Thursday 10 September 2015


യാത്ര .....

മണ്ണും മനസ്സും വിട്ടകന്നൊരു യാത്ര
വിജനമായ പാതകൾ മാത്രം തേടി

അപരിചിതമായ ചിത്രങ്ങൾ കോറിയിട്ടു-
വ്യക്തിത്വത്തിൽ നിന്നും
വിമോചനം തേടി ....


വഴി വെട്ടാൻ വരുന്നവരോട്
തോൽവികൾ പങ്കുവെച്ച്

തോറ്റുപോയവരുടെ പാതയിലൂടെ
ഇടുങ്ങിയ വിജനതയിലൂടെ ....

വീണ്ടും ഒരു യാത്ര

അസ്ഥിത്വം പണയം വെച്ച്
പ്രതിഷേധം മനസ്സിലൊതുക്കി

പ്രത്യാശകൾ വാക്കുകളിലൊതുക്കി
പ്രവർത്തനത്തിന്റെ പാതയിൽ
നിന്നൊരു ഒളിച്ചോട്ടം ....

നേട്ടം

തകർത്തെറിയാൻ ഇരംബിയ കടലിനെ
താലിച്ചരടിൽ ബന്ധിച്ചവനാരോ ......

താരാട്ട് പാടാൻ പഠിപ്പിച്ചതെന്തിനോ..

തകർന്ന് പോകുന്ന ജീവിതങ്ങൾ നോക്കി
തൻ കുഞ്ഞിനെ മാത്രം ചേർത്തണയ്ക്കാൻ
ശീലിപ്പിച്ചത് ആരോ ....

തോറ്റു തോറ്റു ജീവിച്ചു മരിച്ചവരിൽ
ഭീരുവത്രേ ഞാൻ !

ധർമവും കർമ്മവും രണ്ടാണ് ,,,

ഒരുമിച്ചു ചേർത്തി വെച്ച് തച്ചുടച്ച
സ്വപ്നങ്ങളുണ്ട് ....

നാളെയുടെ ആകാശത്ത്‌ പാറി പറക്കേണ്ട
നന്മയുടെ പോരാട്ടങ്ങൾ ....

നാല് ചുവരുകൾക്കുള്ളിൽ തളച്ചിട്ട
സമൂഹമേ ഞാൻ യാത്ര പോകുന്നു

വ്യക്തിത്വത്തിൽ നിന്ന് ,,,,
ആസ്ത്തിത്വം നഷ്ട്ടപ്പെട്ടു-
നിഴലായി മാത്രം ...

വെളിച്ചം വരുമ്പോൾ ഓടിയോളിക്കുകയും
ഇരുട്ടിൽ ഇല്ലാതാകുകയും ചെയ്യുന്ന
ആരുടെയൊക്കെയോ നിഴലായി
യാത്ര .... അത് തുടരട്ടെ !!!!!!!!

നിരർത്ഥയാമങ്ങൾ ഇനിയും ഉണ്ട്

നിമിഷങ്ങൾക്കിന്നു തോളിലെ
കുഞ്ഞിന്റെ ഉറക്കത്തിന്റെ വിലമാത്രം...

പ്രതിഷേധങ്ങൾ രാവിന്റെ
വിയർപ്പിൽ തണുത്തു പോയി ...

പ്രത്യാശകൾ അടുക്കളപ്പുകയുടെ
മൂടാപ്പണിഞ്ഞു മാറി .....


വിദ്യ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...