശേഷം ഓഫീസിൽ വൈകിയെത്തുമെന്ന വിഷമത്തിൽ കയറി . ഇനി പത്തുപതിനേഴു കിലോമീറ്റർ ഒറ്റ നിൽപ്പാവണം ...എനിക്കും അല്പം ദേഷ്യം വന്നിരുന്നു . കയ്യിൽ ചുരുട്ടിക്കൂട്ടി വെച്ചിരുന്ന പതിനഞ്ചുരൂപ കണ്ടക്റ്ററെ ഏൽപ്പിച്ചു . സീറ്റിന്റെ ഭാഗത്തേക്ക് ഒതുങ്ങിയതും അവളെ കണ്ടു

പതിവുപോലെ എന്റെ മുഖത്തേക്ക് നോക്കി മനോഹരമായാണ് ചിരിച്ച ശേഷം ചോദിച്ചു

"ഓണത്തിന് ലീവില്ലേ വിദ്യാ..."

"ഒരു ദിവസം മാത്രം ...തിരുവോണത്തിന് ....നിങ്ങൾക്കോ ..?

"എനിക്കും ..അപ്പോൾ പെരുന്നാളിന് മുത്തൂറ്റുകാർക്കു ലീവില്ലേ ?

"ഇല്ല ചേച്ചി "

"ഓണക്കോടിയെടുത്തോ ...?

"ഇല്ല ...ഈ തവണ ഞങ്ങൾക്ക് ഓണമില്ല ...അച്ഛച്ഛന്റെ ചെറിയമ്മ മറിച്ചിട്ടു ഒരുവർഷം തികയുന്നതേയുള്ളൂ ...."

"ഓ .... പിള്ളാർക്കെങ്കിലും എടുക്കണില്ലേ... "?

"ഉം ..... ബോണസ് വന്നിട്ട് വേണം പോവാൻ ...നിങ്ങളോ "?

അവർക്കു ബോണസും മറ്റു ആനുകൂല്യങ്ങളൊന്നുമില്ലെന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും ഞാൻ പിന്നെയും ചോദിച്ചു ...പിന്നീട് തോന്നി വേണ്ടെന്ന്. അതിനിടയ്ക്ക് ബസ് ചെരിഞ്ഞപ്പോൾ അവൾ സീറ്റിലിരുന്ന പെൺകുട്ടിയുടെ മീതേയ്ക്കു ചാഞ്ഞു . ആ കുട്ടി വെറുപ്പോടെ അവളെ നോക്കുന്നത് കണ്ടു

"ഈ നേരത്ത് തിരക്കില്ല വെച്ചിട്ടാണ് വരുന്നത് ...എന്റെ സാരിയൊക്കെ ചുളിഞ്ഞു " പിന്നെയും സെറ്റുസാരിയും മുല്ലപ്പൂവും തൊട്ടും തലോടുന്ന തിരക്കിലായി

അവൾ പെട്ടെന്ന് മുഖത്തു മിന്നിമറഞ്ഞ ഭാവമാറ്റത്തോടെ എന്നെ നോക്കി ...

"ഇവർക്കൊക്കെ എന്ത് ഭാഗ്യമാണല്ലേ ...?"

"എന്തെ ചേച്ചി ...?"

" അല്ല ....എല്ലാവരേം കാണാനെന്തു ഭംഗിയാണ് ലെ ഇങ്ങനെ സെറ്റുസാരി ഉടുത്ത് മുല്ലപ്പൂവൊക്കെ വെച്ച് പോകുന്നത് കാണാൻ ..."

"ചേച്ചിക്ക് ഇട്ടൂടെ ഓണത്തിന് ...? ഒന്നാം ഓണത്തിന് ലീവില്ലാലോ "

"അമ്മയുടെ പഴയ സെറ്റുമുണ്ടെ ഉള്ളൂ വിദ്യാ .... അതിട്ടാലും ഇതുപോലെയൊന്നും ഉണ്ടാവില്ല ..."

"എന്തായാലും ഓണമല്ലേ അത്രയ്ക്ക് ആഗ്രഹമാണെങ്കിൽ പുതിയതൊന്ന് വാങ്ങിക്കൂടെ ?"

"അയ്യോ ....അതിനൊക്കെ ഇങ്ങനേം പത്തഞ്ഞൂറെങ്കിലും ആവും ...പിന്നെ ബ്ലൗസ് തുന്നാൻ വേറെ തുണിയെടുക്കണം ,അടിക്കാൻ നൂറുരൂപ വേണം .."

"അതും ശെരിയാ.... അത്കൊണ്ടാണ് ഞാൻ ചുരിദാർ എടുത്തത്.... ഞാൻ തന്നെ അഡ്ജസ്റ്റ് ചെയ്തു തുന്നി വെച്ചിട്ടുണ്ട് ....അങ്ങനെ ഇരുനൂറ്റിയമ്പത് രൂപ ലാഭിച്ചു " ഞാൻ അഭിമാനത്തോടെ പറഞ്ഞു

"എനിക്ക് ശർദ്ധിക്കാൻ വരുന്നുണ്ട് വിദ്യാ ഈ ലിപ്സ്സ്റ്റിക്കിന്റേം , സെന്റിന്റേം ,പിന്നെ മുല്ലപ്പൂവിന്റേം മണമെല്ലാം കൂടെ കേൾക്കുമ്പോൾ .." സത്യം പറഞ്ഞാൽ ആ പ്രശ്നം എനിക്കും അനുഭവപ്പെട്ടതാണ് പിന്നെ മിണ്ടാതിരുന്നു

സ്റ്റാൻഡ് എത്തി നടക്കാൻ തുടങ്ങുമ്പോഴാണ് ഞങ്ങളുടെ ബസ്സിലെ സ്ഥിരം വരുന്ന ഒരനിയൻ കുട്ടി കൂടെ കൂടിയത് . അവന്റെ പ്രധാന പരിപാടി പണ്ടുമുതലേ ഞങ്ങളെ രണ്ടുപേരേം കളിയാക്കുക എന്നതാണെങ്കിലും ഞങ്ങൾക്ക് വല്യ ഇഷ്ടമാണ് ട്ടോ . ബസ്സിൽ ചേച്ചി മുട്ടിയതിനു മുഖം വീർപ്പിച്ച പെൺകുട്ടി സാരി ഒപ്പമാക്കിക്കൊണ്ടു ഞങ്ങളുടെ മുൻപിൽ നടക്കുന്നുണ്ട്

"ദേ വിദ്യ ചേച്ചി ഈ മലയാളി പെൺകുട്ടികൾ എന്നുപറഞ്ഞാലിങ്ങനെ വേണം ... കുളിച്ചു,കുറിയിട്ട്,കണ്ണെഴുതി ,ജിമിക്കിയൊക്കെയിട്ട് ,ചുവന്ന പൊട്ടുകുത്തി , മുല്ലപ്പൂവുചൂടി, സെറ്റുമുണ്ടുടുത്തു ,കിലുങ്ങുന്ന പാദസ്വരമിട്ട് ഇങ്ങനെ പോകുന്ന കാണുമ്പോൾ മനസ്സിനൊരു സുഖമുണ്ട് ....അല്ലാതെ നിങ്ങളെപ്പോലെയല്ല "

അവന്റെ ഭാവനയിലുള്ള മലയാളി പെൺകുട്ടികളൊക്കെ അതുപോലെയാണ് എന്നറിയാമെങ്കിലും ഇത്തിരി അസൂയയോടെ പറഞ്ഞു

"എടാ .... ഈ സാരി ചുറ്റണമെങ്കിൽ ഏതാണ്ട് അരമണിക്കൂർ പണിയാണ് ,ഉടുക്കുന്ന ആൾക്കും ഉടുപ്പിക്കുന്ന ആൾക്കും ,അതും പോരാതെ ഇനിയിത് വൈകുന്നേരം ചെന്ന് അഴിച്ചു വെക്കും വരെ നേരെയാക്കിയും ചുളിവ് നിവർത്തിയും നടക്കണം ... ജോലിക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും എത്ര തവണ നടക്കേണ്ടി വരും ...? എന്തൊക്കെ അഴുക്കുകൾ അതിലാവും എന്നറിയാമോ ? അല്ലാതെ അനങ്ങാതിരിക്കാൻ അല്ല ഞങ്ങൾ വരുന്നത് .."

"ഓ ...നിങ്ങളൊക്കെ മോഡേൺ ടീമ്സ് ആണ് ..എനിക്കറിയാം ..."

'ഞങ്ങൾ മോഡേണ്‍ ആയതു കൊണ്ടല്ലാട്ടോ ..ഈ രണ്ടു കൂട്ടത്തിലും പെടാത്തതുകൊണ്ട് ...."

"ഓ ..പിന്നെ ..."

"ദേ കണ്ണെഴുതി പൊട്ടുകുത്തി മുടിയൊക്കെ വൃത്തിയാക്കിക്കെട്ടി,അല്ലെങ്കിൽ ഷാംപൂ ഇട്ടു പറത്തിയിട്ടു, മുഖത്തു അല്പം കൂടെ മെയ്ക്കപ്പ് ചെയ്തു , നെയിൽപോളിഷ് ഒക്കെ അടിച്ചു വരുമ്പോഴേക്കും എത്ര നേരാവും എന്നറിയാമോ ?"

"അപ്പോൾ അവരൊക്കെ വരുന്നതോ ....?" അവൻ വിടുന്ന മട്ടില്ലാരുന്നു, അത്ര നേരം മിണ്ടാതിരുന്ന അവളാണ് പിന്നെ അവന്റെ സംശയം തീർത്തുകൊടുത്തത്

" അവർക്കൊക്കെ രാവിലെ എഴുന്നേറ്റു കുളിച്ചു പൊറപ്പിട്ടു വരുന്നപണിയല്ലേയുള്ളൂ...വീട്ടിൽ എല്ലാം ചെയ്തു കൊടുക്കാൻ ആളുകളില്ലേ ? ഞങ്ങൾക്കങ്ങനെയല്ല ..."

"ചേച്ചി അപ്പോൾ നന്നായി മുടി വളർത്തുന്നതോ ....നിങ്ങള്ക്ക് രണ്ടാൾക്കും അതുമില്ലാലോ ..."

"മുടിയൊക്കെ പാരമ്പര്യമായി കിട്ടുന്നതാണ് , പോരാത്തതിന് അത് നന്നായി നോക്കാനും വെടിപ്പാക്കാനും വിലകൂടിയ എന്ന വാങ്ങാനും നേരവും കാശും പിന്നെ എണ്ണയൊക്കെ കാച്ചിത്തരാൻ അറിയാവുന്നവരുമില്ല ...കറിക്കും തലയ്ക്കും ഒക്കെ ഇവിടെ ഒന്ന് തന്നെയാണ് "

ഒരാഴ്ചയോളം എത്തുന്ന അവളുടെ നെറ്റിയിലെ സ്റ്റിക്കർ പൊട്ടിലേക്ക് ഞാൻ നോക്കി ...സത്യമായിരുന്നു അവൾ പറഞ്ഞത് ഇന്ന് അരങ്ങുവാഴുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ പലതും അവൾക്കു ടി വിയിൽ കാണുന്ന പരസ്യങ്ങള് മാത്രമായിരുന്നു , എന്റെ അമ്മയുടെ ഒരു പ്രേതെക സ്വഭാവമുണ്ട് ഇടയ്ക്കൊക്കെ കടയിൽ നിന്നും ഒരു ലിറ്ററിന്റെ വെളിച്ചെണ്ണ വാങ്ങുമ്പോൾ കുപ്പിയിലൊഴിച്ചു കഴിഞ്ഞു ആ കവറിനെ മുറിച്ചു ഞങ്ങളുടെയൊക്കെ തലയിൽ തേച്ചു തരാറുണ്ട് ...വാങ്ങുന്നതൊന്നും കളയാൻ മനസ്സില്ലാത്ത കുറച്ചുപേർ

"അവരുടെ മാലയും കമ്മലും കണ്ടോ ... അടക്കവും ഒതുക്കവുമുള്ള ജിമിക്കിയും ചെറിയ ചെയിനും "

"പിന്നെ ഒന്നൊന്നര പവൻ എങ്കിലും വേണം നല്ലൊരു ജിമിക്കി വാങ്ങാൻ അതിനു വഴിയുണ്ടെങ്കിൽ ഈ നാലോ അഞ്ചോ ആയിരത്തിനു പണിക്കു വരുമോ ജിനൂ ...?"

"എന്നാലും ചുരിദാറെങ്കിലും മാറ്റി സാരി ആക്കിക്കൂടെ ?"

"എടാ ഈ ചുരിദാറിനു ആണ് ഏറ്റവും വിലക്കുറവ് ...പിന്നെയൊക്കെ ആഞ്ഞൂറിന് മേലേക്കാണ് വില " അവൾ പറഞ്ഞതെല്ലാം സത്യമായിരുന്നു , പകിട്ടോടെ നടക്കുന്ന സമപ്രായക്കാരെയും കടകൾക്കു മുന്നിലെ കാഴ്ചകൾ കാണുമ്പോഴും അവളും ആഗ്രഹിച്ചിരിക്കും ...

