Tuesday 24 May 2016



ഭാഗം 19
***********
 പുഴയൊഴുകും വഴി
--------------------------------------



തെക്ക് ഭാരതപ്പുഴയും , വടക്ക് അനങ്ങൻമലയും ഒപ്പം നല്ല ചേലുള്ള ഭാഷയും കൂടെയായപ്പോൾ ഒറ്റപ്പാലം ജനഹൃദയങ്ങളിൽ പെട്ടെന്നാണ് ഇടം നേടിയത് .

ഇപ്പോഴും ഒറ്റപ്പാലം എന്ന് കേൾക്കുമ്പോൾ നമുക്കാദ്യം ഓർമ വരുന്നത് വല്യ ഇല്ലങ്ങളും (മന ) അവിടെ ഈറനോടെ ഉള്ള മുടിയിൽ തുളസിപ്പൂവ്‌ ചൂടി നെറ്റിയിൽ നീട്ടി വരച്ച ചന്ദനക്കുറിയും പിന്നെ ഏറെ വിദൂരത്തു അല്ലാത്ത ചെറുതിരുത്തിയിലെ വിദ്യാർത്ഥിനികളും ആയ പെൺകുട്ടികളെയും അല്ലെന്നു പറയാൻ കഴിയില്ല

കലയും കാവ്യവും സാഹിത്യവും ഇപ്പോൾ സിനിമയും ഇവിടുത്തുകാർക്ക് പ്രിയപ്പെട്ടതാണ് . കേരളത്തിന്റെ ഗ്രാമഭംഗി മുഴുവൻ ഒറ്റപ്പാലത്ത് ആണെന്ന് പണ്ട് പല സിനിമാക്കാരും പറഞ്ഞത് വെറുതെയല്ല

ഇതിലൂടെയൊഴുകുന്ന ഭാരതപ്പുഴയുടെ ഒരു ഫ്രെയിം പോലുമില്ലാതെ ചിത്രീകരണം നടത്താത്ത ലോഹിതദാസിന്റെ സിനിമകൾ . മലായാളിത്വം എന്നാൽ അതിവിടുത്തെ പുഴയോരവും , എൻ എസ് എസ് കോളേജും പിന്നെ ഇത്തിരി കമ്മൂണിസ്റ്റ് കാരും പാടങ്ങളും നാട്ട്യമുദ്രകളും നാടക ഗാനങ്ങളും ഒക്കെത്തന്നെയാണ് ഇപ്പോഴും

പക്ഷെ ആ കാഴ്ചകൾ പതിയോലവും അന്യാധീനപ്പെട്ടു പോയെങ്കിലും ഈര കഷ്ട്ടപ്പെട്ടു സംരക്ഷിക്കുന്ന ഇല്ലങ്ങളും , കാവുകളും ,കുളങ്ങളുമുണ്ട് . അതുകൂടെ ഇല്ലാതാവുമ്പോൾ നശിക്കുന്നത് കേരളത്തിന്റെ തനതായ തച്ചുശാസ്ത്രവും ജീവിതരീതികളും ഉൾപ്പെട്ട നാടാൻ സംസ്കാരമാണ് .

കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ ആധിപത്യം ഉറപ്പിച്ചു  തുടങ്ങിയ കാലത്ത് അതിന്റെ വളർച്ചയിൽ ഏറെ സംഭാവനകൾ നല്കിയത് ഈ വള്ളുവനാടൻ ഗ്രാമങ്ങളാണ് . ഒറ്റപ്പാലം , മലപ്പുറത്തെ  തിരൂർ,പൊന്നാനി  തുടങ്ങിയ   ചില സ്ഥലങ്ങൾ. അതുകൊണ്ട് തന്നെ പാർട്ടിയുടെ പ്രധാനപ്പെട്ട ആദ്യ സമ്മേളനം നടന്നതും ഇവിടെ വെച്ചാണ് എന്ന് പറയപ്പെടുന്നു

ഇവിടെ നിന്നും അകലെയല്ലാതെയാണ് "തിരുന്നാവായ മണപ്പുറം " . ഒരുകാലത്ത് പന്ത്രണ്ടു വർഷത്തിലൊരിക്കൽ തങ്ങളുടെ രാജാവിന് വേണ്ടി ജീവൻ ബലി നല്കിയ യുവ പോരാളികളുടെ ചുടുനിണം മണക്കുന്ന മണപ്പുറം

ചരിത്രമേറെ പറയാനുണ്ട് ഇവിടെ ഓരോ മണൽത്തരിക്കും . പാലക്കാട്‌ കഴിഞ്ഞാൽ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റഷൻ ഒറ്റപ്പലമാണ് .  ഇവിടെ നിന്നും ഏറെ ദൂരെയല്ലാതെ ഭാരതപ്പുഴയിലെ മറ്റൊരു പ്രധാന ഹൈന്ദവ ക്ഷേത്രം തിരുവില്ലാമലയിൽ സ്ഥിതി ചെയ്യുന്നു

ഇവിടെ പുനർജനി നൂഴാനായി എത്തുന്ന സന്ദർശകരുടെ എണ്ണം ഏറെ വർദ്ധിച്ച് വരുന്നുണ്ട് ഇപ്പോൾ . ഒപ്പം തനെൻ മരണാനന്തര കർമങ്ങൾക്കും,ബലിയിദാനുമായി പാംബാടിയിലെത്തുന്നവരും.

ഉത്സവങ്ങൾക്ക് പേരുകേട്ട പാലക്കാടിന്റെ പ്രിയപ്പെട്ട "ചിനക്കത്തൂർ പൂരം " ആണ് ഏറ്റവും വലിയ ഉത്സവമായി അറിയപ്പെടുന്നത് എങ്കിലും ചെറുതും വലുതുമായി പൂരങ്ങളും കുംമാട്ടികളും വേലകളും കൊണ്ട് സമൃതമാണ് ഒറ്റപ്പാലം

എന്തോ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ടായിരുന്നു എനിക്ക് . ഇനിയിവിടെ കുറേനേരം ട്രെയിൻ നിർത്തിയിടും വേണമെങ്കിൽ ഒന്ന് പുറത്തുപോയി തണുത്ത കാട്ടു കൊണ്ടിട്ടോ ശുദ്ധവായു ശ്വസിച്ചിട്ടോ ഓടി വരാം ...നേരമുണ്ട് ...

അല്ലെങ്കിൽ കുറച്ചു കൂടി സാഹസികത ഇഷ്ട്ടമാണ് എങ്കിൽ ഭാരതപ്പുഴയുടെ ഏറെ അകലെയല്ലാത്ത ഭാഗത്ത് ചെന്ന് നിന്ന് കുറച്ചു ഫോട്ടോ എടുത്തിട്ടു വരാം ...അല്ലെങ്കിൽ ശാന്തമായി ഒഴുകുന്ന നിളാനദിയുടെ കഴിഞ്ഞ കാലവും ഇക്കാലവും വരാനിരിക്കുന്ന കാലവും തമ്മിലൊരു താരതമ്യം നടത്തി വരാം

മനസ്സിന്റെ ക്യാൻവാസിൽ ഓരോ ചിത്രങ്ങളും  പകർത്തി  പണ്ട് ഇടശ്ശേരി പാടിയത് പോലെ

"കളിയും ചിരിയും കരച്ചിലുമായി
കഴിയും നരനൊരു യന്ത്രമായാൽ
അംബ : പെരാറെ നീ മാറിപ്പോമോ
ആാകുലമാമൊരഴുക്കുചാലായ്‌ "

എന്ന് ഖേദം രേഖപ്പെടുത്തി , കയ്യേറുന്ന പുഴയും , റിവർ വ്യൂ വില്ലയും , കുന്നുകൂടുന്ന മാലിന്യവും , നിർത്താതെ തുടരുന്ന മണലെടുപ്പും , വറ്റി വരണ്ട പുഴയും , പാഴായ ജലസേചന പദ്ധതികളും വിഷയമായെടുത്ത് ചെറിയൊരു ചർച്ച സംഘടിപ്പിക്കാം

അതിനു ശേഷം നിറയാത്ത പുഴയ്ക്കും ഓ .എൻ .വി യുടെ വരികളിൽ "നിത്യശാന്തിയോ....ചരമഗീതാമോ പാടിയവസാനിപ്പിക്കാം ...." . പശ്ചിമഘട്ട മലനിരകൾ കേരളത്തിന്റെ അതിർത്തിയാണ് എന്ന് പറഞ്ഞു പഠിച്ച കുട്ടിക്കാലത്ത് ഒരു ബോധമുണ്ടായിരുന്നു "ആ മലനിരകൾ മുഴുവൻ കേരളത്തിന്റെ മാത്രം കുത്തകയാണ് എന്ന് .

പക്ഷെ അറിവുകള തെറ്റെന്നു മനസ്സിലാക്കിയത് ഇതേ മലയുടെ അങ്ങേ വശത്ത്‌ തമിഴ്നാട്ടുകാർ നമ്മെ പോലെ തന്നെ വിനോദ സഞ്ചാരകേന്ദ്രങ്ങളും കൃഷിയും നടത്തുന്നുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് . ഞങ്ങടെ മലയാണ് നിങ്ങൾക്ക് തരില്ലട തമിഴന്മാരെ എന്നൊക്കെ പറയണമെന്ന് തോന്നിയിരുന്നു അന്ന്

പക്ഷെ "നാം എല്ലാം ഇന്ത്യക്കാരാണ് ,ഭാഷയുടെയോ ,പ്രദേശത്തിന്റെയോ പേരിൽ പരസ്പരം കുറ്റപ്പെടുത്തില്ല , എല്ലാവരും എന്റെ സഹോദരന്മാരാണ് " എന്ന് പറഞ്ഞു പഠിച്ചു പോയി ......!!!!!!!


കോളേജ് ലാബിൽ മറ്റൊരു പണിയുമില്ലാതെ ഗൂഗിൾ മാപ്പും നോക്കിക്കൊണ്ടിരുന്നപ്പോഴാണ് കേരളത്തിലെ നാല്പ്പതിനാല് നദികൾ ഒന്ന് കണ്ടുകളയാം എന്ന് തോന്നിയത് , അങ്ങ് അറബിക്കടലിന്റെ  അടുത്തു പൊന്നാനി മുതൽ  യാത്ര തുടങ്ങി മൗസ് പോയിന്റ്‌ കൊണ്ട്

 തമിഴ്നാട്ടിലൂടെ ഒഴുകിത്തുടങ്ങുന്ന ,അല്ലെങ്കിൽ തമിഴ്നാട്ടിലെ പശ്ചിമഘട്ടത്തെ ആനമലയിൽ ഉത്ഭവിക്കുന്ന എന്ന് പണ്ടുമുതൽ പറഞ്ഞു പഠിച്ച ഭാരതപ്പുഴയിലേക്ക്. അതെ അവിടെ തുടങ്ങിയത് കുറെ നീരുറവകളായി ആയിരുന്നു ....പിന്നെ ത്രിമൂർത്തി സംഗമത്തിലേക്ക്‌

അവിടെ നിന്നും ചെറിയ നദിയായി തമിഴ്നാട്ടിലൂടെ ... കൃഷ്ണപുരം ....തിരുപ്പൂർ...കോയമ്പത്തൂർ ...ജില്ലകളിലൂടെ പൊള്ളാച്ചി സമീപം വഴി മീനക്ഷിപുരത്തിനു അടുത്തുകൂടെ മൂലത്തറ വഴി ...

മൂലത്തറ എന്ന പേര്   പാലക്കാട്ടുകാർക്ക് മറക്കാൻ ആവാത്ത സംഭവമാണ് അല്ലെങ്കിൽ നെല്ലറയിലെ പാവപ്പെട്ട പതിനായിരക്കണക്കിന് സാധാരണക്കാരുടെ വയറ്റത്തടിച്ച ദുരന്തം .

കേരള - തമിഴ്നാട്  ഇന്റർ സ്റ്റേറ്റ് പ്രൊജക്റ്റ്‌ (പറമ്പിക്കുളം ,ആളിയാർ ഉൾപ്പെടുത്തി ചിറ്റൂർ താലൂക്കിലേക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതി ). ഇതിന്റെ പ്രധാനപ്പെട്ട ഭാഗമായിരുന്നു മൂലത്തറ റെഗുലേറ്റർ .

തമിഴ്നാട്ടിലെ  ശക്തമായ മഴയെത്തുടർന്ന് നവംബർ എട്ട് രണ്ടായിരത്തി ഒൻപതിൽ  (08/11/2009) ആളിയാർ ഡാമിൽ നിന്നും ഒരു മുന്നറിയിപ്പും ഇല്ലാതെ പരിധിയിൽ അധികം വെള്ളം തുറന്നു വിട്ടു . ശക്തമായ കുത്തൊഴുക്കിൽ റെഗുലേറ്റർ തകർന്നു , ചിറ്റൂര് പുഴയിലേക്കും (ഭാരതപ്പുഴ ) സമീപ പ്രദേശങ്ങളിലേക്കും വെള്ളം വ്യാപിച്ചു , 45000 ഏക്കർ കൃഷിയാണ് അന്ന് നശിച്ചത് .

മറ്റുള്ള ജില്ലകളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്ന് കടലിലേക്ക്‌ വെള്ളം എത്തിച്ചേരാൻ ഉള്ള ബുദ്ധിമുട്ടും , ഒപ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത തോതിലുള്ള വെള്ളത്തിന്റെ ശക്തമായ പ്രവാഹവും ഇന്നുമൊരു വെള്ളിടിയായി ഇവിടുത്തുകാരുടെ മനസ്സിലുണ്ട് .


പുഴയുടെ വിശേഷം വിട്ടുപോയി ...... കേരളത്തിലെത്തുമ്പോൾ   കുറച്ചുകൂടെ കൊച്ചു കൊച്ചു പോഷകനദികളുടെ അലിഞ്ഞുചേരൽ കൊണ്ട് വലുതായിക്കഴിഞ്ഞ പുഴ ..... മീനാക്ഷിപുരം - വണ്ടിത്തവളം ത്തിനു അടുത്തായി കന്നിമാരിക്ക് സമീപം "സ്ഥിതി ചെയ്യുന്ന കംബാലത്തറ ഡാമിന് ജീവനേകുന്നു .

പിന്നെ പെരുമാട്ടി ....ചിറ്റൂർ...കൊടുമ്പ്‌ ...യാക്കര ... പാലക്കാട്‌ ...കൽപാത്തി... പറളി... മങ്കര ....പെരിങ്ങോട്ടുകുറുശ്ശി ....മായന്നൂർ വെച്ച് ഗായത്രിപ്പുഴയും ചേരുന്നു  ...ഒറ്റപ്പാലം ....മന്നനൂർ...ഷൊർണ്ണൂർ....തിരുമിറ്റക്കോട് ....പട്ടാമ്പി ..തൃത്താല ....കൂടല്ലൂർ എത്തുമ്പോൾ കുന്തിപ്പുഴയും ചേരുന്നു ...കുറ്റിപ്പുറം ...തിരുന്നാവായ ...ചമ്രവട്ടം ..പൊന്നാനി ...അറബിക്കടൽ..............!!!!!!!!!!!!

അതിനിടയ്ക്കെത്ര സംഭവങ്ങൾ ....സംസ്കാരങ്ങൾ .....ഓർമ്മകൾ .....ചരിത്രങ്ങൾ ......


 തുടരും ............

Monday 23 May 2016

അല്ലെങ്കിലും ഈ സൌന്ദര്യത്തിൽ ഒന്നുമൊരു കാര്യമില്ലെന്ന് പറയുന്നത് വെറുതെയാണ്

വളരെ കുറച്ചു ഇടത്ത് മാത്രം ശരിയാണ് എങ്കിലും മിക്കയിടത്തും സൌന്ദര്യം വല്യൊരു സംഭവാണ്‌

ഒന്നുമില്ലെങ്കിലും ബസ്സിൽ കയറുന്ന സമയത്ത് ഒരു വെളുത്തു തുടുത്ത് ഒരു കുഞ്ഞും കുറച്ചു ഏറെ കറുത്ത ഒരു കുഞ്ഞും ഉണ്ടെന്നു വെക്കുക
നോട്ടം തെറ്റിയും ....വേണം വെച്ചും നമ്മൾ നോക്കുന്നത് വെളുത് തുടുത്ത കുഞ്ഞിനെ തന്നെ

കണ്ണിനു കുളിരേകുന്നതാണ് സൌന്ദര്യം ... എത്ര വലിയ ടൌണിൽ കൊണ്ട് നിർത്തിയാലും അവിടെയെങ്ങാനും ചെറിയൊരു പച്ചപ്പ്‌ കാണുമ്പോൾ അതാവും നമ്മുടെ കണ്ണിന് കുളിരും മനസ്സിൽ സൌന്ദര്യവും


എല്ലാം പോട്ടെ കാണാൻ ചന്തമുള്ള പെൺകുട്ടിയും അല്ലാതെ കറുത്ത് വിരൂപയായി ഒരാളും പോകുന്നെന്നു വെക്കുക സ്വാഭാവികമായും ശ്രദ്ധ അങ്ങോട്ട്‌ തന്നെയായിരിക്കും


പക്ഷെ അപ്പോഴും അതിലൊന്നും കാര്യമില്ലെന്ന് ചിന്തിക്കുന്ന കുറച്ചുപേരും ഉണ്ട് ട്ടോ

ഇപ്പോൾ മിക്ക കല്യാണ ഫോട്ടോ കാണുമ്പോഴും എന്റെ വീട്ടുകാർ ചെക്കന്റെ സൌന്ദര്യകൂടുതലും പെണ്ണ് കിട്ടാത്ത ഗതികേടിൽ വന്നു കയറുന്ന ഇത്തിരി സൌന്ദര്യം കുറഞ്ഞ പെണ്ണിനെ കുറ്റം പറയുന്നത് പതിവ് കാഴ്ചയാണ്

അതെ സമയം സ്വന്തം മക്കൾ എങ്ങനെ നടന്നാലും അവര് തന്നെ ലോക സുന്ദരി-സുന്ദരന്മാർ . എത്ര ഒരുക്കിയാലും കൊതി തീരില്ല അവർക്ക് മക്കളെ

എന്നും രാവിലെ ജോലിക്കുവരുമ്പോൾ ബസ്സിൽ കയറുന്ന സുന്ദരികളായ പെൺകുട്ടികളെ എന്നും കാണാൻ തുടങ്ങിയപ്പോൾ വെറുതെ വീട്ടിലെ കണ്ണാടിയുടെ മുന്നിൽ നിന്നും സ്വന്തം രൂപം ഒന്ന് നോക്കി

പെട്ടെന്ന് അവിടെ നിന്നും ഓടിപ്പോവാൻ തോന്നി

പിന്നെ ചാഞ്ഞും ചെരിഞ്ഞും ഇടക്കണ്ണിട്ടും നോക്കി നോക്കി ഒരു അഞ്ചു മിനിട്ടോളം നോക്കിയപ്പോൾ മനസ്സൊരു കാറ്റയച്ചു വിട്ട ബലൂൺ പോലെ തകർന്നു

പിറ്റേന്ന് മുതൽ തല താഴ്ത്തിയിരിക്കാൻ തുടങ്ങി , ഒപ്പം വെറുതെ ഫെയിസ് ബുക്ക്‌ എടുത്തു ഗ്രൂപ്പിൽ കയറി നോക്കി "അവിടെയും കണ്ടു ശാലീന സുന്ദരികളായ പെൺകുട്ടികളെ ..."

ഇനി അതും നോക്കില്ല എന്നുറപ്പിച്ചു ലൈബ്രറിയിൽ പോയി ബുക്ക്സ് എടുത്തോണ്ട് വന്നു വായന തുടങ്ങി പിന്നെയും എന്നെ ഞെട്ടിച്ചു കൊണ്ട് "അവിടെയും മലയാളീ സൌന്ദര്യം ..."

"പിന്നെ ടി വി യുടെ മുന്നിൽ ചെന്ന് നിൽക്കാനുള്ള കരുത്തില്ലാത്തത് കൊണ്ട് ആ വഴി പോയില്ല

പിന്നെയും കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.... അതുവരെ കണ്ടിട്ടുള്ള മുഖമൊക്കെ ഓർത്തു

അപ്പോൾ ഇനി വേണ്ടത് :-

വെളുപ്പ്‌

മുഖത്തെ പാടുകൾ പോകണം

നിറയെ മുടി

ഇത്തിരി കൂടെ ഉയരം

ഇതെല്ലാം കൂടെ എങ്ങനെയുണ്ടാക്കും എന്ന് ചിന്തിച്ചു ചിന്തിച്ചു മനസ്സിന്റെ സമാധാനം പോയൊരു ദിവസം ആശുപത്രിയിൽ കാണിച്ചു .

"കുട്ടി മരുന്നുകൊണ്ട് ഒന്നും മാറാൻ പോകുന്നില്ല ഇതൊന്നും , അഥവാ മാറിയാലും ഒരുപാട് കാലം നിൽക്കില്ല... ജെനിറ്റിക്കൽ ആയി ഉണ്ടാവുന്നതാണ് ..."

പിന്നെ പറഞ്ഞു അറിയിക്കാൻ ആവാത്ത സങ്കടമായി ...

ധാത്രി ...

ഇന്ദുലേഖ ...

ഫെയർ ആൻഡ്‌ ലവ്ലി ...പേരുകള ഒരുപാട് മനസ്സിലൂടെ പോയി

സൂപ്പെര് മാർക്കെറ്റിൽ നിരത്തിവെച്ചതിൽ നിന്നും വില കണ്ടു ഒന്നും വാങ്ങാതെ മ്ലാനമായ മുഖത്തോടെ തിരികെ വന്നപ്പോൾ ഉമ്മറപ്പടിയിൽ അമ്മയിരിക്കുന്നു

"ഈ പെണ്ണിന്റെ മുഖമെന്ത കടന്നല് കുത്തിയ പോലിരിക്കുന്നത്‌ ?"


ഒന്നും മിണ്ടാതെ കുറച്ചു കൂടെ ദേഷ്യത്തോടെ അകത്തേക്ക് കയറുമ്പോൾ ഉറക്കെ പറഞ്ഞു "നിങ്ങൾക്ക് എന്നെ പ്രസവിക്കുമ്പോൾ ഇത്തിരി കുങ്കുമപൂവൊക്കെ കഴിച്ചൂടെ ?"


"ഈ പെണ്ണിന് വട്ടായ ..... ചിക്കെൻ കറിയുണ്ട് നിന്റെ പിറന്നാൾ അല്ലെ ...നല്ലതെന്തെങ്കിലും കഴിക്കട്ടെ വെച്ച് ...


ഒന്നും മിണ്ടാതെ പതുങ്ങി പതുങ്ങി അടുക്കളയിലേക്ക് പോകുമ്പോൾ അമ്മ ആരോടോ പറയുന്നത് കേട്ടു


" നല്ല ദിവസ്സമായിട്ടു എന്ത് പറ്റിയോ എന്തോ പെണ്ണിന് ....?"


അമ്മയോട് പോയി തർക്കിക്കണം എന്ന് തോന്നിയെങ്കിലും പിന്നെയും വയറ്റിന്റെ അവസ്ഥ അടുക്കളയിലേക്കു നയിച്ചു


വിശപ്പിന്റെ മുൻപിൽ സൌന്ദര്യം ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞു ഞാൻ സുഖമായി ഭക്ഷണം കഴിച്ചു ....എന്നാലും കാണാൻ കൊള്ളാവുന്നവരെ കാണുമ്പോൾ ഒരു സങ്കടാണ് ...






 മരം ഒരു വരം
************







ഇപ്പോഴെനിക്ക്‌ ഓർക്കുമ്പോൾ ഏറെ വിഷമം തോന്നാറുണ്ട് , ഇതുപോലെ ജീവനില്ലാതെ അവളുടെ സ്വാർത്ഥതയ്ക്കായി നിന്ന് കൊടുക്കേണ്ടി വരുന്നതിനു വേണ്ടിയാണോ അവളെന്നെ ....


ആർക്കും വേണ്ടാത്ത കുപ്പക്കൂനയിൽ അവളെന്തിനായിരുന്നു ഞങ്ങളെ തിരഞ്ഞത് ?


അന്നത്തെ നിഷ്കളങ്കമായ മനസ്സിന്റെ ദയ മുതിർന്നപ്പോൾ ഇല്ലാതാക്കുമ്പോൾ ഞാനെത്ര വേദനിച്ചിരിക്കും എന്നവൾക്ക് ചിന്തിച്ചുകൂടെ ..?


അന്നവിടെത്തന്നെ കൂടിപോയാൽ അരയോ മുക്കാലോ അടിയോളം വളർന്ന് വേനലെത്തുംബോഴോ അല്ലെങ്കിലെതെങ്കിലും പ്രകൃതി സ്നേഹികളുടെ വെട്ടുകത്തിക്കോ ഇരയായി ആ കുപ്പമേടിനെ ശുചിയാക്കുമ്പോൾ വീണ്..കരിഞ്ഞ് ചിലപ്പോൾ അളിഞ്ഞ്‌ മണ്ണിനോട് ചേർന്നേനെ...


പടർന്ന് പിടിക്കും മുൻപേ എന്റെ വേരുകൾക്ക് യാത്ര മതിയാക്കി ശുഷ്കിച്ച് ഉണങ്ങി പോകേണ്ടി വന്നേനെ ... പക്ഷെ കൂട്ടുകാരുടെ വിധിയെനിക്ക് ഉണ്ടായില്ല , അവളെന്നെ മാത്രം രക്ഷപ്പെടുത്തി


അന്ന് സ്കൂൾ വിട്ടു വരുന്ന നേരത്താണ് അവളെന്നെ ആദ്യമായി കണ്ടതും സ്വന്തമാക്കിയതും , ആ കുഞ്ഞു കൈകൾ കൊണ്ട് ആദ്യമെന്നെ തലോടിയപ്പോഴും ....


ഉണങ്ങിക്കിടന്ന കമ്പ് എടുത്ത് എന്റെ ചുറ്റിലും വേരറ്റു പോകാതെ കുഴിച്ചെടുക്കാൻ അവൾക്ക് എന്ത് വൈദഗ്ധ്യം ആണെന്ന് മനസ്സിലായപ്പോഴും ....


കുറച്ചു നേരത്തെ ശ്രമഫലമായി എന്നെയും കൊണ്ട് കൂട്ടുകാരുടെ ഇടയിലൂടെ നടക്കുമ്പോൾ അഭിമാനത്തോടെ അവളെന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു . അവളുടെ കയ്യിൽ അതിലേറെ സന്തോഷത്തോടെ ഞാനിരുന്നു


പോകുന്ന വഴിയ്ക്കിടയിൽ അവളുടെ കൂട്ടുകാരുടെ കൈകളിൽ നിന്നും വേര് മുറിഞ്ഞതും തണ്ട് മുറിഞ്ഞതും വിത്തുപോയതും കാരണമാക്കി എന്റെ കൂട്ടുകാരെ പലരെയും വഴിയിൽ ഉപേക്ഷിക്കുന്നുണ്ടായിരുന്നു


എന്റെ അന്നത്തെ സന്തോഷത്തിനു മാറ്റ് കൂട്ടിക്കൊണ്ട് നിലയ്ക്കാത്ത മഴയും വന്നു ..എന്റെ മനസ്സ് നിറഞ്ഞുകൊണ്ട്....പുഴയും കുളവും അരുവികളും നിറച്ചുകൊണ്ട് ..മണ്ണിന്റെ ദാഹം തീർത്തുകൊണ്ട്....  .


