Monday, 22 February 2016

പൊന്നിൽ തീർത്ത ബന്ധങ്ങൾ
--------------------------------------------

എന്റെ ആദ്യത്തെ സുഹൃത്തുക്കൾ ഒരുപക്ഷെ നിഷ്കളങ്കതയുടെ ബാല്യത്തിൽ എനിക്ക് കൂട്ടായി വന്നവർ ..അവരൊക്കെ ഉള്ളത് കൊണ്ടാണ് എന്റെ കുട്ടിക്കാലത്തിന് ഇത്രേ മധുരം ....

സത്യം പറഞ്ഞാൽ നാട്ടുകാരുടെ കയ്യിൽ നിന്ന് ഇത്രേ നല്ല "പേര് " വാങ്ങിയ തലമുറ വേറെ ഇല്ലെന്നു പറയാം ,,,എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ട് വിഘ്നേഷ് ,വിശാഖ് അയ്യോ അങ്ങനെ പറഞ്ഞാൽ അറിയില്ല "കോശൻ,വാവ ,ഞാൻ സൊത്തു"... നാട്ടിൽ എന്ത് പ്രശ്നം വന്നാലും ഞങ്ങൾ ഉണ്ടാവും ,,

കൂടെ ഇനിയും ഉണ്ട് അപ്പു ,അപ്പൂസ് ,കുട്ടിയപ്പു ,അമ്മു ,തങ്കു ,ചൈതു,ശിൽപ,രാഖി ,കുഞ്ഞു ,കുട്ടൂസ് ,കോഴി ,കുഞ്ഞുവാവ ,കുഞ്ചു....ശരിക്കും ഈ ചെല്ല പേരുകളിലാണ് ഞങ്ങൾ അറിയപെട്ടിരുന്നത് ,,അനുപമ സൌഹൃദം ,,ഞങ്ങൾ തിരിച്ചറിയാതെ ഉടലെടുത്ത ബന്ധങ്ങൾ ...
ഇന്നിപ്പോൾ ഞങ്ങൾക്കൊക്കെ 18 മുതൽ 24 വരെ പ്രായം ഉണ്ട് ...അടുത്തടുത്ത വീടുകളാണ്
..
സാധാരണ കുടുംബങ്ങൾ..അച്ഛനും അമ്മയും ഒക്കെ പണിക്കു പോയാൽ സ്കൂൾ വിട്ടു വരുന്നവരെ അത് ഞങ്ങടെ സാമ്രാജ്യം ആണ് ,,,അവിടെ ഞങ്ങൾ കിരീടം വെക്കാത്ത രാജാക്കന്മാരും ... സ്കൂൾ വിട്ടു വന്നാലും ഞങ്ങൾ ഒത്തുകൂടും ഇരുട്ടും വരെ കളിക്കും ...

(ഇപ്പോൾ ഇവിടത്തെ പിള്ളാരൊക്കെ റ്റുഷൻ അല്ലെങ്കിൽ ടി വി )
രാവിലെ എട്ടുമണിക്ക് അമ്മമാർ പണിക്കു പോകുമ്പോൾ ഓരോരുത്തരായി വന്നു തുടങ്ങും ,,

,വിനിഷന്റെ വീടിന്റെ പുറകിലെ തൊടിയിൽ ആണ് ഞങ്ങളുടെ പ്രധാന താവളം ...ചോറും കറിയും വെച്ച് കളിക്കും ... അവരുടെ വീടും പരിസരവും എന്നും അടിച്ചു വൃത്തിയാക്കി വെക്കുന്നത് ഞങ്ങളാണ് ,,ഒപ്പം തന്നെ വൃത്തികേടാക്കുന്നതും..

ഞങ്ങൾക്ക് കളിക്കാൻ ഉള്ള വെള്ളം ,,പിന്നെ അല്ലറ ചില്ലറ സാധനങ്ങൾ ഒക്കെ അവിടുന്നാണ് എടുക്കുക ,,സത്യം പറഞ്ഞാൽ അവളുടെ അമ്മയ്ക്ക് വൈകുന്നേരം വന്നതും ഞങ്ങളെ ചീത്ത പറയലാണ് പണി ,,,

പിന്നെ ഞങ്ങളും വീടുകളിൽ പോയി ചായ കുടിച്ചു വരും ,,പിന്നെ കാട്ടിൽ ഓടിക്കളിയും ,ക്രിക്കറ്റ്‌ ,,കബഡി ,ലഹോറി ,പൊത്തിക്കളി...അങ്ങനെ പോകും ചിലപ്പോൾ ഇരുട്ടും അല്ലെങ്കിൽ വീട്ടിന്നു ആരെങ്കിലും വടിയെടുത്തു വരുന്നതുവരെ കളിക്കും ,,,

പിന്നെ ചുറ്റും കാടാണ് ...അപ്പുറത്ത് പാടവും ,,കുളവും ,,,ശരിക്കും പറഞ്ഞാൽ ഒരു പട്ടിക്കാട് പോലെ ,,അതുകൊണ്ട് തന്നെ ഞങ്ങൾ നന്നായി ഓടിക്കളിച്ചാണ് വളർന്നത്‌ ,,, ഞങ്ങൾ നാട്ടിൽ പ്രശസ്തർ ആയതിന്റെ പ്രധാന കാരണം "കുളം " ആണ് ,,എന്നും രാവിലെ കുളിക്കാൻ പോകും ഈ പത്തുപന്ത്രെണ്ടെന്നം കൂടി ,,പിന്നെ ഒരു മനുഷ്യൻ വരില്ല ആ പരിസരത്തേക്ക്..

ഒഴിവുള്ള ദിവസം ആണെങ്കിൽ ചിലപ്പോൾ ഉച്ചവരെ കുളിക്കും ,,പിന്നെ നീന്തൽ അറിയാത്ത ആരും ഇല്ല അവിടെ ,,കുളത്തിന്റെ അക്കരയും ഇക്കരയും നീന്തി നീന്തി ,,,പിന്നെ കുറെ പുല്ലൊക്കെ വലിച്ചു മുകളിലിട്ടു കടവ് വൃത്തിയാക്കലും കഴിയുമ്പോൾ വെള്ളം ചായ പോലെ ആയിക്കാണും ,,,നാട്ടുകാരുടെ ,,പ്രേതെകിച്ചു ചേച്ചിമാരുടെ ചീത്ത കേട്ട് വളർന്നു അങ്ങനെ ....

അടുത്ത പരിപാടി നെല്ലിക്ക പെറുക്കാൻ പോകലാണ് ഉച്ചക്ക് പതിയെ പോകും ആരും കാണാതെ വീട്ടുകാർ ഉറങ്ങുന്ന സമയത്തുപോയി ,,,നായിനെ കണ്ടാൽ പിന്നെ ഒറ്റ ഓട്ടം ആണ് ,,ഉപ്പും മുളകുപൊടിയും മുക്കി കഴിക്കും ,,,

പിന്നെ ഞാവൽ പഴം ആണ് ,,,അതിനും കോമ്ബിനേഷൻ ഉപ്പു തന്നെയാണ് ,,

പിന്നെ മാങ്ങ അതിനും ഉപ്പും മുളക് പൊടിയും ,,പിന്നെ പുളി അതിനും ഉപ്പും മുളക് പൊടിയും ... വീട്ടുകാർ പറയാറുണ്ട്‌

" വല്ല തിന്നാനും ആണെങ്കിൽ എന്തോ ആവട്ടെ വെക്കാം ..ഈ ഉപ്പും മൊളകും വെക്കാൻ കൂടി തൊകിരം തരുന്നില്ലാലോ ..(എല്ലാ വീട്ടിലും ഇങ്ങനെയാ )

പിന്നെ പാചകം ... കാട്ടിന് താഴെ പാടത്തിലേക്ക് ഇറങ്ങുന്നതിനു മുന്പായി ഒരു കാഞ്ഞിരമരം ഉണ്ട് ,,അവിടെയാണ് "ദൈവം " പൊതുവെ ആരും അങ്ങോട്ടൊന്നും പോകാറില്ല ,,,ആരും ഉണ്ടാവില്ല ,,നിലവിളിച്ചാൽ പോലും അറിയില്ല ആരും ,, പക്ഷെ ഞങ്ങൾ പോകും ...

ഓരോ വീട്ടിന്നും എടുത്തു കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ കൂടി ഇട്ടു അവിടത്തെ ബലിക്കല്ല് ഒക്കെ കൂട്ടിവെച്ചു അടുപ്പുണ്ടാക്കി ഒക്കെ കൂടി ഇട്ടു വേവിക്കും ,,പക്ഷെ അത്രെയും ടേസ്റ്റ് ഉള്ള ഒന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ,,(അതുപോലെ വീട്ടില് സ്രെമിച്ചു നോക്കിയിട്ടുണ്ട് പക്ഷെ കിട്ടിയില്ല ,,
ഞങ്ങളുടെ ഒത്തൊരുമയും വീട്ടുകാരുടെ പ്രാക്കും ചേർന്നപ്പോൾ രുചി കൂടിയതാവും ) പിന്നെ ആദ്യം ദൈവത്തിനു വെക്കും ,,എല്ലാവർക്കും ഒരു പ്രാര്ത്ഥന മാത്രം

"നാളെ സ്കൂൾ ഉണ്ടാവല്ലേ "..."ടീച്ചറുടെ കാലില മുള്ള് കുത്തനേ..."

(അത് എന്തോ ദൈവം കേട്ടില്ല ...കുട്ടികൾ പറഞ്ഞാൽ കേള്ക്കും എന്ന് പറയുന്നത് വെറുതെയാ )..,,

വീട്ടിൽ എന്ത് സാധനം വെച്ചാലും ഞങ്ങൾക്ക് അത് ആവശ്യം ആണ് ,,അമ്മമാരുടെ ചീത്തയും തല്ലും ഒരുപാട് കൊണ്ടിട്ടുണ്ട് ,,എല്ലാവരും തല്ലും ,,സ്വന്തം മക്കൾ എന്നൊന്നും ബെതമില്ല...

(ഞങ്ങടെ കരച്ചില് ആര് കേൾക്കാൻ )... ഇവരോടുള്ള ഈ പക ആണ് ഞങ്ങളെ "ചതിക്കുഴി " കൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചത് ,,,,നടക്കുന്ന വഴിയില കുഴിയുണ്ടാക്കി മൂടി വെക്കും ,,,

ആരെങ്കിലും വീണാൽ ..പിന്നെ സന്തോഷം ...ഹയ്യോ ...!!!!!!

എന്നെ വേലി ചാടാനും ,,,മരം കേറാനും പഠിപ്പിച്ച എന്റെ കൂട്ടുകാർ....എവിടെയെങ്കിലും വീണാൽ അപ്പോൾ "പൂചെടിന്റെ ഇലയോ മഞ്ഞരളിന്റെ പാലോ " കൊണ്ട് വരും ചെറിയ ഒടിവും ചതവും ഒക്കെ അതുകൊണ്ട് മാറും ട്ടോ ,,കുട്ടി ഡോക്ടർമാർ ,,മഴയിലും ചെളിയിലും കളിച്ചതുകൊണ്ട് പനിയും,,അലർജിയും കുറവാണ് ...

അടുത്ത പരിപാടി പന്തൽ കെട്ടൽ..ഒരുപാട് കെട്ടി ,,,നാട്ടുകാരുടെ കയ്യിൽ നിന്നും ആവോളം കിട്ടി ,,പക്ഷെ ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു ഇപ്പോഴും ,,,കമ്പ് മുറിക്കാൻ പോയി ഒരിക്കൽ മുറിച്ചു പകുതി ആയപ്പോൾ ആണ് മനസ്സിലായത്‌ അത് കൊച്ചു മരം ആണെന്ന് ..

മരം വെട്ടാൻ പറ്റില്ല എന്ന് സ്കൂളിൽ പഠിച്ചതുകൊണ്ട് ,,വെട്ടൽ നിർത്തി ആ മരത്തിനു മുറിപ്പോടിയും... പൂചെടിന്റെ ഇലയും ഒക്കെ വെച്ച് കെട്ടിക്കൊടുത്തു (ആ മരം കുറച്ചു മുൻപ് ആരോ മുറിച്ചു പോയി ,,,ആകാശത്തോളം വളർന്നു അത് ,,ഞങ്ങളുടെ ദയ )

പിന്നെ കൃഷി ആണ് ,,കടുക് ,മുളക് ,കൊള്ള്,വെള്ളപ്പയർ ,ഉലുവ ,ഉള്ളി ,കടല ,തുവര ,ജീരകം ,കുരുമുളക് ,,എല്ലാം ഞങ്ങൾ കൃഷി ചെയ്തിട്ടുണ്ട് ,,പക്ഷെ മുള മാത്രം വരും ,,ചെടി ആയില്ല ,,അതാണ്‌ സങ്കടം ,,,(വീട്ടിലെ സാധനങ്ങൾ എടുത്തതിനു അപ്പോഴും ചീത്ത )

മരം കേറി കളിക്കാൻ വലിയ ഇഷ്ട്ടമായിരുന്നു അന്ന് ,,ചുറ്റും മരങ്ങൾ അല്ലെ ...അതിന്റെ താഴത്തെ കുപ്പയിലും ,,പിന്നെ വൈക്കോലിലും ,,മണ്ണിലും ,,ഒക്കെ ആയി ഞങ്ങൾ വളർന്നു ,,, അഞ്ചു പൈസന്റെ മുട്ടായി മുതൽ എന്ത് കിട്ടിയാലും പങ്കു വെച്ചേ കഴിക്കൂ ,,,

പിന്നെ ഞങ്ങടെ സാമൂഹ്യ പ്രവർത്തനം എന്ന് വെച്ചാൽ നാട് മുഴുവൻ അടിച്ചു വാരും ,,,ചെടികൾ വെക്കും വഴിയിൽ(അതിൽ ചിലത് മാത്രമേ ഇപ്പോൾ ഉള്ളൂ )...

ഒരിക്കൽ കിണർ വൃത്തിയാക്കി ,,,ഞാൻ അന്ന് ആറാം ക്ലാസ്സിൽ പഠിക്കുന്നു ,,, വലിയ ആൾക്കാർ ഒന്നുമില്ല ...എന്തോ സാമൂഹ്യ സേവനം തലയിൽ കയറിയപ്പോൾ ഒന്നും നോക്കിയില്ല ,,,മഴയത്ത് ഇറങ്ങി ,,രണ്ടുപേർ പടികളിൽ പിടിച്ചു താഴേക്കു ,,,കൊച്ചു കൈകളിൽ വെള്ളം വലിച്ചു ഞങ്ങൾ ഒരു പരുവം ആയി ...

കിണർ കഴുകി കഴിഞ്ഞപ്പോൾ ഒരാഗ്രഹം അതിൽ എനിക്കും ഇറങ്ങണം എന്ന് ,,"ഇറങ്ങി .." ഉച്ചനേരം ,,അമ്മമാർ ഊണ് കഴിക്കാൻ വന്നു ,,പിന്നെ പറയേണ്ടാലോ...

"പാവി മക്കളെ നിങ്ങൾ വല്ല മാരണവും ഉണ്ടാക്കുമല്ലോ .."..

