Thursday 10 September 2015


പ്രവാസികൾ സ്വപ്നം പണയം വെച്ചു ജീവിക്കുന്നു എന്നെവിടെയോ കേട്ടിട്ടുണ്ട് ,,, അപ്പോൾ തോന്നി അത് ശരിയാണെന്ന് ,,

പക്ഷെ പ്രവാസി സ്വന്തം ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും നഷ്ട്ടപ്പെടുത്തി ജീവിക്കുന്ന അനുഭവമാണ് എന്റേത് ....

 എന്തിനു വേണ്ടിയാണ് ഞാൻ ഇങ്ങോട്ട് വന്നത് അവളെ സ്വന്തമാക്കാൻ ,,... ഞങ്ങൾ ഒരുമിച്ചു ജീവിക്കുവാൻ ..


പാവപ്പെട്ട കുടുംബത്തിൽ ജനിച്ചത്‌ എന്റെ തെറ്റല്ല ,,,എന്നിട്ടും എനിക്ക് വലിയ മോഹങ്ങൾ ഒന്നുമില്ലായിരുന്നു ,,, 

സന്തുഷ്ട്ടമായ കുടുംബം ,,,ചെറിയ ജോലി ആണെങ്കിലും കഷ്ട്ടപെടാൻ എനിക്കൊരു മടിയുമില്ലായിരുന്നു ....ഞാനും എന്റെ കൂട്ടുകാരും അതായിരുന്നു എന്റെ ലോകം ...

പിന്നെ എപ്പോഴാണ് അവളെന്റെ ജീവിതത്തിലേക്ക് വന്നത് ,,, എന്നും കാണുന്ന ആ തട്ടമിട്ട സുന്ദരിക്കുട്ടിയോടു തോന്നിയ ആരാധന ,,, 

പിന്നീട് എന്നും അവളെ കാണാതെ വയ്യെന്നായി ,,,, അവൾ എന്നും കൂടെ വേണമെന്നായി ... ഒരുപാട് കഷ്ട്ടപ്പെട്ടു ദൈര്യം സംഭരിച്ചു അവളോട്‌ പറഞ്ഞു ,,, 

ആദ്യമൊക്കെ ഒന്നും മിണ്ടാതെയും എന്നെ നോക്കാതെയും പോയെങ്കിലും പിന്നീട് എപ്പോഴെക്കെയോ അവളെന്നെ തിരിഞ്ഞു നോക്കുന്നത് ഞാൻ കണ്ടു ....

എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് സന്തോഷിച്ച ദിനങ്ങൾ ... എന്നും അവളെ കാണുമായിരുന്നു ,,പിന്നെ ഫോണ്‍ നമ്പർ വാങ്ങി .... പിന്നെ പതിയെ പതിയെ ഒരു ജീവിതം ഞങ്ങൾ കെട്ടിപ്പടുത്ത് തുടങ്ങി ...

ഞങ്ങൾ ഇടയ്ക്ക് നേരിൽ സംസാരിക്കുക പതിവായിരുന്നു ,,,അവളുടെ മുടിയിൽ നിന്നു ഉതിർന്നു വീഴുന്ന തട്ടം പിന്നെയും നേരെ ഇട്ടു അവൾ സംസാരിക്കും ,,, സുറുമയെഴുതിയ കണ്ണുകൾ എന്നെ ഒരുപാട് മോഹിപ്പിച്ചു ....

പിന്നീട് അവളുടെ വീട്ടില് കല്യാണം നോക്കി തുടങ്ങി എന്നറിഞ്ഞപ്പോൾ പേടിയായിരുന്നു ,,,എന്റെ പെണ്ണിനെ ആരെങ്കിലും കൊണ്ടുപോകുമോ എന്ന് .... 

