Thursday 10 September 2015

പൊന്നിൽ തീർത്ത ബന്ധങ്ങൾ
--------------------------------------------
എന്റെ ആദ്യത്തെ സുഹൃത്തുക്കൾ ഒരുപക്ഷെ നിഷ്കളങ്കതയുടെ ബാല്യത്തിൽ എനിക്ക് കൂട്ടായി വന്നവർ ..അവരൊക്കെ ഉള്ളത് കൊണ്ടാണ് എന്റെ കുട്ടിക്കാലത്തിന് ഇത്രേ മധുരം ....
സത്യം പറഞ്ഞാൽ നാട്ടുകാരുടെ കയ്യിൽ നിന്ന് ഇത്രേ നല്ല "പേര് " വാങ്ങിയ തലമുറ വേറെ ഇല്ലെന്നു പറയാം ,,,എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ട് വിഘ്നേഷ് ,വിശാഖ് അയ്യോ അങ്ങനെ പറഞ്ഞാൽ അറിയില്ല "കോശൻ,വാവ ,ഞാൻ സൊത്തു"... നാട്ടിൽ എന്ത് പ്രശ്നം വന്നാലും ഞങ്ങൾ ഉണ്ടാവും ,,
കൂടെ ഇനിയും ഉണ്ട് അപ്പു ,അപ്പൂസ് ,കുട്ടിയപ്പു ,അമ്മു ,തങ്കു ,ചൈതു,ശിൽപ,രാഖി ,കുഞ്ഞു ,കുട്ടൂസ് ,കോഴി ,കുഞ്ഞുവാവ ,കുഞ്ചു....ശരിക്കും ഈ ചെല്ല പേരുകളിലാണ് ഞങ്ങൾ അറിയപെട്ടിരുന്നത് ,,അനുപമ സൌഹൃദം ,,ഞങ്ങൾ തിരിച്ചറിയാതെ ഉടലെടുത്ത ബന്ധങ്ങൾ ...
ഇന്നിപ്പോൾ ഞങ്ങൾക്കൊക്കെ 18 മുതൽ 24 വരെ പ്രായം ഉണ്ട് ...അടുത്തടുത്ത വീടുകളാണ് ..സാധാരണ കുടുംബങ്ങൾ..അച്ഛനും അമ്മയും ഒക്കെ പണിക്കു പോയാൽ സ്കൂൾ വിട്ടു വരുന്നവരെ അത് ഞങ്ങടെ സാമ്രാജ്യം ആണ് ,,,അവിടെ ഞങ്ങൾ കിരീടം വെക്കാത്ത രാജാക്കന്മാരും ... സ്കൂൾ വിട്ടു വന്നാലും ഞങ്ങൾ ഒത്തുകൂടും ഇരുട്ടും വരെ കളിക്കും ...
(ഇപ്പോൾ ഇവിടത്തെ പിള്ളാരൊക്കെ റ്റുഷൻ അല്ലെങ്കിൽ ടി വി )
രാവിലെ എട്ടുമണിക്ക് അമ്മമാർ പണിക്കു പോകുമ്പോൾ ഓരോരുത്തരായി വന്നു തുടങ്ങും ,,,വിനിഷന്റെ വീടിന്റെ പുറകിലെ തൊടിയിൽ ആണ് ഞങ്ങളുടെ പ്രധാന താവളം ...ചോറും കറിയും വെച്ച് കളിക്കും ... അവരുടെ വീടും പരിസരവും എന്നും അടിച്ചു വൃത്തിയാക്കി വെക്കുന്നത് ഞങ്ങളാണ് ,,ഒപ്പം തന്നെ വൃത്തികേടാക്കുന്നതും..
