Tuesday 23 February 2016

സ്നേഹപ്രകടനങ്ങൾക്ക് ശേഷം അയാളോട് ചേർന്ന് കിടക്കുമ്പോൾ അവൾ കുസൃതിയോടെ ചോദിച്ചു 

"നിങ്ങൾക്ക് ഭാര്യ ഉണ്ടല്ലോ എന്നിട്ടും എന്തിനാണ് എന്നെ കാണാൻ വരുന്നത് "

അവളെ ഒന്നുകൂടെ മുറുകെ പുണർന്ന് അയാള് പറഞ്ഞു " നിനക്ക് സർപ്പസൌന്ദര്യമാണ് . അതെന്നെ നിന്നിലേക്ക്‌ അടുപ്പിച്ചുകൊണ്ടിരിക്കുന്നു "

"അപ്പോൾ നിങ്ങളുടെ ഭാര്യയെ നിങ്ങൾ ചതിക്കുകയല്ലേ ?"

"അതെ ... പക്ഷെ എന്തോ നിന്നിലേക്ക്‌ ഞാൻ കൂടുതൽ ആകർഷിക്കപ്പെടുന്നു"

"അവൾക്ക് സൌന്ദര്യമില്ലാത്തത് കൊണ്ടാണോ "?

"അല്ല നീ നാഗത്തെ പോലെ എന്നെ വശീകരിക്കുന്നു "

"അവളെ നിങ്ങൾക്ക് ഇഷ്ട്ടമല്ലേ ?"

അയാള് വീണ്ടും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു "അവളെപ്പോലെ എനിക്ക് മറ്റാരെയും ഇഷ്ട്ടമല്ല . നിന്റെ സർപ്പസൌന്ദര്യത്തെയും "

"പിന്നെ എന്താണ് അവളെ മറന്നു എന്നെത്തേടി വരുന്നത് " അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു

" നീ ഇന്ന് എന്നെ വിട്ടുപോകും പക്ഷെ അവളെ ഞാൻ ഉപേക്ഷിച്ചാലും എന്റെ ഓർമയിൽ ജീവിക്കും ... നിന്റെ സൌന്ദര്യത്തിന് എന്നും ആരാധകരുണ്ടാകും എന്നാൽ അവളുടെ സൌന്ദര്യം ഞാൻ മാത്രം അറിയും ".

പിന്നീട് അവളോ ആയാലോ ഒന്നും മിണ്ടിയില്ല സമയമായെന്ന് പറഞ്ഞു പുതപ്പു മാറ്റി വസ്ത്രം മാറി അയാള് പോകാൻ ഒരുങ്ങുമ്പോൾ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു
"നിനക്ക് സർപ്പ സൌന്ദര്യമാണ് ഞാൻ നിന്റെ ആരാധകനും "

അവൾ പ്രേതെകിച്ചു ഭാവ വ്യത്യാസമില്ലാതെ പറഞ്ഞു " ഉം ... ആരാധകർ ഏറെ ഉണ്ടാവും .... "

"അമ്മൂ ...........എവിടെ ..എത്ര നേരമായി ഞാൻ വിളിക്കുന്നു ..." വിനുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു . പകൽ സമയത്ത് വാതിലും തുറന്നു വെച്ച് ഇവളിതെവിടെ പോയി കിടക്കുകയാണ് ... ബെഡ് റൂമിലെ തൊട്ടിലിൽ ഒന്നരവയസ്സുകാരി മകൾ ശാന്തമായുറങ്ങുന്നുണ്ട്

അയാൾ ഓരോ മുറിയായി പരതി അവളെ എങ്ങും കണ്ടില്ല , കഴിഞ്ഞ രാത്രി ചെറുതായി ഒന്ന് പിണങ്ങിയിരുന്നു ,പക്ഷെ ഇന്ന് രാവിലെ പതിവുപോലെ തന്നെയാണ് പെരുമാറിയത് എന്നിട്ടും അവളെ കാണുന്നില്ല ... അവനു കുറച്ചു പേടിയും കൂടി വന്നു

ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് അവളിതെവിടെ പോയി ... മുറികൾ കഴിഞ്ഞപ്പോൾ അടുക്കളയിലേക്കും പിന്നീടും വീടിന്റെ പുറകു വശവും എല്ലാം പരിശോധിച്ചു,ഇനി ഉള്ളത് ടെറസിന്റെ മുകളിലാണ്

ആ ചെറിയ വീടിന്റെ വലതു വശത്തുള്ള പടിയുടെ മുന്നിലെത്തിയപ്പോഴേ അവളുടെ സാരീത്തുമ്പ് കാറ്റിൽ പറക്കുന്നത് അയാൾക്ക്‌ കാണാമായിരുന്നു ...കുറച്ചു വേഗത്തിൽ മുകളിലേക്ക് കയറിപ്പോയി ,അവൾ വിളി കേട്ടില്ല എന്ന് തോന്നുന്നു ,താൻ വന്നത് പോലും അറിഞ്ഞിട്ടില്ല ഇന്നലെ ലൈബ്രറിയിൽ നിന്ന് കൊട്നു വന്ന പുസ്തകം വായിക്കുന്ന തിരക്കാണ്

"എടി ..നിനക്ക് വിളിക്കുന്നതോന്നും കേൾക്കുന്നില്ലേ ....'." അവൻ ആക്രോശിച്ചു .

പുസ്തകത്തിൽ മാത്രം ശ്രദ്ധയൂന്നിയിരുന്ന അവൾ പെട്ടെന്നുണ്ടായ ഞെട്ടലിൽ തല പൊക്കി അവനെ കണ്ടപ്പോൾ ചിരിയോടെ ചോദിച്ചു

"ഏട്ടനിതെപ്പോൾ വന്നു ...?"