എത്രെ എനിക്ക് വേണ്ടി കാത്തിരിക്കാനും അവൾ തയ്യാറാണ് ..പക്ഷെ അവളെ ചൊർന്നൊലിക്കുന്ന ഈ വീട്ടിലേക്കു അര പട്ടിണിയിലേക്ക്‌ കൊണ്ട് വരാൻ എനിക്ക് പേടിയായിരുന്നു ,,,

അവൾ വളർന്ന അതെ സുഖത്തോടെ ജീവിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു ... ഒരുപാട് കഷ്ട്ടപ്പെട്ടു കടം വാങ്ങിയും ഞാൻ പ്രവാസ ലോകത്തിലേക്ക് തിരിച്ചു ,,, എനിക്കിഷ്ട്ടപെട്ട ഉമ്മ വെക്കുന്ന ചോറും മീങ്കറിയും ഒക്കെ മറന്നു ,,

,എന്റെ ഉമ്മാനെ ഒറ്റയ്ക്ക് ആക്കി ഞാൻ പോയി ,,മനസ്സ് മുഴുവൻ അവളോടൊത്തുള്ള ജീവിതമായിരുന്നു ...

വലിയൊരു പണക്കാരനായി വന്നിട്ട് അവളുടെ വീട്ടില് ചെന്ന് പെണ്ണ് ചോദിക്കാം എന്ന വ്യവസ്ഥയിൽ അവളോട്‌ യാത്ര പറയുമ്പോൾ അവളും കരയുകയായിരുന്നു ,,,ആദ്യമായാണ് ഞങ്ങൾ പിരിഞ്ഞിരിക്കുന്നതു ,,,,

എന്തെങ്കിലും കാരണം ഉണ്ടാക്കി മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ കാണുമായിരുന്നു ....

ഗൾഫിൽ എത്തിയിട്ടും അവളെ വിട്ടു വന്നതായി എനിക്ക് തോന്നിയില്ല ,,,ഇപ്പോഴും എന്റെ ഫോണിൽ കാൾ ആയും മെസ്സേജ് ആയും അവൾ ഉണ്ടായിരുന്നു ,,, ഞങ്ങളുടെ സ്വപ്‌നങ്ങൾ ഓരോന്നായി പൂവണിയുന്ന നാളിനായി ഞങ്ങൾ കാത്തിരുന്നു ,,, 

എന്റെ വീട് നന്നാക്കി ,,, അത്യാവശ്യം കടങ്ങൾ ഒക്കെ വീട്ടി ,,,, പണം ചെലവാക്കാൻ അവിടെ ഒരുപാട് വഴികൾ ഉണ്ടായിട്ടും അവളുടെ മുഖം എന്നെ അതിൽ നിന്നെല്ലാം പിന്തിരിപ്പിച്ചു ....

പിന്നീട് എപ്പോഴൊക്കെയോ അവളുടെ കോളുകൾ കുറഞ്ഞു തുടങ്ങി ,,, മെസ്സേജ് നു മറുപടി ഇല്ലാതായി ... അന്ന് വരെ അനുഭവപ്പെടാത്ത ഉഷ്ണവും ശൈത്യവും എനിക്കനുഭാവപ്പെട്ട്ടു .... 

ജോലിയുടെ കഷ്ട്ടവും മരുഭൂമിയുടെ വിജനതയും ....പിനീട് എപ്പോഴോ ഒരു വിവരവും ഇല്ലാതായി ... നാട്ടിലെ കൂട്ടുകാരെ അയച്ചെങ്കിലും ഒന്നും അറിയാൻ കഴിഞ്ഞില്ല ,,,, ലീവേടുത്തോ ജോലി മതിയാക്കിയോ വരാൻ കഴിയാത്ത അവസ്ത്ത ,,,എഴുതിക്കൊടുത്ത എഗ്രീീമെന്റ് ......

അന്നെന്റെ അവസ്ത്ത എന്തെന്ന് എങ്ങനെ ഞാൻ വിവരിക്കും ,,,, മനസ്സറിഞ്ഞു പ്രണയിച്ചാൽ ആ വിരഹം മരണം വരെ ഉണ്ടാകും എന്ന് പറയുന്നത് സത്യമാണ് .... സന്തൊഷമില്ലാതെ ,.,,, സമാധാനം ഇല്ലാതെ ... 

അവൾ എവിടെ എന്ന ആധിയിൽ ഞാൻ കാലാവധി തികച്ചു ഓടിവരുകയായിരുന്നു എന്ന് പറയാം .. ഒരുപക്ഷെ പതുക്കെ പോകുന്ന വാഹനങ്ങളെ കാണുമ്പോൾ അവിടുന്ന് ഓടി വന്നാലോ എന്നെന്ക്ക് തോന്നിപ്പോയി ....