ഞങ്ങൾക്ക് കളിക്കാൻ ഉള്ള വെള്ളം ,,പിന്നെ അല്ലറ ചില്ലറ സാധനങ്ങൾ ഒക്കെ അവിടുന്നാണ് എടുക്കുക ,,സത്യം പറഞ്ഞാൽ അവളുടെ അമ്മക്ക് വൈകുന്നേരം വന്നതും ഞങ്ങളെ ചീത്ത പറയലാണ് പണി ,,,
പിന്നെ ഞങ്ങളും വീടുകളില പോയി ചായ കുടിച്ചു വരും ,,പിന്നെ കാട്ടിൽ ഓടിക്കളിയും ,ക്രിക്കറ്റ്‌ ,,കബഡി ,ലഹോറി ,പൊത്തിക്കളി...അങ്ങനെ പോകും ചിലപ്പോൾ ഇരുട്ടും അല്ലെങ്കിൽ വീട്ടിന്നു ആരെങ്കിലും വടിയെടുത്തു വരുന്നതുവരെ കളിക്കും ,,,
പിന്നെ ചുറ്റും കാടാണ് ...അപ്പുറത്ത് പാടവും ,,കുളവും ,,,ശരിക്കും പറഞ്ഞാൽ ഒരു പട്ടിക്കാട് പോലെ ,,അതുകൊണ്ട് തന്നെ ഞങ്ങൾ നന്നായി ഓടിക്കളിച്ചാണ് വളർന്നത്‌ ,,, ഞങ്ങൾ നാട്ടിൽ പ്രശസ്തർ ആയതിന്റെ പ്രധാന കാരണം "കുളം " ആണ് ,,എന്നും രാവിലെ കുളിക്കാൻ പോകും ഈ പത്തുപന്ത്രെണ്ടെന്നം കൂടി ,,പിന്നെ ഒരു മനുഷ്യൻ വരില്ല ആ പരിസരത്തേക്ക്..
ഒഴിവുള്ള ദിവസം ആണെങ്കിൽ ചിലപ്പോൾ ഉച്ചവരെ കുളിക്കും ,,പിന്നെ നീന്തൽ അറിയാത്ത ആരും ഇല്ല അവിടെ ,,കുളത്തിന്റെ അക്കരയും ഇക്കരയും നീന്തി നീന്തി ,,,പിന്നെ കുറെ പുല്ലൊക്കെ വലിച്ചു മുകളിലിട്ടു കടവ് വൃത്തിയാക്കലും കഴിയുമ്പോൾ വെള്ളം ചായ പോലെ ആയിക്കാണും ,,,നാട്ടുകാരുടെ ,,പ്രേതെകിച്ചു ചേച്ചിമാരുടെ ചീത്ത കേട്ട് വളർന്നു അങ്ങനെ ....
അടുത്ത പരിപാടി നെല്ലിക്ക പെറുക്കാൻ പോകലാണ് ഉച്ചക്ക് പതിയെ പോകും ആരും കാണാതെ വീട്ടുകാർ ഉറങ്ങുന്ന സമയത്തുപോയി ,,,നായിനെ കണ്ടാൽ പിന്നെ ഒറ്റ ഓട്ടം ആണ് ,,ഉപ്പും മുളകുപൊടിയും മുക്കി കഴിക്കും ,,,പിന്നെ ഞാവൽ പഴം ആണ് ,,,അതിനും കോമ്ബിനേഷൻ ഉപ്പു തന്നെയാണ് ,,
പിന്നെ മാങ്ങ അതിനും ഉപ്പും മുളക് പൊടിയും ,,പിന്നെ പുളി അതിനും ഉപ്പും മുളക് പൊടിയും ... വീട്ടുകാർ പറയാറുണ്ട്‌ " വല്ല തിന്നാനും ആണെങ്കിൽ എന്തോ ആവട്ടെ വെക്കാം ..ഈ ഉപ്പും മൊളകും വെക്കാൻ കൂടി തൊകിരം തരുന്നില്ലാലോ ..(എല്ലാ വീട്ടിലും ഇങ്ങനെയാ )
പിന്നെ പാചകം ... കാട്ടിന് താഴെ പാടത്തിലേക്ക് ഇറങ്ങുന്നതിനു മുന്പായി ഒരു കാഞ്ഞിരമരം ഉണ്ട് ,,അവിടെയാണ് "ദൈവം " പൊതുവെ ആരും അങ്ങോട്ടൊന്നും പോകാറില്ല ,,,ആരും ഉണ്ടാവില്ല ,,നിലവിളിച്ചാൽ പോലും അറിയില്ല ആരും ,, പക്ഷെ ഞങ്ങൾ പോകും ...
ഓരോ വീട്ടിന്നും എടുത്തു കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ കൂടി ഇട്ടു അവിടത്തെ ബലിക്കല്ല് ഒക്കെ കൂട്ടിവെച്ചു അടുപ്പുണ്ടാക്കി ഒക്കെ കൂടി ഇട്ടു വേവിക്കും ,,പക്ഷെ അത്രെയും ടേസ്റ്റ് ഉള്ള ഒന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ,,(അതുപോലെ വീട്ടില് സ്രെമിച്ചു നോക്കിയിട്ടുണ്ട് പക്ഷെ കിട്ടിയില്ല ,,
ഞങ്ങളുടെ ഒത്തൊരുമയും വീട്ടുകാരുടെ പ്രാക്കും ചേർന്നപ്പോൾ രുചി കൂടിയതാവും ) പിന്നെ ആദ്യം ദൈവത്തിനു വെക്കും ,,എല്ലാവർക്കും ഒരു പ്രാര്ത്ഥന മാത്രം "നാളെ സ്കൂൾ ഉണ്ടാവല്ലേ "..."ടീച്ചറുടെ കാലില മുള്ള് കുത്തനേ..."
