Thursday 10 September 2015

സിവിൽ സർവീസ് - അയ്യോ പഠിച്ചു ചാകും ..!

എം ബി ബി എസ് - എനിക്ക് രക്തം കണ്ടാൽ തലചുറ്റും!

പോലീസ് - എപ്പോഴാ പണി കിട്ടുന്നത് എന്നറിയില്ല !

പട്ടാളം - ഞാൻ ജീവിച്ചോട്ടെ ...!

ടീച്ചർ - ഇപ്പോഴത്തെ പിള്ളാരോട് നടക്കില്ല !

സർക്കാർ ജോലി - അയ്യോ വല്ലാത്ത മത്സരം ആണ് പി എസ് സി !

ബാങ്ക് - കണക്ക് കൂട്ടി കൂട്ടി കണക്കില്ലാതാകും !

ഫിനാൻസ് - നാട്ടുകാര്‌ ശപിക്കും ട്ടാ !

ബിസിനെസ്സ് - ഇവിടെ മാർക്കറ്റ്‌ ഡള്ളാ!

കൃഷി - മണ്ണിൽ തൊട്ടാൽ ചൊറിയും എനിക്ക് !!!!!

സോഫ്റ്റ്‌വെയർ എഞ്ചിനീയർ - തല എടുത്തു ഫ്രിഡ്ജിൽ വെച്ച പോലെ ആണ് !

പ്രവാസം - നിങ്ങളെയൊക്കെ വിട്ടു എങ്ങനെയാ !

രാഷ്ട്രീയം - നമ്മളെ വിട്ടേക്ക് ആത്മാഭിമാനം പോകും !

സിനിമ - നമ്മള് അത്രേ സൌന്ദര്യം ഒന്നുമില്ലേ !

മ്യൂസിക്‌ - എന്തിനാ നാട്ടുകാരെ ഓടിക്കാനോ !

മാധ്യമ പ്രവർത്തനം - ശവം പോലും കിട്ടില്ല !

സാഹിത്യം - എഴുതാപ്പുറമെ അറിയൂ !

കൂലിപ്പണി - എനിക്ക് വിയർപ്പിന്റെ അസുഖം ഉണ്ടേ !

ഒന്നും ചെയ്യണ്ട ടേബിളിൽ ചോറ് വെച്ചിട്ടുണ്ട് പോയി ഉണ്ടോ... ഈ
മാസത്തെ നെറ്റ് ബിൽ അടക്കാൻ പൈസ അമ്മയോട് ചോദിച്ചോളൂ -


ഇങ്ങനെ നല്ല പണി വല്ലതും പറ ....


വിദ്യ ജി സി സി


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...