Thursday 10 September 2015

"ലഡ്ഡു " വലിയ സംഭവമാണ് .... കാശ് കൊടുക്കാതെ ലഡ്ഡു കിട്ടുക എന്ന് പറഞ്ഞാൽ അതിലേറെ സന്തോഷമാണ് ...

അങ്ങനെ ഒരു ദിവസം ഉണ്ട് ചിങ്ങമാസത്തിലെ "ചതുർത്തി" ദിനം ... നമ്മടെ സ്വന്തം ഭക്ഷണ പ്രിയൻ ഗണപതിക്ക്‌ അന്ന് വലിയ ഡിമാന്റ് ആണ് ട്ടോ ,,,,

അല്ലെങ്കിൽ വെറും തേങ്ങ മാത്രം ഉടയ്ക്കുന്ന ഗണപതി ക്ക് മുന്നിൽ... എന്റെ ദൈവമേ ...!!!!!! ഓർത്താലെ കൊതിയാണ് ,,,ലഡ്ഡു ന്റെ മധുരം പോലെ ....

പണ്ടൊക്കെ ഒന്നോ രണ്ടോ അമ്പലത്തിൽ മാത്രം ഉണ്ടായിരുന്നത് ഇപ്പോൾ സകല ബസ്‌ സ്റൊപ്പിലും ഉണ്ട് ,,,പിന്നെ ഏതാ വലുത് ഏതാ ചെറുത്‌ എന്ന് നോക്കി മാർക്ക്‌ ഇടലാണ് പണി ...

വൈകുന്നേരം വരുമ്പോൾ റോഡ്‌ ബ്ലോക്ക്‌ ആകുമെന്നതിലാണ് പേടി വിനായക കൊപത്തെക്കാളും.... പിന്നെ എന്തൊക്കെ രൂപത്തിലാണ് ആശാൻ അന്ന് ഓരോ വാഹനങ്ങളുടെ പിന്നിൽ പ്രത്യക്ഷപ്പെടുക ...!പിന്നെ അങ്ങനെ നിര നിര ആയി ഘോഷയാത്ര പോകുന്നത് കാണാൻ നല്ല ചേലാണ്....

അത്രെകാലം പുള്ളിയെ വേണ്ടാത്തവരൊക്കെ അന്ന് കൂടെപ്പോകും ... പിന്നെ "കാവി " നിറം ആണ് എങ്ങും അപ്പോൾ തോന്നും ഈ രാഷ്ട്രീയക്കാർ അങ്ങ് ഏറ്റെടുത്തോ എന്ന് ,,,

പക്ഷെ സംഭവം നല്ല രസമാണ് ട്ടോ പണ്ട് ശിവജി മഹാരാജാവ് ഇത് ആഘോഷിക്കാൻ തുടങ്ങിയപ്പോൾ കരുതിക്കാണില്ല "മഹാരാഷ്ട്രയിൽ " ഒതുങ്ങാതെ നാട് മുഴുവൻ ഏറ്റു പിടിക്കും എന്ന് ....

അല്ല അങ്ങനെ പറഞ്ഞാൽ നമ്മുടെ " ലോകമാന്യ ബാലഗന്ഗാതര തിലക്" നെയും പറയേണ്ടി വരും ,,ആളാണല്ലോ ഇന്ത്യയിൽ വിനായക ചതുർത്തിക്ക് ഇത്രേ പ്രചാരം നേടിക്കോടുത്തത്...

ശരിക്കും അന്ന് പിടിച്ച പിടിയാണ് ,,,ഇന്നുവരെ നമ്മൾ അത് വിട്ടിട്ടില്ല ...ഓരോ വർഷം കൂടുമ്പോഴും കള്ള ഗണപതിക്കു കാണിക്ക നല്കാൻ വരുന്നവരുടെ എണ്ണം കൂടുതലാണ് ....

പിന്നെ ഇത്രേം ലഡ്ഡു കിട്ടും എന്നൊരു ആശ്വാസം ഉണ്ടെങ്കിലും ഇത്രേം ദൈവങ്ങൾ ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോൾ പുഴയിൽ മാലിന്യം കൂടുമോ എന്നാ പേടി ഉണ്ട് ,,,

അയ്യോ ,,,സോറി .... നമ്മളെന്തിനാ പേടിക്കുന്നെ എല്ലാം ആള് നോക്കിക്കോളും ഒരു വിഘ്നവും ഉണ്ടാവില്ല ... പിന്നെ എന്റെ അറുപതു രൂപയുടെ ഷാമ്പൂ എടുത്തു വണ്ടി കഴുകിയാലും സങ്കടമില്ല വിനായകനെ കൊണ്ട് പോകാനല്ലേ ...

വരുമ്പോൾ ഇത്തിരി ലഡ്ഡു ,,,അത്രേം മതി ..... ഒരുമയുടെ ഉത്സവം ആണ് നമ്മടെ ഈ വിനായകചതുർത്തി.....

ശ്രീ ഗണേശ അപ്പോൾ എല്ലാം പറഞ്ഞപോലെ ...


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...