പിൻവിളികളെയും കുടയെടുക്കാനുള്ള വഴക്ക് പറച്ചിലിനെയും വകവെയ്ക്കാതെ നനഞ്ഞ മണ്ണിനു മീതെ എന്നെ വെച്ചിട്ട് അവളകത്തെക്ക് പോയപ്പോൾ അതുവരെയുള്ള സന്തോഷമെല്ലാം അവസാനിച്ചത്‌ പോലെ തോന്നി ....


ഒപ്പം എന്റെ ഇലകളിലെ ചെളിയും വേരിലെ മണ്ണിനെയും അലിയിച്ചു കളഞ്ഞ മഴയുടെ ശക്തി ക്ഷയിച്ചു ചാറ്റലായി മാറിയിരുന്നു ....എന്റെ മുഖം വാടിത്തുടങ്ങും മുൻപേ കയ്യിലൊരു കമ്പുമായി അവൾ അടുത്തേക്ക്‌ വന്നു


വേലിക്കരുകിലായി ആ കുഞ്ഞു കൈകളുടെ മുഴുവൻ ശക്തിയുമെടുത്ത് അവൾ കുഴിക്കുന്നുണ്ടായിരുന്നു , അതുകണ്ടപ്പോൾ അവളോട്‌ എന്തെന്നില്ലാത്ത ഇഷ്ടം തോന്നി ....


അതിനു ശേഷം  ചെളിപുരണ്ട കയ്യുമായി എന്നെയെടുത്ത് കുഴിയിലിരുത്തി വേര് തുടങ്ങുന്ന വരേയ്ക്കും ആ കൊച്ചു കുഴിയിലേക്കിറക്കി മണ്ണിട്ട്‌ മൂടി എനിക്ക് പുതിയൊരു ഇരിപ്പിടമുണ്ടാക്കി തന്ന് ചെറിയ ഇടവേളയ്ക്കു ശേഷം പെയ്യുന്ന മഴയിൽ നിന്നും രക്ഷപ്പെടാനായി അകത്തേക്ക് ഓടി


കൊച്ചു മഴ വലുതായപ്പോൾ പുതുമണ്ണിന്റെ ഇണക്കമില്ലായ്മ കൊണ്ട് എനിക്ക് ചെറുതായി നോവുന്നുണ്ടായിരുന്നു , തുള്ളിക്കൊരുകുടം പോലെ പെയ്തപ്പോൾ ഞാൻ മണ്ണിലേക്ക് ചാഞ്ഞു ....


പിന്നെ കണ്ണ് തുറക്കുന്നത് അവളെനിക്കു തടമുണ്ടാക്കുന്നത് കണ്ടിട്ടാണ് .... എന്റെ ചുറ്റിലും കൊച്ചു കമ്പുകൾ കുത്തി വെച്ച് വേലി കെട്ടിയതും അവൾ തന്നെ ആയിരിക്കണം ....


ഇപ്പോഴെന്തോ എനിക്ക് ഇന്നലത്തെ ഇത്തിരി അപരിചിതത്വവും വേദനയും മാറിയിരുന്നു ... കാറ്റ് വന്നപ്പോൾ ഞാൻ ഒന്ന് ഇളകി നോക്കി , ഇന്നലെയെങ്കിൽ തളർന്ന് വീണ് പോയേനെ ...


ഇന്ന് ഒന്നുമില്ല പഴയ കുപ്പമേട്ടിൽ വച്ചുണ്ടായിരുന്ന ആരോഗ്യം ഞാൻ വീണ്ടെടുത്തിരിക്കുന്നു . ഞാൻ നന്ദിയോടെ  ആ കൊച്ചു മുഖത്തേക്ക് നോക്കി , അവളപ്പോഴും തടമൊരുക്കുന്ന തിരക്ക് തന്നെ ,


 എവിടുന്നോ ചാരവും വളവും എന്റെ അടുത്ത് കൊണ്ടിട്ടിരുന്നു , എനിക്കപ്പോൾ ചിരി വന്നു , "ഇതൊന്നുമില്ലെങ്കിലും മഴയും മണ്ണും തന്നെ എനിക്ക് ധാരാളം എന്നവൾക്ക് അറിയില്ലായിരുന്നല്ലോ എന്റെ കൊച്ചു സുന്ദരിക്കുട്ടിക്ക് "


പിന്നീട്  മിക്ക ദിവസവും അവളെന്നെ കാണാൻ വന്നു ... എന്റെ ഇലകൾ മഞ്ഞുകാലത്ത് പഴുത്തു ...വേനലിൽ ഉതിർന്നു അടുത്ത മഴയിൽ വീണ്ടും തളിരിലകൾ വന്നു .... പിന്നെയും മഞ്ഞിൽ പഴുത്തും വേനലിൽ കൊഴിഞ്ഞും മഴയിൽ തളിരിലകൾ വന്നുമിരുന്നു


അവളും പതിയെ പതിയെ എന്റെ അടുത്തേക്കുള്ള വരവ് കുറച്ചു ... വല്ലപ്പോഴും വരുമ്പോൾ അവളുടെ കാലിനു അകമ്പടിയായി ചെരുപ്പുണ്ടായിരുന്നു ... അവളും വളർന്നിരുന്നു ഞാനും ...


അവളുടെ കയ്യിൽ ഒതുങ്ങിയിരുന്ന ഞാനിപ്പോൾ അവളുടെ ഇരട്ടി ഉയരം വന്നു , പക്ഷെ തടി കൂടുതൽ അവൾക്ക് തന്നെ .... അവളുടെ യൂണിഫോംന്റെയും നിറം ഒപ്പം മാറി മാറി വന്നു ...


അവളെന്നെ ഒട്ടും കാണാൻ വരാതായി ....പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം  വേനലിലും മഞ്ഞു കാലത്തും എന്റെ തണലിൽ വന്നിരുന്ന്‌ പഠിക്കുന്ന പതിവ് ആരംഭിച്ചു ... അവൾക്ക് വേണ്ടി ഞാൻ ചെറിയ കാറ്റിനെ പോലും പിടിച്ചു നിർത്തി നല്കി ....


അവൾക്കായി എന്റെ ശാഖകൾ കുടനിവർത്തി നിന്നു..., അവളുടെ മേലെ വീണ്  വേദനിക്കാതിരിക്കാൻ എന്റെ പഴുത്ത ഫലങ്ങളെ പോലും പൊഴിച്ചില്ല .. എങ്കിലും ഇടയിൽ ഓരോന്ന് വീഴുമ്പോഴും അവളുടെ മേൽ വീഴരുതെന്ന് പ്രാർത്ഥിച്ചു


അവളെന്നെ തൊടുമ്പോൾ എല്ലാം ഞാനേറെ സന്തോഷിച്ചു ... അപ്പോഴും എന്നെ ശ്രദ്ധയോടെ കുപ്പമേടിൽ നിന്നും അടർത്തിയെടുത്ത സുന്ദരമുഖമായിരുന്നു അവൾക്ക് ...


നാളുകൾ കഴിയുമ്പോൾ ഞാൻ പിന്നെയും വളർന്ന് കൊണ്ടേയിരുന്നു .. എന്റെ ശരീരത്തിന്റെ വണ്ണവും നീളവും വർദ്ധിച്ചു, ഫലങ്ങൾ കൂടി ,ശാഖകൾ കൂടി ... ആ മുറ്റം മുഴുവൻ തണൽ പരത്താനെനെനിക്ക് കഴിഞ്ഞിരുന്നു


പിന്നീട് എപ്പോഴൊക്കെയോ അവൾ എന്റെ തണലിൽ ഇരുന്നു ആരെയോ കുറിച്ച് കുത്തിക്കുറിച്ചു ...അപ്പോഴെല്ലാം അവളുടെ മുഖത്തു ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തിച്ച ചേലായിരുന്നു


പിന്നെയവൾ ആരുടെയോ ബൈക്കിന്റെ ശബ്ദത്തിനായി എന്റെ താഴെ നിന്നും കാതോർത്തു, അതടുത്തെത്തുമ്പോൾ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടു..എന്നോട് ചേർന്നവൾ ആ കാഴ്ച നോക്കി നിന്നു ...


പുസ്തകം തുറന്നു വച്ച് സ്വപ്നം കണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ അമ്മയായി കണ്ട അവൾ എന്റെ മകളായെങ്കിൽ എന്ന് തോന്നി ....അവളെന്റെ തണലിൽ സന്തോഷത്തോടെ ഇരിക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല


അതെ സമയം എന്റെ ഇലകളും പൂക്കളും ഫലങ്ങളും വീണ് മുറ്റം വൃത്തികെടാകുന്നു ,എത്ര അടിച്ചാലും വൃത്തിയാവുന്നില്ല പറഞ്ഞ അമ്മ തന്നെ എന്നെ ഇടയ്ക്ക് വേദനിപ്പിച്ചു എന്റെ ചെറു ചില്ലകൾ വെട്ടിയെടുത്തു ഉണക്കി കത്തിക്കാനും , ഫലങ്ങൾ കഴിക്കാനുമായി കൊണ്ട് പോകുമായിരുന്ന സങ്കടവും


അച്ഛൻ കൂട്ടുകാരുമൊന്നിച്ചു രാത്രി നേരങ്ങളിൽ പഴയ കഥകളും പറഞ്ഞ് മദ്യപിചിരിക്കുന്നതും


അച്ഛമ്മയും അടുത്ത വീട്ടിലെ പെണ്ണുങ്ങളും കൂടെ വർത്തമാനം പറഞ്ഞിരിക്കുന്നതും


കൊച്ചു പിള്ളാർ കല്ലെടുത്ത് എറിയുന്നതും


ഒന്നും എനിക്ക് പ്രശ്നമുണ്ടാക്കിയില്ല ...കാരണം അവളെന്റെ അടുത്ത് വരുമായിരുന്ന സന്തോഷം ...എന്റെ ചില്ലകളിൽ കൂട് കൂട്ടിയ കിളികളുടെ കൊഞ്ഞലുകൾ കേൾക്കുമ്പോൾ ഉള്ള സന്തോഷം ...എന്റെ ഫലങ്ങൾക്കായി ഓടി വരുന്ന അണ്ണാൻ കുഞ്ഞിനോട് ഉള്ള സന്തോഷം ...


അതെ ആർക്കും പറഞ്ഞാൽ അറിയില്ല ഞാനുമൊരു അമ്മയായി മാറുകയായിരുന്നു .... എന്റെ വിത്തുകൾ കിളികളും ആളുകളും ലോകം മുഴുവൻ കൊണ്ടിട്ട് അവ വളർന്നത്‌ കൊണ്ട് മാത്രമല്ല അല്ലാതെയും ഞാൻ ഒരമ്മയായിരുന്നു ... എല്ലാർക്കും  തണലേകുന്ന അമ്മ ... എനിക്കത് ഏറെ ഇഷ്ട്ടവുമായിരുന്നു


പക്ഷെ ഇടയ്ക്ക് എന്റെ ശരീരത്തിൽ കണ്ണ് വെച്ച് പലരും ഈ വീട്ടു മുറ്റത്തേക്ക്‌ വന്നു , അവരെയെല്ലാം മടക്കിയയക്കുന്ന അച്ഛന് എന്നെഒദു വലിയ ഇഷ്ട്ടമാണ് എന്ന് ഞാൻ കരുതി


പിന്നീട് കുറച്ച് ദിനങ്ങൾ അവൾ വരാതെയായി ..ആ ബൈക്കിന്റെ ശബ്ദവും ....എപ്പോഴോ അവൾ വന്നു തുടങ്ങിയപ്പോൾ മുഖത്തു ആ ചിരിയുണ്ടായില്ല ... ആ മുഖം ഒരിക്കലും ചുവന്നു തുടുത്തില്ല ..അവൾ ആരെക്കുറിച്ചും എഴുതിയില്ല ...അവളുടെ കണ്ണുകളിൽ പൂത്തിരി തെളിഞ്ഞില്ല ...


മൂടിക്കെട്ടിയ മുഖത്തോടെ എന്റെ തണലിൽ  ഇരുന്ന്‌ എന്തോ ഓർത്തിരിക്കും പിന്നെ തിരിച്ചു പോകും ...ഇടയ്ക്ക് കരയും .... ജീവസ്സു നഷ്ട്ടപ്പെട്ട അവളെ എനിക്ക് കാണാണ്ടായിരുന്നു എന്ന് തോന്നി


പിന്നെയെപ്പോഴോ എന്റെ തണലിൽ പന്തലുയർന്നു, ആരൊക്കെയോ പുതുതായി ആളുകള് വന്നു ,, കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിലും അതിലേറെ ശോഭയുള്ള അവളുടെ മുഖത്തു കരിന്തിരി കത്തുന്നത് ഞാൻ മാത്രം കണ്ടു


ഇടയ്ക്ക് അടുത്തിരുന്നവനോടൊത്തു അവളെന്റെ തണലിൽ വന്നു ആരുടെയൊക്കെയോ വാക്കിന്  അനുസരിച്ച്  മൌനമായി അവന്റെയൊപ്പം പല ഭാവത്തിൽ നിന്നു കൊടുത്തു, ആ ചിത്രങ്ങളില എല്ലാം ഞാനും പെട്ടിരിക്കാം .... അവളുടെ നിശബ്ദമായ പൊള്ളചിരി എനിക്കിഷ്ട്ടമായില്ല ....പൂനിലാവിന്റെ കാന്തിയുണ്ടായിരുന്നു അന്നവൾ ചിരിക്കുമ്പോൾ ....


അതിനു ശേഷം എന്റെ ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടായത് ... വല്യ കയറുകളും വെട്ടുകത്തികളും മോട്ടറും ഒക്കെയായി കുറെ പേരുവന്നു ....


എന്റെ ചില്ലകൾ ഓരോന്നായി വെട്ടി മാറ്റപ്പെട്ടു ,,, എനിക്ക് ചെറുതായി നൊന്തു തുടങ്ങിയത് പിന്നെ അഹസ്യമായിത്തുടങ്ങി ....


എന്റെ ചുറ്റുമുള്ള പക്ഷികളും മൃഗങ്ങളും പ്രാണികളും പ്രാണരക്ഷാർത്ഥം തിരക്കിട്ട് പോകുന്നത് കണ്ടു ...


അതിനിടയ്ക്ക് കിന്നരിപ്രാവിന്റെ കൂടും വിരിയാരായ മുട്ടകളും  താഴേയ്ക്ക് പതിച്ചു ...അവളും ഭർത്താവും ഉയരെയ്ക്ക് പറന്നു മറഞ്ഞു ... എന്തെല്ലാം പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു അവരെന്റെ ചില്ലകളിൽ ഇരുന്ന്‌ ....


ഇപ്പോൾ എന്റെ മിക്ക ചില്ലകളും പോയി ... എന്നെ കൊല്ലാൻ വന്നിരിക്കുകയാണ് എന്നെനിക്കു മനസ്സിലായി ... അവസാനമായി അവളെയൊന്നു കാണാൻ വല്ലാതെ മോഹിച്ചു ...


ചായകുടിയും വിശ്രമവും കഴിഞ്ഞതിനു ശേഷം അവർ വീണ്ടും പണി തുടങ്ങി , ഇപ്പോൾ എന്റെ ഉറ്റ സുഹൃത്തുക്കളായ പുൽചെടികൾ അവരുടെ ചവിട്ടടികളും എന്റെ വീഴുന്ന ചില്ലകളുടെ ഭാരവും താങ്ങാനാവാതെ വീണ് കിടന്നു ....


എന്നെ കാണാൻ മുടങ്ങാതെ വന്നിരുന്ന അണ്ണാൻ കുഞ്ഞുങ്ങള കൂട്ടത്തോടെ എന്റെ ചില്ല വിട്ടു ഓടുന്നത് കണ്ടു ..... ഇടയ്ക്കൊക്കെ എന്നെ വേദനിപ്പിക്കാൻ വരുന്ന മരംകൊത്തിയും ഭയപ്പെട്ടു ഓടുന്നു .... എന്റെ തെക്കേ വശത്തെ ചില്ലയിൽ കൂട് കൂട്ടിയ പനംകിളി അതുപേക്ഷിച്ചു ആകാശത്തിന്റെയാത്ര ദൂരേയ്ക്ക് അകന്നു പോയി ....


എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ... മൊത്തമായി താഴെ വീണ ചില്ലകളിൽ ചിലയിടത്ത് നിന്നും എന്റെ ചോരയിൽ കലർന്ന മഞ്ഞയും ചെമപ്പും നിറത്തിലുള്ള പശ ഒലിച്ചുകൊണ്ടിരുന്നു ....


എന്റെ ശരീരം മുഴുവൻ നീറുന്നതുപോലെ  തോന്നി ... അന്നുവരെ എനിക്കേൽക്കാത്ത സൂര്യന്റെ കിരണങ്ങൾ മൊട്ടയായ എന്റെ ശാഖകൾക്ക് ഇടയിലൂടെ എന്നെ വേദനിപ്പിച്ചു തുടങ്ങി ....


അന്തിമയങ്ങി തുടങ്ങിയപ്പോൾ പണി ആയുധങ്ങളുമായി അവർ മടങ്ങി , ഇനി നാളെയും വരും എന്റെ ശാഖകളെ മുറിച്ചു മാറ്റാൻ ...എന്നെ ഇന്ജിഞ്ഞായി കൊല്ലാൻ ...ഇത്രേ നേരവും അവളെ ഞാൻ കണ്ടില്ല ...നാളെ ചിലപ്പോഴെന്റെ ജീവൻ നഷ്ട്ടപ്പെടുംബോഴേക്കും അവളെ കാണണം എനിക്ക് ....


ഇര തേടിപ്പോയ കുരുവിയും കുയിലും വന്നിട്ട് അമ്പരപ്പോടെ എന്നെ നോക്കി തിരിച്ചു പോകുന്നത് കണ്ടപ്പോൾ എനിക്ക് ഉള്ളിലെന്തോ കുത്തി കീറുന്നത് പോലെയുണ്ടായിരുന്നു ...


അൽപനേരം കഴിഞ്ഞപ്പോൾ എന്റെ രാത്രി സുഹൃത്തുക്കളായ ആവിലുകൾ എത്തി ...പാണ്ടൻ  നായയെത്തി ...മിന്നാമിനുങ്ങുകൾ എത്തി .... എല്ലാവരും എന്നെ നോക്കി അമ്പരപ്പോടെ തിരികെപോയി .....


ആ രാത്രി ഞാൻ നക്ഷത്രങ്ങളെ നോക്കി വിലപിച്ചുകൊണ്ടിരുന്നു ,അവളെനിക്കു കുഞ്ഞുനാളിൽ പറഞ്ഞ് തന്ന കഥകളിൽ മരിച്ചാൽ നക്ഷത്രമായി മാറുന്നവരുണ്ടായുന്നു...അപ്പോൾ ഞാനും നാളെ അവരുടെ ഇടയിൽ കാണും ....

എനിക്ക് ശരീരം   മുഴുവൻ വേദനിക്കുന്നുണ്ടായിരുന്നു അപ്പോഴും ...അമ്പിളി മാമൻ എന്നെ നോക്കി ഒന്ന് ചിരിച്ചു പോയി ....


പിറ്റേന്ന് നേരം വെളുക്കും മുന്നേ അവരെത്തി , എന്റെ ഓരോ കൈകളായി വെട്ടി മാറ്റപ്പെട്ടു ... വീടിന്റെ ഉമ്മറത്തേക്ക് അവളെ അന്വഷിക്കുകയായിരുന്നു ഞാൻ ആ വേദനയിൽ എല്ലാം ...അവൾ മാത്രം വന്നില്ല ...


അന്ന് വൈകുന്നേരം അവർ മടങ്ങുമ്പോഴേക്കും എന്റെ ശാഖകൾ എല്ലാം വെട്ടി മാറ്റി വണ്ടിയിൽ കയറ്റി പറഞ്ഞയച്ചിരുന്നു... ഈ രാത്രി പാണ്ടൻ നയോ ആവിൽ പക്ഷികളോ എന്നെ തേടി വരില്ല ....എങ്കിലും മിന്നാമിനുങ്ങുകൾ ഇത്തിരി വെട്ടം പരത്തി പാറി നടക്കുന്നത് നോക്കി ഞാനിരുന്നു ...


വേദന കൂടുതൽ ഉള്ളതിനാൽ എനിക്ക് ഉറക്കം ഒട്ടും വന്നില്ല ...മുൻപെല്ലാം ഇലകൾ മടക്കി വെച്ച് അൽപനേരം ഞാൻ ഉറങ്ങുമായിരുന്നു .... അമ്പിളിമാമൻ ഇപ്പോൾ തെങ്ങാപൂളിന്റെ പരുവത്തിലായി കഴിഞ്ഞിരുന്നു .... അവനൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിക്കാൻ എനിക്ക് കഴിഞ്ഞില്ല ...താരകങ്ങൾക്കും


പിറ്റേന്ന് എന്റെ മുകളില കയറി ഒരാൾ കയറു കെട്ടി ,വീടിന്റെ ഭാഗത്തേക് ചരിയാതിരിക്കാൻ ആയിരിക്കണം അത് ,,, മറ്റു രണ്ടു പേർ ചേർന്ന് അന്ന് അവൾ വേരിന്റെ അത്ര വെച്ച് മണ്ണിൽ താഴ്ത്തിയ ഭാഗത്ത് വെട്ടാൻ തുടങ്ങി ...അവളുടെ കൈകളുടെ മൃദുലത ആ വെട്ടുകത്തിക്ക് എന്നോടില്ലായിരുന്നു ...


എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വേദന തോന്നി .... അതിനിടയ്ക്ക് അകത്തു നിന്നു ഇറങ്ങി വന്ന അച്ഛൻ പറയുന്നത് കേട്ടു "ഈ തടി മതി കട്ടിലിനും അലമാരയ്ക്കും .."....


എന്റെ ഉള്ള് തകർന്ന് പോയി ..ഞാൻ മരിച്ചു തുടങ്ങി ... എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല ...എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി ....അതാ ഇനി കുറച്ച് കൂടെ മാത്രം എന്റെ ശരീരം രണ്ടായി മാറാൻ ...മണ്ണിൽ നിന്നും മാറ്റപ്പെടാൻ ....


വീഴുന്ന നേരത്തും അവളെ ഞാൻ കണ്ടില്ല ...എന്റെ ശരീരത്തിൽ നിന്നും കൂടുതൽ പശ കലർന്ന എന്റെ രക്തം ഒഴുകി ...ഞാൻ വീണ് തുടങ്ങുമ്പോൾ വാതിൽക്കൽ അവൾ വരുന്നത് കണ്ടു ... അവളുടെ മുഖവും നിസ്സഹായമായിരുന്നു .....


അവളുടെ ആ നോട്ടം മതി എനിക്ക് സന്തോഷമായി മരിക്കാൻ ... എന്നെ മകളും അമ്മയുമാക്കിയ എന്റെ സുന്ദരിക്കുട്ടി നാളെ പുതിയ വീട്ടിലെത്തുമ്പോൾ കട്ടിലും അലമാരയുമായി എന്റെ തടിയും ...വരന്റെ വീട്ടുകാർക്ക് വിരുന്നൊരുക്കാൻ വിറകായി എന്റെ ചില്ലകളും മാറും ...


ഇരുട്ടി തുടങ്ങുമ്പോൾ ബോധം നശിച്ചു കൊണ്ടിരിക്കുന്ന എന്റെ അടുത്ത് മിന്നാമിനുങ്ങുകൾ വരുന്നത് ഞാനറിഞ്ഞു ... ഇടയ്ക്ക് എപ്പോഴോ ആ മൃദുല കൈത്തലം എന്റെ ശരീരത്തിൽ സ്പർശിച്ചത് ഞാനറിഞ്ഞു ....  ഒരുതുള്ളി കണ്ണീരോടെ എനിക്ക് യാത്രാമൊഴിയെകാൻ വന്നതായിരുന്നു അവൾ .....പൊട്ടിക്കരയാൻ പോലുമെനിക്ക് ശേഷിയില്ലായിരുന്നു ....


ഇല്ല ഈ കണ്ണുനീര് പറയുന്നു അവളുടെ സ്വാർത്ഥത അല്ല .... അവളെന്നെ സ്നേഹിച്ചിരുന്നു ...അവൾ എന്റെ അമ്മയാണ് ...അവൾ എന്റെ മകളാണ് ...അവളെന്നെ സ്നേഹിക്കും ...


ഞാൻ കണ്ണ് തുറന്നില്ല ....ഇനി തുറക്കുകയുമില്ല .... ഇരുളിൽ ആകാശത്തൊരു താരകമായി മാറുകയാണ് ഞാനും ... ആരും തേടി വരാത്ത താരകം ....!!!!!!!




***************************************************************************************

ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു...ചിന്തിക്കുക പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത


 മൈലാഞ്ചി
************

ഉമ്മ ...ഇനിയുമെത്ര നേരം ഇവിടിരിക്കണം "?

വാടി വീഴുന്ന താമര പോലുള്ള മുഖത്തെ ടേബിളിൽ നിന്നും ഉയർത്തി അടുത്ത ചെയറിൽ ഇരിക്കുന്ന മധ്യവയസ്കയെ നോക്കി കുഞ്ഞു ശബ്ദത്തിൽ അവൾ പറഞ്ഞു


"ഇപ്പൊ ഡോക്ടർ വരും ...."


അവരങ്ങനെ പറഞ്ഞെങ്കിലും മുന്നിലുള്ള നീണ്ട വരി പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന വ്യസനം ആ മുഖത്തുണ്ടായിരുന്നു . ആ പെൺകുട്ടി വീണ്ടും ടേബിളിൽ തന്റെ മുഖം ചേർത്ത് കണ്ണുകൾ പതിയെ അടച്ചു


അതിരാവിലെ എത്തിയതാണ് അവർ , ഡോക്റെരെ കാണാൻ പ്രതേകിച്ചു ബുക്കിംഗ് ഒന്നുമില്ലാത്തത് കൊണ്ട് നേരത്തെ എത്തി ഓ പി ക്ക് മുൻപിൽ വരി നിൽക്കുകയെ തരമുള്ളൂ , ആഴ്ചയിൽ രണ്ടു ദിവസം മാത്രം എത്തുന്ന ഡോക്റെരെ എല്ലാവർക്കും വിശ്വാസമാണ് എന്ന് ആ നീണ്ട വരി പറയാതെ പറയുന്നുണ്ടായിരുന്നു


പിന്നെയും മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ഉച്ചമയങ്ങിയാണ് ഡോക്റെരെ കാണാൻ ആയത്. സാധാരണ രണ്ടോ മൂന്നോ മിനുട്ട് കൊണ്ട് രോഗം പരിശോധിച്ച് മരുന്ന് നൽകി വിടാൻ മനസ്സിന്റെ താളം തെറ്റിയെത്തുന്ന രോഗികളെ കാണുമ്പോൾ അയാൾക്ക് കഴിയില്ലായിരുന്നു


ഓരോരുത്തരുടെ കൂടെയും മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നിട്ടും അവരുടെ കാലിലെ ചെരുപ്പിനെ പോലെ പ്രതികരിക്കാതെ മനസ്സിന്റെ അടിത്തട്ട് വരെ തുറന്നു പരിശോധിച്ചേ നിർണ്ണയം '(ഡയഗണോസിസ് ) നടത്തിയിരുന്നുള്ളൂ .


ആഴ്ചയിലെ രണ്ടു ദിവസത്തെ പരിശോധനകൾ ചിലപ്പോൾ അർദ്ധരാത്രിയോളം നീണ്ടു കിടക്കുന്നതും അതുകൊണ്ട് തന്നെ


അയാളുടെ മുന്നിലെ കസേരയിൽ ഇരിക്കുമ്പോഴേക്കും അവൾ പൂർണ്ണമായും തളർന്ന് തുടങ്ങിയിരുന്നു .

