Thursday, 10 September 2015


നാളെയെന്‍റെ നിറമെല്ലാം മായും... 

എനിക്കുണ്ടെന്ന് നീ പറയാറുള്ള ചന്തവും പോകും... 

ഇന്നില്ലെ എന്‍റെ വർണത്തെയാണ് നീ ഇഷ്ടപ്പെട്ടതെങ്കിൽ നാളത്തെ എന്‍റെ വാർദ്ധക്യം നിനക്ക് അസഹ്യമായിരിക്കും... 

എന്‍റെ വീട്ടുകാരുടെ പണമാണ് ഇഷ്ടമെങ്കിൽ നാളെ ഞാൻ അനാഥയായാലോ... 

എന്‍റെ മെയ്യിലെ പൊന്നാണ് നിനക്ക് വേണ്ടതെങ്കിൽ വിവാഹവിപണിയിലെ വിൽപന ചരക്കായി നിൽക്കുവാൻ ഞാനില്ല... 

എന്‍റെ ജാതിയേയോ മതത്തിനെയോയാണ് നിനക്ക് ഇഷ്ടമെങ്കിൽ എനിക്ക് മനുഷ്യനെയാണ്‌ ഇഷ്ടം...

ഞാനെന്ന വ്യക്തിയെ ആണ് നിനക്കിഷ്ടമെങ്കിൽ "കൂടെ ഉണ്ടാകും ആ കൈ പിടിച്ചെന്നും"...

"ഇതെന്‍റെ വാക്കാണ്‌... നെറുകയിലെ സിന്ധൂരവും നെഞ്ചിലെ താലിയുമായി വരുന്നവനുള്ള ഈ പെണ്ണിന്‍റെ വാക്ക്...


heart emoticon
വിദ്യ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...