Thursday 10 September 2015



അച്ഛമ്മയുടെ പ്രഭാഷണം കേട്ട് രാവിലെ എണീച്ചു ,,,

------ഫീലിംഗ് കണ്‍ഫൂഷൻ --------------

എന്റെ ദൈവമേ ഞാൻ എപ്പോൾ ഉറങ്ങി ..!

നേരം വെളുത്താ ...! അപ്പോൾ ഇന്നലെ ചോറുണ്ടില്ലേ???????

------------ഫീലിംഗ് അത്ഭുതം !------

ഫോണ്‍ എടുത്തു എഫ് ബി തുറന്നു ,,പിന്നെയും എന്റെ ദൈവമേ ! എല്ലാരും മെസ്സേജ് ചെയ്തിരിക്കുന്നു

,,,,നോട്ടിഫിക്കേഷൻ 50 ...അപ്പോൾ ഞാൻ മാത്രമല്ല പാതിരാക്കോഴി...സമാധാനം ആയി ...


---------ഫീലിംഗ് ഹാപ്പി ------


വീണ്ടും അച്ഛമ്മ : ഇങ്ങനെ കിടന്നുറങ്ങിയാൽ ഒരുത്തന്റെ വീട്ടിൽ ചെന്ന് കയറിയാൽ നാളെ അവർ തിരിച്ചയക്കും ... പൈപ്പിൽ വെള്ളം വന്നത് കണ്ടില്ലേ (പിന്നെ ഞാൻ ഉറങ്ങിയതെ അറിയില്ല ..പിന്നെയാ ..)..നിങ്ങടെ ഇഷ്ട്ടത്തിനു നിന്നാൽ വെള്ളം കിട്ടില്ല ,,,


ഞാൻ : നിങ്ങള് നേരത്തെ ഉറങ്ങി ..നിങ്ങള്ക്ക് വേറെ പണിയില്ല പക്ഷെ ഞാൻ പഠിക്കുന്നത് കണ്ടാ?? ഇനി ഓഫീസിൽ പോണ്ടേ ??? നിങ്ങൾക്ക് ഉച്ചക്ക് ഉറങ്ങാം ,,,ഹും ...


-------ഫീലിംഗ് ഡിസപ്പോയ്ന്റെഡ്-----


അടുപ്പ് കത്തിച്ചു ,,,ചട്ടിയെടുക്കാൻ പോയി ,,കഴുകിയിട്ടില്ല ,,ഇന്നലെ വൈകുന്നേരം ചെയ്യേണ്ടതായിരുന്നു ...(അപ്പോൾ എന്ത് ഫീൽ ആണെന്ന് അറിയില്ല സങ്കടം എന്നോട് തന്നെ )


വീണ്ടും അച്ഛമ്മ :അവള് നേരം വെളുത്തതും തുടങ്ങി തിരക്കാൻ ..അപ്പോൾ നേരത്തെ എണീച്ചുകൂടെ


ഞാൻ : ഇപ്പോൾ വെച്ചാൽ ഞാൻ പോകുമ്പോഴേക്കും ചോറാകും...


--------ഫീലിംഗ് ആന്ഗ്രി--------


ഒരു ഏഴേ ഇരുപതോടെ കണ്ണാടിയുടെ മുൻപിൽ ചെന്നു,,,അങ്ങനെ മുടി കെട്ടിയാൽ എങ്ങനെ ഉണ്ടാകും ,,,വേണ്ട ഇങ്ങനെ കെട്ടാം ,,,പൌഡർ ഇടണോ വേണ്ടയോ ...ആ കമ്മൽ മതി.. ലെ ...


----------വീണ്ടും ഫീലിംഗ് കണ്‍ഫൂഷൻ---------


കണ്ണാടിയുടെ മുന്നിൽ നിന്ന് വെറുതെ നേരം കളഞ്ഞ്..അവസാനം ഒരു ബാൻഡ് എടുത്തിട്ടു ,,ഏതോ കമ്മൽ എടുത്തു ബാഗും എടുത്തു ,,,പിന്നെ ഒറ്റ ഓട്ടം ആയിരുന്നു എന്ന് പറയാം ...


