Thursday 11 June 2015

ഉത്തരമില്ലാത്ത ചോദ്യങ്ങൾ ....


പഴയ തലമുറ :

ഇന്നത്തെ എന്ത് കുട്ടികളാണ് ... മാനുഷിക മൂല്യമില്ലാതായിരിക്കുന്നു ...ബന്ധങ്ങളുടെ വിലയറിയില്ല പലർക്കും...അമ്മയെയും സഹോദരിയെയും തിരിച്ചറിയാത്ത തലമുറ ...


മണ്ണിന്റെ മഹത്വവും അധ്വ്വനതിന്റെ വിലയും അറിയില്ല .... വൃദ്ധ സധനങ്ങളും അനാഥ ആലയങ്ങളും പെരുകി .... എങ്ങും മായം കലരാത്ത ഒന്നുമില്ല കഴിക്കാൻ ... ഇന്നത്തെ മനുഷ്യന്റെ ഹൃദയം മലിനമാണ്‌ ..... കുട്ടികൾ ഏതുനേരവും ഫോണിലോ അല്ലെങ്കിൽ ടി വി  ന്റെ മുന്നിലോ ആണ് അതുമല്ലെങ്കിൽ നെറ്റ് ... കുട്ടികള്ക്ക് സര്ഗത്മകത ഇല്ല എന്ന് വേണേൽ പറയാം .... അന്ന് പത്താം ക്ലാസ് പഠിച്ചവരുടെ അറിവേ ഇന്ന് എം എ  പഠിച്ചവർക്ക് ഉള്ളു ...

എങ്ങോട്ട് നോക്കിയാലും മലിനമയം ... പുഴയും കാടും നശിച്ചു .... വെള്ളം കിട്ടാതെ എത്രെ പേര് ...മഴ കുറഞ്ഞു ....ഭൂകമ്പം ,,പ്രളയം ,,,ഉരുൾ പൊട്ടൽ ,,,സുനാമി ,,അതൊന്നും പോരാതെ പകര്ച്ച വ്യാതികളും.... ഈ ഭൂമിക്കു എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ? ഇങ്ങനെ പോയാൽ നാളത്തെ യുദ്ധങ്ങൾ വെള്ളത്തിനും വായുവിനും വേണ്ടിയുള്ളതാകും...

മാനവികത മരിച്ചു മനുഷ്യര് മൃഗങ്ങള്ക്ക് സമാനമാകും .... നാളെ എന്താകും ? ജീവനില്ലാത്ത ഗ്രഹമായി മാറും ഭൂമിയും .....


ഞങ്ങൾക്ക് പറയാൻ ഉള്ളത്


ഒരുപാടുപേർ പലയിടത്തും പറഞ്ഞു കേട്ട കാര്യങ്ങളിൽ ചിലതാണ് ഇത് ,,, ഞങ്ങളെ ആക്ഷേപിക്കുന്നതിനു മുൻപ് ഞങ്ങൾക്ക് പറയാനുള്ളത് കേട്ടുകൂടെ ??????


ജനനം മുതൽ അല്ലെങ്കിൽ അമ്മയുടെ വയറ്റിൽ വെച്ച് തുടങ്ങും നിങ്ങൾ ഞങ്ങളെ ദ്രോഹിക്കാൻ ..ഒരു ഭ്രൂണം ആയിരിക്കുംബോഴേ തുടങ്ങും അമ്മ മരുന്ന് കഴിക്കാൻ ...അത് ഞങ്ങളെ എത്ര ശ്വാസം മുട്ടിചെന്നോ ....

പിന്നെ സ്കാന്നിംഗ് എന്ന് പറഞ്ഞു കണ്ണ് തുറക്കും മുന്നേ ലൈറ്റ് അടിച്ചു അതിന്റെ ചൂടുകൊണ്ട് ഞങ്ങൾ മടുത്തിരിക്കും...പിന്നെ ഓരോ മാസം കഴിയുമ്പോഴും ഓരോ ഗുളികകൾ കൂടും അമ്മ കഴിക്കുമ്പോൾ അതിൽ ഒരു ഭാഗം ഞങ്ങളുടെ വയറ്റിലും ഇതും എന്ന് അറിയാലോ ..എന്തൊരു കൈപ്പാണ്...ഉപയോഗം ഉണ്ടോ അതിനെന്നു ഞങ്ങള്ക്കിന്നും സംശയമാണ് ...