(അത് എന്തോ ദൈവം കേട്ടില്ല ...കുട്ടികൾ പറഞ്ഞാൽ കേള്ക്കും എന്ന് പറയുന്നത് വെറുതെയാ )..,,
വീട്ടിൽ എന്ത് സാധനം വെച്ചാലും ഞങ്ങൾക്ക് അത് ആവശ്യം ആണ് ,,അമ്മമാരുടെ ചീത്തയും തല്ലും ഒരുപാട് കൊണ്ടിട്ടുണ്ട് ,,എല്ലാവരും തല്ലും ,,സ്വന്തം മക്കൾ എന്നൊന്നും ബെതമില്ല...(ഞങ്ങടെ കരച്ചില് ആര് കേൾക്കാൻ )... ഇവരോടുള്ള ഈ പക ആണ് ഞങ്ങളെ "ചതിക്കുഴി " കൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചത് ,,,,നടക്കുന്ന വഴിയില കുഴിയുണ്ടാക്കി മൂടി വെക്കും ,,,ആരെങ്കിലും വീണാൽ ..പിന്നെ സന്തോഷം ...ഹയ്യോ ...!!!!!!
എന്നെ വെലിചാടാനും ,,,മരം കേറാനും പഠിപ്പിച്ച എന്റെ കൂട്ടുകാർ....എവിടെയെങ്കിലും വീണാൽ അപ്പോൾ "പൂചെടിന്റെ ഇലയോ മഞ്ഞരളിന്റെ പാലോ " കൊണ്ട് വരും ചെറിയ ഒടിവും ചതവും ഒക്കെ അതുകൊണ്ട് മാറും ട്ടോ ,,കുട്ടി ഡോക്ടർമാർ ,,മഴയിലും ചെളിയിലും കളിച്ചതുകൊണ്ട് പനിയും,,അലറ്ജിയും കുറവാണ് ...
അടുത്ത പരിപാടി പന്തൽ കെട്ടൽ..ഒരുപാട് കെട്ടി ,,,നാട്ടുകാരുടെ കയ്യിൽ നിന്നും ആവോളം കിട്ടി ,,പക്ഷെ ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു ഇപ്പോഴും ,,,കമ്പ് മുറിക്കാൻ പോയി ഒരിക്കൽ മുറിച്ചു പകുതി ആയപ്പോൾ ആണ് മനസ്സിലായത്‌ അത് കൊച്ചു മരം ആണെന്ന് ..
മരം വെട്ടാൻ പറ്റില്ല എന്ന് സ്കൂളിൽ പഠിച്ചതുകൊണ്ട് ,,വെട്ടൽ നിർത്തി ആ മരത്തിനു മുറിപ്പോടിയും... പൂചെടിന്റെ ഇലയും ഒക്കെ വെച്ച് കെട്ടിക്കൊടുത്തു (ആ മരം കുറച്ചു മുൻപ് ആരോ മുറിച്ചു പോയി ,,,ആകാശത്തോളം വളർന്നു അത് ,,ഞങ്ങളുടെ ദയ )
പിന്നെ കൃഷി ആണ് ,,കടുക് ,മുളക് ,കൊള്ള്,വെള്ളപ്പയർ ,ഉലുവ ,ഉള്ളി ,കടല ,തുവര ,ജീരകം ,കുരുമുളക് ,,എല്ലാം ഞങ്ങൾ കൃഷി ചെയ്തിട്ടുണ്ട് ,,പക്ഷെ മുള മാത്രം വരും ,,ചെടി ആയില്ല ,,അതാണ്‌ സങ്കടം ,,,(വീട്ടിലെ സാധനങ്ങൾ എടുത്തതിനു അപ്പോഴും ചീത്ത )
മരം കേറി കളിക്കാൻ വലിയ ഇഷ്ട്ടമായിരുന്നു അന്ന് ,,ചുറ്റും മരങ്ങൾ അല്ലെ ...അതിന്റെ താഴത്തെ കുപ്പയിലും ,,പിന്നെ വൈക്കോലിലും ,,മണ്ണിലും ,,ഒക്കെ ആയി ഞങ്ങൾ വളർന്നു ,,, അഞ്ചു പൈസന്റെ മുട്ടായി മുതൽ എന്ത് കിട്ടിയാലും പങ്കു വെച്ചേ കഴിക്കൂ ,,,
പിന്നെ ഞങ്ങടെ സാമൂഹ്യ പ്രവർത്തനം എന്ന് വെച്ചാൽ നാട് മുഴുവൻ അടിച്ചു വാരും ,,,ചെടികൾ വെക്കും വഴിയിൽ(അതിൽ ചിലത് മാത്രമേ ഇപ്പോൾ ഉള്ളൂ )...
