Thursday 11 June 2015

എന്റെ സ്കൂൾ 

1999 ജൂണ്‍ 1 അന്നൊരു തിങ്കളാഴ്ചയായിരുന്നു ......
ആദ്യമായി കോരിച്ചൊരിയുന്ന മഴയത്ത് അച്ചാച്ചന്റെ കയ്യും പിടിച്ചു ഒന്നാം ക്ലാസ്സിലേക്ക് ... അറിവിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു തുടങ്ങിയത് അന്നാണ് .... പുതിയ ഉടുപ്പും ,സ്ലൈട്ടും ,ബാഗും , എന്തൊരു സന്തോഷമായിരുന്നു ...... അറിയാത്ത കുട്ടികൾ ... അങ്കൻ വാടിയ്യിലെ ശത്രുക്കളും ....പിന്നെ എവിടെയൊക്കെയോ കണ്ടു മറന്ന പല മുഖങ്ങളും ..... അപരിചിതരായ മനുഷ്യര് ..... പിന്നെ ടീച്ചർ... ആദ്യമായി അക്ഷരം എഴുതി തുടങ്ങിയത് അവിടെ നിന്നാണ് .... പിന്നീട് അപരിചിതരോക്കെ പരിചിതരായി .... പക്ഷെ ഒരു ദിവസത്തോടെ പഠനം മടുത്തു ,,,, സ്കൂളിൽ പോകാതിരിക്കാൻ എത്ര പനിക്കഥകൾ...വയറു വേദന ,,,, തല വേദന ,,,,കൈ വേദന ,,കാലു വേദന ,,,, അത് കൂടാതെ വീട്ടുകാര്ക്ക് ആശുപത്രി ചിലവുണ്ടാക്കാനായി ചില വീഴ്ചകൾ ... അധ്യാപകരെ വെറുത്തിരുന്നു ആദ്യമൊക്കെ പിന്നീട് അവരും പ്രിയപ്പെട്ടതായി ...പക്ഷെ പടിപ്പു മാത്രം അന്നും ഇന്നും വെറുപ്പാണ് .... നിഷ്കളങ്കമായ സൌഹൃധങ്ങൾ ഞാനവിടെ കണ്ടു ,,,കാലു മുറിഞ്ഞാൽ ഓടിപ്പോയി പൂചെടിപ്പൂവിന്റെ യോ മഞ്ഞരളിയുടെയോ കൊമ്പ് പൊട്ടിച്ചു വരുന്ന ചില ഡോക്ടർ ചങ്ങാതികളും ഉണ്ടായിരുന്നു ... സ്കൂളിൽ പോകാൻ ഒരു ഗാങ്ങ് ... വീട്ടിലെത്തിയാൽ കളിക്കാൻ പോകുമ്പോൾ വേറൊരു ഗാങ്ങ് .... പിന്നെ സ്കൂളിൽ ടീച്ചറെ വെറുപ്പിക്കാൻ ഒപ്പം ഉണ്ടാകുന്ന ചിലരും .....

രാവിലെ 8.30 നു വീട്ടിന്നു ഇറങ്ങും ,,,എന്റെ വീട് ഏറ്റവും അറ്റതായതുകൊണ്ട്‌ അവരൊക്കെ എന്റെ വീട്ടില് വന്നിട്ടേ പോകുള്ളൂ ..... അച്ഛമ്മ മുടി കെട്ടി തന്നാലെ ത്രിപ്തിയാകൂ .... പിന്നെ ചെറിയച്ചന്മാരുടെ ഇടയിൽ കയറി ജനലിൽ കേറി കണ്ണാടിയിൽ എത്തി വലിഞ്ഞു നോക്കും ...പിന്നെ അച്ഛമ്മ ചോറ് എടുത്തു വെച്ചത് വേഗം ഉണ്ടെന്നു വരുത്തി ,,,,കര്ക്കിടം തൊട്ടു തുടങ്ങും മുറ്റത്ത്‌ പൂക്കളം ഇടുവാൻ ..... പിന്നെ അച്ചാച്ചൻ ഒരു രൂപയോ അമ്പതു പൈസയോ തരും അതും വാങ്ങി ഇറങ്ങും ...... കടയിൽ കയറി മിട്ടായി വാങ്ങും കൂടെ വരുന്ന പത്തു പതിനഞ്ചു പേർക്ക് പകുത്തു കൊടുക്കും എന്ത് വാങ്ങിയാലും ...അവരും തരും. ...പിന്നെ മലമ്പുഴ കനാലിനു മുകളിലൂടെ അന്ന് ഞങ്ങൾ പോകുന്ന വഴിക്ക് പാലം ഇല്ലായിരുന്നു ....കുറച്ചു വെള്ളമാണെങ്കിൽ ഇറങ്ങും ഡാം തുറന്നു വിട്ട സമയം കിലോമീറ്ററുകൾ ചുറ്റി പോകണം .... മഴവെള്ളം ആണെങ്കിലും ഇറങ്ങും ഇന്നല്ലേ അസുഖങ്ങളെ പേടിയുള്ളൂ ... പിന്നെ മിക്കവാറും എല്ലാ മഴയും നനയും ... പതുക്കെ നടക്കും മാവിന് കല്ലെറിഞ്ഞും ...... നെല്ലിക്ക പെറുക്കിയും ... കരപ്പഴം വലിച്ചും ...പുളി എറിഞ്ഞും ..... പണ്ടാരോ പറയുന്ന പോലെ "ആമ കുളം നോക്കി അണ്ണാൻ മരം നോക്കിയെന്നപോലെ " സ്കൂളിൽ എത്തുമ്പോൾ അസംബ്ലി തുടങ്ങിയിരിക്കും

