Wednesday, 23 September 2015

ഓരോ പരീക്ഷയും ഓരോ പരീക്ഷണമാണ്
ഒരുപാട് പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയവരാണ്
എല്ലാവരും ..
നന്നായി പഠിച്ചെഴുതുന്നവർക്കും ഒന്നും പഠിക്കാത്തവർക്കും
പേടിയുണ്ടാവില്ല ... പക്ഷെ അല്പം പഠിച്ചു പോകുന്നവരാണ്
അവസാനം വരെയും ടെൻഷൻ അടിച്ചിരിക്കുന്നത്‌
എന്റെ പരീക്ഷ - എസ് എസ് എൽ സി
മലയാളം 1&2 - എഴുത്തച്ഛൻ,ചെറുശ്ശേരി ,നമ്പ്യാർ ....പിന്നെ ഉള്ളൂർ,വള്ളത്തോൾ,ആശാൻ .... രണ്ടു മൂന്നു കഥ ,ലേഖനം .കവിത .... നാളെ സ്കൂളിൽ പോയി ചോദിക്കാം ആരോടെങ്കിലും പിന്നെ എഴുതാൻ എളുപ്പമാണ്
ഇംഗ്ലീഷ് - രാകേഷ് ന്റെ കഥ ,മറ്റേ കഥ ,കവിത ,,,കാര്യമില്ല നാളെ ആരോടെങ്കിലും ചോദിച്ചെഴുതാം . അത് ഓക്കേ
ഹിന്ദി - ഹിന്ദിയിൽ ഒക്കെ എന്ത് പഠിക്കാനാണ് ,,കാര്യമില്ല ചോദ്യത്തിൽ തന്നെ ഉത്തരം കണ്ടുപിടിക്കാം ,ഹെ,ഹും .ഹോ... ആഹ് അത് ഒപ്പിക്കാം
സോഷ്യൽ സയൻസ് - ഇതിലൊക്കെ ഇപ്പൊ എന്ത് പഠിക്കാൻ സ്വതന്ത്ര ചരിത്രം ,,ഉം ,,അഡ്ജസ്റ്റ് ചെയ്യാം ... പിന്നെ കാര്യമില്ല നോക്കാം
ഫിസിക്സ്‌-ഇതിലെന്ത് പഠിക്കാൻ ചലന നിയമം ,ഫിഷൻ,ഫുഷൻ അഹ്ഹ് അത് കുഴപ്പമില്ല ,,,
കെമിസ്ട്രി - കെമിസ്ട്രി ഇപ്പൊ പഠിച്ചിട്ടു വലിയ കാര്യമൊന്നുമില്ല ഒന്നും മനസ്സിലാകില്ല ,,, എന്തെങ്കിലുമൊക്കെ ഒപ്പിക്കാം ,,, ഒരു വിഷയത്തിൽ തോറ്റാൽ കുഴപ്പമില്ല ഇനി സെ പരീക്ഷയ്ക്ക് പഠിക്കാം
ബയോളജി - പിന്നെ ശരീര ഭാഗങ്ങൾ ,ചെടിയുടെ ഭാഗങ്ങൾ.. എല്ലാ ചിത്രവും നോക്കണം അത് രാവിലെ സമയമുണ്ടല്ലോ ...
കണക്ക്- കണക്കിലൊക്കെ എന്താണ് പഠിക്കാൻ ,പോളിനോമിയൽ എഴുതാം ,ഗുണിക്കൽ, ഹരിക്കൽ, വിസ്തീർണ്ണം വശം * വശം ,ത്രികോണം ,ചതുരം ,പിന്നെ ചുറ്റളവ്‌ ,ദൂരം ... അതൊക്കെ ചെയ്യാം കാര്യമില്ല
ഇൻഫർമേഷൻ ടെക്നോളജി - ഇതിപ്പോ എങ്ങനെയാ പഠിക്കുന്നത് ,,, എന്താ വരുന്നതെന്ന് നോക്കാം
റിസൾട്ട്‌ വന്നപ്പോൾ -- " പഠിക്കാമായിരുന്നു ....."

ഇപ്പോൾ എന്റെ അനിയത്തി
" എനിക്ക് വരാൻ ലീവ് ഇല്ലടി അമ്മ ചീത്ത പറയും നിങ്ങൾ പൊക്കൊ സിനിമയ്ക്ക് ,, പഠിക്കാനുണ്ട് ,, ടൂഷൻ കളയാൻ പറ്റില്ല ,സ്കൂളിൽ കോച്ചിംഗ് ക്ലാസ്സ്‌ ഉണ്ട് ,,"
അവരൊക്കെ ഫുൾ ടൈം തിരക്കാണ് പഠിക്കാൻ ,,, ഈ ഉത്തരവാദിത്വം പരീക്ഷ ദിവസം രാവിലെ എങ്കിലും തോന്നിയിരുന്നെങ്കിൽ ഞാനൊക്കെ എന്നോ നന്നായേനെ.....!!!!!!!!!
വിദ്യ ജി സി സി
മനുഷ്യൻ മറ്റെന്തും സഹിക്കും പക്ഷെ വിശപ്പ്‌ മാത്രം സഹിക്കാൻ പറ്റില്ല ,, അല്ലെങ്കിൽ നമ്മൾ വിശപ്പിനു വേണ്ടിയല്ലേ ഓരോന്നും ചെയ്യുന്നത് ,,,

അന്ന് ഒരു ഒഫീഷ്യൽ കാര്യത്തിന് വേണ്ടിയാണ് ഞാൻ തൃശൂർ പോയതും ,,ഇടയ്ക്കിടയ്ക്ക് ഇതൊരു പതിവാണെങ്കിലും അന്ന് പോകുമ്പോൾ മുതൽ വിശപ്പായിരുന്നു ,,

മറ്റൊന്നുമല്ല രാവിലെ പതിവുപോലെ ഒന്നും കഴിച്ചിട്ടില്ല ,,പിന്നെ തലേ ദിവസം രാത്രിയും ഉറങ്ങിപ്പോയത് കൊണ്ടും ,,പിന്നെ എണീച്ചു വരാനുള്ള മടികൊണ്ടും ഒന്നും കഴിച്ചില്ല ,,,

അന്ന് ഉച്ചക്ക് സമയം തെറ്റിയതിനാൽ അങ്ങനെ കഴിച്ചില്ല ,,, രാവിലെ ഒന്നും കഴിക്കാറില്ല
അങ്ങനെ നോക്കുമ്പോൾ തൃശൂർ പോകുന്നതിന്റെ ഒരു ദിവസം മുൻപ് കഴിച്ചതാണ് ഭക്ഷണം
പിന്നെ ഇത്രേ നേരം ഒന്നുമില്ല ,,,,

എന്തെന്നറിയില്ല സാധാരണ മീറ്റിംഗ് നടക്കുമ്പോൾ ഉറക്കം വരാത്തതാണ് പക്ഷെ അന്ന് നല്ല ഉറക്കം തോന്നി ,,,

പിന്നെ ഒരു ലിറ്റർ വെള്ളം മുഴുവൻ ഇടയ്ക്ക് ഇടയ്ക്കി കുടിച്ചു തീർത്ത്‌ ചായ കുടിക്കുന്ന നേരം ആവുമ്പോഴേക്ക്...

പിന്നെ ചായ ശീലം ഇല്ലാത്തത് കൊണ്ട് പരിപ്പുവട മാത്രം കഴിച്ചു ,,, പിന്നെ ഓഫീസ് സ്റ്റാഫ്‌ കളുടെ മീറ്റിംഗ് ആയതുകൊണ്ട് മനെജേർ മാരെ പരദൂഷണം പറഞ്ഞു നേരം കളഞ്ഞു ,,

അത് കഴിഞ്ഞുള്ള സെഷൻ കൂടി കഴിയുമ്പോഴേക്കും വിശന്നു ഞാൻ വലഞ്ഞു

ചോറ് കൊണ്ട് പോയി എങ്കിലും സമയം കിട്ടിയില്ല കഴിക്കാൻ ,,കൂട്ട് കിട്ടിയില്ല എന്ന് പറയുന്നതാവും ശരി ,,, അപ്പോഴേക്കും വീട്ടിൽ നിന്ന് ഫോണ്‍

സൊത്തൂ വേഗം വാ ...ഒരു കാര്യം ഉണ്ട് ....

എന്താ ന്നു ചോദിച്ചു പക്ഷെ പറഞ്ഞില്ല ,,,

പിന്നെ ആർ എം നോട് ചെക്ക് ഒക്കെ വാങ്ങി പിന്നെ അടുത്തുള്ള ബ്രാഞ്ചിലേക്ക് ഉള്ളതും വാങ്ങി വേഗം വന്നു ....

എം ജി റോഡിൽ ഡി സി ബുക്സ് ന്റെ സ്റ്റോർ ഉണ്ടെന്നു കൂടെ വന്ന ഒരു ചേച്ചി പറഞ്ഞപ്പോൾ തിരക്കിനിടയിൽ ഒന്ന് കയറി ... പതിവുപോലെ കുറെ സമയം എടുത്തു ...

അവസാനം "ദശോപനിഷത്തുകൾ " വാങ്ങി വന്നു ,,, ഇതിനിടയ്ക്ക് വിശപ്പും ,,

ഓട്ടോ പിടിച്ചു പോകാം എന്ന് ഞാൻ പറഞ്ഞതാണ് പക്ഷെ ചേച്ചി കേട്ടില്ല ,, ആകെ ട്രാവൽ എക്സ്പെൻസ് തരുന്നത് ഇത്തിരി അതിലെ ഓട്ടോ യ്ക്കും കൊടുത്താലോ എന്ന്

പിന്നെ നടന്നു ,,കുറെ നടന്നു തൃശ്ശൂർ മൈദാനം മുഴുവൻ ചുറ്റിക്കാണും,, അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ കൂടെ വന്നവർക്കും വഴി അത്രേ പിടുത്തം ഇല്ല എന്ന് ,,

പിന്നെ ആരോടെക്കെയോ ചോദിച്ചു ശക്തൻ സ്റ്റാന്റ് എത്തുമ്പോഴേക്കും വിയർത്തു... 

ഒപ്പം വിശപ്പും ക്ഷീണവും ,, പിന്നെ കൈ ചെറുതായി മുറിഞ്ഞതിന്റെ വേദനയും അതിലെല്ലാം ഉപരി വീട്ടിൽ നിന്ന് വേഗം വാ എന്നുള്ള വിളിയും ...

