Thursday 10 September 2015

ഇതാണ് ഞാൻ ഇങ്ങനെയൊക്കെ ആണ് ഞാൻ

എനിക്ക് എല്ലാരെയും ഇഷ്ട്ടമാണ് എന്നുവെച്ച്

ഏതുനേരവും പഞ്ചാരയടിച്ചോണ്ടിരിക്കാൻ 
എനിക്കാവില്ല ..അപ്പോൾ പറഞ്ഞേക്കണം


"ഹൃദയമില്ല " "സ്നേഹമില്ല " മനസ്സ് കല്ലാണ്


എന്നൊക്കെ ,,,,എനിക്ക് തോന്നിയാൽ മിണ്ടും

തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ്
പോകട്ടെ എന്ന് വെച്ചേക്കണം...!!!!!


പക്ഷെ ഒന്നുണ്ട് എന്നെ ഇഷ്ട്ടപ്പെടുന്നവർ
കരയുമ്പോൾ ഞാൻ ചിരിക്കില്ല ഒരിക്കലും

നല്ല വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ
എനിക്കറിയില്ല പലപ്പോഴും ...

മധുര വാക്കുകൾ മാത്രം പറയാനും എനിക്കാവില്ല
കാരണം ഞാൻ യാതാർത്ഥത്തിൽ വിശ്വസിക്കുന്നു

ഇനിയും ആരും പരാതിയും പരിഭവവും
കൊണ്ട് വന്നേക്കരുത് ഞാൻ

ഇങ്ങനെയൊക്കെ തന്നെയാണ് ,,,

എന്നെ മനസ്സില്ലാക്കി ഇന്നും കൂടെ നില്ക്കുന്ന
സുഹൃത്തുക്കള്ക്ക് .....നന്ദിയല്ല ...

ഒരിക്കൽ പോലും ഉമ്മ കൊടുത്ത് സ്നേഹം പ്രകടിപ്പിക്കാത്ത
അമ്മയോട് ഒരു വാക്ക്

"ഞാൻ ഉണ്ടാകും എന്നും "

എന്നും പിണങ്ങി പിണങ്ങി ഇടപഴകുന്ന സഹോദരങ്ങളോട്

"എനിക്കറിയില്ല എങ്ങനെയാ ഞാൻ സ്നേഹം പ്രകടിപ്പിക്കേണ്ടത് "?

സ്നേഹം ഇല്ലെന്ന് പറയരുത് ....

പക്ഷെ വിലകൂടിയ സമ്മാനങ്ങളിലോ ...

ആരെങ്കിലും മൊത്തത്തിൽ ഉണ്ടാക്കിയ ഗ്രീറ്റിങ്ങ് കാർഡ്‌
കളിലോ സ്നേഹം ഉണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല

ഞാൻ ....

ഞാൻ ....

ഞാനുണ്ടാകും എന്നും

മുഖം മൂടിയില്ലാതെ എന്നും ,,,,,


വിദ്യ


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...