"ജനതെയും ജനതെയും കൈകൊർത്തിണക്കി
ജനിത സൌഭാഗ്യത്തിൻ ഗീതം മുഴക്കി
പരമാണു പൊരുളിലും സ്വരണമായി മിന്നും
പരമ പ്രകാശമേ ശരണം നീ നിത്യം "

ടീച്ചർ അസംബ്ലിയിൽ നിന്ന് നോക്കുന്നുണ്ടാകും ആ നോട്ടം കണ്ടാലറിയാം പുറത്താക്കണോ തല്ലണോ എന്ന് ആലോചിക്കുകയാവും ...പിന്നെ ക്ലാസ്സിൽ വന്നാൽ തുടങ്ങും ചോദ്യം ചോദിക്കാനും ഹോം വർക്ക്‌ ചോദിക്കാനും ..... ടീച്ചറെ മനസ്സില് അറിയാവുന്ന ചീത്തയോക്കെ വിളിച്ചു അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു ടീച്ചർക്ക്‌ പണി കൊടുക്കണേ ന്നു പ്രാർത്ഥിക്കും...
പിന്നെ ഇന്റർ ബെല്ൽ ആകാൻ കാത്തിരിപ്പ്‌ ...അതുകഴിഞ്ഞാൽ ഉച്ച ആകാൻ ,,അതും കഴിഞ്ഞാൽ വൈകുന്നേരത്തെ ഇന്റെര്ബെല്ൽ ...പിന്നെ നാലുമണി ബെല്ലിനായീ ...... സത്യം പറഞ്ഞാൽ പഠിക്കാൻ വേണ്ടിയാണ് പോകുന്നതെങ്കിലും ഞങ്ങളിൽ പലര്ക്കും കളിക്കാൻ വിടുന്നത് ഒഴിച്ചുള്ള കാര്യങ്ങളൊക്കെ വെറുപ്പാണ് .... പിന്നെ നല്ല കൂടുകാരായിരുന്നു അന്ന് നമ്മുടെ ക്ലാസ് "എ " ആണ് അതുകൊണ്ട് തന്നെ " ബി " ക്ലാസ്സിലെ പിള്ളാരുമായി തല്ലുകൂടലാണ് പ്രധാന പരിപാടി ..നമ്മുടെ ക്ലാസ്സിലെ പിള്ളാർ ആണ് തെറ്റ് ചെയ്തതെങ്കിലും കയ്യൂക്കുള്ളവരല്ലെ കാര്യക്കാർ ... "ബി " ക്ലാസ്സിലെ കുട്ടികളെ അറബിയാണ് മലയാളത്തിനു പകരം അതുകൊണ്ട് തന്നെ അവർ മുസ്ലിം ഞങ്ങൾ ഹിന്ദു എന്ന ചെറിയ വെർതിരിവും... ഞങ്ങൾ അറിയാതെ തന്നെ മതത്തിന്റെ പേരില് വിവേചനം കാണിച്ചെന്ന് പറയാതെ പറയാം ..(പിന്നീട് ഹൈ സ്കൂളിൽ എത്തിയപ്പോൾ ആ വിവേചനം ഒക്കെ പോയിട്ടോ )

ശരിക്കും ഓർക്കുമ്പോൾ തോന്നും അതുപോലൊരു കാലം ഇനിയെന്ന് ഉണ്ടാകുമെന്ന് ......

ഇല്ലെന്നറിയാം അതുകൊണ്ടാണല്ലോ ഓർമ്മകൾ എന്നും മധുരിക്കുന്നത് ....


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...