ഓടി വന്നു ബസ്‌ നോക്കുമ്പോൾ തൃശൂർ - കൊഴിഞ്ഞാംബാറ വഴി ആകെ ഒരു ബസ്സ് മാത്രേ ഉള്ളൂ അതും സ്റ്റാർട്ട്‌ ചെയ്തു നിർത്തിയിരിക്കുന്നു.. അടുത്തത്‌ 45 മിനുട്ട് കഴിഞ്ഞാണ് ,,, എന്തെന്ന് അറിയില്ല നല്ല തിരക്കായിരുന്നു ,,,

വേറെ വഴിയില്ലാത്തതുകൊണ്ട്‌ എങ്ങനെയോ നിന്ന് ,,, പിന്നെ ഒരു കമ്പിയിൽ പിടുത്തം കിട്ടി ,,, വിശപ്പും ദാഹവും ക്ഷീണവും ,,,എല്ലാം കൂടി ഒരു വിധമായി ...

ഞാൻ ഇപ്പോൾ വീഴും എന്ന നിലയിൽ ആണ് നില്ക്കുന്നത് ,,, ആരും സീറ്റ്‌ തരുന്നുമില്ല ,, അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഞാൻ ആണെങ്കിലും കൊടുക്കില്ലായിരുന്നു ..

വിശന്നു ചാവും എന്ന നിലയിൽ ആയിരുന്നു അപ്പോൾ ,,,, ഒരു വഴിയും ഇല്ല ,,, ചിലപ്പോൾ എന്തെങ്കിലും വാങ്ങാൻ ഇറങ്ങിയാൽ ബസ്‌ പോകും ,,,

പിന്നെ പെട്ടെന്ന് പോകാനും പറ്റില്ല ,, വീട്ടിൽ എന്ത് അത്യാവശ്യമോ എന്തോ വെറുതെ വിളിക്കുന്നു ... പിന്നെ എന്തും വരട്ടെ വിചാരിച്ചു നിന്നു

അപ്പോഴാണ്‌ കടലയും മിട്ടായും ഒക്കെ പാത്രത്തിൽ ആക്കി ഒരാൾ വിൽക്കാൻ വന്നത് ,, അടുത്ത ബസ്സിൽ ആണ് അയാൾ ജനലിൽ കൂടെ വാങ്ങാവുന്നത്തെ ഉള്ളൂ ,,

ഞാൻ ആദ്യം അയാൾ നോക്കും എന്ന് പ്രതീക്ഷിച്ചു നിന്നു ,, പിന്നെ അയാളെ വിളിക്കാൻ തുടങ്ങി 

ബസ്സിൽ ഉള്ളവരൊക്കെ എന്നെ നോക്കി പക്ഷെ അയാൾ മാത്രം നോക്കിയില്ല ,,,, ഞാൻ കുറെ വിളിച്ചു ,, കൈനീട്ടി വിളിച്ചു ,,,

ആ ബസ്സിലെ ആൾക്കാരും ഞാൻ വിളിക്കുന്നത്‌ കാണുന്നുണ്ടെങ്കിലും ആരും പറഞ്ഞില്ല അയാളോട് ,,,

അപ്പോഴേക്കും ഞാൻ കരച്ചിലിന്റെ വക്കെത്തിയിരുന്നു ,, ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം ,,ഇത്രേ വിശപ്പ്‌ തോന്നുന്നത് ,,, അയാൾ ആ ബസ്സിൽ നിന്നു ഇറങ്ങി അരികിലൂടെ മറയുന്നത് വരെ ഞാൻ നോക്കി നിന്നു ,,,നിസ്സഹായതയോടെ

അപ്പോഴേക്കും എന്റെ കണ്ണുനീർത്തുള്ളികൾ പുറത്തു വന്നു കഴിഞ്ഞു ,,, വിശപ്പ്‌ എത്രെ ക്രൂരമെന്നു അപ്പോഴാണ്‌ ഞാൻ അനുഭവിക്കുന്നത് ,, ഇതുവരെ ഇങ്ങനെ തോന്നിയിട്ടില്ല ,,,

പെട്ടെന്ന് വാതിൽ ആരോ തുറക്കുന്നത് നോക്കിയപ്പോൾ കടലക്കാരൻ കയറാൻ തുടങ്ങുന്നു ... ഞാൻ എന്റെ ബാഗിൽ നിന്നു വേഗം പൈസ എടുത്തു ,,,

ചില്ലറ ആയി ഒന്നുമില്ല ,,,അല്ലെങ്കിലും ആ സമയത്ത് എന്തേലും കഴിക്കാൻ കിട്ടിയാൽ ഞാൻ എല്ലാ പൈസയും കൊടുത്തേനെ ,, അത്യാവശ്യത്തിനു ആരും വിലപെശില്ലാലോ...

പക്ഷെ അയാൾ കയറുന്നതിനു മുന്നേ കണ്ടക്റെർ വന്നു വാതിലടച്ചു ... അയാൾ തിരിഞ്ഞു പോലും നോക്കാതെ അടുത്ത ബസ്‌ നോക്കി നടക്കുന്നത് കണ്ടു ... എന്റെ കണ്ണ് എത്രെ തുടച്ചിട്ടും പിന്നെയും നിറഞ്ഞു വന്നു ... ഹോ വിശപ്പുണ്ടല്ലോ ദൈവമേ ..എങ്ങനെയാണ് സഹിക്കുന്നതു ,,,

ആലത്തൂർ വരെ ആ കമ്പിയിൽ പിടിച്ചു നിന്നു ഞാൻ , അവിടെന്നാണ് സീറ്റ്‌ കിട്ടിയത് ഇരുന്നു എന്ന് പറയുന്നതിലും നല്ലത് തളർന്ന് വീണു എന്നാണ്...വിശന്നു കുടല് കരിയുന്നതൊക്കെ എനിക്ക് അറിയാമായിരുന്നു ,,

ചെറിയ സ്കൂളിൽ പഠിച്ചിട്ടുണ്ട് ഭക്ഷണം കഴിക്കാതെ ഇരുന്നാൽ "ഹൈഡ്രോ ക്ലോറിക് ആസിഡ് " നമ്മുടെ ആമാശയത്തെയും കുടലിനേയും ഒക്കെ ബാധിക്കും എന്ന് ,,, ശരിക്കും ആസിഡ് കൊണ്ടാണോ എന്റെ വയറു എരിയുന്നത് എന്നുവരെ തോന്നിപ്പോയി .....

തലതാഴ്ത്തി സീറ്റിൽ ഇരിക്കുമ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ ആയിരുന്നു ...

അതിനിടയിൽ എപ്പോഴോ എന്റെ ചിന്തകളിലേക്ക് വിശന്നു വലഞ്ഞു വഴിയോരത്തും 

അനാഥാലയത്തിലും കൈ നീട്ടുന്ന കുഞ്ഞുങ്ങളും ... വൃദ്ധരും ആയിരുന്നു ,,,
അവരുടെയൊക്കെ ദയനീയമായ മുഖമായിരുന്നു ...

വിശപ്പ്‌ ഒരു പ്രശ്നം തന്നെ എന്ന് അറിയാമായിരുന്നു എങ്കിലും ഇത്രേ പരിതാപകരം ആണെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത് ...
ശരിയാണ് ,

,വെറുതെയല്ല ഒരു നേരത്തെ വിശപ്പിനുള്ളത് കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത് ...

അതുകൊണ്ടാവും നല്ല കാര്യങ്ങൾ നടത്തുമ്പോൾ എല്ലാവരും നാട് മുഴുവൻ വിളിച്ചു ഭക്ഷണം കൊടുക്കുന്നത് നമ്മൾ സന്തോഷിക്കുമ്പോൾ വയർ എരിയുന്ന വർ ഇല്ലാതിരിക്കാൻ ,,,

അതുകൊണ്ടാവും നമ്മുടെ ദൈവങ്ങളും പുരാണങ്ങളും ഭക്ഷണം കൊടുക്കാൻ പറഞ്ഞു പഠിപ്പിച്ചത് ,,

അതുകൊണ്ടാവും പാവപ്പെട്ടവരുടെ ഭക്ഷണത്തിനു വേണ്ടി സർക്കാർ അരി ഒക്കെ നല്കുന്നത് ,,,

അതുകൊണ്ടാവും സ്കൂളിൽ ഉച്ച ഭക്ഷണം നല്കുന്നത് ,,,, മരണ ശേഷവും വിശപ്പ്‌ വേണ്ടെന്നു കരുതിയാണോ ബലിയിടുന്നത് ...

അതുകൊണ്ടാവില്ലേ ഭക്ഷണം ആണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത് ,,, അതിനു വേണ്ടി അല്ലെ നമ്മൾ ജീവിക്കുന്നത് ,,,?

അപ്പോൾ ക്ഷീണത്തിലും കൂടുതൽ എനിക്ക് തോന്നിയത് എന്നോട് ദേഷ്യമാണ് ,,, എന്നും രാവിലെ വെറുതെ കളയുന്ന ചോറ് ...

എന്റെ നായക്കുട്ടിക്കു പോലും നല്ല ഭക്ഷണം കൊടുക്കുമ്പോൾ അതില്ലാതെ മുറവിളി കൂട്ടുന്നവരുടെ നിലവിളി ആയിരുന്നു കാതുകളിൽ ...

വെറും കൌതുകത്തിനും ദര്യദ്ര്യം എന്ന ചിത്രെത്തിനും വേണ്ടി മാത്രം ഗൂഗിളിൽ തിരയുമ്പോൾ കാണുന്ന ചിത്രങ്ങൾ എന്റെ കണ്മുന്നിൽ യാജിക്കുന്നതായി തോന്നി ,,,,

അമ്മ ചോറ് ഉണ്ണാതെ കിടക്കുമ്പോഴും ,പെണങ്ങി പോകുമ്പോഴും പറയുമായിരുന്നു " ഭക്ഷണം മഹാലക്ഷ്മിയാണ് അതിനെ വേണ്ടെന്നു പറയരുത് ,,, മുന്നിലിരുന്നു കരയരുത് ,,,

കളയാൻ പാടില്ല ' എന്നൊക്കെ ,,, ശരിയാണ് അതൊക്കെ യാതര്ത്യം ആണെന്ന് എനിക്കിപ്പോഴാനു മനസ്സിലായത്‌ ,, ഭക്ഷണം എന്നാൽ ഏറ്റവും വലിയ ഒന്നാണ് ,,,

അതില്ലാതെ നമ്മളില്ല ,,,, നമ്മൾ വെറുതെ കളയുന്ന ഭക്ഷണത്തിനു വേണ്ടി എത്രെയോ പേർ വേദനിക്കുന്നുണ്ടാകും .......

