Monday 14 September 2015

അനിയൻ : ചേച്ചി ....
ഞാൻ : എന്താ
അനിയൻ : ഈ ആൾക്കാരൊക്കെ മരിക്കണത് നല്ലതല്ലേ ???
ഞാൻ : പിന്നെ ... നല്ല കാര്യമാ ... എന്താ നിനക്ക് വല്ല ഉദ്ദേശവും ഉണ്ടോ ????
അനിയൻ : ഇല്ല ..പറഞ്ഞതാ ...
ഞാൻ : അതെന്താ ഇപ്പൊ ഇങ്ങനെ പറയാൻ ?
അനിയൻ : അതല്ല ..ഇന്ന് സ്കൂളിൽ പറഞ്ഞു ജനസംഖ്യ കൂടുന്നത് രാജ്യത്തിന്റെ വികസനത്തെ ബാതിക്കും എന്ന് ..അപ്പോൾ കുറെ ആൾക്കാർ മരിച്ചാൽ വികസനം ഉണ്ടാകുമോ ???
ഞാൻ : ങേ ...!!!!!!!! (മനസ്സിൽ:- നല്ല ഐഡിയ ഇതുവരെ തോന്നിയില്ലാലോ ...ഛെ ..)
അനിയൻ : എന്താ ഒന്നും പറയാത്തത് ???frown emoticon ഇവൻ ആള് കൊള്ളാലോ ) ജനസംഖ്യ കുറയ്ക്കാൻ വേണ്ടി ഒന്നോ രണ്ടോ കുട്ടികൾ മതിയെന്ന് വെക്കുന്നത് ..
അവർക്കുമാത്രം കുടുംബാസൂത്രണം നടത്തിയതാണ് അല്ലെ ????
ഇത്രെയും ആൾക്കാർ കൂടുമ്പോൾ ചെലവും കൂടും .... വിദേശ കടവും കൂടും ...പട്ടിണിയും ദാരിദ്രവും.. തൊഴിൽ ഇല്ലായ്മയും ...അപ്പോൾ നമ്മൾ ജനസംഖ്യ കുറയ്ക്കണം
..........................................
ഉണ്ടേലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം )))))))
ഞാൻ : ജനസംഖ്യ കൂടും എന്ന് വെച്ച് ആരെയെങ്കിലും കൊല്ലാൻ പറ്റുമോ ..മനുഷ്യരല്ലേ ???
അനിയൻ : അപ്പോൾ നമ്മൾ മൃഗങ്ങളെ കൊല്ലുന്നതോ
ഞാൻ : ഞാൻ കൊന്നില്ലാലോ ...
അനിയൻ : കോഴിനെ കൊന്നു കറി വെച്ചപ്പോൾ തിന്നതോ ?
ഞാൻ : അത് കോഴി ..ഇത് മനുഷ്യ ജീവൻ ,,,, കോഴിയിലും വിലയുണ്ട്‌ ..
അനിയൻ : എത്രെ
ഞാൻ : കോടിക്കണക്കിനു വിലയുണ്ട്‌ ... കണ്ടിട്ടില്ലേ ഓരോരുത്തർ ആശുപത്രിയിൽ കിടക്കുമ്പോൾ കോടിക്കണക്കിനു പൈസയൊക്കെ ചെലവാക്കുന്നത് ...
അനിയൻ : എന്നിട്ടും അവർ മരിക്കുന്നുണ്ടല്ലോ ...
ഞാൻ : രക്ഷപെട്ടാലോ ചിലപ്പോൾ..
അനിയൻ : അപ്പോൾ ഭക്ഷണം ഒന്നും കിട്ടാതെ മരിക്കുന്ന കുറെ പേർക്ക് ആ പൈസ കൊണ്ട് തിന്നാൻ വാങ്ങി കൊടുത്താൽ കുറെ പേര് മരിക്കില്ലാലോ ...
ഞാൻ : .........(ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയും )
അനിയൻ : പറ
ഞാൻ : കാശ് ഉള്ളവരുടെ ജീവന് വിലയുണ്ട്‌ ,,,കോടിക്കണക്കിനു വില ,, പാവങ്ങൾക്ക് നമ്മൾ ചിക്കൻ വെച്ച കോഴിന്റെ പോലെ വില ..
അനിയൻ : എല്ലാം മനുഷ്യരല്ലേ ..എല്ലാം ജീവനല്ലേ ..അപ്പോൾ എല്ലാർക്കും ഒരേ വില കൊടുക്കണല്ലോ??