കണക്കിന് കിട്ടി അന്ന് ,,ഉപകാരം ഉപദ്രവം ആയെന്നു ചുരുക്കം ,,,കെട്ടിയിട്ടു വളർത്താൻ നായ കുട്ടികൾ അല്ലാലോ ,,,എന്നാലും അതുകൊണ്ടൊന്നും ഞങ്ങൾ ഒതുങ്ങിയില്ല ,,എന്നും ഉണ്ടാക്കും ഓരോന്ന്നു ,,,

ഒരിക്കൽ ഇളനീർ ഇടാൻ തീരുമാനിച്ചു ,,ഒരു ചെക്കൻ മരത്തിൽ കയറി ,,ഞാൻ പിന്നാലെ ..എന്റെ പിന്നാലെ വേറൊരു കുട്ടി ,,ആദ്യം കയറിയവൻ മുകളിൽ എത്തി ,,ഞാൻ മുക്കാലും ,,,

അറിയാതെ താഴെ നോക്കിപ്പോയി ,,,പിന്നെ താഴെ ഇറങ്ങാനും പേടി ,,മുകളിൽ പോകാനും പേടി ,,അങ്ങനെ നിലവിളിക്കാൻ തുടങ്ങി ,,,ആരൊക്കെയോ ഓടി വന്നു ,,
ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല (ആ കയ്യൊന്നു വിട്ടിരുന്നെങ്കിൽ ..ഹോ ..)..അവസാനം എങ്ങനെയൊക്കെയോ ഇറങ്ങി ....

അന്ന് ഞങ്ങളോട് മരത്തിൽ കയറണ്ട പറഞ്ഞതാണ് ..(നമ്മള് കേറി ട്ടോ പിന്നെയും )
"ഇനി നിങ്ങളൊക്കെ കൂടി നടക്കുന്നത് കാണട്ടെ " എന്ന് സ്ഥിരം കേൾക്കും എങ്കിലും നമ്മക്ക് വലുത് കൂട്ടുകെട്ടല്ലേ .....

എന്റെ ദൈവമേ അടുക്കളയിലെ വിറകു മുറിയും വരെ കിട്ടി അന്ന് ...!!!!!!!!!!!



സത്യം പറഞ്ഞാൽ ഇതൊക്കെ അന്ന് ഓർക്കുമ്പോൾ സങ്കടവും ,,,ഇപ്പോൾ ഒരുപാട് ചിരിയും വരുന്നു ,,എന്റെ ആദ്യത്തെ കൂട്ടുകാർ ...അവർ ഇല്ലെങ്കിൽ ഞാൻ ഒന്നും ആവില്ലായിരുന്നു ....




ഓർമവെച്ച നാള് മുതൽ ഞാൻ കണ്ടു വളർന്ന എനിക്കേറെ പ്രിയപ്പെട്ട ഒരാളാണ് "ഞങ്ങടെ ആറുഅപ്പൻ".... വലിപ്പ ചെറുപ്പം ഇല്ലാതെ നാട്ടുകാരെല്ലാം വിളിച്ചിരുന്നത്‌ അങ്ങനെ തന്നെ ആണ് ...അതിൽ നിന്ന് തന്നെ മനസ്സിലാവുമല്ലോ നാട്ടുകാർക്ക് എത്രെ മാത്രം പ്രിയപ്പെട്ടതാണ് ആള് എന്ന്..

നാട്ടിലെന്ത് കാര്യം ഉണ്ടെങ്കിലും ആദ്യം അവിടെ ആളുണ്ടാകും ... അതിപ്പോൾ ജനനം ആവട്ടെ മരണം ആവട്ടെ എന്തും ആവട്ടെ ആളില്ലാതെ നാട്ടിൽ ആഘോഷങ്ങൾ ഇല്ലെന്നുപറയാം ,,, രണ്ടു മക്കൾ ഉണ്ടെങ്കിലും ആൾക്ക് അവരെ നല്ല കാര്യം ആണെങ്കിലും കാര്യമായി മറ്റു അച്ഛന്മാരേ പോലെ മക്കളെ തല്ലുകയും ഉപദേശിക്കുകയും ഒന്നുമില്ല ,..അവരെന്തു പറഞ്ഞാലും കേട്ട് കൊണ്ട് നിൽക്കുന്ന ഒരു പാവം അച്ഛനാണ് ....

എന്നും വൈകുന്നേരം കള്ളിൽ കുളിച്ചോ ചിലപ്പോൾ എത്താതെ വഴിയിൽ എവിടെയെങ്കിലും വീണു പോയാലും കൃത്യമായി അഞ്ചു മണിക്ക് മുൻപ് ഭാര്യയോട്‌ ഒരു ഗ്ലാസ്‌ ചായ വാങ്ങി കുടിച്ചിരിക്കും..തലേന്ന് കിട്ടിയ പൈസ അവരുടെ കയ്യിൽ ഒന്നും മാറ്റി വെക്കാതെ ഏൽപ്പിക്കും.. എന്നിട്ട് രണ്ടു ഉപദേശം ഒക്കെ കേട്ട് നേരം വെളുത്തു തുടങ്ങും മുന്നേ തന്റെ സൈക്കിൾ എടുത്തു നടക്കും

രാവിലെ എഴുന്നേറ്റു ചൂലെടുത്ത് ഞാൻ വരുമ്പോൾ മിക്കപ്പോഴും ആളെ കാണാറുണ്ട്‌ ... ദൂരെ നിന്നെ കേൾക്കാം ബെല്ലടിയുടെ ശബ്ദം ,,, എന്നെ ദൂരേന്നു കണ്ടതും നീട്ടി വിളിക്കും

" സൊത്തെ........"

എന്നിട്ട് നമ്മടെ അടുത്തു സൈക്കിൾ കൊണ്ട് നിരത്തിയിട്ടു ഒരു മാതിരി ഡയലോഗ് ആണ് ...

"പെണ്‍പിള്ളാർ സൂര്യനുദിക്കും മുൻപ് എണീക്കണം ... നാട്ടുകാരൊക്കെ വരുന്നതിനു മുൻപ് മുറ്റമടിക്കണം ...ഇതും ഉണ്ട് ... അവള് ഉച്ചക്കല്ലേ എണീക്കുന്നത് ..."

" പോകിന്നു അവിടുന്ന് സമയം ആറുമണി ആയിട്ടില്ല ... ഇന്നലെ കഴിച്ചത് കൂടി പോയതോണ്ടാണ് ... സമയവും അറിയില്ല... എന്ത് മനുഷ്യനാ "

"പോടീ പോടീ .... "

ഇനി നമ്മടെ ഊഴമാണ് ...വേറെ ആരെങ്കിലും ആണെങ്കിൽ അഹങ്കാരം എന്നൊക്കെ പറയും എങ്കിലും ആളെ എന്ത് പറഞ്ഞാലും ഒരാളോടും പറയില്ല ,,,,ആരെക്കുറിച്ചും പരദൂഷണം പറയില്ല ..എന്നാൽ എല്ലാവരോടും സംസാരിക്കും ....

"വന്നിരിക്കുന്നു ...രാവിലെ എണീച്ചതും ,,,കുളിക്കുകയും ഇല്ല തേക്കുകയും ഇല്ല... എന്നാലും കള്ള് കുടിക്ക് ഒരു മുട്ടുമില്ല ...."

"പോ പെണ്ണെ അവിടുന്ന് ... ഞാനൊന്നും കഴിച്ചില്ല "

"അപ്പോൾ വാവ പറഞ്ഞല്ലോ നിങ്ങള് മറ്റേ പാലത്തിനു താഴെ ബോതമില്ലാണ്ട് കിടക്കുന്നു ന്ന്.."

"നിന്റെ ആങ്ങള അല്ലെങ്കിലും സത്യം പറയില്ലാലോ"

"പിന്നെ എന്റെ ആങ്ങള സത്യമേ പറയൂ ...കള്ളും കുടിച്ചു നടന്നിട്ട് ...ഇല്ല പറയുന്നു ..ഇവിടെ എല്ലാവരും അറിഞ്ഞു ട്ടാ ... ചെറിയച്ചൻ നിങ്ങളെ കാണട്ടെ പറഞ്ഞിരിക്കുന്നുണ്ട് .... ഞാൻ പോയി വിളിച്ചിട്ട് വരാ ...."

"പോടീ ... നിന്റെ ചെറിയച്ചന്റെ കൂടെ ഞാൻ ഇല്ല ..... രണ്ടു തെങ്ങ് കേറാൻ ഉണ്ട് ..."

"അപ്പോൾ എന്റെ ചെറിയച്ചന്റെ കൂടെ പോകില്ല പറഞ്ഞു ലെ ..പറഞ്ഞു കൊടുക്കാ ട്ടാ "

"അയ്യോ .... ഇവള്നെ കൊണ്ട് വല്ലാത്ത ശല്യമായല്ലോ ...."

പതുക്കെ ആള് സൈക്കിൾ എടുത്തു നടന്നു ... മുങ്ങി എന്ന് പറയുന്നതാവും ശെരി ... ആകെ ആൾക്ക് പേടിയുള്ളത് ചെറിയച്ചനെ മാത്രം ആണ് ... ചെറിയച്ചൻ നു പക്ഷെ ആളെ വലിയ ഇഷ്ട്ടമാണ് ,, എന്ത് പണി ആണെങ്കിലും വിശ്വസിച്ചു ഏല്പ്പിച്ചു പോകും ,,,

ഇവിടെ മിക്കവാറും അതുകൊണ്ട് തന്നെ ആണ് ആളെ തന്നെ പണിക്കു വിളിക്കുന്നതും ,,, എത്രെ വൈകിയാലും ആറു ചെയ്യണം എന്ന് പറയുന്നവർ വരെ ഉണ്ട് ഇവിടെ ... അത്രെയ്ക്ക് വിശ്വാസമാണ് ആളുടെ മേലെ എല്ലാവർക്കും...

എത്രെ കാശ് വേണമെങ്കിലും കയ്യിൽ കൊടുക്കാം ഒന്നും ചെലവാക്കില്ല .... ചുരുട്ടി മടക്കി ഇടുപ്പിൽ തുരുകി വെക്കും ,,, ആളുടെ ആാവഷ്യം രാവിലെ ,ഉച്ചയ്ക്ക് ,വൈകുന്നേരം ,രാത്രി മുടങ്ങാതെ "കുടിക്കാൻ " എന്തെങ്കിലും കിട്ടണം ...പിന്നെ നല്ല ചോറും ചിക്കെനൊ,മട്ടനൊ,ബീഫോ ഉണ്ടെങ്കിൽ ആള് തന്നെ രാജാവ് ...

പച്ചക്കറിയോടു വലിയ താല്പര്യം ഇല്ലെങ്കിലും ആളുടെ വീട്ടില് വലിയൊരു തോട്ടം തന്നെ ഉണ്ട് ,,, ആളുടെ വിയർപ്പുകൊണ്ട് മാത്രം വിളഞ്ഞത്

ആറു അപ്പൻ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴേ കുളിക്കൂ എന്നാണു ഇവിടെ എല്ലാരും പറയുന്നത് ഞങ്ങൾ ആരെങ്കിലും കുറച്ചു മണ്ണോ ചളിയോ ആരുടെയെങ്കിലും മേലെ കണ്ടാൽ ആദ്യം പറയുന്നത് "ആറു അപ്പന് പഠിക്കുകയാണോ " എന്നാണു ..
പിന്നെ എനിക്കും തോന്നിയിട്ടുണ്ട് ...

കറ പിടിച്ച പല്ലുകളും ,,,ചിരിച്ച മുഖവും ... മുഴിഞ്ഞ ലുങ്കിയും ഷർട്ടും... നമ്മളൊക്കെ എങ്ങനെ വൃത്തിയായി നടക്കുമ്പോഴും മനസ്സില് ഒരുപാട് വൃത്തിയുള്ള മനുഷ്യൻ ഇങ്ങനെയാണ് ....

പിന്നെ ആൾക്ക് എന്നെ വലിയ കാര്യമാണ് എന്നെ മാത്രം അല്ല ആൾക്ക് എല്ലാവരെയും വലിയ കാര്യമാണ് .... വെറുതെ വഴിയെ പോകുന്ന ആളായാലും ചിരിക്കും ,, വൈകുന്നേരം മുടങ്ങാതെ വീടിനു മുന്നിലെത്തുമ്പോൾ വീട്ടിലേക്കു വാങ്ങുന്ന പരിപ്പുവടയോ പഴംപൊരിയോ ഞങ്ങളെ ആരെയെങ്കിലും കണ്ടാൽ തരാതെ പോകില്ല അതുകൊണ്ട് തന്നെ ആകും പിള്ളാർക്കും ആളെ ഇത്രേ എളുപ്പം...നമ്മളൊക്കെ ആണെങ്കിൽ നമ്മുടെ വീട്ടില് കൊണ്ട് വെക്കാനെ നോക്കൂ ....

എന്റെ സഹോദരങ്ങൾ കൂടി അടങ്ങുന്ന വാനരപ്പടയുടെ ഉറ്റ സുഹൃത്താണ് പുള്ളി .... ക്രിസ്മസ്നു പുൽക്കൂട്‌ കെട്ടുമ്പോഴും ,ന്യൂ ഇയർ ആഘോഷിക്കുമ്പോഴും , കെട്ടുനിറ,പൂജകൾ ,,, ആഘോഷം എന്തും ആവട്ടെ ആറു അപ്പൻ ഇല്ലാതെ പരിപാടി ഇല്ല ... ശെരിക്കും പറഞ്ഞാൽ ചിലരൊക്കെ പറയും ആൾക്ക് ബ്രന്താണ് എന്ന് ..

പക്ഷെ അത് കേട്ടാൽ ഇവിടെത്തെ ഒരാളും കയ്യും കെട്ടി നില്ക്കില്ല അത്രെയേറെ ഞങ്ങൾക്ക് പ്രിയമാണ് ആളെ ...എന്ന് വെച്ച് ഞങ്ങള് പറയും ട്ടോ എന്ത് വേണേലും .. ആളെ കാണുമ്പോൾ എന്തെങ്കിലും ചീത്ത പറഞ്ഞില്ലെങ്കിൽ ആള്ക്കും സങ്കടമാണ് ... വിരോധാഭാസം തന്നെ അല്ലെ എങ്കിലും ചിലപ്പോൾ ചില മനുഷ്യര് ഇങ്ങനെയാണ് ,,,,,

ആരോടും പിണങ്ങാത്ത പരിഭവിക്കാത്ത ആ മനുഷ്യൻ ഒരിക്കൽ കരയുന്നത് ഞാൻ കണ്ടു ,,, ആരും കാണാതെ മതിൽക്കെട്ടിനു മറവിൽ നിന്ന് .... അന്ന് എന്തായിരുന്നു ....

ഞങ്ങളൊക്കെ ആ ദിവസം ഉണർന്നത് ആറു അപ്പന്റെ സൈക്കിൾ ബെൽ കേട്ടിട്ടല്ല ...ഒരേയൊരു മരുമകനായ രമേശേട്ടൻ മരിച്ചെന്നു കേട്ട് ...ആദ്യം ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല .. കുഞ്ഞുനാള് മുതലേ കാണുന്ന ഞങ്ങടെ ഇടയിലുള്ള ഒരാള് പെട്ടെന്നൊരു ദിവസം ഇല്ലെന്നു അറിഞ്ഞപ്പോൾ സത്യം എന്ന് അറിഞ്ഞിട്ടും മനസ്സ് കുറെ കാലം ഉൾക്കൊണ്ടില്ല...

അല്ലെങ്കിൽ ഇന്നും ഇല്ലെന്നു പറയാം .... അനിതചെച്ചിയെ കാണുമ്പോഴെല്ലാം ഇന്ന് ഈ നാട്ടുകാർക്ക് ഒരു മൌനമാണ് ...