പട്ടിണി കൊണ്ട് മെലിഞ്ഞുണങ്ങിയ കോലങ്ങൾ .... പോഷക ആഹാരം ഇല്ലാതെ മരിച്ച കുരുന്നുകൾ ,,, ഒരു പിടി അന്നത്തിനായി നിലവിളിച്ച അഭയാർത്തികൾ.....

കുപ്പത്തൊട്ടിയിലും വഴിയരുകിലും കിടന്ന ആർക്കും വേണ്ടാത്ത പഴകിയ ഭക്ഷണം പെറുക്കി തിന്നുന്നവർ ,,,,,

എല്ലാം എനിക്കറിയായിരുന്നു ,,,എന്നിട്ടും ഞാൻ ഒന്നും ചെയ്തില്ല അവർക്ക് വേണ്ടി എന്ന കുറ്റബോതം ഇതോടെ ശക്തമായി ... ഞാൻ കളയില്ല ഇനി ഒരു വറ്റും

സഹിക്കില്ല ഒരു മനുഷ്യനും ,,എത്രെ മുണ്ട് മുറുക്കി ഉടുത്തു കിടക്കാം എന്ന് പറഞ്ഞാലും സാധിക്കില്ല ,,, ഭക്ഷണത്തിനു വേണ്ടി ചെയ്യുന്ന തെറ്റ് തെറ്റല്ല എന്ന് എനിക്കപ്പോൾ തോന്നി ...

പിന്നെ ഒരിക്കലും ഞാൻ എന്റെ മുന്നിൽ വെച്ച ഭക്ഷണം കളഞ്ഞിട്ടില്ല ,,, ഓരോ അന്നം പുറത്തു വീഴുമ്പോഴും കാതുകളിൽ ചില നിലവിളികൾ ആണ് ,,,,,,,,,,

വിദ്യ ജി സി സി

Friday, 18 September 2015

ഒരുപാട് ഇഷ്ട്ടപ്പെട്ട കവിത
ആനന്ദധാര
-------------------
ചൂടാതെ പോയ് നീ, നിനക്കായ് ഞാൻ
ചോരചാറിചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ
കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നിൽക്കുറിച്ചിട്ട വാക്കുകൾ
ഒന്നുതൊടാതെ പോയ് വിരൽത്തുമ്പിനാൽ
ഇന്നും നിനക്കായ്ത്തുടിക്കുമെൻ തന്ത്രികൾ
അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്തമെഴാത്തതാമോർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലുംനിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന

ബാലചന്ദ്രൻ ചുള്ളിക്കാട്
സഫലമീ യാത്ര- എൻ എൻ കക്കാട് ......
എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ട കവിത

ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍ ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട് വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ, പിന്നിലെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ
ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌ എതിരെല്‍ക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .
എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . . ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍ മിഴിനീര്‍ ചവര്‍പ്പ് പെടാതീ മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക് ഇരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക ഇവിടെ എന്തോര്‍മ്മകളെന്നോ . . .
നിറുകയിലിരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ തെരുവ് വിളക്കുകള്‍ക്കപ്പുറം പധിതമാം ബോധത്തിനപ്പുറം ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .
പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും നൊന്തും പരസ്പരം നോവിച്ചും പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍ ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്കോടി മറഞ്ഞിരിക്കാം പാതിയിലേറെ കടന്നുവല്ലോ വഴി പാതിയിലേറെ കടന്നുവല്ലോ വഴി . . .
ഏതോ പുഴയുടെ കളകളത്തില്‍ ഏതോ മലമുടി പോക്കുവെയിലില്‍ ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍ പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍ വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍ എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീഎങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . . . ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി നാമീ ജനലിലൂടെതിരെല്‍ക്കും ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . . .
കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി സൗമ്യരായി എതിരേല്‍ക്കാം വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര ഹാ സഫലമീ യാത്ര . . . ! ! !

Monday, 14 September 2015

എനിക്കൊരു സംശയം കുറെ നാളായി ....

ആരെങ്കിലും ഒന്ന് തീർത്ത് തരുമോ ?????

(ദയവായി തല്ലരുത് )

നമ്മൾ ഈ വെള്ളം പാഴാക്കരുത് പാഴാക്കരുത് എന്ന് പറയാറില്ലേ ?

പിന്നെ വെള്ളം മണ്ണിലേക്ക് ഇറക്കി വിടണം എന്നും ... 
ഈ മഴവെള്ളം 
മണ്ണിൽ വീഴുമ്പോൾ ചെളിവെള്ളം ആകും എന്നിട്ട് മണ്ണിനടിയിൽ പോകും ....

നമ്മൾ പാഴാക്കുന്ന (അഴുക്ക്)വെള്ളവും മണ്ണിനടിയിൽ പോകും ...

അപ്പോൾ പിന്നെ എങ്ങനെ വെള്ളം പാഴാകും ????എങ്ങനെ ആയാലും മണ്ണിനു
അടിയിലല്ലേ ???

എന്ന്
ഒരു പാവം വിദ്യ

അനിയൻ : ചേച്ചി ....
ഞാൻ : എന്താ
അനിയൻ : ഈ ആൾക്കാരൊക്കെ മരിക്കണത് നല്ലതല്ലേ ???
ഞാൻ : പിന്നെ ... നല്ല കാര്യമാ ... എന്താ നിനക്ക് വല്ല ഉദ്ദേശവും ഉണ്ടോ ????
അനിയൻ : ഇല്ല ..പറഞ്ഞതാ ...
ഞാൻ : അതെന്താ ഇപ്പൊ ഇങ്ങനെ പറയാൻ ?
അനിയൻ : അതല്ല ..ഇന്ന് സ്കൂളിൽ പറഞ്ഞു ജനസംഖ്യ കൂടുന്നത് രാജ്യത്തിന്റെ വികസനത്തെ ബാതിക്കും എന്ന് ..അപ്പോൾ കുറെ ആൾക്കാർ മരിച്ചാൽ വികസനം ഉണ്ടാകുമോ ???
ഞാൻ : ങേ ...!!!!!!!! (മനസ്സിൽ:- നല്ല ഐഡിയ ഇതുവരെ തോന്നിയില്ലാലോ ...ഛെ ..)
അനിയൻ : എന്താ ഒന്നും പറയാത്തത് ???frown emoticon ഇവൻ ആള് കൊള്ളാലോ ) ജനസംഖ്യ കുറയ്ക്കാൻ വേണ്ടി ഒന്നോ രണ്ടോ കുട്ടികൾ മതിയെന്ന് വെക്കുന്നത് ..
അവർക്കുമാത്രം കുടുംബാസൂത്രണം നടത്തിയതാണ് അല്ലെ ????
ഇത്രെയും ആൾക്കാർ കൂടുമ്പോൾ ചെലവും കൂടും .... വിദേശ കടവും കൂടും ...പട്ടിണിയും ദാരിദ്രവും.. തൊഴിൽ ഇല്ലായ്മയും ...അപ്പോൾ നമ്മൾ ജനസംഖ്യ കുറയ്ക്കണം
..........................................
ഉണ്ടേലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം )))))))
ഞാൻ : ജനസംഖ്യ കൂടും എന്ന് വെച്ച് ആരെയെങ്കിലും കൊല്ലാൻ പറ്റുമോ ..മനുഷ്യരല്ലേ ???
അനിയൻ : അപ്പോൾ നമ്മൾ മൃഗങ്ങളെ കൊല്ലുന്നതോ
ഞാൻ : ഞാൻ കൊന്നില്ലാലോ ...
അനിയൻ : കോഴിനെ കൊന്നു കറി വെച്ചപ്പോൾ തിന്നതോ ?
ഞാൻ : അത് കോഴി ..ഇത് മനുഷ്യ ജീവൻ ,,,, കോഴിയിലും വിലയുണ്ട്‌ ..
അനിയൻ : എത്രെ
ഞാൻ : കോടിക്കണക്കിനു വിലയുണ്ട്‌ ... കണ്ടിട്ടില്ലേ ഓരോരുത്തർ ആശുപത്രിയിൽ കിടക്കുമ്പോൾ കോടിക്കണക്കിനു പൈസയൊക്കെ ചെലവാക്കുന്നത് ...
അനിയൻ : എന്നിട്ടും അവർ മരിക്കുന്നുണ്ടല്ലോ ...
ഞാൻ : രക്ഷപെട്ടാലോ ചിലപ്പോൾ..
അനിയൻ : അപ്പോൾ ഭക്ഷണം ഒന്നും കിട്ടാതെ മരിക്കുന്ന കുറെ പേർക്ക് ആ പൈസ കൊണ്ട് തിന്നാൻ വാങ്ങി കൊടുത്താൽ കുറെ പേര് മരിക്കില്ലാലോ ...
ഞാൻ : .........(ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയും )
അനിയൻ : പറ
ഞാൻ : കാശ് ഉള്ളവരുടെ ജീവന് വിലയുണ്ട്‌ ,,,കോടിക്കണക്കിനു വില ,, പാവങ്ങൾക്ക് നമ്മൾ ചിക്കൻ വെച്ച കോഴിന്റെ പോലെ വില ..
അനിയൻ : എല്ലാം മനുഷ്യരല്ലേ ..എല്ലാം ജീവനല്ലേ ..അപ്പോൾ എല്ലാർക്കും ഒരേ വില കൊടുക്കണല്ലോ??
ഞാൻ : ഞാൻ ആണോ വിലയിടുന്നത് (എനിക്ക് ദേഷ്യം)
അനിയൻ : അപ്പോൾ ഇന്ത്യക്കാർ എല്ലാം സഹോദരി സഹോദരന്മാർ ആണ് ..രാജ്യത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്നൊക്കെ പറയുന്നതോ ????
ഞാൻ : എനിക്കും പണ്ട് ഇങ്ങനെ തോന്നിയതാ,,,ഇപ്പോൾ മനസ്സിലായി വിലകൊടുക്കാൻ ഉള്ളവനാണ് വിലയുള്ളത് .....
അനിയൻ : അതെന്താ
ഞാൻ : എടാ ... കാശ് ഉള്ളവർ ഒരു കുട്ടി മതിയാക്കുന്നു .... ഇല്ലാത്തവർ കുറെ അങ്ങ് ഉണ്ടാക്കുന്നു ..എന്നിട്ട് പാതയോരതൊക്കെ ഇട്ടിട്ടു പോകുന്നു ..ഇത് തടയണം ..അപ്പോൾ ജനസംഖ്യ കൊറയും ...
അനിയൻ : അപ്പോൾ പണക്കാർ കളയുന്നതോ ?
ഞാൻ : ......................................(ഇതിനൊക്കെ ഞാൻ എന്ത് പറയും )
അനിയൻ : കുടുംബാസൂത്രണം എന്നാലെന്താ
ഞാൻ 
അനിയൻ : വയനാട്ടിനെ കുറിച്ച് അന്ന് കാണുമ്പോൾ അവിടത്തെ ഗോത്രം മുഴുവൻ ഇല്ലാതായത് കുടുംബാസൂത്രണം കൊണ്ടാണെന്ന് പറഞ്ഞല്ലോ
ഞാൻ : അപ്പോൾ ജനസംഖ്യ കുറയ്ക്കാൻ പറ്റിയല്ലോ ...!!!!!!
അനിയൻ : ഇല്ലാലൊ .... കുറഞ്ഞെങ്കിൽ എങ്ങനെ അന്ന് നൂറു കോടിയും ഇന്ന് നൂറ്റിയിരുപതു കോടി ആയി ???
ഞാൻ : അവരെ എന്ത് ചെയ്താലും പ്രശ്നമില്ലാലോ ..അവർ വിലകൊടുക്കാൻ ഇല്ലാത്തവർ ...
അനിയൻ : അപ്പോൾ എല്ലാരും ഒരു പോലെ ശ്രെമിചെങ്കിൽ കുറയും ആയിരുന്നു അല്ലെ ??
ഞാൻ : ങും ...(ഇവനെ ഞാൻ വെച്ചിട്ടുണ്ട് )
അനിയൻ : എന്ന് വെച്ച് മനുഷ്യരെ കൊല്ലാൻ പറ്റുമോ ???
ഞാൻ : ഇല്ല ...ഓരോ ജീവനും വിലയുണ്ട്‌ ...
അനിയൻ : പിന്നെ എന്ത് ചെയ്യും ..ഇനി ജനസംഖ്യ കുറയുനനവരെ കുട്ടികൾ വേണ്ട വെക്കണം
ഞാൻ : നീ ഇത് ആരോടെങ്കിലും പോയി പറ അപ്പോൾ ഒരു ജനസംഖ്യ കുറയും
അനിയൻ :അതെങ്ങനെ
ഞാൻ : എല്ലാരും കൂടെ നിന്നെ തല്ലി കൊല്ലും ...!!!!!!!
അനിയൻ :ചേച്ചി ...പിന്നെ ഒരു സംശയം ഈ ജനസംഖ്യ
ഞാൻ : ഇനി ചോദിച്ചാൽ ഞാൻ നിന്നെ കൊല്ലും ...അവന്റെ ഓരോ സംശയങ്ങൾ....പോയിരുന്നു പഠിക്കടാ ....(മനസ്സിൽ :- എന്റെ ദൈവമേ ഇതിനൊക്കെ ഞാൻ എവിടുന്നു ഉത്തരം പറയാനാ )....
അനിയൻ : ചേച്ചി പിന്നെ
ഞാൻ : ഞാൻ പറഞ്ഞു ...............
അനിയൻ : ഒന്നുല്ല കറുപ്പ് മഷി പെൻ ഉണ്ടാകുമോ ...ആവോ ..
വിദ്യ ജി സി സി
((((((ഇന്ന് ജനസംഖ്യ ദിനം .....(11/07/2015)

