Wednesday 23 September 2015

മനുഷ്യൻ മറ്റെന്തും സഹിക്കും പക്ഷെ വിശപ്പ്‌ മാത്രം സഹിക്കാൻ പറ്റില്ല ,, അല്ലെങ്കിൽ നമ്മൾ വിശപ്പിനു വേണ്ടിയല്ലേ ഓരോന്നും ചെയ്യുന്നത് ,,,

അന്ന് ഒരു ഒഫീഷ്യൽ കാര്യത്തിന് വേണ്ടിയാണ് ഞാൻ തൃശൂർ പോയതും ,,ഇടയ്ക്കിടയ്ക്ക് ഇതൊരു പതിവാണെങ്കിലും അന്ന് പോകുമ്പോൾ മുതൽ വിശപ്പായിരുന്നു ,,

മറ്റൊന്നുമല്ല രാവിലെ പതിവുപോലെ ഒന്നും കഴിച്ചിട്ടില്ല ,,പിന്നെ തലേ ദിവസം രാത്രിയും ഉറങ്ങിപ്പോയത് കൊണ്ടും ,,പിന്നെ എണീച്ചു വരാനുള്ള മടികൊണ്ടും ഒന്നും കഴിച്ചില്ല ,,,

അന്ന് ഉച്ചക്ക് സമയം തെറ്റിയതിനാൽ അങ്ങനെ കഴിച്ചില്ല ,,, രാവിലെ ഒന്നും കഴിക്കാറില്ല
അങ്ങനെ നോക്കുമ്പോൾ തൃശൂർ പോകുന്നതിന്റെ ഒരു ദിവസം മുൻപ് കഴിച്ചതാണ് ഭക്ഷണം
പിന്നെ ഇത്രേ നേരം ഒന്നുമില്ല ,,,,


എന്തെന്നറിയില്ല സാധാരണ മീറ്റിംഗ് നടക്കുമ്പോൾ ഉറക്കം വരാത്തതാണ് പക്ഷെ അന്ന് നല്ല ഉറക്കം തോന്നി ,,,

പിന്നെ ഒരു ലിറ്റർ വെള്ളം മുഴുവൻ ഇടയ്ക്ക് ഇടയ്ക്കി കുടിച്ചു തീർത്ത്‌ ചായ കുടിക്കുന്ന നേരം ആവുമ്പോഴേക്ക്...

പിന്നെ ചായ ശീലം ഇല്ലാത്തത് കൊണ്ട് പരിപ്പുവട മാത്രം കഴിച്ചു ,,, പിന്നെ ഓഫീസ് സ്റ്റാഫ്‌ കളുടെ മീറ്റിംഗ് ആയതുകൊണ്ട് മനെജേർ മാരെ പരദൂഷണം പറഞ്ഞു നേരം കളഞ്ഞു ,,

അത് കഴിഞ്ഞുള്ള സെഷൻ കൂടി കഴിയുമ്പോഴേക്കും വിശന്നു ഞാൻ വലഞ്ഞു

ചോറ് കൊണ്ട് പോയി എങ്കിലും സമയം കിട്ടിയില്ല കഴിക്കാൻ ,,കൂട്ട് കിട്ടിയില്ല എന്ന് പറയുന്നതാവും ശരി ,,, അപ്പോഴേക്കും വീട്ടിൽ നിന്ന് ഫോണ്‍

സൊത്തൂ വേഗം വാ ...ഒരു കാര്യം ഉണ്ട് ....

എന്താ ന്നു ചോദിച്ചു പക്ഷെ പറഞ്ഞില്ല ,,,

പിന്നെ ആർ എം നോട് ചെക്ക് ഒക്കെ വാങ്ങി പിന്നെ അടുത്തുള്ള ബ്രാഞ്ചിലേക്ക് ഉള്ളതും വാങ്ങി വേഗം വന്നു ....

എം ജി റോഡിൽ ഡി സി ബുക്സ് ന്റെ സ്റ്റോർ ഉണ്ടെന്നു കൂടെ വന്ന ഒരു ചേച്ചി പറഞ്ഞപ്പോൾ തിരക്കിനിടയിൽ ഒന്ന് കയറി ... പതിവുപോലെ കുറെ സമയം എടുത്തു ...

