Thursday 10 September 2015

എന്റെ ഒരു പ്രാർത്ഥനയാണ്‌ .......

ബഹുമാനപ്പെട്ട ഗണപതി ഭഗവാനെ ....

ഇന്നലെയും മിനിഞാന്നുമായി നിനക്കെന്തൊരു പവർ ആയിരുന്നു ... ഈ രണ്ടു ദിവസവും നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു ഒപ്പം വലിയൊരു പണി :"പനി" ന്റെ രൂപത്തിൽ തന്നു ,,,

നിന്നെ കാണാൻ വേണ്ടി ഓഫീസിനു മുന്നില് ഞാൻ കാത്തുനിന്നു .... പിന്നെ വൈകുന്നേരം വീട്ടിലേക്കു പോകുമ്പോഴും കാണാൻ നിന്ന് മഴ പെയ്യുന്നവരെയും നിന്ന് ...

നിനക്ക് സുഖമല്ലേ അവരൊക്കെ ഷീറ്റ് ഇട്ടു നിന്നെ മൂടി വെച്ച് ..ഞങ്ങളോ ?? പാവം മഴയും കൊണ്ട് വന്നു ...

തിരക്കിലും കൂട്ടത്തിലും പെട്ട് ആദ്യം "തുമ്മലിൽ തുടങ്ങി ജലദൊഷത്തിലെക്കു മാറി തലവേദനയായി ,,,അവസാനം തലചുറ്റി വീണു ,,,ബോതം വരുമ്പോൾ പനി പിടിക്കാൻ ആയപോലെ ...

എന്നിട്ടും തോറ്റുകൊടുക്കാതെ ചുക്കുകാപ്പിയും കഴിച്ചു ,ആവി പിടിച്ചു കിടന്നു ,,,

എങ്ങനെയൊക്കെയോ മാറി വരുമ്പോൾ ഇന്നലെ നീയെന്നെ ശരിക്കും പറ്റിച്ചു ... എല്ലാ വിഘ്നങ്ങളും മാറാൻ വേണ്ടി എല്ലാവരും കൂടി നിന്നെ എത്രെ വണ്ടികളിൽ ആണ് കൊണ്ട് പോയത് ,,, കാണാൻ നല്ല രസമായിരുന്നു എന്നത് മറന്നിട്ടല്ല ,,,

ഞങ്ങളെ പറ്റിച്ചു ബസ്‌ നേരത്തെ പോയപ്പോഴേ സംശയിക്കെണ്ടാതായിരുന്നു ,, ബസ്സിൽ തിരക്ക് വരുന്നതിനു മുൻപ് സീറ്റ് കിട്ടിയത് എന്തോ ഭാഗ്യം ,,

ആകെ തലവേദന ,,പനി വരുന്നപോലെ ഒക്കെ ആയിരുന്നു ... നിന്ന് തിരിയാൻ സ്ഥലമില്ലാത്ത അത്രേ ആളുണ്ടായിരുന്നു ബസ്സിൽ പോരാത്തതിന് അത്രേ കാലം ഇല്ലാത്ത ഇടിയും മഴയും കൂട്ടത്തിൽ മിന്നലും ...

വഴിയിൽ നിന്നെ കാണാൻ നിന്നവർ ഞങ്ങളുടെ ദയനീയത കണ്ടു ചിരിക്കുന്നു ,,അവർക്ക് പറയാൻ ...ചിരിക്കാൻ എന്തേലും ആയല്ലോ ....അതിലും സങ്കടമില്ല ...ഞങ്ങളുടെ മുഖത്തുനോക്കി ലഡ്ഡു തിന്നുന്നു ...(എന്റെ വീട് അല്ലാത്തതുകൊണ്ട് സംയമനം പാലിച്ചു )

ഷട്ടർ താഴ്ത്തിയിട്ടു കുറച്ചു നീങ്ങിയ ബസ്സിലെ സീറ്റിൽ തല താഴ്ത്തിവെച്ചു കണ്ണടച്ചാതെ ഉള്ളൂ ...ബസ്‌ നിന്നു... ആദ്യം വിചാരിച്ചു പത്തു മിനുട്ട് കൊണ്ട് തീരും എന്ന് ,,പിന്നെ തോന്നി അര മണിക്കൂർ ആവുമെന്നു ,,

പിന്നെ കരുതി ഒരു മണിക്കൂർ കഴിഞ്ഞാൽ തീരും എന്ന് ,,, പിന്നെ അത് കൂടി കൂടി രണ്ടര മണിക്കൂർ ഞങ്ങൾ അവിടെ നിന്നില്ലേ ...?????

ഇതാണോ വിഘ്നങ്ങൾ തീർക്കുന്ന ആൾ തന്നെ വിഘ്നം ആയതു ... ഒരു ആവശ്യവും ഇല്ലാതെ,,, ശര്ധിക്കാൻ വന്നപ്പോൾ ഷട്ടർ തുറന്നു വെച്ചതാണ് ആകെ നനഞ്ഞു ,,ഇടി പൊട്ടിയപ്പോൾ പേടിച്ചു പിന്നെയും താഴ്ത്തി ,,,

ആകെ പനി ,,, തണുക്കുന്നു ,,ചൂടുന്നു ,,എന്റെ ദൈവമേ ...!!