Sunday, 13 September 2015

ഓരോ പരീക്ഷയും ഓരോ പരീക്ഷണമാണ് 
ഒരുപാട് പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയവരാണ്
എല്ലാവരും ..

നന്നായി പഠിച്ചെഴുതുന്നവർക്കും ഒന്നും പഠിക്കാത്തവർക്കും
പേടിയുണ്ടാവില്ല ... പക്ഷെ അല്പം പഠിച്ചു പോകുന്നവരാണ് 
അവസാനം വരെയും ടെൻഷൻ അടിച്ചിരിക്കുന്നത്‌ 

എന്റെ പരീക്ഷ - എസ് എസ് എൽ സി 

മലയാളം 1&2 - എഴുത്തച്ഛൻ,ചെറുശ്ശേരി ,നമ്പ്യാർ ....പിന്നെ ഉള്ളൂർ,വള്ളത്തോൾ,ആശാൻ .... രണ്ടു മൂന്നു കഥ ,ലേഖനം .കവിത .... നാളെ സ്കൂളിൽ പോയി ചോദിക്കാം ആരോടെങ്കിലും പിന്നെ എഴുതാൻ എളുപ്പമാണ് 

ഇംഗ്ലീഷ് - രാകേഷ് ന്റെ കഥ ,മറ്റേ കഥ ,കവിത ,,,കാര്യമില്ല നാളെ ആരോടെങ്കിലും ചോദിച്ചെഴുതാം . അത് ഓക്കേ 

ഹിന്ദി - ഹിന്ദിയിൽ ഒക്കെ എന്ത് പഠിക്കാനാണ് ,,കാര്യമില്ല ചോദ്യത്തിൽ തന്നെ ഉത്തരം കണ്ടുപിടിക്കാം ,ഹെ,ഹും .ഹോ... ആഹ്  അത് ഒപ്പിക്കാം 

സോഷ്യൽ സയൻസ് - ഇതിലൊക്കെ ഇപ്പൊ എന്ത് പഠിക്കാൻ സ്വതന്ത്ര ചരിത്രം ,,ഉം ,,അഡ്ജസ്റ്റ് ചെയ്യാം ... പിന്നെ കാര്യമില്ല നോക്കാം 

ഫിസിക്സ്‌-ഇതിലെന്ത് പഠിക്കാൻ ചലന നിയമം ,ഫിഷൻ,ഫുഷൻ അഹ്ഹ് അത് കുഴപ്പമില്ല ,,, 

കെമിസ്ട്രി - കെമിസ്ട്രി ഇപ്പൊ പഠിച്ചിട്ടു വലിയ കാര്യമൊന്നുമില്ല ഒന്നും മനസ്സിലാകില്ല ,,, എന്തെങ്കിലുമൊക്കെ ഒപ്പിക്കാം ,,, ഒരു വിഷയത്തിൽ തോറ്റാൽ കുഴപ്പമില്ല ഇനി സെ പരീക്ഷയ്ക്ക് പഠിക്കാം 

ബയോളജി - പിന്നെ ശരീര ഭാഗങ്ങൾ ,ചെടിയുടെ ഭാഗങ്ങൾ.. എല്ലാ ചിത്രവും നോക്കണം അത് രാവിലെ സമയമുണ്ടല്ലോ ...

കണക്ക്- കണക്കിലൊക്കെ എന്താണ് പഠിക്കാൻ ,പോളിനോമിയൽ എഴുതാം ,ഗുണിക്കൽ, ഹരിക്കൽ, വിസ്തീർണ്ണം വശം * വശം ,ത്രികോണം ,ചതുരം ,പിന്നെ ചുറ്റളവ്‌ ,ദൂരം ... അതൊക്കെ ചെയ്യാം കാര്യമില്ല 

ഇൻഫർമേഷൻ ടെക്നോളജി - ഇതിപ്പോ എങ്ങനെയാ പഠിക്കുന്നത് ,,, എന്താ വരുന്നതെന്ന് നോക്കാം 

റിസൾട്ട്‌ വന്നപ്പോൾ -- " പഠിക്കാമായിരുന്നു ....." 

ഇപ്പോൾ എന്റെ അനിയത്തി 

" എനിക്ക് വരാൻ ലീവ് ഇല്ലടി അമ്മ ചീത്ത പറയും നിങ്ങൾ പൊക്കൊ സിനിമയ്ക്ക് ,, പഠിക്കാനുണ്ട് ,, ടൂഷൻ കളയാൻ പറ്റില്ല ,സ്കൂളിൽ കോച്ചിംഗ് ക്ലാസ്സ്‌ ഉണ്ട് ,," 

അവരൊക്കെ ഫുൾ ടൈം തിരക്കാണ് പഠിക്കാൻ ,,, ഈ ഉത്തരവാദിത്വം പരീക്ഷ ദിവസം രാവിലെ എങ്കിലും തോന്നിയിരുന്നെങ്കിൽ ഞാനൊക്കെ എന്നോ നന്നായേനെ.....!!!!!!!!!

വിദ്യ ജി സി സി 

Saturday, 12 September 2015

മനുഷ്യൻ മറ്റെന്തും സഹിക്കും പക്ഷെ വിശപ്പ്‌ മാത്രം സഹിക്കാൻ പറ്റില്ല ,, അല്ലെങ്കിൽ നമ്മൾ വിശപ്പിനു വേണ്ടിയല്ലേ ഓരോന്നും ചെയ്യുന്നത് ,,,

അന്ന് ഒരു ഒഫീഷ്യൽ കാര്യത്തിന് വേണ്ടിയാണ് ഞാൻ തൃശൂർ പോയതും ,,ഇടയ്ക്കിടയ്ക്ക് ഇതൊരു പതിവാണെങ്കിലും അന്ന് പോകുമ്പോൾ മുതൽ വിശപ്പായിരുന്നു ,,

മറ്റൊന്നുമല്ല രാവിലെ പതിവുപോലെ ഒന്നും കഴിച്ചിട്ടില്ല ,,പിന്നെ തലേ ദിവസം രാത്രിയും ഉറങ്ങിപ്പോയത് കൊണ്ടും ,,പിന്നെ എണീച്ചു വരാനുള്ള മടികൊണ്ടും ഒന്നും കഴിച്ചില്ല ,,,

അന്ന് ഉച്ചക്ക് സമയം തെറ്റിയതിനാൽ അങ്ങനെ കഴിച്ചില്ല ,,, രാവിലെ ഒന്നും കഴിക്കാറില്ല
അങ്ങനെ നോക്കുമ്പോൾ തൃശൂർ പോകുന്നതിന്റെ ഒരു ദിവസം മുൻപ് കഴിച്ചതാണ് ഭക്ഷണം

പിന്നെ ഇത്രേ നേരം ഒന്നുമില്ല ,,,,

എന്തെന്നറിയില്ല സാധാരണ മീറ്റിംഗ് നടക്കുമ്പോൾ ഉറക്കം വരാത്തതാണ് പക്ഷെ അന്ന് നല്ല ഉറക്കം തോന്നി ,,,

പിന്നെ ഒരു ലിറ്റർ വെള്ളം മുഴുവൻ ഇടയ്ക്ക് ഇടയ്ക്കി കുടിച്ചു തീർത്ത്‌ ചായ കുടിക്കുന്ന നേരം ആവുമ്പോഴേക്ക്...

