Thursday 10 September 2015

ഞാൻ വിദ്യ ..... പാലക്കാട്‌ നിന്നാണ് .... ഇപ്പോൾ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്താണ് അതിവിടെ പറഞ്ഞത് എന്ന് വെച്ചാൽ

ഓഫീസിലെ ബോറടിയും ടെൻഷനും മാറ്റാൻ മുഖപുസ്തകത്തിൽ തിരഞ്ഞപ്പോൾ എങ്ങനെയോ വന്നുപെട്ടതാണ് "എഴുത്തുപ്പുരയിൽ "... ഞാൻ വന്നിട്ട് ഒരുപാടൊന്നും ആയിട്ടില്ല ഒരു ആറോ ഏഴോ മാസം ആയിക്കാണും ...

പക്ഷെ ഓരോ തവണയും കൂടുതൽ കൂടുതൽ ഇതിലേക്ക് വരുകയല്ലാതെ ഒരിക്കലും പിന്നോട്ട് പോയിട്ടില്ല ... എന്നെ ആഡ് ചെയ്ത വിനയേട്ടനു നന്ദി പറഞ്ഞു കടപ്പാട് തീർക്കുന്നില്ല...

വിനയേട്ടാ മറന്നില്ലാലോ ഞാൻ ആദ്യം വന്ന സമയത്ത് നമ്മൾ തമ്മിൽ ഉണ്ടായ ചാറ്റ് ???? പക്ഷെ പിന്നീട് പലപ്പോഴും തോന്നി ഇതുപോലെ നിലവാരം എനിക്ക് എങ്ങും തോന്നിയില്ല ,,,

അതുകൊണ്ട് തന്നെ ആവും ഞാൻ മറ്റെങ്ങും എഴുതാറുമില്ല...എന്നുവെച്ചു ഞാൻ വലിയ എഴുത്തുകാരിയോന്നുമല്ല ട്ടോ ,,എനിക്ക് തോന്നുന്നത് എഴുതും... ചിലപ്പോൾ ഇഷ്ട്ടപ്പെടും നിങ്ങൾക്ക് ,,,ചിലപ്പോൾ പറ്റിയെന്നു വരില്ല ,,

എന്റെ എഴുത്തിനെയോ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെയോ കുറിച്ച് എന്തേലും അഭിപ്രായം ഉണ്ടെങ്കിൽ പറയാം ....

ഒഴിവു സമയത്ത് വെറുതെ എഴുത്തുപ്പുരയും നോക്കിയിരിക്കുമ്പോൾ തോന്നുന്നത് മാത്രം അല്ലാതെ ഓർത്ത്‌ കഷ്ട്ടപ്പെട്ടു വെട്ടി തിരുത്തി ഒന്നും ഇല്ല .... അങ്ങനെ ഉള്ളവരോട് എനിക്ക് ബഹുമാനം ആണ് ശരിക്കും ,,

എനിക്ക് എന്റെ വീട്ടുകാർ ഞാൻ എഴുതുന്നത്‌ വായിക്കുന്നത് ഇഷ്ട്ടമല്ല അപ്പോൾ അവിടുന്ന് എഴുതില്ല ,,പിന്നെ ഓഫീസിലെ ആൾക്കാരും വായിക്കുന്നത് ഇഷ്ട്ടമല്ല അതുകൊണ്ട് തന്നെ ഞാൻ എഴുതി പകുതിയിൽ വെച്ച് പോകുന്നതാണ് അധികവും ,,, മുക്കാലും ഭാഗം ടൈപ്പ് ചെയ്തു അവസാനം അഞ്ചു മണി ആവുമ്പോൾ വെറുതെ പോകും ,,,

പലരും പറയാറുണ്ട്‌ "തുടക്കത്തിൽ പതുക്കെയും അവസാനം ആവുമ്പോൾ പെട്ടെന്ന് നിർത്തിയ പോലെയും തോന്നുന്നു എന്ന്

" അതിനു കാരണം ഇത് തന്നെ ... ഞാൻ എഴുതും ആരെങ്കിലും വരും ,,

പിന്നെയും എഴുതും ആരെങ്കിലും വരും

പിന്നെയും എഴുതും ആരെങ്കിലും വരും അതാണ്‌ കാര്യം ,,,,,

എനിക്കിഷ്ട്ടം വായിക്കാനാണ് സ്വയം എഴുതുന്നതിലും ... വലിയ കഥകാരന്മാരെയൊന്നും പറയുന്നില്ല അവരെക്കാളും മികച്ച രചനകൾ ഞാനിവിടെ കണ്ടിട്ടുണ്ട് ,,,

തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുകയും വലിയവരെ ബഹുമാനിക്കാനും പഠിച്ചത് ഇവിടത്തെ രീതികൾ കണ്ടിട്ടാണ് .. (പഞ്ചായത്ത് ലൈബ്രറിയിൽ നേരെ ആള് വരാത്തതും എനിക്ക് പോകാനുള്ള വിഷമവും കാരണം വായന നിർത്തിയിട്ട് കുറെ ആയി )

മിക്കവാറും എല്ലാ പോസ്റ്റും ഞാൻ വായിക്കാറുണ്ട് ചിലപ്പോൾ അഭിപ്രായം പറയാൻ കഴിയാതെ പോയ വിഷമവും ഉണ്ട് ,,, ചിലപ്പോൾ തോന്നും ഇത്രേ നന്നായി എഴുതുന്ന ആളുകൾ ഉണ്ടോ എന്ന് ...

ചിലപ്പോൾ അതിലും ബഹുമാനം തോന്നുന്നത് എല്ലാവരുടെ പോസ്റ്റിലും അഭിപ്രായം പറയുകയും വായിക്കുകയും ചെയ്യുന്നവരെ ആണ് ..അവരല്ലേ ഈ ഗ്രൂപ്പ്‌ ന്റെ ശക്തി ,,, (ആ അവർ നമ്മളൊക്കെ തന്നെ ആണ് എന്നത് മറക്കുന്നില്ല )...

പിന്നെ പറയുകയാണെങ്കിൽ എല്ലാരെയും പറയണം ഇവിടെ ഞാൻ ബഹുമാനിക്കുന്ന ചിലരുണ്ട് ,,, എന്നെ പറ്റിച്ച ചിലരും ഉണ്ട് ,,എന്നോട് തർക്കിച്ച ഇപ്പോഴും അംഗീകരിക്കാത്ത ചിലരും ഉണ്ട് എനിക്ക് ആരോടും വിരോധം ഒന്നുമില്ല ട്ടോ ...

പിന്നെ എന്നും ഞാൻ ഇടുന്ന പോസ്റ്റ്‌ കണ്ടു ഒരു ലൈക് ,കമന്റ്‌ ചെയ്യാതെ ഇൻബോക്സിൽ വന്നു അഭിപ്രായം പറയുന്ന ചിലരും ഉണ്ട് ,,, നന്നായി വിമർശിക്കും ചിലർ ചിലപ്പോൾ അത്രെയും പ്രോത്സാഹിപ്പിക്കും ,,,

പിന്നെ ചിലർ ഉണ്ട് ഞാൻ കൊടുക്കുന്ന കമന്റ്സ് ഇഷ്ട്ടപെടുന്നവർ... പിന്നെ ഞാൻ എഴുതുന്നത്‌ വായിക്കുന്ന നിങ്ങൾക്ക് ഏറ്റവും വലിയ നന്ദി ,,,അല്ലെങ്കിൽ വേണ്ട നമുക്കുള്ളിൽ എന്ത് നന്ദി എന്ത് കടപ്പാട് അല്ലെ ...

പിന്നെ എനിക്ക് മോശമായി തോന്നിയ ഒന്നേ ഉള്ളൂ അത് പേർസണൽ ചാറ്റ് പോസ്റ്റിൽ ചെയ്യുന്നതും കടപ്പാട് വെക്കാതെ മറ്റുള്ളവരുടെ സ്വന്തം പേരിൽ പോസ്റ്റ്‌ ചെയ്യുന്നതും ,,,

എഴുതാൻ ഉള്ള കഴിവ് എല്ലാവർക്കും ഉണ്ടാവണം എന്നില്ല ,,പക്ഷെ നമുക്കറിയുന്ന പോലെ എഴുതി നോക്കാം ,,തെറ്റുമ്പോൾ ശരിയാക്കിത്തരാൻ ഇവിടെ ഒരുപാട് പേരില്ലേ ,,,,?????

ആദ്യം നന്ദി നിങ്ങൾ പറയേണ്ടത് നിങ്ങളോടൊക്കെ ത്തന്നെ ആണ് കാരണം ഓരോ അക്ഷരവും ആണ് ഇവിടത്തെ വിജയി ,,, (പിന്നെ വിനയേട്ടാ നിങ്ങടെ കഷ്ട്ടപ്പാട് മറക്കുന്നില്ല മൊയലാളി)

നിങ്ങളുടെ സ്വന്തം വിദ്യ ജി സി സി

(പിന്നെ എല്ലാരുടെയും ആദ്യ സംശയം "ഈ ജി സി സി എന്താ ?"

ഒന്നുമല്ല എന്റെ കോളേജ് ആണ് ,,, എന്നെ ഞാനാക്കിയ എന്റെ
കലാലയത്തിന്റെ ഓർമയ്ക്ക്


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...