മനസ്സിന് മുൻപ് ആദ്യം ശരീരം പരിശോധിച്ച് രാവിലെ മുതലുള്ള നിരാഹാരത്തിനും ഒപ്പം കൂടിയ ക്ഷീണത്തിനും പ്രധിവിധിയായി ഗ്ലൂക്കോസ് നൽകി ഒരു കണ്ടൈനെർ ന്റെ വലിപ്പമുള്ള മുറിയുടെ മൊക്കിലെ ബെഡിൽ കിടത്തി

അടുത്തയാളെ വിളിക്കാൻ തരമില്ലാത്തതു കൊണ്ട് അമ്മയോട് ചോദിച്ചു " എന്താണ് കുട്ടിയുടെ പ്രശ്നം ?

ആ ഇത്തിരി നേരത്തെ പരിചയം കൊണ്ട് രോഗം മകൾക്കാണ് എന്ന് തിരിച്ചറിഞ്ഞത് കണ്ടപ്പോൾ അവര്ക്ക് ധൈര്യമായി "ജ്ജ് ധൈര്യായി പൊക്കൊ ...നല്ല ആളാ..പാത്തൂന്റെ ബാധയൊക്കെ പോകും " ഇറങ്ങാൻ നേരം അയൽ വീട്ടിലെ ഉമ്മച്ചിയുടെ ഉപദേശം അവരുടെ കാതിൽ വന്നലച്ചു


അവർ ഒരു നിമിഷം നാല്പതിനോട് അടുത്ത സുമുഖനായ ചെറുപ്പക്കാരൻ ഡോക്റെരെ നിസ്സഹായമായി നോക്കി . അണപൊട്ടി ഒഴുകിയ കണ്ണുകൾ കയിലെ വിലകൂടിയ ദുപ്പട്ടയിൽ തുടച്ചു കൊണ്ട് തുടർന്നു


"എന്റെ മോളാണ് ... അവൾക്ക് ഇരുപതു വയസ്സായി ... ഇപ്പോൾ എന്തെന്നറിയില്ല പഴയ ഉത്സാഹം ഇല്ല ഒന്നിനോടും മൂടിക്കെട്ടി ഇരിപ്പ എപ്പോഴും... ആരെങ്കിലും എന്തേലും ചോദിച്ചാൽ ചെലപ്പോ കയർക്കും,അല്ലെങ്കിൽ കരയും , അല്ലങ്കിൽ ഒന്നും മിണ്ടാതെയിരിക്കും ..ഞങ്ങളെന്തു പറഞ്ഞാലും വിളി കേൾക്കില്ല"


"ഉം ..എന്നിട്ട് ..."അയാൾ വാക്കിൽ ക്ഷമ കലർത്തി മൂളി


"കല്യാണം കഴിഞ്ഞിട്ട് ആറ് വർഷായി...രണ്ടുമാസം മുൻപാണ് കാത്തിരുന്നു ഒരു കുഞ്ഞിനെ കൊടുത്തത് ....പക്ഷെ ....അതുപോയപ്പോൾ മുതൽ അവളിങ്ങനെയാ ....അവന്റെ വീട്ടുകാർ അവളെ ഇവിടെ കൊണ്ട് വന്നു ആക്കിയിട്ടു പോയി ....അവൻ ദുബായില,,,വരുമ്പോഴേക്കും മാറിയാൽ കൂടെ ഇരുത്തും അല്ലെങ്കിൽ അവൻ വേറെ കെട്ടും ..."


അത് പറഞ്ഞതിന് ശേഷം സ്ഥലകാല ബോധമില്ലാത്ത പോലെ അവർ പൊട്ടിക്കരഞ്ഞു . ഡോക്ടർ ഒന്നും മിണ്ടാതെ അവരുടെ വാക്കുകൾക്കായി കാത്തിരുന്നു "


ഒരു മനശാസ്ത്രന്ജന് ആവശ്യം ക്ഷമയാണ് ...ക്ഷമയാണ് ....."തന്റെ പ്രോഫെസ്സെറുടെ വാക്കുകൾ കാതിൽ വന്നടിക്കുന്നത് പോലെ അയാൾക്ക്‌ തോന്നി


മേശയുടെ മീതെ പതിനൊന്നു മണിക്കും ,മൂന്നു മണിക്കും കൊണ്ട് വെച്ച തണുത്ത ചായ അയാളെ നോക്കി അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു .

നേരിയ ഗ്ലാസ്‌ പ്രതലത്തിന്റെ വാതിലിലൂടെ കർട്ടൻ നീങ്ങുംബോഴെല്ലാം പുറത്തെ വരി അയാളെ അസ്വസ്ഥനാക്കി .


"അവൾക്കു ഒരുപാട് സന്തോഷായിരുന്നു....പിന്നെ കട്ടിലിൽ നിന്ന് ചെറുതായൊന്നു വീണു ,അപ്പോഴാ ....ഒരുമാസത്തോളം ആശുപത്രിയിൽ കിടന്നു ,അസുഖം ഇല്ലെങ്കിലും അവളുടെ മനോനില ..... പിന്നെ ഇടയ്ക്ക് ചിരിയാണ് ഇടയ്ക്ക് കരച്ചിലും ...ആരോടും മിണ്ടുന്നില്ല ...."


സ്ത്രീ നീട്ടിയ പേപ്പറുകൾ വാങ്ങി അലസമായി മറിച്ച് നോക്കുന്നതിനിടയിൽ അവളുടെ വയസ്സ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു. അബോധാവസ്ഥയിൽ കിടന്നിരുന്ന അവളെ പാളി നോക്കി.


"അപ്പോൾ പതിനാലിൽ വിവാഹം നടത്തിയോ ?"


"അതെ , പത്തിൽ പഠിക്കുമ്പോൾ ,അവൾക്കു പഠിക്കണം എന്നായിരുന്നു .... പിന്നെ എല്ലാം ശരിയായി " .

 ഈ കൊച്ചു പ്രായത്തിനിടയിൽ തങ്ങളെ അനുസരിച്ച് ജീവിച്ച മകളോടുള്ള സ്നേഹം ആ വാക്കുകളിൽ നിറഞ്ഞു


"പതിനെട്ടു കഴിയാതെ വിവാഹം നടത്തരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ലാലോ നിങ്ങളൊന്നും ...."


 അയാൾക്ക്‌ അന്നുവരെ തന്റെ മുൻപിലെത്തിയ ഒരുപാട് പെങ്കുട്ടികളുടെ മുഖങ്ങൾ മനസ്സില് പെട്ടെന്ന് മിന്നി മറഞ്ഞു . അത്ര നേരത്തെ സൌമ്യത മാഞ്ഞ മുഖത്ത് ആ സ്ത്രീ അൽപം പേടിയോടെ നോക്കി . അൽപം ദേഷ്യത്തോടെ തന്നെ അയാൾ തുടർന്നു


," ശരിക്കും പറഞ്ഞാൽ പെൺകുട്ടി മനസ്സുകൊണ്ട് തയ്യാറെടുക്കുന്നതാണ് യഥാർത്ഥ വിവാഹ പ്രായം ...അല്ലാതെ ഗർഭം ധരിക്കാൻ അവളുടെ ശരീരം പാകപ്പെടുന്ന സമയമല്ല
.
ഇത്ര നേരത്തെ വിവാഹം കഴിച്ചു കൊടുത്തിട്ട് നിങ്ങൾക്കെന്താണ് ലാഭമുണ്ടായിരുന്നത്...?


ഒന്നുമില്ലെങ്കിലും ശാരീരിക ബന്ധത്തെ കുറിച്ച് മതിയായ അറിവുപോലുമില്ലാതെ കുട്ടിത്തം മാറാതെ വീട്ടമ്മയാവുന്ന മിക്ക പെൺകുട്ടികളുടെയും പ്രശ്നം തന്നെയാണ് ഇവിടെയും . "


ആ സ്ത്രീ അൽപം ഭയപ്പാടോടെ തന്നെ അയാളെ ശ്രദ്ധിച്ചിരുന്നു .


"അപ്പോൾ എന്റെ മകൾക്ക് എന്താണ് അസുഖം ?"


"അവളോട്‌ സംസാരിക്കാതെ എനിക്കത് പറയാൻ കഴിയില്ല . പക്ഷെ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ . ദിവസേന നൂറു കണക്കിന് രോഗികൾ എത്തുന്ന സ്ഥലമാണിത് അവരിൽ പതിയോളവും സ്ത്രീകളാണ് ,


അതിൽ മിക്കവാറും മലപ്പുറം ,പാലക്കാട്‌ ,കോഴിക്കോട് ജില്ലകളില നിന്നെത്തുന്ന ഇതുപോലെ ഇരുപതിനും മുപ്പതിനും ഇടയിലുള്ള പെൺകുട്ടികളിൽ സാധാരണ കണ്ടു വരാറുള്ള സ്ട്രെസ് തന്നെയാവും നിങ്ങളുടെ മകൾക്കും"


ആ സ്ത്രീ ഇടയ്ക്കിടയ്ക്ക് മകൾ ഉണർന്നോ നോക്കുമ്പോഴും ഡോക്ടർ പറയുന്നത് കാതോർത്തു


തെക്കൻ ജില്ലകളിൽ പ്രേതെകിച്ചു എന്റെ വീട് പാലക്കാടാണ് അവിടെ പറയുന്ന കാര്യമുണ്ട് "മലപ്പുറത്തും .

മണ്ണാർക്കാടും നിന്ന് നിക്കാഹ് കഴിക്കണം ചെറിയ പെണ്ണും കൈ നിറയെ പൊന്നും കിട്ടും " എന്ന് .

ആദ്യമൊക്കെ വിശ്വസിക്കാൻ മടിയുള്ള കെട്ടുകഥ ആയിരുന്നു അടുത്ത സുഹൃത്തുക്കളുടെ ഭാര്യമാരായി എത്തുന്ന ചെറിയ പെൺകുട്ടികളെ കാണുന്നത് വരെ


പിന്നെ ഇവിടെത്തിയപ്പോൾ അത് ബോധ്യമായി , ഞങ്ങളുടെ നാട്ടിൽനാല്പതും അൻപതും വയസ്സ് കഴിയുന്ന പെൺകുട്ടികളെ ആണ് സാധാരണ "കിട്ടാച്ചരക്ക് " എന്നാ ലേബൽ കൊടുത്ത് മാറ്റി നിരത്തുന്നത് എങ്കിൽ ഇവിടെ പതിനെട്ടും ഇരുപതും എത്തുമ്പോൾ ആ പേര് വീഴും ,

ഉള്ളതെല്ലാം വിറ്റ് പെറുക്കി അവരെ നേർച്ചക്കടം തീർക്കാനെന്നപൊലെ എറിഞ്ഞു കൊടുക്കും


ഒന്നുമില്ലെങ്കിലും പ്രതേകിച്ചു ജോലിയോ കൂലിയോ ഇല്ലാത്ത ഇരുപത്തൊന്നു പോലും തികയാത്ത പയ്യന്മാർ പോലും ഈ കച്ചവടത്തിന്റെ ഭാഗമാവുന്നു , കൂടെയുള്ളവർ പഠിച്ചും കളിച്ചും നടക്കുമ്പോൾ ഇവർ കുടുംബവും കുട്ടികളുമായി ...


ജോലി ഇല്ലാത്ത നിസ്സഹായത ,,,


പിന്നെ പ്രവാസിയായി പറിച്ചുനടൽ ....

ഇതിനിടക്ക്‌ ഭാര്യ വേഷം കെട്ടിച്ചു കൊണ്ട് വന്ന പെൺകുട്ടിക്ക് എന്താണ് ആവശ്യം എന്നത് മറന്നു പോകുന്നു ,

നാല് ചുവരിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്നതിൽ ഒന്നല്ല നിങ്ങളുടെ മകളെന്നു പറയാൻ കഴിയുമോ ?"

ആ സ്ത്രീ മിഴികൾ നനച്ചു ധാരയായി വന്ന കണ്ണ് നീരിനെ ടവ്വൽ എടുത്തു തുടച്ചു . അതുകണ്ടപ്പോൾ അയാൾക്ക്‌ അനുകമ്പ തോന്നി , കാലങ്ങൾക്ക് മുൻപ് ചിലപ്പോൾ പ്രായപൂർത്തിയാവും മുൻപേ വധുവാവേണ്ടി വന്ന നിസ്സഹായത അവർക്കും ഉണ്ടായിരിക്കാം എന്ന് നാല്പതിനോട് അടുത്തു തോന്നിക്കുന്ന മുഖം കണ്ടപ്പോൾ തോന്നി


"സാരമില്ല . നമുക്ക് നോക്കാം ....ഒന്നുകൊണ്ടും പേടിക്കണ്ട , അവൾ ഉണരട്ടെ ആദ്യം .... നിങ്ങളെ കുറ്റപ്പെടുത്തിയതല്ല തുടർന്നു വരുന്ന അചാരങ്ങളുടെ ഭാഗമാണ് നിങ്ങളും ...ചോദ്യം ചെയാതെ ആവർത്തിച്ച് വരുന്ന കൂറുള്ള വിശ്വാസി എന്ന് തെളിയിക്കാൻ ആണ് സാധാരണ എല്ലാവരെയും പോലെ നിങ്ങളുടെ കുടുംബത്തിനും ഇഷ്ട്ടം


അതുകാരണം തകരുന്ന ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാൻ എത്ര വിദ്യാഭ്യാസം നേടിയിട്ടും നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല . സ്ത്രീയുടെ വിലയെന്തെന്ന് ലോകം അംഗീകരിച്ചു തുടങ്ങിയ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിയമത്തെ വെട്ടിച്ചു ശൈശവ വിവാഹങ്ങൾ യഥേഷ്ടം നടക്കുന്നുണ്ട് ,


അറിഞ്ഞാലും കണ്ണടയ്ക്കുന്ന അധികൃതർ , മതത്തെ കൂട്ട് പിടിച്ചു നടക്കുന്ന നേതാക്കൾ , പിന്നെ ഇന്നലെയുടെ പാരമ്പര്യം പറഞ്ഞ് സ്വയമുയരാൻ ശ്രമിച്ചു അവരറിയാതെ ഏറ്റവും താഴെ തട്ടിലേക്ക് താഴുന്ന സാധാരണക്കാർ"


"ഡോക്ടർ ..........'" സ്ത്രീയോടുള്ള സംസാരത്തിനിടക്ക്‌ കണ്ണ് തുറന്ന പെൺകുട്ടി പതിയെ വിളിച്ചു . അത് കണ്ടപ്പോൾ സംസാരം നിർത്തി അയാൾ എഴുന്നേറ്റു ഒപ്പം സ്ത്രീയും . അവളുടെ അടുത്തേക്ക്‌ ചെന്ന് കൈത്തണ്ട പിടിച്ചു പരിശോധിച്ചു , കണ്ണുകൾ നന്നായി തുറന്നു നോക്കി


എഴുന്നേൽക്കാൻ തുടങ്ങിയ അവളെ തടഞ്ഞു കൊണ്ട് ,വേണ്ട കിടന്നോളൂ "ഞാനിവിടിരിക്കാം".. എന്ന് സമാധാനിപ്പിച്ചു തന്റെ കസേര അവൾക്ക് അടുത്തെക്കിട്ടു . ഓ പി ടിക്കറ്റ്‌ ഒന്നുകൂടെ നോക്കിയതിനു ശേഷം അവളോട്‌


"പറയൂ റജിയ എന്തിനാ എന്നെ കാണാൻ വന്നത് ..." അയാൾ സുഹൃത്തിനോട് എന്നപോലെ പറഞു


"അത് പിന്നെ ഡോക്ടർ ഞാൻ പറഞ്ഞില്ലേ .." ആ സ്ത്രീ ഇടപെട്ടപ്പോൾ
"റജിയ പറയട്ടെ " എന്ന് പറഞ്ഞവരെ വിലക്കി . സ്വന്തം ഉമ്മയേയും ഡോക്റെരെയും നോക്കിയതിനു ശേഷം പറഞ്ഞു


"എനിക്ക് എന്തോ അസുഖം ഉണ്ട് ഡോക്ടർ ..... എനിക്കെവ്വിടെയും മനസ്സിനെ ഉറപ്പിച്ചു നിർത്താൻ കഴിയുന്നില്ല . ആരോടും ഇഷ്ടം തോന്നുന്നില്ല ...അടുപ്പം തോന്നുന്നില്ല . ഒറ്റപ്പെട്ടു പോകുന്നത് പോലെ ... ആ ഒറ്റപ്പെടൽ ഞാൻ ഏറെ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട് .... എനിക്കാരോടും സ്നേഹമില്ല ...."


അവളുടെ കുഞ്ഞു മുഖം വലിഞ്ഞു മുറുകുന്ന പോലെയും ഐ ലൈനെർ എഴുതി ഭംഗിയാക്കിയ കണ്ണുകൾ നിരയുന്നതായും അയാൾക്ക്‌ തോന്നി .

ലോകത്തിലെ ഏറ്റവും വലിയ നിരാശ പ്രതിഫലിപ്പിക്കാൻ വെമ്പുന്ന മുഖത്തേക്ക് സഹതാപത്തോടെ നോക്കുമ്പോൾ അടുക്കളയിൽ വെച്ച് വിളമ്പുന്ന ഒരായിരം കൊച്ചു പെൺകുട്ടികൾ അയാളുടെ മുന്നിലെത്തിയത് പോലെ അനുഭവപ്പെട്ടു


"ഉം ...അപ്പോൾ ഭർത്താവോ..?" അയാൾ ഗൌരവം മാറ്റി അന്വഷിച്ചു


നിരാശയുടെ പടു കുഴിയിൽ നിന്നും പെട്ടെന്ന് ഏറെ സന്തോഷവതിയായ പെണ്കുട്ടിയിലേക്ക് ഉയർത്തെഴുന്നെറ്റ മുഖഭാവത്തോടെ അവൾ അയാളെ നോക്കി ചെറിയ നാണം കലർന്നു പറഞ്ഞു


"ഇക്കയ്ക്കെന്താ ..എന്നെ വലിയ ഇഷ്ടാണ് ...ഇപ്പോൾ ഗൾഫിലാണ്... ഞങ്ങളുടെ കുഞ്ഞുവാവയെ കാണാൻ വരുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ...വരും ....അവൾ സ്വന്തം വയറിൽ ഉഴിഞ്ഞുകൊണ്ട് സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആണെന്നോണം തുടർന്നു

"ഇവൻ വലുതായിട്ട് വേണം ഞങ്ങൾക്ക് എല്ലാവരുടെയും മുൻപിൽ കൊണ്ട് നടക്കാൻ .... എന്നെയും ഇക്കയെയും കുറ്റം പറഞ്ഞവരൊക്കെ കാണട്ടെ ഞങ്ങടെ പോന്നു മോനെ "


സൌഹൃദ ഭാവത്തിൽ തന്നെ ഡോക്ടർ തുടർന്നു " മോനാണ് എന്ന് എങ്ങനെയറിയാം ?"


"ഇക്ക പറയുമല്ലോ ...നമുക്കാദ്യം മോനാണ് ഉണ്ടാവുക എന്ന് " അവളുടെ കുട്ടിത്തമുള്ള മറുപടി കേട്ടപ്പോൾ അയാളുടെ മനസ്സില് പിന്നെയും ഒരുപാട് പെങ്കുട്ടികളുടെ വിലാപസ്വരം കുത്തിവലിക്കുന്നത് പോലെ തോന്നി


"അതെയോ ...അപ്പോൾ റജിയ ഹാപ്പി ആണല്ലോ ...? പിന്നെന്ത ഉമ്മയോടും വീട്ടുകാരോടും ദേഷ്യപ്പെട്ടെ?


"അവൾ ടേബിളിൽ നിന്നും സ്ത്രീ നിന്നിടത്തെക്ക് നോക്കി പുഞ്ചിരിച്ചു പറഞ്ഞു .."ഏയ് ഇല്ല ...എന്റെ ഉമ്മയാണ് ...ഞാൻ വേദനിപ്പിക്കൂല ... ഇല്ല ..ഇവരെന്റെ ഉമ്മയല്ല ..... എന്നെ ആ നരഗത്തിൽ കൊണ്ടിട്ടതു ഇവരാണ് .....എന്റെ കുഞ്ഞെവിടെ ....എനിക്കവനെ കാണണം ... അവൾ സ്വന്തം വയറ്റിലേക്ക് സംശയരൂപത്തിൽ നോക്കിയിട്ട് ചെയറിൽ ഇരിക്കുന്ന അയാളുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച്


"പറ എന്റെ മോനെ നീയാണോ കൊന്നത് പറ .....എന്റെ മോനെവിടെ ..." ഒരു നിമിഷം മിണ്ടാതിരുന്ന് വലിയ ശബ്ദത്തിൽ ടേബിളിലേക്ക് ശക്തിയായി വീണു . പിന്നെ ചെറിയ പിറ്പിറുപ്പുകൾ മാത്രമായി


ഡോക്ടർ പിന്തിരിഞ്ഞ് സ്ത്രീയോട് " എന്നും ഇതുപോലെ ആണോ സ്വഭാവം ?"
"അതെ ..ചിലപ്പോൾ ഇതിലും മോശമാണ് "


"കുട്ടിയെ എവിടെ കൊണ്ട് വിട്ട കാര്യമാണ് പറയുന്നത് ?"


"അവളെ കല്യാണം കഴിപ്പിച്ചു കൊടുത്തത് വലിയൊരു കുടുംബത്തിലെക്കാ ..അവിടെ ഒരു വർഷം കഴിയും മുൻപേ കുട്ടികൾ ഇല്ലാത്തതിന് പ്രശ്നമുണ്ടാക്കാൻ തുടങ്ങി ...പക്ഷെ മരുമകൻ നല്ലവനാ ...

രണ്ടു വർഷമായി ഗൾഫില...അതോടെ അവളോടുള്ള കുറ്റപ്പെടുത്തൽ കൂടി ...കാത്തിരുന്നു ദൈവം കൊടുത്തത് ഇങ്ങനെയുമായി ....." അവർ കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു


"ഇവളെ ഇവിടെ അഡ്മിറ്റ്‌ ചെയ്യുന്നതാണ് നല്ലത് . ഒന്നാമതു ഫിസിക്കൽ ആയി വീക്ക്‌ ആണ് ഒപ്പം ബൈപോളാർ ആണെന്ന് സംശയമുണ്ട്‌ , അവൾ ഉണർന്ന് ഇനിയെന്തെങ്കിലും സംസാരിച്ചാലേ നമുക്ക് ഉറപ്പിക്കാൻ പറ്റൂ "
...

"എന്ന് വെച്ചാൽ ...........?"

"മാനിയാക്ക് ഡിപ്രഷൻ എന്നൊക്കെ പറയാം , ഒരേ സമയം രണ്ടു വ്യക്തിയായി ജീവിക്കുക . ഒന്നിൽ അവൾ അമ്മയാകാൻ പോകുന്നു എന്നത് അംഗീകരിച്ച മനസ്സ് കുട്ടി ഇല്ലാത്തത് ഉൾക്കൊള്ളുന്നില്ല. മറ്റൊന്ന് കുഞ്ഞു മരിച്ചെന്നും തന്നെ ഇങ്ങനെയാക്കാൻ കാരണക്കാർ വീട്ടുകാർ ആണ് താൻ ഒറ്റയ്ക്കാണ് എന്നുമുള്ള മനോഭാവം ..."


ആ സ്ത്രീ കണ്ണുകളെ നിയന്ത്രിക്കാൻ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു
"നിങ്ങളെ വേദനിപ്പിക്കാൻ പറയുകയല്ല , ഓരോർത്തർക്കും ഈൗ അസുഖം പല വിധത്തിലാണ് ,

പക്ഷെ സമയമായി പറയാവുന്നത് രണ്ടോ അതിലധികമോ സ്വഭാവമോ ,വ്യക്തികളെയോ തന്നിലേക്ക് കൊണ്ട് വരുന്ന രീതി ... തന്റെ ഉപബോധ മനസ്സില് രൂപപ്പെട്ട വിശ്വാസം മനസ്സിലേക്ക് അടിചെൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ..."


"അവളെ ഇവിടെ നിർത്തണോ...ഇങ്ങോട്ട് വന്നെന് പറഞ്ഞാൽ അവളുടെ ഭർത്താവ് ഉപേക്ഷിച്ചാലോ ..."

" ഇതുപോലെ തുടരുമ്പോൾ അയാൾ സ്വീകരിക്കുമോ ?


നിങ്ങൾ ഈ അവസ്ഥയുടെ സീരിയസ്നെസ്സ് അറിയാതെ സംസാരിക്കരുത് , ഇവിടെ ഇപ്പോൾ തന്നെ രോഗികളെ പരിശോധിക്കാനും താമസിപ്പിക്കാനും ഉള്ള സൌകര്യത്തിനായി ഞങ്ങൾ കഷ്ട്ടപെടുന്നുണ്ട് ,

അതിനിടയിൽ ബന്ധുക്കൾ ഉപേക്ഷിച്ച രോഗം മാറിയവർ വേറെ , അതിനിടയിൽ ഒരു ആളെ കൂടെ കിട്ടാനല്ല ... കുറച്ചുകൂടി ആഴത്തിലേക്ക് അസുഖം നീങ്ങും മുൻപേ ചികിത്സിക്കാം ...വൈകും തോറും റിക്കവർ ആവാൻ ചാൻസ് കുറയും ...."


"പക്ഷെ ആരെങ്കിലും അറിഞ്ഞാൽ ....."


" നിങ്ങൾ ഇപ്പോഴും മറ്റുള്ളവരെ കുറിച്ച് മാത്രം ആണ് സംസാരിക്കുന്നത് . അറിയാമോ ഇവിടെയുള്ള രോഗികൾക്ക് ഉള്ള വലിയ പ്രതെകത ,അവർ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കില്ല , അവര്ക്ക് തോന്നിയത് പോലെ പ്രതികരിക്കുന്നു ,നമ്മൾ എല്ലാം ഉള്ളിൽ കൊണ്ട് നടക്കുകയും അവരെടെ നല്ല വശങ്ങളും രോഗം മാറിയായും പച്ചകുത്തി വെച്ചത് പോലെ ഈ പേരും ചാർത്തി കൊടുക്കും


മനുഷ്യരല്ലേ നമ്മൾ താത്ത ...ലോകം എന്തെന്ന് അറിയാത്ത പെൺകുട്ടിയെ ഈ നിലയിലാക്കിയില്ലേ ഇനി അവൾക്കായി കുറച്ചു ക്ഷമിക്കുന്നതിൽ തെറ്റില്ല ...അവള്ക്കൊന്നും വരില്ല .... അവൾ ഉണരട്ടെ .... പെണ്ണിന് വേണ്ടത് പൊന്നും കുഞ്ഞും ഭർത്താവും മാത്രമല്ല ഇതിനെയല്ലാം അംഗീകരിക്കാൻ കഴിയുന്ന മനസ്സാണ് ...............

ഈ പങ്കുട്ടിയുടെ ശരീരം മാത്രമല്ല മനസ്സും സ്വീകരിക്കാൻ കഴിയുമെങ്കിൽ ഭർത്താവ് വരും ...ചിന്തിക്കാൻ തുടങ്ങിയ പ്രായത്തിൽ അവളും അവനും കണ്ടു തുടങ്ങിയതല്ലേ .....എല്ലാം നൈമിഷികമാണ് താത്ത .....അവൻ വരും ... ദെ ഈ പെണ്ണിനെ കണ്ടാൽ ഉപേക്ഷിക്കാൻ അവനെങ്ങനെ തോന്നും .... കഴുകി കളയുന്ന വിവാഹഅലങ്കാരം അല്ല ഒരു പെണ്ണ് ...അണിഞ്ഞിരുന്ന പൊന്നുമല്ല ..തിളങ്ങുന്ന വസ്ത്രവുമല്ല " ആ പെൺകുട്ടിയെ ഒന്നുകൂടെ നോക്കി അയാൾ പറഞ്ഞു.