പിന്നെ ചായ ശീലം ഇല്ലാത്തത് കൊണ്ട് പരിപ്പുവട മാത്രം കഴിച്ചു ,,, പിന്നെ ഓഫീസ് സ്റ്റാഫ്‌ കളുടെ മീറ്റിംഗ് ആയതുകൊണ്ട് മനെജേർ മാരെ പരദൂഷണം പറഞ്ഞു നേരം കളഞ്ഞു ,,

അത് കഴിഞ്ഞുള്ള സെഷൻ കൂടി കഴിയുമ്പോഴേക്കും വിശന്നു ഞാൻ വലഞ്ഞു

ചോറ് കൊണ്ട് പോയി എങ്കിലും സമയം കിട്ടിയില്ല കഴിക്കാൻ ,,കൂട്ട് കിട്ടിയില്ല എന്ന് പറയുന്നതാവും ശരി ,,, അപ്പോഴേക്കും വീട്ടിൽ നിന്ന് ഫോണ്‍

സൊത്തൂ വേഗം വാ ...ഒരു കാര്യം ഉണ്ട് ....

എന്താ ന്നു ചോദിച്ചു പക്ഷെ പറഞ്ഞില്ല ,,,

പിന്നെ ആർ എം നോട് ചെക്ക് ഒക്കെ വാങ്ങി പിന്നെ അടുത്തുള്ള ബ്രാഞ്ചിലേക്ക് ഉള്ളതും വാങ്ങി വേഗം വന്നു ....

എം ജി റോഡിൽ ഡി സി ബുക്സ് ന്റെ സ്റ്റോർ ഉണ്ടെന്നു കൂടെ വന്ന ഒരു ചേച്ചി പറഞ്ഞപ്പോൾ തിരക്കിനിടയിൽ ഒന്ന് കയറി ... പതിവുപോലെ കുറെ സമയം എടുത്തു ...

അവസാനം "ദശോപനിഷത്തുകൾ " വാങ്ങി വന്നു ,,, ഇതിനിടയ്ക്ക് വിശപ്പും ,,

ഓട്ടോ പിടിച്ചു പോകാം എന്ന് ഞാൻ പറഞ്ഞതാണ് പക്ഷെ ചേച്ചി കേട്ടില്ല ,, ആകെ ട്രാവൽ എക്സ്പെൻസ് തരുന്നത് ഇത്തിരി അതിലെ ഓട്ടോ യ്ക്കും കൊടുത്താലോ എന്ന്

പിന്നെ നടന്നു ,,കുറെ നടന്നു തൃശ്ശൂർ മൈദാനം മുഴുവൻ ചുറ്റിക്കാണും,, അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ കൂടെ വന്നവർക്കും വഴി അത്രേ പിടുത്തം ഇല്ല എന്ന് ,,

പിന്നെ ആരോടെക്കെയോ ചോദിച്ചു ശക്തൻ സ്റ്റാന്റ് എത്തുമ്പോഴേക്കും വിയർത്തു... ഒപ്പം വിശപ്പും ക്ഷീണവും ,, പിന്നെ കൈ ചെറുതായി മുറിഞ്ഞതിന്റെ വേദനയും 

അതിലെല്ലാം ഉപരി വീട്ടിൽ നിന്ന് വേഗം വാ എന്നുള്ള വിളിയും ...

ഓടി വന്നു ബസ്‌ നോക്കുമ്പോൾ തൃശൂർ - കൊഴിഞ്ഞാംബാറ വഴി ആകെ ഒരു ബസ്സ് മാത്രേ ഉള്ളൂ അതും സ്റ്റാർട്ട്‌ ചെയ്തു നിർത്തിയിരിക്കുന്നു.. അടുത്തത്‌ 45 മിനുട്ട് കഴിഞ്ഞാണ് ,,, എന്തെന്ന് അറിയില്ല നല്ല തിരക്കായിരുന്നു ,,,

വേറെ വഴിയില്ലാത്തതുകൊണ്ട്‌ എങ്ങനെയോ നിന്ന് ,,, പിന്നെ ഒരു കമ്പിയിൽ പിടുത്തം കിട്ടി ,,, വിശപ്പും ദാഹവും ക്ഷീണവും ,,,എല്ലാം കൂടി ഒരു വിധമായി ...

ഞാൻ ഇപ്പോൾ വീഴും എന്ന നിലയിൽ ആണ് നില്ക്കുന്നത് ,,, ആരും സീറ്റ്‌ തരുന്നുമില്ല ,, അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഞാൻ ആണെങ്കിലും 
കൊടുക്കില്ലായിരുന്നു ..

വിശന്നു ചാവും എന്ന നിലയിൽ ആയിരുന്നു അപ്പോൾ ,,,, ഒരു വഴിയും ഇല്ല ,,, ചിലപ്പോൾ എന്തെങ്കിലും വാങ്ങാൻ ഇറങ്ങിയാൽ ബസ്‌ പോകും ,,,

പിന്നെ പെട്ടെന്ന് പോകാനും പറ്റില്ല ,, വീട്ടിൽ എന്ത് അത്യാവശ്യമോ എന്തോ വെറുതെ വിളിക്കുന്നു ... പിന്നെ എന്തും വരട്ടെ വിചാരിച്ചു നിന്നു

അപ്പോഴാണ്‌ കടലയും മിട്ടായും ഒക്കെ പാത്രത്തിൽ ആക്കി ഒരാൾ വിൽക്കാൻ വന്നത് ,, അടുത്ത ബസ്സിൽ ആണ് അയാൾ ജനലിൽ കൂടെ വാങ്ങാവുന്നത്തെ ഉള്ളൂ ,,

ഞാൻ ആദ്യം അയാൾ നോക്കും എന്ന് പ്രതീക്ഷിച്ചു നിന്നു ,, പിന്നെ അയാളെ വിളിക്കാൻ തുടങ്ങി

ബസ്സിൽ ഉള്ളവരൊക്കെ എന്നെ നോക്കി പക്ഷെ അയാൾ മാത്രം നോക്കിയില്ല ,,,, ഞാൻ കുറെ വിളിച്ചു ,, കൈനീട്ടി വിളിച്ചു ,,,

ആ ബസ്സിലെ ആൾക്കാരും ഞാൻ വിളിക്കുന്നത്‌ കാണുന്നുണ്ടെങ്കിലും ആരും പറഞ്ഞില്ല അയാളോട് ,,,

അപ്പോഴേക്കും ഞാൻ കരച്ചിലിന്റെ വക്കെത്തിയിരുന്നു ,, ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം ,,ഇത്രേ വിശപ്പ്‌ തോന്നുന്നത് ,,, അയാൾ ആ ബസ്സിൽ നിന്നു ഇറങ്ങി 

അരികിലൂടെ മറയുന്നത് വരെ ഞാൻ നോക്കി നിന്നു ,,,നിസ്സഹായതയോടെ

അപ്പോഴേക്കും എന്റെ കണ്ണുനീർത്തുള്ളികൾ പുറത്തു വന്നു കഴിഞ്ഞു ,,, വിശപ്പ്‌ എത്രെ ക്രൂരമെന്നു അപ്പോഴാണ്‌ ഞാൻ അനുഭവിക്കുന്നത് ,, ഇതുവരെ ഇങ്ങനെ തോന്നിയിട്ടില്ല ,,,

പെട്ടെന്ന് വാതിൽ ആരോ തുറക്കുന്നത് നോക്കിയപ്പോൾ കടലക്കാരൻ കയറാൻ തുടങ്ങുന്നു ... ഞാൻ എന്റെ ബാഗിൽ നിന്നു വേഗം പൈസ എടുത്തു ,,,

ചില്ലറ ആയി ഒന്നുമില്ല ,,,അല്ലെങ്കിലും ആ സമയത്ത് എന്തേലും കഴിക്കാൻ കിട്ടിയാൽ ഞാൻ എല്ലാ പൈസയും കൊടുത്തേനെ ,, അത്യാവശ്യത്തിനു ആരും വിലപെശില്ലാലോ...

പക്ഷെ അയാൾ കയറുന്നതിനു മുന്നേ കണ്ടക്റെർ വന്നു വാതിലടച്ചു ... അയാൾ തിരിഞ്ഞു പോലും നോക്കാതെ അടുത്ത ബസ്‌ നോക്കി നടക്കുന്നത് കണ്ടു ... എന്റെ കണ്ണ് എത്രെ 

തുടച്ചിട്ടും പിന്നെയും നിറഞ്ഞു വന്നു ... ഹോ വിശപ്പുണ്ടല്ലോ ദൈവമേ ..എങ്ങനെയാണ് സഹിക്കുന്നതു ,,,

ആലത്തൂർ വരെ ആ കമ്പിയിൽ പിടിച്ചു നിന്നു ഞാൻ , അവിടെന്നാണ് സീറ്റ്‌ കിട്ടിയത് ഇരുന്നു എന്ന് പറയുന്നതിലും നല്ലത് തളർന്ന് വീണു എന്നാണ്...വിശന്നു കുടല് കരിയുന്നതൊക്കെ എനിക്ക് അറിയാമായിരുന്നു ,,

ചെറിയ സ്കൂളിൽ പഠിച്ചിട്ടുണ്ട് ഭക്ഷണം കഴിക്കാതെ ഇരുന്നാൽ "ഹൈഡ്രോ ക്ലോറിക് ആസിഡ് " നമ്മുടെ ആമാശയത്തെയും കുടലിനേയും ഒക്കെ ബാധിക്കും എന്ന് ,,, ശരിക്കും ആസിഡ് കൊണ്ടാണോ എന്റെ വയറു എരിയുന്നത് എന്നുവരെ തോന്നിപ്പോയി .....

തലതാഴ്ത്തി സീറ്റിൽ ഇരിക്കുമ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ ആയിരുന്നു ...

അതിനിടയിൽ എപ്പോഴോ എന്റെ ചിന്തകളിലേക്ക് വിശന്നു വലഞ്ഞു വഴിയോരത്തും അനാഥാലയത്തിലും കൈ നീട്ടുന്ന കുഞ്ഞുങ്ങളും ... വൃദ്ധരും ആയിരുന്നു ,,,

അവരുടെയൊക്കെ ദയനീയമായ മുഖമായിരുന്നു ...