അല്ലെങ്കിലും എന്റെ അമ്മ ജനിക്കുമ്പോൾ അമ്മമ്മ ഇതൊക്കെ കഴിചിരുന്നോ എന്തോ ?...നല്ല പച്ചമരുന്നിട്ട് കഷായം കുടിച്ചു കൂടായിരുന്നോ അമ്മക്ക് ,,അപ്പോൾ ഈ പ്രശ്നമില്ലാലോ ...

ഇനി ജനനം ....

അമ്മയെ റസ്റ്റ്‌ എടുപ്പിച്ചും മരുന്ന് കഴിപ്പിച്ചും സുഖപ്രസവം മാറി സിസേറിയൻ ആയി പിന്നെ മാസം തികക്കാൻ പെട്ടിക്കുള്ളിൽ കുറച്ചു ദിവസം ....

അതിനൊപ്പം എന്തൊക്കെയോ കുത്തി വെച്ചു..അമ്മയുടെ ചൂട് ആദ്യമായി നിങ്ങൾ നിഷേധിച്ചു ... ഞങ്ങളുടെ വളർച്ചയും മനസ്സും മരുന്നുകൾ ആണ് വളർത്തിയതെന്നു പറയാം ...നിങ്ങൾ ജനിക്കുമ്പോൾ ഇങ്ങനെ ആയിരുന്നോ ?

പിന്നീട് കാണാൻ വരുന്ന ആളുകൾ നിങ്ങൾ കൊടുത്ത കടം തിരിച്ചു തരുകയെന്നോണം കുറച്ചു വസ്ത്രങ്ങൾ..അതൊക്കെ ഇടുമ്പോൾ തന്നെ വീര്പ്പുമുട്ടലാണ്...പിന്നെ നൂലുകെട്ടും പെരിടലും എന്നാ പേരിൽ നാട്ടുകാരുടെ മുന്നില് നിങ്ങളുടെ ഗമ കാണിച്ചതും ഞങ്ങൾക്ക് വേണ്ടിയാണോ ?

എന്തൊക്കെയോ വായിൽ കുതിത്തുരുകി തന്നു അവർ ...മോളൂ ..ചക്കരെ ...എന്തൊക്കെയായിരുന്നു അന്ന് ,,,ഞങ്ങൾ  വിയർത്ത് പോയി ...എന്നിട്ട് ആളും ആരവവും തീർന്നപ്പോൾ ക്ഷീണമായി അപ്പോൾ കൊണ്ട് പോയി ആശുപത്രിയിൽ.. അവിടെ കിടത്തി കുറച്ചു ദിവസം ..

എന്തൊക്കെയോ മരുന്നുകൾ ...അമ്മ അടുത്തിരുന്നാൽ അണുക്കൾ വരുമെന്ന് പറഞ്ഞു വീണ്ടും എന്നെ മാറ്റി നിരത്തി ... വെറും മരുന്നുകൾ കൊണ്ട് മാത്രം ജീവിക്കുന്ന പുഴുവാാക്കി ...


പിന്നെ എന്തൊക്കെയോ സൌന്തര്യ വര്ധക വസ്തുക്കള കൊണ്ട് ഞങ്ങളെ അണിയിച്ചൊരുക്കി ..അതിന്റെ മനം കേട്ടാലെ ശര്ധിക്കാൻ വരുന്നു ...ഞങ്ങൾക്ക് നിങ്ങളെ പോലെ മഞ്ഞളും പയരുപോടിയും മതിയായുരുന്നല്ലോ ..