എത്രെ കാലം അവർ പ്രണയിച്ചു എന്ന് ഞങ്ങള്ക്കറിയില്ല ..പക്ഷെ ഞാൻ ഓർമ വെച്ച നാള് മുതൽ അവർ പ്രണയിക്കുന്നുണ്ട് ... കുളക്കടവിലും കിണറ്റിൻ കരയിലും അമ്പലത്തിലും പാട വരമ്പിലും ഒക്കെ അവരെ ഞങ്ങൾ കണ്ടിരുന്നു ,,,,

കാത്തു കാത്തിരുന്നു അവസാനം അവർ ഒന്നായി ...എതിർപ്പുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ഈ അച്ഛൻ എല്ലാത്തിനും കൂട്ടായിരുന്നു ... ഇതുപോലെ മരുമകനും അമ്മായിയച്ചനും കാണുമോ എന്നാ സംശയം ...

അന്ന് വേലി ചുവട്ടിലെ പാമ്പ് കടിയേറ്റു രമേശേട്ടൻ പോയതിൽ പിന്നെ കുറെ നാൾ ആളെ എങ്ങും കണ്ടില്ല പിന്നെ പതിയെ പതിയെ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നു ,,,,

എങ്കിലും പഴയ കളിയും ചിരിയും ഉണ്ടോ എന്ന് ചോദിച്ചാൽ ഞങ്ങൾക്കും ഉത്തരമില്ല ...
എങ്കിലും ഇന്നും നാടുണരുന്നു എന്നും ആ സൈക്കിൾ ബെൽ കേട്ട് ....

എന്നും നാട്ടുകാർ വിളിക്കുന്നു ആത്മാർഥത ഉള്ള പണിക്കാരനെ ... ഞങ്ങളും കൂട്ട് കൂടുന്നു ഞങ്ങടെ സുഹൃത്തിനെ പോലെ .....




ഇന്നലെ വൈകുന്നേരം വീട്ടില് പോകുന്ന വഴിയിൽ എന്റെ അനിയൻ കാത്തു നിൽപ്പുണ്ടായിരുന്നു... 

പൊതുവെ വൈകുന്നരം വരുമ്പോൾ എനിക്കൽപ്പം ക്ഷീണം കൂടുതലാണ് ... പക്ഷെ ഇന്നലെ മാറ്റിയ ഓഫീസ് സമയം കൊണ്ട് തന്നെ പതിവിലും ഇരുട്ടായിരുന്നു...

ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങിയതും എന്നെ കാത്തു നിന്നപോലെ അവൻ വിളിച്ചു ... 

"സൊത്തൂ പിന്നെയില്ലേ ഞങ്ങള് ഇന്ന് സ്കൂളിൽ നിന്ന് ടൂറ് പോയില്ലേ അപ്പൊ നിനക്ക് വാങ്ങിക്കൊണ്ട് വന്നതാണ് ....'"

എന്റെ കയ്യിലെക്കൊരു പൊതി നീട്ടി .... കൂടെ നിന്ന അച്ചു പറഞ്ഞു

"ഡാ നിന്റെ ചേച്ചിക്ക് കൊടുത്തില്ലേ ... ഇനി പോകാം " എന്റെ ചേച്ചി ഞായറാഴ്ച വരൂ അപ്പോൾ കൊടുക്കാനാ കണ്ടോ ..."

അവന്റെ കയ്യിലെ പൊതി പൊക്കി കാണിച്ചുകൊണ്ട് പറഞ്ഞു ... ഞാൻ എന്റെ കൈ നീട്ടി വാങ്ങാൻ പോയപ്പോൾ അവൻ ഓടി ,,,

" ഏ... ചേച്ചി പിന്നെയില്ലേ എന്റെ ചേച്ചി വിളിക്കുമ്പോ പറയണ്ടാട്ട ,,, അവള് വന്നിട്ട് കൊടുക്കാനാണ് ... ചന്തു വാടാ ,,പോകാം ഇരുട്ടായി ..."

"നിക്കടാ ഒരു കാര്യം " എന്റെ അടുത്തു വന്നു അനിയൻ

"ഡി എനിക്ക് വിഷുവിന് ഓരോ ബൂട്ട് വാങ്ങിത്തരുമോ "

എനിക്ക് പെട്ടെന്ന് മനസിലായില്ല " എന്ത് ?"

"എനിക്കില്ലേ വിഷു വരുമ്പോൾ ഒരു ബൂട്ട് വാങ്ങിത്തരുമോ ?"

ഞാൻ അവനെ നോക്കി ... മൂത്ത അനിയനെ പോലെ അല്ല രണ്ടാമത്തെ അനിയൻ പൊതുവെ ഞങ്ങൾ രണ്ടാളെ വെച്ചും മെലിഞ്ഞിട്ടാണ് ... കൊറേ ദിവസമായി രാവും പകലും ഇല്ലാതെ ഇവടത്തെ പിള്ളാരൊക്കെ പാടത്താണ് .... ഏതുനേരവും ഫുട്ബോൾ തന്നെ പരിപാടി ..

രാവിലെ ഒരു ഡ്രസ്സ്‌ ഇട്ടിട്ടു പോകും ഉച്ചയ്ക്ക് ചോറുണ്ണാൻ വരുമ്പോൾ അത് മാറ്റിയിട്ടു വേറെ ഇടും വൈകുന്നേരം ആവുമ്പോഴേക്കും അതും ഒരു വിധം ആയിക്കാണും ... പണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇപ്പോൾ നമ്മള് ചേച്ചി അല്ലെ അവനെ കുറച്ചു ഉപദേശിച്ചു ....

"ഡാ നീ ഇങ്ങനെ വെയിലത്തോക്കെ പോയി കളിച്ചാൽ നീ കറുക്കും ... "

എന്റെ ഇടതു കൈ കൈ നീട്ടി കാണിച്ചു വലതു കൈ കൊണ്ട് അവന്റെ കൈ കൂടി എടുത്തു ചേർത്തു വെച്ചിട്ട് പറഞ്ഞു ...

" കണ്ടാ.. നീ വെയിലത്ത് നടന്നിട്ടാണ് "

"പോടീ വീട്ടിലിരുന്നാലും ഞാൻ വെളുക്കില്ല "

" ഇല്ലട വെളുക്കും ..."

എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു

" എന്തായാലും ഞാൻ കറുത്തു..ഇനിയിപ്പോൾ കുറച്ചും കൂടി കറുത്തു എന്ന് വെച്ച് ഒന്നുമില്ല... ഡി ഈ കളറിൽ ഒക്കെ എന്ത് കാര്യം ... "

ആറാം ക്ലാസ്സിലെ എത്തിയുള്ളൂ എങ്കിലും അവൻ ഞങ്ങടെ കാരണവരെ പോലെ സംസാരിക്കുന്നതു കണ്ട് വലിയ അനിയനും ചെറിയമ്മയും കൂടി വന്നു ...

"നിനക്ക് തരാൻ അവൻ എന്തോ കൊണ്ട് വന്നിട്ടുണ്ട് ,, രണ്ടെണ്ണവും കൂടി ഇരുട്ടായിട്ടും പോവാതെ നിൽക്കുന്നത് കണ്ടില്ലേ ... ഞങ്ങളുടെ കയ്യിലൊന്നും തരില്ലത്രെ..നീ വന്നിട്ടേ പോകൂ എന്ന് ... നേരം ഇരുട്ടി പിള്ളാർക്ക് രാവിലെ വന്നൂടെ ..." പരിഭവത്തോടെയും ചെറു ചിരിയോടെയും ചെറിയമ്മ പറഞ്ഞു

അവൻ എന്നെ രഹസ്യം പറയാൻ എന്നോണം മാറ്റി നിർത്തിയിട്ട്

" ഡി ഒരു കാര്യം നീ വാങ്ങിത്തരുമ്പോൾ ആരോടും പറയരുത് "

"അതെന്താ ?"

"അപ്പോൾ എല്ലാവരും പറയും വാങ്ങിക്കൊടുക്കണ്ട ..അവനു എന്തിനാണ് അതൊക്കെ"

ഞാൻ ഒന്നും മിണ്ടിയില്ല ശെരിയാണ് ചെറുപ്പത്തിൽ എന്റെ ഓരോ ആഗ്രഹങ്ങളും പറയുമ്പോളും വീട്ടിലുള്ളവർ ഇതുപോലെ "എന്തിനു ഏതിന്.." അങ്ങനെയൊക്കെ പറഞ്ഞു ആരോടെങ്കിലും ചർച്ച ചെയ്തു അത് നിഷെദിക്കും... അല്ലെങ്കിലും കാര്യമായി ആഗ്രഹങ്ങൾ ഒന്നുമുണ്ടായിരുന്നില്ല അന്നും ഇന്നും ,,, എങ്കിലും .....

പിന്നെ അവൻ ഇങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട് അവനൊരു വിധം ഓർമ വെച്ചപ്പോൾ മുതൽ ഞാൻ അവനെ പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചതാണ് ഒരു സൈക്കിൾ വാങ്ങി തരാം എന്ന് .. പക്ഷെ ഇതുവരെ അതൊന്നും നടന്നില്ല ....

ഞാൻ ജോലിക്ക് പോയി തുടങ്ങി ഒന്നര വർഷമായി കയ്യിൽ പൈസയും ഉണ്ട് ,,എങ്കിലും എല്ലാരും വെറുതെ കാശ് ചെലവാക്കുന്നു എന്ന് ചീത്ത പറയും ആ കാരണം കൊണ്ട് മാത്രം അവനു ആ സന്തോഷം ഞാൻ നിഷേധിച്ചു ...

വാങ്ങിത്തരാം എന്ന് പറഞ്ഞ് അവനെ അയക്കുമ്പോൾ അവൻ എന്റെ ഒഴിഞ്ഞ കയ്യിലേക്ക് നൊക്കീയിട്ടു പറഞ്ഞു

" ഞാൻ അന്ന് വാങ്ങിതന്ന വള ഇട്ടില്ലാലെ "

" ഞാൻ വള ഇടുന്നത് നീ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും ..."

അവനു വിഷമമായി എന്ന് എനിക്ക് മനസ്സിലായി ,,,അവൻ കിട്ടുന്ന ചില്ലറ മുഴുവൻ വാങ്ങി വെച്ച് വാങ്ങി തന്നതാണ് എനിക്ക് ,,എന്നിട്ടും ഞാൻ ഇട്ടില്ല .. അവൻ തന്ന പേപ്പർ പൊതി തുറന്നു നോക്കി "പ്ലാസ്റ്റിക്‌ ന്റെ നല്ല ഭംഗിയുള്ള ഒരു മുത്തുമാല ".

പക്ഷെ ഈ പ്രായത്തിൽ എങ്ങനെയാണ് അതിട്ടോണ്ട്‌ നടക്കുന്നത് ,,, പറ്റില്ല പറഞ്ഞാൽ അവനു വിഷമമാകും .. ഞാൻ എന്റെ ചെയിൻ അഴിച്ച് ആ മല ഇട്ടപ്പോൾ അവനു സന്തോഷമായി ... അപ്പുറത്ത് നിന്ന് അവരൊക്കെ കളിയാക്കുന്നുണ്ടായിരുന്നു ,,,

"കുട്ടികൾക്ക്ള്ളതാണോ ഇത്രെ വലിയ പെണ്ണ് ഇടുന്നത് ,, ഇത് മോളൂന്റെ മകൾക്ക് കൊടുത്തയക്കാം ..." അച്ചമ്മയാണ്

അവന്റെ മുഖം പെട്ടെന്ന് വാടി.. കണ്ണ് നിറയുന്നപോലെയായി... എനിക്കും വിഷമം തോന്നി അത് വാങ്ങാൻ അവനെത്രേ കഷ്ട്ടപ്പെട്ടു കാണും ... ഞാൻ അവനെ ചേർത്തു നിർത്തി

"എന്താടാ ചെക്കാ കരയുന്നത് .... ഞാൻ ഇത് അഴിക്കില്ല പോരെ ..ഇനി മുഖം വീർപ്പിക്കണ്ട"

അപ്പോഴേക്കും അച്ചു വന്നു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ,,"ഡാ വാടാ പോകാം അമ്മ തല്ലും "

അവനും എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് തോന്നി അവന്റെ ഓട്ടം കണ്ടപ്പോൾ ... അവൻ പോയിട്ട് ഞാൻ അകത്തുപോയി ..പൊതുവെ ശീലം ഇല്ലെങ്കിലും അന്ന് കണ്ണാടിയുടെ മുന്നിൽ നിന്നു.. ശെരിയാണ് അവന്റെ സെലക്ഷൻ തെറ്റിയില്ല നല്ല ഭംഗിയുണ്ട് പക്ഷെ ഇട്ടുട്ടു പോകാൻ കഴിയില്ലാലോ ... പക്ഷെ അവൻ മുൻപ് വാങ്ങി തന്ന വള എടുത്തു കയ്യിലിട്ടു ..ഇനി ഇത് അഴിക്കുന്നില്ല ...

കട്ടിലിന്റെ താഴെ പണ്ടെങ്ങോ വാങ്ങി വെച്ച ഒരു കുഞ്ഞുടുപ്പുണ്ട് ,,ഞാനും അവനും കൂടി പോയി വാങ്ങിയതാണ് ,,എന്തിനെന്നു അറിയില്ല ,,ആർക്ക് എന്നും പഴയൊരു ആഗ്രഹം സാധിക്കാൻ വേണ്ടി ....

ഡിഗ്രി കഴിഞ്ഞു കോളേജിൽ നിന്നും ടെപോസിറ്റ്‌ ഒക്കെ വാങ്ങി വരുമ്പോൾ ഞാനും അവനും കൂടി ഒരു ഫ്രൂട്ട് സലാഡ് കഴിക്കാൻ വേണ്ടി കൊടുവായൂർ ഇറങ്ങി ... 


ഞങ്ങളിങ്ങനെ കഥയൊക്കെ പറഞ്ഞു കഴിക്കുമ്പോൾ എനിക്കൊരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ അവനെ ഇതുപോലെ പുറത്തേക്ക് ഒന്നിനും ആരും കൊണ്ട് പോകില്ല ,,,ഞാൻ അല്ലെ ഉള്ളൂ ..

വിശേഷം പറയുന്നതിന് ഇടയ്ക്ക് എന്റെ പഴയ ആഗ്രഹം ഓരോന്ന് പറയുന്ന കൂട്ടത്തിൽ അന്ന് പറഞ്ഞതാണ് കുപ്പിവളയും ...മുത്തു മാലയും ...പിന്നെ ഉടുപ്പും ഒക്കെ " .... 


പിന്നെ സംസാരിച്ചു സംസാരിച്ചു ഞങ്ങൾ തീരുമാനിച്ചു എന്തായാലും പഴയ മോഹമല്ലേ ഒരു ഉടുപ്പ് വാങ്ങാം എന്ന് തീരുമാനിച്ചു ,,കുറെ കടകൾ കയറിയിറങ്ങി കാര്യമായി പൈസ ഒന്നുമില്ല കയ്യിൽ ....

അവിടെ കാണുന്നത് ഒന്നുകിൽ ഞങ്ങൾക്ക് ഇഷ്ട്ടപ്പെടില്ല ,,അല്ലെങ്കിൽ പൈസ തികയില്ല ,... അവസാനം ഒരു ഉടുപ്പ് എടുത്തു അവൻ കാണിച്ചു..പെട്ടെന്ന് കണ്ടപ്പോൾ എനിക്കും ഒരുപാട് ബോധിച്ചു ... ഞങ്ങൾ അത് വാങ്ങി അവനു ബാഗും ,ബുക്കും ഒക്കെ വാങ്ങി വീട്ടിലേക്കു വന്നു ...