"അവർ ...പതിയെ തലയാട്ടി കയ്യിലെ പേഴ്സ് തുറന്നു ഫോണെടുത്ത് ജനലിനു അരികിലേക്ക് നടന്നു , അബോധത്തിൽ അപ്പോഴും സംസാരിക്കുന്ന ആ പെൺകുട്ടിയെ നോക്കി ,ടേബിളിനു മുകളിലെ അടുത്ത ആൾക്ക് വേണ്ടിയുള്ള ബെല്ല് അടിച്ചു


പോക്കെറ്റിൽ നിന്നും ടവ്വൽ എടുത്തു ഒന്ന് മുഖം തുടച്ച് അടുത്ത ഊഴമായി


കയറി വന്ന ചെറുപ്പക്കാരനെ നോക്കി സീറ്റിലേക്ക് വിരൽ ചൂണ്ടി .....


"പറയു അനിയാ എന്തിനാണ് എന്നെ കാണാൻ വന്നത് ?.......

******************************************************************************************************************
മനസ്സിന്റെ താളം തെറ്റിപ്പോകാൻ വേണ്ടത് ഒരു നിമിഷം മാത്രം . നമ്മൾ നമ്മളല്ലാതായി തീരുവാൻ .... ഓരോ രോഗാവസ്ഥയും ആവർത്തനമാണ്....ഒരിക്കലും തീരാത്ത വ്യഥകളുടെ ....


(വി .ആർ. സി യിലെ( വെട്ടം റീഹാബിലിട്ടേഷൻ സെന്റെര് ,തിരൂർ ,മലപ്പുറം ) ഒരു പതിവ് കാഴ്ച, കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല. എങ്കിലും കഥയിൽ ചോദ്യമില്ല എന്നതുപോലെ കഥയായി മാത്രം കാണുക )
ഒരു അവധി ദിനം
******************

പതിവ് ഞായറാഴ്ചയിലെ അടുക്കിയൊതുക്കി വെക്കൽ പരിപാടി അടുക്കളയിൽ നിന്നും സ്റ്റോർ റൂമിലേക്ക്‌ പെട്ടെന്നുണ്ടായ ആവേശത്തിൽ മാറുകയായിരുന്നു .


ഈ വീട്ടിലെ ഒട്ടുമിക്ക അവശിഷ്ടങ്ങളും സൂക്ഷിക്കപ്പെട്ട സ്ഥലം . ഒപ്പം ഒരുപാട് എലികൾക്ക് കുടുംബമായി താമസിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നു .


വാതിൽ തുറന്നതും ഒരു വശത്തായി വിരുന്നുകാർ വരുമ്പോൾ മാത്രം ഉപയോഗിക്കാൻ പാകത്തിൽ മാറ്റി വെച്ചിട്ടുള്ള പ്ലേറ്റുകളും, ഗ്ലാസ്സുകളും , മറ്റു പാത്രങ്ങളും .


എന്തെന്നറിയില്ല വിരുന്നുകാർ പോയതും അതെടുത്ത് അമ്മയോ അച്ഛമ്മയോ ചെറിയമ്മയോ കഴുകി വൃത്തിയാക്കി കൊണ്ട് വെക്കാൻ ശ്രദ്ധിച്ചിരുന്നു .


എന്നുവെച്ചാൽ സാധാരണ അംഗങ്ങൾക്ക് ,പ്രതേകിച്ചു കുട്ടികൾക്ക് നിഷിദ്ധമായിരുന്ന മനോഹരമായ സാധനങ്ങൾ അതിഥികളുടെ മുന്നിൽ പത്രാസ്സു കാണിക്കാൻ മാത്രമുള്ളതാണ് .


അതിനപ്പുറത്ത് വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കാൻ വെച്ചിരിക്കുന്ന വലിയ വലിയ പാത്രങ്ങൾ ,

വല്യ ചട്ടികളും

 ,ഉരുളികളും ,

മൂടികളും ,

 തവികളും ,

ബക്കറ്റുകളും,

അണ്ടാവുകളും ഒതുക്കി വെച്ചിരിക്കുന്നു


അതുകഴിഞ്ഞാൽ അരിയും,

പച്ചരിയും ,

അരിമാവും ,

ഗോതംബുമാവും,

പഞ്ചസാരയും ,

മല്ലിയും,

ഉണക്കിയ മുളകും,

ചുക്കും ,

ഉണക്ക മഞ്ഞളും

പിന്നെ ഉപ്പിട്ട കറുത്ത പുളിയും


അഹ്...

പിന്നെ കോഴിക്ക് കൊടുക്കാനുള്ള അരിയും ,

പശൂനുള്ള ഉമ്മിയും (തവിട് ),

പിണ്ണാക്കും തുടങ്ങി നിത്യ ഉപഭോഗ വസ്തുക്കൾ


പിന്നെ ഓണത്തിനു മാവേലി വെക്കാനുള്ള പലകകൾ ,

കാർത്തികയ്ക്ക് കത്തിക്കാനുള്ള തകഴികൾ ( മൺചിരാത്),

ആയുധപൂജയ്ക്കും (മഹാനവമി ),വിഷൂനും പൂജ ചെയ്യാനുള്ള താലങ്ങളും

,വലിയ നിലവിളക്കുകളും

 ,പൂക്കൂടകളും


അതിനടുത്ത് തന്നെ പലതവണ ഓരോ വിശേഷങ്ങൾക്കായി വാങ്ങിയ ഡിസ്പോസിബിൾ ഗ്ലാസ്‌, പ്ലേറ്റ് തുടങ്ങിയവയിൽ ശേഷിച്ചത്


കാലിയായ കുപ്പികളും ,

പാത്രങ്ങളും കളിപ്പാട്ടങ്ങളും ,

കേടായ ചാർജെരുകളും,

പിന്നെ പൊട്ടിയ ഫോൺ ,

ബാറ്റെരികൾ,

കണ്ണാടി ,

ആവേശത്തോടെ വാങ്ങിക്കൂട്ടിയ സി ഡി കൾ,

ടേപ്പ് റെക്കോർഡിൽ ഇടുന്ന കേസറ്റുകൾ ,

വയറുകൾ ,

 ക്രിസ്മസിന് വാങ്ങിയ കേടായ സ്റ്റാറുകൾ








അതെല്ലാമെടുത്ത് തട്ടിക്കുടഞ്ഞ് വയ്ക്കുംബോഴേക്കും ചെറുതായി തുമ്മൽ തുടങ്ങി .

എങ്കിലും അതെല്ലാം അഡ്ജസ്റ്റ് ചെയ്യാനുള്ള ആരോഗ്യം എനിക്കുണ്ടെന്ന് ഉറപ്പിച്ച്‌ വിത്തിനുള്ള നെല്ല് വെച്ചിരിക്കുന്ന ചാക്കുകൾ കഷ്ട്ടപ്പെട്ട് നീക്കി വെച്ച് തിരക്കിട്ട പണി തുടർന്നുകൊണ്ടിരുന്നു


ഡ്രസ്സ്‌ മുഴുവൻ അപ്പോൾ തന്നെ കരിയും പൊടിയും പിടിച്ചു രണ്ടു ദിവസം സർഫിൽ ഇട്ടുവെച്ചാലെ വെളുക്കൂ എന്ന സ്ഥിതിയിലെത്തിയിരുന്നു .


പാതിയിൽ മതിയാക്കി പോയി കുളിച്ചു ഭക്ഷണം കഴിച്ചു ഫെയിസ്ബൂക്കും നോക്കി ടി.വിയും കണ്ട് മിച്ചറും കഴിചിരുന്നാലോ എന്നൊരു ചിന്ത ഓരോ തവണ തുമ്മുമ്പോഴും മനസ്സിൽ തെളിഞ്ഞു വന്നു


പക്ഷെ തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് സ്വയം ചിന്തിച്ചു , വീട്ടുകാർ വന്നു നോക്കുമ്പോൾ അത്ഭുതപ്പെടുന്നതും ഓർത്തപ്പോൾ പിന്നെയും ആവേശം കൂടി


പഴയ കവറുകളും ,ബുക്കുകളും ,ചാക്കുകളും കൂട്ടിയിട്ടത് ഓരോന്നായി എടുത്തു മാറ്റുമ്പോൾ ഒരുവശത്ത്‌ എലി കരണ്ടത് കണ്ടെത്തി ,അതെല്ലാം പുറത്തിട്ടു കത്തിക്കാൻ വേണ്ടി നീക്കിയിട്ടു.


ഓരോന്നായി എടുത്തുമാറ്റുന്ന തിരക്കിൽ ആദ്യം ചെറുതായും പിന്നെ കുറെ കൂടെ വ്യക്തമായും അവരുടെ ശബ്ദം കേട്ട് തുടങ്ങി .

അത് ഞാൻ പ്രതീക്ഷിച്ചതായിരുന്നു , പക്ഷെ ഒരു കുടുംബം മാത്രം പ്രതീക്ഷിച്ച എനിക്ക് മുന്നിൽ നേഴ്സറി ക്ലാസ് തെളിഞ്ഞപ്പോൾ ആദ്യം ഒന്ന് ഭയന്നു,


പിന്നെ കുനിഞ്ഞിരുന്നു അതിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു . തൊടാൻ ശ്രമിച്ചെങ്കിലും എന്തോ ഒരു പേടിയിൽ വേണ്ടെന്നു വെച്ച് അച്ഛമ്മയെ വിളിച്ചു


"അമ്മാ ...ഇവിടെ കൊറേ എലിക്കുഞ്ഞുങ്ങൾ .....എടുത്തിട്ടു പോകീൻ "


"നിനക്കെടുത്തു കളഞ്ഞാലെന്ത..." എന്നുള്ള മറു ചോദ്യവുമായി അച്ഛമ്മയും ഒരു കോലും കൊണ്ട് അച്ഛച്ചനും വന്നു .


അതിനെയെല്ലാം കൂടെ കോലുകൊണ്ട് കുപ്പമുറത്തിൽ തോണ്ടിയിട്ട് നടക്കുമ്പോഴും ഞാനൊന്നും പറയാതെ നിന്നു. ഒരിക്കൽ കൂടെ അവരെയെല്ലാം കാണണം എന്നുണ്ടായിരുന്നെങ്കിലും ...


ഇപ്പോഴവരെ കൊണ്ടുപോയി മുന്നിലെ തൊടിയിലേക്ക്‌ വലിച്ചെറിയും . പിന്നെ ചിലപ്പോൾ വല്ലപാമ്പോ , നായയോ ഭക്ഷണമാക്കും,അല്ലെങ്കിൽ ഉറുമ്പ് പൊത്തിക്കിടക്കും. പാവങ്ങൾ ഭൂമിയുടെ അവകാശികളുടെ കൂട്ടത്തിൽ എലികൾക്ക് ആരും സ്ഥാനം കൊടുത്തിട്ടില്ല ...!


എന്ത് ഭംഗിയാണ് കണ്ണ് പോലും തുറക്കാത്ത ആ കുഞ്ഞുങ്ങളെ കാണാൻ , ആരും കാണാതെ പണ്ട് ഇതുപോലെ ഓടിൽ നിന്നും വീണ എലിയെ വളർത്തിയിരുന്നു, സ്കൂളിൽ പോയി വരുമ്പോഴേക്കും അതിനെ ആ അച്ചാച്ചൻ എടുത്തുകളഞ്ഞിരിക്കുന്നു


അന്നത്തെ സങ്കടത്തിനു ശേഷം എലികളെ ഞാൻ വളർത്താറില്ല.
അടുക്കളയിൽ നിന്നും പാല് കട്ടെടുത്ത് ചെറിയ അടപ്പിലൊഴിച്ചു അതിനു കൊണ്ട് കൊടുക്കാറില്ല ,


ആരും കാണാതെ ഒരു പിടി അരിപോലും വാരിയെടുത്തു അതിനായി സൂക്ഷിക്കില്ലാ ,


അമ്മടെയും ചെറിയമ്മയുടെയും ടവ്വൽ എടുത്ത് തണുക്കാതിരിക്കാൻ പുതച്ച് കൊടുക്കാറില്ല .


അന്നുമുതലാണ് അച്ചാച്ചൻ എന്ന കൊലപാതകിയെ മനസ്സിലായിത്തുടങ്ങിയത് . അതിനു ശേഷം എത്ര എലികളെ ,പാമ്പുകളെ , തവളകളെ , കോഴികളെ ,മീനുകളെ അച്ചാച്ചൻ കൊന്നിരിക്കുന്നു .


നെല്ലുചാക്കുകൾ മാറ്റിയ ഭാഗത്ത് എന്നെ ഞെട്ടിച്ചു കൊണ്ട് ഓരോ ചാക്കിന്റെയും കാൽ ഭാഗത്തോളം നെല്ലും കൊറിച്ചു കളഞ്ഞിരിക്കുന്നു വിരുതന്മാർ , പിന്നെ ആ നെല്ലിന്റെ തോലെല്ലാം വാരിക്കൊണ്ട് കളയുമ്പോൾ ദേഷ്യവും തോന്നി അവയോട്..എന്തായാലും കള്ളന്മാരല്ലേ


ഞാൻ എന്റെ പണി വീണ്ടും തുടർന്നു. അതിനിടയ്ക്ക് ഊണ് കഴിക്കാൻ ഓരോരുത്തരായി വന്ന് പറഞ്ഞിട്ട് പോയി .


ഒരു പണി ചെയ്യാൻ തുടങ്ങിയാൽ അവസാനിപ്പിക്കുന്നവരെ ഒന്നും കഴിച്ചാൽ സമാധാനം ഉണ്ടാവില്ല എന്നതിനാൽ ഞാൻ പോയില്ല ആ പൊടിയിലും കരിയിലും എന്റെ ജോലി തുടർന്നു


വീടുവെച്ച അന്നുമുതലുള്ള പൊടിയുണ്ടാവും അവിടെ , എനിക്ക് ചെറുതായി ചുമയും വന്ന് തുടങ്ങിയിരുന്നു . അത് വക വെയ്ക്കാതെ അവസാനഘട്ടത്തിലേക്ക്‌ കടന്നു .


പഴയകാല ഓർമകളെ അയവിറക്കി പപ്പടക്കെട്ടെന്നു അറിയപ്പെട്ടിരുന്ന ഏറെ കുത്തിക്കുറിച്ചു നോവിക്കപ്പെട്ട എന്റെ പുസ്തകങ്ങളും

,
അറ്റം കടിച്ച് വൃത്തികെടാക്കപ്പെട്ട പേനകളും പെൻസിലുകളും, ചെറിയ കുറ്റി ചായപ്പെൻസിലുകളും


അമ്മയുടെയും ചേച്ചിയുടെയും വള കട്ടോണ്ടുപോയി പൊട്ടിച്ചു വലുതാക്കിയ വളച്ചില്ല് ശേഖരവും ,


ഞാനും കൂട്ടുകാരനും കൂടെ കുംഭക്കളി കാണാൻ പോയിട്ട് കാവടിയിൽ നിന്നും ആരും കാണാതെ പറിച്ചു കൊണ്ടുവന്നതും ,കൂട്ടുകാർ തന്നതും ,കാട്ടിൽ നിന്നും പെറുക്കിയതുമായ മയില്പീലികളും,പരുന്തിന്റെയും ,കോഴിയുടെയും കാക്കയുടെയും തൂവലുകളും


ഒറ്റയോ ? ഇരട്ടയോ കളിക്കാനായി രാവിലെയും വൈകീട്ട് മുടങ്ങാതെ പെറുക്കി ശേഖരിച്ചിരുന്ന മഞ്ചാടിക്കുരുവും,ആമക്കുരുവും (റബ്ബർ കുരു ). രാത്രി നേരത്ത് അമ്മായിയുടെ മകളുടെ കാണാതെ എണ്ണം കൂട്ടാൻ അവളുടെതിൽ നിന്നും വാരിക്കൊണ്ടിട്ടു എണ്ണം കൂട്ടിയത്


വിഷു കഴിഞ്ഞ പിറ്റേന്ന് പെറുക്കി കൂട്ടിയ മത്താപ്പ് പെട്ടികളുടെയും ,അടുക്കളയിൽ നിന്നും കാത്തിരുന്നു പെരുക്കുന്ന തീപ്പെട്ടി പെട്ടികളുടെയും കവറുകൾ,ബബ്ലിക്കം (ചൂയിംഗ്ഗം ) വാങ്ങുമ്പോൾ കിട്ടുന്ന കാർഡുകളും കളിക്കാനായി കൂട്ടി വെച്ചത്


ചോറും കൂട്ടാനും വെച്ച് കളിക്കാൻ പൊട്ടിയ പാത്രങ്ങളും ,അടുക്കളയിലെ പാത്രങ്ങളുടെ അടപ്പുകളും കട്ടോണ്ടുപോയി ഒളിപ്പിച്ച് വെച്ചത്, കുപ്പിയിലെ മൂടിയെല്ലാം ഊരിയെടുത്തതിന് അമ്മയുടെ അടുത്തു വാങ്ങിയ തല്ലുകൾ ഓർത്തപ്പോൾ അപ്പോഴും കാണിച്ചു കൊടുക്കാതെ സ്വകാര്യമായി സൂക്ഷിച്ച വസ്തുക്കളെ നോക്കി അഭിമാനം തോന്നി


ശില്പയുടെ മുത്തപ്പന്റെ അടിക്കാതെ ബാക്കി വരുന്ന ലോട്ടറികൾ തലേന്ന് അച്ഛൻ കൊണ്ടുവരുന്ന തിന്നാൻ (പലഹാരങ്ങൾ ) കഴിക്കാതെ എടുത്ത് വെച്ച് കൊടുത്ത് പകരം വാങ്ങിയവ - വിലമതിക്കാനാവാത്ത എന്റെ അന്നത്തെ പണം


വീട് പൊളിച്ചതിന്റെ ഓട്ട് കഷണങ്ങൾ...അല്ല എന്റെ കുട്ടികൾ ആയി ഞാൻ സൂക്ഷിച്ചു വെച്ചവ ....

ഇതിനു ഡ്രസ്സ്‌ ഉണ്ടാക്കാനായി എത്ര ഡ്രെസ്സുകൾ കത്തിയെടുത്തു മുറിച്ചിരുന്നു ...

തുരുംബെടുത്തു തുടങ്ങിയ ബ്ലേഡുകൾ ...അല്ല എന്റെ കത്തികൾ ....

ചിരട്ടകൾ - എന്റെ ചട്ടികൾ ....

കീറത്തുണികൾ -എന്റെ കട്ടിലുകൾ


എന്റെ ദൈവമേ ...!!!! ഞാനിത്ര തരികിട ആയിരുന്നല്ലോ ചെറുപ്പത്തിൽ . ഇതിലിപ്പോൾ ഞാൻ കട്ടതും എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിച്ചു സ്വന്തമാക്കിയതും മാത്രേ ഉള്ളല്ലോ .


ഇതെങ്ങാനും ഇപ്പോഴാരേലും കണ്ടാൽ എല്ലാം പോകും .....അത് ഞാൻ ആരും കാണാത്ത വശത്തേക്ക് മാറ്റി വെച്ച് സമാധാനത്തോടെ അടുത്ത ഭാഗത്തേക്ക് നടന്നു


ഇന്നുവരെ ഞങ്ങളുടെ വീടിനകത്തായി ഉപയോഗിച്ചിട്ടുള്ള വെള്ളം കുപ്പികൾ മുതൽ ,അടപ്പുപോയ പാത്രങ്ങൾ ,കേടുവന്നവ തുടങ്ങിയത് കൂട്ടിയിട്ടിരിക്കുന്നു ,ഒപ്പം ചെറിയച്ചന്റെ കല്യാണത്തിനു പലരും കൊണ്ട് തന്ന ഗിഫ്റ്റുകൾ ..അട്ടപ്പെട്ടികൾ ...ക്ഷണക്കത്തുകൾ ബാക്കി വന്നത്


ചെറിയച്ചന്മാരുടെ പുസ്തകങ്ങൾ, പരീക്ഷ എഴുതാൻ ആവേശത്തോടെ വാങ്ങിയ പാഡ് (അതിൽ വൃത്തികേടായി പലയിടത്തു കുത്തിക്കുറിച്ച എന്റെ പേരുകൾ -"വിദ്യ .വി, ആറാം തരം എ , ജി ബി യു പി എസ് . എത്തനൂർ )... മൈലാഞ്ചി ഇടാൻ വേണ്ടി വരച്ചു വെച്ച ചിത്രങ്ങൾ ...


ഇതെല്ലാം ഇനി ആവശ്യമുണ്ടാവുമോ എന്നറിയില്ല എങ്കിലും ഒഴിഞ്ഞ അട്ടപ്പെട്ടികളിൽ നിറച്ച് വൃത്തിയാക്കി വെക്കുമ്പോൾ എന്റെ മനസ്സ് പഠിക്കുന്ന സമയത്ത് കൂട്ടുകാരികളുടെ കല്യാണത്തിനു വലിയ പൊതിയുള്ള ഗിഫ്റ്റ് കൊടുക്കാൻ ഉള്ള പൈസയൊക്കെ എടുത്ത് ,കുടുക്കകൾ പോലും പൊട്ടിച്ചു കടയിൽ കയറിയിറങ്ങിയ കാഴ്ചയായിരുന്നു ...അവിടെയും ഇതുപോലെ കിടപ്പുണ്ടാകും ഞങ്ങടെ സമ്മാനങ്ങൾ


അതിനൊപ്പം തന്നെ അടച്ച കുപ്പികളിൽ മുക്കാലും ഉപയോഗിച്ച് മതിയാക്കിയ കട്ട പിടിച്ച പെയിന്റും ,പിന്നെ കേടായ പുളിയും ,അരിയും ,അവിലും ഒക്കെ കണ്ടു .


ഈ അരി കോഴിമുട്ട എടുത്ത് വെച്ചിട്ട് മുട്ടയൊക്കെ പൊരിച്ചും ,അണവെച്ചും (പ്രസവിക്കാൻ ) കഴിഞ്ഞപ്പോൾ മാറ്റിയിട്ടതാണ്


ഒപ്പം പൊട്ടിയ ചിരവകൾ ,ഇസ്തിരിപ്പെട്ടി ,കസേരകൾ ,ത്രാസ് ,കേടായ മിക്സി ,എമർജെൻസി , കറന്റ്‌ വന്നപ്പോൾ ഉപയോഗിക്കാത്ത മണ്ണെണ്ണ വിളക്കുകൾ ...


അതെല്ലാം എടുത്ത് കഴുകി വൃത്തിയാക്കാൻ പുറത്തെടുത്തു വെച്ചു. ചെറിയമ്മ അപ്പോൾ തന്നെ അതിലെ വന്ന് സാധനങ്ങൾ എല്ലാം എടുത്ത് കഴുകാൻ കൊണ്ടോയി ഒപ്പം ചോറ് എന്താ ഉണ്നുന്നില്ലേ ചോദിച്ചു വഴക്കും പറഞ്ഞു

ഇനി കുറച്ചു സാധനങ്ങളെയുള്ളൂ എന്ന് കണ്ടപ്പോൾ എനിക്ക് സന്തോഷമായി . അതും കൂടെ കഴിഞ്ഞാൽ ഒന്ന് സമാധാനായി വിശ്രമിക്കാം . പക്ഷെ അതിനടുത്ത് ചെന്നപ്പോഴാണ് അതിപുരാതനമായ വസ്തുക്കളുടെ ശേഖരം എന്ന് ബോധ്യപ്പെട്ടത്

എന്റെ ഒര്മവെച്ചു തുടങ്ങുന്ന കാലം മുതൽ അവയെല്ലാം ഇവിടെയുണ്ട് . അന്ന് കുറച്ചുണ്ടായിരുന്നത് ഇപ്പോൾ ഒരുപാടായെന്നു മാത്രം . ഇതിന്റെയവകാശി എന്റെ അച്ചച്ചനാണ് .


ഇരുമ്പ് ,ചെമ്പ് തുടങ്ങിയ ലോഹങ്ങൾ കൊണ്ടുള്ള സാധനങ്ങൾ കൂടുതലായി ഇവിടെത്തെ ഓരോ പാത്രങ്ങളിലും ഉണ്ട് . പലതരത്തിലുള്ള തുരുംബെടുത്തു തുടങ്ങിയതും അല്ലാത്തതുമായ ആണി , സ്ക്രൂ , ആക്ഷൻ ബ്ലേഡ് ,പഴയ ഷേവ് സെറ്റ് , കത്തി ,കവണ ,കൊടുവാളിന്റെ (വെട്ടുകത്തി ) സാധനങ്ങൾ , വിജാഗിരി ,പല തരത്തിലുള്ള കമ്പി കഷണങ്ങൾ


സൈക്കിൾ ന്റെ സാധനങ്ങൾ ,ടൂബുകൾ ,കാലുപൊട്ടിയ കണ്ണടകൾ , കുടകൾ ,സൂചികൾ ,ബ്രഷുകൾ പുളിതല്ലാൻ ഉള്ള കോലുകൾ, വൈക്കോല് തല്ലാനുള്ള കോലുകൾ , പിന്നെ പഴയ കണ്യാർ കളിയുടെ വസ്ത്രങ്ങൾ, ഇരുമ്പ് പെട്ടികൾ , നാഴി ,ഇടങ്ങഴി ,വളയങ്ങൾ, കുറച്ചു പൈസകൾ , തൂക്കുന്ന കല്ല്‌ (കട്ട ), പാൽ അളക്കുന്ന പാത്രങ്ങൾ .....

തീരില്ല പറഞ്ഞാൽ...

എന്തും ഉണ്ട് അച്ചച്ചന്റെ അടുത്ത്


ഒന്നും കളയാറില്ല ,

 ആർക്കും നശിപ്പിക്കാൻ കൊടുക്കാറുമില്ല .....

കൃത്യമായി എണ്ണം പറഞ്ഞ് എടുത്ത് വെക്കും ചെറിയ ആണിയും പലക കഷണവും കൂടി ....


ഇതെല്ലാം ഇനിയും ആവശ്യം വരുമോ എന്നറിയില്ല പക്ഷെ ...


കിട്ടുന്ന ഓരോ തുണ്ടും മുറിയും അച്ചാച്ചൻ കരുതിവെക്കും ഇന്നല്ലെങ്കിൽ നാളെ ആവശ്യം വരുമെന്ന ചിന്തയോടെ ...


അന്ന് അതിനായി കഷ്ട്ടപ്പെടാതിരിക്കാൻ ...




പേന വാങ്ങാൻ എളുപ്പമാണ് പക്ഷെ പേനയ്ക്കൊരു മൂടി വാങ്ങാൻ കഷ്ട്ടാ ......!!!!!!!!


 അതിജീവനം
*************





കട്ടിലിനരികെ വീണു കിടന്ന വസ്ത്രങ്ങൾ തിരഞ്ഞു പിടിച്ച് തന്റേതു മാത്രം കണ്ടെത്തി തലേന്നെത്തെ പോലെ വീണ്ടും ധരിക്കുമ്പോൾ കട്ടിലിൽ അബോധാവസ്ഥയിൽ എന്നോണം കിടക്കുന്ന മനുഷ്യനെ രൂക്ഷമായൊന്നു കൂടെ നോക്കി


ഇന്നലെയാണ് ഇങ്ങനെയൊരു നോട്ടമെങ്കിൽ തളർന്ന് കിടക്കുന്ന സഹോദരന് വേണ്ടിയുള്ള ധനസമാഹരണത്തിന് ഇനിയും മൂന്നോ നാലോ രാത്രികൾ കൂടെ ഈ ശരീരം വാടകയ്ക്ക് നൽകണമായിരുന്നു


കൊടുങ്കാറ്റിന് അപ്പുറമുള്ള ശാന്തമായ അയാളുടെ ഉറക്കത്തിലേക്ക് വീണ്ടും വീണ്ടും നോക്കവേ അവൾക്ക് ദേഷ്യം കൂടി വന്നു .