ചൂടുവെള്ളവും ടെട്ടോലും ഹോ ഓർത്താലെ മടുക്കും ...
എന്തിനായിരുന്നു ആ വിഷത്തിൽ ഞങ്ങളെ മുക്കി വളർത്തിയത്‌ ?

ഞങ്ങൾക്ക് കൊതി തീരെ കാണാൻ പോലും നിൽക്കാതെ നിങ്ങൾ വേലക്കാരിയുടെ കയ്യിൽ കൊടുത്ത് പോയില്ലേ ?

മണ്ണും വിണ്ണും കാറ്റും മഴയും മഞ്ഞും എന്തെന്നറിയാതെ നാല് ചുവരുകൾക്കുള്ളിൽ ഞങ്ങളെ തളച്ചിട്ടു ..

ഏ സി ന്റെയോ ഫാനിന്റെയോ സാമിപ്യം ഇല്ലാതെ ഞങ്ങൾക്ക് ഒന്നിനും വയ്യെന്നായില്ലേ ?

വെയിലെത്ത് ഞങ്ങൾ വാടും മഴയെത്തും മുൻപേ ഞങ്ങൾക്ക് പനിയെത്തും  ഞങ്ങൾ ...അപ്പോൾ നിങ്ങൾ കൊണ്ട് പോകും വീണ്ടും ആശുപത്രിയിൽ ...

വേണ്ടാത്തതെല്ലാം വാങ്ങി തന്നു .... എത്ര കളിപ്പാട്ടങ്ങൾ .. എന്ത് വിലയാണ് അവയ്ക്ക് .. നിങ്ങൾ അറിയുന്നുണ്ടായിരുന്നോ ഞങ്ങൾ നശിപ്പിച്ചു കളഞ്ഞ അതിന്റെ വിലയുണ്ടെങ്കിൽ എത്ര പാവങ്ങൾ പട്ടിണി ആവില്ലായിരുന്നു ...

ഒരു വീട്ടിൽ ഒരു കുട്ടിയോ രണ്ടു കുട്ടിയോ മാത്രം ... പുറത്തുള്ളവരെ ഞങ്ങൾക്ക് അറിയില്ല ..
അയലത്തെ കുട്ടികളോടോത്തു  കളിച്ചു നടന്ന കാലത്തെ നിങ്ങൾ പുകഴ്ത്തുന്നു .. ആ നിങ്ങളെന്തിനാ ഞങ്ങളെ ഇങ്ങനെ ജയിലിനുള്ളിൽ വളർത്തിയത്‌ ?


മണ്ണിൽ കളിക്കാനും ... മഴ നനയാനും ...അണ്ണാരകണ്ണനോട് കൂട്ടുകൂടാനും പുഴയിൽ മീൻ  പിടിക്കാനും ..കുന്നിൻ  പുറത്തു ഓണപ്പൂവിറുക്കാൻ പോവാനും.. ചെളിയിലും കാട്ടിലും ഓടി ചാടിക്കളിക്കാനും ഞങ്ങള്ക്കും ആഗ്രഹം ഉണ്ടായിരുന്നു ...പക്ഷെ ആരാണ് ഞങ്ങൾക്ക് ആ സൌഭാഗ്യങ്ങൾ നിഷേധിച്ചത് ?


കൂട്ട് കുടുംബങ്ങളിൽ നിങ്ങൾ വളർന്നു... ഒരുപാട് ബന്ധുക്കാരുടെ കൂടെ ... മുത്തശ്ശിക്കതയും മുത്തച്ഛന്റെ പുന്നാരവുമെറ്റു... പക്ഷെ ഞങ്ങൾക്ക് അവരെ നിഷേധിച്ചു നിങ്ങൾ അണുകുടുംബം ആയി .... ഞങ്ങളെ ഒറ്റപ്പെടുത്തി വളർത്തി... കൂട്ടുകാരുമില്ല ... ആരുമില്ല ...


ആ നാലു ചുവരുകൾക്കുള്ളിൽ മണ്ണും മനുഷ്യനെയും അറിയാതെ വളർത്താൻ ഞങ്ങൾ പറഞ്ഞോ ?