വീടെത്തുമ്പോൾ ആരുമില്ല ,,ഞങ്ങൾ ആ ഉടുപ്പ് വൃത്തിയായി മടക്കി എന്റെ വളപ്പൊട്ടുകളും ,കുന്നിക്കുരുവും ,മഞ്ഞാടിയും ,തൂവലും ഒക്കെ ഇട്ട പെട്ടിയിൽ ഇട്ടു വച്ചു... ഒരുപാട് നാളത്തെ മനസ്സിലെ വിങ്ങൽ മാറിയപോലെ തോന്നി ,,,ഇടയ്ക്ക് ഞാനതെടുത്ത് നോക്കാറുണ്ട്

ഞാൻ ചെറുതായിരിക്കുമ്പോൾ ആണ് ആദ്യമായി എന്റെ പ്രിയപ്പെട്ട കുടുംബാംഗം  പുറത്തേക്ക് ജോലിക്ക് പോയത്....


ആൾക്ക് ലീവൊന്നും കിട്ടാതതോണ്ട് അടുത്തു തന്നെ ജോലി ചെയ്തിരുന്ന മാമന്റെ കയ്യിൽ കുറെ സാധനങ്ങൾ കൊടുത്തയച്ചിരുന്നു ... അന്നൊരു ഓണക്കാലം ആയിരുന്നെന്ന് തോന്നുന്നു ...


മാമൻ അത് കൊണ്ട് വരുന്നവരെ വല്ലാത്ത കാത്തിരിപ്പായിരുന്നു ഞങ്ങൾക്ക് എന്താ കൊടുത്തയച്ചിരിക്കുന്നത് എന്നറിയാതെ ..... അതുകൊണ്ട് മാമൻ വീടെത്തിയപ്പോൾ കൂടുതൽ സന്തോഷിച്ചത്‌ ഞങ്ങൾ കുട്ടികൾ തന്നെയാണ് കാരണം ഞങ്ങളെ എല്ലാം വലിയ ഇഷ്ട്ടമായിരുന്നു ആൾക്ക് അന്ന്.. അപ്പോൾ ഞങ്ങൾക്കൊന്നും കാണാതിരിക്കില്ലാലോ .... ?

മാമൻ ആ പൊതി അച്ഛമ്മയുടെ കയ്യിൽ കൊടുത്ത് തിരക്കുണ്ടെന്ന് പറഞ്ഞു പോയതും ഇനിയൊട്ടും കാത്തിരിക്കാൻ വയ്യെന്ന അവസ്ഥയായി ഞങ്ങൾക്ക്. 


എല്ലാവരും ഒരുമിച്ചു മേശയുടെ മുന്നിൽ വന്നു ..അടുത്ത് ചെയറുകളിൽ അമ്മായിമാരും വലിയമ്മയും ചെറിയച്ചനും,അച്ഛച്ചനും എല്ലാം ടി വി യും നോക്കി വാചകമടിച്ച് ഇരിക്കുന്നു എങ്കിലും ശ്രെദ്ധ ഇവിടെ തന്നെ ...

എന്തുകൊണ്ടാണ് ഇത്രേ വിശദമായി പറയുന്നത് എന്ന് വെച്ചാൽ അന്നത്തെ ആകാംഷ അത്രെയുണ്ട് ....


പൊതി തുറന്നു .... 


അതിൽ കുറച്ച് നല്ല ഭംഗിയുള്ള ചൊക്ലെറ്റും ...


പിന്നെ അച്ചാച്ചൻ പറഞ്ഞിട്ട് ഒരു ടോർച്ചും പിന്നെ കുറച്ച് വസ്ത്രങ്ങളും ... 


എല്ലാവരും അതെടുത്ത് പങ്കു വെച്ചു... എന്റെ പാകം നോക്കി അച്ഛമ്മ ഒരു ഭംഗിയുള്ള ഉടുപ്പെടുത്ത് തന്നു കയ്യിൽ .


." ഇത് നിനക്കാണ് ന്നു തോന്നുന്നു "

അന്നൊരുപാട് സന്തോഷത്തോടെ ചുവരിലെ കണ്ണാടിയിൽ പോയി ഉടുപ്പ് വെച്ചു നോക്കി ,,നല്ല ഭംഗിയുണ്ട് ,,നാട്ടിലെയും സ്കൂളിലെയും കൂട്ടുകാർക്കൊന്നും ഇത്രേ നല്ല ഉടുപ്പില്ല ..


പക്ഷെ കുറച്ച് വലുതാണ് എന്ന് അമ്മായി പറഞ്ഞപ്പോൾ എനിക്കും തോന്നി എങ്കിലും വലിയ സന്തോഷമായിരുന്നു .. ഇത്രേം ഭംഗി ഉള്ളതും ,,,, പക്ഷെ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല

പിന്നെയും അമ്മായിക്ക് സംശയമായി എല്ലാവർക്കും ഉണ്ടായിട്ടും വലിയ അമ്മായിയുടെ മകൾക്ക് എന്താ വാങ്ങിയില്ല എന്ന് ... അത് ചോദിച്ചപ്പോൾ പറഞ്ഞത്രേ അച്ഛമ്മ എനിക്കെടുത്തു തന്ന ഡ്രസ്സ്‌ ചേച്ചിക്ക് ആയിരുന്നെന്ന് അപ്പോഴ മനസ്സിലായത്‌ എനിക്കെന്താ അതിത്രേ വലുതെന്ന്

എല്ലാവർക്കും സങ്കടം ആയി ന്നു തോന്നുന്നു എനിക്ക് വല്ലാത്ത വിഷമമായി ,,എന്റെ കയ്യിൽ വെച്ചു തന്നിട്ട് തിരിച്ചു കൊടുക്കേണ്ടി വന്നതിൽ കൂടാതെ ആ കുറച്ച് നേരം കൊണ്ട് കൊച്ചു മനസ്സിലൊരുപാട് സ്വപ്നം കണ്ടതാണ് ....


 അച്ഛനും ആളും   കൂടി പിണങ്ങിയിരുന്നു  പോകുന്ന സമയത്ത് അതാണ്‌ എനിക്ക് മാത്രം ഒന്നും വാങ്ങാതായത് ...

ഒരുപാട് സങ്കടം വന്നു അപ്പോൾ ... ചുറ്റും ഉള്ളവരൊക്കെ സന്തോഷിക്കുകയായിരുന്നു ആ സമയം ... എന്റെ കയ്യിലുള്ള ഉടുപ്പ് അച്ചമ്മന്റെ കയ്യിൽ കൊടുത്ത് വീടിനു പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു .. 


എനിക്ക് സങ്കടം വന്നത് ആരും കാണാതിരിക്കാൻ ,,ആരും കാണാതെ ഒന്ന് കരയാൻ മാത്രം .. പക്ഷെ മുറ്റത്തെത്തിയതും അച്ചാച്ചൻ മിട്ടായി തന്നു 


എനിക്ക് വേണ്ടെന്നു പറഞ്ഞു ഞാൻ പോകാൻ നിൽക്കുമ്പോൾ വീണ്ടും ചോദിച്ചു 


"അതെന്താ നിനക്ക് പിടിക്കില്ലേ ?"



"ഇല്ല എനിക്ക് പല്ല് വേദനയാണ് മധുരം തിന്നാൻ പറ്റില്ല" ന്നു പറഞ്ഞു 

പിന്നെ പതിവുപോലെ ഐസ്കാരൻ വരുന്ന സമയത്ത് അച്ചച്ചനോട് വാങ്ങിത്തരണം പറഞ്ഞു ഞാൻ പോയില്ല .... വൈകുന്നേരം പിള്ളാര് ഒക്കെ പോകുന്നത് വരെ ഞങ്ങൾ കളിച്ചു ... വീട്ടിൽ പോയപ്പോൾ എല്ലാരും പോയിരുന്നു 

"നീ ഇത്രേ നേരം എവിടെപ്പോയി ... അച്ചാച്ചൻ ആണ് 

"കോശന്റെ വീട്ടിൽ കളിക്കാൻ "

"ഡ്രസ്സ്‌ തന്നില്ല പറഞ്ഞിട്ടാണോ ?"

"എനിക്ക് വേണ്ട ... ഓണക്കോടി ഉണ്ടല്ലോ രണ്ടെണ്ണം ...സ്കൂളിൽ ഇനി യൂണിഫോം മാത്രേ ഇട്ടിട്ടു പോകാൻ പാടുള്ളൂ "

 എങ്കിലും എന്റെ കയ്യിൽ വെച്ചു തന്നിട്ട് തിരിച്ചെടുത്ത ആ ഡ്രസ്സ്‌ ആയിരുന്നു മനസ്സിൽ അപ്പോഴും ..അന്ന് മുതൽ ഒരുപാട് തവണ കിട്ടുന്ന പൈസ ഒക്കെ ഞാൻ കൂട്ടി വെച്ചിരുന്നു അതുപോലെ ഒരുടുപ്പ്‌ വാങ്ങുവാൻ .പക്ഷെ നടന്നില്ല ... അതിനോളം ഒരു വസ്ത്രവും എന്നെ ഇതുവരെ മോഹിപ്പിച്ചിട്ടില്ല .... ഇന്നും ഓർമയിൽ വല്ലാത്തൊരു നൊമ്പരമാണ് ...

 പിന്നെ ആ ഡ്രസ്സ്‌ ഒക്കെ ഇട്ടു 
പിള്ളാരൊക്കെ  ഒരുപാട് തവണ മുന്നിലൂടെ പോകുമ്പോഴും വല്ലാത്തൊരു സങ്കടം ആയിരുന്നു ..പിന്നീടത്‌ കേടായിപ്പോയി ... പക്ഷെ എന്റെ മനസ്സിൽ ഇന്നും അതിനു നല്ല ഭംഗിയാ....


പഴയ ഒരു സിനിമയിൽ ഫിലിം സ്റ്റാർ ജോതിക ഇടുന്ന ഒരു ഉടുപ്പുണ്ട് അതെനിക്ക് വലിയ ഇഷ്ട്ടാണ് ... 
അത് വേണം എന്നും തോന്നിയിരുന്നു പണ്ട് ..പിന്നീട് തിരിച്ചറിവ് ആയിരുന്നു ആരോടും ഒന്നും ചോദിക്കാൻ ഉള്ള അവകാശം എനിക്കില്ല എന്ന് . ശരിയാണ് പിന്നീട് ഇത്ര നാലും ഞാൻ ആരോടും ഡ്രസ്സ്‌ വേണം എന്ന് പറഞ്ഞു നിർബന്ധിച്ചിട്ടില്ല, എന്റെ അത്യാവശ്യം മാത്രം ....



 ഞാൻ അനിയനോട് സൈക്കിൾ ന്റെ കാര്യം പറയുന്നത് പോലെ  "തരാം " എന്ന് വെറുതെ പറഞ്ഞു പറ്റിക്കാനും ആരുമുണ്ടായിട്ടില്ല ...



കുന്നോളം സ്വപ്നം കണ്ടാലേ കുന്നിക്കുരുവോളം ഫലിക്കൂ എന്ന് പറഞ്ഞു പഠിപ്പിച്ചത് ആരോ എന്തോ.... 

ശെരിക്കും പറഞ്ഞാൽ ഒരു ആയിരം സ്വപ്നം കാണുമ്പോൾ അതിലൊന്ന് നടന്നാൽ നടന്നു ... 

സ്വപ്നങ്ങളും അർത്ഥങ്ങളും മഹാഗ്രന്ഥങ്ങളിലെ ജീവിതസത്യങ്ങളും ഒക്കെ തലയിൽ വെച്ച് കൊണ്ടാണ് ആദ്യമായി ജേർണലിസം ക്ലാസ്സിന്റെ പടി കയറുന്നത് ... 


വരുന്നവരും പോകുന്നവരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ആര്ക്കും വേണ്ടാത്ത വിഷയമെന്ന് മുദ്രകുത്തപ്പെട്ടവിഷയം തേടിപ്പിടിച്ചു കണ്ടു പിടിച്ചത് എന്റെ അഹങ്കാരം കൊണ്ടെന്നും മണ്ടത്തരം കൊണ്ടെന്നും പറയുന്നവരോട് എനിക്ക് പുച്ഛം ആണ് ,,,

ഇഷ്ട വിഷയം പഠിക്കാൻ അയക്കാതെ കഷ്ട്ടപ്പെട്ടു കുത്തിയിരുന്നു പണ്ട് മുതലേ തോറ്റു തോറ്റു വന്ന കണക്ക് വീണ്ടും ആധികാരികമായി പഠിച്ച്  വല്ല കടയിലും കണക്കപ്പിള്ള ആയിക്കോടെ എന്ന സാധാരണ മലയാളിയുടെ മനസ്സുമായി കൊമേഴ്സ് പഠിക്കാൻ നിർബന്ധിച്ചവർ ഒരു വശത്ത്‌ ...

ലോകത്തിൽ ഞാനേറ്റവും വെറുക്കുന്ന കെമിസ്ട്രിയും ഫിസിക്സും ഒരിക്കലും തലയ്ക്കു കേറാത്ത വേഗതയും ,വിസ്തീർണ്ണവും,ചുറ്റളവും അതിലേറെ പോളിനോമിയലും രണ്ടു വർഷം കൂടി തുടർന്നൂടെ എന്ന് വാദിച്ചു കൊണ്ട് ലോകത്തിലെ നല്ല മാർക്കോടെ പാസ്സായ പിള്ളാരൊക്കെ പ്ലസ്‌ ടു നു സയൻസ് മാത്രെമെ എടുക്കൂ എന്ന് കണ്ടു പിടിച്ച വലിയ മനുഷ്യർ ഒരു വശത്ത്‌ ....

ഇന്നത്തെക്കാലത്ത് നല്ല ജോലി കിട്ടാൻ ഐ ടി ഐ യോ പോളി ടെക്നിക്കോ വേണം എന്ന് പറഞ്ഞവരും കുറവല്ല സർഗവാസനകളെ മെഷീനുകളിൽ ഇട്ട് തീർക്കാൻ ഉള്ളതല്ലെന്നു അറിയാത്തവരും കുറവല്ല ...

എല്ലാം പോട്ടെ പി എസ് സി ക്ക് എങ്കിലും ഉപകാരം ആവും ഹുമനിറ്റീസ് പഠിച്ചാൽ എന്ന് വാദിച്ചവരും കുറവല്ല ... അവരുടെ മുന്നിലൊന്നും നിന്ന് കൊടുക്കാതെ ക്ലാസ് തുടങ്ങി ആദ്യ ദിവസം മുതൽ അവസാന ബെഞ്ചിൽ ഉറക്കം തൂങ്ങിയിരുന്ന എന്നെ പഠിപ്പിച്ചു ഒരു നിലയിലായ പ്രിയപ്പെട്ട അധ്യാപകർക്ക്..

പ്രേതെകിച്ചു എന്നും പ്രാക്റ്റിക്കൽ റെക്കോർഡ്‌ എഴുതാത്തതിന് ലാബിൽ കയറ്റാതെ രണ്ടു പിരീഡുകൾ ഒരുമിച്ചു പുറത്തു നിർത്തിയ... എന്നും ടീച്ചർ ക്ലാസ് എടുക്കുമ്പോൾ സുഖമായി കിടന്നുറങ്ങി ..അല്ലെങ്കിൽ എന്തെങ്കിലും മണ്ടത്തരങ്ങൾ മാത്രം വിളിച്ചു പറഞ്ഞും ഒരു ദാക്ഷിണ്യവും ഇല്ലാതെ തല്ലും തന്നിട്ടും ഇന്റെർണൽ ഏറ്റവും കുറച്ച് തന്ന മഞ്ജു ടീച്ചർക്ക് ആദ്യത്തെ നന്ദി ...