അവസാനം "ദശോപനിഷത്തുകൾ " വാങ്ങി വന്നു ,,, ഇതിനിടയ്ക്ക് വിശപ്പും ,,

ഓട്ടോ പിടിച്ചു പോകാം എന്ന് ഞാൻ പറഞ്ഞതാണ് പക്ഷെ ചേച്ചി കേട്ടില്ല ,, ആകെ ട്രാവൽ എക്സ്പെൻസ് തരുന്നത് ഇത്തിരി അതിലെ ഓട്ടോ യ്ക്കും കൊടുത്താലോ എന്ന്

പിന്നെ നടന്നു ,,കുറെ നടന്നു തൃശ്ശൂർ മൈദാനം മുഴുവൻ ചുറ്റിക്കാണും,, അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ കൂടെ വന്നവർക്കും വഴി അത്രേ പിടുത്തം ഇല്ല എന്ന് ,,

പിന്നെ ആരോടെക്കെയോ ചോദിച്ചു ശക്തൻ സ്റ്റാന്റ് എത്തുമ്പോഴേക്കും വിയർത്തു... 

ഒപ്പം വിശപ്പും ക്ഷീണവും ,, പിന്നെ കൈ ചെറുതായി മുറിഞ്ഞതിന്റെ വേദനയും അതിലെല്ലാം ഉപരി വീട്ടിൽ നിന്ന് വേഗം വാ എന്നുള്ള വിളിയും ...

ഓടി വന്നു ബസ്‌ നോക്കുമ്പോൾ തൃശൂർ - കൊഴിഞ്ഞാംബാറ വഴി ആകെ ഒരു ബസ്സ് മാത്രേ ഉള്ളൂ അതും സ്റ്റാർട്ട്‌ ചെയ്തു നിർത്തിയിരിക്കുന്നു.. അടുത്തത്‌ 45 മിനുട്ട് കഴിഞ്ഞാണ് ,,, എന്തെന്ന് അറിയില്ല നല്ല തിരക്കായിരുന്നു ,,,

വേറെ വഴിയില്ലാത്തതുകൊണ്ട്‌ എങ്ങനെയോ നിന്ന് ,,, പിന്നെ ഒരു കമ്പിയിൽ പിടുത്തം കിട്ടി ,,, വിശപ്പും ദാഹവും ക്ഷീണവും ,,,എല്ലാം കൂടി ഒരു വിധമായി ...

ഞാൻ ഇപ്പോൾ വീഴും എന്ന നിലയിൽ ആണ് നില്ക്കുന്നത് ,,, ആരും സീറ്റ്‌ തരുന്നുമില്ല ,, അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഞാൻ ആണെങ്കിലും കൊടുക്കില്ലായിരുന്നു ..

വിശന്നു ചാവും എന്ന നിലയിൽ ആയിരുന്നു അപ്പോൾ ,,,, ഒരു വഴിയും ഇല്ല ,,, ചിലപ്പോൾ എന്തെങ്കിലും വാങ്ങാൻ ഇറങ്ങിയാൽ ബസ്‌ പോകും ,,,

പിന്നെ പെട്ടെന്ന് പോകാനും പറ്റില്ല ,, വീട്ടിൽ എന്ത് അത്യാവശ്യമോ എന്തോ വെറുതെ വിളിക്കുന്നു ... പിന്നെ എന്തും വരട്ടെ വിചാരിച്ചു നിന്നു

അപ്പോഴാണ്‌ കടലയും മിട്ടായും ഒക്കെ പാത്രത്തിൽ ആക്കി ഒരാൾ വിൽക്കാൻ വന്നത് ,, അടുത്ത ബസ്സിൽ ആണ് അയാൾ ജനലിൽ കൂടെ വാങ്ങാവുന്നത്തെ ഉള്ളൂ ,,


ഞാൻ ആദ്യം അയാൾ നോക്കും എന്ന് പ്രതീക്ഷിച്ചു നിന്നു ,, പിന്നെ അയാളെ വിളിക്കാൻ തുടങ്ങി 


ബസ്സിൽ ഉള്ളവരൊക്കെ എന്നെ നോക്കി പക്ഷെ അയാൾ മാത്രം നോക്കിയില്ല ,,,, ഞാൻ കുറെ വിളിച്ചു ,, കൈനീട്ടി വിളിച്ചു ,,,

ആ ബസ്സിലെ ആൾക്കാരും ഞാൻ വിളിക്കുന്നത്‌ കാണുന്നുണ്ടെങ്കിലും ആരും പറഞ്ഞില്ല അയാളോട് ,,,

അപ്പോഴേക്കും ഞാൻ കരച്ചിലിന്റെ വക്കെത്തിയിരുന്നു ,, ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം ,,ഇത്രേ വിശപ്പ്‌ തോന്നുന്നത് ,,, അയാൾ ആ ബസ്സിൽ നിന്നു ഇറങ്ങി അരികിലൂടെ മറയുന്നത് വരെ ഞാൻ നോക്കി നിന്നു ,,,നിസ്സഹായതയോടെ