എത്ര കടകൾ മാറിമാറി കയറിയിറങ്ങിയിട്ടും മനസ്സിന് ഇഷ്ടപ്പെട്ട വസ്ത്രം കിട്ടാതെ പരാതി പറഞ്ഞു പോകുന്നവരും , ഇടുപ്പിൽ കുട്ടകളിൽ മുല്ലപ്പൂവ് വിൽക്കുന്നവരും , വഴിയോരത്തു പച്ചക്കറി വിൽക്കുന്നവരും ചെരുപ്പ് തുന്നുന്നവരും , ഇടയ്ക്കിടയ്ക്കു ബ്ലോക്കുണ്ടാക്കി പോകുന്ന വണ്ടികളും ഓണപ്പൂക്കളത്തിനുള്ള തമിഴ്‌നാട് പൂക്കൾ വിൽക്കുന്നവരും ഞങ്ങളെ ശ്രദ്ധിക്കാതെ കടന്നു പോയി . അപ്പോഴും ഒരിക്കലും നടക്കില്ലെന്നുറപ്പിച്ച മോഹങ്ങളെക്കുറിച്ചവൾ ഞങ്ങളോട് വാചാലയായിക്കൊണ്ടിരുന്നു, ഇനി ചോദ്യങ്ങളില്ലെന്ന പോലെ ജിനുവും ഞാനും കേട്ടുകൊണ്ടിരുന്നു

എന്നിട്ടും ആഡംബരങ്ങൾ അവളെപ്പോലുള്ളവരെ മയക്കുന്നില്ല എന്ന് അടുത്ത ദിവസം സാലറി കിട്ടിയ നാലായിരത്തി അഞ്ഞൂറും കൊണ്ട് വീട്ടിലെ കുട്ടികൾക്ക് ഓണക്കോടിയും അമ്മയ്ക്ക് ചെലവിനുള്ള കാശും കൊടുത്തതിനു പുറമെ മാർജിൻ ഫ്രീയിൽ നിന്നും അവശ്യ സാധനങ്ങളും വാങ്ങി ഓണം ആഘോഷിക്കാൻ ഇത്രെയും പോരെ വിദ്യ എനിക്കെന്ന് ചോദിക്കുമ്പോൾ ഞാനും അവനും ഉത്തരത്തിനുവേണ്ടി വൃഥാ തിരയുകയായിരുന്നു ....! അപ്പോഴും ഉടുത്തൊരുങ്ങിയ മലയാളിപ്പെണ്കുട്ടികൾ ജിനൂന്റെ മുന്നിലൂടെ പോവുന്നുണ്ടായിരുന്നു ...!

ഹൃദയം നിറഞ്ഞ ഓണാശംസകളോടെ

വിദ്യ
അത്തം അല്പം കറുത്തിരുന്നെങ്കിലും ഉത്രാടത്തിനു പെയ്ത മഴയുടെയാവണം തിരുവോണപ്പുലരിക്ക് നല്ല തണുപ്പുണ്ടായിരുന്നു . ഉറക്കമോ ഉണർവ്വോ എന്നറിയാത്തൊരവസ്ഥയിൽ പെട്ടെന്നുള്ള അലാറത്തിന്റെ ശബ്ദം കേട്ടതും ഞെട്ടിയുണർന്നു .

അല്ലെങ്കിലും ഇപ്പോഴിങ്ങനെയാണ് ചെറിയ ചെറിയ ശബ്ദങ്ങൾ പോലുമവളെ ഉണർത്താറുണ്ട് , എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ അത്രനേരം അലസമായി ചുറ്റിപ്പിടിച്ചിരുന്ന കൈകൾ ഒന്നുകൂടെ അവളെ ചുറ്റിവരിഞ്ഞു ,തണുപ്പുള്ള പുലരിയും പാതിയുടെ കൈകൾക്കുള്ളിലെ ചൂടും അവളെ വീണ്ടും മോഹിപ്പിച്ചപോലെ അയാളിലേക്ക് ചുരുണ്ടുകൂടി

അപ്പോഴേക്കും ഓഫ് ചെയ്യാത്ത അലാറത്തിന്റെ രണ്ടാമത്തെ മണിയടി തുടങ്ങിയിരുന്നു ,അയാളുടെ കൈകൾ മാറ്റി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ പരിഭവം നിറഞ്ഞ സ്വരത്തോടെ

"കുറച്ചൂടെ കഴിഞ്ഞിട്ട് പോയ പോരെ ..."

"ഇന്നോണമല്ലേ .... ഉച്ചയ്ക്ക് ഇലയുടെ മുന്നിൽ വെറുതെയിരുന്നാൽ പോരല്ലോ ..."

"എന്നാലും ...."

"ഒരെന്നാലുമില്ല ...." അയാളുടെ കൈകൾ മാറ്റി അഴിഞ്ഞു കിടന്ന മുടിയൊതുക്കി പുറത്തേക്കുനടന്നു.

തലേന്ന് രാത്രി ഭർത്താവിന്റെയനിയൻ ടി വി ഓഫാക്കാതെ ഹാളിലെ തറയിൽ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ചിരി വന്നു . അവന്റെയടുത്തുകിടന്ന റിമോട്ട് എടുത്ത് ടി വി ഓഫ് ചെയ്തു മുറിയിലേക്ക് തിരിച്ചുപോയി പുതപ്പെടുത്തുവന്നു അവനുമീതെ വിരിച്ചുകൊടുക്കുമ്പോൾ അബോധത്തിലും അറിഞ്ഞതുപോലെ അത് വാരിപ്പുതച്ചവൻ ചുരുണ്ടു കിടന്നു

അടുക്കളയിലെ സ്വിച്ച് ഓൺ ചെയ്യുമ്പോൾ തലേന്ന് അവൾ പോകുമ്പോൾ ഉണ്ടായിരുന്നതുപോലെ തന്നെ എല്ലാം, ഈ അടുക്കള ഉറങ്ങുന്നതും ഉണരുന്നതും അവളിലൂടെയാണ് . വാഷ് ബേസിനിൽ മുഖം കഴുകി തലേന്നത്തെ പാത്രങ്ങൾ കഴുകിവെക്കുമ്പോഴേക്കും അമ്പലത്തിൽ നാലുമണിക്ക് ഗണപതിഹോമത്തിനുള്ള മണിയടി ഉയർന്നു കേൾക്കാമായിരുന്നു

തണുപ്പത്ത് കുളിക്കാതെ പണി ചെയ്യാനും സാധിക്കില്ല ,ഇന്ന് ഓണമല്ലേ എന്ന ചിന്തയിൽ ബാത്ത്റൂമിലേക്ക്... നനഞ്ഞ മുടി തുവർത്താൻ നേരമില്ലെന്നപോലെ തോർത്തുകൊണ്ടു കെട്ടിപ്പൊതിഞ്ഞു വച്ച് വീണ്ടും അടുക്കളയിലേക്ക്... അവൾ തുറന്നിട്ട ജനലിലൂടെ പുറത്തേക്കു നോക്കി അയൽവീടുകളുടെ അടുക്കളകളിലും വെളിച്ചമുണ്ട് അവിടെയും ആരൊക്കെയോ ഉച്ചയ്ക്കലേക്കുള്ള സദ്യവട്ടം തയ്യാറാക്കുന്ന തിരക്കിലായിരിക്കണം

ചോറിന് അടുപ്പിൽ വെള്ളം വെച്ച് തലേന്ന് അയാൾ കൊണ്ടുവന്ന് പച്ചക്കറി കവർ തുറന്നു തറയിൽ പരത്തിയിട്ടു ചെറിയൊരു തരം തിരിച്ചു വെക്കൽ , പിന്നെ എഴുന്നേറ്റു അരികഴുകിയിട്ടു, കുക്കറിൽ പരിപ്പ് വേവാൻ വച്ച് വന്ന് സാമ്പാറിനുള്ളത് മാത്രം തിരഞ്ഞെടുത്ത് പാത്രവുമായി അടുക്കള സ്ലാബിൽ വച്ച് മുറിച്ചു വേവാൻ വച്ചു,

അതിനിടയിൽ വെന്ത പരിപ്പ് ഇറക്കി വച്ചു അതിലെ വെള്ളം മറ്റൊരു പാത്രത്തിൽ രസത്തിനായി മാറ്റി വച്ചു തേങ്ങ പൊതിച്ചു ഉടച്ചു വരുമ്പോഴേക്കും പച്ചക്കറി വെന്തു തുടങ്ങിയിരുന്നു , ഗ്യാസ് സിമ്മിൽ വെച്ച് തേങ്ങ ചിരവി , അതിനിടയ്ക്ക് പച്ചക്കറിയിൽ കൂട്ടുകൾ ചേർത്തി പരിപ്പും ഇട്ടിരുന്നു ,ശേഷം തേങ്ങ വറുത്ത് അരച്ച് കറിയിൽ ചേർത്തി തീ കൂട്ടി വെക്കുന്നതിനിടയിൽ ഒന്നുകൂടെ ചോറ് വെന്തോ നോക്കാനും മറന്നില്ല

ചോറും കറിയും ആയപ്പോൾ പുറത്തേക്കിറങ്ങി മുറ്റമടിച്ചുവാരി ,അപ്പോഴേക്കും പൈപ്പിൽ വെള്ളം വന്നിരുന്നു അത് ഓരോ പാത്രത്തിലാക്കി നിറയ്ക്കുന്നതിനിടയ്ക്കു തലേന്നുള്ള അത്യാവശ്യം മുഷിഞ്ഞ തുണികൾ അലക്കി വീണ്ടും അടുക്കളയിലെത്തുമ്പോഴേക്കും സൂര്യനുദിച്ചു തുടങ്ങിയിരുന്നു

ഉറക്കആലസ്യം മാറാതെ അമ്മായിയമ്മ എഴുന്നേറ്റ് വരുന്നത് കണ്ടപ്പോൾ ചായ ഉണ്ടാക്കലിന് അല്പം കൂടെ വേഗത കൂടി , ഓരോരുത്തരുടെ രുചിയനുസരിച്ചു കടുപ്പം കൂട്ടിയും കുറച്ചും മധുരം കൂട്ടിയും കുറച്ചും ചൂട് ആറ്റിയും മാറ്റിവച്ചു .

അപ്പോഴേക്കും മക്കൾ രണ്ടുപേരും എഴുന്നേറ്റ് വന്നിരുന്നു , അവരെ ചായകൊടുത്തു കുളിപ്പിച്ചു പുതുവസ്ത്രം അണിയിച്ചു കൊടുക്കുമ്പോഴേക്കും അമ്മായിയമ്മ അമ്പലത്തിൽ പോവാൻ റെഡിയായി വന്നു

അവർ പോയതിനു ശേഷം മുറിയിലെത്തുമ്പോൾ ഭർത്താവ് എഴുന്നേറ്റ് അവൾ കൊണ്ടുവച്ച ചായകുടിച്ചു ഫോണിൽ നെറ്റും നോക്കിയിരിക്കുകയായിരുന്നു

പിന്നെയും തിരിച്ചു അടുക്കളയിലേക്ക് .... ഉപ്പേരിക്കുള്ളതും അവിയലിനും കൂട്ടുകാരിക്കും ഉള്ളതും മുറിക്കുന്നതിനിടയിൽ തന്നെ പായസത്തിനുള്ള പാല് കരുത്താണ് വെച്ചിരുന്നു , രണ്ടാം പായസത്തിനുള്ള തേങ്ങ ചിരവളും കഴിയുമ്പോഴേക്കും മക്കൾ അമ്പലത്തിൽ നിന്നും തിരിച്ചെത്തിയിരുന്നു , തലേന്നത്തെ അരിമാവുകൊണ്ടു വേഗത്തിൽ ദോശയുണ്ടാക്കി കാസറോളിൽ അടച്ചു ടേബിളിൽ കൊണ്ട് വച്ചു

ചമ്മന്തി വരയ്ക്കാനുള്ള തയ്യാറെടുപ്പിനിടയിൽ മക്കൾക്ക് പഞ്ചസാര ഇട്ടു ദോശ കൊടുത്ത് ,ഭർത്താവിന് പത്രം വായിക്കുന്നതിനിടയ്ക്കു വീണ്ടും പതിവുപോലെ രണ്ടാമത്തെ ചായ കൊടുക്കാനും മറന്നില്ല . ഇടയ്ക്കു എഴുന്നേറ്റ് കുളി കഴിഞ്ഞെത്തിയ അനിയനും അച്ഛനും ഭക്ഷണം കൊടുത്ത് തീരുമ്പോഴേക്കും മുറ്റത്തു നിന്നും മക്കളുടെ വിളിയെത്തി

"അമ്മെ ....ഈ പൂവൊക്കെയൊന്ന് മുറിച്ചു താരോ "

ഓണത്തിനായി സ്പെഷ്യൽ പൂക്കളത്തിനു വാങ്ങിക്കൊണ്ടു വന്ന പൂക്കൾ ഒറ്റയ്ക്ക് മുറിച്ചു മക്കളുടെ അകമ്പടിയോടെ മനസ്സിൽ തോന്നിയ ഡിസൈനിൽ പൂക്കളം ഇട്ട് വീണ്ടും അടുക്കളയിലെത്തുമ്പോഴേക്കും കുളിച്ചു വന്ന ഭർത്താവിന് ഭക്ഷണം കൊടുത്തു

"ഡി ഓണാഘോഷം ഇത്തവണ തകർക്കും നീ നോക്കിക്കോ .... ഇവിടെത്തെ പണിയൊക്കെ കഴിയുമ്പോൾ വരണേ.."