വീട്ടില് എത്തിയതും ഞാൻ ആദ്യം ഓടിയത് ഞങ്ങൾ എന്നും കാണുന്ന വഴിയിൽ ആയിരുന്നു ,,,പിന്നെ അവളുടെ വീടിനു മുന്നിലും ,,അകത്തു കയറാൻ എന്തോ ദൈര്യം തോന്നിയില്ല ..അതുകൊണ്ട് തിരികെ വന്നു ... 

എന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും ടെൻഷൻ ആയിരുന്നു ,,ഇത്രേ കാലം ആയിട്ട് വന്നിട്ട് ഇവനെന്താണ് ഇങ്ങനെ അലയുന്നത് എന്ന് തോന്നിക്കാണും.... എന്റെ ഉമ്മയുടെ മനസ്സിൽ ആരെങ്കിലും ഇനി കൂടോത്രം ചെയ്തോ മകന് എന്ന പേടിയും ....

രണ്ടു ദിവസത്തോളം ഞാൻ കാത്തിരുന്നു ,,,പിന്നെ ക്ഷമ ഒട്ടും ഇല്ലാതിരുന്നപ്പോൾ അവളുടെ വീട്ടിലേക്കു കയറിച്ചെന്നു ... അല്ലെങ്കിലും ജീവനായി കൂടെ നടന്നവൾ ... ജീവിതമായി മുന്നില് നിന്നവൾ ഇല്ലാതെ പോയ വേദന ആർക്കു മനസ്സിലാകും ... 

കാത്തിരിക്കും എന്ന് പറഞ്ഞു എന്നെ അയച്ചു വിട്ടിട്ടു ... എന്നെ തനിച്ചക്കിയ വിഷമം .... മനസ്സിൽ ആർത്തിരമ്പുന്ന കടലുപോലെ ഓരോ ചിന്തകൾ ആയിരുന്നു .... അപ്പോഴേക്കും എന്റെ കൂൂട്ടുകാരൻ ഓടി വന്നു എന്നിട്ട് പറഞ്ഞു "ഡാ അവളുടെ കല്യാണം കഴിഞ്ഞു ".. 

നീ എന്ത് ചെയ്യും എന്നറിയാതതുകൊണ്ട് ഞങ്ങൾ പറഞ്ഞില്ലെന്നെ ഉള്ളൂ ....

അകത്തേക്ക് പോകണോ ...പുറത്തേക്ക് പോകണോ എന്ന് വിഷമിച്ചു നിന്നപ്പോൾ അറിയാതെ ഞാൻ വീടിനു മുന്നിലേക്ക്‌ നോക്കി ,,, 

എന്റെ പെണ്ണ് ... എന്റെ ജീവനായിരുന്നവൾ..... മഫ്ത ഇട്ട ആ മുഖം പെട്ടെന്ന് പ്രസന്നമായോ ..അതോ കൂടുതൽ ഇരുണ്ടോ ...?????? താഴെ നിന്ന കുഞ്ഞിനെ എടുത്തു ഒക്കത്ത് വെക്കുമ്പോൾ ഞാൻ കണ്ടു എന്നെ കാണാതിരിക്കാൻ വെമ്പൽ കൊള്ളുന്ന ആ മുഖം .....

പെട്ടെന്ന് അവൾ അകത്തേക്ക് ഓടി ... ഞാൻ പകച്ചു നിന്നുപോയി ,,, എന്റെ കൂട്ടുകാരൻ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് വരുമ്പോഴും വീടിനു മുന്നില് അവൾ ഒരിക്കൽ കൂടി വരുമെന്ന പ്രതീക്ഷയായിരുന്നു .... 

കാലങ്ങള്ക്കു ശേഷം എന്നെ കാണുമ്പോൾ ഓടിവന്നു എന്നെ ചുംബിക്കുമെന്ന സ്വപ്നം കണ്മുന്നിൽ തകരുന്നത് ഞാനറിഞ്ഞു ...എന്റെ മനസ്സിൽ കരഞ്ഞു കലങ്ങിയ മുഖവുമായി എന്നെ യാത്രയാക്കിയ മുഖമായിരുന്നു ......

എന്റേതെന്നു മാത്രം വിശ്വസിച്ചിരുന്ന മുഖം ....