ആരുമറിയില്ല ഇങ്ങനെയൊരു സ്ഥലത്ത് തന്നോടപ്പമാണ് ഇയാളെന്ന് ആർക്കും അറിയില്ല . കൊന്നു കളഞ്ഞാലോ എന്ന് പെട്ടെന്ന് തോന്നി


ഭാര്യയുണ്ട് ,

വിവാഹപ്രായം എത്താനായ മകളുണ്ട് ,

എന്നിട്ടും തന്നെത്തെടി വരാൻ നാണമില്ലേ ഇയാൾക്ക് എന്നുള്ളത് അല്പം ദേഷ്യത്തോടെ ഓർത്തു,


അതെ സമയം താൻ പോയിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ട സഹോദരനെ ഓർത്തപ്പോൾ തന്നോട് തന്നെ അവന്ജത തോന്നി


നേരം എട്ടുമണിയാവാനായി താൻ ചെന്നിട്ടു വേണം ശരീരം തളർന്ന അവനെ മാറ്റിക്കിടത്താനും,

കുളിപ്പിക്കാനും ,

ബാത്ത്റൂമിൽ കൊണ്ടുപോകാനും ,

ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും മരുന്ന് കൊടുക്കാനും ,

നാളെ അഡ്മിറ്റ്‌ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തു തീർക്കാൻ


എത്ര കഷ്ട്ടപ്പെട്ട് തന്നെ ബി - ടെക് വരെ പഠിപ്പിച്ചതാണ് ,

അവസാന സെമസ്റ്റെർ ആയപ്പോൾ അമിതവേഗത്തിൽ വന്ന ലോറി നശിപ്പിച്ചത് കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ,

ആകെ ഉണ്ടായിരുന്ന മകൻ മരിക്കുകയും ചേട്ടത്തി ആ ദുഖത്തിൽ ഭ്രാന്താശുപത്രിയിൽ ആവുകയും സഹോദരൻ ശരീരം തളരുകയും ചെയ്തപ്പോൾ ഓടി വന്നതായിരുന്നു അവസാന പരീക്ഷയും ഉപേക്ഷിച്ച്


പിന്നീടൊരിക്കലും പഠിക്കാത്തതിനെ കുറിച്ച് ഓർത്തു വിഷമിച്ചിട്ടില്ല .

വലിയ സാമ്പത്തിക സ്ഥിതിയോന്നുമില്ലാത്ത കുടുംബത്തെ രക്ഷിക്കാൻ എന്തൊക്കെ ജോലികൾ ചെയ്തു

എത്ര എത്ര വേഷം കെട്ടലുകൾ....


മാസാവസാനം മുടങ്ങാതെ ചേട്ടത്തിയമ്മയുടെ ചികിത്സയ്ക്കുള്ള ഫീസ്‌ ...

ചേട്ടന്റെ മരുന്നും ചികിത്സയും ...

ഭക്ഷണം ...

കടക്കാരുടെ ബഹളം ....

വാടക ...

ആവശ്യങ്ങൾ കൂടി കൂടി വന്നപ്പോൾ ആദ്യമാദ്യം സഹായങ്ങൾ നീട്ടിയവർക്ക് മുന്നിൽ കൈനീട്ടിത്തുടങ്ങി ....

പിന്നീടെപ്പോഴൊക്കെയോ അവരുടെ കുറ്റപ്പെടുത്തലുകളും വേതാളമായി തോളിൽ തൂങ്ങേണ്ട ഗതി ഓർത്തപ്പോഴും അത്രനാളത്തെ ഗമയും അന്തസ്സും എല്ലാം കളഞ്ഞ് പണിക്കിറങ്ങി തുടങ്ങി

തുണിക്കടയിൽ ,

സൂപ്പർ മാർക്കറ്റിൽ ,

കണക്കെഴുത്തുകാരിയായി ,

പിന്നെ എപ്പോഴൊക്കെയോ

വീട്ടു ജോലിക്കാരിയായി ,

പിന്നെ ഇഞ്ചിപണി,

പാടത്തെ പണി,

കെട്ടുപണിക്കാരുടെ കൂടെ ,

ചായക്കടയിൽ ,ആ പരിചയത്തിൽ ഹോട്ടെലിൽ ,

വെച്ചുകൊടുപ്പിന്,

വിളമ്പി കൊടുപ്പിന്

അവസാനം


 തന്നെത്തന്നെ കാഴ്ചവെക്കാൻ


പഴയകാലം മനസ്സിൽ തെളിഞ്ഞപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

പെട്ടെന്ന് അറിയാതെ തുളുംബിയ കണ്ണുനീരിനെ ദുപ്പട്ടയുടെ തുമ്പ് കൊണ്ട് തുടച്ചു, ബാത്ത്റൂമിലേക്ക്‌ തിരിയുന്നിടത്ത് വാഷ്‌ബേസിന് മുകളിലെ വലിയ കണ്ണാടിയിൽ അൽപനേരം നോക്കിയപ്പോൾ ആ പാട്ട് അവളുടെ കാതുകളിൽ പതിയെ ഇരച്ചു വന്നു ,അതോടൊപ്പം ചെറിയ കണ്ണിലെ നനവിന്റെ വ്യാപ്തം വർദ്ധിച്ചപോലെ അനുഭവപ്പെട്ടു


"ഓരോരോ വാക്കിലും നീയാണെൻ സംഗീതം ...ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ ..ഹൃദയ മന്ദാരമല്ലെ നീ ....."


എൻജിനീയറിംഗ് കോളേജ്ന്റെ ഗ്രൌണ്ട് ലേക്കുള്ള വഴിയരികിലെ പൂവാകച്ചോട്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി തന്റെ വീണയെ കാത്തിരുന്ന മനു ഇപ്പോൾ എവിടെയായിരിക്കുമോ എന്തോ ....


തന്റെ നേർക്ക്‌ നീളുന്ന ഓരോ നോട്ടങ്ങളെയും വെറുത്തിരുന്ന അവന്റെ മാത്രമെന്ന സ്വാർത്ഥതയോടെ തന്നെ സ്നേഹിച്ചിരുന്ന തന്റെ മനു. ... തനിക്കേറെ ഇഷ്ട്ടപ്പെട്ട ഈ പാട്ട് എത്ര തവണ പാടിത്തന്നിരിക്കും ....


കണ്ണാടിയുടെ മുന്നിൽ തന്റെ പ്രതിരൂപം കാണാൻ നിൽക്കാതെ രണ്ടുമൂന്നു തവണ മുഖം കഴുകി ഓർമകളെ ഒപ്പം കഴുകി കളഞ്ഞെന്ന വിശ്വാസത്തിൽ തിരികെ അയാളുടെ അടുത്ത് കട്ടിലിൽ കയറിയിരുന്നു . ടേബിളിൽ മടക്കി വെച്ച പത്രം എടുത്തു


തലേന്ന് രാത്രി ഹോട്ടെലിൽ കയറുമ്പോൾ അയാൾ വെച്ചിരുന്നതാണ് , പിന്നെയതിന്റെ ആവശ്യം വന്നില്ല . ഭക്ഷണം കഴിക്കാൻ പോലും സാവകാശം തന്നില്ല . ഇന്നലെ ചേട്ടത്തിയെ കാണാൻ പോയി ഏറെ ക്ഷീണിച്ചാണ് എത്തിയത് .

ചേട്ടന് ഭക്ഷണം കൊടുത്തതും നൈറ്റ്‌ഡ്യൂട്ടി ക്ക് സമയമായെന്ന് പറഞ്ഞ് ഓടുകയായിരുന്നു , ഒന്നും അറിയണ്ട ചേട്ടൻ ...

അറിയാത്ത ഏതൊക്കെയോ നല്ലവരായ സുമനുസ്സുകൾ തരുന്ന സഹായമായിരിക്കട്ടെ എല്ലാം ...

അങ്ങനെ അറിയൂ ..

അങ്ങനെയേ പറയൂ ഇനിയും ...


എത്രകാലം ഇങ്ങനെ ജീവിക്കുമേന്നറിയില്ല എങ്കിലും ...

ചേട്ടന് അസുഖമൊന്നു ശരിയായാൽ എല്ലാം അവസാനിപ്പിച്ച് മടങ്ങണം തനിക്ക്. പെട്ടെന്നുള്ള അത്യാവശ്യത്തിനു പണം തരാം എന്ന് പറഞ്ഞു വിളിച്ചപ്പോൾ ചേട്ടന്റെ പ്രിയ കൂട്ടുകാരനെ വിശ്വസിച്ചു കൂടെ ചെന്ന ദിവസം ...

ഇല്ല .............മൂന്നു - നാല് മാസമായി അതിനു ശേഷമെത്ര പേരുടെ കൂടെ രാവും പകലും ഈ ശരീരം യാതൊരു മടിയുമില്ലാതെ കാഴ്ച്ചവെചിരിക്കുന്നു

എന്നിട്ടും അതൊന്നും മനു ആ ദിവസങ്ങളിൽ നൽകിയ സ്നേഹചുംബനത്തോളം പോലും തന്നെ ഇഷ്ട്ടപ്പെടുത്തിയിട്ടില്ല .

 അതുകൊണ്ടാവും കണ്ണടച്ച് വരവേറ്റത് ഓരോ അന്നദാതാവിനെയും


അവൾ പത്രമെടുത്ത് പതിയെ നിവർത്തി വച്ച് , ഓരോ വാർത്തയായി മറിച്ചുകൊണ്ടിരുന്നു .


അതിനിടയ്ക്ക് ഉണർന്ന അയാൾ അവളുടെ നനഞ്ഞ മുടി ഒതുക്കി വെച്ച് തന്നോട് ചേർത്ത് പിടിച്ചു . അവൾക്കു ദേഷ്യം തോന്നിയെങ്കിലും ഇഷ്ട്ടമായെന്ന പോലെ ചിരിച്ചു


"വീണ പത്രമൊക്കെ വായിക്കുമോ ?" അതിനു മുൻപും അവളോടൊത്ത് കഴിഞ്ഞ നാളുകളിൽ അയാളീ ശീലം കണ്ടിട്ടിട്ടില്ല


"അതെന്താ ...വായിചൂടെ എനിക്ക് ?" അവൾ തമാശ രൂപേണ മറുപടി കൊടുത്തു


"ഇതിനു മുൻപ് വീണ എപ്പോഴും ഫോണിൽ നോക്കിയിരിക്കുകയാവും ഞാൻ ഉണരുമ്പോൾ...ഇന്നാദ്യമായ പത്രം ...'"


അവൾ അലസമായി അടുത്ത പേജ് മറിക്കുന്നതിനിടയിൽ "അതിനു അന്നൊന്നും മുറിയിൽ പത്രം ഇല്ലായിരുന്നല്ലോ , അതുകൊണ്ട് ഫെയ്സ്ബുക്ക്‌ നോക്കും ..അത്ര തന്നെ "


അയാൾക്ക്‌ ചെറിയൊരു അമ്പരപ്പാണ് ആദ്യം തോന്നിയത് . പുതിയ ഐറ്റം എന്ന് പറഞ്ഞ് കൂട്ടുകാരൻ പരിചയപ്പെടുത്തുമ്പോൾ അക്ഷരാഭ്യാസം ഇല്ലാത്ത സാധാരണ പെണ്ണുങ്ങളെ പോലെ എന്ന് കരുതി ...പിന്നെ ഫോണും പിടിച്ചിരിക്കുമ്പോൾ ചിത്രം നോക്കുകയാവും എന്നും ...


"വീണ എഫ് ബി ഒക്കെ നോക്കുമോ ..."?


"നോക്കും ..."


"അപ്പോൾ തന്റെ ഡീലിംഗ്സ് എല്ലാം അതുവഴിയാണോ ...?"


അവൾക്കു കലശാലായ ദേഷ്യം വന്നെങ്കിലും നിയന്ത്രിച്ചു കൊണ്ട് മുഖത്തൊരു ചിരി വരുത്തി , ടേബിളിനു മുകളില നിന്നും കയ്യെത്തി തന്റെ ഫോൺ എടുത്ത് എഫ് ബി ഓപ്പൺ ചെയ്ത് അയാൾക്ക്‌ നേരെ നീട്ടി

" ഒന്ന് നോക്കൂ "

"എന്താ ....?"

"എന്റെ ഡീലിംഗ്സ് എങ്ങനെയെന്നു അറിയണ്ടേ ?"

അയാൾ ചെറു ചിരിയോടെ അത് വാങ്ങി വെറുതെ ടൈം ലൈൻ നോക്കി , കഥകളും ,കവിതകളും ,മനോഹര ചിത്രങ്ങളും കൊണ്ട് നിരഞ്ഞിരുന്നപ്പോൾ അയാൾ ആവേശത്തോടെ ഇൻബൊക്സ് തുറന്നു ഓപ്പൺ ചെയ്യാതെ കിടക്കുന്ന +99 കിടന്ന ലിസ്റ്റ് അല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല .


ഫ്രണ്ട് ലിസ്റ്റിൽ തിരഞ്ഞപ്പോഴും ഒന്നോ രണ്ടോ പേരെ മാത്രമാണ് അയാൾക്ക്‌ കാണാൻ കഴിഞ്ഞത് . അതിനു ശേഷം ഗ്രൂപുകളിലും ലൈക്കേഡ് പേജുകളിലും നോക്കുമ്പോൾ അയാളുടെ മുഖത്തു അവിശ്വസനീയത നിറഞ്ഞു സാഹിത്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു ഒരിടത്തും . ചെറിയൊരു ജാള്യത്തോടെ അവൾക്കു നേരെ ഫോൺ നീട്ടുമ്പോൾ ചോദിച്ചു


"വീണ ...ഐ അം സോറി ..... ഞാൻ കരുതി ...."


"കുറച്ചു സെക്സ് റാക്കെറ്റ് ന്റെ ഗ്രൂപ്പുകളും ,വരവും പോക്കും ഹൊട്ടെലും പണവും കുറിച്ച സന്ദേശങ്ങളും ,പിന്നെ വിവിധ ഭാവത്തിലുള്ള അർദ്ധനഗ്ന ചിത്രങ്ങളും ...."


"വീണ പ്ലീസ് .... സാധാരണ അങ്ങനെയാണ് കാണാറ് ...അതുകൊണ്ടാണ് ഞാൻ "


"വേശ്യയ്ക്ക് എന്താ മറ്റെല്ലാം നിഷിധമാണോ... ഞങ്ങൾ ഒരു പ്രതേക ജീവി വർഗമല്ല എന്നത് മറക്കണ്ട ...മനുഷ്യർ തന്നെ.... വികാരവും വിചാരവും ഞങ്ങൾക്കും ഉണ്ട് ?"


"അല്ല ...ഞാൻ പറഞ്ഞെന്നു മാത്രം .... ഇതല്ലാതെ എത്ര തൊഴിലുകൾ ഉണ്ടായിരുന്നു ഗതികേടിന്...?


"ആഗ്രഹം ഇല്ലാതെയല്ല ആരും സമ്മതിക്കണ്ടേ ...മാസത്തിൽ കിട്ടുന്ന മൂവായിരം രൂപയ്ക്കായി പണി ചെയ്യാനും വിയർപ്പിന്റെ വില എന്തെന്ന് മനസ്സിലാക്കാനും ഉള്ള സാമാന്യബോധം ഒക്കെയുണ്ട് ...പക്ഷെ ചെലവുകൾ താങ്ങാനാവാതെ വരുമ്പോൾ ...പെട്ട് പോകുന്നതാണ് ....ഒരിക്കൽ പോലും ഇഷ്ട്ടം തോന്നിയിട്ടല്ല "


എന്റെ വീട്ടിലെ സ്ത്രീകളെ ഞാനൊരിക്കലും ഇതുപോലെ അവസ്ഥയിൽ എത്തിക്കില്ല . എന്റെ ഭാര്യയെ ഓർക്കുമ്പോൾ എനിക്കിപ്പോൾ അഭിമാനം തോന്നുന്നു ..അവളെത്ര പാവമാണ് ....."


"ശരിയാകും .....അവരെപ്പോഴും നല്ലവരായി ജീവിക്കട്ടെ ,ഇതുപോലെ ഉള്ളവരാരും മറ്റു പെണ്ണിന് ഈ അവസ്ഥ ഉണ്ടാവണം എന്ന് ആശിക്കില്ല .

ആഗ്രഹമാണ് മക്കളും കുടുംബവും ജീവിതവും പ്രണയവും എല്ലാം ..പക്ഷെ സ്വയം ബലിയാടുകളായി മാറേണ്ടി വരുന്ന ചിലരുണ്ട് ,അമ്മയും മകളും മരുമകളും എല്ലാം ആവാൻ ഒരുപാട് ഇഷ്ട്ടാണ് അതെല്ലാം മനസ്സിലൊതുക്കി മുഖത്തു ചായം തേച്ചു നിങ്ങളുടെ മുന്നിലെത്തുമ്പോൾ ....


ജനിച്ചപ്പോൾ മുതൽ സൌഭാഗ്യങ്ങളുടെ ഇടയിൽ ജീവിച്ച പെണ്ണ് ...എന്ത് ചോദിച്ചാലും നൽകുന്ന രക്ഷിതാക്കൾ ....വിവാഹം ചെയ്ത് കൊണ്ട് വന്നിടത്ത് നിങ്ങളും കുടുംബവും സന്തോഷത്തോടെ സ്വീകരിക്കുന്നു ,,,

ഏറെ സ്നേഹത്തോടെ നോക്കുന്നു ...അവൾക്കു ദൈവ വിശ്വാസവും ...എല്ലാവരോടും സ്നേഹവും ....ശുദ്ധമായ മനസ്സും സ്വഭാവവും എങ്ങനെ ഇല്ലാതിരിക്കും ...


പക്ഷെ അത്പോലെയല്ല മറ്റു സ്ത്രീകളുടെ കാര്യമെന്ന് മറക്കണ്ട ..... സമ്പന്ന വർഗം മാത്രമല്ല മാഷെ സ്ത്രീകൾ ...ഗതികേടിന്റെ അങ്ങേയറ്റം വരെ സഹിച്ചും കുടുംബം നോക്കുന്നവരും ഉണ്ട് ...നിങ്ങള് കാണാതെ പോകുന്നതാ ..


പട്ടുടുപ്പിട്ടു അവൾ കൂടെ വരുമ്പോൾ പാതയോരത്ത് അവളുടെ പ്രായത്തിലുള്ള പെണ്ണ് കീറിപ്പറിഞ്ഞ,മുഷിഞ്ഞ വസ്ത്രവുമായി പണിയെടുക്കുന്നത് കണ്ടിട്ടുണ്ടോ ?

കയ്യും കാലും ഇല്ലാതെ പോലും ഇഴഞ്ഞു നീങ്ങി തെണ്ടുന്നവരെ കണ്ടിട്ടുണ്ടോ ?

കണ്ണ് പൊട്ടുന്ന വെയിലിലും പണിയെടുക്കുന്നത് കണ്ടിട്ടുണ്ടോ ?

വഴിയരികിലെ മരത്തിൽ കെട്ടിയ താൽക്കാലിക തൊട്ടിലിൽ കുഞ്ഞിനെ നോക്കി നോക്കി പണി ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ ....?

വൃദ്ധ സദനത്തിൽ പോലും എത്തിക്കാതെ തെരുവിൽ കിടന്നു ചത്തു മുനിസിപ്പാലിറ്റിക്കാര് എടുത്തോണ്ട് പോകുന്ന കണ്ടിട്ടുണ്ടോ ?


അയാൾ ഒന്നും മിണ്ടാതെ പത്രത്തിൽ മുഖം താഴ്ത്തി സംസാരിക്കുന്ന അവളുടെ വാക്കുകൾക്ക് കാതോർത്തു. വെറുമൊരു വേശ്യയുടെ മാത്രം വാക്കുകളല്ല മറിച്ച് ഏറെ ചിന്തിക്കാൻ കഴിയുന്ന പെണ്കുട്ടിയെ പോലെ തോന്നി .


"ഇല്ല ....." താഴ്മയുടെ സ്വരത്തിൽ അയാൾ മൂളി


" നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല . വീട്ടിൽ സ്നേഹിക്കാൻ ഭാര്യയും കൊഞ്ചിക്കാൻ മക്കളും തളരുമ്പോൾ താങ്ങായി ബന്ധുക്കളും എന്തിനും കൂടെ നിൽക്കാൻ സുഹൃത്തുക്കളും ആരെയും ആശ്രയിക്കാതിരിക്കാൻ ജോലിയും സാമ്പത്തികശേഷിയും ഉണ്ട്

അത് കൂടാതെ ഇതുപോലെ ഇടയ്ക്ക് ശരീരത്തിന്റെ നിലയ്ക്കാത്ത ആസക്തി തീർക്കാൻ എത്രയായാലും എറിഞ്ഞു കൊടുക്കുന്ന പണത്തിനായി ചുറ്റും ഇരച്ചുകൂടുന്ന ഞങ്ങളെ പോലുള്ളവരും അപ്പോൾ ഇങ്ങനെ പറയുന്നതിൽ തെറ്റില്ല .

നിങ്ങൾക്ക് അറിയാമോ വീട്ടിൽ നിങ്ങളെ പ്രതീക്ഷിച്ചുള്ള ഭാര്യയെ മറന്ന് എന്റെ അരികിലെത്തുമ്പോൾ എനിക്കും നിങ്ങൾക്കും വ്യത്യാസമില്ലാതാവുന്നു ....

 അവളുടെ നിങ്ങൾക്ക് വേണ്ടിയുള്ള ഓരോ കാത്തിരിപ്പും,പ്രാർത്ഥനയും നിങ്ങളുടെ മേൽ വന്നു വീഴുന്നത് അറിയുന്നില്ലേ നിങ്ങൾ ?


എനിക്ക് പ്രശ്നമില്ല . ഇപ്പോൾ എനിക്ക് വേണ്ടത് പണമാണ് ...പണം മാത്രം ...നിങ്ങളുടെ കൂടെ കിടന്നു തരുമ്പോഴും നിങ്ങളുടെ പരാക്രമങ്ങൾക്ക് ചെറുചിരിയാൽ മറുപടി തരേണ്ടി വരുമ്പോഴും നിങ്ങളെ ഞാനൊരിക്കൽ പോലും സ്നേഹിച്ചിട്ടില്ല .

നിങ്ങൾ തരുന്ന പണത്തിന്റെ എണ്ണം എന്റെ ആവശ്യത്തിനോത്തു കൂട്ടിക്കിഴിക്കുകയായിരുന്നു
നിങ്ങൾ നാളെയും വരണം ...ഞാൻ വരും .... എന്റെ ആവശ്യം അവസാനിക്കും വരെയും നിങ്ങൾ വിളിക്കുമ്പോൾ ഞാൻ വരും .... അപ്പോഴൊന്നും നിങ്ങൾക്കെന്നെ തൃപ്തിപ്പെടുത്താൻ കഴിയില്ല ,

എനിക്ക് നിങ്ങളെ തൃപ്തിപെടുത്താൻ കഴിയുന്നു എന്ന തോന്നലിൽ നിങ്ങൾ വീണ്ടും വരും ജീവിതത്തിന്റെ എല്ലാ സൌഭാഗ്യവും മാറി മാറി മുന്നിലെത്തുന്ന പെണ്ണിന്റെ മടിക്കുത്തിലാണ് എന്ന മൂഡ വിശ്വാസം കൊണ്ടാവാം ...."


അവളുടെ മീതെയുള്ള പിടി പതുക്കെ അയയുന്നത് അവളറിഞ്ഞു ,അത്രനേരം ലോകം കീഴടക്കിയ സന്തോഷമുഖഭാവം പെട്ടെന്ന് മാഞ്ഞതും , അവൾക്കുള്ളിൽ അന്നുവരെ കിട്ടാത്ത തൃപ്തി തോന്നി


"വീണ .... താൻ പറഞ്ഞത് ശരിയാണ് ..... പിന്നെന്തിനാണ് ഇത്രയും സഹകരിച്ചു ഒരെതിർപ്പും ഇല്ലാതെ നീീയെനിക്കു മുൻപിൽ കിടന്നു തരുന്നത് ?"


"അതെന്റെ ഗതികേടാണ് ..... എന്റെയല്ല ഇതുപോലെ നിങ്ങളുടെ ലോകം ജീവിക്കാൻ സമ്മതിക്കാത്ത ഒരുപാടുപേരുടെ ഗതികേട് ....നിങ്ങൾ തരുന്ന പണത്തിനു വേണ്ടി മാത്രം ..."

"അല്ലെങ്കിലും ആണിന് അവന്റെ മുൻപിലെത്തുന്ന പെണ്ണിനെ വേണ്ട , കിട്ടാത്തത് നേടിയെടുക്കലാണ് ഇഷ്ട്ടം ...തകരുന്ന ഒരുപാട് സ്വപ്നങ്ങളെ കുറിച്ച് അറിയണ്ട ആർക്കും,"

പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു , അത് കണ്ടപ്പോൾ അയാൾ പിന്നെയും അസ്വസ്ഥമായി ....

"അയ്യേ ..ഇത്രയും ഉശിരോടെ സംസാരിക്കുന്ന പെൺകുട്ടി കരയുകയോ ...."

അയാൾ വാക്കുകളിൽ ചിരി വരുത്താൻ ശ്രമിച്ചു പറഞ്ഞു
അതുകേട്ടപ്പോൾ അവൾ മുഖം തുടച്ച് കൊണ്ട് പത്രം അയാൾക്ക്‌ നേരെ നീട്ടി

"കണ്ടോ ഞങ്ങളൊക്കെ ഇവിടെയുണ്ടായിട്ടും .......എന്നിലൊന്നുമില്ലാത്ത എന്താണ് അവളില ഉണ്ടായിരുന്നത് ...."

അയാൾ അത് വാങ്ങി നിവർത്തി നോക്കി "ജിഷ വധക്കേസ് : നാലുപേർ പിടിയിൽ"

അവൾക്കു നേരെ തിരിഞ്ഞ് '"കണ്ടാൽ സഹിക്കില്ല .....പാവം ...."

"ഇത്തരം കേസുകളിലെ പ്രതികൾക്ക് മരണശിക്ഷ തന്നെ നൽകണം.... ചക്ക പഴുക്കാൻ വെക്കുന്നത് പോലെ വെട്ടി വെച്ചിട്ട് എന്നും പോയി മണപ്പിച്ചു നോക്കുന്ന പോലെയാവരുത് ....കൊല്ലണം എത്രയും പെട്ടെന്ന് ....സ്ത്രീത്വത്തിന്റെ വിലയെന്തെന്ന് മാനിക്കാൻ കഴിയുന്ന പുരുഷന്മാരും ഉണ്ടെങ്കിലെ നാടിനു നിലനിൽപ്പുള്ളൂ..."


"ശരിയാണ് വീണ പക്ഷെ ...ഒരാളെ കൊല്ലുക എന്നൊക്കെ പറയുമ്പോൾ ...."