ചിരിയിൽ മറുപടി ഒതുക്കി അയാൾക്ക്‌ ഇടാനുള്ള വസ്ത്രം എടുത്തു കൊടുത്തു വീണ്ടും അടുക്കളയിലേക്ക് .... വീടിനകത്ത് മകളുടെ കലപിലകളും ടിവിയിലെ പരിപാടികൾ കണ്ടു അമ്മായിയമ്മയുടെയും അച്ഛന്റെയും ചിരിയും മിനി സ്‌ക്രീനിൽ പൊട്ടിച്ചിരിപ്പിച്ച താരങ്ങളുടെ ശബ്ദങ്ങളും ഉയരുമ്പോൾ അവൾ അടുക്കളയിൽ പരിമിതമായ സമയത്തിൽ അധികം വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു .

കൃത്യം ഉച്ചയോടടുത്തപ്പോൾ ഭർത്താവും അനിയനും മറ്റെല്ലാവരെയും കൂട്ടി തൊടിയിൽ നിന്നും വെട്ടിക്കൊണ്ടുവന്നു വച്ച വാഴയിലകൾ ഇട്ട് , അവൾ തനിച്ചു തയ്യാറാക്കിയ വിഭവങ്ങൾ എല്ലാവരുടെയും ഇലയിൽ വിളമ്പി . നിലവിളക്കു കത്തിച്ചു വച്ചു കൃത്യം നേടും തിരി കത്തുമ്പോൾ തുളസിയിലയെറിഞ്ഞു "പുത്തരി " കൂടെ കലർത്തിയ സദ്യ അവർ കഴിക്കുന്നതും നോക്കിയിരുന്നു .

ആവശ്യാനുസരണം വിളമ്പിക്കൊടുത്തു എല്ലാവരും എഴുന്നേറ്റപ്പോൾ ബാക്കിയായതെല്ലാം ഓരോ പാത്രത്തിൽ നിറച്ചു വച്ചു "ഉണ്ടാക്കിയ പാത്രങ്ങളെല്ലാം കഴുകി വച്ചു അവൾ രാവിലെത്തെയും ഉച്ചയ്ക്കളെയും ഭക്ഷണം കഴിച്ചു തുടങ്ങിയതേയുള്ളൂ അപ്പോഴേക്കും ഭർത്താവിന്റെ പെങ്ങളും ഭർത്താവും മകകളും ഓണക്കോടിയുമായെത്തി

ഭക്ഷണം പാതി ക്കു അവസാനിപ്പിച്ചു നായിക്കുട്ടിക്ക് കൊടുത്തു അവരെ സ്വീകരിച്ചു സ്പെഷ്യൽ പായസം കൊടുത്ത് വിശേഷം പറഞ്ഞിരുന്നു അവർ പോകുമ്പോഴേക്കും വൈകുന്നേരത്തോടടുത്തിരുന്നു

വൈകുന്നേരത്തെ ചായ വെച്ച് കൊടുത്ത് എല്ലായിടവും അടിച്ചു വൃത്തിയാക്കി വിളക്ക് വെച്ച് മക്കളെ കുളിപ്പിച്ച് ഓണപ്പുടവ മാറ്റി കൊടുത്ത് ഉച്ചയ്ക്കലെ ഓരോ കറിയും ചൂടാക്കി അത്താഴം ഉണ്ടാക്കി മക്കൾക്ക് കൊടുത്ത് ഉറക്കി കൂടെ അൽപനേരം കിടക്കുമ്പോഴേക്കും പുറത്തു നിന്നും ഭർത്താവിന്റെ യും അമ്മായിയമ്മയുടെയും ശബ്ദമുയർന്നു " നല്ല ദിവസം എന്നൊന്നുമില്ല എപ്പോഴും കിടപ്പെന്നെ ".... എഴുന്നേൽക്കാൻ മടി തോന്നിയെങ്കിലും എഴുന്നേറ്റു ഹാളിൽ ചാനലുകൾ മാറ്റിക്കൊണ്ട് ഓണപ്പരിപാടികളുടെ വിശേഷം പറയുന്ന ഭർത്താവിനടുത്തു കുറച്ചുനേരം ഇരുന്നു .....അച്ഛനും അമ്മയ്ക്കും ചോറ് വിളമ്പിക്കൊടുത്തു അയാൾ ഫോണിൽ റെക്കോർഡ് ചെയ്തുവന്ന വീഡിയോ കണ്ടു മുഴുമിപ്പിക്കാതെ അയാളോടൊപ്പമിരുന്നു അത്താഴം കഴിച്ചു പാത്രങ്ങളെല്ലാം എടുത്തുവെച്ചു ,രാത്രി അനിയൻ വരും വരെ കാത്തിരുന്നു അവനും ഭക്ഷണം കൊടുത്ത് എല്ലാവാതിലും അടച്ചെന്നുറപ്പുവരുത്തി മുറിയിലെത്തുമ്പോഴേക്കും അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു .....പതിയെ അടുത്ത് കിടന്ന് ലൈറ്റ് അണച്ചപ്പോൾ അയാൾ അവളോട് ചേർന്ന് കിടന്നു ..... " ഇതിനാണോ ഓണക്കോടി വേണമെന്ന് പറഞ്ഞത് ...എടുത്ത് തന്നതല്ലേ ,ഇട്ടില്ലാലോ നീ .."

മറുപടി ഒരു മൂളലിൽ അവസാനിപ്പിക്കുന്നത് കേട്ടപ്പോൾ അയാൾക്ക്‌ മനസ്സിലായി അവൾ ഉറങ്ങിക്കാണുമെന്ന് ......

തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം പോയപോലെ ആയപ്പോൾ ഫോണിൽ നെറ്റ് ഓൺ ചെയ്തു എഫ് ബി ഗ്രൂപ്പിൽ പുതിയ പോസ്റ്റിട്ടു ..

"അന്നൊരോണക്കാലത്തു ... ചെണ്ടുമല്ലിയും മുക്കുറ്റിയും തുമ്പയും വിടരുന്ന നാട്ടു വഴിയിൽ ...."

നിമിഷങ്ങൾക്കകം ലൈക്കുകൾ കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു അപ്പോഴും വിഷസ് സ്റ്റാറ്റസ് പോലും അപ്ഡേറ്റ് ചെയ്യാത്ത അവളുടെ പ്രൊഫൈൽ ഉറങ്ങിക്കിടന്നു ..ആരും കാണാതെ ....ആരും ശ്രദ്ധിക്കാതെ ....അറിയപ്പെടാതെ .....!!!!

അന്നൊരോണക്കാലത്തു മാത്രമല്ല പിന്നെയോരോ ഓണക്കാലത്തും ആഘോഷങ്ങളിൽ മുങ്ങി അയാൾ സ്വയം സന്തോഷിക്കുമ്പോഴെല്ലാം "അവൾ " ആവർത്തിക്കപ്പെട്ടു .. !!"

ആഘോഷങ്ങളെത്തുമ്പോൾ അടുക്കളയിൽ പണി കൂടുന്ന അമ്മമാർക്ക് സമർപ്പണം
"സതീശാ എന്നെയും കൂടെയൊന്ന് കൊണ്ടുപോവോ ...?" തളർന്നുതുടങ്ങിയ സ്വരത്തിൽ അയാൾ മകനോട് വീണ്ടും അപേക്ഷിച്ചു

"അച്ഛാ ഞങ്ങളൊക്കെ ഇന്നുതന്നെ മടങ്ങും ,പിന്നെ അച്ഛനെ തിരികെക്കൊണ്ടുവിടാൻ ആരുമില്ലാലോ ..?" അഞ്ചുവർഷത്തെ എഗ്രിമെന്റ് പുതുക്കാനുള്ള പണമെണ്ണുന്നതിനിടയ്ക്ക് അയാൾ പറഞ്ഞൊപ്പിച്ചു

"അവസാനമായി ആ വീട്ടിലൊരു ദിവസം ...... ഇനി നിന്നെ ഇതൊന്നും പറഞ്ഞു ബുദ്ധിമുട്ടിപ്പിക്കില്ലാലോ " അയാൾ പിന്നെയും യാചിച്ചു

"ഉം ..... പക്ഷെ നാളെ ഞാൻ ഡ്രൈവറെ അയക്കും , തിരികെ വന്നോളണം "

അത്രനേരത്തെ യാചന ഫലം കണ്ടപ്പോൾ അയാളുടെമുഖം വികസിച്ചു , അഞ്ചു വർഷത്തിന് ശേഷം ആദ്യമായാണ് വൃദ്ധസദനത്തിന്റെ മതിലിനപ്പുറത്തേക്ക് , അതും സ്വന്തം വീട്ടിലേക്കൊരു മടക്കം . തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു . മകൻ കൗണ്ടറിൽ പണമടക്കാൻ തുടങ്ങുന്ന നേരം അയാൾ ശോഷിച്ച കാലുകളാൽ കഴിയുന്ന വേഗത്തിൽ തനിക്കായി മാറ്റിവെച്ച മുറിയിലേക്കു നടന്നു

നടക്കുന്നതിനിടയിൽ അയാൾ പലതവണ കണ്ണുതുടച്ചു , ഇവിടേയ്ക്ക് വന്നതിനു ശേഷം ആരും കാണാതിരുന്ന അയാളുടെ കെട്ടിക്കിടന്ന ദുഃഖങ്ങളുടെ അണപൊട്ടിയൊഴുകിയ പോലെ . അവിടെത്തെ മറ്റു അന്തേവാസികളോട് നിറഞ്ഞു ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു

" ഞാനേ എന്റെ വീട്ടിലേക്കു പോവാണ്" ....

ചിലർ തങ്ങൾക്കു വന്നുചേരാത്ത നിർഭാഗ്യത്തെ പഴിച്ചുകൊണ്ടും മറ്റുചിലർ അസൂയയോടും ചിലർ "അവനെങ്കിലും തിരികെപോക്കു" സാധിച്ച സന്തോഷത്തിലും മറുപടികൾ നൽകിക്കൊണ്ടിരുന്നു .

അയാൾ മുറിയിലെത്തി,കഴിഞ്ഞ മാസം ഏതോ സമ്പന്നന്റെ വിവാഹത്തിന് എല്ലാവർക്കും വിതരണം ചെയ്യുമ്പോൾ കിട്ടിയ മുണ്ടും ഷർട്ടും അടങ്ങിയ കവർ കയ്യിലെടുത്തു ...

ഒരുപാട് നാളേയ്ക്ക് ശേഷം ആദ്യമായി പുതുവസ്ത്രം അണിയുകയാണ്... ഇതിനിടയ്ക്ക് വാതിലിനു പുറത്തു കൂടിയ സഹവാസികളെ നോക്കി പുഞ്ചിരിക്കാനും അവരോടു മറുപടി പറയാനും മറന്നില്ല

"ഇതാണോ ഇട്ടിട്ടു പോകുന്നത് ..?

"അതെ .... എനിക്ക് നന്നായി ചേരുമെന്ന് പത്തൊൻപത്തിലെ ബാലേട്ടൻ പറഞ്ഞല്ലോ "

"കഴിഞ്ഞ ആഴ്ച യുവജനസംഘത്തിന്റെ ആൾക്കാർ കൊണ്ട് തന്ന ഷർട്ടും മുണ്ടും ഇതിലും നല്ലതാ ശേഖരാ ..." അയാളുടെ അടുത്ത കൂട്ടുകാരൻ വേലായുധൻ അഭിപ്രായപ്പെട്ടു

"അത് അന്ന് മഹിളാസമാജത്തിന്റെ പരിപാടിക്ക് ഇട്ടതല്ലേ ... വീട്ടിലേക്കു പോകുമ്പോൾ പുതിയതെന്നെ ഇടണം "

"അപ്പോൾ സ്‌കൂളിലെ വാർഷികത്തിന് പിള്ളാര് തന്നതോ ...?

"അത് ഞാൻ സ്ഥിരം ഇടുന്നതല്ലേ ...പിള്ള മനസ്സിൽ കള്ളമില്ല...അതുങ്ങള് മനസ്സ് നിറഞ്ഞു തന്നത് എന്നും ഇട്ടു ...ന്റെ പേരക്കുട്ട്യോളെ പോലെ " അതുപറയുമ്പോൾ അഞ്ചുവര്ഷത്തിനിടയ്ക്കു കാണാത്ത പേരകുട്ടികളുടെ ഓർമയിൽ ആ ശബ്ദമിടറി

"അപ്പൊ ശങ്കരൻ നായരുടെ മോളുടെ കല്യാണത്തിന് തന്നതോ ...?"

"അത് അന്ന് വന്ന ഓർഫനേജിലെ പിള്ളാർക്ക് കുപ്പായം തുന്നാൻ കൊടുത്തു..."

"അപ്പൊ ആകെക്കൂടി ഇതെന്നെ ഉള്ളൂ അല്ലെ ...?"

"ഉം ... നമുക്കെങ്ങും പോകാനില്ലാത്തോണ്ട് എന്തിനാ ബാല പുത്തൻ തുണി എടുത്തു വെക്കുന്നത് ..."

