Thursday 10 September 2015

പച്ചവിരിച്ച നെൽപ്പാടങ്ങൾക്കും തലയുയർത്തി നില്ക്കുന്ന മരങ്ങൾക്കും ഇടയിലൂടെ ബസ്‌ പതുക്കെ പോവുകയാണ്

,,രാവിലെ നേരത്തെയും ,,വൈകുനേരം വൈകിയും ആയതുകൊണ്ട് പൊതുവെ തിരക്ക് കുറവായിരിക്കും ,,,

അവിടെ തിരക്കുകൾ മറന്നു ശാന്തമായി ഇരിക്കുവാൻ രണ്ടു കാരണം ഉണ്ട് ,,ഒന്ന് ഇളം കാറ്റ് ,,പിന്നൊന്ന് പാട്ടുകൾ ....

നല്ല പ്രണയവും വിരഹവും നിറഞ്ഞ മലയാളം പാട്ടുകൾ വെക്കുന്നതിനു ഡ്രൈവർ ചേട്ടനോട് പ്രേതേകം നന്നിയുണ്ട് ,,,

എന്താ പറയേണ്ടേ .... ആ വൈകുന്നേരങ്ങളിൽ സ്റ്റോപ്പ്‌ എത്തിയാലും ഇറങ്ങാൻ തോന്നില്ല ,,,സോ റൊമാന്റിക്‌ മൂഡ്‌ എന്നൊക്കെ പറയാം ...

ചില ദിവസം ബസ്സിൽ കയറുമ്പോൾ നല്ല പ്രണയ ഗാനങ്ങൾ ഉണ്ടാകും ,,,അയ്യോ ...!! എന്റെ ദൈവമേ ,,,കിടു ആണ് ട്ടോ ...

കുഞ്ഞു ബസ്‌ ആയതുകൊണ്ട് കയറിയതും കാണുന്നത് ഡ്രൈവെരിനെ അപ്പോൾ പാടും
"ഒരു നറു പുഷ്പമായി എൻ നേർക്കുനീളുന്ന മിഴിമുനയാരുടെതാവാം... "

ആ നിമിഷം കണ്ണുകൾ മാത്രം സംസാരിക്കുന്ന ഭാഷയുണ്ട് ...

ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ കാണാം കുറെ ചേട്ടന്മാർ അവിടെ കുറച്ചു വരുന്ന പെണ്‍കുട്ടികളെ നോക്കിയിരിക്കുന്നത് ,,,അതൊരു ഫീലിംഗ് ആണ് ....

പ്രണയം ഇല്ലാത്തവരെയും പ്രണയിപ്പിക്കുന്ന മാജിക്‌ ,,,

വലിയ പാട്ടുകാർ ഒന്നും അല്ലെങ്കിലും ഒരു വരി എങ്കിലും മൂളാത്ത ആരുണ്ടാകും അല്ലെ ... പ്രേതെകിച്ചു പഴയ കുറെ മലയാളം സിനിമ ഗാനങ്ങൾ ...

1970 നു ശേഷം സംഗീതത്തിന്റെ ഒരു തരംഗം തന്നെ ആയിരുന്നു ,,, ആ വരികളെ ഇത്രേ മനോഹരമാക്കുന്ന മ്യൂസിക്‌ ,,,,

ശരിക്കും പറഞ്ഞാൽ ഈ പാട്ടിന്റെ ക്രെഡിറ്റ്‌ ആദ്യം കൊടുക്കേണ്ടത് മ്യൂസിക്‌ ഡയറക്ടർ നു തന്നെയാണ് ,,പിന്നെ കവിക്ക്‌ ,,പിന്നെ ഇത്രേ മധുരമായി പാടുന്നവർക്ക്....

കേൾക്കുമ്പോൾ നമ്മൾ അലിഞ്ഞു പോകുന്ന ആ അത്ഭുതം തീർത്തത് ഇവരൊക്കെ അല്ലെ ...
"വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരി വിതറും ത്രിസ്സന്ധ്യ പോലെ ....

ഇടനാഴിയിൽ നിൻ കള മധുരമാം കാലൊച്ച കേട്ടൂ...........

ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽ തൊടും മൃദുലമാം നിസ്സ്വനം പോലെ ..."

പിന്നെ അങ്ങനെ സങ്കടം കൊണ്ട് പോകുമ്പോൾ സാന്ത്വനം എന്നപോലെ പാടും
" സൂര്യ കിരീടം വീണുടഞ്ഞു ...അല്ലെങ്കിൽ പാൽനിലാവിനും ഒരു നൊമ്പരം..."എന്താലെ ...?????

സമ്പന്നമായ ഒരു ഗാന ചരിത്രം ഉണ്ട് നമുക്ക് ,,,ഇപ്പോഴും

"അന്ന് നെഞ്ജിലാകെ അനുരാഗ കരിക്കിൻ വെള്ളം .."

ഒക്കെ കേൾക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ മറന്നു പോകുന്നു ...അല്ലെ ?

മനസ്സിനിണങ്ങിയ പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ മറന്നു പോകുന്നു ,,,

"ഹരിവരാസനം ഇന്നും അമ്പലത്തിൽ വെക്കുന്നതും അതുകൊണ്ടല്ലേ ...പിന്നെ കരുണാമയനെ കാവൽ വിളക്കെ.... മക്കാ മദീനത്തിൽ എത്തുവാനല്ലാതെ..."

ഏതു മതമോ വിശ്വാസമോ ആവട്ടെ അവയെ കൂടുതൽ സ്നേഹിക്കാൻ ഈ ഗാനങ്ങൾ കാരണം ആയി എന്ന് പറഞ്ഞാൽ തെറ്റില്ല ...

പിന്നെയും പിന്നെയും ആരോ കിനാവിന്റെ ...... വരുവാനില്ലാരുമീ വിജനമാം ....ഒരു ദലം മാത്രം വിടർന്നൊരാ .........പിന്നെയുമുണ്ട് ഒരുപാട് നല്ല ഗാനങ്ങൾ .....

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ .... എന്തിനു വേറൊരു സൂര്യോദയം നീയെൻ.... വെണ്ണിലാ ചന്ദനക്കിണ്ണം .....ഒരുവട്ടം കൂടിയെൻ ....

വീട്ടിൽ പോയാൽ " ചിങ്കാരം കിന്നാരം ചിരിച്ചു കൊഞ്ചുന്ന."..അല്ലെങ്കിൽ "മിന്നാമിന്നി ഇത്തിരിപൊന്നെ"...അയ്യോ അത് മാത്രമല്ല "പൊന്നെ പൊന്നംബിളി നിന്നെ കാണാൻ ..." അനിയന്മാർ വരുമ്പോൾ " അനിയത്തിപ്രാവിനു പ്രിയരിവർ നൽകും...."

കൂട്ടുകാരുടെ ഇടയിൽ "കാറ്റാടിത്തണലും....മനസ്സിന് മറയില്ല ...."

അയ്യോ പറഞ്ഞാൽ നിൽക്കില്ലാലൊ..... ഒരുപുഷ്പം മാത്രമെൻ ...

ഞാൻ നിർത്തി...ഇനി നിങ്ങൾ പാടിക്കോ .....

പാട്ടിന്റെ പാലാഴി എന്ന് വേണേൽ പറയാം ,,, ബസ്‌ യാത്രകളുടെ ഓർമയ്ക്ക്...


വിദ്യ ജി സി സി


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...