ബസ്‌ സ്റ്റോപ്പിൽ എത്താനാകുമ്പോൾ മഴ ചാറി...കുട നനക്കണ്ട വിചാരിച്ചു നനഞ്ഞു തുടങ്ങി ,,,കൂടുതൽ നനഞ്ഞപ്പോൾ കുട എടുത്തു (കൊണ്ടാലേ പഠിക്കൂ ),,,


------------ഫീലിംഗ് മണ്ടത്തരം -----------


നടക്കുന്നതിനിടയിൽ മഴ പോയത് തിരക്കിൽ ശ്രെധിച്ചില്ല,,,ബസ്‌ സ്റ്റോപ്പിൽ എത്തിയതും ബസ്‌ പോയി ... മടക്കാത്ത കുട നോക്കി ഒരാൾ "മഴയില്ല കുട മടക്കിക്കൂടെ "


ഞാൻ ( വിത്ത്‌ ദേഷ്യം സങ്കടം ) : എനിക്ക് അങ്ങനൊന്നും നിവർത്താനും മടക്കാനും പറ്റില്ല ..എന്താ


------ ഇപ്പോൾ ഫീലിംഗ് ആകെ സങ്കടം ,,,കൊറേ ദേഷ്യം...പിന്നെ പാവം ഞാൻ ---------


ഓഫീസിലെത്തി ,,


--------- ഫീലിംഗ് വർക്ക്‌ ടെൻഷൻ-----------


"എന്താ വിദ്യ വൈകിയത് ,,,"

"ഒരു ദിവസം ഒക്കെ വൈകും "

"നിനക്ക് എന്ന് ഈ ഒരു ദിവസം ആണല്ലോ "


---ഫീലിംഗ് വീണ്ടും ദേഷ്യം ----------


11 മണി ,,താഴെ കട തുറന്നിട്ടില്ല ,,,അപ്പോൾ പപ്പ്സ് ഇല്ല ...


---------ഫീലിംഗ് ഹന്ഗ്രി.....വല്ലാത്ത ഹന്ഗ്രി-----------


വൈകുന്നേരം ബസ്സിൽ


--------------ഫീലിംഗ് ട്രാവൽ ---------------


നല്ല മലയാളം പാട്ട് ,,,(ഫീലിംഗ് ലിസ്റ്റെർനിങ്ങ് മ്യൂസിക്‌ )

സുഗമായ കാറ്റ് ,,,ആമ ഇഴയുന്ന പോലെ പോകുന്ന ബസ്‌ ...വലിയ തിരക്കൊന്നുമില്ല ...സായാഹ്നം ...ചെറിയ മഴ വരുന്ന ലക്ഷണം ഉണ്ടോ എന്തോ ,,പുറത്തു കുറെ പാടം,,മല ...കാട് ..കുറച്ചു വീടുകൾ..പുഴ ,,തോട് ..


---------ഫീലിംഗ് റൊമാന്റിക്‌ വിത്ത്‌ പ്രകൃതി ----


ബസ്‌ ഇറങ്ങി ,,കുട ഓഫീസിൽ ഉണക്കാൻ വെച്ചത് എടുക്കാൻ മറന്നു,, കുറച്ചു നേരം നിന്ന് കടന്റെ അടുത്ത് ,,ക്ഷമ നശിച്ചു


----ഫീലിംഗ് വിഡ്ഢിത്തം -----


ഞാൻ തോറ്റു കൊടുക്കില്ല ,,മഴയിലേക്കിറങ്ങി ,,,കുറെ നടന്നു ,,പിന്നെയും നടന്നു ...വീണ്ടും നടന്നു ..


-------ഫീലിംഗ് ---ഹാപ്പി --തണുപ്പ് --റൊമാന്റിക്‌ --ദേഷ്യം വിത്ത്‌ മഴ ------------


(നിന്നെ ഞാൻ എടുത്തോളാം മഴേ ) കുളിച്ചു വീടെത്തി


...
എല്ലാവരും ഉണ്ട് മുൻപിൽ തന്നെ കേൾക്കെണ്ടാതൊക്കെ കേട്ടു,,


സന്തോഷം ...പനി പിടിക്കില്ല എന്നൊരു ദൈര്യം ഉണ്ട്...


ഓ ഇനി ഈ തുണിയൊക്കെ ഇന്നെന്നെ അലക്കണം,,,ഒരാഴ്ച എടുത്തുവെക്കാൻ പറ്റില്ല


-------------ഫീലിംഗ് സാഡ്--------


കയ് വേദന ... അയ്യോ ...!... ഇടിയപ്പം ഉണ്ടാക്കിയതിനു ....