പിന്നെ ഞങ്ങളുടെ മനസ്സ് മരവിച്ചതാണെന്ന് പറയാൻ നിങ്ങൾക്കെന്ത് അവകാശം ??


പിന്നെ ആകെയുള്ളത് ഈ ഫോണിലും നെറ്റിലും നോക്കുമ്പോൾ അറിയാതെ കാണുന്ന ചില സൌഹൃധങ്ങൾ മാത്രം ... പിന്നെ ഈ സൌകര്യങ്ങളും നിങ്ങൾ ഉണ്ടാക്കി തന്നതാണ് .. ഞങ്ങൾ ആവശ്യപെട്ടതല്ല ... പിന്നെ എന്തിനു ഞങ്ങളെ കുറ്റം പറയുന്നു ?


പിന്നെ ലോകമെന്തെന്ന് അറിയുന്നതിന് മുന്നേ നിങ്ങൾ മൂന്നു വയസ്സിൽ പ്രീ പ്രൈമറിയിൽ ചേർത്തു... അവിടെന്നു തല്ലു കിട്ടാതിരിക്കാൻ വേണ്ടി ഞങ്ങൾ എന്തൊക്കെയോ പഠിച്ചു തുടങ്ങി .... അവധി ദിനത്തിലും നിങ്ങൾ ഞങ്ങളെ വെറുതെ വിട്ടോ ?

ഡാൻസ് ക്ലാസ് ,യോഗ ക്ലാസ് ,,ഡ്രോയിംഗ് ക്ലാസ് ,,അതൊന്നും പോരാതെ ടൂഷൻ വേറെ ...
കൂട്ടുകാരോടൊത് കളിക്കാൻ ഞങ്ങള്ക്കും ഉണ്ടായിരുന്നു മോഹം നിങ്ങൾ സമ്മതിച്ചില്ല ...
ആർക്ക് വേണ്ടി ???

ആശിച്ചു കൊണ്ട് വന്ന ചെടിയെ ഫ്ലാറ്റിൽ വളർത്താൻ പറ്റില്ലെന്ന് പറഞ്ഞു നശിപ്പിച്ചു കളഞ്ഞു .. ആ കുറവ് തീർക്കാനാണോ ഞങ്ങളെ ബോണ്‍സായി മരത്തെ പോലെ മുരടിപ്പിച്ചു വളർത്തിയത്‌ ..???

വായിക്കാൻ നിങ്ങൾ പുസ്തകങ്ങൾ തന്നിരിക്കും ...ഒപ്പം വായിക്കാൻ സമയവും മനസ്സും ഉണ്ടാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല ... പഠിക്കാൻ മലപോലെ കിടക്കുന്നുണ്ട് അപ്പുറത്ത്..
മനസ്സിൽ അതൊക്കെ കുത്തി നിറച്ചപ്പോൾ മറ്റൊന്നിനും സമയം ഇല്ലാതായി ...പിന്നെ പ്രോഗ്രസ്സ് കാർഡിൽ കൂട്ടുകാരന്റെ മോളുടെ അത്ര മാർക്ക്‌ ഇല്ലെങ്കിൽ നിങ്ങള്ക്ക് പറ്റില്ലാലോ ??????


എന്തിനായിരുന്നു ??????


പുംബാറ്റയെ പോലെ പറന്നു നടക്കാൻ ആഗ്രഹിച്ചപ്പോൾ ഒക്കെ നിങ്ങൾ തുമ്പിയെ പോലെ കല്ലെടുപ്പിച്ചു ....


മുഖത്ത് നോക്കി ഒന്ന് ചിരിക്കുന്ന അധ്യാപകരെയും ഞങ്ങൾ കണ്ടില്ല ... സമയത്തിന് മുൻപ് പഠിപ്പിച്ചു തീർക്കാനുള്ള വ്യഗ്രത ആയിരുന്നു അവർക്കും...