വിശപ്പ്‌ ഒരു പ്രശ്നം തന്നെ എന്ന് അറിയാമായിരുന്നു എങ്കിലും ഇത്രേ പരിതാപകരം ആണെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത് ...

ശരിയാണ് ,

,വെറുതെയല്ല ഒരു നേരത്തെ വിശപ്പിനുള്ളത് കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത് ...

അതുകൊണ്ടാവും നല്ല കാര്യങ്ങൾ നടത്തുമ്പോൾ എല്ലാവരും നാട് മുഴുവൻ വിളിച്ചു ഭക്ഷണം കൊടുക്കുന്നത് നമ്മൾ സന്തോഷിക്കുമ്പോൾ വയർ എരിയുന്ന വർ ഇല്ലാതിരിക്കാൻ ,,,

അതുകൊണ്ടാവും നമ്മുടെ ദൈവങ്ങളും പുരാണങ്ങളും ഭക്ഷണം കൊടുക്കാൻ പറഞ്ഞു പഠിപ്പിച്ചത് ,,

അതുകൊണ്ടാവും പാവപ്പെട്ടവരുടെ ഭക്ഷണത്തിനു വേണ്ടി സർക്കാർ അരി ഒക്കെ നല്കുന്നത് ,,,

അതുകൊണ്ടാവും സ്കൂളിൽ ഉച്ച ഭക്ഷണം നല്കുന്നത് ,,,, മരണ ശേഷവും വിശപ്പ്‌ വേണ്ടെന്നു കരുതിയാണോ ബലിയിടുന്നത് ...

അതുകൊണ്ടാവില്ലേ ഭക്ഷണം ആണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത് ,,, അതിനു വേണ്ടി അല്ലെ നമ്മൾ ജീവിക്കുന്നത് ,,,?

അപ്പോൾ ക്ഷീണത്തിലും കൂടുതൽ എനിക്ക് തോന്നിയത് എന്നോട് ദേഷ്യമാണ് ,,, എന്നും രാവിലെ വെറുതെ കളയുന്ന ചോറ് ...

എന്റെ നായക്കുട്ടിക്കു പോലും നല്ല ഭക്ഷണം കൊടുക്കുമ്പോൾ അതില്ലാതെ മുറവിളി കൂട്ടുന്നവരുടെ നിലവിളി ആയിരുന്നു കാതുകളിൽ ...

വെറും കൌതുകത്തിനും ദര്യദ്ര്യം എന്ന ചിത്രെത്തിനും വേണ്ടി മാത്രം ഗൂഗിളിൽ തിരയുമ്പോൾ കാണുന്ന ചിത്രങ്ങൾ എന്റെ കണ്മുന്നിൽ യാജിക്കുന്നതായി തോന്നി ,,,,

അമ്മ ചോറ് ഉണ്ണാതെ കിടക്കുമ്പോഴും ,പെണങ്ങി പോകുമ്പോഴും പറയുമായിരുന്നു " ഭക്ഷണം മഹാലക്ഷ്മിയാണ് അതിനെ വേണ്ടെന്നു പറയരുത് ,,, മുന്നിലിരുന്നു കരയരുത് ,,,

കളയാൻ പാടില്ല ' എന്നൊക്കെ ,,, ശരിയാണ് അതൊക്കെ യാതര്ത്യം ആണെന്ന് എനിക്കിപ്പോഴാനു മനസ്സിലായത്‌ ,, ഭക്ഷണം എന്നാൽ ഏറ്റവും വലിയ ഒന്നാണ് ,,,

അതില്ലാതെ നമ്മളില്ല ,,,, നമ്മൾ വെറുതെ കളയുന്ന ഭക്ഷണത്തിനു വേണ്ടി എത്രെയോ പേർ വേദനിക്കുന്നുണ്ടാകും .......

പട്ടിണി കൊണ്ട് മെലിഞ്ഞുണങ്ങിയ കോലങ്ങൾ .... പോഷക ആഹാരം ഇല്ലാതെ മരിച്ച കുരുന്നുകൾ ,,, ഒരു പിടി അന്നത്തിനായി നിലവിളിച്ച അഭയാർത്തികൾ.....

കുപ്പത്തൊട്ടിയിലും വഴിയരുകിലും കിടന്ന ആർക്കും വേണ്ടാത്ത പഴകിയ ഭക്ഷണം പെറുക്കി തിന്നുന്നവർ ,,,,,

എല്ലാം എനിക്കറിയായിരുന്നു ,,,എന്നിട്ടും ഞാൻ ഒന്നും ചെയ്തില്ല അവർക്ക് വേണ്ടി എന്ന കുറ്റബോതം ഇതോടെ ശക്തമായി ... ഞാൻ കളയില്ല ഇനി ഒരു വറ്റും

സഹിക്കില്ല ഒരു മനുഷ്യനും ,,എത്രെ മുണ്ട് മുറുക്കി ഉടുത്തു കിടക്കാം എന്ന് പറഞ്ഞാലും സാധിക്കില്ല ,,, ഭക്ഷണത്തിനു വേണ്ടി ചെയ്യുന്ന തെറ്റ് തെറ്റല്ല എന്ന് എനിക്കപ്പോൾ തോന്നി ...

പിന്നെ ഒരിക്കലും ഞാൻ എന്റെ മുന്നിൽ വെച്ച ഭക്ഷണം കളഞ്ഞിട്ടില്ല ,,, ഓരോ അന്നം പുറത്തു വീഴുമ്പോഴും കാതുകളിൽ ചില നിലവിളികൾ ആണ് ,,,,,,,,,,

വിദ്യ ജി സി സി

അന്ന് വീടെത്തുമ്പോഴേക്കും ഞാൻ വീണുപോയിരുന്നു ,,പക്ഷെ പാതി വഴിയിൽ നിന്നു എന്റെ വീട്ടുകാർ എന്നെ കൂട്ടി "പ്രേമം " സിനിമ കാണാൻ പോയി ,, സന്തോഷം ഉണ്ടാകേണ്ട സമയത്ത് ,,,, മനസ്സ് നീറുകയായിരുന്നു ... ഈ വിശപ്പ്‌ ......

അതുകഴിഞ്ഞ് വരുമ്പോൾ ഹോട്ടലിൽ കയറി പൊറോട്ടയും ബീഫും ചിക്കെനും ഒക്കെ വാങ്ങി എങ്കിലും ,,, ഒരു മുറി കഴിക്കുന്നതിനു മുന്നേ ശര്ദ്ധിച്ചു ,,, പിന്നെ ഞാൻ കുഴഞ്ഞു വീണത്രേ,,, അന്നുമുതൽ മുടങ്ങാതെ മരുന്ന് കഴിക്കുന്നുണ്ട് ,,,

രാവിലെ കഴിക്കാതെ പോയതിനുള്ള ശിക്ഷ ,,, എനിക്ക് ഉണ്ടായിരുന്നു ,,,, അപ്പോൾ വേണ്ടാതായി ,,,അതാവും ഇങ്ങനെ ഓരോ അവസ്ത്ത...

അപ്പോൾ എന്നും ഭക്ഷണം കിട്ടാതെ ഇരിക്കുന്നവരുടെ കാര്യമോ ,,,, ദൈവമേ ,,എനിക്ക് ഓർക്കാനേ വയ്യ ,,,,,

Thursday, 10 September 2015

"രാവിലെ എഴുന്നേറ്റതും ചൂലും കൊണ്ടാണോടി വരുന്നത് . ഇന്നെത്തും സംഭവിച്ചാലും നീ തന്നെ കാരണം "

മുറ്റം  അടിക്കുന്നത് താൽക്കാലികമായി അവസാനിപ്പിച്ചു ഞാനൊന്ന് തലപൊക്കി നോക്കി , ആളെ അറിയാഞ്ഞിട്ടല്ല . എങ്കിലും മറുപടി പറയുമ്പോൾ മുഖത്തു നോക്കി തന്നെ പറയണമല്ലോ

"ഓ ...പിന്നെ ഏഴുമണിക്ക് ആണോടാ എണീച്ചു വരുന്നത് ..."?

ഉറക്കം വിട്ടുമാറാത്ത മുഖവും അതിൽ ആർക്കോവേണ്ടി എന്നോണമുള്ള ചിരിയും  മടക്കിക്കുത്തിവെച്ച  കാവിമുണ്ടും തോളിലൊരു തോർത്തും കയ്യിൽ ബ്രഷും , ഫോണുമായി അവനിറങ്ങിവന്നു .

"ദേ കണ്ടാ ഇന്നലെ മലമറിച്ചിട്ട് ക്ഷീണിച്ചു കിടന്നു എണീച്ചുവരുന്ന നേരമാണ് ..." ഈ പ്രതികരണം കേട്ട് ചിരിക്കേണ്ട . ഇതാണ് അവന്റെ അമ്മ ! മക്കളെ പൊന്നേ മുത്തേ ചക്കരേ എന്നുമാത്രം വിളിച്ചു താലോലിക്കുന്നത് അന്യമായ ഒരു ഗ്രാമത്തിലെ അമ്മ .

"അവനു തിരക്കല്ലെന്നു.... സിനിമയ്ക്ക് പോണം കറങ്ങി നടക്കണം കുളിക്കാൻ പോണം ക്രിക്കറ്റ് കളിക്കാൻ പോണം .." എരിതീയിൽ അല്പം എണ്ണയൊഴിച്ചപ്പോൾ എന്തു സമാധാനം .

"അവളെ കണ്ടടാ നിന്നെപ്പോലെയാണോ കാലത്തെ എണീച്ചു പണി കഴിച്ചു ഓഫീസിൽ പോകുന്നത് കണ്ടോ ....ഇവിടെയും ഉണ്ട് ഫോണിൽ കുത്തും ...കിടക്കും ..ഫോണിൽ കുത്തും കിടക്കും ..പെറ്റു കിടക്കുന്ന പെണ്ണുങ്ങളെപ്പോലെ . "

"ഏ.... നിങ്ങള് മിണ്ടാണ്ടിരിക്കുന്നുണ്ടോ ...."