-----ഫീലിംഗ് പെയ്ൻ-------


പണിയൊക്കെ തീർന്നു സീരിയൽ കാണാൻ വന്നിരുന്നു


-------------ഫീലിംഗ് വാച്ചിംഗ് ടി വി -------------


....മഴ ..ചാനൽ പോയി


-----വീണ്ടും ഫീലിംഗ് ദേഷ്യം വിത്ത്‌ മഴ -------


ഒരു ചെങ്ങായിയെ വിളിക്കാൻ ഫോണ്‍ എടുത്തു ,,, തീപ്പെട്ടി എടുത്തു


(രണ്ടു ദിവസം മുൻപ് താഴെ വീണപ്പോൾ കേടാകും വിചാരിച്ചു ,,1200 രൂപ കടക്കാരാൻ ഡിസ്പ്ലേ മാറ്റാൻ വേണം എന്ന് പറഞ്ഞതാണ് വെറുതെ ഒരു കൊലിട്ടു കുത്തി നോക്കിയപ്പോൾ ഓണ്‍ ആയി

ഈ നോക്കിയന്റെ ഫോണ്‍ ഇങ്ങനെയാണ് 100 ആയുസ്സാണ് ...എന്നേം കൊണ്ടേ പോകുള്ളൂ ...ഇപ്പോൾ തൽക്കാലം ഇങ്ങനെയാണ് ഉപയോഗിക്കുന്നത് ,,ടച്ച്‌ ആയതിനാൽ ആകെ മൂന്നു സ്വിച്ച് മാത്രേ ഉള്ളൂ ,,അതാണ്‌ പോയത് )


"നിങ്ങളുടെ അക്കോണ്ടിൽ കോൾ വിളിക്കാനുള്ള ബാലൻസ് ഇല്ല ദയവായി റീചാർജ് ചെയ്യുക "


ക്രെഡിറ്റ്‌ എടുത്തു 21 രൂപ (നമ്മളോടാണ് കളി )...


കോൾ വിളിക്കുന്നതിനു മുൻപ് അവർ 20 രൂപ കോളർടൂണിനു പിടിച്ചു ....(പകച്ചു പോയി ...!!!!!!)


,ഈ "വയറു കത്തുക എന്ന് പറയുന്നത് ഇങ്ങനെത്തെ സമയത്ത് ആണല്ലേ .." ( ഇനിയും എന്നെ വിളിക്കുന്നവർക്ക് ഒരു പുഷ്പം മാത്രം കേൾക്കേണ്ടി വരും )


-----ഫീലിംഗ് മോർ ഇറിറ്റെറ്റഡ് വിത്ത്‌ ഐഡിയ കമ്പനി -------


പിന്നെയും ഫൈസ്ബുക്ക്‌ ഓണ്‍ ചെയ്തു ,,,എഴുത്തുപ്പുര എടുത്തു .. വായിച്ചു തുടങ്ങി ...കൊറേ വായിച്ചു ,,,ഒരുപാട് വായിച്ചു ..പിന്നെയും വായിച്ചു ...


--------ഫീലിംഗ് വലിയോരാൾ------


അയ്യോ ...!!!!!!!! അപ്പോഴാണ്‌ ഒരു കാര്യം ഓർമ വന്നത് ,,ഇനി ഗുഡ് നൈറ്റ്‌ പറയാതെ ഉറങ്ങിയാലോ ...വേഗം സ്റ്റാറ്റസ് അപ്ടെറ്റി :


------ഫീലിംഗ് ഉറക്കം ----------


"ഫെയ്സ്ബുക്കിൽ തൊട്ടതിനും മുട്ടിയത്തിനും സ്റ്റാറ്റസ് ഇടുന്ന പുതു തലമുറയ്ക്ക് സമർപ്പിക്കുന്നു....


നമുടെ ജീവിതത്തിൽ ദിവസവും ഒരുപാട് സംഭവങ്ങൾ ഉണ്ടാകും ഡയറിയിൽ പോലും കുറിച്ച് വെക്കാത്തത്,,,


പക്ഷെ അതെല്ലാം നിങ്ങൾ ഇങ്ങനെ അപ്ടെറ്റുന്നത് കാണുമ്പോൾ............


സ്മിലികളിൽ വികാരങ്ങൾ പങ്കു വെക്കുമ്പോൾ ...


ഈ "ഫീലിംഗ് " നു താഴെ വരുന്ന വികാരങ്ങൾ മാത്രമാണോ മനുഷ്യന് ...????


നമ്മുടെ ചിന്താശേഷിയും കമ്പ്യൂട്ടർ പ്രോഗ്രാംകളിൽ സേവ് ചെയ്ത ഓപ്ഷൻസ് മാത്രമായി തീരുന്നുവോ ...???????????


വിദ്യ ജി സി സി


------ഫീലിംഗ് തല്ലരുത് ---------- വെറുപ്പിക്കൽ തുടരും ..........



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...