പിന്നെ പഠിക്കാൻ മോശമായാൽ അവർക്ക് ഇഷ്ട്ടമല്ല ...മലയാളം പഠിക്കാൻ ഞങ്ങൾ കൊതിച്ചു അത് വെറുമൊരു പിരിടിൽ ഒതുക്കി ഇംഗ്ലീഷ് കുത്തി നിറച്ചു ... അവിടെയും ഞങ്ങൾക്ക് നഷ്ടം നമ്മുടെ സാഹിത്യത്തെ അറിയാനുള്ള അവസരം ...

എന്നിട്ടും കുറ്റം ഞങ്ങൾക്ക് "ഇന്നത്തെ കുട്ടികള്ക്ക് ഒന്നുമറിയില്ല "

നിങ്ങൾ പറയു അറിയാൻ നിങ്ങൾ അനുവദിച്ചോ? വീട്ടിലെ പട്ടിക്കുട്ടിക്ക് വരെ സ്വതന്ത്രം കിട്ടും ചിലപ്പോൾ ഞങ്ങൾക്ക് അതുമില്ല ...

ഞങ്ങൾ ഭക്ഷണം കഴിക്കാത്തതിൽ നിങ്ങൾ കുറ്റപെടുത്തി... പക്ഷെ ഞങ്ങളുടെ വയറു നിറഞ്ഞിരിക്കുന്നു തലേ ദിവസത്തെ ഫാസ്റ്റ് ഫുഡിൽ.... ലയ്സും ,ബർഗറും,പപ്സും , തിന്നു വളര്ന്നവരല്ലേ ഞങ്ങൾ .... അതിൽ ഇല്ലാത്ത വിഷം ഏതാണ് ??????

ചക്കയും മാങ്ങയും ഒക്കെ ഞങ്ങള്ക്കും വലിയ ഇഷ്ട്ടമാ പക്ഷെ ഇവിടെ കിട്ടുമ്പോഴേക്കും അതിലെല്ലാം വിഷം നിറഞ്ഞു ഒന്നിനും പറ്റാതെ രുചിയും മണവും പോയിരിക്കും .. ചീരയും മുരിങ്ങയും ഒന്നും കിട്ടാരെ ഇല്ല ..തകരയും താളുമോന്നും ഞങ്ങള്ക്കറിവില്ല ...

പിന്നെ പുന്നെല്ലരിചോറെന്നൊക്കെ  പറഞ്ഞു കേട്ട അറിവേ ഉള്ളു .... അതിനും ഞങ്ങൾക്ക് യോഗമില്ല ... ആന്ത്രയിൽ നിന്നും തമിഴ് നാട്ടിന്നും ഒക്കെ വരുന്ന വിഷം തന്നു ഞങ്ങളെ ഇന്റർ നെറ്റിനു മുന്നിലെ പാവകൾ ആക്കിയതാര ?????

ഓണവും വിഷുവും റംസാനും ഒക്കെ ഞങ്ങൾക്ക് ടി വി ന്റെ മുന്നിൽ ഹോട്ടലിലെ ഭക്ഷണത്തിലോ കഴിഞ്ഞു പോകും ....നാവിനു ഇതുവരെ അറിയില്ല നിങ്ങൾ പുകഴ്ത്തിപ്പാടിയ രുചികളൊന്നും.... ഞങ്ങളുടെ കുറ്റമാണോ ??? ഞങ്ങൾ പറഞ്ഞോ പാഠങ്ങൾ നികത്തി സൌധങ്ങൾ പണിയാൻ ??????


ഞങ്ങൾ പറഞ്ഞോ വെയിലും മഴയും കൊള്ളാതെ വളർത്താൻ ? ??


ഞങ്ങൾ പറഞ്ഞോ കാട്ടിലെ മൃഗങ്ങളെ കൂട്ടിലിട്ടു വളർത്തി മൃഗശാലയാക്കാൻ...?


ഞങ്ങൾ പറഞ്ഞോ അരുവികൾ നശിപ്പിച്ചു കാടുകൾ നശിപ്പിച്ചു പുഴകൾ നശിപ്പിച്ചു തോടുകൾ നശിപ്പിച്ചു കായലും കടലും നശിപ്പിച്ചു കുഴൽ കിണറിലെ ക്ലോറിൻ കലർന്ന വെള്ളം വേണമെന്ന് ??????????


