7 7 7 7
---------ജനിച്ചത് കൊണ്ട് ഞാൻ ജീവിച്ചു തുടങ്ങി ...ജീവിതത്തിനിടയ്ക്ക് നടന്ന പാതകൾ ഓർമകളായി..നടന്ന വഴിയിൽ ഓർമ്മകൾ സൂക്ഷിച്ച സുഹൃത്ത് പറഞ്ഞുചിതയിലെരിഞ്ഞ ഓർമയിൻ താളുകൾ നഷ്ട്ടമെന്നു ..തിരിഞ്ഞു നോക്കിയപ്പോൾ ചിതലരിക്കുന്ന ചിത്രങ്ങൾ മാത്രംപെറുക്കികൂട്ടുമ്പോൾ ചിതറി പോകുന്നവ ...ഇരുപത്തൊന്നു വർഷങ്ങൾ ...ഏഴായിരത്തി എഴുനൂറ്റി എഴുപത്തി ഏഴു ദിവസം ...(നാളെ 7777)എണ്ണം മറന്ന ദിനങ്ങളെ ..കളഞ്ഞുപോയ സമയത്തെ ...തിരിച്ചു കിട്ടാത്ത ഓർമകളെ...തിരിച്ചറിയാൻ പഠിപ്പിച്ച സുഹൃത്തിനു നന്ദി ....കളഞ്ഞു പോയ കണക്കു പുസ്തകം തുറന്നപ്പോൾനഷ്ട്ടക്കണക്കുകൾ....കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും കുറച്ചാലുംതിരികെ കിട്ടാത്ത "സമയം " എന്ന നഷ്ട്ടംതീരാ നഷ്ട്ടം ....
No comments:
Post a Comment