അന്യരുടെ ഉദാരമനസ്കതയിലും മക്കളടയ്ക്കുന്ന വാർഷിക ഡിപ്പോസിറ്റിലും വൃദ്ധസദനത്തിലെ താമസവും സൗകര്യങ്ങളും ഉറപ്പിക്കുന്ന അയാളുടെ കണ്ണുകൾ തുളുമ്പി ... അല്ലെങ്കിലും ഇവിടെയുള്ളവർ ഇങ്ങനെയാണ് മോഡേൺ ആയിപ്പറയുമ്പോൾ "ടൂ സെന്സിറ്റിവ് .." പക്ഷെ ഒരുപാട് പ്രതീക്ഷകളോടെ വളർത്തിയ മക്കളെ സനാഥരാക്കിയ ശേഷം അനാഥമാക്കപ്പെട്ടവർക്ക് പരിചിത ഭാഷ കണ്ണീരിന്റെ തന്നെയല്ലേ ..?

"ഇനിയിങ്ങോട്ടു ഉണ്ടാവോ ശേഖരാ ...?" ബാലന് തന്റെ ചെങ്ങായിയെ പിരിയുന്ന വിഷമം

"നാളെന്നെ മടങ്ങും ...മടങ്ങേണ്ട എന്നാണ് നമുക്ക് ..പക്ഷെ മടങ്ങണം ..." അതിനിടയ്ക്ക് അയാൾ വസ്ത്രം മാറ്റി പുറത്തേക്കിറങ്ങിയിരുന്നു , മുറിയുടെ വാതിൽ വെറുതെ ഓടാമ്പലിട്ടു വെച്ചു

"പൂട്ടണോ...?"

"എന്തിന്.... വിലയില്ലാത്ത ജന്മങ്ങളുടെ അടുത്തു വിലമതിക്കാനാവാത്ത ഒന്നുമില്ലെന്ന്‌ കള്ളൻമാർക്കറിയാം "

"ഇന്നും ഏതോ സിൽമാനടന്റെ കല്യാണം ഉണ്ട് ... ഉച്ചയ്ക്ക് രണ്ടൂട്ടം പായസവും കൂട്ടിയത് ഊണ് ...പുത്തൻ തുണി തരാതിരിക്കില്ല... നീയ്യ്‌ കഴിക്കാൻ നിൽക്കാനുണ്ടോ ....നിനക്കല്ലേ സദ്യയോട് കമ്പം ...."

"വീട്ടിലേക്ക് പോവാണ് എന്നുറപ്പായപ്പോൾ വിശപ്പും ദാഹവുമൊന്നുമില്ല ... ആ ഉമ്മറക്കോലായിൽ ഒരു ദിവസം കൂടി ....."

"ഉം ...."

"അല്ലെങ്കിലും നീയ്യ്‌ പൊക്കോ .... അവര് അറപ്പിച്ചു ചോറുവാരി തരണതും , തുണിതരണതും ഒക്കെ ഫോട്ടം പിടിച്ചു ടി വിയില് വരും .... നാട്ടുകാര് കാണും ....നീയെങ്കിലും പൊക്കോ ...നിന്റെ മക്കൾക്കെങ്കിലും ടി വി യില് അത് കാണുമ്പോ നാണക്കേടാവാതിരിക്കട്ടെ ...." ബാലൻ വിതുമ്പലിന്റെ വക്കത്തെത്തിയിരുന്നു , അല്ലെങ്കിലും ഇവിടുള്ള അന്തേവാസികൾ ദുർബല ആരോഗ്യവും ശരീരവും ഉള്ളവരായിരുന്നു

സഹവാസികളോട് യാത്ര പറഞ്ഞു മകൻ ഏർപ്പാട് ചെയ്ത ടാക്സിയിൽ കയറുമ്പോൾ അയാൾക്കൊരു കുട്ടിയുടെ മനസ്സായിരുന്നു . വളരെ നാളുകൾക്കു ശേഷം അയാൾ അറിയാതെ ചിരിച്ചുകൊണ്ടിരുന്നു പലതവണ

"സാറ് സതീശൻ സാറിന്റെ ആരാ ...?"

അപ്പനെന്നു പറയാൻ തുടങ്ങുമ്പോഴേക്കും അയാളുടെ അടുത്ത ചോദ്യം വന്നു . കുറച്ചു കാലം മുന്പാണെങ്കിൽ കൂലിക്കാരന്റെ അഹങ്കാരത്തിനു തക്ക മറുപടി അയാൾ പറഞ്ഞേനെ

"അല്ല .... ഇതിപ്പോ പൊളിക്കാൻ പോകുന്ന തറവാട്ടു വീട്ടിലേക്ക് സാറിന്റെ കാറിൽ കയറ്റാതെ ടാക്സിയിൽ കയറ്റി വിടണത് കണ്ടതുണ്ട് ചോദിച്ചതാ ...."

അയാളുടെ മറുപടി കേട്ടപ്പോൾ വൃദ്ധന്റെ കണ്ണ് പെട്ടെന്ന് വീണ്ടും നിറഞ്ഞു , ഡ്രൈവർ കാണാതെ അയാളത് തുടച്ചുകൊണ്ട് സന്തോഷം കലർത്തിയ വാക്കുകളിൽ മറുപടി കൊടുത്തു

"ഒരകന്ന ബന്ധത്തിലെയാണ് ..."

പിന്നെ അവർക്കിടയിൽ സംഭാഷണങ്ങളുണ്ടായില്ല , അയാൾ സീറ്റിലേക്ക് ചാരിയിരുന്നു , മടിയിലെ പ്ലാസ്റ്റിക് കവർ നെഞ്ചോടു ചേർത്തുപിടിച്ചു പതിയെ കണ്ണുകളടച്ചു

"സച്ചു വല്യ ആളായാൽ അപ്പന് ചോറ് താരോ "

"അപ്പൻ എനിക്ക് ചോറ് തരുന്നില്ലാലോ ...അമ്മയല്ലേ തരുന്നത് അപ്പോൾ അപ്പന് സച്ചു വലുതായാൽ ചോറ് തരില്ല "

"അപ്പന് വീടുണ്ടാക്കി താരോ ?"

"ഇല്ല..... അപ്പൻ എനിച്ചു ചെറിയ മുറിയല്ലേ തന്നത് അപ്പനും അതെ തരൂ ...."

"മോൻ അപ്പനെ നോക്കുമോ ...."

"ഇല്ല ...എന്നെ അമ്മയല്ലേ നോക്കുന്നത് ...അമ്മയെ മാത്രം നോക്കൂ "

മകന്റെ ബാല്യകാലത്തിലെ മറുപടികൾകേട്ട് അന്നൊരുപാട് ചിരിച്ചെങ്കിലും അവൻ പറഞ്ഞത് ശരിയായിരുന്നു . അതോണ്ടല്ലേ അവൾ പോകുന്ന വരെ മാത്രം അയാൾക്ക് ആ വീട്ടിൽ കഴിയാനുള്ള അവകാശം കൊടുത്തത് ..അവളില്ലാതെയായപ്പോൾ അയാളെ ഉപേക്ഷിച്ചത് .. "പിള്ള മനസ്സിൽ കള്ളമില്ല...അവർ സത്യമേ പറയൂ ..." അയാൾ താനിക്കുമാത്രം കേൾക്കുന്നപോലെ പിറുപിറുത്തു

അഞ്ചുവര്ഷംകൊണ്ട് പ്രതിച്ഛായ തന്നെ മാറിപ്പോയ ഗ്രാമമാണോ നഗരമാണോ എന്നറിയാൻ കഴിയാത്ത സ്ഥലത്തെ വീടിനുമുൻപിൽ കാർ നിർത്തിയതും അതുവരെ കെട്ടടങ്ങിയ ആവേശം വീണ്ടും ഉണ്ടായപ്പോൾ അയാൾ പുറത്തേക്കിറങ്ങി

മുറ്റം മുഴുവനും മുറിച്ചിട്ട മരങ്ങളിലെ കരിയിലകളാൽ വൃത്തികേടായിക്കിടക്കുന്നു . അവളുണ്ടായിരുന്നെങ്കിൽ മുറ്റത്തൊരു കടലാസു കഷ്ണം കിടക്കാൻ പോലും സമ്മതിക്കില്ലായിരുന്നേനെ

അയാൾ പാതിപൊളിച്ച വീടിന്റെ ഉമ്മറപ്പടിയിലേക്കു കയറിയിരുന്നു , ഓടിന്റെയും പട്ടികകളിലെ പൊടിയും മണ്ണും കൊണ്ട് അവിടെയും അലങ്കോലപ്പെട്ടുകിടന്നിരുന്നു , അവൾ എന്നും തുടച്ചു വൃത്തിയാക്കിയിടുന്ന തിണ്ണയിലെ കുപ്പയെ വകവെയ്ക്കാതെ അയാളിരുന്നു .

മക്കളുടെയും അവളുടെയുംഒപ്പമുള്ള നാളുകളുടെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു . ആ വൃദ്ധൻ പിന്നെയും പിന്നെയും കണ്ണുതുടച്ചു ....ഇടയ്ക്കെപ്പോഴോ കണ്ണുകളടഞ്ഞുപോയി ... എഴുന്നേൽക്കുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു . തുറന്നിട്ട ഉമ്മറവാതിലിലൂടെ അയാൾ അകത്തേക്ക്‌നടന്നു .

അവളുടെ മണമുള്ള ചുവരുകൾ കരിപിടിച്ച നാശമായിരിക്കുന്നു ,കുരുവി കൂടു കൂട്ടും പോലെ അവൾ വാങ്ങിച്ചേർത്തുവെച്ച സാധനങ്ങളൊക്കെ അവിടെ നിന്നും മാറ്റപ്പെട്ടിരിക്കുന്നു

അയാൾ പണ്ട് താമസിച്ച മുറിയിലേക്കൊന്നു എത്തിനോക്കി വിരിപ്പ് ചുളുങ്ങാതെ അവൾ വിരിച്ചിടുന്ന ബെഡ്ഷീറ്റുമില്ല ...മൊന്തയിൽ മറക്കാതെയെത്തുവെക്കുന്ന ചുടുവെള്ളവുമില്ല ...ഒരുമിച്ചു ജീവിതം തുടങ്ങിയതുമുതൽ വിട്ടുപിരിയും വരെ ഒന്നിച്ചുറങ്ങിയ കട്ടിലുമില്ല ... എല്ലാം സ്‌മൃതികൾ മാത്രം .

അയാൾ പിന്നെയും അകത്തളത്തിലൂടെ നടന്നു , അവളുടെ കരസ്പര്ശമേറ്റു ഉറങ്ങിയുണർന്നിരുന്ന ആ ഇടങ്ങൾ അയാളെ നോക്കി ചിരിക്കുന്നതുപോലെ തോന്നിയപ്പോൾ അയാൾ ആരോടെന്നില്ലാതെ ആവർത്തിച്ചു "അവർക്കും ജീവിക്കണം ...."

മരണത്തിനു തലേന്ന് വരെ അവൾ മാത്രം പെരുമാറിയിരുന്ന അടുക്കള . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും ഇല്ലാത്ത ഷെൽഫ് .... അവളോടൊപ്പം ..അയാളോടൊപ്പം ആ വീടും മാറിപോയതു അയാൾ അത്ഭുതത്തോടെയും അതിലേറെ വേദനയുടെയും കണ്ടു .

അടുക്കളക്കോലായ് ഇറങ്ങി അയാൾ തൊടിയിലേക്കു നടന്നു , നാലുമക്കൾക്കും വീതം വെച്ച് അതിരിട്ട കമ്പിവേലിക്കപ്പുറം തന്റെ പ്രിയതമായുറങ്ങുന്ന അസ്ഥിമാടം കാണാനേ കഴിഞ്ഞുള്ളു. അടുത്തു ചെന്നൊരു തിരി വെച്ച് അവളോടൊത്തു അല്പനേരമിരിക്കാൻ കഴിയാത്ത വിഷമത്തിൽ അയാൾ അടുക്കളചായ്പ്പിലെ വരാന്തയിലിരുന്നു

അല്ലെങ്കിൽ അയാളെന്തിനായിരുന്നു അങ്ങോട്ട് വന്നത് ... മാന്തിപ്പറിച്ചു "പ്ലോട്ട് ഫോർ സെയിൽ " ബോർഡ് തൂക്കി വംശത്തിന്റെ അവസാന കണ്ണിയും ആ മണ്ണിനോട് വിടപറയുംമുമ്പ് അവളെയൊന്നു കാണാൻ വേണ്ടി മാത്രം !

