Monday 15 June 2015

താവളം 

അമ്മയുടെ ഉദരത്തിൽ പത്തുമാസം 
എന്റെ ആദ്യത്തെ കൂട് 

മഞ്ഞ നിറമൊരല്പം കൂടിയെന്ന
ആശുപത്രിയിലെ ഒരു കണ്ണാടി കൂട്ടിൽ എന്റെ
അടുത്ത താവളം

അച്ഛന്റെ കയ്യിലിരുന്നു ആദ്യമായി
വീട്ടിലേക്കു ...അതെന്റെ മറ്റൊരു താവളം

പഠിക്കാനായി ഹോസ്റെലിന്റെ
നിറം മങ്ങിയതെങ്കിലും സ്വപ്നങ്ങള്ക്ക്
നിറം നല്കുന്ന താല്ക്കാലിക
താവളം

താലി എന്നൊരു പ്രമാണത്തിന്റെ ബലത്തിൽ
സ്വന്തം വീട് വിട്ടു പുതിയ വീട്ടിലേക്കു
ഇതെന്റെ പുതിയ താവളം
കൂട്ട് കുടുംബത്തിൽ
കൂട്ടിയോജിപ്പിക്കാനാവാത്ത വിധം അകലുന്നു
എന്നറിഞ്ഞപ്പോൾ ഭർത്താവ് കണ്ടെത്തിയ മാർഗം
വാടക വീട് അതെന്റെ അടുത്ത താവളം

വിയര്പ്പിനു ചോരയുടെ മണമുണ്ടെന്നു
തിരിച്ചറിഞ്ഞു സ്വന്തമായൊരു
കൂട് കൂട്ടിയപ്പോൾ ... എന്റെ താവളം

സ്വപ്‌നങ്ങൾ സംഗമിച്ച രാവിലോരുനാൾ
ഞാനും തീർത്തു പുതു നാംബുകൾക്കായി
സ്വന്തം ഉദരതിലൊരു താവളം

പോറ്റി വളര്ത്തിയ മക്കൾ അവസാനം
കണ്ടു പിടിച്ചു തന്നു എന്റെ അവസാനത്തെ
താവളം ....... വൃദ്ധസദനം .....

ഇനി അവിടുന്ന് ആറടി മണ്ണിന്റെ പുതിയ
താവളത്തിലേക്ക് പോകുന്നതും കാത്തു ....


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...