Thursday 10 September 2015

ഇപ്പോൾ പൊതുവെ ബസ്സിൽ തിരക്കാണ് ,, ആദ്യം എനിക്കത്രേ മനസ്സിലായില്ല ,,പിന്നെയാണ് തിരിഞ്ഞത് ,,, സംഭവം ഒന്നുമില്ല ഓണാഘോഷം എല്ലായിടത്തും പൊടി പൊടിക്കയാണ്...

നേരത്തെ പോകുന്ന ബസ്സിൽ തിരക്കുണ്ടാവില്ല എന്ന വിശ്വാസത്തിൽ വരുകയാണ് .... സാരീയിൽ ചുളിവു വരരുത് ..കയ്യിലെ നെയിൽ പോളിഷ് പോകരുത് ,,,മുല്ലപ്പൂവു ചതയരുത് ....അങ്ങനെ കുറെ ,,,പക്ഷെ ഈ പെർഫും ന്റെയും ലിപ്സ്റ്റിക് ന്റെയും മനം ആണ് സഹിക്കാൻ പറ്റാത്തത്

സത്യം പറയട്ടെ ആര് കണ്ടാലും നോക്കി നിന്നുപോകും ...ഓരോരുത്തരെ കണ്ടാൽ

എന്റെ കൂടെ എന്നും ബസ്സിൽ ഉണ്ടാവുന്ന ചേച്ചിമാരുണ്ട്‌ ,..ഒരു അനിയനും ... അവൻ ഞങ്ങളുടെ അടുത്താണ് എന്നും നില്ക്കുക ...അവൻ പറയും

"ചേച്ചി അവളെ കണ്ടോ ഇവളെ കണ്ടോ ... ഈ മലയാളി പെണ്‍കുട്ടികൾ എന്നാൽ ഇങ്ങനെ വേണം സാരീ ഉടുത്തു ,മുല്ലപൂവ് വെച്ച് ,,ചന്ദനം തൊട്ട്....

അവന്റെ സ്വപ്നത്തിൽ അതുപോലെയുള്ള "മലയാളി പെണ്‍കുട്ടികളാണ് ,,"അതുകൊണ്ട് തന്നെ ഞങ്ങളെ ഒക്കെ എന്നും കളിയാക്കും ,,,ഞങ്ങൾ മോഡേണ്‍ ആയതു കൊണ്ടല്ലാട്ടോ ..ഈ രണ്ടു കൂട്ടത്തിലും പെടാത്തതുകൊണ്ട് ....

അവൻ പറയുന്നത് " ഈ കണ്ണെഴുതി ഒരു പൊട്ടു തൊട്ട് വരണം എന്നാണ്

രാവിലെ ബസ്‌ സ്റൊപ്പിലോട്ടു എന്നും ഓടിയാണ് വരുന്നത് ,,അതിനിടയിൽ വാലിട്ടു കണ്ണേഴുതാനും പൊട്ടുകുത്താനും നേരമില്ല എന്നതാണ് സത്യം ..

പിന്നെ മിക്കവാറും ആരുടേയും മുഖത്തു പൌഡർ എന്ന അലങ്കാരം കൂടി ഉണ്ടാവില്ല ,,,, പിന്നെ ഫൌണ്ടേഷൻ ഇട്ടു ഉറപ്പിച്ചു നിർത്താനും അറിയില്ല പലർക്കും....

ഒരു സ്റ്റിക്കെർ പൊട്ട് ..ചിലപ്പോൾ ആ ഒന്ന് ഒരാഴ്ച വരെ എത്താറുണ്ട് ,,,പിന്നെ നീട്ടി ഒരു കുറി .... ചിലർക്ക് അതും ഇല്ല ...മുസ്ലിം കൂട്ടുകാരി ഉണ്ട് കൂടെ അവൾക്കു തട്ടം മാത്രം അലങ്കാരം

പിന്നെ അടുത്തത്‌ "നീട്ടി വളർത്തിയ മുടി " ആണ്

എന്ത് പറയാനാണ് വരണം വരണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും എന്തോ മുടി വളരുന്നില്ല ,,,പിന്നെ കൃത്യമായി കാച്ചിയ എണ്ണയും ധാത്രിയും ഒന്നും ഇവിടെ ആർക്കും ഇല്ല ,,, കറി വെക്കാനും തലയിൽ തേക്കാനും ഒക്കെ ഒന്ന് തന്നെ ..

ചിലപ്പോൾ എന്റെ അമ്മ ഈ വെളിച്ചെണ്ണ വാങ്ങിയ കവർ കൊണ്ട് വന്നു തലയിൽ തേച്ചിട്ട് പോകും "വേസ്റ്റ് "ആക്കരുതല്ലോ ...പിന്നെ രാവിലെ നേരത്തെ മിക്കവരും കുളിക്കാറുള്ളതുകൊണ്ട് നേരെ തല തുടയ്ക്കാതെ കെട്ടികൂട്ടി വെക്കുന്ന താരാൻ കയറിയ മുടി എങ്ങനെ വരും നീളം ....
പിന്നെ അടുത്തത്‌ കമ്മലും മാലയും വളയും

പിന്നെ ഈ രണ്ടു രണ്ടര പവൻ എങ്കിലും വേണം നല്ലൊരു ജിമിക്കി വാങ്ങാൻ അതിനു വഴിയുണ്ടെങ്കിൽ ഈ നാലോ അന്ജോ ആയിരത്തിനു പണിക്കു വരുമോ ആരെങ്കിലും എന്ന് അവർ ചോദിക്കുമ്പോൾ എന്ത് പറയും ???