അവശശരീരത്തെയും നേരിയ ചാറ്റൽ മഴയെയും വകവെയ്ക്കാതെ അയാൾ കമ്പിവേലിക്കടിയിലൂടെ നുഴഞ്ഞു , ശരീരത്തിൽ ഇരുമ്പുകമ്പികൾകൊണ്ട് കോറപ്പെട്ടിരുന്നത് വകവെയ്ക്കാതെ അടുത്ത തൊടിയിലെത്തി . ആമുറിവുകളും ഒരിക്കലും മായാതെ പഴുത്തു വ്രണമായി കിടന്ന് വേദനിപ്പിച്ചാലും പ്രശ്‌നമില്ലെന്ന് അയാൾക്ക് തോന്നി

അത്രനേരം നെഞ്ചോടടുക്കിപ്പിടിച്ചിരുന്ന കവറിൽ നിന്നും മരുന്നുടപ്പിയിൽ സൂക്ഷിച്ച നല്ലെണ്ണയും തിരിയും തീപ്പെട്ടിയും പുറത്തെടുത്ത് അസ്ഥിമാടത്തിലെ വിളക്കിനായുള്ള ഓവിനുള്ളിൽ നിന്നും മണ്ണുപിടിച്ചു തുടങ്ങിയ തകഴി കയ്യിലെടുത്ത് വിറയ്ക്കുന്ന കൈകളാൽ ചെറുതായൊന്നു വൃത്തിയാക്കി . തിരി തെളിയിച്ചു മുകളിലെ ചപ്പുചവറുകൾ കൈകൊണ്ടു തട്ടിക്കളഞ്ഞു അയാളിരുന്നു

"നീയ്യെന്താ ദേവൂ എന്നെ വിട്ടു നേരത്തെ പോയെ ...താനില്ലെങ്കിൽ ഈ ജീവിതമെന്ത് മടുപ്പാണെന്നു അറിയുമോ തനിക്ക്?"

അവൾ പുഞ്ചിരിയോടെ മടിയിൽ കയറിക്കിടന്നു

"തന്റെ കൂടെ വരണമെന്നെനിക്കുണ്ട് പക്ഷെ തനിക്ക് തന്ന വാക്ക് ഞാൻ പാലിക്കുന്നതുകൊണ്ടാണ് വരാത്തത് .... ഓർമയില്ലേ ദേവൂ നീയാണ് എന്നെ തനിച്ചാക്കി പോവാൻ നേരം വാശിപിടിച്ചത് ?

അവൾ ചെറുതായൊന്നു മൂളി

"ഞാൻ പോയാൽ നമ്മടെ മക്കൾ ആരുമില്ലാത്തവരാകുമെന്ന്... അറിഞ്ഞുകൊണ്ടൊരിക്കലും മാതാപിതാക്കൾ മക്കളെ അനാഥരാക്കരുതെന്ന്....? ഇപ്പോൾ നീയുമില്ലാതെ അവരുമില്ലാതെ ഞാൻ അനാഥനായിക്കൊണ്ടിരിക്കുന്നതു കാണാനുണ്ടോ ദേവൂന് ...?

"ഉം "

'ആരോഗ്യവും സമ്പത്തും ഇല്ലാത്ത കാലം വരുമ്പോൾ നമ്മള് അധികപ്പറ്റാണ് എല്ലായിടത്തും ... ദേവൂന് അറിയോ അവിടെയുള്ള എന്റെ കൂട്ടുകാരെക്കുറിച്ചു ?????? ആരും അനാഥരാവാൻ ഇഷ്ടപ്പെടാത്തവരാണ് ..ഒരിക്കലെങ്കിലും മക്കളുടെയടുത്തേക്കു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവരാണ് ...."

"ഉം .."

"നമ്മുടെ മക്കള് അവര് ചോദിക്കുമ്പോഴൊക്കെ കാശ് കൊടുക്കണതുകൊണ്ട് അവിടെന്നു മറ്റുള്ളവരെപ്പോലെ ഇറക്കിവിടില്ല ..അക്കാര്യത്തിൽ ഞാൻ പുണ്യം ചെയ്തിട്ടുണ്ട് ദേവൂ ... പക്ഷെ പണം കൊടുക്കുന്നത് ഉണ്ണാനും ഉടുക്കാനും വേണ്ടിയാണെങ്കിലും നമ്മുടെ മോനൊരിക്കലും "അച്ഛൻ കഴിച്ചോ ?" എന്ന് ചോദിച്ചിട്ടില്ല

"ഉം " അവളുടെ കണ്ണുകൾ നിറയുന്നതുപോലെ തോന്നി

"ദേവൂ പെണ്മക്കള് തലയ്ക്കലിരുന്നു പറയുമെന്നു പറയണത് വെറുതെയല്ലേ ...? കഴിഞ്ഞമാസം അവിടേക്കു വസ്ത്രവുമായി കൊറച്ചുപേര് വന്നിരുന്നു ... ഇടാൻ വേറൊന്നും ഇല്ലാതെ തുന്നിക്കൂട്ടുന്നത് കൊണ്ടാ ഞാനും പോയി വാങ്ങിയത് ...അവളതു ടി വി യിൽ കണ്ടു അഭിമാനം പോയത്രേ .... അപ്പന് ആവശ്യം ഉണ്ണാനും ഉടുക്കാനും അവരുടെ സ്നേഹവുമാണെന്ന് അവർക്കെങ്ങനെ അറിയും ലെ ... ദേവൂ അവര് കുട്ടികളല്ലേ ..തെറ്റുകൾ നമ്മൾ വേണ്ടേ പൊറുക്കാൻ ..."

അവൾ നിറകണ്ണുകളോടെ അയാളെ നോക്കി തലയാട്ടി

"നീയെന്തു ഭംഗിയോടെയാണ് എന്റെ തുണികൾ അലക്കി തേച്ചു തന്നിരുന്നത് ...? ഇപ്പോൾ ഒരാഴ്ചയോളം വരെയും ഞാൻ ഒന്ന് തന്നെ ഇടാറുണ്ട് ദേവൂ .... എനിക്കിഷ്ടമുള്ള കറികൾ ഉണ്ടാക്കാൻ നീയെപ്പോഴും മറക്കാറില്ലായിരുന്നല്ലോ.... നീ പോയ ശേഷം എനിക്കിതുവരെ അത്രത്തോളം രുചിയുള്ള ഭക്ഷണം കിട്ടിയിട്ടില്ല .... ദേവൂ ഇഷ്ടത്തോടെ തരുമ്പോഴാണ് രുചിയുണ്ടാവുക ...മനസ്സ് നിറയുക എന്ന് ഞാനിപ്പോളറിയുന്നു ...."

"ഉം ..."

"ദേവൂ ഇപ്പോഴെനിക്ക് അസുഖങ്ങൾ കൂടുതലാണത്രെ ...അതും പറഞ്ഞാണ് നമ്മടെ മക്കളോട് അവർ കാശുവാങ്ങുന്നത്... നേർച്ചക്കോഴിയെ പോലെ ആയുസ്സുകളയാതെ അവരെന്നെ സംരക്ഷിക്കുന്നതെന്തിനാണെന്നു എനിക്കറിയുന്നില്ല ദേവൂ ....നമ്മുടെ പേരക്കുട്ടികളെ ഞാൻ കണ്ടിട്ട് എത്രയായെന്നറിയാമോ ...."

"ഉം ..."

"ദേവൂ നിനക്കോർമയുണ്ടോ നമ്മൾ ഈ വീടുകെട്ടിയത്...? നിനക്കുള്ള താലിയൊഴികെ എല്ലാം അഴിച്ചു തന്നില്ലേ അന്ന് ...നമ്മളെത്ര കല്ലും മണലും ചുമന്നു ...നമ്മളെത്ര കിനാവ് കണ്ടിരുന്നു ...അതിലെ ഓരോ തൂണും തുരുമ്പും നമുക്കറിയാവുന്നതായിരുന്നില്ലേ ...അതിപ്പോൾ ഇടിച്ചു നിരത്താൻ പോവുകയാണ് ദേവൂ ... ഈ വിധിയുണ്ടാവുമെന്നു പണ്ടേയറിഞ്ഞെങ്കിൽ നിന്നെയൊരിക്കലും അടിച്ചു തുടച്ചു വെടിപ്പാക്കാത്തതിൽ ഞാൻ കളിയാക്കില്ലായിരുന്നല്ലോ ..... "

"ഉം "

"നിനക്കെല്ലാം നേരത്തെ അറിയായിരുന്നല്ലേ ...അതല്ലേ വേഗം പോയത് ...? ദേവൂ നീ തിരിതെളിയിച്ച തുളസിത്തറയിൽ കള്ളുകുപ്പികളും ,ഗ്ലാസുകളും ചിതറിക്കിടപ്പുണ്ട്, നീയൊരിക്കലും അവയെ അകത്തു കയറ്റില്ലായിരുന്നല്ലോ ...എന്നെ എത്ര തവണ നീ ഇതിന്റെ പേരിൽ പുറത്തുകിടത്തിയിരുന്നു ...അകത്തു ഉറങ്ങാതെ ജനലിലൂടെ എന്റെ ഉറക്കത്തിനു കാവൽ നിന്ന് നിന്റെ കണ്ണുകൾ ... ...പെണ്ണെ നീ പോയതോടെ ഈ വീട്ടിലെ എല്ലാ വിളക്കുകളും അണഞ്ഞിരുന്നു ..."

"ഉം "

"നീയില്ലെങ്കിൽ ഒരിക്കലും ഞാൻ പൂർണ്ണനല്ല ...അതുകൊണ്ടാവും പാതിമെയ് പത്നിയെന്ന പറയുന്നതല്ലേ .... നിനക്കാരിയോ ദേവൂ ഈ ലോകത്തിലെ ഏറ്റവും വലിയ വിഷമം അവഗണനയാണ് ...ഇനിയൊരു ഉപകാരവുമില്ലാത്ത വസ്തുക്കളോടുള്ളതുപോലെ ആവുമ്പോൾ ..........."

അവളോട് വൃദ്ധസദനത്തിലെ വിശേഷങ്ങൾ പറയുന്നത് എല്ലാം തന്റെ മടിയിൽ കിടന്ന് പഴയതുപോലെ അവൾ മൂളിക്കേൽക്കുന്നുണ്ട് എന്നയാൾ തെറ്റിദ്ധരിച്ചു . പതിയെ പതിയെ അവളുടെ മൂളനക്കത്തിനൊപ്പം അയാളും ഉറങ്ങി ... ഇനിയൊരു തിരിച്ചുപോക്കില്ലാതെ ..!

നാഥനില്ലാത്ത ഉമ്മറപ്പടിയിൽ പതിവുപോലെ അയാളുടെ ചാരുകസേരയിരുന്ന സ്ഥലത്തപ്പോൾ സാമൂഹ്യവിരുദ്ധരുടെ മദ്യസൽക്കാരം ആരംഭിച്ചിരുന്നു ..."സതീശാ എന്നെയും കൂടെയൊന്ന് കൊണ്ടുപോവോ ...?" തളർന്നുതുടങ്ങിയ സ്വരത്തിൽ അയാൾ മകനോട് വീണ്ടും അപേക്ഷിച്ചു

"അച്ഛാ ഞങ്ങളൊക്കെ ഇന്നുതന്നെ മടങ്ങും ,പിന്നെ അച്ഛനെ തിരികെക്കൊണ്ടുവിടാൻ ആരുമില്ലാലോ ..?" അഞ്ചുവർഷത്തെ എഗ്രിമെന്റ് പുതുക്കാനുള്ള പണമെണ്ണുന്നതിനിടയ്ക്ക് അയാൾ പറഞ്ഞൊപ്പിച്ചു

"അവസാനമായി ആ വീട്ടിലൊരു ദിവസം ...... ഇനി നിന്നെ ഇതൊന്നും പറഞ്ഞു ബുദ്ധിമുട്ടിപ്പിക്കില്ലാലോ " അയാൾ പിന്നെയും യാചിച്ചു

"ഉം ..... പക്ഷെ നാളെ ഞാൻ ഡ്രൈവറെ അയക്കും , തിരികെ വന്നോളണം "

അത്രനേരത്തെ യാചന ഫലം കണ്ടപ്പോൾ അയാളുടെമുഖം വികസിച്ചു , അഞ്ചു വർഷത്തിന് ശേഷം ആദ്യമായാണ് വൃദ്ധസദനത്തിന്റെ മതിലിനപ്പുറത്തേക്ക് , അതും സ്വന്തം വീട്ടിലേക്കൊരു മടക്കം . തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു . മകൻ കൗണ്ടറിൽ പണമടക്കാൻ തുടങ്ങുന്ന നേരം അയാൾ ശോഷിച്ച കാലുകളാൽ കഴിയുന്ന വേഗത്തിൽ തനിക്കായി മാറ്റിവെച്ച മുറിയിലേക്കു നടന്നു

നടക്കുന്നതിനിടയിൽ അയാൾ പലതവണ കണ്ണുതുടച്ചു , ഇവിടേയ്ക്ക് വന്നതിനു ശേഷം ആരും കാണാതിരുന്ന അയാളുടെ കെട്ടിക്കിടന്ന ദുഃഖങ്ങളുടെ അണപൊട്ടിയൊഴുകിയ പോലെ . അവിടെത്തെ മറ്റു അന്തേവാസികളോട് നിറഞ്ഞു ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു

" ഞാനേ എന്റെ വീട്ടിലേക്കു പോവാണ്" ....

ചിലർ തങ്ങൾക്കു വന്നുചേരാത്ത നിർഭാഗ്യത്തെ പഴിച്ചുകൊണ്ടും മറ്റുചിലർ അസൂയയോടും ചിലർ "അവനെങ്കിലും തിരികെപോക്കു" സാധിച്ച സന്തോഷത്തിലും മറുപടികൾ നൽകിക്കൊണ്ടിരുന്നു .