അപ്പോഴേക്കും എന്റെ കണ്ണുനീർത്തുള്ളികൾ പുറത്തു വന്നു കഴിഞ്ഞു ,,, വിശപ്പ്‌ എത്രെ ക്രൂരമെന്നു അപ്പോഴാണ്‌ ഞാൻ അനുഭവിക്കുന്നത് ,, ഇതുവരെ ഇങ്ങനെ തോന്നിയിട്ടില്ല ,,,


പെട്ടെന്ന് വാതിൽ ആരോ തുറക്കുന്നത് നോക്കിയപ്പോൾ കടലക്കാരൻ കയറാൻ തുടങ്ങുന്നു ... ഞാൻ എന്റെ ബാഗിൽ നിന്നു വേഗം പൈസ എടുത്തു ,,,


ചില്ലറ ആയി ഒന്നുമില്ല ,,,അല്ലെങ്കിലും ആ സമയത്ത് എന്തേലും കഴിക്കാൻ കിട്ടിയാൽ ഞാൻ എല്ലാ പൈസയും കൊടുത്തേനെ ,, അത്യാവശ്യത്തിനു ആരും വിലപെശില്ലാലോ...


പക്ഷെ അയാൾ കയറുന്നതിനു മുന്നേ കണ്ടക്റെർ വന്നു വാതിലടച്ചു ... അയാൾ തിരിഞ്ഞു പോലും നോക്കാതെ അടുത്ത ബസ്‌ നോക്കി നടക്കുന്നത് കണ്ടു ... എന്റെ കണ്ണ് എത്രെ തുടച്ചിട്ടും പിന്നെയും നിറഞ്ഞു വന്നു ... ഹോ വിശപ്പുണ്ടല്ലോ ദൈവമേ ..എങ്ങനെയാണ് സഹിക്കുന്നതു ,,,


ആലത്തൂർ വരെ ആ കമ്പിയിൽ പിടിച്ചു നിന്നു ഞാൻ , അവിടെന്നാണ് സീറ്റ്‌ കിട്ടിയത് ഇരുന്നു എന്ന് പറയുന്നതിലും നല്ലത് തളർന്ന് വീണു എന്നാണ്...വിശന്നു കുടല് കരിയുന്നതൊക്കെ എനിക്ക് അറിയാമായിരുന്നു ,,


ചെറിയ സ്കൂളിൽ പഠിച്ചിട്ടുണ്ട് ഭക്ഷണം കഴിക്കാതെ ഇരുന്നാൽ "ഹൈഡ്രോ ക്ലോറിക് ആസിഡ് " നമ്മുടെ ആമാശയത്തെയും കുടലിനേയും ഒക്കെ ബാധിക്കും എന്ന് ,,, ശരിക്കും ആസിഡ് കൊണ്ടാണോ എന്റെ വയറു എരിയുന്നത് എന്നുവരെ തോന്നിപ്പോയി .....


തലതാഴ്ത്തി സീറ്റിൽ ഇരിക്കുമ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ ആയിരുന്നു ...

അതിനിടയിൽ എപ്പോഴോ എന്റെ ചിന്തകളിലേക്ക് വിശന്നു വലഞ്ഞു വഴിയോരത്തും 

അനാഥാലയത്തിലും കൈ നീട്ടുന്ന കുഞ്ഞുങ്ങളും ... വൃദ്ധരും ആയിരുന്നു ,,,
അവരുടെയൊക്കെ ദയനീയമായ മുഖമായിരുന്നു ...

വിശപ്പ്‌ ഒരു പ്രശ്നം തന്നെ എന്ന് അറിയാമായിരുന്നു എങ്കിലും ഇത്രേ പരിതാപകരം ആണെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത് ...
ശരിയാണ് ,


,വെറുതെയല്ല ഒരു നേരത്തെ വിശപ്പിനുള്ളത് കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത് ...


അതുകൊണ്ടാവും നല്ല കാര്യങ്ങൾ നടത്തുമ്പോൾ എല്ലാവരും നാട് മുഴുവൻ വിളിച്ചു ഭക്ഷണം കൊടുക്കുന്നത് നമ്മൾ സന്തോഷിക്കുമ്പോൾ വയർ എരിയുന്ന വർ ഇല്ലാതിരിക്കാൻ ,,,


അതുകൊണ്ടാവും നമ്മുടെ ദൈവങ്ങളും പുരാണങ്ങളും ഭക്ഷണം കൊടുക്കാൻ പറഞ്ഞു പഠിപ്പിച്ചത് ,,

അതുകൊണ്ടാവും പാവപ്പെട്ടവരുടെ ഭക്ഷണത്തിനു വേണ്ടി സർക്കാർ അരി ഒക്കെ നല്കുന്നത് ,,,

അതുകൊണ്ടാവും സ്കൂളിൽ ഉച്ച ഭക്ഷണം നല്കുന്നത് ,,,, മരണ ശേഷവും വിശപ്പ്‌ വേണ്ടെന്നു കരുതിയാണോ ബലിയിടുന്നത് ...