ഞാൻ : ഞാൻ ആണോ വിലയിടുന്നത് (എനിക്ക് ദേഷ്യം)
അനിയൻ : അപ്പോൾ ഇന്ത്യക്കാർ എല്ലാം സഹോദരി സഹോദരന്മാർ ആണ് ..രാജ്യത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്നൊക്കെ പറയുന്നതോ ????
ഞാൻ : എനിക്കും പണ്ട് ഇങ്ങനെ തോന്നിയതാ,,,ഇപ്പോൾ മനസ്സിലായി വിലകൊടുക്കാൻ ഉള്ളവനാണ് വിലയുള്ളത് .....
അനിയൻ : അതെന്താ
ഞാൻ : എടാ ... കാശ് ഉള്ളവർ ഒരു കുട്ടി മതിയാക്കുന്നു .... ഇല്ലാത്തവർ കുറെ അങ്ങ് ഉണ്ടാക്കുന്നു ..എന്നിട്ട് പാതയോരതൊക്കെ ഇട്ടിട്ടു പോകുന്നു ..ഇത് തടയണം ..അപ്പോൾ ജനസംഖ്യ കൊറയും ...
അനിയൻ : അപ്പോൾ പണക്കാർ കളയുന്നതോ ?
ഞാൻ : ......................................(ഇതിനൊക്കെ ഞാൻ എന്ത് പറയും )
അനിയൻ : കുടുംബാസൂത്രണം എന്നാലെന്താ
ഞാൻ 
അനിയൻ : വയനാട്ടിനെ കുറിച്ച് അന്ന് കാണുമ്പോൾ അവിടത്തെ ഗോത്രം മുഴുവൻ ഇല്ലാതായത് കുടുംബാസൂത്രണം കൊണ്ടാണെന്ന് പറഞ്ഞല്ലോ
ഞാൻ : അപ്പോൾ ജനസംഖ്യ കുറയ്ക്കാൻ പറ്റിയല്ലോ ...!!!!!!
അനിയൻ : ഇല്ലാലൊ .... കുറഞ്ഞെങ്കിൽ എങ്ങനെ അന്ന് നൂറു കോടിയും ഇന്ന് നൂറ്റിയിരുപതു കോടി ആയി ???
ഞാൻ : അവരെ എന്ത് ചെയ്താലും പ്രശ്നമില്ലാലോ ..അവർ വിലകൊടുക്കാൻ ഇല്ലാത്തവർ ...
അനിയൻ : അപ്പോൾ എല്ലാരും ഒരു പോലെ ശ്രെമിചെങ്കിൽ കുറയും ആയിരുന്നു അല്ലെ ??
ഞാൻ : ങും ...(ഇവനെ ഞാൻ വെച്ചിട്ടുണ്ട് )
അനിയൻ : എന്ന് വെച്ച് മനുഷ്യരെ കൊല്ലാൻ പറ്റുമോ ???
ഞാൻ : ഇല്ല ...ഓരോ ജീവനും വിലയുണ്ട്‌ ...
അനിയൻ : പിന്നെ എന്ത് ചെയ്യും ..ഇനി ജനസംഖ്യ കുറയുനനവരെ കുട്ടികൾ വേണ്ട വെക്കണം
ഞാൻ : നീ ഇത് ആരോടെങ്കിലും പോയി പറ അപ്പോൾ ഒരു ജനസംഖ്യ കുറയും
അനിയൻ :അതെങ്ങനെ
ഞാൻ : എല്ലാരും കൂടെ നിന്നെ തല്ലി കൊല്ലും ...!!!!!!!
അനിയൻ :ചേച്ചി ...പിന്നെ ഒരു സംശയം ഈ ജനസംഖ്യ
ഞാൻ : ഇനി ചോദിച്ചാൽ ഞാൻ നിന്നെ കൊല്ലും ...അവന്റെ ഓരോ സംശയങ്ങൾ....പോയിരുന്നു പഠിക്കടാ ....(മനസ്സിൽ :- എന്റെ ദൈവമേ ഇതിനൊക്കെ ഞാൻ എവിടുന്നു ഉത്തരം പറയാനാ )....
അനിയൻ : ചേച്ചി പിന്നെ
ഞാൻ : ഞാൻ പറഞ്ഞു ...............
അനിയൻ : ഒന്നുല്ല കറുപ്പ് മഷി പെൻ ഉണ്ടാകുമോ ...ആവോ ..
വിദ്യ ജി സി സി
((((((ഇന്ന് ജനസംഖ്യ ദിനം .....(11/07/2015)

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...