ഞങ്ങൾ പറഞ്ഞോ മരങ്ങളും ചെടികളും വെട്ടി വീടുകൾ അലങ്കരിക്കാൻ ???

( എത്രയോ ജീവികളുടെ അഭയമാണ് പോകുന്നതെന്ന് ചിന്തിക്കാനുള്ള കഴിവില്ലാത്തവർ അല്ല ഞങ്ങൾ ....)

ഞങ്ങൾ പറഞ്ഞോ വൃദ്ധ സദനങ്ങൾ പണിയാൻ ... ഞങ്ങൾക്ക് വേണമായിരുന്നു മുത്തശ്ശിയും മുത്തച്ചനും ...

ഞങ്ങൾ പറഞ്ഞോ വാഹനങ്ങൾ കൂട്ടി അന്തരീക്ഷം മലിനമാക്കാൻ ....ഞങ്ങളുടെ പ്രിയപെട്ടവർ വഴിവക്കിൽ പൊളിയുമ്പോൾ ഞങ്ങൾക്കും വേദനിക്കും കാരണം ഞങ്ങൾക്ക് ബന്തങ്ങൾ കുറവാണ് .....


അമ്പലത്തിലും പള്ളിയിലും നേർച്ച ഇട്ടാലെ ദൈവം നോക്കു എന്ന് ഞങ്ങളെ പഠിപ്പിച്ചതാര ??? ആ നേർച്ച പൈസ ഉണ്ടെങ്കിൽ അയല്ക്കാരന്റെ വിശപ്പ്‌ മാറുമെന്നു ഞങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകുമായിരുന്നല്ലോ ????

അമ്പലത്തില പോയി നട തുറക്കുമ്പോൾ ദൈവത്തെ കാണാതിരിക്കാൻ കണ്ണടച്ച് പ്രാർത്ഥിക്കാൻ നിങ്ങൾ പഠിപ്പിച്ചു (പിന്നെ എന്തിനു അവിടെ പോകണം ?) ഞങ്ങളും പ്രാർത്ഥിച്ചു പഠിച്ചു കണ്ണടച്ചപ്പോൾ ലോകം കാണാതിരുന്നത് ഞങ്ങളുടെ തെറ്റാണോ ???

 അവിടെ ഞങ്ങളെയെ ഞങ്ങൾ കണ്ടുള്ളൂ ...പിന്നെ എങ്ങനെ മറ്റുള്ളവർക്കായി വേദനിക്കുന്ന ഹൃദയം ഉണ്ടാകും ????


നീട്ടിയ നോട്ടുകണ്ട് പൂജാരി കൂടുതൽ പ്രസാദം തന്നു ....

നാട്ടുകാർ പുത്തൻ കാറ്  കണ്ടു വഴിമാറിത്തന്നു...

പണം കൊടുത്താൽ എല്ലാം കിട്ടുമെന്ന് പഠിപ്പിച്ചത് നിങ്ങളാണ് ...അതിനപ്പുറത്ത് സ്നേഹം കൊണ്ട് മാത്രം കീഴടക്കാൻ പറ്റുന്ന പലതും ഉണ്ടെന്നു ഞങ്ങളും അറിഞ്ഞില്ല .....


ചപ്പു ചവറുകൾ വലിച്ചെ റിയാരുതെന്നു പഠിപ്പിച്ചു ടീച്ചർ ... പിറന്നാളിന് കൊടുത്ത മിട്ടായി കടലാസ്സ്‌ പുറത്തേക്കു വലിച്ചെറിഞ്ഞു അവർ പോയി ...

ദയയും സ്നേഹവും പറഞ്ഞു തന്നു മറ്റൊരു ടീച്ചർ... വിശന്നോട്ടിയ വയറുമായി യാജിച്ചവനെ പുറത്താക്കിയിട്ടു...