എപ്പോഴെങ്കിലും എന്നെ ഓർക്കുകയാണ് എങ്കിൽ മറക്കണ്ട " operating system is system software that manages computer hardware and software resources and provides common services for computer programs. The operating system is a component of the system software in a computer system .

അഞ്ഞൂറ് തവണ ഇമ്പോസിഷൻ തന്നത് മറക്കില്ല ജീവിതത്തിൽ ....അന്നത്തോടെ ക്ലാസ് സമയത്ത് സംസാരിച്ചാൽ ഇങ്ങനിരിക്കും എന്ന് ബോധ്യമായെങ്കിലും ഫ്രീ പിരീടിലെ സംസാരവും നിഷേധിച്ച് ഒരു വാക്കിനു അഞ്ചു രൂപ വെച്ച് ഫൈൻ ഏർപ്പാടാക്കിയ രാഖീ ടീച്ചറെ ഓർമയുണ്ടല്ലോ അല്ലെ എന്നും മുടങ്ങാതെ കാണിക്കയിട്ടിരുന്ന എന്നെ ...

ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് പോസ്റ്റ്‌ ഗ്രാജുയെഷൻ പിള്ളാരുടെ ലെവലിൽ എക്സിബിഷൻ നടത്തിപ്പിച്ചു രണ്ടു ദിവസം കൊണ്ട് നമ്മടെ ക്ലാസ്സിനെ സ്കൂളിലെ തല്ലിപ്പൊളി പിള്ളാർ എന്നതിൽ നിന്ന് ജില്ലയിലെ തന്നെ ഹീറോസ് ആക്കി മാറ്റിയ മലയാള മനോരമയിലെ അന്നത്തെ വാർത്ത ..ഓർത്താൽ കണ്ണ് നിറയും ടീച്ചറെ ഒരു ദിവസം പോലും സമാധാനം തരാതെ ഞങ്ങളെത്രേ ദ്രോഹിച്ചു .. എത്രെ തവണ പിണങ്ങിപ്പോയി ....

എന്നിട്ടും ടീച്ചർ ഞങ്ങളെ വിട്ടു കൊടുത്തില്ല വേറെ ആർക്കും രണ്ടു വർഷം അത്രെയും സഹിച്ചു കൂടെ നിർത്തി ...നന്ദിയിൽ ഒതുങ്ങുന്നതല്ല ...ഓർമിക്കുമ്പോൾ ചിരിയാണോ കരച്ചിലാണോ അറിയില്ല എങ്കിലും ഓരോ കുട്ടിയേയും ഒരുപോലെ പ്രോത്സാഹിപ്പിച്ചു ... 


ഒരുപക്ഷെ അന്നത്തെ ഞങ്ങളുടെ ഉയർന്ന മാർക്കിന് കാരണം കുത്തിയിരുത്തി പഠിപ്പിച്ച പാഠങ്ങൾ തന്നെ ..അല്ലെങ്കിലും ടെക്സ്റ്റ്‌ ബുക്ക്‌ പോലും ഇല്ലാതെ ഈ തല തെറിച്ച പിള്ളാരെ പഠിപ്പിച്ചതിനു നാഷണൽ അവാർഡ്‌ തന്നാലും മതിയാവില്ല

അയ്യോ നമ്മടെ നസീർ സാറിനെ മറന്നിട്ടില്ല ട്ടോ ... എന്തെങ്കിലും എഴുതിക്കൊണ്ട് വരുമോ എനിക്ക് മാർക്ക്‌ ഇടാനാ ,,നിങ്ങൾക്ക് ജയിക്കണ്ടേ എന്ന് ആദ്യമായി പ്രശംസിച്ച സ്കൂളിലെ ഗ്ലാമർ താരം കൂടിയായ ഞങ്ങടെ സ്വന്തം നസീർ സാർ ... 


കലോത്സവങ്ങളിൽ പോകാൻ ഏറെ പ്രോത്സാഹിപ്പിച്ചതും സാറിന്റെ വാക്കുകൾ ആണെങ്കിലും ആ ദിവസം ക്ലാസ്സിൽ കയറെണ്ടാലോ എന്ന വക്ര ബുദ്ധി ആയിപ്പോയി മാഷെ എന്റെ ...

പക്ഷെ പോയതിനൊക്കെ സമ്മാനം കൊണ്ട് വന്നപ്പോഴും ജില്ലയിൽ വെച്ച് ചെറിയ പോരായ്മകളിൽ സമ്മാനം ലഭിക്കാതെ വന്നപ്പോഴും സാരമില്ലടോ അവസരങ്ങൾ ഇനിയുമുണ്ട് കോളേജിൽ നോക്കാം എന്ന് സമാധാനിപ്പിച്ച സർ ... അപ്പോഴും എന്റെ മനസ്സിൽ വീട്ടുകാര് അറിയരുതേ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ആൾക്ക് അറിയില്ലാലോ ...

സെർട്ടിഫിക്കറ്റ് വാങ്ങാൻ പോയപ്പോഴും പുസ്തകങ്ങളോടുള്ള എന്റെ തീരാത്ത അഭിനിവേശം അറിയാവുന്നത് കൊണ്ടാവാം വലിയ സ്വപ്‌നങ്ങൾ കാണാനും വെറും ലാസ്റ്റ് ഗ്രേഡ് ജോലിയിൽ ഒതുങ്ങരുത് എന്നും കോളേജ് ലൈബ്രറി പരമാവധി ഉപയോഗിക്കണം എന്നും വിപ്ലവത്തിന് പിന്നിൽ പോയാലും സ്വപ്‌നങ്ങൾ കളയരുത് എന്നും നാളെ ആഗ്രഹം പോലെ പത്രപ്രവർത്തക ആവണം എന്നൊക്കെ ഉപദേശിച്ചു വിടുമ്പോഴും communicative english ൽ എന്താ ബി പ്ലസ്‌ എന്ന് ചോദിക്കാത്തത് ഭാഗ്യം ...

പക്ഷെ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഒരാള് മാത്രം ചോദിച്ചു എന്താണ് വിദ്യ sociology മാത്രം സി പ്ലസ്‌ പിന്നെ എല്ലാം നല്ല മാർക്ക്‌ ഉണ്ടല്ലോ ... ക്ലാസ്സിൽ ഡെയിലി വായടിക്കുംബോഴേ ഞാൻ നോട്ട് ചെയ്തതാണ് ... 


താൻ ഇമ്പ്രൂവ്മെന്റ് നു കൊടുക്കണം എന്നൊക്കെ ഉപദേശിച്ചു വിട്ടെങ്കിലും പിന്നെയും പരീക്ഷയെഴുതാൻ ഉള്ള മടികൊണ്ടും ... ഡിഗ്രി ജേർണലിസം പഠിക്കാൻ പോവാൻ കഴിയില്ല എന്ന നിരാശകൊണ്ടും വേണ്ടെന്നു വെച്ചു...

പുറത്തിറങ്ങുമ്പോൾ ജേക്കബ്‌ സാർ പിള്ളാരോട് പറയുന്നത് കേട്ടപ്പോഴാണ് കൂടുതൽ വിഷമം തോന്നിയത് "നോ മർമറിംഗ് ".... ഏറ്റവും കൂടുതൽ ഞങ്ങൾ പഴിയെടുത്തത് സാറിനെ ആണ് എന്നതിൽ തർക്കമില്ല..... ആ സാറ് തന്നെ ആണ് ഞങ്ങടെ ക്ലാസ്സിനെ കൂടുതൽ സപ്പോർട്ട് ചെയ്തതും ഞങ്ങൾ കൂടുതൽ ഓമനപ്പേരിട്ട് വിളിച്ചതും

ജയശ്രീ ടീച്ചറെ കണ്ടെങ്കിലും ഞങ്ങൾക്ക് പ്രിയപ്പെട്ട മലയാളം ടീച്ചർ എന്നും ഞങ്ങടെ സോയ ടീച്ചർ ആയതുകൊണ്ട് അധികമൊന്നും പറയാതെ തിരികെ വന്നു .... സ്ഥിരതയില്ലാതെ മാറി മാറി വന്ന ഇംഗ്ലീഷ് ടീച്ചർമാരിലെ ഞങ്ങടെ കാലഘട്ടത്തിലെ അവസാന കണ്ണി "ഗിരിജ ടീച്ചറോട് " ഒരു ശെരിയും പറഞ്ഞു ...(ടീച്ചർ കരുതിക്കാണും മണ്ടത്തരം മാത്രം എഴുതിയിട്ട് അവളുടെ ഒരു ശെരി )

സ്റ്റാഫ്‌ റൂമിന് സൈഡിൽ കൃഷ്ണൻ സാറും അജിത ടീച്ചറും സംസാരിച്ചു നിൽപ്പുണ്ടായിരുന്നു ഇറങ്ങി വരാൻ നേരത്ത് ... മറ്റാർക്കും കിട്ടാത്ത ഉന്നത വിജയം ഭൂലോക തല്ലിപ്പൊളികൾ എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ഞങ്ങൾ ഉണ്ടാക്കുമെന്ന് ആരും വിശ്വസിചിരിക്കില്ല ..... അന്ന് അഭിമാനത്തോടെ അവസാന കടപ്പാടും ഒരു നിറഞ്ഞ ചിരിയിലും ഗുഡ് ആഫ്റ്റർനൂണിലും അവസാനിപ്പിച്ചു പടിയിറങ്ങി .....

അവിടെ അന്ന് കുറെ പത്ര പ്രവർത്തകർ കൂടി പടിയിറങ്ങി ,,പിന്നീട് ഓരോ വർഷവും വന്നുകാണും വിശ്വമാധ്യമ ലോകത്തിലെ നെടും തൂണുകൾ ആവേണ്ട പലരും ..... പിണക്കങ്ങളും ഇണക്കങ്ങളും നിറമുള്ള ഓട്ടോഗ്രാഫ് ബുക്കിൽ അവസാനിപ്പിച്ച് അവസാന കൂടി കാഴ്ചയ്ക്കോ ഓര്മ പുതുക്കാൻ ആഗ്രഹമുണ്ട് എന്ന അർത്ഥത്തിലോ ആവണം "w c അയക്കാൻ മറക്കരുത് " എന്ന് എല്ലാ പേജിലും ഉണ്ടായിരുന്നു ......





പതിവുപോലെ ഞായറാഴ്ച ഒരു പണിയുമില്ലാതെ ടി വിയും കണ്ടിരിക്കുമ്പോഴാണ് വീരശൂര പരാക്രമികളായ എന്റെ ആങ്ങളമാർ എല്ലാം കൂടി ഒരുമിച്ചു വന്നത് ... 

രാവിലെ എവിടെയൊക്കെയോ കല്യണത്തിനൊക്കെ പോയി ഉച്ചയ്ക്ക് ഊണൊക്കെ കഴിച്ച് പതുക്കെ പാലക്കാട്‌ പോയൊന്നു കറങ്ങി പാതിരാത്രി വന്നു കയറണം എന്ന ചിന്തയിൽ തന്നെ ആവണം ആ വരവ് ..... 

അകത്ത് ആഴചയിലെ ക്ഷീണം മാറ്റാൻ എന്നോണം കിടന്നുറങ്ങുന്ന അനിയനെ വിളിക്കണമല്ലോ.....

പുതിയ മെമ്മറി കാർഡ്‌ കൃത്യസമയത്ത് എറർ കാണിച്ചതുകൊണ്ട് എങ്ങനെ ശെരിയക്കാം എന്ന് തലപുകഞ്ഞു ആലോചിച്ചു കൊണ്ടിരിക്കുന്ന എന്റെ കയ്യിൽ നിന്നും വിഘ്നേഷ് ഫോണ്‍ പിടുങ്ങി വാങ്ങിയത് ....

 എന്നിട്ട് അവന്റെ വലിയ ആളായുള്ള
ഉപദേശവും

 " ഡി ഈ പെണ്‍ പിള്ളാർ ഇങ്ങനെ നെറ്റും നോക്കിയിരിക്കരുത് "

"അതിനു ഞാൻ എപ്പോൾ നോക്കിയെന്ന പറയുന്നത് ?"

"പിന്നെ നിന്നെ എപ്പോൾ നോക്കുമ്പോഴും കാണാലോ " 

കുട്ടൂസാണ്... എരിതീയിൽ എണ്ണ ഒഴിക്കുന്നോ ഇവൻ , 

അപ്പുറത്ത് അച്ചാച്ചൻ ഇരിപ്പുണ്ട് ... 

അതും പോരാത്തതിന് മനോരമ പത്രത്തിലെ പുതിയ ഫീച്ചർ വായിച്ചതിന്റെ ഹാങ്ങ്‌ ഓവർ ഒക്കെ എല്ലാവരും തീർക്കുന്നത് എനിക്കിട്ട് കൊട്ടിയാണ് എന്നത് പരമമായ സത്യം

"ഇവളില്ലേ വന്നു കേറിയാൽ മുതൽ ഫോണിലാണ് കുട്ടൂസേട്ട'"
ആതു ആണ് ... 
ഇനി അവളുടെ വക ഇല്ലാതിരിക്കണ്ട എന്ന് കരുതിക്കാണും .... 

അന്താക്ഷരി കളിക്കാൻ കൂടി വരില്ല എന്ന് അവൾ ഇപ്പോഴും സങ്കടം പറയാറുണ്ട്‌ ... 

പണ്ടൊക്കെ ഈ പിള്ളാരുടെ കൂടെ കളിക്കാൻ പോയി പോയി എല്ലാ എണ്ണത്തിനെയും വഷളാക്കി വെച്ചിരിക്കുകയാണ് (വേറെ ആരുമല്ല ഞാൻ തന്നെ )

അല്ലെങ്കിലും മുൻപൊക്കെ എന്നും സമയം ആയിരുന്നു ...വെറുതെ സമയം കളയാൻ വേണ്ടി ഉറങ്ങി ഉറങ്ങി .... 

പിന്നെ ഈ പിള്ളാരെ ഉള്ളു ഒരു ആശ്വാസം ...പിന്നെ എപ്പോഴാണ് ഈ സ്മാർട്ട്‌ ഫോണിലേക്ക് മാറിയത് എന്ന് കൃത്യമായി പറയാൻ അറിയില്ല

ആദ്യമൊക്കെ വെറുതെ കയ്യിൽ വെച്ച് നടക്കുന്ന സുഖം ,,, 

പഴയ നോക്കിയാ ഫോണിലെ ഫോർവേഡ് മെസ്സേജിൽ നിന്നും വോയിസ്‌ കോളിൽ നിന്നും പിന്നെ വിവരസാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തെത്തിയപ്പോൾ 

സമയമില്ലാതെയായി........... 

നിന്ന് തിരിയാൻ സമയമില്ലാതായി...........

അൻപത്തൊൻപതു സെക്കന്റിൽ കോൾ കട്ട്‌ ചെയ്തിരുന്ന ,

120 അക്ഷരം കഴിയാതെ "ഒരു മെസ്സേജ് " ആക്കി അയച്ചിരുന്ന 

പരിമിതിയിൽ നിന്നും വിശാല സൌഹൃദത്തിന്റെ കാണാ കയങ്ങൾ വിരൽതുമ്പിൽ മാറി മാറി തെളിഞ്ഞുമുഖമറിയാത്ത പേരറിയാത്ത നേരരിയാത്ത ബന്ധങ്ങൾ എന്ന് വേണമെങ്കിൽ വിളിക്കാം ... 

സത്യം ആയിരിക്കും ചിലർ.. 

ചിലർ സത്യം പോലെയുള്ള അസത്യവും ...