"ഇന്നത്തെ ഈ ഒരു കൊല ആയിരിക്കും ചിലപ്പോൾ നാളെ നിങ്ങളുടെ ഭാര്യയെയും മകളെയും ഇതുപോലുള്ളവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്തുക "

"ഉം ...ശരിയാണ് ..... മറുപടി കൊടുത്തെ മതിയാവൂ .....അതിനു സാധികാതെ പോയത് കൊണ്ടല്ലേ സമീപകാലത്തായി ഇവിടെ ഇരുനൂറ്റി ഇരുപത്തി നാല് സ്ത്രീപീഡനകേസ് പ്രതികളെ വിട്ടയച്ചത് ,,,പറയാൻ എളുപ്പമാണ് വീണ ...പക്ഷെ കാര്യമില്ല ....ഇനിയും ആവർത്തിക്കപ്പെടും..."

"ശരിയാണ് ....ആർക്കും അറിയില്ല ഇഷ്ട്ടമാല്ലാത്ത ഒരാൾ നമ്മളെ തൊടുമ്പോൾ മനസ്സിനുണ്ടാവുന്ന വേദന എന്തുമാത്രമെന്ന്.... തൊഴിൽ ഇതെങ്കിലും ഞാനും ഒരു പെണ്ണല്ലേ മാഷെ സഹിക്കുന്നില്ല കാണുമ്പോൾ ...."

"ഉം ...."

"ശരീരം മുറിയുന്നതിലും വേദനിച്ചിരിക്കും ....മനസ്സിന് ...." അവൾ വാഷ്‌ബേസിന് അരികിലേക്ക് ഒരിക്കൽ കൂടി എഴുന്നേറ്റു പോയി മുഖം കഴുകി വന്നു

"നിന്നെ എനിക്ക് മനസ്സിലാകുന്നില്ല വീണ ..... നിന്റെ അന്നമാണ് ഇത് എന്നിട്ടും എന്താണ് ഇതുപോലെ സംസാരിക്കുന്നത്? "


"നിങ്ങൾ പോയാലും നാളെ രാത്രിയിലേക്ക്‌ ഇതിലുമേറെ പണം നല്കി ചിലപ്പോൾ ആള് വന്നെന്നിരിക്കും ....നൈമിഷികമായ ആ സന്തോഷത്തിലും വലുതല്ലേ നിങ്ങൾ പറഞ്ഞ ഭാര്യയുടെ ആത്മസമർപ്പണം ??????

പിന്നെ അയാൾ ഒന്നും പറഞ്ഞില്ല ധൃതിയിൽ ഷർട്ട് എടുത്ത് അണിഞ്ഞു ,. പേഴ്സ് തുറന്ന് തലേന്ന് ഓഫർ ചെയ്ത പണത്തിലും കൂടുതലായി അയാളുടെ കൈവശം ഉണ്ടായിരുന്നത് എല്ലാം അവൾക്കുനേരെ നീട്ടി


"ഇതെന്താ ഇത്രയും ....കണക്കു തെറ്റിയോ ? അവൾ ചിരിയോടെ അന്വഷിച്ചു

"ഇല്ല വീണ .... നീ പറഞ്ഞത് ശരിയാണ് .... പണത്തിലും പിടിച്ചു വാങ്ങലിലും അല്ലാതെ കിട്ടുന്ന സന്തോഷം മതിയെനിക്ക് ....

അതുമാത്രം.....ഇനിയൊരിക്കലും നിന്നെ പോലെ ഗതികേടുമായി ജീവിക്കാൻ നെട്ടോട്ടമോടുന്ന ഒരു പെണ്ണും എന്റെ മുൻപിൽ അർത്ഥമില്ലാതെ കിടന്നു തരണ്ട .....

ഇത് നിനക്കുള്ള കൂലിയല്ല ....നീ പറഞ്ഞത് പോലെ നിന്റെ ആവശ്യങ്ങൾ ഈ പണത്തിന്റെയത്ര പെട്ടെന്ന് തീരുമല്ലോ അതിനു വേണ്ടി ....

ആവശ്യം നിനക്കാണ് ...എനിക്ക് അനാവശ്യവും ....മടിക്കണ്ട ....ആരെങ്കിലും ചോദിച്ചാൽ ഈ രാത്രികൾ നിനക്കിഷ്ട്ടമുണ്ടെങ്കിൽ മാത്രം പറയാം അല്ലെങ്കിൽ ഏതെങ്കിലുമൊരു പേര് വ്യക്തമാക്കാത്ത ഉദാരമനസ്കന്റെ സംഭാവനയാവട്ടെ ...

നിനക്കെന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല പക്ഷെ നിന്നെ പോലുള്ള പെൺകുട്ടികൾ ജീവിക്കണം ...മനസ്സ് തളർത്താൻ ആയിരം പേര് വരും പക്ഷെ നിന്റെ സ്ഥാനത്ത് അവരായിരുന്നു എങ്കിലും ഇത് തന്നെ ചെയ്യുമായിരുന്നു എന്ന തിരിച്ചറിവ് നിനക്ക് വേണം....


നിന്നെ മുഴുവനായി സഹായിക്കാൻ എനിക്ക് ചിലപ്പോൾ കഴിഞ്ഞേക്കാം പക്ഷെ അത് ഞാൻ ചെയ്യില്ല കണ്ടു മറക്കേണ്ട മുഖമാവട്ടെ എന്റേത്

...കാലമെല്ലാം ഓർത്തിരിക്കാൻ ആവണ്ട ...

അത്ര വലിയ മനുഷ്യനോന്നുമല്ല ഞാൻ ... നിനക്ക് നന്ദി ....നിന്നിലൂടെയ പെണ്ണെന്തെന്നു ഞാൻ അറിഞ്ഞത് .......

ആ പേജിൽ ഞാൻ ഇടയ്ക്ക് നോക്കും ...നീ എഴുതണം ....നിന്റെ ഭാവനയെ ചിന്തകളെ തല്ലികെടുത്തരുത്..അകലെയുള്ള അത്ഭുതമായി "


അവളുടെ കയ്യിൽ ആ നോട്ടുകൾ വെച്ചുകൊടുത്ത് ഒന്നുകൂടെ നോക്കി പുഞ്ചിരിച്ചു അയാൾ നടന്നു .


ആദ്യമായി തന്നെ പങ്കുവെച്ചതിൽ അവൾക്ക് തൃപ്തി തോന്നി ..ആ കണ്ണുകൾ അറിയാതെ നിറഞ്ഞു .
 ഇത് നോവലിന്റെ അല്ലാ


അവകാശികൾ
********************


വർഷങ്ങൾക്ക് ശേഷം വീണ്ടും ആ വീട്ടിലേക്കുള്ള തിരിച്ചു വരവ് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല .


അല്ലെങ്കിൽ ആഗ്രഹിച്ചിരുന്നില്ലെന്നു പറയുന്നതാവും ശരി


ടാക്സി കാറിലിരിക്കുമ്പോൾ അവൻ ഒന്നുകൂടെ എണ്ണി നോക്കി " തുമ്പി ജനിക്കുമ്പോൾ താൻ നാലിൽ പഠിക്കുന്നു ...കഴിഞ്ഞ മാസം ചന്ദ്രമ്മാമയെ കണ്ടപ്പോൾ പറഞ്ഞു അവൾക്ക് പത്തൊൻപത് തികഞ്ഞത് കൊണ്ടാണ് കല്യാണം നടത്തുന്നത് ....


താൻ പോകുമ്പോൾ അവൾ മൂന്ന് കഴിഞ്ഞു ,,അന്ന് തനിക്ക് വോട്ട് ചെയ്യാനുള്ള കടലാസ്സുമായി ബാലേട്ടനും .ചന്ദ്രമ്മാമയും ഒക്കെ വന്നിരുന്നു
മാമ പറഞ്ഞ കണക്കു വെച്ച് നോക്കുമ്പോൾ തനിക്ക് ഇരുപത്തെട്ടു വയസായോ ..? "


യാത്രക്കാരൻ കേറിയത്‌ മുതൽ സ്വയം പിറുപിറുക്കുന്നത് കേട്ട ഡ്രൈവർ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.


എയർപോർട്ടിൽ നിന്നാണ് വരുന്നതെങ്കിലും യാത്രക്കാരന്റെ രൂപത്തിലും പെരുമാറ്റത്തിലുമുള്ള വൈരുദ്ധ്യം കൂലി കിട്ടുമോ എന്ന ചെറിയൊരു ഭയമുണ്ടാക്കി

ചന്ദ്രമ്മാമ കുറിച്ച് കൊടുത്ത നമ്പറിൽ വിളിക്കാൻ വരുന്ന സമയത്ത് ആദ്യമായി ഒരു ഫോൺ വാങ്ങി .

വഴിയറിയാതെ അല്ല സ്വന്തം വീട്ടിലേക്ക്, എങ്കിലും മുബൈയിൽ ചന്ദ്രമ്മാമയും ,അച്ഛനും ,ഏട്ടനും ,വല്യച്ചനും കൂടെ ഉപേക്ഷിച്ച് പോന്ന കുടുംബത്തിന്റെ ശാപത്തോട് വീട്ടുകാർ എങ്ങനെ പ്രതികരിക്കും എന്ന പേടിയായിരുന്നു
"വടക്കഞ്ചേരി....എത്തിയോ ...?"

അവൻ സ്വയം അത്ഭുതപ്പെട്ടു . നെടുമ്പാശ്ശേരിയിൽ നിന്നും കേറിയിട്ട് കഷ്ടി മൂന്നു മണിക്കൂർ ആവുന്നതെയുള്ളൂ ,പോരാത്തതിന് കുതിരാനിലെ ബ്ലോക്കും ...എന്നിട്ടും ....

അല്ലെങ്കിൽ വീട്ടിലേക്കുള്ള കാലങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ്‌ യാത്രയുടെ സുഖം വർദ്ധിപ്പിച്ചിരുന്നു. ഒന്നുകൂടി കണ്ണടയ്ക്കാൻ ഉള്ള സമയമുണ്ട് കണിമംഗലത്ത് എത്താൻ .

ഇന്ന് ഏപ്രിൽ മൂന്നാണ് ...നെന്മാറ വേല ഇതിനിടയ്ക്ക് എപ്പോഴോ ആണല്ലോ നടക്കുക ....എന്നാണെന്ന് കൃത്യമായി ഓർമ കിട്ടുന്നില്ല .

കഴിയുമെങ്കിൽ ഇന്നെന്നെ വീടെത്തി ഫ്രഷ്‌ ആയി ആരെയെങ്കിലും കൂട്ടി നെല്ലിക്കുളങ്ങരയിൽ വന്നു തൊഴണം .

ഫോണെടുത്ത് ചുക്കി ചുളിഞ്ഞ കടലാസ്സ് കഷ്ണമെടുത്തു അക്കങ്ങൾ കൃത്യമായി ഫോണിൽ അടിച്ചു , നല്ല ഫോൺ വാങ്ങാനുള്ള കാശുണ്ടായിരുന്നു പക്ഷെ അതിന്റെ ആവശ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല അതുകൊണ്ട് വേണ്ടെന്നു വെച്ചു

ചെറിയ ടിഫ്ഫെൻ ബോക്സ്‌ ന്റെ ആത്രയുള്ള ഫോണുകളിൽ ആൺ പിള്ളാരും പെൺ പിള്ളാരും കൊഞ്ചികുഴയുന്നതും,ഫോട്ടോ എടുപ്പും ,പിന്നെ ഏതു നേരവും നോക്കിയിരിക്കുന്നതും ,അടുത്ത റൂമിലെ പിള്ളാർ ഗെയിം കളിക്കുന്നതും അവൻ കണ്ടിട്ടുണ്ട് പക്ഷെ അങ്ങനെയൊന്ന് അവനാവശ്യമില്ലായിരുന്നു

മറു വശത്ത്‌ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ അവനൽപം പേടി തോന്നി ,ഇനി എന്തായാലും മയങ്ങണ്ട എന്ന് മനസ്സിലുറപ്പിച്ചു ....

നീണ്ട റിംഗ് നു ശേഷം മറുവശത്ത്‌ സ്ത്രീ ശബ്ദം കേട്ടപ്പോൾ അവനൊന്നു ഞെട്ടി

"ഹലോ ...ആരാണ് ...?"

"ചന്ദ്രമ്മാമയുണ്ടോ ..?" അവൻ പതുക്കെ ചോദിച്ചു

"അച്ഛൻ കുളിക്കുകയാ ....ഇതാര ...?"

"വന്നിട്ട് ഈ നമ്പറിൽ വിളിക്കാൻ പറഞ്ഞാൽ മതി ...... "

"പേര് പറയണ്ടേ ...?." മറുവശത്തുള്ള ചോദ്യത്തിന് മറുപടി പറയാതെ അവൻ ഫോൺ വെച്ചു. താൻ വന്നത് കയറി ചെല്ലുമ്പോൾ അറിഞ്ഞാൽ മതി എല്ലാവരും . അവൻ വീണ്ടും പുറത്തേക്ക് കണ്ണും നട്ടിരുന്നു

മുടപ്പല്ലൂർ ... വണ്ടാഴി ...ചിറ്റിലംചേരി ... ഓരോ ബോർഡുകളായി അവന്റെ മുന്നിലൂടെ കടന്നു പോയി . ഇനി വളരെ കുറച്ചു നേരം മാത്രം .

 ആരാവും ഫോണെടുത്തത് എന്ന ചിന്ത പെട്ടെന്നാണ് അവനുണ്ടായത്


"അമ്മായി ആയിരിക്കുമോ ....അല്ലെങ്കിൽ ......ഇന്ദു ...ദൈവമേ ..!

ഇന്ദു അല്ലാതെ മറ്റാരാണ്‌ അവിടെ ഇത്ര ചെറിയ ശബ്ദത്തിൽ ...." അവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു


"മനു ഏട്ടാ...പ്ലീസ് ...ഇവിടെനിന്നും പോയെ പറ്റൂ ....ഇല്ലെങ്കിൽ എനിക്കീ കല്യാണത്തിന് സമ്മതിക്കാൻ സാധിക്കില്യ ..."


അവൻ അന്നവസാനമായി അവളെ കാണുമ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കാൻ ശ്രമിച്ചു . "അത് ഇത് തന്നെ...." എത്രകാലായി അവളെയൊന്ന് ഓർത്തിട്ടുപോലും....


ഈ ജന്മം മറക്കില്ലെന്ന് എത്ര തവണ ...നൂറ്...അല്ല ആയിരം ....പതിനായിരം ....എത്ര തവണ വാഗ്ദാനം നല്കിയിരുന്നു .

എന്നിട്ടത് മാത്രം മറന്നു താൻ ....


അല്ല അവൾ പറഞ്ഞതല്ലേ മറക്കാൻ ....

മനു ഏട്ടൻ തന്നെ ഓർക്കരുത് എന്ന് അവസാനം പടിയിറങ്ങി വരുമ്പോൾ നിറഞ്ഞ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു ....എന്നെ മറക്കണം എന്നന്നേയ്ക്കുമായി


വലിയൊരു കൂട്ട് കുടുംബത്തിൽ ആയിരുന്നു ജനിച്ചത്‌ ദൈവ വിശ്വാസവും അന്ധമായ പ്രമാണങ്ങളും കൊണ്ട് നടന്നിരുന്ന അച്ഛനുൾപ്പെടെ കാരണവൻ മാരുടെ വലിയ നിര


വീടിനുള്ളിൽ മറ്റു കുട്ടികളെ പോലെ തളച്ചിട്ട് വളർത്തിയ കുട്ടികൾക്ക് സ്കൂൾ പോലും വലിയ അത്ഭുതമായിരുന്നു അന്ന് . പറമ്പിനു അപ്പുറത്തെ പിള്ളാർ കളിക്കുന്നത് കാണാൻ വേലിക്ക് അറ്റത്ത്‌ ചെന്ന് നിൽപ്പ് വൈകാതെ അവരുടെ കൂടെയായി


എന്നും വേലി ചാടി കളിക്കാൻ പോക്ക് പതിവാക്കി .. ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു അത് .. കൂടെ കളിക്കാനും സ്കൂളിലും വന്നിരുന്ന കൂട്ടുകാരന് ഇന്ദുനോട് ഇഷ്ട്ടം


ഒരു പതിനാലുകാരന്റെ കളി സ്വഭാവം വിടാത്ത മനസ്സ് ഇന്ദുനോട് അക്കാര്യം പറയാൻ തോന്നിപ്പിച്ചു . മനസ്സ് നിറയെ അവർ രണ്ടുപേരും കൂടെ നടക്കുന്ന ചിത്രമായിരുന്നു സിനിമകളിൽ കണ്ടതുപോലെ


അമ്പലത്തിലും , കുളത്തിന് അരികെയും , സ്കൂളിലും , പാടവരമ്പത്തും അവരുടെ പ്രണയം തളിർക്കുന്ന സ്വപ്നം ആയിരുന്നു അന്നേറെ കണ്ടിരുന്നതും
എന്നും ബന്ധുക്കാര് കുട്ടികളോ ,അയലത്തെ കുട്ടികളോ താഴെയുള്ളവരോ കൊണ്ട് ചുറ്റപ്പെട്ട ഇന്ദുന്റെ അടുത്തേക്ക്‌ ചെന്ന് പറയാൻ തക്കം പാർത്ത് നടക്കുന്നതിനിടയിൽ അന്ന് ഒളിച്ചു കളിക്കിടെ അറിയാതെ എന്നോണം തന്റെ മുറിയിൽ കയറി വന്ന ഇന്ദു


പറയാൻ തുടങ്ങും മുന്നേ അവൾ വാതിലടച്ചു കുറ്റിയിട്ടു തന്നെ കട്ടിലിൽ പിടിച്ചിരുത്തി പറഞ്ഞു "മനു ഏട്ടാ ...എനിക്കൊരു കാര്യം പറയാനുണ്ട് ..."

"എനിക്കും ..."

"എന്താ ..."?

"ആദ്യം ഇന്ദു പറ ..."

"വേണ്ട ..ഏട്ടൻ പറ .... എന്നിട്ടേ ഞാൻ പറയൂ ..."

"കേട്ടാൽ നീ അത്ഭുതപ്പെടും ..... നമ്മടെ ഉണ്ണിയില്ലേ....അവനു നിന്നെ ഇഷ്ട്ടാണ് എന്ന് ...പ്രേമം ....ഞെട്ടിയില്ലേ ?"

അത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് ചുവക്കുമെന്ന് കരുതിയ മുഖം പെട്ടെന്ന് കനക്കുന്നതു കണ്ടപ്പോൾ പറഞ്ഞത് അബദ്ധായോ എന്ന് തോന്നി ,

 "വേണ്ടെങ്കിൽ വേണ്ടെന്ന് " പറയാൻ തുനിഞ്ഞതാണ് അപ്പോഴേക്കും തന്നോട് കുറച്ചുകൂടെ ചേർന്നിരുന്നു കെട്ടിപ്പുണരുകയായിരുന്നു

അവളുടെ കണ്ണുനീർ തുള്ളികൾ ചുമലിൽ പതിച്ചപ്പോൾ ,എല്ലാം മറന്ന് തന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന ആ നിമിഷമൊരിക്കലും അവസാനിക്കരുതെന്നു തോന്നിപ്പോയി . ഉണ്ണിയോട് മനസ്സുകൊണ്ട് മാപ്പ് പറഞ്ഞു അവളെ ഒന്നുകൂടെ ചേർത്തു

അല്പസമയത്തിന് ശേഷം "എനിക്ക് മനു ഏട്ടനെ ആണ് ഇഷ്ട്ടം ..ഇനിയുമത് മനസ്സിലായില്ലേ ....എന്റെ ജീവിതത്തിൽ മറ്റാരും വേണ്ട ...." പടികൾ ഇറങ്ങിപ്പോയ കൊലുസ്സിന്റെ ശബ്ദം കാതിൽ നിന്ന് മറയുമ്പോഴും ശരീരത്തിന് അന്നുവരെയില്ലാത്ത എന്തോ ചൂട് തോന്നി ...

പിന്നീട് അവളെ കാണുമ്പോഴെല്ലാം ചേർത്തുപിടിക്കാൻ കൊതിച്ചിരുന്നു ...പലപ്പോഴും അമ്മാവന്റെ മകളെന്ന സൌകര്യം ഞങ്ങളുടെ ആ പ്രണയത്തിന്റെ ആഴം കൂട്ടി

എന്നുമുതലാണ് ആ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയത് ..... അവളെ കാണുമ്പോൾ ഓടിയൊളിച്ചു തുടങ്ങിയത് ... അവളെ മാത്രമല്ല പേടിയായിരുന്നു എല്ലാത്തിനെയും ..എല്ലാവരെയും ....

മാറിത്തുടങ്ങിയ ശബ്ദം ...നടത്തം ..ഇഷ്ട്ടങ്ങൾ ...തിരിച്ചറിവ് ഉള്ളതുകൊണ്ട് മാറ്റങ്ങൾ ആരെയും അറിയിക്കാതിരിക്കാൻ എത്ര പരിശ്രമിച്ചു
എന്നിട്ടും ....അന്ന് ...............

"ആണും പെണ്ണും കെട്ട് ജനിക്കുന്നത് മുജ്ജമ്മ പാപാണ്‌....." മുത്തശ്ശിയും കണ്ണ് തുടച്ചു കൊണ്ട് എങ്കിലും അമ്മയും അച്ഛൻ പറഞ്ഞതിനോട് അനുകൂലിച്ചു
നാല് ചുവരുകൾക്കുള്ളിലെ ഇരുട്ട് ...

കണ്ണാടി ഓടിന്റെ ഇത്തിരി വെട്ടത്തിൽ എന്നും മങ്ങിയ മുഖവുമായി ഇന്ദു കൊണ്ട് തന്നിരുന്ന പുസ്തകങ്ങൾ വായിക്കുമ്പോഴും മനസ്സിലൊരായിരം പ്രണയകവിതകൾ അവൾക്കായി രൂപപ്പെടുന്നത് മുളയിലെ നശിപ്പിച്ചു


മുത്തശ്ശിയുടെ മടിയിൽ കിടന്നു ഒരിക്കൽ കൂടി ഉറങ്ങാൻ ...

അച്ഛനോടൊപ്പം ഇരുന്ന് അമ്മ വിളമ്പിയ ചോറുണ്ണാൻ ....

തുമ്പിയും കൊണ്ട് പാടത്തോക്കെ നടക്കാൻ ....

കൂട്ടുകാരുടെ കൂടെ കളിക്കാൻ ...

ബന്ധുക്കാരുടെ കൂടെ സംസാരിച്ചിരിക്കാൻ ....

ആരുമില്ലാത്ത നേരത്ത് തന്റെ മാത്രമാക്കി ഇന്ദുവിനെ പ്രണയിക്കാൻ ....

മോഹങ്ങളെല്ലാം മനസ്സിലൊതുക്കി പകൽ വെട്ടവും രാവിന്റെ സൌന്ദര്യവും തനിക്കന്യമാക്കി അച്ഛൻ കൊണ്ട് വന്ന പണിക്കരും പ്രവചിച്ചു

"കുടുംബത്തിലെ ശാപം "

ഇന്ദുന്റെ കല്യാണം ഉറപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ താൻ തന്നെയാണ് ജനലിലൂടെ ചോറ് കൊണ്ട് വന്ന് അകത്തു വെച്ച അമ്മയോട് പറഞ്ഞത് ഇവിടെ നിന്നും പോവണം വാതിൽ തുറക്കാൻ

കാര്യം അറിഞ്ഞു എല്ലാവരും എത്തുന്നതിനു മുൻപേ അപമാനം കയ്യൊഴിയാൻ ഏട്ടനും അച്ഛനും കാണിച്ച ഉത്സാഹം തന്നെ അമ്പരപ്പെടുത്തി,


കോലായിൽ നിന്നിറങ്ങുമ്പോൾ തുമ്പിയുടെ നെറ്റിയിലൊരു ഉമ്മ വെക്കുമ്പോൾ അമ്മ അവളെ പിടിച്ചു നീക്കിയത് ഉള്ളിലൊരു തീരാ വേദനയായി ഇപ്പോഴും മനസ്സില് തെളിയുമ്പോൾ പെട്ടെന്ന് കണ്ണ് നിറയ്ക്കാറുണ്ട്


"മനൂ എങ്ങോട്ടാ പോകുന്നെ ...തുമ്പിയും വരുന്നു ...."

അമ്മയുടെ പിടി മാറ്റി തന്റെ അടുത്തെത്താൻ കഷ്ട്ടപ്പെടുന്ന കുട്ടിയോട് പിന്നെയൊന്നും പറയാൻ കഴിഞ്ഞില്ല . ഒരേ ഗർഭപാത്രത്തിൽ ജനിച്ച അന്യർ എന്ന ബോധം ആദ്യമായി അവിടെ വെച്ച് ഉണ്ടായി

തന്റെ കയ്യിൽ തൂങ്ങി "അതെന്താ ഏട്ടാ ...ഇതെന്താ മനൂ ... എന്തിനാ മനൂ ...മനൂ ..." അവൾക്ക് എന്നും സംശയമാണ് ...ഒരിക്കലും തീരാത്ത സംശയങ്ങൾ..അതിനു തനിക്കെന്ന പോലെ മറുപടി കൊടുക്കാൻ ആർക്കും കഴിയില്ലായിരുന്നു

"മനൂ തുമ്പിയെ ഒന്നെടുത്തിട്ടു പോ ..." അമ്മയും അച്ഛനും സ്ഥിരമായി ഏൽപ്പിക്കുന്ന ജോലി . ഇന്നിപ്പോൾ അവളെ തൊടരുതെന്ന്

"ബാല ....അവനു മുജ്ജന്മ പാപാണ് വെച്ച് ഈ ജന്മത്തിൽ നീ പാപം ചെയ്യാണോ ?" അച്ഛമ്മ മാത്രം തന്നെ സ്നേഹിച്ചിരുന്നുള്ളൂ എന്ന് തോന്നി അപ്പോൾ

"അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ...... എത്രകാലം ഇതിനെ നമ്മൾ പോറ്റും എന്നാണ്.... ഇല്ലെങ്കിൽ ഇല്ല പറയാം ,ഇതിപ്പോൾ പുറത്തുള്ളവരോട് എന്ത് പറയും ...ഇപ്പൊ തന്നെ ചെക്കനെവിടെ ന്നു പലരും ചോദിച്ചു തൊടങ്ങി ...


ഇനിയും എന്നെക്കൊണ്ട് വയ്യ ഓരോ കള്ളങ്ങൾ പറയാൻ ...അവൻ നാട് വിട്ടു എന്നണോ ചത്തു എന്നോ പറഞ്ഞോളാം പതിനാറ് ദെവസം പന്തിയൊരുക്കണം എന്നല്ലേയുള്ളൂ ..." എന്ത് ക്രൂരനാണ് അച്ഛനെന്നു അപ്പോൾ തോന്നി ,


വാവ് ബലിക്ക് കണ്ടമുത്തനു കോഴിയറുക്കുന്ന ഭീകരനായ അച്ഛൻ ....ബലിക്കല്ലിൽ കണ്ണുനീർ വറ്റിയ തന്റെ മുഖം അച്ഛൻ ആഞ്ഞു വെട്ടുന്നു .


എത്ര തവണ ഈ സ്വപ്നം കണ്ടു ഞെട്ടിയുണർന്നു.......അല്ലെങ്കിൽ ഇടയ്ക്കൊക്കെ ഇപ്പോഴും ............അവന്റെ കണ്ണുകൾ നിറഞ്ഞു .