മണ്ണിനെ കുറിച്ച് പറഞ്ഞു തന്നവർ ചെരുപ്പിടാതെ നടക്കാറില്ലെന്ന് ...

വെള്ളം പാഴാക്കരുത് എന്ന് പറഞ്ഞു ...പൊട്ടിയ പൈപ്പിന് മുന്നിലൂടെ നടക്കുമ്പോൾ വസ്ത്രം പൊക്കിപ്പിടിച്ച് നടന്നു ....

ചെടികൾ വളർത്താൻ പറഞ്ഞു പഠിപ്പിച്ചു ...വീട്ടിൽ പ്ലാസ്റ്റിക്‌ പൂക്കൾ കൊണ്ട് അലങ്കരിച്ചു ...


നന്മയെ കുറിച്ച് പറഞ്ഞു ... എവിടുന്നോ വന്ന ചാവാലി പട്ടിക്കു കയ്യിലെ മിട്ടായി കൊടുത്തപ്പോൾ അത് മണപ്പിച്ചു പിൻ തിരിയുന്നതിന്   മുന്നേ ആരോ ആട്ടിയോടിച്ചു .... അമ്മ ഹാൻഡ്‌ വാഷുമായി വന്നു ....


ഭരണ ഘടനയെ പഠിപ്പിച്ചു ... ചീഞ്ഞു നാറിയ വർത്തമാനം പറഞ്ഞു നടക്കുന്നവരെ വീണ്ടും വീണ്ടും ജയിപ്പിച്ചു ....

അഴിമതി ഭരണം നശിപ്പിക്കുമെന്ന് പറഞ്ഞവരൊക്കെ അഴിമതിക്കാരായി...തേങ്ങക്കള്ളനെ ജയിലിലിട്ടു ...

ആര് ഭരിച്ചാലും അവർക്ക് ജയ്‌ വിളിച്ചു .... അവർ ഘജനാവിൽ നിന്ന് തരുന്ന പണം അവരുടെ പോക്കെടിലെ എന്ന് തെറ്റിദ്ധരിപ്പിച്ചു ...നമ്മൾ കൊടുക്കുന്ന നികുതിയാണ് രാജ്യത്തിൻറെ ഘജനാവെന്നു പടിപ്പിച്ചതെന്തിനായിരുന്നു ?????


എല്ലാ മതവും ഒന്നാണെന്നും ഒരൊറ്റ ഇന്ത്യ എന്നും പഠിപ്പിച്ചു ... കൂടെ നടന്ന മുസ്ലിം കുട്ടിയുടെ  ടിഫനിൽ കയ്യിട്ടപ്പോൾ "തല്ലി"... പ്രേമിച്ച പയ്യൻ ക്രിസ്ത്യൻ ആയതുകൊണ്ട് വീടിന്റെ അഭിമാനം പോയത്രേ .....


പഠിപ്പ് കഴിഞ്ഞു ജോലിക്കുപോയി ... സമയം ഇല്ലാതായി ഒന്നിനും ....

വീണു കിട്ടുന്ന നേരത്ത് ഓർക്കാൻ ഞങ്ങൾക്ക് മധുരമായ ബാല്യമില്ല ....

മോഹങ്ങൾ പൂവിടുന്ന കൌമാരമില്ല ....

തിളയ്ക്കുന്ന യൊവ്വ്വനമില്ല ....

നാളെ ഏതോ വീട്ടിൽ സുമംഗലിയായി പോകുമ്പോൾ താലിയുടെ മഹത്വമെന്തെന്നു പറഞ്ഞു തരാൻ ആരുമില്ലായിരുന്നു ....

കൂടെ വന്ന  ഞാങ്ങളോളം കനമുള്ള ആഭരണങ്ങൾക്ക്  വേദനകൾ ഇല്ലാതെ അലമാരയിൽ ജീവിക്കാൻ പറ്റി...

പൊരുത്തക്കേടുകൾ തുടങ്ങും മുന്നേ വക്കീലുമാർ നിങ്ങൾ കണ്ടെത്തി തന്നു ... കുടുംബ ബന്തങ്ങളുടെ വില ഞങ്ങൾക്ക് അറിവില്ലായിരുന്നു ....