"" നിന്നെ എത്രയായി വിളിക്കുന്നു ... വാതിൽ തുറന്നിട്ടിട്ടാണോഡി ഇവിടെ വന്നിരിക്കുന്നെ ആരെങ്കിലും കയറി എന്തേലും കൊണ്ട് പോയാൽ ...നിനക്ക് അതൊന്നും അറിയണ്ടാലോ ''

പുസ്തകം അവിടെ വെച്ച് അവൾ എഴുന്നേറ്റു ... " വാതിൽ ചാരിയിരുന്നല്ലോ ...." അവളുടെ മുഖം വാടി

അവൻ പിന്നെയും ബലം പിടിച്ചു അവളെ നോക്കി നിൽക്കുകയാണ്. കുറച്ചു കൂടി അങ്ങനെ നിന്നാൽ അവൾ കരയും എന്ന് അവനറിയാം ... അല്പം അയഞ്ഞു കൊണ്ട് അവൻ പറഞ്ഞു

" കഴിക്കാൻ എന്താ ..?"

"കടല കറിയാണ്...നിങ്ങല്പ്പോൾ വരുമെന്ന് എനിക്കറിയില്ലായിരുന്നു "

"ആഹ ...ശരി എന്തെങ്കിലും എടുക്ക് ..."

അയാളും അവളും പതിയെ താഴെയിറങ്ങി . അവൾ അടുക്കളയില പോയി ഒരു പ്ലേറ്റിൽ ചോറും കറിയും വിളമ്പിയതും ഒരു കയ്യിൽ വെള്ളം നിറച്ച ഗ്ലാസ്സുമായി വന്നു . അവൻ കഴിച്ചു തുടങ്ങിയപ്പോൾ അവൾ പതിവിനു വിപരീതമായി ഒന്നും മിണ്ടാതിരുന്നു . താൻ മുൻപ് വഴക്ക് പറഞ്ഞതിന് ആണെങ്കിലും ഇത്ര നേരം പിണങ്ങില്ല .

അവൻ അവളോട്‌ ചോദിച്ചു " ഏതു പുസ്തകമായിരുന്നു ?"

"ഏതുമില്ല "

എടുത്തടിച്ചത്‌ പോലുള്ള മറുപടി കേട്ടപ്പോൾ മനസ്സിലായി ഇന്നലത്തെ പിണക്കം മാറിയിട്ടില്ല .

'ഇന്നലെ ഉറക്കം വന്നതോണ്ടാണ് നീ പറ എന്താ സംശയം ...?"

അവളൊന്നും മിണ്ടാതെ തിരിഞ്ഞിരുന്നു ..." എനിക്ക് ഉത്തരം കിട്ടി നിങ്ങൾ പറഞ്ഞു കഷ്ട്ടപ്പെടണ്ട "

"എന്നാലും പറ ... പ്ലീസ് ..."

" കാമുകിക്കു സർപ്പസൌന്ദര്യം ആണെന്ന് പറയുന്നത് എന്തുകൊണ്ടാണ് ?" അവൾ ചെറു ചിരിയോടെ ചോദിച്ചു

ഉത്തരം പറഞ്ഞാൽ പുതിയ കലഹം ഉറപ്പാണ് എന്നവനു അറിയാമായിരുന്നു . അറിയില്ല എന്ന് പറയാനും വയ്യ . മുൻപ് ഇതുപോലെ കാമുകിയുടെ സൌന്ദര്യത്തെ കുറിച്ച് എല്ലാം ചോദിച്ചിട്ട് കുറെ നാൾ മിണ്ടാതെ നടന്ന കഥ അവനു ഓർമ വന്നു .

വീണ്ടും വീണ്ടും കൌതുകത്തോടെ ചോദിച്ചു ചോദിച്ചു എല്ലാം പറയിക്കും നമ്മൾ ഒരാവേശത്തിനു പറയുകയും ചെയ്യും അതവളുടെ കഴിവുതന്നെയാണ് എന്നവനു തോന്നി .

"അത് വേറെ ഒന്നുമില്ല ഈ പാംബില്ലെ പാമ്പ് ...അത് നമ്മളെ പിടിച്ചാൽ പെട്ടെന്ന് വിടില്ലാലോ അതുപോലെയാണ് കാമുകിയും ..പ്രണയം തലയ്ക്കു കയറിയാൽ ഉള്ള അവസ്ഥ പറയാനില്ലാലോ ..."

"ഓ അപ്പോൾ എനിക്ക് പ്രണയം ഉണ്ടെങ്കിൽ ......"

അവളെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൻ ഇടയ്ക്ക് കയറി .." നമുക്ക് പാലക്കാട്‌ ഒന്ന് കറങ്ങിയിട്ട് വരാം ..കൊറേ ആയില്ലേ പുറത്തൊക്കെ പോയിട്ട് ...."

"അതല്ലേ ഏട്ടാ ഈ കാമുകി ...." അവളെ പറയാൻ അനുവദിക്കാതെ അവൻ ഫോൺ എടുത്തു പുറത്തിറങ്ങി . " ഞാൻ ഇപ്പോൾ വരാം നീ റെഡി ആയി നിക്ക് "

മുറ്റത്തെ തെങ്ങിൻ ചുവട്ടിൽ കഴിഞ്ഞ സൌന്ദര്യപിണക്കത്തിൽ അവൾ സൌന്ദര്യം നിരാകരിച്ചപ്പോൾ പൊട്ടി തകർന്ന കുപ്പിവളപ്പൊട്ടുകളും നെയിൽ പോളിഷ് കുപ്പികളും പൌഡർ ടിന്നും അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ...!



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...