ഒരിക്കൽ കിണർ വൃത്തിയാക്കി ,,,ഞാൻ അന്ന് ആറാം ക്ലാസ്സിൽ പഠിക്കുന്നു ,,, വലിയ ആൾക്കാർ ഒന്നുമില്ല ...എന്തോ സാമൂഹ്യ സേവനം തലയിൽ കയറിയപ്പോൾ ഒന്നും നോക്കിയില്ല ,,,മഴയത്ത് ഇറങ്ങി ,,രണ്ടുപേർ പടികളിൽ പിടിച്ചു താഴേക്കു ,,,കൊച്ചു കൈകളിൽ വെള്ളം വലിച്ചു ഞങ്ങൾ ഒരു പരുവം ആയി ...
കിണർ കഴുകി കഴിഞ്ഞപ്പോൾ ഒരാഗ്രഹം അതിൽ എനിക്കും ഇറങ്ങണം എന്ന് ,,"ഇറങ്ങി .." ഉച്ചനേരം ,,അമ്മമാർ ഊണ് കഴിക്കാൻ വന്നു ,,പിന്നെ പറയേണ്ടാലോ...
"പാവി മക്കളെ നിങ്ങൾ വല്ല മാരണവും ഉണ്ടാക്കുമല്ലോ .."..
കണക്കിന് കിട്ടി അന്ന് ,,ഉപകാരം ഉപദ്രവം ആയെന്നു ചുരുക്കം ,,,കെട്ടിയിട്ടു വളർത്താൻ നായ കുട്ടികൾ അല്ലാലോ ,,,എന്നാലും അതുകൊണ്ടൊന്നും ഞങ്ങൾ ഒതുങ്ങിയില്ല ,,എന്നും ഉണ്ടാക്കും ഓരോന്ന്നു ,,,
ഒരിക്കൽ ഇളനീർ ഇടാൻ തീരുമാനിച്ചു ,,ഒരു ചെക്കൻ മരത്തിൽ കയറി ,,ഞാൻ പിന്നാലെ ..എന്റെ പിന്നാലെ വേറൊരു കുട്ടി ,,ആദ്യം കയറിയവൻ മുകളില എത്തി ,,ഞാൻ മുക്കാലും ,,,അറിയാതെ താഴെ നോക്കിപ്പോയി ,,,പിന്നെ താഴെ ഇറങ്ങാനും പേടി ,,മുകളില പോകാനും പേടി ,,അങ്ങനെ നിലവിളിക്കാൻ തുടങ്ങി ,,,ആരൊക്കെയോ ഓടി വന്നു ,,
ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല (ആ കയ്യൊന്നു വിട്ടിരുന്നെങ്കിൽ ..ഹോ ..)..അവസാനം എങ്ങനെയൊക്കെയോ ഇറങ്ങി ....
അന്ന് ഞങ്ങളോട് മരത്തിൽ കയറണ്ട പറഞ്ഞതാണ് ..(നമ്മള് കേറി ട്ടോ പിന്നെയും )
"ഇനി നിങ്ങളൊക്കെ കൂടി നടക്കുന്നത് കാണട്ടെ " എന്ന് സ്ഥിരം കേൾക്കും എങ്കിലും നമ്മക്ക് വലുത് കൂട്ടുകെട്ടല്ലേ .....
എന്റെ ദൈവമേ അടുക്കളയിലെ വിറകു മുറിയും വരെ കിട്ടി അന്ന് ...!
വിദ്യ ജി സി സി
സത്യം പറഞ്ഞാൽ ഇതൊക്കെ അന്ന് ഓർക്കുമ്പോൾ സങ്കടവും ,,,ഇപ്പോൾ ഒരുപാട് ചിരിയും വരുന്നു ,,എന്റെ ആദ്യത്തെ കൂട്ടുകാർ ...അവർ ഇല്ലെങ്കിൽ ഞാൻ ഒന്നും ആവില്ലായിരുന്നു ....

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...