Thursday 10 September 2015

ഏല്ലാരും നല്ലവരാണത്രെ ..

വളർത്തിയ കണക്ക് പറഞ്ഞു വീട്ടുകാർ നല്ലവരായി
തിരികെ വളർത്താൻ അവതില്ലാലോ !

പഠിപ്പിച്ച കണക്ക് പറഞ്ഞു അധ്യാപകരും നല്ലവരായി 
അവർ പഠിക്കാത്ത പാഠം കുറവത്രേ!


കൂടെ നടന്ന തഴമ്പ് കാണിച്ചില്ലെങ്കിലും
കൂട്ടുകാരും നല്ലവരാണ് ... കൈ നീട്ടും മുൻപേ
എഴുന്നെൽപ്പിക്കുന്നവർ ...!

വെറുതെ കളഞ്ഞ സമയം പറഞ്ഞു കാമുകനും
നല്ലവനായി ... ഇല്ലാത്ത ഇഷ്ട്ടം നഷ്ട്ടമത്രെ..
കഷ്ട്ടം !

സാഹചര്യം കൊണ്ടെന്നു പറഞ്ഞു "പ്രതി "യും നല്ലവനായി
കണ്ണീരിന്റെ കണക്കിൽ "വാദിയും" നല്ലവനായി
ശിക്ഷ നൽകാൻ സാക്ഷിയില്ലെന്നു ജട്ജും -
വിധിച്ചു വീണ്ടും നല്ലവനായി ....

കയ്യിട്ടുവാരിയ കാശുകൊണ്ട് കാറ്റ് കടക്കാതെ ഖജനാവിന്റെ
"ഓട്ട " അടച്ചെന്നു പറഞ്ഞു ഭരിക്കുന്നവരും നല്ലവരായി ...!
വീണ്ടും കയ്യിൽ മഷി തേച്ചു അലർജി മാത്രം-
വന്നെന്നു "നല്ലവരായ നാട്ടുകാരും "!

എഴുതി എഴുതി എഴുത്തുകാരും നല്ലവരായി -
തെറ്റെങ്കിലും ശരിയാവുമത്രേ വായനയിൽ "സത്യം "!
എഴുത്തുകൾക്ക് അംഗീകാരം നല്കിയ പാർട്ടിക്കത്രെ
വോട്ടെന്നു എഴുത്തുകാരി :"അവരത്രെ നല്ലവർ "!

ആൾക്കൂട്ടത്തിൽ അനങ്ങാതെ നിന്നു
"ജനമൈത്രി അത്രേ പോലീസുകാർ :നല്ലവർ അവരും "!
വേഗത്തിലോടിയ കാറിന്റെ സൈഡ് ലെ
ഹെൽമെറ്റ്‌ വെക്കാത്ത തലമാത്രം പഥ്യം !

നീളം കൂടിയ നോട്ടിന് കടാക്ഷം നീട്ടി നൽകി
ദൈവവും ആയി നല്ലവൻ... പ്രസാദത്തിന്റെ
കനം കൂട്ടി പൂജാരി "അതിലേറെ നല്ലവൻ "!

കിട്ടിയതൊട്ടും തികഞ്ഞില്ലെയെങ്കിലും കുഞ്ഞിന്റെ
കാതിലെ പൊന്നൂരി "ഷാപ്പിൽ " കൊടുത്തയാളും-
നല്ലവൻ -"കടം പറയാറില്ലെന്നു "!

വീട്ടിലെ സ്വത്തിന്റെ കണക്കെടുപ്പും ബന്ധുത്വങ്ങളും
എന്നും ഓർമിപ്പിക്കുന്നത്‌- "തീർത്ത് നൽകാത്ത "ടാർജെറ്റ്‌ "
കൊണ്ടെന്നു "ഹെഡ് ഓഫീസുകാർ "-നല്ലവർ അവരും !

അമ്മ തന്ന മിട്ടായിൻ നീളമിന്നു ഒട്ടെ കുറഞ്ഞല്ലോ-
ഇനി സ്കൂൾ വിശേഷങ്ങൾ എങ്ങനെ പറയുമെന്ന്
കുട്ടി -അവർ നല്ലവരല്ലേ ...!

എന്തിനുമോളെ പറയാതെ പോയെന്നു-
യാത്രാമൊഴി കേൾക്കാത്തവർ "നല്ലവർ "!

അടച്ചു പൂട്ടിയ ഇരുംബഴിക്കുള്ളിൽ യാതനയുടെ കണ്ണീരും
ഏകാന്തതയുടെ എരിവും നിറഞ്ഞ പ്രസംഗം കേട്ട് -
നാട്ടുകാരും പറഞ്ഞു "-ആയിരങ്ങൾ പൊലിഞ്ഞെങ്കിലും
ഈ ജീവൻ "നല്ലവൻ "..!

കൊഞ്ചൽ ഒതുങ്ങാത്തതെങ്കിലും "പെണ്ണല്ലേ" എന്ന്
കണ്ടിട്ട് പോയവർ...തീറ്റി വളർത്തിയ പൈകിടാവിനെ
കടിച്ചുപറിക്കാൻ കൊടുത്ത പോറ്റിയ കൈകളും
"നല്ലതത്രേ ''!

വിശന്നോട്ടിയ വയറുനോക്കി എറിഞ്ഞോടിച്ചവർ
നല്ലവർ മനുഷ്യ സ്നേഹികൾ "പട്ടിയെ കൊല്ലരുത് "!
വായിൽ വെക്കും മുന്നേ ഒരുരുള നീക്കിവെക്കുന്ന
കുഞ്ഞിനെ മാന്തിപ്പറിച്ചപ്പോഴും പറഞ്ഞു -
"കൊല്ലരുത് "

നീട്ടി നിന്ന കരങ്ങളെ ആട്ടിയോടിച്ച സമൂഹമേ
നീ തന്നെ "നല്ലത് "!

വിദ്യ ജി സി സി

(മുഴുവനായി പോസ്റ്റ്‌ ചെയ്താൽ വ്യക്തിപരമായോ രാഷ്ട്രീയപരമായോ മതപരമായോ ഉള്ള വിമർശനം ആകുമെന്നതിനാൽ മുഴുമിപ്പിക്കാത്തതിൽ ക്ഷമിക്കുക )

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...