Thursday 11 June 2015

മഴയും വെയിലും മഞ്ഞും ഒന്നും കുട്ടികള്ക്ക് ആലോസരമുണ്ടാക്കാറില്ല...

പക്ഷെ കുട്ടിയെ നാല് ചുവരുകൾക്കുള്ളിൽ വളർത്തുമ്പോൾ --
നിങ്ങൾ നശിപ്പിക്കുന്ന അവര്ക്ക് നിഷേധിക്കുന്ന ചിലതുണ്ട് 

1. മണ്ണിനെയും പ്രകൃതിയെയും അറിയാനും അവയോടു ഇണങ്ങി ജീവിക്കാനും ഉള്ള കഴിവ് 

2. എല്ലാ ദിവസവും ആശുപത്രിയിലാണ് കുട്ടികളെയും കൊണ്ട് ... കാറ്റൊന്നു വീശിയാൽ അലർജി.. മഴ പെയ്യും മുന്നേ പണി ... എത്ര വിഷം ഇട്ടു വീടിനുള്ളിൽ തുടച്ചാലും വരും അസുഖം ...നല്ലതെന്ന് കരുതി ഉപയോഗിക്കുന്ന പലതും ദോഷം ചെയ്യുമെന്നു ആരും അറിയുന്നില്ലെന്ന് തോന്നുന്നു


3.തൊടിയിലെ മാങ്ങയും,,ചക്കയും,,പപ്പായയും ,,പേരയ്ക്കയും ..ഒന്നും കൊടുക്കില്ല പക്ഷെ കടയില നിന്ന് ഒരു മാസം ഇരുന്നാലും കേടുവരാതത്ര വിഷം കഴിപ്പിക്കും



4.നല്ല പോഷക ആഹാരം ഉണ്ടെങ്കിലും ഹോര്ലിക്സും ,,ബൂസ്റ്റും മാത്രമേ കൊടുക്കു,,



5.ഓടിച്ചാടി വളരേണ്ട കുഞ്ഞുങ്ങൾ..കൂട്ടുകൂടി വളരേണ്ട കുഞ്ഞുങ്ങൾ .....നാലു ചുവരിനുള്ളിൽ ഫോണും ,കമ്പ്യൂട്ടറും ഒക്കെയായി റോബോട്ടുകളെ പോലെ വളരുന്നു... അവധിക്കാലം പോലും നിഷേധിച്ചു എന്തൊക്കെയോ പഠിക്കാൻ വിടുന്നു



കുട്ടികളെ വളർത്താൻ പ്രീ സ്കൂളുകൾ അല്ല വേണ്ടത് അമ്മയുടെയും അച്ഛന്റെയും സാമിപ്യം ആണ് ,,,,,


 മുത്തച്ചന്റെയും മുത്തശിയുടെയും സ്നേഹമാണ് ... 

കൂട്ടുകാരുടെ കൂടെയുള്ള ദിനങ്ങളാണ് .... 

അവർ പ്രകൃതിയോടു ഇണങ്ങി ജീവിക്കട്ടെ ....

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...