അയാൾ മുറിയിലെത്തി,കഴിഞ്ഞ മാസം ഏതോ സമ്പന്നന്റെ വിവാഹത്തിന് എല്ലാവർക്കും വിതരണം ചെയ്യുമ്പോൾ കിട്ടിയ മുണ്ടും ഷർട്ടും അടങ്ങിയ കവർ കയ്യിലെടുത്തു ...

ഒരുപാട് നാളേയ്ക്ക് ശേഷം ആദ്യമായി പുതുവസ്ത്രം അണിയുകയാണ്... ഇതിനിടയ്ക്ക് വാതിലിനു പുറത്തു കൂടിയ സഹവാസികളെ നോക്കി പുഞ്ചിരിക്കാനും അവരോടു മറുപടി പറയാനും മറന്നില്ല

"ഇതാണോ ഇട്ടിട്ടു പോകുന്നത് ..?

"അതെ .... എനിക്ക് നന്നായി ചേരുമെന്ന് പത്തൊൻപത്തിലെ ബാലേട്ടൻ പറഞ്ഞല്ലോ "

"കഴിഞ്ഞ ആഴ്ച യുവജനസംഘത്തിന്റെ ആൾക്കാർ കൊണ്ട് തന്ന ഷർട്ടും മുണ്ടും ഇതിലും നല്ലതാ ശേഖരാ ..." അയാളുടെ അടുത്ത കൂട്ടുകാരൻ വേലായുധൻ അഭിപ്രായപ്പെട്ടു

"അത് അന്ന് മഹിളാസമാജത്തിന്റെ പരിപാടിക്ക് ഇട്ടതല്ലേ ... വീട്ടിലേക്കു പോകുമ്പോൾ പുതിയതെന്നെ ഇടണം "

"അപ്പോൾ സ്‌കൂളിലെ വാർഷികത്തിന് പിള്ളാര് തന്നതോ ...?

"അത് ഞാൻ സ്ഥിരം ഇടുന്നതല്ലേ ...പിള്ള മനസ്സിൽ കള്ളമില്ല...അതുങ്ങള് മനസ്സ് നിറഞ്ഞു തന്നത് എന്നും ഇട്ടു ...ന്റെ പേരക്കുട്ട്യോളെ പോലെ " അതുപറയുമ്പോൾ അഞ്ചുവര്ഷത്തിനിടയ്ക്കു കാണാത്ത പേരകുട്ടികളുടെ ഓർമയിൽ ആ ശബ്ദമിടറി

"അപ്പൊ ശങ്കരൻ നായരുടെ മോളുടെ കല്യാണത്തിന് തന്നതോ ...?"

"അത് അന്ന് വന്ന ഓർഫനേജിലെ പിള്ളാർക്ക് കുപ്പായം തുന്നാൻ കൊടുത്തു..."

"അപ്പൊ ആകെക്കൂടി ഇതെന്നെ ഉള്ളൂ അല്ലെ ...?"

"ഉം ... നമുക്കെങ്ങും പോകാനില്ലാത്തോണ്ട് എന്തിനാ ബാല പുത്തൻ തുണി എടുത്തു വെക്കുന്നത് ..."

അന്യരുടെ ഉദാരമനസ്കതയിലും മക്കളടയ്ക്കുന്ന വാർഷിക ഡിപ്പോസിറ്റിലും വൃദ്ധസദനത്തിലെ താമസവും സൗകര്യങ്ങളും ഉറപ്പിക്കുന്ന അയാളുടെ കണ്ണുകൾ തുളുമ്പി ... അല്ലെങ്കിലും ഇവിടെയുള്ളവർ ഇങ്ങനെയാണ് മോഡേൺ ആയിപ്പറയുമ്പോൾ "ടൂ സെന്സിറ്റിവ് .." പക്ഷെ ഒരുപാട് പ്രതീക്ഷകളോടെ വളർത്തിയ മക്കളെ സനാഥരാക്കിയ ശേഷം അനാഥമാക്കപ്പെട്ടവർക്ക് പരിചിത ഭാഷ കണ്ണീരിന്റെ തന്നെയല്ലേ ..?

"ഇനിയിങ്ങോട്ടു ഉണ്ടാവോ ശേഖരാ ...?" ബാലന് തന്റെ ചെങ്ങായിയെ പിരിയുന്ന വിഷമം

"നാളെന്നെ മടങ്ങും ...മടങ്ങേണ്ട എന്നാണ് നമുക്ക് ..പക്ഷെ മടങ്ങണം ..." അതിനിടയ്ക്ക് അയാൾ വസ്ത്രം മാറ്റി പുറത്തേക്കിറങ്ങിയിരുന്നു , മുറിയുടെ വാതിൽ വെറുതെ ഓടാമ്പലിട്ടു വെച്ചു

"പൂട്ടണോ...?"

"എന്തിന്.... വിലയില്ലാത്ത ജന്മങ്ങളുടെ അടുത്തു വിലമതിക്കാനാവാത്ത ഒന്നുമില്ലെന്ന്‌ കള്ളൻമാർക്കറിയാം "

"ഇന്നും ഏതോ സിൽമാനടന്റെ കല്യാണം ഉണ്ട് ... ഉച്ചയ്ക്ക് രണ്ടൂട്ടം പായസവും കൂട്ടിയത് ഊണ് ...പുത്തൻ തുണി തരാതിരിക്കില്ല... നീയ്യ്‌ കഴിക്കാൻ നിൽക്കാനുണ്ടോ ....നിനക്കല്ലേ സദ്യയോട് കമ്പം ...."

"വീട്ടിലേക്ക് പോവാണ് എന്നുറപ്പായപ്പോൾ വിശപ്പും ദാഹവുമൊന്നുമില്ല ... ആ ഉമ്മറക്കോലായിൽ ഒരു ദിവസം കൂടി ....."

"ഉം ...."

"അല്ലെങ്കിലും നീയ്യ്‌ പൊക്കോ .... അവര് അറപ്പിച്ചു ചോറുവാരി തരണതും , തുണിതരണതും ഒക്കെ ഫോട്ടം പിടിച്ചു ടി വിയില് വരും .... നാട്ടുകാര് കാണും ....നീയെങ്കിലും പൊക്കോ ...നിന്റെ മക്കൾക്കെങ്കിലും ടി വി യില് അത് കാണുമ്പോ നാണക്കേടാവാതിരിക്കട്ടെ ...." ബാലൻ വിതുമ്പലിന്റെ വക്കത്തെത്തിയിരുന്നു , അല്ലെങ്കിലും ഇവിടുള്ള അന്തേവാസികൾ ദുർബല ആരോഗ്യവും ശരീരവും ഉള്ളവരായിരുന്നു

സഹവാസികളോട് യാത്ര പറഞ്ഞു മകൻ ഏർപ്പാട് ചെയ്ത ടാക്സിയിൽ കയറുമ്പോൾ അയാൾക്കൊരു കുട്ടിയുടെ മനസ്സായിരുന്നു . വളരെ നാളുകൾക്കു ശേഷം അയാൾ അറിയാതെ ചിരിച്ചുകൊണ്ടിരുന്നു പലതവണ

"സാറ് സതീശൻ സാറിന്റെ ആരാ ...?"

അപ്പനെന്നു പറയാൻ തുടങ്ങുമ്പോഴേക്കും അയാളുടെ അടുത്ത ചോദ്യം വന്നു . കുറച്ചു കാലം മുന്പാണെങ്കിൽ കൂലിക്കാരന്റെ അഹങ്കാരത്തിനു തക്ക മറുപടി അയാൾ പറഞ്ഞേനെ

"അല്ല .... ഇതിപ്പോ പൊളിക്കാൻ പോകുന്ന തറവാട്ടു വീട്ടിലേക്ക് സാറിന്റെ കാറിൽ കയറ്റാതെ ടാക്സിയിൽ കയറ്റി വിടണത് കണ്ടതുണ്ട് ചോദിച്ചതാ ...."

അയാളുടെ മറുപടി കേട്ടപ്പോൾ വൃദ്ധന്റെ കണ്ണ് പെട്ടെന്ന് വീണ്ടും നിറഞ്ഞു , ഡ്രൈവർ കാണാതെ അയാളത് തുടച്ചുകൊണ്ട് സന്തോഷം കലർത്തിയ വാക്കുകളിൽ മറുപടി കൊടുത്തു

"ഒരകന്ന ബന്ധത്തിലെയാണ് ..."

പിന്നെ അവർക്കിടയിൽ സംഭാഷണങ്ങളുണ്ടായില്ല , അയാൾ സീറ്റിലേക്ക് ചാരിയിരുന്നു , മടിയിലെ പ്ലാസ്റ്റിക് കവർ നെഞ്ചോടു ചേർത്തുപിടിച്ചു പതിയെ കണ്ണുകളടച്ചു

"സച്ചു വല്യ ആളായാൽ അപ്പന് ചോറ് താരോ "

"അപ്പൻ എനിക്ക് ചോറ് തരുന്നില്ലാലോ ...അമ്മയല്ലേ തരുന്നത് അപ്പോൾ അപ്പന് സച്ചു വലുതായാൽ ചോറ് തരില്ല "

"അപ്പന് വീടുണ്ടാക്കി താരോ ?"

"ഇല്ല..... അപ്പൻ എനിച്ചു ചെറിയ മുറിയല്ലേ തന്നത് അപ്പനും അതെ തരൂ ...."

"മോൻ അപ്പനെ നോക്കുമോ ...."

"ഇല്ല ...എന്നെ അമ്മയല്ലേ നോക്കുന്നത് ...അമ്മയെ മാത്രം നോക്കൂ "

മകന്റെ ബാല്യകാലത്തിലെ മറുപടികൾകേട്ട് അന്നൊരുപാട് ചിരിച്ചെങ്കിലും അവൻ പറഞ്ഞത് ശരിയായിരുന്നു . അതോണ്ടല്ലേ അവൾ പോകുന്ന വരെ മാത്രം അയാൾക്ക് ആ വീട്ടിൽ കഴിയാനുള്ള അവകാശം കൊടുത്തത് ..അവളില്ലാതെയായപ്പോൾ അയാളെ ഉപേക്ഷിച്ചത് .. "പിള്ള മനസ്സിൽ കള്ളമില്ല...അവർ സത്യമേ പറയൂ ..." അയാൾ തനിക്കുമാത്രം കേൾക്കുന്നപോലെ പിറുപിറുത്തു

അഞ്ചുവര്ഷംകൊണ്ട് പ്രതിച്ഛായ തന്നെ മാറിപ്പോയ ഗ്രാമമാണോ നഗരമാണോ എന്നറിയാൻ കഴിയാത്ത സ്ഥലത്തെ വീടിനുമുൻപിൽ കാർ നിർത്തിയതും അതുവരെ കെട്ടടങ്ങിയ ആവേശം വീണ്ടും ഉണ്ടായപ്പോൾ അയാൾ പുറത്തേക്കിറങ്ങി

മുറ്റം മുഴുവനും മുറിച്ചിട്ട മരങ്ങളിലെ കരിയിലകളാൽ വൃത്തികേടായിക്കിടക്കുന്നു . അവളുണ്ടായിരുന്നെങ്കിൽ മുറ്റത്തൊരു കടലാസു കഷ്ണം കിടക്കാൻ പോലും സമ്മതിക്കില്ലായിരുന്നേനെ

അയാൾ പാതിപൊളിച്ച വീടിന്റെ ഉമ്മറപ്പടിയിലേക്കു കയറിയിരുന്നു , ഓടിന്റെയും പട്ടികകളിലെ പൊടിയും മണ്ണും കൊണ്ട് അവിടെയും അലങ്കോലപ്പെട്ടുകിടന്നിരുന്നു , അവൾ എന്നും തുടച്ചു വൃത്തിയാക്കിയിടുന്ന തിണ്ണയിലെ കുപ്പയെ വകവെയ്ക്കാതെ അയാളിരുന്നു .

മക്കളുടെയും അവളുടെയുംഒപ്പമുള്ള നാളുകളുടെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു . ആ വൃദ്ധൻ പിന്നെയും പിന്നെയും കണ്ണുതുടച്ചു ....ഇടയ്ക്കെപ്പോഴോ കണ്ണുകളടഞ്ഞുപോയി ... എഴുന്നേൽക്കുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു . തുറന്നിട്ട ഉമ്മറവാതിലിലൂടെ അയാൾ അകത്തേക്ക്‌നടന്നു .

അവളുടെ മണമുള്ള ചുവരുകൾ കരിപിടിച്ച നാശമായിരിക്കുന്നു ,കുരുവി കൂടു കൂട്ടും പോലെ അവൾ വാങ്ങിച്ചേർത്തുവെച്ച സാധനങ്ങളൊക്കെ അവിടെ നിന്നും മാറ്റപ്പെട്ടിരിക്കുന്നു

അയാൾ പണ്ട് താമസിച്ച മുറിയിലേക്കൊന്നു എത്തിനോക്കി വിരിപ്പ് ചുളുങ്ങാതെ അവൾ വിരിച്ചിടുന്ന ബെഡ്ഷീറ്റുമില്ല ...മൊന്തയിൽ മറക്കാതെയെത്തുവെക്കുന്ന ചുടുവെള്ളവുമില്ല ...ഒരുമിച്ചു ജീവിതം തുടങ്ങിയതുമുതൽ വിട്ടുപിരിയും വരെ ഒന്നിച്ചുറങ്ങിയ കട്ടിലുമില്ല ... എല്ലാം സ്‌മൃതികൾ മാത്രം .