പക്ഷെ ഒരു ഹായിൽ തുടങ്ങി ബായിൽ അവസാനിക്കുന്ന ആയുസ്സേ ഉള്ളു മിക്കതിനും ... 

അറിയാത്ത ആളുകളോട് സംസാരിക്കരുത് എന്ന് എത്രെ പറഞ്ഞു തന്നാലും പിന്നെയും വീണുപോകും ഒഴിഞ്ഞ സമയങ്ങളിൽ ആദ്യം മിണ്ടാൻ ഒരു കൂട്ടായ് പിന്നെ മനസാക്ഷി സൂക്ഷിപ്പുകാരായി...

പിന്നെ വിശുദ്ധ സ്നേഹമായി ... 

പിന്നെ അവിടുന്ന് തുടങ്ങുകയാവും " വലിയ തുടക്കങ്ങൾ " 

നല്ല ജീവിതമായും ചിലർക്ക് കിട്ടാറുണ്ട് ..

നല്ല സൌഹൃദങ്ങളും കിട്ടാറുണ്ട് 

പക്ഷെ പേടിയാണ്


കാരണം ഒരു മൗസ് ക്ലിക്കിൽ മാറിമറിയുന്ന ബന്ധങ്ങളാണ് ഇതെന്ന തോന്നലാവണം... 

പക്ഷെ എല്ലാവരും ഒരുപോലെ എന്നും അർത്ഥമില്ല 

സൌഹൃദങ്ങൾ എങ്ങനെ ഉണ്ടാവുന്നു എന്നല്ല എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം ... 

അല്ലെങ്കിലും നാല് ചുവരിൽ തളയ്ക്കപ്പെട്ടു വളർന്ന തലമുറ പുതിയ ബന്ധങ്ങൾക്ക് പുറകെ പോയെന്നു വെച്ച് അത്ഭുതം തോന്നേണ്ടതില്ല

അയ്യോ പറഞ്ഞു പറഞ്ഞു കാട് കയറിയോ ... ?

അല്ലെങ്കിലും ഈ മുഖപുസ്തകത്തിന്റെ അനന്തമായ സാധ്യതകളെ കുറിച്ച് നന്നായി അറിയാം എങ്കിലും പിന്നെയും പിന്നെയും അതിനു മുന്നിൽ കുത്തിയിരുന്നു സമയം കളയുന്നതിലും ഒരു സുഖം ...

അല്ലെങ്കിൽ ഇന്ന് എന്നെ പോലെ പലരുടെയും ലോകം ഇതാണ് എന്ന് നിസംശയം പറയാം ...

പിന്നെ ചിലർ പറയും ഏതു നേരവും ഫോണിൽ ചാറ്റിംഗ് ഒക്കെ ആണ് എന്ന് അവർക്ക് അറിയില്ലാലോ പണ്ടെങ്ങോ മുടങ്ങിപ്പോയ വായനാശീലം നമ്മൾ ഇവിടെ ഈ താളുകളിൽ വളർത്തുകയാണ് എന്ന് ... 

അല്ലെങ്കിലും ഒരു കവിതയും കഥയും ഒക്കെ വായിച്ചു മനസ്സിലാക്കി കമന്റ്‌ കൊടുക്കാൻ എത്രെ കഷ്ട്ടപ്പെടുന്നു ... 

നമ്മടെ പ്രൊഫൈൽ ചിത്രം ഒന്ന് മാറ്റാൻ പോലും ..

കൂട്ടുകാരോട് ചാറ്റ് ചെയ്യാൻ പോലും സമയം കിട്ടാറില്ല എന്നതാണ് വാസ്തവം ,,,

അല്ലെങ്കിലും ഈ കാര്യങ്ങളൊന്നും ആരും അറിയുന്നില്ല നമ്മൾ ഫോണ്‍ എടുത്താൽ കാമുകൻ മാത്രമാണ് അങ്ങേ തലയിൽ എന്ന് ചിന്തിക്കുന്നവരുടെ ലോകമായിപ്പോയി ... 

"നീ എന്തിനാടി ഫെയ്സ്ബുക്കിൽ വെറുതെ ഫോട്ടോ ഇടുന്നത് ?"

"ഞാൻ അങ്ങനെയൊന്നും ഇടാറില്ല ..."

"പിന്നെ അവളുടെ എഡിറ്റിംഗ് വേറെ ...മര്യാദയ്ക്ക് കളഞ്ഞോ ... " വിഘ്നേഷ് ന്റെ വകയാണ് ...

എന്റെ കൂട്ടുകാരിയെ എന്റെ ചിത്രങ്ങൾക്ക് താഴെ ലൈക് അടിക്കുന്നത് കണ്ടു ഫോട്ടോ കാണിച്ചു തരാൻ പിന്നാലെ നടന്നവരാണ് ... 

അവളോട്‌ ഫോട്ടോ ഇടാൻ പറഞ്ഞു പഴിയെടുത്തതും ഇവരൊക്കെയാണ് ....

 അവളോട്‌ സൌഹൃദത്തിന്റെ വലിയ വലിയ പാഠങ്ങൾ പറഞ്ഞു കൊടുത്തവരാണ്,, 

പക്ഷെ സ്വന്തം പെങ്ങള് ഒരു ഫോട്ടോ ഇട്ടാൽ പ്രശ്നം ..

അന്യന്റെ പെങ്ങള്മാർക്കു എന്തും ആവാം 

"അതെന്താടി നിനക്ക് രാവും പകലും ഒന്നും ഒഴിവില്ലേ ഇപ്പോഴും ഓണ്‍ ലൈൻ ആണല്ലോ"?

"നമ്മളിവിടെ എത്രെ എം ബി കിട്ടിയാലും മതിയാവാതെ ഇരിക്കുമ്പോൾ എന്താടി ഇത്രേ കാശ് ചെലവാക്കി നിനക്ക് ഇത്രെ നോക്കാനുള്ളത് ?"

ശെരിയാണ് എല്ലാവരും പറയാറുണ്ട്‌ ഞാൻ ഏതു നേരവും ഓണ്‍ ലൈൻ ആണ് ,,

പക്ഷെ മിണ്ടാറില്ല എന്ന് കൂട്ടുകാർക്കും,

ആരുമായോ കണക്ഷൻ ആണ് എന്ന് വീട്ടുകാരും ...

സംഭവം വേറെ ഒന്നുമല്ല എന്റെ ഫോണിലെ " റെഡ് (ചുവപ്പ് ) " സ്വിച്ച് പോയതുകൊണ്ട് തല്ക്കാലം പിൻ വെച്ച് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു ..

പക്ഷെ ,,ഇപ്പോൾ എത്രെ പിൻ ഉപയോഗിച്ചാലും "കട്ട്‌ " ആവുന്നില്ല ,,
,അതോണ്ട് ഇപ്പോഴും നെറ്റ് ഓണ്‍ ആണ് ... 

അതൊന്നു പറഞ്ഞു മനസ്സിലാക്കുമ്പോഴേക്കും എന്റെ വായിലെ വെള്ളം വറ്റി ...

എന്റെ ദൈവമേ ഇവർക്കൊക്കെ എന്ത് ശ്രെദ്ധയാണ് എന്റെ കാര്യത്തിൽ ..

ഇതുപോലെ എല്ലാ പെണ്‍കുട്ടികളെയും നല്ല രീതിയിൽ കാണുന്ന ആൾക്കാർ ഉണ്ടായെങ്കിൽ പ്രോണ്‍ സൈറ്റുകളുടെ എണ്ണവും,പാവം പെണ്‍കുട്ടികളുടെ മാനവും പോകില്ലായിരുന്നു ...

അല്ലെങ്കിലും എന്തിനാ നമ്മൾ കൂടുതൽ പറയുന്നത് എത്രെ ഒക്കെ പറഞ്ഞാലും പിന്നെയും വീണു പോകുന്നവർ തന്നെ തിരിച്ചറിയട്ടെ ...

സാമാന്യ ബോധം  ഉള്ള എല്ലാവർക്കും ഇന്റർനെറ്റ്‌ന്റെ ദുരുപയോഗം അറിയാം പിന്നെയും എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത് ??? 

ഈ നാലഞ്ചു വർഷത്തിടയ്ക്ക് ആകെ ഉള്ളത് ഇരുന്നൂറ്റി എഴുപത് കൂട്ടുകാർ അതിൽ പകുതിയും നേരിട്ട് അറിയുന്നവർ .. 

എന്നിട്ടും കുത്തിയിരുന്നു ഒരു ശുദ്ധികലശം കൂടി കഴിഞ്ഞപ്പോൾ ആ എണ്ണം വീണ്ടും കുറഞ്ഞു ... 

പിന്നെ എന്റെ എത്രെ ചന്തമുള്ള ഫോട്ടോസും കളഞ്ഞു ....

കുറച്ചു നീരസം തോന്നിയെങ്കിലും അതിലേറെ സമാധാനം ആണ് നമ്മളെ ശ്രെദ്ധിക്കാൻ ആളുണ്ടല്ലോ എന്ന സന്തോഷം ....

എന്ത് പറയാൻ ആണ് .... എല്ലാം കഴിഞ്ഞു സന്തോഷത്തോടെ അവരൊക്കെ സിനിമയ്ക്കും പോയി ഞാൻ ഫോണ്‍ ചാർജ് ചെയ്യാൻ വെച്ച് സുഖമായി ഉറങ്ങി ... 

ഇനി ഒരു അഡിക്ഷനും ഇല്ല എന്ന് ഉറപ്പിച്ച്..

പക്ഷെ പതിവുപോലെ ഉറക്കം എണീച്ചതും ആദ്യം നോക്കിയത് എത്രെ നോട്ടിഫിക്കെഷൻ വന്നു എന്നാണ്.....! 

എന്താാലെ ......??????


സ്വതന്ത്രദിനം നമ്മൾ ഗംഭീരമായി ആഘോഷിച്ചു ,,, 

നാടുമുഴുവൻ അലങ്കരിച്ചു ... 

പതാക ഉയർത്തി... 


പിന്നെ പ്രസംഗങ്ങൾ ...

ടി വി തുറന്നാലും റേഡിയോ തുറന്നാലും ഇനി കമ്പ്യൂട്ടർ നു മുന്നിലിരുന്നാലും..

ഫോണ്‍ എടുത്താലും സന്ദേശങ്ങളും ...


ആശംസകളും ...

പിന്നെ എങ്ങും "ചുവപ്പും ,പച്ചയും ,വെള്ളയും " (ദേശീയ പതാകയുടെ നിറം കാവി എന്ന് തിരിച്ചറിയാത്ത പലരും ഉണ്ടായിരുന്നു എന്ന് സാരം )....

നാടിന്റെ മഹത്വത്തെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചു ഒരു ദിവസത്തിൽ രാജ്യ സ്നേഹം മറന്നു പോയ ഇന്ത്യൻ ജനതയെ ഓർത്ത്‌ ലജ്ജ തോന്നുന്നു എനിക്ക് ,,,


അതിർവരമ്പുകൾ ഇല്ലാത്ത ഇന്ത്യൻ സ്വതന്ത്രം എന്നെ പോലെ നൂറുകോടി ജനങ്ങളുടെ സ്വപ്നം ആണ്.

പക്ഷെ ഇവിടെ എന്താണ് നടക്കുന്നത് ?

ഒരു ഭാഗത്ത് സ്വതന്ത്ര ദുരുപയോഗം....

ഒരുഭാഗത്ത് ഇന്നും അടിച്ചമർത്തലുകൾ ,,,

പ്രതികരിക്കാൻ പോയവർ തിരിച്ചെത്തിയത്‌ "ശവപ്പെട്ടിയിൽ " അല്ലെങ്കിൽ "തല കുനിച്ചു "

ഇത് വെറും ഒരു ആക്ഷേപണം അല്ല ,,,,


എന്റെ നാടിനെ ഞാൻ കണ്ടു മനസ്സിലാക്കിയതാണ് ...

എന്തുകൊണ്ടിങ്ങനെ ???


അഥിതി ദേവോ ഭവ: എന്നാണു നമ്മുടെ സംസ്കാരം പഠിപ്പിച്ചത് ,
,

അതിഥികൾക്ക് എല്ലാം നൽകിയും നമ്മൾ പട്ടിണി കിടന്നും അത് തെളിയിച്ചു ,,,

പിന്നെയോ മുന്നൂറ്റമ്പത് വർഷക്കാലം ഇവിടെ ഓരോരുത്തർ ചോരയോഴുക്കി സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നവുമായി ...

പറഞ്ഞു തുടങ്ങുമ്പോൾ ആരിൽ നിന്ന് തുടങ്ങണം ???


കുറ്റപ്പെടുത്തേണ്ടത് ആരെയാണ് ??

കച്ചവടത്തിന് വന്നവരെ സ്വ്രീകരിച്ചിരുത്തിയവരെയോ?

അതോ സ്വന്തം സഹോദരനെ ഒറ്റപ്പെടുത്താൻ വേണ്ടി സ്വന്തം അഭിമാനം പണയം വെച്ച് കള്ളപരിഷകൾക്ക് കൂട്ട് പിടിച്ചവരെയോ ,,

അതോ സ്വന്തം നാടിന്റെ മഹത്വം മനസ്സിലാക്കാതെ പോയ ഇവിടുത്തെ ജനങ്ങളെയോ ?

അതുമല്ലെങ്കിൽ അടക്കി ഭരിച്ച നാട്ടു രാജാക്കന്മാരെയോ ???

അതോ എന്നും അടിമകളായി ജീവിച്ച സാധരനക്കാരെയോ???


നമ്മുടെ ഇതിഹാസങ്ങൾ വായിച്ചു തരുമ്പോൾ അച്ഛമ്മ പറയുമായിരുന്നു ഇതിൽ ഇല്ലാത്തത് എങ്ങുമില്ലെന്നു..

ശരിക്കും അതുപോലെയല്ലേ ഇവിടെയും അധികാരത്തിന് വേണ്ടി വഴക്കിട്ട സഹോദരന്മാരെ തമ്മിലടിപ്പിച്ചു കൊന്നു സ്വയം അധികാരം നേടിയ ചരിത്രം ....

ഇപ്പോഴും അങ്ങനെ തന്നെ അല്ലെ ...????


ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന് പറയുമ്പോഴും ഉള്ളിൽ വേർതിരിവുകളും അതിർത്തി തർക്കങ്ങളും അല്ലെ ???

ആദ്യം ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ആശയം നല്കിപ്പോയി ...

ബംഗ്ലാദേശ് ,പാക്കിസ്ഥാൻ എന്നിവ ഇവിടെ നിന്നും വേർപിരിഞ്ഞു ..

ഇന്ന് തമ്മിലടി നടക്കുന്നത് ഓരോ സംസ്ഥാനങ്ങൾ തമ്മിലാണ് ...

ജില്ലകൾ തമ്മിലാണ് ...

പ്രദേശങ്ങൾ തമ്മിലാണ് ...


ജാതികൾ തമ്മിലാണ് ...

മതങ്ങൾ തമ്മിലാണ് ...

രാജ്യത്തിലെ അതിർത്തിക്ക് വേണ്ടി ...


പുഴയ്ക്കു വേണ്ടി (വെള്ളത്തിന്)....

ഭാഷയ്ക്ക്‌ വേണ്ടി ...