എന്നെ കണ്ടപ്പോൾ ഓടിമറഞ്ഞത്‌ ഓർത്ത്‌ ....... വേണ്ട ഞാൻ പറയുന്നില്ല

യാതാർത്ഥ്യം മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു .. അവൾക്കായി വാങ്ങിയ സമ്മാനങ്ങൾ... എന്റെ വിയർപ്പിന്റെ വില .....

അവളെക്കുറിച്ച് എഴുതിക്കൂട്ടിയ വരികൾ ... എന്റെ സ്വപ്നങ്ങളുടെ അവശിഷ്ട്ടം

ഒക്കെ നശിപ്പിച്ചു കളഞ്ഞു ,,,വാശിയോടെ ഓരോന്നും വലിച്ചെറിയുമ്പോൾ അവൾ എന്റെ മനസ്സിൽ നിന്നും പടിയിറങ്ങിപ്പോകും എന്ന് കരുതിയ എനിക്ക് തെറ്റി ,,കൂടുതൽ കൂടുതൽ അവൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു ....

ഞാൻ കേൾക്കുന്ന പാട്ടുകളിൽ ,,, ഞാൻ കാണുന്ന ചിത്രങ്ങളിൽ ... എന്റെ വരികളിൽ എല്ലാം അവളാണ് .... 

എന്റെ ആഗ്രഹം പോലെ അവൾക്കു പെണ്‍കുട്ടിയല്ലേ അന്ന് കണ്ടത് ,, സുന്ദരിക്കുട്ടി ... അവളെപ്പോലെ .... ഞങ്ങൾ അന്ന് കണ്ട കിനാവുകളിലെ മാലാഖ എന്റെ കണ്മുന്നിൽ നിന്നു മറയുന്നത് ഞാനറിയുന്നു ....

എല്ലാവരും പറയും പ്രണയം ആനയാണ് ചേനയാണ് എന്നൊക്കെ ,,,പക്ഷെ മനുഷ്യനെ ഇത്രേ ദ്രോഹിക്കാനുള്ള ശക്തി അതിനുണ്ടെന്നു എനിക്കപ്പോഴാണ് മനസ്സിലായത്‌ ,,, ഇന്ന് എന്റെ വീട്ടില് കല്യാണം ആലോജിക്കുമ്പോഴും എന്റെ കണ്മുന്നിൽ ആദ്യം തെളിയുന്നത് അവളുടെ മുഖമാണ് ,,, ഓരോ എഴുത്ത് വായിക്കുമ്പോഴും ആദ്യം അവളാണ് ഓർമയിൽ .....
പകരം വെക്കുന്നില്ല ഞാൻ ഒന്നും നിനക്ക് മുന്നിൽ .... എനിക്കറിയാം അന്യന്റെ കൂടെ കഴിയുമ്പോഴും ഇന്നും നിന്റെ മനസ്സിന്റെ കോണിൽ ഞാനുണ്ട് ,,, നമ്മുടെ സ്വപ്‌നങ്ങൾ ഉണ്ട് ,,,,,,, 

എതിർക്കാൻ കരുത്തില്ലാത്ത ഈ ഉമ്മച്ചിക്കുട്ടിയുടെ നിസ്സഹായത ഞാൻ മനസ്സിലാക്കുന്നു ഇന്ന് .... ബന്ധങ്ങളും ബന്ധുത്വങ്ങളും അല്ലെ നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് ,,,

നാളെ എന്റെ മുന്നിലെത്തുന്ന മണവാട്ടിക്കും ഉണ്ടാകും ചിലപ്പോൾ ഇതുപോലെ കടലിനക്കരെ കരളുരുകുന്നൊരു പ്രണയം പറയാൻ ...അല്ലെ ?????


പ്രണയം മായ്ച്ചു കളയാൻ കഴിയില്ല ,,,മറന്നെന്നു വരുത്തി ജീവിക്കാം നമുക്ക് ,,,,

ഇന്നും അവൾ ഇല്ലെന്നുള്ളത് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല .... ജീവിതം മറ്റൊരു ദിശയിലേക്കു നീങ്ങുമ്പോഴും അവൾ ഓർമയിൽ തെളിയാറുണ്ട് ..... കുഞ്ഞു വാവകളെ കാണുമ്പോൾ എങ്കിലും ......

എന്റെ പ്രണയത്തിന്റെ ഓർമയ്ക്ക്

നജീബ്


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...