ടി വി യിലെ പരിപാടികൾ കണ്ടു നിങ്ങൾ കരഞ്ഞു .... ഞങ്ങൾക്ക് കരയാൻ നിങ്ങൾ പഠിപ്പിച്ചു തന്നില്ലാലോ ...????????

സ്ത്രീ പീഡനങ്ങൾ തുടർ കഥകൾ ആവുന്നത് നിങ്ങൾ തമാശയായി പറയുന്നത് ഞങ്ങൾ കണ്ടു പഠിച്ചു ..സ്ത്രീയുടെ അഭിമാനം എന്തെന്ന് ഞങ്ങൾക്ക് അറിവില്ലായിരുന്നു ....

ഭൂമിയിലെ ദുരന്തങ്ങളെല്ലാം നിങ്ങൾ കണ്ടു നിന്നു... ചാനലുകളിൽ ലൈവ് ആയി വന്നു ആളുകളുടെ കരച്ചിലിനും സിനിമയിലെ താരങ്ങളുടെ കരച്ചിലിനും ഞങ്ങൾ ഒരേ വില കൊടുത്തു ....


വലിയ ആളുകൾ തെന്നി വീണാൽ പോലും സഹതപിക്കാൻ നിങ്ങളെ കണ്ടു ഞങ്ങൾ പഠിച്ചു .. അയല്ക്കാരന്റെ കുഞ്ഞു വിശന്നു മരിച്ചത് നിങ്ങളെപ്പോലെ ഞങ്ങളും കണ്ടില്ല ....


നാടും നന്മകളും ഗ്രാമവും എല്ലാം നിങ്ങൾക്ക് കിട്ടി .... പക്ഷെ ഞങ്ങൾക്ക് നഷ്ട്ടപെടുത്തി ...

എന്തിനായിരുന്നു ഞങ്ങളെ ഇങ്ങനെ നശിപ്പിച്ചത് ??????


നിങ്ങൾ തന്നെയാണ് ഉത്തരം തരേണ്ടത്‌ ... നിങ്ങൾ കീ കൊടുത്താൽ തിരിയുന്ന പാവകളായി ഞങ്ങൾ മാറി ..... ഉത്തരവാദികൾ ഞങ്ങളല്ല ...അപ്പോൾ കുറ്റപെടുത്താൻ നിങ്ങൾക്കും അവകാശമില്ല ....


നിങ്ങൾ പണിത അനാഥ ആലയങ്ങൾ ഇപ്പോഴും ഉണ്ട് .... ഉറപ്പുള്ള വസ്തുക്കള കൊണ്ട് നിങ്ങൾ നിർമിച്ചതല്ലേ മണ്ണിനു ശാപമായി അതവിടെ കിടന്നാലും നശിക്കില്ല ... നാളെ അത് നിങ്ങൾക്കുള്ളതാണ്....നിങ്ങളെ അനുസരിച്ചാണ് ഞങ്ങൾ പഠിച്ചത് .... ക്ഷമിക്കുക ....


കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ നടന്നു നിങ്ങളുടെ പൂർവികർ നിങ്ങൾക്കായി പൂവിരിച്ച പാതയുണ്ടാക്കി ... പൂവിരിച്ച പാതയിലൂടെ നിങ്ങൾ നടന്നു ഞങ്ങൾക്കായി എന്തുണ്ടാക്കി ??????????


ആദ്യം സ്വയം മനസ്സിലാക്കു.. എന്നിട്ട് കുറ്റപെടുത് ഞങ്ങളെ .....


നാളെ ഈ ഭൂമി ഇനി വരും തലമുറയ്ക്ക് കൈമാറുമ്പോൾ നിങ്ങളെപ്പോലെ ഞങ്ങൾക്ക് തല കുനിക്കേണ്ടി വരില്ല ...കാരണം ഇങ്ങനെ പോയാൽ """ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമല്ല ....""""


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...