പെട്ടെന്ന് ഫോണിൽ കാൾ വന്നപ്പോൾ ഓർമകളിൽ നിന്നും ഞെട്ടിയുണർന്നു . അറ്റൻഡ് ചെയ്തു


"മാമേ ഇത് ഞാന മനു ....നാളയല്ലേ കല്യാണം ...ഞാൻ വരുന്നുണ്ട് "


അയാൾക്ക്‌ ആദ്യം ഞെട്ടലായിരുന്നു ... മാസങ്ങൾക്ക് മുൻപ് ഡൽഹിയിൽ വെച്ച് അവിചാരിതമായി കണ്ടപ്പോൾ തന്റെ മുന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ ഏറെ കഷ്ട്ടപ്പെടുന്ന അവനെ താൻ തന്നെ പോയി പരിചയം പുതുക്കുകയായിരുന്നു


ഫൈവ് സ്റ്റാർ ഹോട്ടലിലെ റിസപ്ഷണിസ്റ്റ് ,ഒപ്പം പാചകം കൂടി ഉണ്ടെന്നു അറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു . മുംബൈയിൽ കൊണ്ട് ചെന്ന് ഉപേക്ഷിച്ചു പോരുമ്പോൾ ആരും കാണാതെ നീട്ടിയ പൈസ പോലും വാങ്ങാൻ കൂട്ടാക്കിയില്ല


ഇന്ദു ജനിച്ച അന്നുമുതൽ അവന്റെ വധു ആവുന്നത് എത്ര സ്വപ്നം കണ്ടിരുന്നു , നല്ല പുരാതനമായ കുടുംബത്തിൽ പുരോഗമന ആശയങ്ങളും ചിന്താഗതിയുമുള്ള ആൺ കുട്ടി ,


തനിക്കെനും കൂട്ടായിരുന്നവൻ
"ഇല്ല മാമേ എനിക്കിതു വേണ്ട ...ചത്തു പോയവന് വായിക്കരിയുടെ ആവശ്യമില്ല നിങ്ങളുടെ സന്തോഷം മാത്രമാണ് അത് ...ഇനി തമ്മിൽ കാണാതിരിക്കട്ടെ ..."


എല്ലാവരും യാത്ര പറഞ്ഞു തുടങ്ങും മുൻപ് അവൻ ഒന്നിനും ചെവി കൊടുക്കാതെ നടന്നു ,പഴകിയ കെട്ടിടങ്ങളുടെ നടുവിലെ വൃത്തിഹീനമായ വഴികളിലൂടെ ...എങ്ങോട്ടാണ് പോകേണ്ടത് എന്ന് അവൻ മനസ്സിലുറപ്പിച്ച പോലെ

കണ്ണിൽ നിന്നും മറഞ്ഞപ്പോൾ കാറിൽ കയറി എല്ലാവരും ആശ്വസിക്കാൻ ശ്രമിച്ചപ്പോഴും കർക്കിടകത്തിന് അടിച്ചു തെളിച്ചു അഴുക്ക് മൂദേവിയാക്കി കൊണ്ട് കളഞ്ഞിട്ട് പാതി നിറഞ്ഞ കുളത്തിൽ ചാറ്റൽ മഴയ്ക്കൊപ്പം മുങ്ങി കുളിച്ചു വരുന്ന സംതൃപ്തി തനിക്കു കിട്ടിയില്ല

"മാമേ എന്താ മിണ്ടാതെ ...."

അയാൾ ചിന്തകളിൽ നിന്നും ഉണർന്നു "എവിടെയെത്തിയെട മോനെ ..."

"ഞാൻ നെന്മാറ .....അങ്ങോട്ട്‌ വരാൻ പേടിയാവുന്നു ...."

അയാൾ കണ്ണ് തുടച്ചു കൊണ്ട് "നീ വാടാ ....നിന്റെ വീടല്ലേ ..നീയാരെയ പേടിക്കുന്നെ ..."

"പടിയടച്ച് പിണ്ഡം വെച്ചവന് എന്ത് ബന്ധു ,എന്ത് വീട് ....ശല്യവും എല്ലാർക്കും എന്നാലും മാമ പറഞ്ഞപ്പോൾ കല്യാണവേഷത്തിൽ ന്റെ തുമ്പിയെ

....."അവന്റെ ശബ്ദം ഇടറി

"കണിമംഗലത്ത് ഞാൻ നിക്കാം ,,,നീ ധൈര്യായി വാ ...."

അവൻ ഫോൺ കട്ട്‌ ചെയ്ത് ബാഗിലിട്ടു . കണ്ണ് തുടച്ചു.. വഴിയിൽ നിന്നും വാങ്ങിയ വാട്ടർ ബോട്ടിൽ ലെ കുറച്ചു ബാക്കി വന്ന വെള്ളം കൊണ്ട് ഡോറിലെ ഗ്ലാസ്‌ തുറന്നു കാർ നിർത്താൻ പറയാതെ മുഖം കഴുകി .

"അതെ ...എത്രയ ചാർജ് ....?"

"ഇറങ്ങിയിട്ട് പറയാം സാർ .....മീറ്റർ നോക്കണം "

"സാരമില്ലടോ ഒരു നൂറു കിലോമീറ്ററിന്റെ അടുത്തു കാണും ,,താൻ എത്രയായാലും പറഞ്ഞോ ... അവിടെയെത്തിയാൽ തനിക്കു വേഗം മടങ്ങാലോ ..."

"നാലായിരം ....അല്ല മൂവായിരത്തി അഞ്ഞൂറ് ...മതി ..."

"വേണ്ട താൻ ഇത് വെച്ചോ ..." വാഹനം ഓടിക്കുന്ന അയാൾക്ക്‌ സീറ്റിനു മുകളിലൂടെ ആയിരത്തിന്റെ അഞ്ചു നോട്ടുകൾ നീട്ടി . അയാൾ ഒരു കൈകൊണ്ട് വാങ്ങി ...

"സാറേ ഇത് കൂടുതലാണ് ..."

"അറിയാം ....എന്റെ സന്തോഷത്തിന്.....ഞാനൊരു നല്ല കാര്യത്തിന് വന്നതാണ് താൻ ഇത്രനേരവും എന്നെ സഹിച്ചില്ലേ ...ഇത്തിരി പേടിച്ചില്ലേ വാടക കിട്ടുമോ എന്ന് "

അയാൾ തല കുനിച്ചു വിളറിയ മുഖത്തോടെ . അത് മറയ്ക്കാൻ എന്നോണം പറഞ്ഞു

"എന്താ ഇത്ര സന്തോഷം ?"

"എന്റെ ഒരേയൊരു അനിയത്തിയുടെ കല്യാണമാണ് ..."

"നല്ല കാര്യമാണല്ലോ ....ചെക്കൻ എന്ത് ചെയ്യുന്നു ....സ്ത്രീധനം എന്ത് കൊടുക്കുന്നുണ്ട് ....ഇപ്പോഴൊക്കെ പത്തും അമ്പതും ഇല്ലാതെ കല്യാണം നടക്കില്ല "

"എനിക്കറിയില്ല , ഞാൻ കുറച്ചു നാളായി പുറത്താണ് ...."

"എന്നാലും വിളിച്ചു പറയില്ലേ ?"

"ഞാൻ ഫോൺ ഉപയോഗിക്കാറില്ല ....."

അയാൾക്ക്‌ ചെറുതായി അത്ഭുതം തോന്നി " അല്ല അതെന്താ സാർ എവിടെയായിരുന്നു ഇത്ര കാലം ..."?


"കുറച്ചു ദൂരെ ......"

"എന്നുവെച്ചാൽ .... ഇഷ്ട്ടമുണ്ടെങ്കിൽ പറഞ്ഞാൽ മതി ....'"

അയാൾ ചെറുതായൊന്നു ചിരിച്ചിട്ട് ..."തന്റെ പേരെന്താണ് ?

"മഹേഷ്‌ ....."

"മഹേഷേ ....ഞാൻ പതിനെട്ടു വയസ്സിൽ ഇവിടെ നിന്നും പോയതാണ് , ഇപ്പോഴെനിക്ക്‌ ഇരുപത്തെട്ട് ആയിക്കാണും എന്ന് തോന്നുന്നു ..ഇപ്പോഴാണ് തിരിച്ചു വരുന്നത് "

"അതെന്താ സാറേ ?"

"താൻ ഈ ശിഖണ്ടിയുടെ കഥ കേട്ടിട്ടുണ്ടോ ....."?

"ആഹ ..."

"അതാണ്‌ ഞാൻ അതുകൊണ്ട് എനിക്ക് മനുഷ്യരുടെ കൂടെ ജീവിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞു കൊണ്ട് ചെന്ന് വിട്ടതാണ് വീട്ടുകാർ "

അയാൾ ആദ്യം ഒന്ന് ഞെട്ടി .ഇത്രനേരം എന്തോ വ്യത്യാസം ഉണ്ടെന്നു തോന്നിയെങ്കിലും ഇതുപോലൊരു വാർത്ത അയാൾ പ്രതീക്ഷിച്ചില്ല

"സാറേ ....അപ്പോൾ ...."

"താൻ എന്തിനാ വിഷമിക്കുന്നേ ,,എനിക്ക് ഇത് ശീലമായി ...."

"അതിനു എന്തിനാണ് ഉപേക്ഷിച്ചത് ..?

"താനൊരു മണ്ടനാണോ .... നിങ്ങളുടെ ലോകത്ത് ആണും പെണ്ണും മാത്രമല്ലേ ഉള്ളൂ ...ജിവിതം എന്നാൽ കുടുംബവും കുട്ടികളും മാത്രമല്ലേ ...ഇതിലൊന്നും യോഗ്യത തെളിയിക്കാത്തത് കൊണ്ട് കുടുംബത്തിലെ ശാപായിമാറി ...കഴിഞ്ഞ ജന്മത്തിൽ ഞാൻ അത്ര വലിയ വൃത്തികെട്ടവൻ ആയിരിക്കും ....."

അതും പറഞ്ഞു അയാൾ പതിവിലും ഉറക്കെ ചിരിച്ചു

"ഇപ്പോൾ എവിടുന്നാണ് വരുന്നത് ?"

"ഡൽഹി.... അവിടത്തെ ജനങ്ങൾക്ക് കുറച്ചു വകതിരിവ് ഉള്ളതുകൊണ്ട് ജീവിച്ചുപോകുന്നു ...മരിക്കാൻ പേടിയാണ് അതുകൊണ്ട്

"എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപൊലുള്ളോരീജ്ജീവിതം
എന്നുമിതിന്റെ ലഹരിയാലാനന്ദ
തുന്ദിലാമെൻമനം മൂളിപ്പറക്കണം "

"സാർക്ക് കവിതയൊക്കെ അറിയ്യോ ...."?

"ഉം ..കുറച്ച്.....അന്നതൊരു ഹരമായിരുന്നു ....പിന്നെയത് മറന്നു തുടങ്ങി എങ്കിലും നമ്മുടെ മഹാകവികൾ പറഞ്ഞത് ഇടയ്ക്കിടെ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന സത്യം തന്നെയാണ് "

"അതെ ....എങ്കിലും ഇതിപ്പോൾ സാറിന്റെ പ്രശ്നമാല്ലാലോ ...ക്രോമോസോം ന്റെ വ്യതിയാനം കൊണ്ടല്ലേ ...അതിന് ഈ ജന്മമോ മുജ്ജന്മമോ എന്നില്ല ...ചില സമയത്ത് ജെനിറ്റിക്കൽ ആയി ഉണ്ടാവുന്നതുമാണ് ...."

"താൻ എത്രവരെ പഠിച്ചു ?"

"ബി എസ് സി ബോട്ടണി ....പഠിച്ചു മുന്നേറാൻ പറ്റില്ല അതുകൊണ്ട് വണ്ടിയോടിച്ചു കുടുംബത്തെ മുന്നെറ്റെണ്ടി വന്നു .... എനിക്ക് ഒരു കാമുകിയുണ്ടായിരുന്നു പണ്ട് .... അവൾ ഇതുപോലെ വലിയ കവിതാ ഭ്രാന്തിയായിരുന്നു ...."അയാൾ പതിയെ ചിരിച്ചു ...

"ഹ ഹ .....അവളിപ്പോൾ എവിടെയോ എന്തോ ....അല്ലെ ... എന്റെ വീട്ടുകാർക്ക് സയൻസ് അറിയാത്തത് കൊണ്ടാ ?"

"ഉം ....പെണ്ണുങ്ങളുടെ കാര്യമല്ലേ സാറേ ...അവരുടെ കാര്യം അവര് തീരുമാനിക്കില്ല ..ചെറിയ മനസ്സാണ് ...വീട്ടുകാരുടെ പുറകെ പോകും ഇഷ്ട്ടമില്ലെങ്കിലും ....എന്നാലും നമ്മൾ അത്ഭുതപ്പെടും നമ്മളെ അത്രയോകെക് സ്നേഹിച്ചിട്ട് മറ്റൊരുത്തന്റെ കൂടെ ചിരിച്ചു ജീവിക്കുന്നത് കാണുമ്പോൾ .....പാവങ്ങൾ ..ഉറക്കെയൊന്നു കരയാനും കൂടി പറ്റില്ല .....ചില കൽ പ്രതിമകളെ പോലെ ....."

അയാൾ വെറുതെയൊന്നു ചിരിച്ചു ..."മനു ഏട്ടാ .... ഒരുമിച്ചുണ്ടാവണം എന്നും ..അതിൽ കുഞ്ഞുങ്ങളുടെയോ ...മറ്റുള്ളതിന്റെയോ ആവശ്യമില്ല ...കൂടെ ഉണ്ടായിരുന്നാൽ മതി ....നമുക്ക് എങ്ങോട്ടെങ്കിലും പോകാം ...എനിക്ക് മുജ്ജന്മത്തെ പഴിച്ചു തള്ളി കളയാൻ ആവുന്നില്ല ...."
പാവം അവൾ എത്ര സ്നേഹിച്ചു തന്നെ ...അവളുടെ ആ പ്രതികരണം കാരണമാണ് എത്ര കുത്തുവാക്ക് കേട്ടിട്ടും വീട് വിട്ടു പോവാൻ തുനിയാത്ത താൻ പോകണം എന്നുറപ്പിച്ചത് ....

"അതെ ഡോ.....പ്രണയം സുഖമാണ് ...പക്ഷെ അതും വിധിച്ചിട്ടില്ല ഞങ്ങൾക്ക്....കുട്ടികളെ കാണുമ്പോൾ മനസ്സ് നിറയാറുണ്ട് പക്ഷെ ഭാഗ്യമില്ല ഒരു പൊന്നോമനയെ ലാളിക്കാൻ .... ജോലി തേടി അലയാറുണ്ട്...പരിഹസിച്ചു തിരിച്ചയക്കുമ്പോൾ അവരുടെ മുന്നിലൊരു വിഡ്ഢിച്ചിരി ചിരിക്കുമെങ്കിലും ഉള്ളം നീറുന്നതു ആരറിയും ...."

മനു പെട്ടെന്ന് നിർത്തി ,കണ്ണ് തുടച്ചു ,,പത്തുവർഷത്തെ അനുഭവങ്ങൾ അയാളെ ഒരുപാട് വേദനിപ്പിചെന്നു തോന്നിയപ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു .....

"സാർക്ക് വിഷമമില്ലെങ്കിൽ ഞാനും കൂടെ വന്നോട്ടെ .... വീട്ടിൽ കയറിയതിനു ശേഷം തിരികെ പോകാം ...."

ഡ്രൈവറുടെ വാക്കുകൾ അയാളെ പെട്ടെന്ന് സന്തോഷിപ്പിച്ചു എങ്കിലും സ്നേഹത്തോടെ നിരസിച്ചു ,

"വേണ്ടന്നെ ..കാലം കുറെ ആയില്ലേ എന്നെ സ്വീകരിക്കും ...."ആ വാക്കുകളില ആത്മവിശ്വാസം പ്രതിഫലിച്ചു ....അയാൾ ബാഗ്‌ തുറന്ന് ഒരു ജ്വെൽ ബോക്സ്‌ എടുത്തു തുറന്ന് അയാൾക്ക്‌ നേരെ നീട്ടി ...

"കണ്ടോ ...എന്റെ സംബാദ്യത്തിലെ വലിയ പങ്കു കൊണ്ട് വാങ്ങിയതാണ് ...എന്റെ തുമ്പിക്ക് ..." അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി തിളങ്ങുന്ന മാലയിലേക്ക് ..."ഇയാളെ അവർ സ്വീകരിക്കണേ ...ഞാൻ തേങ്ങ ഉടച്ചോളാം..."അയാൾ മൌനമായി പ്രാർത്ഥിച്ചു

വഴിയരികിൽ മുടി നരച്ചു തുടങ്ങിയ മദ്ധ്യവയസ്കനെ കണ്ടപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു ...ഡോർ തുറന്ന് കൊടുത്ത് അയാൾക്ക്‌ കയറുവാൻ
"മനൂ ...നീ വന്നല്ലോ ..മോനെ ....."

"മുത്തശ്ശ മനൂ ദെ ...." കൂടെ കയറിയ കൊച്ചു ആൺ കുട്ടിയിലേക്ക്‌ അവൻ അപ്പോഴാണ്‌ നോക്കിയത് ..

"ഇതാര ...."

"ഇന്ദുന്റെ മോനാ ...മനു ...നിന്റെ പേര് തന്നെയാ ..... നീ പോയപ്പോൾ കല്യാണം വേണ്ടെന്നു വെച്ചതാ ...അങ്ങോട്ടേക്ക് വരാൻ പുറപ്പെട്ടതുമാ...പക്ഷെ ....."
"മാമയ്ക്ക് എന്നോട് ദേഷ്യമില്ലേ.....?"

"എന്തിനാ ...കുട്ടി ...നീയിങ്ങനെ ആയിപ്പോയത്തിനു നീയെങ്ങനെ കാരണാവും..ഇതൊന്നും തീരുമാനിക്കുന്നത് നമ്മളല്ല .... ഈ ഇപ്പോഴും എന്റെ അനന്തിരവൻ തന്നെ .... അവളെ നിനക്ക് കൈ പിടിച്ചു തരാൻ കഴിയാത്ത സങ്കടം മാത്രം ....
മുജ്ജന്മത്തിൽ നീ പാപം ചെയ്തെങ്കിൽ ഈ ജന്മത്തിൽ നിന്നെ വേദനിപ്പിച്ച് ഞാൻ പാപം ചെയ്യില്ല "

അവൻ ആ കുട്ടിയെ എടുത്ത് മടിയിൽ വെച്ചു. "മാമൻ ഒന്നും കൊണ്ട് വന്നില്ലാലൊ മോന് തരാൻ ....മോനുള്ളത് മാമന് അറിയില്ല ..."

"തുമ്പി നിന്നെ കാണാം എന്ന് പറയും ഇടയ്ക്കിടക്ക് ....അന്ന് നിന്നെ കണ്ടത് ഞാൻ ആരോടും പറഞ്ഞിട്ടില്ല ഇവിടെ ..അമ്മയോട് മാത്രം ...അമ്മയ്ക്കായിരുന്നു നിന്നെ കാണാൻ ഏറെ മോഹം ..പക്ഷെ മൂന്നു മാസം മുൻപ് ....

അമ്മ എന്നും പറയ്യായിരുന്നു....."അവൻ പോയതോടെയാണ് വീട്ടിലെ ഐശ്വര്യം പോയതെന്ന് ....." ..എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയായിരുന്നു ....


.നിന്നെ അന്വഷിച്ച് പലതവണ പുറപ്പെടാൻ തുനിഞ്ഞപ്പോഴും ആരും സമ്മതിച്ചില്ല .....ഐശ്വര്യായിരുന്നു നീ ആ വീടിന്റെ അറിയാതെ പോയി എല്ലാരും ..... നീ പറയുന്നത് തെറ്റാണ് മനൂ അന്ധവിശ്വാസങ്ങൾ ചിലപ്പോൾ നല്ലതാണ് എന്ന് ...ചിലപ്പോഴല്ല ..ഇപ്പോഴും നല്ലതല്ല ....."

ഡ്രൈവർ ആരും കാണാതെ കണ്ണ് തുടച്ചു ,,,,വണ്ടി സ്ഥലമെത്തിയെന്ന വൃദ്ധന്റെ നിർദേശം വന്നപ്പോൾ ഒതുക്കിയിട്ടു . എല്ലാവരും പുറത്തിറങ്ങി ...

ഡ്രൈവെരോട് ചിരിച്ചു തലയാട്ടി യാത്ര പറഞ്ഞു അകത്തേക്ക് കയറിയപ്പോഴും അയാൾ ആരെയോ പ്രതീക്ഷിച്ചു അവിടെ തന്നെ നിന്നു
വലിയൊരു കല്യാണം നടത്തുന്നതിന്റെ തിരക്ക് മുറ്റത്തേക്ക്‌ കയറുമ്പോഴേ അവന് അനുഭവപ്പെട്ടു . പണ്ടൊക്കെ കണ്ടു ശീലിച്ച ചില മുഖങ്ങൾ അവന്റെ മുന്നിലൂടെ അപരിചിത ഭാവത്തിൽ സാധാരണ എത്തുന്ന അഥിതി എന്നോണം കടന്നു പോയി . ചിലർ വെറുതെ നോക്കി ചിരിച്ചു ...ചിലർ ശ്രദ്ധിക്കുന്നതെയില്ല ....

"മാമ ...എന്നെ ആർക്കും മനസ്സിലായില്ലാ അല്ലെ ...?"

പറഞ്ഞു തീരും മുൻപേ പടിക്കൽ നിന്നും അവനെ നോക്കി ഒരു ചെറുപ്പക്കാരൻ കയറി വന്നു , പുറകിലായി നന്നായി മേയ്ക്ക് അപ്പ് ചെയ്ത പെണ്ണും ....

"ഏട്ടൻ..." അവനറിയാതെ വിളിച്ചുപോയി .....

"ഓ .... നീയെപ്പോൾ വന്നു ...." അവൻ വന്നത് ഒട്ടും ഇഷ്ട്ടപ്പെടാത്ത ചോദ്യം പോലെ തോന്നി

"വന്നെ ഉള്ളൂ ...."

പിന്നെ ഒരു അലർച്ച പോലെ തോന്നി "അച്ഛാ ....ഇങ്ങോട്ട് വന്നെ ....."

അത് കേട്ടിട്ട് എന്നോണം അകത്തു നിന്നും എഴുപതിനോട് അടുത്ത ഒരാൾ വന്നു
"എന്താടാ വന്നതും ...?"

"അച്ഛാ ...ഈ തെണ്ടിയെ വിളിച്ചിരുന്നോ കല്യാണത്തിന്...?
"
അഥിതിയെ സൂക്ഷിച്ചു നോക്കിയിട്ട് ...."ഇന്ദൂ ...ഒന്നിങ്ങോട്ടു വന്നെ ...കുഞ്ഞിനെ കൊടുക്കാൻ വേറെ ആരെയും കണ്ടില്ലേ നീ .....

സദ്യയ്ക്ക് ആണെങ്കിൽ നാളെ വരൂ പുറത്തു ഇലയിടും ...ഇവിടം കണ്ട തെണ്ടികൾക്ക്‌ കയറി നിരങ്ങാനുള്ളതല്ല ..."

"ഏട്ടാ ...ഇതല്പം കൂടുതലാണ് ..."തല താഴ്ത്തി കുഞ്ഞിനേയും കൊണ്ട് നില്ക്കുന്ന മനുവിനെ നോക്കി ചന്ദ്രൻ പ്രതികരിച്ചു .

അപ്പോഴേക്കും അമ്പതു കഴിഞ്ഞ സ്ത്രീയും കുറെ പെണ്ണുങ്ങളും കല്യാണ പെണ്ണ് പോലെ അണിഞ്ഞൊരുങ്ങിയ പെണ്കുട്ടിയും വന്നു കൂട്ടത്തിൽ
"മനു ഏട്ടൻ ....." മനുവിന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങിയ മകനെ എടുക്കുമ്പോൾ അവൾ അറിയാതെ പറഞ്ഞു . അതുകേട്ടപ്പോൾ മണവാട്ടി അത്ഭുതത്തോടെ ചോദിച്ചു


"ചേച്ചി ഇതാണോ എന്റെ ഏട്ടൻ ? "

"ഇറങ്ങി പോകുന്നുണ്ടോ അശ്രീകരം ...." നാട്ടുകാർ എന്തെന്നറിയാതെ നോക്കി നിൽക്കെ അവൻ ചന്ദ്രൻ താഴെ വെച്ച അവന്റെ ബാഗെടുത്ത് തോളിലിട്ടു ,,,,

വാടിയ മുഖഭാവത്തോടെ തന്നെ ബാഗ് തുറന്ന് ജ്വെൽബോക്സ്‌ കയ്യിലെടുത്ത് മണവാട്ടി നിന്നിരുന്ന വരാന്തയ്ക്കു നേരെ നീങ്ങി
അത്ഭുതത്തോടെ അവനെ നോക്കി നില്ക്കുന്ന പെൺകുട്ടിയോട് "തുംബിയല്ലേ .....?"
ഒന്നും പറയാൻ ആവാതെ കണ്ണുനിറഞ്ഞത്‌ തുടച്ചു അവൾ താഴെയിറങ്ങി അവന്റെ അടുത്തു നിന്നു

"തുമ്പി ...എന്നെ കണ്ടിട്ടുണ്ടോ ...ഞാന മനു ......" അവളൊന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ അവന്റെ ചാരെ കെട്ടിപ്പിടിച്ചു നിന്നു ...."

എവിടെയാ എന്റെ ഏട്ടാ ,,,,,,

ഞാൻ അറിഞ്ഞു തുടങ്ങും മുൻപേ തുമ്പിയെ വിട്ടു പോയില്ലേ ....

ഏട്ടാ ...."


അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അതുകണ്ടവരുടെയും .... അവൻ ആ സമ്മാനം അവൾക്ക് നേരെ നീട്ടി


"മോൾക്ക്‌ ഒരുപാട് സമ്മാനം ഒക്കെ കിട്ടും ...ഏട്ടന് തരാൻ ഇതേ ഉള്ളൂ ...."


അവൾ അത് വാങ്ങി കയ്യിൽ മുറുകെ പിടിക്കുംബോഴേക്കും . അച്ഛൻ വന്ന് അവനെ പിടിച്ചു മാറ്റി


"എന്റെ മോൾക്ക്‌ കൊടുക്കാൻ എനിക്കറിയാം ...ആരും കയറി വരണ്ട ....."

ആരോടും ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ പത്തുവർഷം മുൻപിലെ പോലെ നിറഞ്ഞു നിന്നത് ഇന്ദുന്റേം തുംബിയുടെയും മാത്രം കണ്ണുകൾ മാത്രമെന്ന് അവൻ ഓർത്തു...

കുറവ് മുത്തശ്ശിയുടെ മാത്രമാണ് ഇത്തവണയും പുറത്താക്കുമ്പോൾ വേണ്ടെന്നു പറയുവാൻ ...വെറുപ്പോടെ നിൽക്കുന്ന ഏട്ടന്റെയും അച്ഛന്റെയും ...ഇന്ദുവിന്റെ പുറകിലേക്ക് നീങ്ങി നിന്ന അമ്മയുടെയും മുഖത്തേക്ക് ഒന്നുകൂടെ നോക്കി അവൻ നടന്നു


"മോനെ ....ഇവിടെ നീ നിക്കണ്ട എന്റെ വീട്ടിൽ പോകാം ...."


"വേണ്ട മാമേ ...ഇങ്ങോട്ട് ഞാൻ വരരുതായിരുന്നു ...പിന്നെയെന്തോ വന്നുപോയി ...എല്ലാവരെയും എനിക്കത്ര ഇഷ്ട്ടാണ് ....ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല ....ഞാൻ പോട്ടെ ...."