സ്വന്തമായ സ്ഥലങ്ങൾക്ക് വേണ്ടി

മതങ്ങൾ അടിച്ചേൽപ്പിക്കാൻ വേണ്ടി

രാഷ്ട്രീയ പാർട്ടികൾക്ക് വിതനിലങ്ങൾ കൂട്ടാൻ വേണ്ടി

പിന്നെ സ്വന്തം ജീവനും ജീവിതവും പണയം വെച്ച് പോരാടിയ ദേശാഭിമാനികളുടെ പേര് പറയാൻ പോലും യോഗ്യതയില്ലാത്ത ചില വ്യക്തികൾ ആശംസ പറയുമ്പോഴും,


അവരുടെ കല്ലറകളിൽ പൂക്കൾ അർപ്പിക്കുമ്പോഴും അവർ വേദനയോടെ ,

നിസ്സഹായതയോടെ തലകുനിച്ചു നില്ക്കും ....

രാഷ്ട്രീയം എന്നാൽ രാജ്യസേവനം എന്ന് പഠിപ്പിച്ചു നമ്മളെ... പക്ഷെ ഏതു രാഷ്ട്രീയക്കാരാണ് പൂർണ്ണമായും രാജ്യത്തിന്‌ വേണ്ടി നിലകൊള്ളുന്നത് ?


ഒരുപാട് സ്വയം പുകഴ്ത്തുന്ന രാഷ്ട്രീയക്കാരോടും എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ

"എല്ലാവരും ചേർന്ന് ഒരു സ്ഥാനർത്തിയെ എതിരില്ലാതെ തിരഞ്ഞെടുക്കാൻ കഴിയുമോ ?????

അടുത്ത പാർട്ടിയെ കുറ്റപ്പെടുത്തിയും സ്വന്തം മഹിമ വിളിച്ചു പറഞ്ഞും പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയും അല്ലാതെ നിങ്ങൾ മത്സരിക്കുമോ ??

ഓരോ തിരഞ്ഞെടുപ്പിന് വേണ്ടിയും ചിലവാക്കുന്ന തുക എത്രെ പാവങ്ങളുടെ ജീവിതം രക്ഷിക്കും ????

പാതിവഴിക്ക് നിർത്തിപ്പോയ പദ്ധതികള്ക്ക് വേണ്ടി ചിലവാക്കിയ തുകയോ ????

പാവങ്ങൾ വീണ്ടും പട്ടിണിക്കാർ ആയിത്തന്നെ നിലകൊള്ളുന്നു ... പറയുന്നവർക്ക് പറയാം "എല്ലാരെയും ഏതുനേരവും സഹായിക്കാൻ കഴിയില്ല " എന്ന് .


ഇനിയെങ്കിലും ചിന്തിച്ചുകൂടെ എന്താണ് നമ്മുടെ ആവശ്യം .. എന്തിനു വേണ്ടിയാണ് നമ്മൾ പോരാടേണ്ടത് ???

ആദ്യം വേണ്ടത് സ്വയം പര്യാപ്തമായ നാട് എന്ന സ്വപ്നം അല്ലെ ?????

കയറ്റുമതി കൂട്ടിയും ഇറക്കുമതി കുറച്ചും നമ്മുടെ പാവങ്ങളെ കടക്കാർ ആക്കുന്നു..അവരുടെ ഉത്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കി കൊടുത്തുകൂടെ ????


മേൽക്കുമേൽ ലാഭം കൊയ്യുന്ന കമ്പനികളുടെ അതെ വസ്തുക്കൾ തന്നെ കുറഞ്ഞ നിരക്കിൽ നിർമിച്ച് സാധാരണക്കാരെ കൊണ്ട് ഇവിടെ സാധാരണ കടകളിലും ലഭിക്കാൻ വേണ്ട സൌകര്യം ചെയ്തുകൂടെ ???

എന്തുകൊണ്ടാണ് ഡോളറിനും യൂറോയ്ക്കും രിയാളിനും ഇത്രേ വില കൂടുതലും ഇന്ത്യൻ രൂപയ്ക്ക് വില കുറവും ???

അതിനു മുഖ്യ കാരണം ഇവിടെ നമ്മൾ കൂടുതലും അവരെ ആശ്രയിക്കുന്നതുകൊണ്ടല്ലേ ....

വലുപ്പത്തിൽ ഏഴാം സ്ഥാനം ,,

ജനസംഖ്യയിലോ ??????

എന്താ ഇന്ത്യകാർക്ക് ആരവങ്ങൾക്കൊപ്പം ആർപ്പു വിളിക്കാനെ കഴിയുകയുള്ലോ?


എന്തുകൊണ്ട് നമ്മളെക്കാളും ചെറിയ രാജ്യങ്ങൾ മുന്നില് നിൽക്കുമ്പോൾ നമ്മൾ പുറകോട്ടു മാത്രം പോകുന്നു ,,

പിന്നെ പറയും വികസനങ്ങളുടെ കണക്ക് പക്ഷെ അപ്പോഴും കാണാതെ പോകും ഇവിടത്തെ സാധാരണക്കാരുടെ ജീവിതം'...

ലോക വിപണിയിൽ ക്രൂഡോയിലിന് എത്രെ വില കുറഞ്ഞാലും എന്താണ് ഇന്ത്യ യിൽ മാത്രം വില കൂടുതൽ പെട്രോളിനും മറ്റു വസ്ത്തുക്കൾക്കും ???

എന്തുകൊണ്ടാണിവിടെ ഇന്നും പട്ടിണി മരണങ്ങൾ പെരുകുന്നത് ??

എന്തുകൊണ്ടാണിവിടെ പെണ്‍കുട്ടികളെ ഓർത്ത്‌ വീട്ടുകാര്ക്ക് വിഷമിക്കേണ്ടി വരുന്നത് ?


എന്തുകൊണ്ടാണിവിടെ പൊന്നിനെ വെച്ചും പെണ്ണിന് വില കുറഞ്ഞത്‌ ??

എന്തുകൊണ്ടാണ് ഇവിടെ പഠിച്ച പലരും വിദേശ ജോലിക്ക് മാത്രം ശ്രെമിക്കുന്നത് ??

ലോകോത്തര സർവകലാശാലകളുടെ മഹിമയുള്ള ജ&യു വും ,ഐ ഐ റ്റി യും സൃഷ്ടിക്കുന്ന പൌരൻമാർ വിദേശത്തേക്ക് പോകുന്നത് എന്തുകൊണ്ടാണ് ????

എന്തുകൊണ്ടാണ് തൊട്ടാലും മുട്ടിയാലും ബന്ദും ഹർത്താലും പണിമുടക്കും ഇവിടെ മാത്രം ?

എന്തുകൊണ്ടാണ് സർക്കാർ ഓഫീസിൽ ഫയലുകൾ കൂടിക്കിടക്കുന്നത് ...?????

എന്തുകൊണ്ടാണ് ഓരോ വർഷവും പട്ടിണി മരണങ്ങൾ കൂടുന്നത് ????


എന്തുകൊണ്ടാണ് വീണ്ടും വീണ്ടും പണക്കാർ പണക്കാർ ആവുകയും സാധാരണക്കാർ അങ്ങനെ തന്നെയും നില നില്ക്കുന്നത് ????

എന്തുകൊണ്ടാണ് സർക്കാർ സ്കൂളുകളിൽ സർക്കാർ ജീവനക്കാരുടെ മക്കൾ പോലും പഠിക്കാത്തത് ...?

എന്തുകൊണ്ടാണ് മികച്ച വിദ്യാഭ്യാസ സൌകര്യങ്ങൾ സാധാരണക്കാരുടെ മക്കൾക്ക്‌ കിട്ടാത്തത് ...??????


പിന്നെ പറക്കമുറ്റും മുൻപേ കുടുംബഭാരം ചുമലിൽ ഇടേണ്ടി വന്ന സാധാരണക്കാരുടെ മക്കൾ എങ്ങനെ കുത്തിയിരുന്നു പഠിച്ചു പി എസ് സി ജോലി നേടും ??


എങ്ങനെ നല്ല വിദ്യാഭ്യാസം നേടും എന്തുകൊണ്ട് നമ്മളെ വെച്ച് ചെറിയ രാജ്യമായ ക്യൂബയിൽ വിദ്യാഭ്യാസം സൌജന്യം ആകുന്നു ?

എന്തുകൊണ്ട് അവിടെ മികച്ച ഡോക്ടർമാർ ഉണ്ടാകുന്നു ??????

എന്റെ നാട് എന്റെ അഭിമാനം ആണ് ,,,

പക്ഷെ ഇന്നെന്റെ നാടിന്റെ അവസ്ഥ കാണുമ്പോൾ ഞാൻ ലജ്ജിക്കുന്നു ,,,,

മാറ്റത്തിന് വേണ്ടി പ്രയത്നിക്കാൻ തയ്യാറാണ് പക്ഷെ എനിക്കുമുന്നിൽ ഉള്ളത് സ്വകാര്യ താല്പര്യങ്ങൾക്ക് വേണ്ടി പൊലിഞ്ഞു വീണ ജീവനുകളാണ്..

ഒരിക്കൽ എന്റെ പൂർവ്വികർ ചിന്തിച്ച ഓരോ ചോരത്തുള്ളിയിലും ഇന്ന് എന്നെ നോക്കി പരിഹസിക്കുന്നത് ഞാനറിയുന്നുണ്ട് " ഞങ്ങൾ നിങ്ങൾക്കുവേണ്ടി യത്നിച്ചു ,,,

അതിന്റെ വില മനസ്സിലാക്കാതെ നിങ്ങൾ സ്വതന്ത്രം കിട്ടിയത് അവധി ദിനമായി ആഘോഷിക്കുന്നു ,,,

ഒരു വശത്ത്‌ നിങ്ങളുടെ സഹോദരങ്ങൾ നിലവിളിക്കുന്നത് കേൾക്കാതെ...


ഇവിടെ കൂടുതലും കർഷകരാണ് എന്നും അവര്ക്ക് ലാഭം മാത്രം ഉണ്ടാവണം എന്നില്ല ,,,

ആദ്യം സംരക്ഷിക്കപെടെണ്ടത് അവരാണ് ,,എങ്കിൽ ഇനിയും നാട്ടിടവഴികളിൽ ആത്മഹത്യ ചെയ്തവന് ഉള്ള വായ്ത്താരി കേൾക്കേണ്ടി വരില്ല .

വെറുതെ കളയുന്ന കോടിക്കണക്കിനു രൂപ ,,ചർച്ച ചെയ്തു ചർച്ച ചെയ്തു ...സമരം ചെയ്തു നടക്കുന്ന സമയത്ത് നാല് വാഴ എങ്കിലും നട്ടിരുന്നുവെങ്കിൽ ??????

വെറുതെ അവധി കൊടുക്കുന്ന സ്വതന്ത്ര ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും എങ്കിലും നാടൊന്നു വൃത്തിയാക്കാൻ സ്രെമിചിരുന്നെങ്കിൽ ....

എന്റെ സഹോദരങ്ങൾ പറഞ്ഞിരുന്നു "അയ്യോ ഈ സ്വതന്ത്ര ദിനത്തിന് സ്പെഷ്യൽ ക്ലാസ് ഉണ്ട് അല്ലെങ്കിൽ ഞാൻ പോകില്ലായിരുന്നു എന്ന്

"..ഇതാണ് നാളെയുടെ പൌരന്മാർ .. ,,,


പിന്നെ നമ്മുടെ നേതാക്കളെ കുറിച്ച് പറയാത്തത് വേറൊന്നും കൊണ്ടല്ല അവരെ ഓർത്ത്‌ എനിക്ക് അഭിമാനം ആണ് പക്ഷെ എന്നെ ഓർത്ത്‌ അവർ അപമാനിക്കുന്നുണ്ടാകും ... ഇല്ലേ ??

ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം

ഇന്ത്യ എന്റെ ജീവനേക്കാൾ ജീവനായ രാജ്യം


അമ്മയായ നാട് നന്മയായ നാട്

മക്കൾ ഞങ്ങൾ സേവനത്താൽ സ്വർഗമാക്കും നിന്നെ

എന്ന് കുറെ പാടിപ്പടിച്ചതാണ് എല്ലാവരും ആ ബോധം എന്നും ഉണ്ടാവട്ടെ മനസ്സിൽ


ജയ് ഹിന്ദ്‌







കണ്മുന്നിലെ ബന്ധങ്ങളെ ചിരിയാലൊതുക്കി ഞാൻ എല്ലാവരിൽ നിന്നും ഓടിയൊളിക്കാൻ തുടങ്ങിട്ട് കുറച്ചു ദിവസമായി . 
ആദ്യം ഫോൺ  കോളുകൾ കുറച്ചു പിന്നീടത്‌ പാടെ ഉപേക്ഷിച്ചും ....
കൂട്ടുകാരൊക്കെ വിളിക്കുമ്പോൾ കോൾ കട്ട്‌ ചെയ്യാനും മെസ്സേജ് ഓഫർ എടുക്കാനും വ്യഗ്രത കാണിച്ചു തുടങ്ങിയതെന്നാണ് ... 
അറിയുന്നില്ല .......... 
ഓഫീസിലെ ഫോണ്‍ കോളുകൾ സഹപ്രവർത്തകന് നേരെ നീട്ടുമ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു പേടിയായിരുന്നു ആദ്യം .

തന്നെക്കുറിച്ചുള്ള അന്വഷനങ്ങൾക്ക് മേശയുടെ മുകളിൽ അലക്ഷ്യമായി കൂട്ടിയിട്ട പേപ്പറുകളിൽ എഴുതി കൊടുക്കുമ്പോൾ അവർ കരുതിയിരിക്കാം സംസാരിക്കാനുള്ള മടിയെന്ന്. 
ഓരോ തവണ കോൾ വരാതിരിക്കാനും ആരും ലീവെടുക്കാതിരിക്കാനും പ്രാർത്ഥിച്ച് തുടങ്ങുന്ന ഓഫീസ് ദിനങ്ങൾ

മാർജിൻ ഫ്രീ യിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുവാൻ ശീലിച്ചു ,,, 
വസ്ത്രം വാങ്ങുമ്പോൾ തർക്കിക്കാതെ ബില്ലിൽ കണ്ട തുക കൊടുത്തു. 
എവിടെയും ആദ്യം പൈസ നീട്ടി കിട്ടുന്നത് വാങ്ങിച്ചു ,അളവോ തൂക്കമൊ ചോദിച്ചില്ല അവരുടെ മറുപടിക്കായി മുഖത്തു നോക്കിയിരിക്കാൻ ഉള്ള ഭയത്തിനാൽ ആവണം .