കുപ്പിവളയും മാലയും ഇട്ടാൽ കളിയാക്കുന്നു എല്ലാരും എന്നത് കൊണ്ട് മാത്രം മെറ്റൽ വള ആക്കിയവരാണ് കൂടെ ...ഞാനും ട്ടോ ...

അതും കഴിഞ്ഞാൽ വസ്ത്രം ആണ് ഒന്നുകിൽ പട്ടുപാവാട ,ധാവണി ,മുണ്ടും നേര്യതും
നിങ്ങൾ തന്നെ പറയൂ ഇവിടെ കടയിൽ നൂറു രൂപ മുതൽ ചുരിദാർ തുണി കിട്ടും ,,,, 

പിന്നെ തുന്നാൻ ഒക്കെ കൂടി മുന്നൂറു രൂപ ആകും ,,,ഒരു പട്ടുപാവാട വാങ്ങണമെങ്കിൽ ആയിരത്തിന്റെ അടുത്താവും ,,

സെറ്റ് സാരീയും മുണ്ടും നേര്യതും ,,ധാവണിയും ഒക്കെ നല്ല വിലയാണ് ...ഇവിടെ തുണിക്കടയിലും പാത്രക്കടയിലും ഒക്കെ നിൽക്കുന്നവർക്ക് എതാണ് നല്ലത് ...

അതും പോട്ടെ പിന്നെ ഇപ്പോൾ പുതിയ ഒരു ശീലം തുടങ്ങിയിട്ടുണ്ട്

നാട്ടിൻ പുറത്തെ പെണ്‍കുട്ടികൾക്ക് മുഖക്കുരു ഉണ്ടാകും എന്ന് ,,,, അല്ലാ എന്ന് അവനെ പറഞ്ഞു മനസ്സിലാക്കാൻ ഞങ്ങൾ കുറെ ബുദ്ധിമുട്ടി

"പൊതുവെ മുഖക്കുരു കൂടുതലായി വരുന്നത് "കൊഴുപ്പുള്ള ഭക്ഷണം കഴിച്ചിട്ടും ,പിന്നെ സൌന്ദര്യവർദക വസ്ത്തുക്കളുടെ ഉപയോഗഫലവും... ഇതിനു രണ്ടിനും ഇവിടെ സാധ്യത കുറവാണ് ,,

പിന്നെ നല്ല മഞ്ഞൾ ഒക്കെ തേക്കുന്ന ഇവർക്ക് എങ്ങനെ വരാൻ ആണ് ? പിന്നെ വരും കറുത്ത പാടും വിളർച്ചയും "അത് ക്ഷീണം കൊണ്ടാണ് "
പിന്നെ ഞങ്ങൾ എല്ലാരെയും നോക്കി നില്ക്കുമെങ്കിലും "അങ്ങനെ ഒന്നും ഞങ്ങള്ക്ക് പറ്റുന്നില്ലാലോ എന്നതില വിഷമവും ഉണ്ട് ....
പിന്നെ ഓണത്തിനു ഒരു ദിവസം അവധി ,,,അതാണ്‌ കണക്ക്... ഈ ഓണത്തിരക്കിൽ എല്ലുമുറിയും വൈകുന്നേരം ആവുംബോഴെകും

... അപ്പോഴേക്കും ബസ്‌ എത്തിക്കാണും സ്റ്റാൻഡിൽ ,,,പിന്നെ പണി ....വീടെത്തിയാലും പണി .... എല്ലാവരുടെയും മുന്നിൽ നിവര്ത്തിക്കാണിക്കുന്ന വസ്ത്രങ്ങൾ അവരും മോഹിച്ചു കാണും ...പക്ഷെ ,,,,

വീട്ടുകാർക്ക് കൊടുക്കാൻ സ്നേഹം മാത്രമേ ഉള്ളൂ പലരുടെയും വീട്ടിൽ..പിന്നെ കുറെ പരിഭവങ്ങളും .....ആരോടെന്നില്ലാതെ ....

അങ്ങനെയൊക്കെ ആണ് കുറെ ജീവിതങ്ങൾ..... മലയാളി പെണ്‍കുട്ടി എന്ന് നിങ്ങള്ക്ക് ഒരിക്കലും അംഗീീകരിക്കാൻ പറ്റാത്ത പെണ്‍കുട്ടികൾ ,,,, വേഷം കെട്ടലുകൾ ഇല്ലാത്ത ചിലർ.....


വിദ്യ ജി സി സി


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...