അയാൾ പിന്നെയും അകത്തളത്തിലൂടെ നടന്നു , അവളുടെ കരസ്പര്ശമേറ്റു ഉറങ്ങിയുണർന്നിരുന്ന ആ ഇടങ്ങൾ അയാളെ നോക്കി ചിരിക്കുന്നതുപോലെ തോന്നിയപ്പോൾ അയാൾ ആരോടെന്നില്ലാതെ ആവർത്തിച്ചു "അവർക്കും ജീവിക്കണം ...."

മരണത്തിനു തലേന്ന് വരെ അവൾ മാത്രം പെരുമാറിയിരുന്ന അടുക്കള . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും ഇല്ലാത്ത ഷെൽഫ് .... അവളോടൊപ്പം ..അയാളോടൊപ്പം ആ വീടും മാറിപോയതു അയാൾ അത്ഭുതത്തോടെയും അതിലേറെ വേദനയുടെയും കണ്ടു .

അടുക്കളക്കോലായ് ഇറങ്ങി അയാൾ തൊടിയിലേക്കു നടന്നു , നാലുമക്കൾക്കും വീതം വെച്ച് അതിരിട്ട കമ്പിവേലിക്കപ്പുറം തന്റെ പ്രിയതമായുറങ്ങുന്ന അസ്ഥിമാടം കാണാനേ കഴിഞ്ഞുള്ളു. അടുത്തു ചെന്നൊരു തിരി വെച്ച് അവളോടൊത്തു അല്പനേരമിരിക്കാൻ കഴിയാത്ത വിഷമത്തിൽ അയാൾ അടുക്കളചായ്പ്പിലെ വരാന്തയിലിരുന്നു

അല്ലെങ്കിൽ അയാളെന്തിനായിരുന്നു അങ്ങോട്ട് വന്നത് ... മാന്തിപ്പറിച്ചു "പ്ലോട്ട് ഫോർ സെയിൽ " ബോർഡ് തൂക്കി വംശത്തിന്റെ അവസാന കണ്ണിയും ആ മണ്ണിനോട് വിടപറയുംമുമ്പ് അവളെയൊന്നു കാണാൻ വേണ്ടി മാത്രം !

അവശശരീരത്തെയും നേരിയ ചാറ്റൽ മഴയെയും വകവെയ്ക്കാതെ അയാൾ കമ്പിവേലിക്കടിയിലൂടെ നുഴഞ്ഞു , ശരീരത്തിൽ ഇരുമ്പുകമ്പികൾകൊണ്ട് കോറപ്പെട്ടിരുന്നത് വകവെയ്ക്കാതെ അടുത്ത തൊടിയിലെത്തി . ആമുറിവുകളും ഒരിക്കലും മായാതെ പഴുത്തു വ്രണമായി കിടന്ന് വേദനിപ്പിച്ചാലും പ്രശ്‌നമില്ലെന്ന് അയാൾക്ക് തോന്നി

അത്രനേരം നെഞ്ചോടടുക്കിപ്പിടിച്ചിരുന്ന കവറിൽ നിന്നും മരുന്നുടപ്പിയിൽ സൂക്ഷിച്ച നല്ലെണ്ണയും തിരിയും തീപ്പെട്ടിയും പുറത്തെടുത്ത് അസ്ഥിമാടത്തിലെ വിളക്കിനായുള്ള ഓവിനുള്ളിൽ നിന്നും മണ്ണുപിടിച്ചു തുടങ്ങിയ തകഴി കയ്യിലെടുത്ത് വിറയ്ക്കുന്ന കൈകളാൽ ചെറുതായൊന്നു വൃത്തിയാക്കി . തിരി തെളിയിച്ചു മുകളിലെ ചപ്പുചവറുകൾ കൈകൊണ്ടു തട്ടിക്കളഞ്ഞു അയാളിരുന്നു

"നീയ്യെന്താ ദേവൂ എന്നെ വിട്ടു നേരത്തെ പോയെ ...താനില്ലെങ്കിൽ ഈ ജീവിതമെന്ത് മടുപ്പാണെന്നു അറിയുമോ തനിക്ക്?"

അവൾ പുഞ്ചിരിയോടെ മടിയിൽ കയറിക്കിടന്നു

"തന്റെ കൂടെ വരണമെന്നെനിക്കുണ്ട് പക്ഷെ തനിക്ക് തന്ന വാക്ക് ഞാൻ പാലിക്കുന്നതുകൊണ്ടാണ് വരാത്തത് .... ഓർമയില്ലേ ദേവൂ നീയാണ് എന്നെ തനിച്ചാക്കി പോവാൻ നേരം വാശിപിടിച്ചത് ?

അവൾ ചെറുതായൊന്നു മൂളി

"ഞാൻ പോയാൽ നമ്മടെ മക്കൾ ആരുമില്ലാത്തവരാകുമെന്ന്... അറിഞ്ഞുകൊണ്ടൊരിക്കലും മാതാപിതാക്കൾ മക്കളെ അനാഥരാക്കരുതെന്ന്....? ഇപ്പോൾ നീയുമില്ലാതെ അവരുമില്ലാതെ ഞാൻ അനാഥനായിക്കൊണ്ടിരിക്കുന്നതു കാണാനുണ്ടോ ദേവൂന് ...?

"ഉം "

'ആരോഗ്യവും സമ്പത്തും ഇല്ലാത്ത കാലം വരുമ്പോൾ നമ്മള് അധികപ്പറ്റാണ് എല്ലായിടത്തും ... ദേവൂന് അറിയോ അവിടെയുള്ള എന്റെ കൂട്ടുകാരെക്കുറിച്ചു ?????? ആരും അനാഥരാവാൻ ഇഷ്ടപ്പെടാത്തവരാണ് ..ഒരിക്കലെങ്കിലും മക്കളുടെയടുത്തേക്കു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവരാണ് ...."

"ഉം .."

"നമ്മുടെ മക്കള് അവര് ചോദിക്കുമ്പോഴൊക്കെ കാശ് കൊടുക്കണതുകൊണ്ട് അവിടെന്നു മറ്റുള്ളവരെപ്പോലെ ഇറക്കിവിടില്ല ..അക്കാര്യത്തിൽ ഞാൻ പുണ്യം ചെയ്തിട്ടുണ്ട് ദേവൂ ... പക്ഷെ പണം കൊടുക്കുന്നത് ഉണ്ണാനും ഉടുക്കാനും വേണ്ടിയാണെങ്കിലും നമ്മുടെ മോനൊരിക്കലും "അച്ഛൻ കഴിച്ചോ ?" എന്ന് ചോദിച്ചിട്ടില്ല

"ഉം " അവളുടെ കണ്ണുകൾ നിറയുന്നതുപോലെ തോന്നി

"ദേവൂ ചത്താൽ പെണ്മക്കള് തലയ്ക്കലിരുന്നു കരയുമെന്ന് പറയണത് വെറുതെയല്ലേ ...? കഴിഞ്ഞമാസം അവിടേക്കു വസ്ത്രവുമായി കൊറച്ചുപേര് വന്നിരുന്നു ... ഇടാൻ വേറൊന്നും ഇല്ലാതെ തുന്നിക്കൂട്ടുന്നത് കൊണ്ടാ ഞാനും പോയി വാങ്ങിയത് ...അവളതു ടി വി യിൽ കണ്ടു അഭിമാനം പോയത്രേ .... അപ്പന് ആവശ്യം ഉണ്ണാനും ഉടുക്കാനും അവരുടെ സ്നേഹവുമാണെന്ന് അവർക്കെങ്ങനെ അറിയും ലെ ... ദേവൂ അവര് കുട്ടികളല്ലേ ..തെറ്റുകൾ നമ്മൾ വേണ്ടേ പൊറുക്കാൻ ..."

അവൾ നിറകണ്ണുകളോടെ അയാളെ നോക്കി തലയാട്ടി

"നീയെന്തു ഭംഗിയോടെയാണ് എന്റെ തുണികൾ അലക്കി തേച്ചു തന്നിരുന്നത് ...? ഇപ്പോൾ ഒരാഴ്ചയോളം വരെയും ഞാൻ ഒന്ന് തന്നെ ഇടാറുണ്ട് ദേവൂ .... എനിക്കിഷ്ടമുള്ള കറികൾ ഉണ്ടാക്കാൻ നീയെപ്പോഴും മറക്കാറില്ലായിരുന്നല്ലോ.... നീ പോയ ശേഷം എനിക്കിതുവരെ അത്രത്തോളം രുചിയുള്ള ഭക്ഷണം കിട്ടിയിട്ടില്ല .... ദേവൂ ഇഷ്ടത്തോടെ തരുമ്പോഴാണ് രുചിയുണ്ടാവുക ...മനസ്സ് നിറയുക എന്ന് ഞാനിപ്പോളറിയുന്നു ...."

"ഉം ..."

"ദേവൂ ഇപ്പോഴെനിക്ക് അസുഖങ്ങൾ കൂടുതലാണത്രെ ...അതും പറഞ്ഞാണ് നമ്മടെ മക്കളോട് അവർ കാശുവാങ്ങുന്നത്..നീകൂടെയുണ്ടായിരുന്നപ്പോൾ എനിക്കൊരസുഖവും ഉണ്ടായിരുന്നില്ലാലോ ..... നേർച്ചക്കോഴിയെ പോലെ ആയുസ്സുകളയാതെ അവരെന്നെ സംരക്ഷിക്കുന്നതെന്തിനാണെന്നു എനിക്കറിയുന്നില്ല ദേവൂ ....നമ്മുടെ പേരക്കുട്ടികളെ ഞാൻ കണ്ടിട്ട് എത്രയായെന്നറിയാമോ ...."

"ഉം ..."

"ദേവൂ നിനക്കോർമയുണ്ടോ നമ്മൾ ഈ വീടുകെട്ടിയത്...? നിനക്കുള്ള താലിയൊഴികെ എല്ലാം അഴിച്ചു തന്നില്ലേ അന്ന് ...നമ്മളെത്ര കല്ലും മണലും ചുമന്നു ...നമ്മളെത്ര കിനാവ് കണ്ടിരുന്നു ...അതിലെ ഓരോ തൂണും തുരുമ്പും നമുക്കറിയാവുന്നതായിരുന്നില്ലേ ...അതിപ്പോൾ ഇടിച്ചു നിരത്താൻ പോവുകയാണ് ദേവൂ ... ഈ വിധിയുണ്ടാവുമെന്നു പണ്ടേയറിഞ്ഞെങ്കിൽ നിന്നെയൊരിക്കലും അടിച്ചു തുടച്ചു വെടിപ്പാക്കാത്തതിൽ ഞാൻ കളിയാക്കില്ലായിരുന്നല്ലോ ..... "

"ഉം "

"നിനക്കെല്ലാം നേരത്തെ അറിയായിരുന്നല്ലേ ...അതല്ലേ വേഗം പോയത് ...? ദേവൂ നീ തിരിതെളിയിച്ച തുളസിത്തറയിൽ കള്ളുകുപ്പികളും ,ഗ്ലാസുകളും ചിതറിക്കിടപ്പുണ്ട്, നീയൊരിക്കലും അവയെ അകത്തു കയറ്റില്ലായിരുന്നല്ലോ ...എന്നെ എത്ര തവണ നീ ഇതിന്റെ പേരിൽ പുറത്തുകിടത്തിയിരുന്നു ...അകത്തു ഉറങ്ങാതെ ജനലിലൂടെ എന്റെ ഉറക്കത്തിനു കാവൽ നിന്ന് നിന്റെ കണ്ണുകൾ ... ...പെണ്ണെ നീ പോയതോടെ ഈ വീട്ടിലെ എല്ലാ വിളക്കുകളും അണഞ്ഞിരുന്നു ..."

"ഉം "

"നീയില്ലെങ്കിൽ ഒരിക്കലും ഞാൻ പൂർണ്ണനല്ല ...അതുകൊണ്ടാവും പാതിമെയ് പത്നിയെന്ന് പറയുന്നതല്ലേ .... നിനക്കറിയോ ദേവൂ ഈ ലോകത്തിലെ ഏറ്റവും വലിയ വിഷമം അവഗണനയാണ് ...ഇനിയൊരു ഉപകാരവുമില്ലാത്ത വസ്തുക്കളോടുള്ളതുപോലെ ആവുമ്പോൾ ..........."

അവളോട് വൃദ്ധസദനത്തിലെ വിശേഷങ്ങൾ പറയുന്നത് എല്ലാം തന്റെ മടിയിൽ കിടന്ന് പഴയതുപോലെ അവൾ മൂളിക്കേൽക്കുന്നുണ്ട് എന്നയാൾ തെറ്റിദ്ധരിച്ചു . പതിയെ പതിയെ അവളുടെ മൂളനക്കത്തിനൊപ്പം അയാളും ഉറങ്ങിത്തുടങ്ങിയിരുന്നു ...അവളുടെ ശരീരത്തിലേക്ക് പതിയെ ചാഞ്ഞുകൊണ്ട്..... ഇനിയൊരു തിരിച്ചുപോക്കില്ലാതെ ..!