എന്റെ കാര്യം നീ മറന്നേക്കു ,,എനിക്ക് കുഴപ്പമില്ല ,,

പക്ഷെ ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടവരെ ഒന്ന് നോക്കിക്കേ ? അവർക്ക് എത്രെ ബുദ്ധിമുട്ടായിക്കാനും?

പിന്നെ വിശന്നു കരഞ്ഞ ആ കുഞ്ഞുങ്ങളെ നീ ഓർത്തോ?? ഒരു വയസ്സുണ്ടാകുമോ അവർക്ക് ?????

അതും വേണ്ട തിക്കിത്തിരക്കി അതിൽ കുത്തി നിറച്ചു ശ്വാസം പോലും കിട്ടാതെ നിന്ന എത്രെ പേരുണ്ടായിരുന്നു ???? ഈ ഒരു ബസ്സിൽ ഇങ്ങനെ ആണെങ്കിൽ മറ്റു ബസ്സുകളിൽ എങ്ങനെ ആയിരിക്കും ?

ഒന്നും വേണ്ട അത്യാവശ്യമായി പോകുകയായിരുന്ന ആംബുലൻസ് പോലും വൈകിചില്ലേ ?????

ആഘോഷങ്ങൾ ഞങ്ങള്ക്കിഷ്ട്ടമാണ് ..കൂടെ നിന്നു ആർപ്പ് വിളിക്കാൻ ആഗ്രഹം ഇല്ലാതെയല്ല ,,, പക്ഷെ ജീവിത പ്രാരാബ്ദങ്ങൾ ഞങ്ങളെ അതിൽ നിന്നൊക്കെ പിന് വലിപ്പിക്കുന്നു ,,,

ഇത്രെയും വലിയ റോഡ്‌ മുഴുവൻ നിരന്നു പോകുമ്പോൾ ഈ നടത്തിപ്പുകാർ എങ്കിലും ഓർക്കേണ്ടതല്ലേ സാധാരണക്കാരുടെ ബുദ്ധിമുട്ട് ????

രാഷ്ട്രീയവും മതപരവും ആയി ഇതുപോലെ ഗതാഗതം സ്തംബിപ്പിക്കുമ്പോൾ ഒന്ന് ചിന്തിച്ചു കൂടെ ഇവിടെ അതുകാരണം കഷ്ട്ടപ്പെടുന്ന ഒരുപാടുപേർ ഉണ്ടെന്നു ,,,

ഈ പാതിരാ വരെ ബസ്സിൽ സ്ത്രീകള് സുരക്ഷിതരായിരിക്കും അത് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിയിലോ ?

എന്നെ വിളിക്കാൻ ആളുണ്ടായിരുന്നു പക്ഷെ ആാ സൌകര്യം ഇല്ലാത്തവരുടെ കാര്യം നീ ഓർത്തോ വിനായക ???

ഒന്നും ഇല്ലെങ്കിലും പോലീസുകാർ എങ്കിലും ഒന്ന് സ്രെദ്ധിച്ചിരുന്നെങ്കിൽ ...ഇത്രേ പേര് കഷ്ട്ടപെടില്ലായിരുന്നു .... ഇത്രെയും വലിയ റോഡിൽ വഴിയോതുക്കി തരാതെ മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കനായിരുന്നോ ?????

വൈകുന്നേരം അഞ്ചു മണിക്ക് ഓഫീസിൽ നിന്നിറങ്ങിയ ഞാൻ വീട്ടിലെത്തിയത് എട്ടരയ്ക്ക് അതും നല്ല പനി കൊണ്ട് ,,പോയതും വീണതാ കട്ടിലിൽ കുറെ നേരം എന്റെ ഫോണും വീട്ടുകാരും വിളിച്ചപ്പോൾ എണീച്ചു അപ്പോഴേക്കും ഒരു രോഗി ആയില്ലേ ഞാൻ ???

ഇതുപോലെ മുഴുവൻ മഴയും കൊണ്ട എത്രെ പേര് ഉണ്ടാകും ...

എന്റെ ദൈവമേ തണുക്കുന്നു ,,,

പുതച്ചാൽ ചൂടാണ് ...

പുതപ്പു മാറ്റിയാൽ വീണ്ടും തണുക്കുന്നു ,,,

കിടക്കാൻ ഇഷ്ട്ടമല്ല ,,

എണീച്ചാൽ തലചുറ്റും...

വിശപ്പുണ്ട് ഒന്നും കഴിക്കാൻ പറ്റുന്നില്ല ,,,

വല്ലാത്ത കൈപ്പാണ്...

ആശുപത്രി ഇഷ്ട്ടമെയല്ലായിരുന്നു ,,

ഇപ്പോൾ കുറച്ചു മുൻപ് അങ്ങോട്ടും പോകേണ്ടി വന്നു ....

വെറുതെ ഇരിക്കുമ്പോൾ കണ്ണടയുന്നു... ഈ പനി ..അയ്യോ ..ഒന്ന് വേഗം പോയാൽ മതി ...

നിന്നോടായതുകൊണ്ട് പരാതി പറയാം ഈ ഓരോരുത്തരുടെ പ്രകടന ജാഥയും അടിയും ഇടിയും കഴിയുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും പിന്നെ മിന്നൽ പണിമുടക്കും ആരോട് പറയും ,,,,

ഈ കാര്യത്തിൽ എന്തെങ്കിലും വഴിയുണ്ടാക്കുമെന്ന പ്രതീക്ഷയോടെ

ഞാൻ

വിദ്യ ജി സി സി


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...