Thursday 11 June 2015

പ്രവാസി

സ്വന്തം സ്വപ്‌നങ്ങൾ പണയം വെച്ച് 
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി 
ജീവിക്കുന്നവരാണ് 80% പ്രവാസികളും 

ഒരു പ്രവാസിയുടെ നൊമ്പരം 
അല്ലെങ്കിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ ...

അവർക്ക് ഒന്നുമില്ല ജനിച്ച നാടും 
ബന്ധുക്കളും ഒന്നും ...
ചിലപ്പോൾ ഒരേ ദുഖവുമായെത്തുന്ന 
സുഹൃത്തുക്കള ഉണ്ടായേക്കാം ...
ഇവിടെ നാണക്കേടോർത്തു ചെയ്യാൻ 
മടിച്ച ജോലികളിലും മോശം അവസ്ഥയാകാം 


അവിടെ ..എങ്കിലും 
ഉണക്ക ഖുബ്ബുസു കഴിച്ചു വീട്ടുകാരോട് 
നിങ്ങടെ ബിരിയാനിയിലും സ്വാദ് ഉണ്ടെന്നു 
പറയും ..ഒരു കള്ള ചിരിയോടെ ...

തിരിച്ചെത്തുമ്പോൾ തുടങ്ങും മടങ്ങുന്നത് എപ്പോഴാണെന്ന് 
ചോദ്യങ്ങൾ ...
കൊണ്ട് വന്നത് വിതരണം ചെയ്തും ...
വന്നതിനു വിരുന്നോരുക്കിയും കഴിയുമ്പോഴേക്കും 
ലീവങ്ങു തീരും ...
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ കൊതി തീരെ 
കണ്ടുകഴിയും മുന്നേ 
പ്രിയതമയോട് വിശേഷം പറഞ്ഞു 
തീരും മുന്നേ 
അമ്മയുടെ നേർച്ചകൾ ചെയ്തു തീർക്കും
മുന്നേ സ്വപ്‌നങ്ങൾ എല്ലാം ശൂന്യമായ 
പെട്ടിയിൽ പൊതിഞ്ഞു വീണ്ടും മരുഭൂമിയിലേക്ക് ....
നിറഞ്ഞ കണ്ണ് ആരും കാണാതെ തുടച്ച്...
തിരികെയെത്തുന്ന നാളിനായി കാതോർത്ത്....

അല്ലെ ??????

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...