അതുകൊണ്ടാവില്ലേ ഭക്ഷണം ആണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത് ,,, അതിനു വേണ്ടി അല്ലെ നമ്മൾ ജീവിക്കുന്നത് ,,,?


അപ്പോൾ ക്ഷീണത്തിലും കൂടുതൽ എനിക്ക് തോന്നിയത് എന്നോട് ദേഷ്യമാണ് ,,, എന്നും രാവിലെ വെറുതെ കളയുന്ന ചോറ് ...

എന്റെ നായക്കുട്ടിക്കു പോലും നല്ല ഭക്ഷണം കൊടുക്കുമ്പോൾ അതില്ലാതെ മുറവിളി കൂട്ടുന്നവരുടെ നിലവിളി ആയിരുന്നു കാതുകളിൽ ...

വെറും കൌതുകത്തിനും ദര്യദ്ര്യം എന്ന ചിത്രെത്തിനും വേണ്ടി മാത്രം ഗൂഗിളിൽ തിരയുമ്പോൾ കാണുന്ന ചിത്രങ്ങൾ എന്റെ കണ്മുന്നിൽ യാജിക്കുന്നതായി തോന്നി ,,,,


അമ്മ ചോറ് ഉണ്ണാതെ കിടക്കുമ്പോഴും ,പെണങ്ങി പോകുമ്പോഴും പറയുമായിരുന്നു " ഭക്ഷണം മഹാലക്ഷ്മിയാണ് അതിനെ വേണ്ടെന്നു പറയരുത് ,,, മുന്നിലിരുന്നു കരയരുത് ,,,


കളയാൻ പാടില്ല ' എന്നൊക്കെ ,,, ശരിയാണ് അതൊക്കെ യാതര്ത്യം ആണെന്ന് എനിക്കിപ്പോഴാനു മനസ്സിലായത്‌ ,, ഭക്ഷണം എന്നാൽ ഏറ്റവും വലിയ ഒന്നാണ് ,,,


അതില്ലാതെ നമ്മളില്ല ,,,, നമ്മൾ വെറുതെ കളയുന്ന ഭക്ഷണത്തിനു വേണ്ടി എത്രെയോ പേർ വേദനിക്കുന്നുണ്ടാകും .......

പട്ടിണി കൊണ്ട് മെലിഞ്ഞുണങ്ങിയ കോലങ്ങൾ .... പോഷക ആഹാരം ഇല്ലാതെ മരിച്ച കുരുന്നുകൾ ,,, ഒരു പിടി അന്നത്തിനായി നിലവിളിച്ച അഭയാർത്തികൾ.....

കുപ്പത്തൊട്ടിയിലും വഴിയരുകിലും കിടന്ന ആർക്കും വേണ്ടാത്ത പഴകിയ ഭക്ഷണം പെറുക്കി തിന്നുന്നവർ ,,,,,

എല്ലാം എനിക്കറിയായിരുന്നു ,,,എന്നിട്ടും ഞാൻ ഒന്നും ചെയ്തില്ല അവർക്ക് വേണ്ടി എന്ന കുറ്റബോതം ഇതോടെ ശക്തമായി ... ഞാൻ കളയില്ല ഇനി ഒരു വറ്റും

സഹിക്കില്ല ഒരു മനുഷ്യനും ,,എത്രെ മുണ്ട് മുറുക്കി ഉടുത്തു കിടക്കാം എന്ന് പറഞ്ഞാലും സാധിക്കില്ല ,,, ഭക്ഷണത്തിനു വേണ്ടി ചെയ്യുന്ന തെറ്റ് തെറ്റല്ല എന്ന് എനിക്കപ്പോൾ തോന്നി ...

പിന്നെ ഒരിക്കലും ഞാൻ എന്റെ മുന്നിൽ വെച്ച ഭക്ഷണം കളഞ്ഞിട്ടില്ല ,,, ഓരോ അന്നം പുറത്തു വീഴുമ്പോഴും കാതുകളിൽ ചില നിലവിളികൾ ആണ് ,,,,,,,,,,

വിദ്യ ജി സി സി



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...