"എന്തു മിണ്ടാണ്ടിരിക്കാൻ . വല്ല പെണ്മക്കളും ആണെങ്കിൽ കുടിയിലെ പണി ചെയ്യാനെങ്കിലും ആയി . നിന്നെയൊക്കെ കൊണ്ട് എന്താണ്ടാ ഒരുപകാരം മനുഷ്യന്റെ വയറുകത്തിക്കാനായി ഓരോന്ന്... "

"അഹ് ...അത് ശരിയാ ഇവിടെയും ഉണ്ടല്ലോ ഒന്ന്....." അകത്തു നിന്നും അനിയൻ ഇറങ്ങി വരുന്നത് നോക്കി ഞാൻ പറഞ്ഞു .

"ഇവരെക്കൊണ്ട് എന്താണ് ഉപകാരം .... ഒരു റേഷൻ കടയിൽ  പോകാൻ പറഞ്ഞാൽ പോകില്ല , വെള്ളം കോരില്ല , ഉണ്ട പാത്രം കൂടി കഴുകില്ല , ഒരു ഗ്ലാസ്സ് ചായയുണ്ടാക്കാൻ അറിയില്ല , വിറകടുക്കി വെക്കാനോ വെട്ടിപ്പൊളിക്കാനോ ആവില്ല . ഇട്ട തുണി പോലും തിരുമ്പില്ല , ആരെങ്കിലും വീട്ടിക്കു കേറി വന്നാൽ ആളായിട്ടു നിക്കില്ല ,തേങ്ങയിടാൻ ആവില്ല , തടമെടുക്കാൻ ആവില്ല . അപ്പോഴേക്കും പോകും ക്ലബ്ബിലേക്ക് അവിടെയെന്ത് *************** എടുത്തു വെച്ചിട്ടാണോ എന്തോ ... ഒന്നും വേണ്ട കൂടപ്പെറപ്പിനു എങ്ങനയുണ്ട് നോക്കാൻ പോകില്ലേ ഓരോ ആങ്ങളമാര് ? ...ഇവിടെയും ഉണ്ട് ..ആ പിള്ളാർക്കൊരു നാലണയുടെ മുട്ടായി വാങ്ങിക്കൊടുക്കില്ല ..."

ഏത് നല്ല ദിവസമായാലും ചീത്ത ദിവസമായാലും ഉണരുന്നത് ഇത്തരം ചീത്ത വിളി കേട്ടിട്ടാണ് ഇവിടെയുള്ള മിക്ക ആൺപിള്ളേരും... മഴക്കാലത്തു പൊതുവെ പണി (കൂലിപ്പണി ) കുറഞ്ഞത് അവരുടെ തെറ്റൊന്നുമല്ലാലോ എന്ന്  ചിന്തിക്കില്ല , അന്നന്നത്തെ ജീവിതം ജീവിച്ചു തീർക്കുന്ന സാധാരണക്കാർ

വേനൽക്കാലത്തു മഷിയിട്ടു നോക്കിയാൽ ഒന്നിനെയും കാണാനും കിട്ടില്ല ട്ടോ . അപ്പോൾ ഈ അമ്മമാർക്ക് ആവലാതിയുമായാണ് . "അയ്യോ എന്റെ മകനെ കാണാനേ കിട്ടുന്നില്ല ... ഈ ചെക്കന് എന്തെങ്കിലും വരുമോ ആവോ .... രണ്ടു ദിവസം ലീവെടുത്തിരുന്നൂടെ ... എന്റെ മകൻ മെലിഞ്ഞു ...എന്റെ മകൻ കറുത്തു..." അങ്ങനെ പോകും

അവന്റെ ഓരോ ദിവസവും തുടങ്ങുന്നത് ഇങ്ങനെ ചീത്തവിളിയോ ,കൂട്ടുകാരന്മാരുടെ "കുളിക്കാൻ വാടാ " എന്നുള്ള വിളിയോ (ഇപ്പോഴൊക്കെ ഫോണിൽ ആണ് ട്ടോ വിളി ) അല്ലെങ്കിൽ എന്റെയോ അല്ലെങ്കിൽ അപ്പറത്തെ വീട്ടിലെ ആരുടെയെങ്കിലും ഒക്കെയോ "കൊച്ചു കൊച്ചു കുത്തുവാക്കുകളും " കേട്ടാണ് .

ഇവനും ഇവന്റെ കൂട്ടുകാരും (എന്റെ ആങ്ങളയും പെടും ട്ടോ ) ആണിപ്പോൾ നാട്ടിലെ "ചേട്ടന്മാർ ". ഓരോ കാലത്തും നാട്ടിലിതുപോലെ ചേട്ടന്മാർ ഉണ്ടായിരുന്നു ...അവരൊക്കെ ഇപ്പോൾ കെട്ടിയോളും കുട്ട്യോളും ആയി  ഉത്തരവാദിത്തത്തോടെ ജീവിക്കുന്നു ... മിക്കവരുടെയും ജീവിതവും സാഹചര്യങ്ങളും സമാനവുമാണ് . എങ്ങനെയെന്നല്ലേ

പഠിക്കാൻ സ്വതവേ താല്പര്യം കുറഞ്ഞുവരുന്നതിന് കാരണം "വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ,"പിതാക്കന്മാരുടെ മദ്യപാനവും -ചീട്ടുകളിയും " തുടങ്ങിയ പ്രശ്നങ്ങളുമായാണ് . ചിലയിടത്ത് ചെറുപ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്നവരുമുണ്ട് ട്ടോ

എന്റെ അച്ചന്മാരുടെ തലമുറയിൽ ഏഴാം ക്ലസ്സുവരെ പഠിച്ചിരുന്നത് ചാച്ചൻമാരുടെ കാലത്ത് പത്തും ഞങ്ങളുടെ കാലത്ത് പ്ലസ് ടു വും ഒക്കെയായിട്ടുണ്ട് . കൃത്യമായ മാതാപിതാക്കളുടെ ശ്രദ്ധയിൽ വളരുന്ന മക്കൾ പോലും ഉഴപ്പി പോകുമ്പോൾ ഇവരുടെ കാര്യം പറയേണ്ടതില്ലാലോ . ചിലർക്ക് പക്ഷെ പഠിക്കാൻ ഇഷ്ടം കാണും അവന്റെ സാഹചര്യങ്ങൾ സമ്മതിക്കില്ല . പാതിവഴിക്ക് പഠനം അവസാനിപ്പിച്ചു കൂലിപ്പണിക്ക് പോയിത്തുടങ്ങും ....

ഇതൊരു തുടക്കമോ താൽക്കാലികമോ ആണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി , ഇനി ഈ ജീവിതാവസാനം വരെയും ഈ തുടർച്ച തന്നെയാണ് പലയിടത്തും . വീട്ടുകാർ കാര്യമായി ഒന്നും ഉണ്ടായേക്കി വെക്കാത്തതുകൊണ്ടു തനിക്കു വേണ്ടതെല്ലാം സ്വയം അധ്വാനിച്ചു ഉണ്ടാക്കേണ്ട അവസ്ഥ വരുകയാണ് അവർക്കു

ഒരു വിധം പേരും കുഞ്ഞുപ്രായത്തിൽ തന്നെ ഒഴിവു ദിവസങ്ങളിൽ  കയ്യാളായും ,പത്രക്കാരനായും ,പാൽക്കാരനായും, കടയിലെടുത്തുകൊടുപ്പുകാരനായും, ബസ്സിലെ ക്ളീനറായും ,മാറ്റുവാഹനങ്ങളിൽ തുണയ്ക്കും പോകുന്നതായും ,വെൽഡിങ് -വർക്ക് ഷോപ് -സെന്ററിങ്  ഇപ്പോൾ കേറ്ററിംഗ് ,ഡിസ്ട്രിബൂഷൻ   എന്നീ  ചെറിയ ചെറിയ ജോലികളിൽ തുടങ്ങി പഠനം കഴിയുമ്പോഴേക്കും അവരുടെ മേഖല ഏതെന്നു തിരഞ്ഞെടുത്തിരിക്കും

പ്രായപൂർത്തിയാവുന്നതിന് മുൻപ് തന്നെ ഓരോ കുടുംബങ്ങൾ ഇവരെ ആശ്രയിച്ചു നിലനിൽക്കാൻ തുടങ്ങും . ആറുദിവസം ജോലിയും ഞായറാഴ്ച ഒഴിവു ദിവസവും എന്ന ആവർത്തനങ്ങൾ മാത്രമായി ജീവിതം ചുരുങ്ങിപ്പോകും . ഉയരങ്ങൾ സ്വപ്നം കാണാനോ അതിനായി പ്രവർത്തിക്കാനോ കഴിയുന്നത് വളരെ കുറച്ചുപേർക്ക് മാത്രം . ഭൂരിപക്ഷവും ഇതുപോലെത്തന്നെ

ആഴ്ചയിലെ അധ്വാനത്തിന്റെ കൂലി കിട്ടുന്ന ശനിയാഴ്ച വൈകുന്നേരം മുതൽ പിറ്റേന്നു ഉറക്കത്തിലേക്കു വീഴും വരെ ഓരോ സാധാരണക്കാരനും ആഘോഷമാണ് . കണക്കുകളും പറ്റും തീർത്ത് വീട്ടിലേക്ക് സാധനങ്ങളും അല്ലെങ്കിൽ അമ്മയുടെ കയ്യിൽ പൈസ കൊടുക്കലും കൂട്ടുകാരോടൊത്ത് സന്തോഷം കുടിച്ചു ആഘോഷിക്കലും കൂടിയാവുമ്പോൾ ശനിയാഴ്ചയ്ക്കു തിരശീല വീഴും

പിറ്റേന്നു വൈകി  ഉറക്കമുണരുന്നത് ഏതെങ്കിലും കൂട്ടുകാരന്റെ വിളി കേട്ടാവും " ഡാ കുളിക്കാൻ വാ " . പുറത്തേക്കു ഇറങ്ങും മുൻപേ മീനോ ചിക്കനോ വാങ്ങിക്കാൻ അമ്മയോട് ഏൽപ്പിക്കാൻ പലരും മറക്കാറില്ല ,അനിയത്തിയോട് വസ്ത്രം കഴുകിയിടാനും ,അച്ഛനോട് കല്യാണത്തിനോ മറ്റു പരിപാടികൾക്കോ പോകാനോ പൈസ കൊടുത്തേൽപ്പിച് തോർത്തും ,ബ്രഷും ,ചിലർ മാത്രം സോപ്പും എടുത്തു നടക്കും

കുളക്കടവിലേക്കു എന്നു കരുതിയോ എന്നാലല്ല പാടത്ത് ക്രിക്കെറ്റോ ഫുട്‌ബോളോ കളിക്കാനാണ് ....എന്റെ ചെറുപ്പകാലത്തെ  വല്യകളിക്കാർ ഈ  ചേട്ടന്മാരായിരുന്നു ട്ടോ

