Thursday 10 September 2015


രാവിലെ ഇത്തിരി സമയം കിട്ടിയപ്പോൾ പത്രം തുറന്നു

*മാതൃഭൂമി സാഹിത്യ പുരസ്കാരം "ടി . പദ്മനാഭന് " - നല്ല കാര്യം ...മഹാനായ സാഹിത്യകാരന് അർഹിക്കുന്ന പുരസ്കാരം

* മനോരമയിൽ ആ വാർത്ത കണ്ടില്ല പകരം 32 വർഷത്തിനുശേഷം മനോരമയുടെ ശ്രെമഫലമായി മകളെ അമ്മയ്ക്ക് തിരിച്ചു കിട്ടിയതാണ് .. പിന്നെ സി പി എം കുറ്റങ്ങൾ .. യു ഡി എഫ് കുറ്റങ്ങൾ

* ദേശാഭിമാനിയിൽ ആർ എസ് എസ് ഭീകരത മാത്രം

* ഇന്ത്യൻ എക്സ്പ്രസ്സ്‌ ,ഹിന്ദു, മാധ്യമം തുടങ്ങിയവ ആണ് കൂട്ടത്തിൽ കുറച്ചെങ്കിലും നന്നായി വാർത്തകൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് തോന്നി

***അടുത്ത വാർത്ത "നായകളുടെ ലോകം " --- ഇപ്പോൾ എവിടെപ്പോയോ ഈ നായ സ്നേഹികൾ ????? പിഞ്ചു കുഞ്ഞുങ്ങൾ കിടക്കുന്നത് കണ്ടില്ലേ ? ഇത്രെയും ചെറു പ്രായത്തിൽ വേദന അനുഭവിക്കാൻ അവർ എന്ത് തെറ്റ് ചെയ്തു ? വലിയ നായ സ്നേഹികൾ ഉണ്ടല്ലോ കൊണ്ടുപോയി വളർത്തിക്കൂടെ ഇവർക്ക്?


*** പിന്നെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഇതാണ് എല്ലാവരും വിശദമായി എഴുതിയിരിക്കുന്നത് എന്തായാലും ശബരിമല സീസണ്‍ നു മുൻപ് ഉണ്ടാകും ട്ടോ --- എത്രെ വോട്ട് ചെയ്തു ? എന്നിട്ടെന്തായി .... സമാധാനമായി മനുഷ്യന് നടക്കാൻ പറ്റുന്നുണ്ടോ ? ഓരോരുത്തര് വന്നു ഭരിച്ചു പോകും അത്രേ തന്നെ ,,വേറെ പണിയില്ല ആ വാർത്ത നിർത്തി

*** പാലക്കാട്‌ സിന്തെറ്റിക് ട്രാക്ക് നിർമാണം ഉൽഘാടനം ചെയ്യാൻ വന്ന മന്ത്രി പറഞ്ഞു "ഒരു കോടി രൂപ കൊടുക്കും ഒളിമ്പിക്സ് മെഡൽ നേടുന്നവർക്ക് - -- പിന്നെ ഇവന്മാരുടെ പോക്കെറ്റിൽ നിന്നല്ലേ കൊടുക്കുന്നത്

*** ഓണപ്പരീക്ഷ തുടങ്ങി --- ടെക്സ്റ്റ്‌ ബുക്ക്‌ വൈകിയപ്പോൾ പരീക്ഷയും വൈകി ഇനി "ഓണപരീക്ഷ എന്ന് പറയണോ "... ( ഓണം നേരത്തെ വന്നത് നമ്മുടെ മന്ത്രിമാരുടെ കുറ്റമല്ലാലോ ..

*** ബിജിമോൾ എം എൽ എ ഒളിവിലാണെന്ന് --- ഇവളൊക്കെ ഒളിഞ്ഞിരിക്കുന്നത് തന്നെയാ നല്ലത്

*** സർവ്വകലാശാല വി സി യ്ക്ക് നിശ്ചിത യോഗ്യത വേണം --- യോഗ്യത കൂടിയവർ ഭരിച്ചതോണ്ടാണ് ഞങ്ങളൊക്കെ ഇങ്ങനെ കഷ്ട്ടപെടുന്നത്

*** സെറീന വീനസ് QUARTER ഫൈനലിൽ --- പത്രത്തിൽ വരുന്നതല്ല പാട് ഇവന്മാരുടെ ഫോട്ടോ എടുപ്പാണ് എന്ന് തോന്നും

****ആദിവാസി സ്ത്രീയുടെ കുട്ടികളുടെ മരണം :മുഖ്യമന്ത്രി ഇടപെടണം --- ഇനി അവിടെയും കേറി ഇടപെടാത്ത കുറവേ ഉള്ളൂ .... എന്തുണ്ടാക്കാനാണ് ... അട്ടപ്പാടിയിൽ ചെയ്തൊതെക്കെ കണ്ടു ഞെട്ടിപ്പൊയത...

*** ശ്രീനാരായണ ഗുരുവിനെ കുരിശ്ശിൽ ഏറ്റിയ തരത്തിൽ ദൃശ്യം നടപടിയ്ക്ക് --- പിന്നെ ഗുരുദേവൻ പറയുന്നുണ്ടാകും ഈ നേരത്ത് നിങ്ങള് പോയി നാല് വാഴയ്ക്ക് തടം എടുക്കാൻ ... എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുവാ ചർച്ച ചെയ്തു കൊളമാക്കാൻ ... ഗുരു വിചാരിക്കുന്നുണ്ടാകും "കഷ്ട്ടകാലത്തിനു ഞാൻ ഇവരെ നന്നാക്കാൻ പോയത് എന്ന്

ഇതൊക്കെ ആണ് പത്ര ധർമ്മം.... എല്ലാ പത്രത്തിനും ഒരേ വാർത്ത പല വിധത്തിൽ.....
സമ്മതിക്കണം ലെ ...

ഇനിയും വായിക്കാൻ നിന്നാൽ എന്റെ തല വേദനിക്കും ...നിർത്തി

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...