Tuesday 16 June 2015





ചെമ്പരത്തി

വേലിപ്പടർപ്പിലെ ചെബരത്തിക്കെന്നും
ഊത്തിപ്പഴുപ്പിച്ച ചോപ്പല്ലേ ....??????
അമ്പലത്തിൽ നേദിക്കുമ്പോഴും ചുവപ്പ്
മുടിയിൽ അരച്ച് തെക്കുമ്പോഴും ചോപ്പ് ...

അസ്തമയത്തിനും ഇതേ ചുവപ്പല്ലേ ....???
ഉദയതിനുമിതെ ചോപ്പ് .....

കത്താൻ തുടങ്ങുമ്പോഴും ആളിപ്പടരുമ്പോഴും -
എരിഞ്ഞടങ്ങുമ്പോഴും നീറി തുടങ്ങുമ്പോഴും-
അഗ്നിക്കുമിതെ ചോപ്പ് ....

ജനനതിനുമിതെ ചോപ്പ് ...കണ്ണ് തുറന്നാലാദ്യം
കാണുന്നതും ചോപ്പ് ....
മണ്ണ് വിട്ടു പോകും നേരത്ത് കോടി മുണ്ടിനുമിതെ
ചോപ്പ് ....

പനിനീരിനും ചോപ്പ് ...പ്രണയത്തിനും ചോപ്പ് ...
വിരഹത്തിൽ കരഞ്ഞു കലങ്ങിയ കണ്ണിനും ചോപ്പ് ...

മുറിഞ്ഞു തുടങ്ങും കാല്മുട്ടിനും ചോപ്പ് ...

നിർത്താതലയുന്ന ചോരക്കും ചോപ്പ് ...
വിപ്ലവത്തിനും ചോപ്പ് ...
അപകടത്തിനും ചോപ്പ് ...
ആരാധനയ്ക്ക് മുറിയുന്ന ബാലിയാടിനും ചോപ്പ് ...

പിന്നെന്തിനു ചെംബരത്തീ ....
പ്രാന്തിനും ചോപ്പായത് ...നിന്റെ ചുവപ്പ് ...
എനിക്കും ഇഷ്ടമാണ് ചോപ്പ് ..നിന്റെ ചുവപ്പ് ...

പ്രന്തെന്നു പറയുന്നവർ പറയട്ടെ ....

ചെമ്പരത്തി ...എന്റെയുള്ളിലും...ചോപ്പ് ...
നിന്റെ പുറത്തും ചോപ്പ് .....

വിദ്യ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...