ആരെയും തിരിഞ്ഞു നോക്കാതെ ആരോടും മിണ്ടാതെ അവൻ നടന്നു , പുറത്തു ആരെയോ കാത്തു അപ്പോഴും ഡ്രൈവർ ഉണ്ടായിരുന്നു ....

"സാറ് വരാതിരുന്നാൽ തിരിച്ചു പോകാൻ നിന്നതാണ് ....."

"വരരുതായിരുന്നു ...ഞാൻ ......അവർ ഈ ജന്മം പാപം ചെയ്യാതിരിക്കാൻ ഞാൻ ഇറങ്ങി വന്നു..."

"ഉം ..."അയാൾ കയറിയിരുന്നു വണ്ടിയെടുത്തു ....

"നിങ്ങള്ക്ക് എന്നോട് വെറുപ്പ്‌ തോന്നിയില്ലേ ?"

"ഇല്ല ....എനിക്കും ഒരു മകനുണ്ട് സാറേ .... നമ്മുടെ അവസ്ഥ നാളെ എന്തെന്ന് പറയാൻ കഴിയില്ല ....അവനങ്ങനെ സംഭവിച്ചാൽ ഞാൻ ഉപേക്ഷിക്കില്ല ....ദൈവം തരുനൻ പാപം അല്ല ..പുണ്യം ആണ് .....അങ്ങനെയേ കരുതൂ ...."


അയാൾ പതിയെ ചിരിച്ചു .....ജീവിക്കാൻ അവകാശമില്ലാത്തവന്റെ ചിരി....!

 ഭാഗം 18

പറയാത്ത പ്രണയം
***************************

അല്ലെങ്കിലും ഈ കാത്തിരിപ്പിന് വല്ലാത്ത ഒരു സുഖമാണ് പറയുന്നത് വെറുതയല്ല . ഇടയ്ക്കൊക്കെ തോന്നും എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം അവസാനം ഇഷ്ടമാണ് എന്നൊന്ന് പറയാൻ കഴിഞ്ഞാൽ മതിയെന്ന്

തിരികെ വരുമ്പോഴും ആൽമരത്തിന്റെ താഴേയ്ക്ക് നോക്കണമെന്ന് തോന്നി , പക്ഷെ ആഗ്രഹങ്ങളെ ആർക്ക് വേണ്ടിയോ പിടിച്ചു നിർത്തി . മനസ്സിലെ പ്രണയം മനസ്സിൽ തന്നെ കുഴിച്ചുമൂടി മുന്നോട്ടു നടന്നു

എനിക്കറിയാമായിരുന്നു അപ്പോഴും അതിനു ശേഷവും എല്ലാം ചിന്തയിൽ ആ മുഖം മാത്രമായിരിക്കുമെന്ന് . ഇനി അടുത്ത ദിവസത്തിനായി കാത്തിരിക്കുനതും ആ മരച്ചോട്ടിൽ കാത്തിരിക്കുമെന്ന് കരുതിയാണ്

അല്ലെങ്കിലും ഇപ്പോൾ ഇഷ്ട്ടമാണ് എന്നൊക്കെ പറഞ്ഞിട്ടിപ്പോൾ എന്തിനാണ് ,അദ്ദേഹത്തെയും കൂടെ ഈ നശിച്ച ജീവിതത്തിലേക്ക് വലിച്ചിടാൻ വേണ്ടി മാത്രം . എന്നിട്ട് കുറെ സ്വപ്‌നങ്ങൾ നൽകി...പിന്നീട് ഓർക്കാൻ നല്ലതും ചീത്തയുമായ നിമിഷങ്ങളും നൽകി വിട പറഞ്ഞു പോകാൻ വേണ്ടിയെങ്കിൽ പ്രണയിക്കാതിരിക്കുന്നത്‌ തന്നെയാണ് നല്ലത്

ഒന്നുകിൽ അമ്മ വേലി ചാടിയാൽ മകൾ മതില് ചാടുമെന്ന പഴമൊഴി സത്യമാവാതിരിക്കാൻ ...

അതുമല്ലെങ്കിൽ ഇന്നേവരെ തെറ്റിദ്ധാരണയോടെ മാത്രം എന്നെ കണ്ടിരുന്ന ആളുകൾക്ക് മുൻപിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കാൻ

ഒപ്പം പ്രണയിക്കുന്നത്‌ തെറ്റാണോ അന്തസ്സില്ലായ്മ ആണോ എന്ന് ചോദിച്ചാൽ എനിക്ക് മറുപടിയില്ല

അല്ലെങ്കിലും എട്ടോ ഒൻപതിലോ പഠിക്കുന്ന കാലം മുതൽ കേട്ട് തുടങ്ങിയതാണ്‌ "നീ പെണ്ണാണ് ...." എന്നുള്ള വാക്കുകൾ

ആരോടെങ്കിലും സംസാരിച്ചാൽ .... പറയും ഏതുനേരവും സംസാരിക്കുകയാണ് ..അത് ചിലപ്പോൾ ആണ് ആയാൽ പറയുകയും വേണ്ട

അവൾക്കു എന്നും ഇതാണ് പണി , മിക്ക ദിവസവും സംസാരിക്കാറുണ്ട് , അവനും അവളും തമ്മിൽ എന്തൊക്കെയോ ഉണ്ട് ...പിന്നെയത് അവസാനം അവന്റെ കൂടെ പലയിടത്തും വെച്ച് കാണാറുണ്ട്‌ ... അവന്റെ ബൈക്കിൽ കയറി പോകാറുണ്ട് ....ചിലപ്പോൾ രെജിസ്റ്റെർ വിവാഹം കഴിച്ചെന്നു വരെയെത്തും

ഒന്ന് ചിരിച്ചാൽ .... കാണുന്നവരോടൊക്കെ ചിരിച്ചു നടക്കുകയാണ് ...സ്വഭാവം ശരിയല്ല ...പിന്നെ ആണുങ്ങളെ വളയ്ക്കാൻ ആണ് ഓടിക്കാൻ ആണ് എന്നിങ്ങനെ പോകും ...അതല്ലങ്ങിൽ പിന്നെയൊരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത ജാഡ സ്വഭാവമോ ,മോശം സ്വഭാവമോ എന്ന ലേബലും

ഫോൺ ചെയ്താൽ .... പറയുകയേ വേണ്ട ... അതൊരു അഞ്ചു നിമിഷം ആണ് എങ്കിലും പറയും ഇരുപത്തിനാല് മണിക്കൂറും ഇതാണ് പണിയെന്ന്.... ആരെയൊക്കെയോ വിളിക്കുന്നു ... വരാൻ പറയുന്നു ... രാത്രിവൈകിയും ഫോണിൽ തന്നെ ... ഏതൊക്കെയോ കാമുകനുണ്ട് ....

എന്റെ ദൈവമേ ഓർക്കാനേ വയ്യ ... നമ്മുടെ നാട്ടുകാർക്ക് ഒന്ന് കിട്ടിയ പത്താക്കുന്ന സ്വഭാവമാണ് . പ്രതേകിച്ചു പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കാൻ വല്ലാത്തൊരു അനുഭൂതിയാണ്

ഒന്നുമില്ലെങ്കിലും ഇരുപതു കഴിഞ്ഞിട്ടും കല്യാണം നടത്താതിരുന്നാൽ വീട്ടുകാരിലും പ്രശ്നം നാട്ടുകാർക്ക് തന്നെ . ചിലപ്പോൾ തോന്നും വീട്ടുകാർ നമ്മളെ വളർത്തുന്നത് നാട്ടുകാരെ പേടിച്ചാണ് എന്ന്

എന്തിരെ പറയുന്നു നല്ലൊരു വസ്ത്രം എടുക്കാൻ പോലും സാധാരണ സ്വതന്ത്രം കിട്ടാറില്ല . കുറച്ച് നല്ല വിലയുള്ളത് നോക്കി എടുത്താൽ പറയും "ലാവിഷ് " സ്വഭാവമാണ് ....കുറച്ച് എടുത്താൽ പിശുക്കും ... സാരീ ഉടുത്താൽ ആട്ടം കാണിക്കാൻ , ജീൻസും ടോപ്പും ആണെങ്കിൽ പത്രാസ്സ്...പിന്നെ ചുരിദാർ ഇടുന്നതല്ല പ്രശ്നം ഈൗ ഷാൾ എന്താ ഇങ്ങനെ ഇട്ടിരിക്കുന്നത് ...എന്താ ഇങ്ങനെ സടിച് ചെയ്തിരിക്കുന്നത് അങ്ങനെ നൂറു കൂട്ടം പ്രശ്നങ്ങളാണ് ...

സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ ചെവിക്കല്ല് നോക്കിയൊന്നു കൊടുക്കാൻ പലപ്പോഴും കൈ തരിക്കും , പിന്നെയും അഡ്ജസ്റ്റ് ചെയ്തു പോകേണ്ടി വരും കാരണം നമ്മൾ ഒന്ന് പ്രതികരിച്ചാൽ പിന്നെ ഈ ജന്മം മുഴുവൻ അതിന്റെ പ്രത്യാഘാതം ഉണ്ടാവും

വളർത്തി വലുതാക്കി അറവുശാലയിൽ നിന്നും വിഭാവത്തിനുള്ള പാകമാക്കി വിൽക്കുന്ന ഇറച്ചി പോലെയാണ് പലരും പെൺകുട്ടികളെ കണക്കാക്കുന്നത് എന്ന് മനസ്സിലാക്കാനും ഏറെ വൈകിപ്പോയി

പതിനെട്ടിന് മുൻപ് കഥയിലും പാട്ടിലും ഒക്കെ പറഞ്ഞിരിക്കുന്നത് പോലുള്ള പ്രായത്തിൽ വിവാഹം കഴിപ്പിച്ചു കൊടുക്കണം

അത് കഴിഞ്ഞാൽ പിന്നെ പെണ്ണിന് എന്തോ കുഴപ്പം ഉണ്ടെന്നും ...അല്ലെങ്കിൽ സ്വഭാവദൂഷ്യം എന്നോ അതുമല്ലെങ്കിൽ കിട്ടാച്ചരക്ക് എന്നോ പേരിട്ടു വിളിക്കും

പിന്നെ ഇരുപതൊക്കെ കഴിഞ്ഞാൽ പറയുകയേ വേണ്ട നാട്ടുകാർ തീരുമാനിച്ചിരിക്കും "നമ്മുടെ നല്ല നടപ്പിനെ കുറിച്ച് ..." പിന്നെ നല്ല ജോലിയോ സാമ്പത്തിക ഭദ്രതയോ ഉള്ളവർക്ക് ഈ പ്രശ്നമില്ല ....

"നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും " എന്ന് പറയുന്നത് പോലെയാണ് . അതല്ലാത്തവരുടെ കാര്യം പറയുകയേ വേണ്ട .

ഇങ്ങനൊരു സാഹചര്യത്തിൽ പ്രണയം എല്ലാവരുടെയും മുന്നിൽ എത്ര പാപമാണ് . പക്ഷെ പുരാണങ്ങളും , സമകാലീന വാർത്തകളും അറിയുന്നവർ ..ഉന്നത വിദ്യാഭ്യാസം ഉള്ളവർ ഒക്കെ തന്നെ ഇതിനൊക്കെ കൂട്ടും നിൽക്കും

എന്നായി ജനിച്ചാൽ ആദ്യം പേടിക്കേണ്ടതും ഈ പേരിനെ തന്നെ ... ഗതികേട് ...എനിക്കും എന്നെപ്പോലെയുള്ള ഒരായിരം പെൺകുട്ടികൾക്കും....

***************************************************

ആ പേജ് അവസാനിച്ചപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ഡയറി അടച്ചു വെച്ചു. പിന്നെയും ഓർത്തപ്പോൾ സ്വപ്ന പറഞ്ഞതെല്ലാം ശരിയാണ് എന്ന് തോന്നി . പിന്നെയും വായിക്കാൻ തോന്നുന്നുണ്ട് എങ്കിലും എന്തെന്നറിയില്ല ഉറക്ക ക്ഷീണം കൊണ്ടാവും കണ്ണടഞ്ഞു പോകുന്നതായി തോന്നി .

മുകളിൽ കാര്യമായി എന്തോ തിരയുന്ന ചെക്കനെ ഇടയ്ക്കിടെ നോക്കിക്കൊണ്ട്‌ ആ സുന്ദരി പെൺകുട്ടി ഇരിക്കുന്നത് കണ്ടു . അവൻ പെട്ടെന്ന് നോക്കിയപ്പോൾ അവൾ തിരിഞ്ഞിരുന്നു . എനിക്ക് സ്വപ്നയുടെ അമ്പലത്തിലെ പ്രണയമാണ് അപ്പോൾ ഓർമ വന്നത്

കള്ളി ...അപ്പോൾ മുടങ്ങാതെ പോയിരുന്നത് പ്രണയത്തോട് ഉള്ള ഭക്തി കൊണ്ടാണ് ...!!!!!

മനസ്സിൽ പറഞ്ഞു ,പതിയെ ചിരിച്ചു . ഒറ്റപ്പാലം ആയിക്കൊണ്ടിരിക്കുകയാണ് എന്ന് പാതി തെളിഞ്ഞ അന്തരീക്ഷത്തിലെ വെളിച്ചത്തിൽ കണ്ടു .

അയ്യോ ലക്കിടി മിസ്സായല്ലോ എന്നൊരു സങ്കടം ഇടയ്ക്കുണ്ടായി . അല്ലെങ്കിലും നമ്മൾ വല്ലപ്പോഴും ട്രെയിനിൽ വരുമ്പോഴല്ലേ നമ്മുടെ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം കാണുള്ളൂ (കിള്ളിക്കുറുശ്ശിമംഗലം) ... ഇവിടെക്കൂടെ പോകുമ്പോൾ രോമങ്ങൾ ഒക്കെ എഴുന്നേറ്റു നില്ക്കുന്ന പോലെ ഒരു നിർവൃതി തോന്നും

മലയാള ഭാഷയുടെ എക്കാലത്തെയും മികച്ച പ്രതിഭ . ഹാസ്യ സാമ്രാട്ട് ...അല്ലെങ്കിലും നിങ്ങളോട് ഞാൻ അദ്ദേഹത്തെ കുറിച്ച് പറയുന്നത് ശരിയല്ല . ഒരുവിധമുള്ള മലയാളികൾ എല്ലാം കേട്ടിരിക്കും അദ്ദേഹത്തെ


ഇവിടുന്നു പത്തു മിനുട്ട് ഉള്ളൂ ഒറ്റപ്പാലം എത്താൻ ... ചരിത്രം ഉറങ്ങുന്ന നിളാ തീരത്തെകുറിച്ചും ഒറ്റയ്ക്ക് നിന്നിരുന്ന പാലമരത്തിനോടൊപ്പം വളർന്ന് വന്ന വള്ളുവനാടൻ ഗ്രാമം ...

അത് ശരിയല്ല ഗ്രാമം പണ്ട് ഇപ്പോൾ പാലക്കാടിനെ വെച്ചും പുരോഗമനം ഒറ്റപ്പാലം ആണോ തോന്നിപ്പോകും ചിലപ്പോഴെങ്കിലും ...

ചിത്രങ്ങളിൽ കേരളത്തിന്റെ മുഖമുദ്രയായി തലയുയർത്തി നിന്നിരുന്ന "മന " കളുടെ സ്വന്തം നാട് ..... ഒരുവശത്ത്‌ കുറച്ച് ആടപം കുറച്ചിട്ട് എന്നോണം ശാന്തമായി ഭാരതപ്പുഴ ഒഴുകുന്നത്‌ അവ്യക്തമായി കാണാം .....

തുടരും


ഭാഗം 17

അല്ലെങ്കിലും അവരുടെ കാലത്തെ മണ്ണ് അങ്ങനെയൊക്കെ ആയിരിക്കാം ,ഇപ്പോൾ ഏതാണ്ട് മഞ്ഞ വിരിച്ചു കിടക്കുന്ന പാടത്തിലൂടെ നടക്കാൻ തന്നെ പേടിയാണ് ഞങ്ങൾക്ക്

ഞാങ്ങളിലും പേടിയാണ് ഞങ്ങളുടെ പിന്നിലെ തലമുറയ്ക്ക് ...പാമ്പും ,തവളയും, ഒച്ചും ,പ്രാണികളും ,,പിന്നെ പേരറിയാൻ പാടില്ലാത്ത അനേകം ജീവികളും ഒപ്പം അതിലേറെ ആയിരക്കണക്കിന് സസ്യങ്ങളും ഉള്ള നടവരമ്പുകൾ കാണുമ്പോഴുള്ള കൌതുകം ആസ്വധിക്കുന്നതിൽ ഇല്ലെന്നു തോന്നുന്നു

5 th ക്ലാസ്സിൽ സയൻസ് ആധികാരികമായി പഠിച്ചു തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു തന്ന കാര്യങ്ങളിൽ വ്യക്തി ശുചിത്വത്തിലെ പ്രധാന പാഠമായിരുന്നു ഇത് "മണ്ണിൽ ചെരുപ്പിടാതെ ചവിട്ടുമ്പോൾ വിര ,കൊക്കപ്പുഴു മുതലായ ക്ഷുദ്ര ജീവികൾ കാലിനടിയിലൂടെ ശരീരത്തിനകത്തെക്ക്‌ കയറിപ്പോകുമെന്ന്,

ആദ്യം കേട്ടപ്പോൾ ഞെട്ടലായിരുന്നു . സ്കൂളിൽ പോകുമ്പോഴോ വിരുന്നുപോമ്പോഴോ അല്ലാതെ ചെരുപ്പിട്ട് നടക്കില്ലായിരുന്നു അന്നൊന്നും . പിന്നെ വീട്ടുകാരുടെ മുന്നിൽ കരഞ്ഞും പരിഭവിച്ചും എത്ര കഷ്ട്ടപ്പെട്ടാണ് ഒരു സ്ലിപ്പെർ വാങ്ങിപ്പിച്ചത്

അപ്പഴും സങ്കടം ചെരുപ്പിട്ട് ഞാൻ നടക്കുമ്പോൾ ഈ അമ്മയൊക്കെ പാടത്തിനരികിലോ കുളത്തിനരികിലോ എത്തുമ്പോൾ അത് അഴിച്ചു വെച്ച് പണി തുടങ്ങും ,ചെളിയിലെ കീടാണ്ക്കൾ എല്ലാം ശരീരത്തിലെത്തും എന്ന് എത്രയാ ഞാൻ പറഞ്ഞു കൊടുക്കുക

അതിൽ തന്നെ മുഖം കഴുകും ,വായ കഴുകും ...ഹോ ...ഒരു വിവരവുമില്ലാാത്തവർ ...അന്നത്തെ സംഭവത്തിന് ശേഷം എന്നും ചെരുപ്പിട്ടെ നടക്കൂ , അനാവശ്യമായി മണ്ണിൽ തൊടില്ല ,ചോറും കറിയും വെച്ച് കളിക്കില്ല , ദിവസവും രണ്ടുനേരം പല്ല് തേക്കും ,കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകും ,ചില സമയത്ത് രണ്ടുനേരം കുളിക്കും ,അതും വീട്ടിൽ ചൂട് വെള്ളം വെച്ച് അണുക്കളെ എല്ലാം കൊന്നിട്ട് .

കുളത്തിനെയും കിണറ്റിലെ വെള്ളത്തെയും ഉമ്മിക്കരിയെയും എല്ലാം പാടെ മറന്നൊരു ജീവിതമായിരുന്നു അത് ,വെള്ള ചോറ് കഴിക്കില്ല (പഴങ്കഞ്ഞി ), പഴയ കറിയൊന്നും കഴിക്കില്ല . അന്നന്നുള്ള വസ്ത്രങ്ങൾ അലക്കിയിടും , നഖം കടിക്കില്ല ,വൃത്തിയായി വെട്ടിക്കളയും ,മഴ നനയാൻ ഇഷ്ട്ടമുണ്ടായിട്ടും നനയില്ല ,

പക്ഷെ എന്തെന്നറിയില്ല ഇത്രത്തോളം വൃത്തിയായി നടന്നിട്ടും ഒന്നും സൂക്ഷിക്കാത്തവർക്ക് വരാത്ത പനിയും,അത് തീരുമ്പോഴേക്കും കാലിൽ ചൊറിഞ്ഞു ചൊറിഞ്ഞു ചെറിയ കുരുക്കളും വന്നിരുന്നു ..പിന്നെയത് ദിവസങ്ങള് ചെല്ലുമ്പോൾ പഴുക്കാനും ...

അന്ന് മുതൽ ഒരു കാര്യം ഉറപ്പിച്ചതാണ് ഈ മണ്ണിനോട് ഇടപഴകുമ്പോൾ ഉണ്ടാവുന്ന ആരോഗ്യം ഒരിക്കലും അതിൽ നിന്നുമകന്നു കഴിയുമ്പോൾ ഉണ്ടാവില്ല

പിന്നെയും എഴുതിയെഴുതി കാടുകയറി അല്ലെങ്കിലും സ്വപ്നയെന്നും സ്വപ്ന ലോകത്താണ് എന്ന് എല്ലാവരും പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു അന്തമില്ലാത്ത ചിന്തകളാണ് ...

എവിടെത്തുടങ്ങി എവിടെ അവസാനിക്കുമേന്നറിയാത്ത ഒന്നിൽ തുടങ്ങി പല വഴിയിലൂടെ നടന്നു അവസാനം ഒരു സാധ്യതയുമില്ലാത്ത അനാവശ്യ കാര്യങ്ങളിൽ എത്തുന്നത് വരെയും

പിള്ളാരൊക്കെ പറയുന്നത് ചിലപ്പോഴൊക്കെ ഇക്കാര്യത്തിൽ ശരിയാവുന്നുണ്ട് ,,ആരെങ്കിലും ചോദിക്കുമ്പോൾ ആലോചിക്കുകയും ചോദ്യം അവർ മറക്കുമ്പോൾ ഉത്തരം പറയുകയും ചെയ്യുന്ന സ്വഭാവം അവരുടെ ഭാഷയിൽ പറയുമ്പോൾ "വൈകി കത്തുന്ന ട്യൂബ് ലൈറ്റ് "

എന്തായാലും ഇന്നലെ ഉച്ചയോടെ അജിത പോയപ്പോൾ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ തോന്നി ,ഇനിയവളുടെ പ്രേമത്തിനു കൂട്ട് നിൽക്കണ്ടാലോ ഒപ്പം എന്നെങ്കിലും അതുപോലെ ഒരുമിച്ചു നടക്കുന്ന കിനാവുകൾ അയാളെ കുറിച്ച് കണ്ടു കൊണ്ടിരിക്കണ്ടാലോ

ഈ രണ്ടു ദിവസവും അയാളെ കണ്ടതേയില്ല ,അല്ലെങ്കിലും അയാളെ പറഞ്ഞിട്ട് കാര്യമില്ല ചിലപ്പോൾ എന്നെ കാണാതെ ബസ്‌ സ്റ്റാൻഡിൽ എത്ര നേരം കാത്തിരുന്നു കാണും

ബൈക്ക് കൊണ്ട് വരാതെ വെറുതെ നടന്നു അമ്പലത്തിൽ വന്നതിനു സ്വയമെത്ര പഴിച്ചുകാണും ...

കാണാൻ ഇനിയിപ്പോൾ എന്താണ് ഒരു വഴി ...ഇല്ലെങ്കിൽ മനസ്സിനൊരു സമാധാനമില്ല ,നാളെ ഞായറാഴ്ച ,,,അതും കഴിഞ്ഞു തിങ്കളാഴ്ച വരെ കാത്തിരിക്കണമല്ലോ ...

ഇപ്പോൾ തോന്നുന്നുണ്ട് പോയി പറഞ്ഞാലോ എനിക്കിഷ്ട്ടാണ് എന്ന് ...അല്ലെങ്കിൽ വേണ്ട നമ്മുടെ ഇഷ്ടം നമ്മുടെ മനസ്സിൽ തന്നെയിരിക്കട്ടെ ..ആരുമറിയാതെ ഒരുപാട് സ്നേഹമായി മനസ്സിന്റെ വിങ്ങലായി ...

എന്റെ കണ്ണടഞ്ഞു പോകുന്നു രണ്ടു മൂന്നു ദിവസ്സമായി നെരെയോന്നു ഉറങ്ങിയിട്ട് തന്നെ അതാകും ,,,,ഇന്നിപ്പോൾ പുറത്തിറങ്ങി അൽപനേരം ആകാശത്തേക്ക് നോക്കി കിടക്കണം എന്ന മോഹം നടക്കില്ല ....

അങ്ങനെ ഈ ദിവസവും തീർന്നു....

03/01

ഇന്ന് രാവിലെ രേരത്തെ എഴുന്നേറ്റു , മറ്റൊന്നും നോക്കിയില്ല അമ്പലത്തിൽ പോകണം എട്ടെ കാലാവുമ്പോൾ അതുമാത്രമായിരുന്നു മനസ്സിൽ .... ഏഴരയാവുമ്പോൾ തന്നെ റെഡിയായി വെള്ളം കോരൽ പിനത്തെക്ക് മാറ്റി വെച്ച് അനൂനേം കൂട്ടി അമ്പലത്തിലേക്ക് പോയി

സമയം തികയ്ക്കാൻ വേണ്ടി വഴിയിൽ നിഷയെ കണ്ടപ്പോൾ അജിതയുടെ കാര്യം സംസാരിച്ചിരുന്നു . അവൾ പറഞ്ഞപ്പോഴാ അവർ തമ്മിൽ ഈ ബന്ധം തുടങ്ങിയിട്ട് കുറച്ചായി എന്ന് അറിയുന്നത് . അപ്പോഴേക്കും സമയം കൂടിപ്പോയി പിന്നെ ഓട്ടമായിരുന്നു എന്ന് തന്നെ പറയാം വിനു ഏട്ടൻ പോവുംമുന്നെ ഒന്ന് അകലെ നിന്നെങ്കിലും കാണണം

കുടുംബക്ഷേത്രത്തിന്റെ ഇറക്കം കഴിയാനാവുമ്പോൾ വെറുതെ കൈകൊണ്ടു ഒന്ന് തൊഴുതി, എന്നെ മറന്നിട്ട് നീ മറ്റു അമ്പലത്തിലൊക്കെ പോകുമെന്ന് ഞങ്ങടെ സ്വന്തം ദൈവം പറയില്ല ,ഞാൻ എന്തിനാണ് പോകുന്നത് എന്ന് തൂണിലും തുരുമ്പിലും ഇരിക്കുന്ന ദൈവം കണ്ടു പിടിക്കാതിരിക്കുമോ

ശിവൻ കോവിലിന്റെ മുന്നിലെ വളവു തിരിയുന്നത് വരെ ഓട്ടമായിരുന്നു . അത് കഴിഞ്ഞപ്പോൾ ദൈവത്തെ കാണാനും നല്ല ബക്തയാവാനുമായി സമാധാനത്തോടെ നടന്നു , ആൽ മരച്ചോട്ടിൽ ഏട്ടനെ കണ്ടപ്പോൾ എന്തെനില്ലാത്ത ആശ്വാസവും ഒപ്പം ശരീരം വിറയ്ക്കാനും തുടങ്ങി

എന്നെ കണ്ടിട്ടാണോ എന്നറിയില്ല പെട്ടെന്ന് നോക്കിയപ്പോൾ ഞാൻ കണ്ണുകൾ പിൻവലിച്ചു ...ഇനി ആ മുഖത്തേക്ക് നോക്കില്ല ....ഇതുവരെ കണ്ടിട്ടുമില്ല എങ്കിലും എത്ര നാളായി അവിടെ ആളുണ്ട് എന്ന വിശ്വസത്തിനായി മാത്രം പോകുന്നു ....!

തുടരും

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...