നാഥനില്ലാത്ത ഉമ്മറപ്പടിയിൽ പതിവുപോലെ അയാളുടെ ചാരുകസേരയിരുന്ന സ്ഥലത്തപ്പോൾ സാമൂഹ്യവിരുദ്ധരുടെ മദ്യസൽക്കാരം ആരംഭിച്ചിരുന്നു ...

Monday 19 September 2016

ഇന്നും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവളുടെ പരാതി വന്നു ," അരക്കിലോ മീൻ വെച്ചിട്ട് ഒരുനേരത്തേക്കു തികയുന്നില്ല . നിങ്ങടെ 'അമ്മ കൂടുതൽ എടുക്കുന്നതോണ്ടാണ് ...കണ്ടോ നല്ല ഭാഗമൊക്കെ ആദ്യം എടുത്തു തിന്നു " എനിക്ക് വിളമ്പാനായി കൊണ്ടുവന്ന പാത്രത്തിൽ നിന്നും കുറ്റാന്വഷകയുടെ ഗൗരവത്തോടെ ശേഷിച്ച മീൻ കാണിച്ചു തന്നു .


"ഡി അത് കുറച്ചു മുൻപേ ഞാനാണ് എടുത്തത് ..."


"എന്തിന്...?"


"കള്ളുകുടിക്കാൻ ...എന്താ മതിയോ ...?" എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു . അവളോട് ഇങ്ങനെ കയർത്തില്ലെങ്കിൽ ഇനി ഉറങ്ങും വരെയും 'അമ്മ മീൻ തിന്നതും പറഞ്ഞോണ്ടിരിക്കും



വിവാഹത്തിന് മുൻപ് എന്റെ അച്ഛനെയും അമ്മയെയും അവൾക്കെന്തൊരു ബഹുമാനമായിരുന്നു . എന്നും വിളിക്കുമ്പോഴും കല്യാണമുറപ്പിക്കൽ സമയത്തുമെല്ലാം ഞാനതു അനുഭവിച്ചറിഞ്ഞതാണ് , സത്യം പറഞ്ഞാൽ എനിക്ക് തോന്നാറുണ്ട് എന്റെ രക്ഷിതാക്കളോട് സംസാരിക്കുമ്പോൾ അവൾ എഴുന്നേറ്റു നിൽക്കാറുണ്ടോ എന്ന്


വിവാഹത്തിന് ശേഷം അടുക്കളപ്പണിയോ വീട്ടുപണിയോ ചെയ്തു ശീലമില്ലാത്ത അവൾ അമ്മയുടെ കൂടെ നിന്ന് ഓരോന്നായി പഠിക്കുന്നതും അമ്മയോട് എന്നെ വെച്ചും സൗഹൃദം ഉണ്ടാക്കിയതും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി .



അവളോടൊപ്പം പുറത്തു കറങ്ങാൻ പോകുമ്പോൾ ഹോട്ടലീന്ന് അമ്മയ്ക്കും അച്ഛനും   എന്നെക്കൊണ്ട് ഭക്ഷണം വാങ്ങിപ്പിക്കുമായിരുന്നു . ഇതുപോലൊരു ഭാര്യയെ കിട്ടിയതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞിരുന്ന നാളുകൾ



പിന്നെയെപ്പോഴാണ് അവൾ മാറിത്തുടങ്ങിയതെന്നു ചോദിച്ചാൽ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിന്റെ പ്രസവം കഴിഞ്ഞിവിടെ വന്നതുമുതൽ . അത്രനാളും ഉണ്ടായിരുന്ന ഭയഭക്തിബഹുമാനങ്ങൾ പതിയെ പതിയെ അവളിൽ നിന്നും അകന്നു പോയി ... അല്ലെങ്കിലും തന്റെ വീട്ടിൽ നിന്നും മറ്റൊരിടത്തേക്കുള്ള പറിച്ചുനടൽ വിവാഹവും, കുഞ്ഞുണ്ടാവുന്നത്‌ ഭർതൃഗൃഹത്തിൽ അവളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതുമല്ലേ



അച്ഛന് പൊതുവെ കുഞ്ഞിനെയെടുത്തു നടക്കാനുള്ള ആരോഗ്യമില്ലെങ്കിലും അമ്മയുടെ ഒക്കത്തിരുന്നാണ് ഏഴുമാസം മുതൽ അവൻ വളർന്നത് ... പ്രസവിച്ചു വരുമ്പോൾ അവളുടെ വീട്ടുകാർ ഭാഗം തന്ന "അലമാര " ഞങ്ങളുടെ ജീവിതം കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബമായി ചുരുങ്ങുന്നതിനു പ്രധാന കാരണമായി .



മോനുവേണ്ടി ഞാൻ കൊണ്ടുവരുന്ന മധുരമുള്ള ബിസ്‌ക്കെറ്റുകൾ ആദ്യമായി അലമാരയിൽ സ്ഥാനം പിടിച്ചു , രാവിലെ എഴുന്നേൽപ്പിച്ചു ഭക്ഷണം കൊടുത്ത് കളിപ്പിക്കാനായി എന്റെ അമ്മയുടെ കയ്യിൽ കൊടുക്കുന്ന കുഞ്ഞിന്റെ കയ്യിൽ അടുക്കളയിലെ ചുവരലമാരയിൽ ഇല്ലാത്ത വിഭവം കണ്ടുതുടങ്ങിയപ്പോൾ അമ്മയൊന്നു ഞെട്ടിക്കാണണം



അവൻ വളരുന്നതിനൊപ്പം ഈ പലഹാരങ്ങളുടെ വൈവിധ്യവും ,എണ്ണവും വർദ്ധിച്ചു ,അപ്പോഴേക്കും ചുവരലമാരയിലെ പെട്ടികൾ വല്ലപ്പോഴും പെങ്ങന്മാർ വരുമ്പോൾ മാത്രം  നിറഞ്ഞും അല്ലാത്തപ്പോൾ  കാലിയായും കിടന്നിരുന്നു



എന്താണ് ഈ പലഹാരങ്ങളെക്കുറിച്ചു മാത്രം പറയുന്നതെന്നല്ലേ ..? നമ്മുടെ വീടുകളിൽ അന്യതാബോധത്തിന്റെ ആദ്യ പ്രതിഫലനം ഇപ്പോഴും അതിൽനിന്നുമാണ്,പിന്നെയത് ഇത്തിൾ പോലെ ഓരോയിടത്തേക്കായി പടർന്നുപിടിക്കും .




പിന്നെ  വൈകുന്നേരം ഞാൻ വരുമ്പോൾ പറഞ്ഞുതരാൻ ഓരോരോ കാരണങ്ങൾ ഉണ്ടായിത്തുടങ്ങി , അവളെ ശാസിച്ചാൽ രണ്ടുമൂന്നു ദിവസം എന്റെ മുന്നിലൂടെ തന്നെ മുഖം വീർപ്പിച്ചു നടക്കും ,അല്ലെങ്കിൽ കുഞ്ഞിനോട് ദേഷ്യം കാണിക്കും .  അമ്മയെയോ അച്ഛനെയോ കുറ്റപ്പെടുത്താൻ എനിക്ക് കഴിയുമോ ???



എന്റെ 'അമ്മ അതിരാവിലെ എഴുന്നേറ്റു  വെള്ളം പിടിക്കാത്തതിനും , അവൾ കുഞ്ഞിനെ നോക്കും സമയത്ത്  അടിച്ചുകൊരാത്തതിനും , വല്ല എച്ചിൽ പാത്രങ്ങളോ കഴുകാതെ ടേബിളിൽ വെച്ചാലോ, അച്ഛൻ ഇടയ്ക്കു ചുമച്ചു കഫമോടെ മുറ്റത്തു തുപ്പുന്നതും , വാഷ്ബേസിനിൽ  ആഹാരാവശിഷ്ടങ്ങൾ കിടക്കുന്നതിനും എന്തിന് അച്ഛൻ ബാത്‌റൂമിൽ പോകുമ്പോൾ നന്നായി വെള്ളം ഒഴിക്കാത്തതിനും , തൊടിയിൽ നിന്നും മണ്ണുപിടിച്ച കാലുമായി അകത്തേക്ക് കയറി വരുന്നതിനും , കുഞ്ഞിനെ ചെരുപ്പിടാതെ നടത്തിക്കുന്നതിനും  ഒക്കെ അവൾ ശക്തമായി പ്രതികരിച്ചുതുടങ്ങി .


പണ്ടത്തെ അയൽക്കാരായ അമ്മയോടും അച്ഛനോടും ഞാനെന്തുപറയാനാണ് അല്ലെങ്കിൽ അവൾ വരുന്നതുവരെ ഈ വൃത്തികേടുകൾ അവർക്കു ഉണ്ടായിരുന്നിട്ടും എനിക്കതു പ്രശ്നമല്ലായിരുന്നല്ലോ ... ഇടയ്ക്കു സഹികെടുമ്പോൾ അവരോട് ദേഷ്യപ്പെടും , 'അമ്മ ഇടയ്ക്കു എന്തെങ്കിലും പിറുപിറുക്കുമെങ്കിലും ആരുടെ മുന്നിലും തലകുനിക്കാത്ത അച്ഛന്റെ മൗനം എന്നെ ചെറുതൊന്നുമല്ല വേദനിപ്പിക്കുന്നത്



 പച്ചക്കറിക്കാരനും ,പാൽക്കാരനും ,പത്രക്കാരനും ഒക്കെ എന്നെ മത്സരിച്ചു പൈസകൊടുക്കാതെയിരിക്കുകയാണ് എന്ന അവളുടെ വലിയ കണ്ടുപിടിത്തം അതോടൊപ്പം വന്നു . അച്ഛന് കിട്ടുന്ന തുച്ഛമായ പെൻഷൻ തുക പോലും ചിലവാക്കേണ്ട ആവശ്യമില്ലെന്നും വേണ്ടതെല്ലാം ഞാൻ കൊണ്ട് കൊടുക്കുന്നുണ്ടെന്നുമുള്ള പരാതികൾ അവളുടെ വീട്ടിലേക്കുള്ള ഫോൺ കോളുകളിൽ മുഴങ്ങിക്കേട്ടു .


അച്ഛന് ഞാനൊരിക്കലും പണമൊന്നും കൊടുത്തിട്ടില്ല ,അവരാരും ചോദിക്കാറുമില്ല , പണ്ട് 'അമ്മ അനുവാദമില്ലാതെ പോക്കെറ്റിൽ നിന്നെടുത്തു കൊടുക്കുന്ന സ്വഭാവം പോലും അവൾ വന്നതിനുശേഷം നിർത്തിവച്ചു, അല്ലെങ്കിൽ അവളില്ലാത്ത സമയത്ത് മുറി വൃത്തിയാക്കാനും എന്റെ തുണികൾ അലക്കാൻ എടുക്കാനും മാത്രമേ 'അമ്മ മുറിയിൽ കയറാറുള്ളൂ . അച്ഛൻ അത്രപോലുമില്ല . ഒരു കൂരയ്ക്കുള്ളിൽ ആയിരുന്നിട്ടും  വ്യത്യസ്ഥഇടങ്ങളിൽ എന്നൊരു പ്രതീതി എനിക്കനുഭവപ്പെട്ടുതുടങ്ങി



പക്ഷെ അവളോട് പറയാനും പറ്റില്ല ,അവളുടെ വാക്കുകൾ കേട്ട് അവരെ കുറ്റപ്പെടുത്താനും കഴിയുന്നില്ല ...വല്ലപ്പോഴും കൂട്ടുകാരോട് അന്വഷിക്കുമ്പോൾ മിക്കവരുടെ കുടുംബങ്ങളിലും ഇങ്ങനെത്തന്നെ .



പക്ഷെ വൈകിയാണ് എനിക്കൊരു കാര്യം മനസ്സിലാവുന്നത് പെങ്ങന്മാർ വരുമ്പോൾ മാത്രം അവളുടെ വെറുപ്പുണ്ടാകും എന്നറിഞ്ഞിട്ടും അധികാരം കാണിക്കുന്ന 'അമ്മ , അമ്മയോടും അച്ഛനോടുമുള്ള അവളുടെ വിധേയത്വത്തെക്കുറിച്ചു ഒന്നും പറയാറില്ല , അല്ലെങ്കിൽ അടുത്ത വീടുകളിലെ പരദൂഷണസഭകളിൽ അവൾ  ഓരോന്നായി എണ്ണിയെണ്ണി പറയുമ്പോഴും അമ്മയോ അച്ഛനോ ഒന്നും പറയാറില്ല ..എന്തിന് എന്നോടുപോലും പറയാറില്ല ...



ഒരുപക്ഷെ ഇത്തരം ചെറിയ കാര്യങ്ങളിൽ പ്രശ്നമുണ്ടാക്കേണ്ട മകന്റെ ജീവിതത്തിൽ എന്ന് അവർ കരുതിയാണോ ???? അതോ പറഞ്ഞിട്ടും കാര്യാമില്ലാത്തവിധം ഭാര്യ എനിക്ക് വലുതെന്നു തോന്നിയതുകൊണ്ടാണോ ???? അല്ലെങ്കിൽ ഞങ്ങളില്ലാത്തപ്പോൾ പരസ്പരം സമാധാനിപ്പിച്ചു മരണം വരെ എല്ലാം സഹിക്കുക എന്ന വിധി സ്വയം ഏറ്റെടുത്തതാണോ ??




കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...