അതുകഴിഞ്ഞോ അല്ലാതെയോ കുറെ നേരം സംസാരിച്ചിരിക്കും . (ഇത്ര കാര്യമായി എന്താ പറയാനുള്ളത് എന്നു ദൈവത്തിനും അവർക്കും മാത്രമറിയാം ) . അതു കഴിഞ്ഞ പിന്നെ കുളത്തിലേക്കു ...കുളക്കടവ് അന്ന് അവരുടെ കുത്തകയാണ് , മണിക്കൂറുകളോളം അവിടെയും സംസാരിച്ചിരിക്കും ....നമ്മളാരെങ്കിലും പോയാൽ "വീട്ടിൽ പോടി "എന്നുള്ള ഭീഷണിയും

കുളിയൊക്കെ കഴിഞ്ഞു വീടെത്തുമ്പോഴേക്കും ഉച്ചയോടടുത്തുകാണും ...മൊത്തത്തിൽ ഉച്ചയ്ക്ക് വിശദമായ ഒരൂണും..  അതുകഴിഞ്ഞു നമ്മളെ വെറുപ്പിച്ചു ചാനെൽ മാറ്റി മാറ്റി ഉറങ്ങിപ്പോകും , അല്ലെങ്കിൽ കറങ്ങാൻ പോകും

ഇടയ്ക്കു കൂട്ടുകാരുമൊത്തൊരു സിനിമ , അല്ലെങ്കിൽ വീണ്ടും കളിക്കാൻ പോക്ക് ..പിന്നെയും പുരാണം പറച്ചിൽ ..അന്തിമയങ്ങുമ്പോൾ വീട്ടിൽ വന്നു കേറി മോഹൻ ലാലിന്റെയോ മമ്മൂക്കയുടെയോ സിനിമ ...അതിനിടയ്ക്ക് വീണ്ടും ഉറക്കം ...പിന്നെ വിളിച്ചു എണീപ്പിച്ചു ഭക്ഷണം കൊടുത്തത് കഴിച്ചു പിറ്റേന്നു രാവിലെ നേരത്തെ ഉണർന്നു പണിക്കു പോവാനാനും ഇനിയൊരു ഞായറാഴ്ചയ്ക്കായി കാത്തിരിക്കാനുമൊരു ഉറക്കം ....

തിങ്കളാഴ്ചമുതൽ വീണ്ടും ഓട്ടമാണ് .... ഓരോ തിങ്കളാഴ്ചകളുടെയും തുടക്കം ...അൽപ്പസ്വൽപ്പം വ്യത്യാസമുണ്ടെങ്കിലും ആ കൂട്ടത്തിലെ  മിക്കവരുടെയും ജീവിതമിങ്ങനെയായിരുന്നു ...

ഒരു ദിവസം പോലും ലീവെടുക്കാതെ ...അല്ലെങ്കിൽ ഈ ഓരോ ദിവസത്തെ കൂലിയുടെ നഷ്ടവും അവരുടെ ജീവിതത്തിൽ തെളിഞ്ഞു കാണുമായിരുന്നു അടച്ചു തീർക്കാത്ത ലോണുകളും അവസാനിക്കാത്ത ബാധ്യതകളും മാത്രമാണോ അവരെന്ന് ചിലപ്പോഴെനിക്ക് തോന്നാറുണ്ട്

 ഒരു ലോണ്‍ കഴിയുമ്പോഴേക്കും അടുത്തത് എടുത്തിരിക്കും. അവരുടെ ചിലവിനു വേണ്ടിയാണ് എന്നു കരുതിയോ ?  എന്നാലല്ല  അമ്മാവന്റെ മോളുടെ കല്യാണമോ ,പെങ്ങളുടെ മോളുടെ പിറന്നാളോ ,അമ്മൂമ്മ മരിച്ചതോ , വീടുപണിയോ , അസുഖങ്ങളോ  എന്തെങ്കിലും വന്നു കൊണ്ടേയിരിക്കും...നിലയ്ക്കാത്ത യന്ത്രങ്ങളെപ്പോലെ അവർ ഓടിക്കൊണ്ടുമിരിക്കും ...

സ്വന്തമായി പെങ്ങൾമാർ കൂടുതലുള്ള ആങ്ങളയ്ക്കു ഒരു വശത്തു സന്തോഷമാണെങ്കിലും മറ്റൊരു വശത്തു എപ്പോഴും ടെൻഷനായിരിക്കും വിവാഹപ്രായം എത്തുമ്പോഴേക്കും നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ അവളെ നവ വധുവായി നിർത്തുമ്പോൾ ഒരു കുറവും ഇല്ലാതിരിക്കാനുള്ള കഷ്ടപ്പാട് ... കല്യാണം മാത്രം നടത്തിയാൽ പോരല്ലോ പിന്നെ പ്രസവം , കുട്ടിയുടെ പിറന്നാൾ ...അപ്പോഴേക്കും  അടുത്ത പ്രസവം

ഇടയ്ക്കെപ്പോഴോ ലോണെടുത്തോ അല്ലെങ്കിൽ സെക്കൻഡ് ഹണ്ടോ ആയി വാങ്ങുന്ന ഫോണുകൾ ...ബൈക്ക് ....എന്നിട്ടും ഫോണിലെന്തൊക്കെ സൗകര്യം ഉണ്ടെന്നു പോലും അറിയാത്തവർ

അതിന്റെ ബാധ്യതകൾ ഒതുങ്ങി തീരുമ്പോൾ സ്വന്തം ജീവിതത്തെക്കുറിച്ചു ആലോചിച്ചു തുടങ്ങും , അപ്പോഴേക്കും ഇഷ്ട്ടപ്പെട്ട കാമുകിമാരുടെ കല്യാണവും കഴിഞ്ഞു കുട്ടികളും ആയിട്ടുണ്ടാകും ... കുറെ അലഞ്ഞു നടന്നു ഒരു പെണ്ണിനെ കിട്ടുമ്പോഴേക്കും അവൻ ഒരു വഴിയാകും...

പണ്ടുകാലത്തെ പോലെ പെണ്ണിന്റെ പൊന്നിനോ  പണത്തിനോ വേണ്ടി ആഗ്രഹിക്കാത്ത , അവര് കൊണ്ടു വരുന്ന ശ്രീധനം  കൊണ്ടു വീട് നന്നാക്കുകയും പെങ്ങളെ കെട്ടിക്കുകയും എന്ന പഴയ ചിന്തകളും ഇല്ലാത്ത ഇവർ തന്നെ ആ കല്യാണച്ചെലവിന്റെ ബാധ്യതയും ഏറ്റെടുക്കും ...

പിന്നെ ഭാര്യ വീട്ടിലെ കാര്യങ്ങളും സ്വന്തം വീട്ടിലെ കാര്യങ്ങളും വിശേഷങ്ങളും നോക്കിക്കൊണ്ടിരിക്കും ...അതിനിടയിൽ കുട്ടികളാവും ..പിന്നെ അവരുടെ ചെലവുകൾ ..പഠനം ...അതിനിടയ്ക്ക് സ്വന്തമായൊരു വീട് ..അതിന്റെ ബാധ്യത കഴിയുമ്പോഴേക്കും മക്കളുടെ വിവാഹം ....

ആ ബാധ്യതയും  കഴിയുമ്പോഴേക്കും അവന് ഒരുപാട് വയസ്സായിക്കാണും... വളർന്ന മക്കൾ പണിക്കു പോകണ്ട പറഞ്ഞാലും വീട്ടിൽ പച്ചക്കറി കൃഷിയും , തെങ്ങിന്റെ കാര്യങ്ങളും ,കുടുംബ ഭരണവും ,കടയിൽ പോക്കും , എന്ത് കാര്യത്തിനും വീടിനെ പ്രതിനിധീകരിച്ചു പോകുന്നതുമായ തിരക്കിൽ തന്നെയാവും .... അവസാനം വരെയും അവൻ പ്രവർത്തിച്ചുകൊണ്ടേയിരിക്കും ..... തീരാത്ത ഉത്തരവാദിത്തങ്ങളുടെ കൂട്ടുകാരൻ

ഇടയ്ക്കൊരു അസുഖമോ ദുരന്തമോ വന്നാൽ താങ്ങാൻ കഴിയാതെ വീണുപോകുന്നവർ ..അതിജീവനത്തിനായി പൊരുതുന്നവർ ...ജീവിതം കരുപ്പിടിപ്പിക്കാൻ  അന്യനാടുകളിൽ അഭയം തേടിയവർ ...ജീവിക്കാനായി മാത്രം ജീവിക്കുന്നവർ ....ദേ ഇവിടെയുള്ള ഒരുകൂട്ടം സാധാരണചെറുപ്പക്കാർ ....

അവർ ഈ ജീവിതമിങ്ങനെ ജീവിച്ചു തീർക്കുന്നതിനൊപ്പം ചുറ്റുമുള്ളവരെ ജീവിപ്പിക്കുകയും ചെയ്യുന്നുണ്ട് ... കണ്ടില്ലേ ഇവിടെത്തെ അമ്മമ്മാരോ അച്ഛന്മാരോ വൃദ്ധസദനങ്ങളിൽ പോകുന്നില്ല .... ഇവിടെത്തെ മാതാപിതാക്കളെ വയസ്സേറിയാലും അസുഖം വന്നാലും കയ്യിലുള്ള പണത്തിനൊപ്പം കടം കൂടി വാങ്ങിക്കേണ്ടി വന്നാലും വഴിയരികിൽ ഉപേക്ഷിക്കുന്നില്ല ...

അമ്മയുടെ ജന്മദിനം പോലും അറിയാത്തവരെന്നും അച്ഛനെ വാക്കുകൊണ്ട് പോലും സ്നേഹിക്കാത്തവരെന്നും സഹോദരങ്ങളോട്  ഒരിക്കലും "ലവ് യൂ " എന്നും  പറയാത്തവർ . ചില സ്നേഹങ്ങൾ ഇങ്ങനെയാണ് പറഞ്ഞു കാണിക്കാൻ അറിയില്ല ...സ്നേഹമില്ലെന്നും പറയരുത് ...

പറഞ്ഞു പറഞ്ഞു കാടുകയറിയല്ലേ ... അവൻ പോയോ എന്തോ എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ടു വിടാൻ പറയേണ്ടതാ....

NB  : തല്ലരുത്....

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...