Monday 15 June 2015

അച്ഛന് ...



   പ്രിയപ്പെട്ട മകൾ എഴുതുന്നത്‌ ... അച്ഛനവിടെ സുഖമല്ലേ ???? അല്ലെങ്കിലും അച്ഛന് രാജയോഗമാണെന്ന് അന്ജുന്റെ മുത്തശ്ശി പറഞ്ഞത് ശരിയാ ,,,ചുറ്റും പോലീസുകാർ ....
ചോർന്നൊലിക്കാത്ത വീട് ... സമയത്തിന് ഭക്ഷണം ...വഴക്ക് പറയാനും കുറ്റ പെടുത്താനും പരിഹസിച്ചു ചിരിക്കാനും ആരുമില്ല ...

അച്ഛന്റെ പ്രിയപ്പെട്ട മകളെ അച്ഛൻ ഓർക്കാറുണ്ടോ..??? പെണ്ണായി ജനിച്ചത്‌ തെറ്റാണോ അച്ഛാ ? കള്ളുകുടിച്ചു വരുമ്പോൾ അച്ഛന് എന്താ എന്നെയും അമ്മയെയും തിരിച്ചറിയാതെ പോയത് ????
എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു എനിക്കെന്നു അറിയായിരുന്നില്ലേ അച്ഛന് ??? അമ്മ പോയപ്പോൾ അമ്മമ്മയുടെ കൂടെ പോകാതെ ഞാൻ അച്ഛന്റെ കൂടെ നിന്നത് അച്ഛനെ അത്രേ ഇഷ്ടായത് കൊണ്ടല്ലേ ... ഡോക്ടർ ആവണം ന്നു എത്രെ കൊതിച്ചതാ പക്ഷെ ഇപ്പോൾ ഡോക്ടർ മാരെ കണ്ടാൽ മോൾക്ക്‌ പേടിയാ ...ഒമ്പതാം ക്ലാസ്സിലെ പാഠപുസ്തകം ഒക്കെ കിട്ടിയെന്നു കേട്ടു..എന്നോട് സ്കൂളിൽ വരണ്ടാന്ന് അന്ന് അച്ഛനെ പോലീസുകാർ കൊണ്ട് പോയ ദിവസം എല്ലാരും പറഞ്ഞു ...ഇപ്പോൾ ആരും എന്നോട് മിണ്ടുന്നില്ല ... കുട്ടികൾ കളിക്കുന്നത് നോക്കി ഞാൻ ഉള്ളിലിരിക്കും .... ഇവിടെ ഇപ്പോൾ ഞാൻ ഒറ്റക്കെ ഉള്ളു ...
വിശപ്പാണ് ....എന്ത് തിന്നാലും മതിയാവാത്ത വിശപ്പ്‌..എന്നും പട്ടിണിയാണ് ...പൈപ്പിലെ വെള്ളം ഉള്ളതുകൊണ്ട് ജീവിക്കുന്നു ...ചിലപ്പോൾ അന്ജുന്റെ മുത്തശ്ശി കൊണ്ട് തരും ചോറ് ..അതിനു വേണ്ടി കാത്തിരിക്കലാണ് ഞാൻ എല്ലാ ദിവസവും ...എന്നെ വെച്ചും വേഗത്തിൽ വിശപ്പ്‌  മാറിയില്ലെങ്കിലും എന്റെ വയറു മാത്രം വളരുന്നു അച്ഛാ .. അച്ഛന്റെ വിശപ്പ്‌ തീർത്തപ്പോൾ ശേഷിച്ചത് ...എന്ത് കഴിച്ചാലും ശര്ദിക്കും ...ആശുപത്രിയിൽ പോകാൻ പോലും വയ്യ ..ഞാൻ ഒറ്റയ്ക്ക് എങ്ങനെ പോകും ....
ആദ്യം എല്ലാവർക്കും സഹതാപം ആയിരുന്നു ....എന്നും ആളുണ്ടാകും വീട്ടു മുറ്റത്ത്‌..ആരൊക്കെയോ വന്നു ...എന്നും പത്രത്തിൽ വാർത്ത...ആശുപത്രി ....മടുത്തുപോയി അച്ഛാ മോൾക്ക്‌ ....ഇപ്പോൾ പരിഹാസവും വെറുപ്പും മാത്രം ...
എന്നെ പൊന്നു പോലെ നോക്കുമെന്ന് പറഞ്ഞതല്ലേ രാജേഷ്‌ ..എന്നും ഞാൻ വരാതെ അവൻ സ്കൂളിൽ പോകില്ലായിരുന്നല്ലോ ...ഇപ്പോൾ അവൻ ഈ വഴി വരുന്നില്ല അച്ഛാ ...എന്നെ കണ്ടപ്പോൾ അവന്റെ മുഖത്ത് പഴയ സന്തോഷമില്ല ... സങ്കടം വരും അച്ഛാ ഓർക്കുമ്പോൾ ... ആരുമില്ല ഇപ്പോൾ ....കരയാൻ എനിക്ക് കണ്ണുനീരില്ല ....ഇനി എന്താണെന്റെ ഭാവി ????

അച്ഛന് കിട്ടും ജീവപര്യന്തം കഴിഞ്ഞു വന്നാലും പുതിയ ഭാര്യയെയും മക്കളെയും ..സമൂഹവും മറക്കും ...പക്ഷെ അതുപോലാണോ ഞാൻ ..??? നമ്മുടെ നിയമങ്ങൾ അങ്ങനെയാണ് അച്ഛാ ... നിങ്ങളെപ്പോലുള്ളവരെ ശരിയായ രീതിയിൽ ശിക്ഷിച്ചിരുന്നുവെങ്കിൽ ഞങ്ങളെ പോലെ ഒരുപാടുപേരുടെ സ്വപ്‌നങ്ങൾ നശിക്കില്ലായിരുന്നല്ലോ .... അച്ഛാ ....

എനിക്ക് ജന്മം നൽകിയ ആളുതന്നെ എന്റെ കുഞ്ഞിനു ജന്മം നല്കുകയാണ് .... എനിക്ക് വേണ്ട അച്ഛാ അതൊരു പെണ്‍കുഞ്ഞാണെങ്കിൽ ഞാൻ അച്ഛന്റെ മോളോ ,ഭാര്യയോ  അല്ലാതെ ഭാര്യാമാതാവ് ആവും ....ഇനി ഞാൻ ഉറങ്ങട്ടെ .... പിന്നെനിക്ക് പേടിക്കണ്ടാലോ രാത്രി വാതിലിൽ മുട്ടുന്നവരെയും ,,,പകലിൽ പരിഹസിക്കുന്നവരെയും ...പിന്നെ നിങ്ങൾക്കിനി ഞാൻ ഉറങ്ങുമ്പോൾ വരാനും ആകില്ല ആ ദൈര്യത്തിൽ ഞാൻ ഉറങ്ങട്ടെ ...



എന്ന്
മകൾ


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...