മുല്ലപ്പൂവ് വാങ്ങുമ്പോഴും ഓറഞ്ച് വാങ്ങുമ്പോഴും 
കടല വാങ്ങുമ്പോഴും
 ചീര വാങ്ങുമ്പോഴും 
അവർക്കും അത്ഭുതമായിരിക്കണം എന്താണ് തർക്കിക്കാത്തത് എന്നോർത്ത്. 
ബസ്‌ ചാർജ് കൊടുക്കുവാൻ വേണ്ടി എന്നും ചില്ലറയെ മുഴുവൻ നോട്ടുകളാക്കി,ആവശ്യമുള്ളത് എടുത്തിട്ടു ബാക്കി തരട്ടെ , 
എന്നും കയറുന്ന ബസ്സിൽ മാത്രം കയറി
 "എവിടേക്ക ടിക്കറ്റ്‌ ?" എന്നുള്ള ചോദ്യം ഒഴിവാക്കി

തന്നോടുള്ള ചോദിക്കാവുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവാക്കാൻ മനപ്പൂർവ്വം ശ്രമിച്ചു .
ആർക്കും ഉത്തരം കൊടുക്കേണ്ടി വരാതിരിക്കാനും . 
കൃത്യ സമയത്തിന് ഒറ്റയ്ക്ക് പോയി ഭക്ഷണം എടുത്തു കഴിച്ചു , 
രാവിലെ ആരും വിളിച്ചു ബുദ്ധിമുട്ടാതിരിക്കാൻ അലാറത്തിൽ വൈബ്രഷൻ ഓൺ ആക്കി   വെച്ച് കിടന്നു . 
ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായിരിക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട് ഇപ്പോൾ

എങ്കിലും ചില സമയത്തൊക്കെ വീട്ടിൽ ഓരോരുത്തരുടെ മുഖം കാണുമ്പോൾ മനസ്സിലാവുന്നുണ്ട് 
എന്നോട് എന്തോ  പറഞ്ഞിട്ട് ഞാൻ മറുപടി പറയാതെ വരുമ്പോൾ ഉള്ള പ്രതികരണം ആണ് അവരുടെ നീരസം കലർന്ന മുഖത്തിന്റെ അർത്ഥമെന്ന്  . 
സന്ദർശകരെ പാടെ ഒഴിവാക്കി , 
വിരുന്നുകാർ വന്നാൽ കൂടി പുസ്തകം എടുത്ത്  വീടിന്റെ ഏറ്റവും അകത്തളത്തിലേക്ക് പോവുകയാണ് ഇപ്പോൾ ഞാൻ  ഞാൻ , കുറച്ച് മുൻപ് വരെ ആളുകൾ വരാൻ വേണ്ടി കാത്തിരുന്ന ഞാൻ .

റോഡിൻറെ ഏറ്റവും അറ്റത്തുകൂടി മറ്റു യാത്രക്കാരെയും വാഹനങ്ങളെയും കാണാത്ത വിധം തല താഴ്ത്തി നടക്കാൻ തുടങ്ങിയത് എന്ന് മുതലാണ്‌ ...?
 തന്നെ കടന്നുപോകുന്നവരിൽ പരിചയക്കാരെ പലപ്പോഴും അവഗണിക്കുന്നുണ്ടായിരുന്നു താൻ പലപ്പോഴും .

ആരെങ്കിലും പിടിച്ചു നിർത്തിയാൽ അവരുടെ മുഖത്തേക്ക് മാത്രം നോക്കി ചിരിയാൽ മാത്രം മറുപടി പറയുമ്പോൾ അവരും ഓർത്തിരിക്കണം 
" ഈ കുട്ടിയ്ക്ക് എന്ത് പറ്റി?". 
പിന്നെ എന്നും അത് തന്നെ തുടർന്നപ്പോൾ കരുതിക്കാണണം
 "ജോലി ഒക്കെ കിട്ടിയപ്പോൾ വലിയ വിചാരം ആയി എന്ന സ്വാഭാവിക ചിന്ത ".

വീട്ടിലെ കാര്യമാണ് കഷ്ട്ടം ആരെങ്കിലും എന്തെങ്കിലും മിണ്ടുന്നുണ്ടോ എന്ന് അവരുടെ മുഖത്തേക്ക് ഏതു നേരവും നോക്കുന്ന കഷ്ടം . 
അവർ തിരികെ നോക്കുമ്പോൾ വെറുതെ മുഖത്തു നോക്കി ചിരിക്കുക മാത്രം ചെയ്യുക ആണ് ഇപ്പോൾ പരിപാടി .
 ഇടയ്ക്ക് ഇടയ്ക്ക് പിന്തിരിഞ്ഞു നോക്കുന്നതാണ് അതിലും കഷ്ട്ടം ആരെങ്കിലും വിളിക്കുന്നുണ്ടോ ഇടയിൽ എന്ന് അറിയാൻ മറ്റു വഴിയില്ല  .

ഇപ്പോൾ രാത്രി പേടിപ്പിക്കുന്ന മൂകതയുടെ വീചികളില്ല .
അകലേക്ക്‌ നീങ്ങുകയും പെട്ടെന്ന് അടുത്തേക്ക്‌ വരുകയും ചെയ്യുന്ന പാദസ്വരകിലുക്കമില്ല .
കുറുക്കന്റെയും പട്ടിയുടെയും കൂമന്റെയും ഓരിയിടലില്ല .
വവ്വാലിന്റെയും ആവിലിന്റെയും ചിറകടി ശബ്ദമില്ല .
 ടി വി യിലെ രക്ഷസ്സുകളുടെ പേടിപ്പിക്കുന്ന ശബ്ദങ്ങളില്ല 
 അതെല്ലാം ഇപ്പോൾ  പണ്ട് കണ്ട ചാർളി ചാപ്ലിൻ സിനിമയിലെ പോലെ നിശബ്ദ തമാശകളായി ആണ് എനിക്ക് തോന്നാറുള്ളത്
എന്റെ പദസ്വരം ഇന്നലെ ഞാൻ അഴിച്ചു വെച്ചു,
 ഇനിയിപ്പോൾ അതിന്റെ ശബ്ദം ഒന്നും എനിക്ക് കേൾക്കില്ലാലോ..
പിന്നെ അത് കേട്ട് ആരെങ്കിലും എന്റെ സാന്നിധ്യം അറിഞ്ഞാൽ പിന്നെ അവരെ നേരിടാൻ എനിക്ക് വയ്യ . 
പക്ഷെ അതിലേറെ സങ്കടം ഇന്നലെ വരുന്ന സമയത്ത് ചെണ്ടമേളം കണ്ടു ..കേൾക്കാൻ കഴിഞ്ഞില്ല ..
ഇനി ഇപ്പോൾ വേല വരും വെടിക്കെട്ട്‌ കേൾക്കാതെ എങ്ങനെ ഞാൻ ....

നിന്റെ ശബ്ദം കേട്ടിട്ടെത്രേ നാളായി എന്ന് അവന്റെ സന്ദേശം വായിച്ചു തീരും മുൻപേ വന്നു തുടങ്ങിയപ്പോൾ നിർത്താതെ പ്രകാശിക്കുന്ന ആ ചതുരക്കഷ്ണം ദൂരേയ്ക്ക് വലിച്ചെറിയുകായിരുന്നു . 
 പൊട്ടിത്തകർന്ന പെട്ടിയിൽ നിന്നാദ്യം തെറിച്ചു വീണു അവനോട് സംസാരിക്കുമ്പോൾ ചാർജ് തീരല്ലെയെന്ന് എന്നും പ്രാർത്ഥിച്ച ബാറ്ററി .

പിന്നെ എന്നും എന്റെ പ്രിയപ്പെട്ടതായിരുന്ന ഒരുപാട് നല്ല ഗാനങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡ്‌ ... 
അത് കയ്യിലെടുക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു . ഇപ്പോൾ എനിക്കിതിന്റെ ആവശ്യമില്ല .
കട്ടിലിന്റെ ഒരു വശത്ത്‌ എന്തിനോ എന്ന വിധത്തിൽ കിടന്ന ഇയർഫോൺ.
എങ്കിലും ഞാൻ ചിതറിവീണ സാധനങ്ങൾ  എടുത്ത് പഴതുപോലെ വെച്ച് ഫോണ്‍ ശരിയാക്കി ,
 എത്രെ വീണാലും കേടുവരാത്ത എന്റെ സ്വന്തം ഫോണ് ... 
ഓണ്‍ ചെയ്തപ്പോൾ രണ്ടു കൈകൾ " നോക്കിയ " എന്നെഴുതി കാണിച്ചു , 
ഇപ്പോൾ ഒരു മ്യൂസിക്‌ വരേണ്ടതാണ് ..ഒരുപാട് കേട്ട് കേട്ട് മനപാഠം ആയ സ്വരം

ചുറ്റും നോക്കി പെട്ടെന്നുള്ള പേടിയാൽ ... 
എല്ലാം പഴയത് പോലെ തന്നെ എങ്കിലും ഞാൻ റൂമിൽ നിന്നും മുന്നോട്ടു വന്നു ,ഹാളിൽ അനിയൻ "ഡോറയുടെ പ്രയാണം " കാണുന്നു . 
അവനും ഒപ്പം പറയുന്നുണ്ട് ,ഞാൻ അവന്റെ മുഖത്തേക്കും ടി വി യിലേക്കും മാറി മാറി നോക്കി 
"വരൂ കൂട്ടുകാരെ ഒന്നിച്ചു നമുക്ക് പോകാം " അങ്ങനെ തന്നെ ആയിരിക്കണം .

പെട്ടെന്ന് എന്നെ കണ്ടപ്പോൾ അവൻ എന്തോ പറഞ്ഞു 
,ഞാൻ പിന്നെയും അവന്റെ മുഖത്തേക്ക് നോക്കി .
അവന്റെ ചുണ്ടനക്കത്തിൽ നിന്ന് മനസ്സിലായി 
" അമ്പലത്തിൽ പൂജയാണ് പോയി പ്രസാദം വാങ്ങിയിട്ട് വാ "

ഞാൻ ചിരിച്ചു തലയാട്ടിക്കൊണ്ട് ഡ്രസ്സ്‌ മാറാൻ പോയി , 
അല്ലെങ്കിൽ ഈ സമയത്ത് റിമോർട്ട് നു വേണ്ടി രണ്ടാളും കൂടി അടിയായിരിക്കും . 
ഇനി എനിക്കെന്തിനാണ്‌ സൂര്യ മ്യൂസിക്‌ . ?
സമയം കളയാതെ അവൻ കാണട്ടെ എന്ന് വെച്ച് അവന്റെ മുന്നിലൂടെ ഞാൻ പുറത്തേക്ക് ഇറങ്ങി , 
അവൻ എന്തേലും പറയുന്നുണ്ടോ എന്നറിയാൻ തിരിഞ്ഞു നോക്കി പല തവണ . ഇല്ല അവൻ മിണ്ടുന്നില്ല

അമ്പലത്തിൽ എത്തിയപ്പോഴേക്കും എല്ലാവരും പോവുന്നു ....
 ഞാൻ എത്തിയതും അച്ഛമ്മ വഴയില കയ്യിൽ തന്നിട്റെന്തോ പറഞ്ഞു ,
എനിക്ക് മനസ്സിലായില്ല , കുറെ നാളായി സംസാരിച്ചിട്ടു ഞാൻ അതുകൊണ്ട് തന്നെ അക്ഷരം തെറ്റുമോ എന്ന പേടിയും ഉണ്ടെനിക്ക്

"ഞാൻ പ്രാർത്തിച്ചിട്ട് വരാം ..." 
അവരുടെ മുഖത്ത് ഭാവമാറ്റം ഒന്നും കാണാതിരുന്നപ്പോൾ എനിക്ക് സമാധാനമായി, പറഞ്ഞത് തെറ്റിയില്ല  . 
എല്ലാവരും പ്രസാദം വാങ്ങേണ്ടതും.. പോവാനുള്ളതും ...സംസാരിക്കുന്നതും... ഒക്കെ ആയി തിരക്കിലാണ് . .
അമ്പലത്തിനെ സൈഡിലെ ചുറ്റു മതിലിൽ ആരും വരാത്തിടത്ത്  ഞാനിരുന്നു .

അവിടെ ഉണ്ടായിരുന്നവർ ഒക്കെ ഊമ നാടകത്തിലെന്നപോലെ നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതും കഴിക്കുന്നതും ഞാൻ നോക്കി , 
എനിക്കാദ്യം ചിരി വന്നു, റിമോര്ട്ടിൽ അറിയാതെ " mute  " ക്ലിക്ക് ചെയ്യുമ്പോൾ ഉണ്ടാവുന്ന ചലിക്കുന്ന ചിത്രങ്ങൾ പോലെ.

എല്ലാവരും ആദ്യം മുതലേ കളിയായി ആണെങ്കിലും തിരിച്ചറിഞ്ഞിരുന്നു എന്ന് തോന്നുന്നു അതുകൊണ്ടല്ലേ ഇപ്പോഴും
 " നിനക്കെന്ത ചെവി കേൾക്കില്ലേ ?" എന്ന് പറഞ്ഞിരുന്നത്..........

ഇപ്പോൾ അത് കാര്യമായി എന്ന് ആർക്കറിയും.. ഇല്ല എല്ലാവരും എനിക്ക് അഹങ്കാരം എന്ന് പറഞ്ഞോട്ടെ ,
ആരും അറിയണ്ട ,ആരും അറിയണ്ട ,ആരും അറിയണ്ട

പിന്നെ എപ്പോഴോ എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു ,
ഉള്ളു മുഴുവൻ നീറുന്ന പോലെ , 
തൊണ്ടയിലെവിടെയോ കുരുങ്ങി നില്പ്പുണ്ടൊരു കരച്ചിൽ പുറത്തു വരാൻ ആവാതെ ... 
ഞാൻ കരഞ്ഞാൽ ശബ്ദം ഉണ്ടാവുമോ ... 
കരഞ്ഞാലോ ...

ആരുടേയും സഹതാപം വേണ്ട എനിക്ക് .. 
പിന്നീട് അതെല്ലാം പരിഹാസം ആവും ... 
എന്നെ നോക്കി സഹതപിച്ച് ആശ്വസിപ്പിച്ച് ഞാൻ കാണാതെ 
" ചെവിടി " എന്ന് വിളിക്കും എനിക്കറിയാം എന്റെ നാട്ടുകാരല്ലേ .... 
ഞാൻ വീണ്ടും ദൈവത്തെ നോക്കി

"ഇങ്ങനെ ചിരിചോണ്ടിരുന്നോ നീ .. നിനക്കെന്തു അറിയണം ലെ എന്റെ കഷ്ട്ടം ... ഞാൻ കൃത്യമായി വരാത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് എന്നോട് ? 
അതോ നിനക്ക് എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടോ  ???

സത്യം പറ അന്ന് ഞാൻ നിനക്ക് തരാതെ ശിവൻ കോവിലിലെ ഗണപതിക്ക്‌ തേങ്ങ ഒടച്ചത് കൊണ്ടാണോ ?
 ഗുരുവായൂരെ കണ്ണന് കൊടുക്കാൻ കുന്നിക്കുരു പെറുക്കുന്നത് കൊണ്ടാണോ നിനക്ക് മാല കെട്ടാതെ നടക്കുന്നത് കൊണ്ടോ ?

 നിങ്ങളൊക്കെ ദൈവങ്ങള ഇങ്ങനെ ചെയ്താലോ ...?
ഒന്നും ഇല്ലേലും നിനക്ക് വേണ്ടി പാടുന്ന ഭക്തിഗാനം മാത്രം കേട്ടാൽ മതി എനിക്ക് ....?

നീ ഒന്നും മിണ്ടില്ലേ ? 
നിനക്ക് ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ ദൈവമേ ? 
നീ വീണ്ടും ചിരിക്കുകയാണോ ? 
നീ എന്താ ക്ലോസ്അപ്പിന്റെ പരസ്യമാണോ ? 
ഞാൻ പറയുന്നത് നിനക്ക് കേൾക്കാതെ ആണോ അതോ നീ പറയുന്നത് എനിക്ക് കേൾക്കാതെ ആണോ ?

നീ ഇതിനു മുൻപ് ഞാൻ ടീച്ചറുടെ കാലിൽ മുള്ള് കുത്താൻ പ്രാർത്ഥിക്കാൻ വന്നപ്പോഴും ഓണത്തിന് ചെമന്ന പട്ടുപാവാട മാമൻ കൊണ്ട് വരണേ എന്ന് പറയാൻ വന്നപ്പോഴും പിന്നെ പരീക്ഷയ്ക്ക് തോൽക്കരുതെ പറയാൻ വന്നപ്പോഴും അത് കഴിഞ്ഞ് ജോലി വേണം പറഞ്ഞു വന്നപ്പോഴും കല്യാണം നടക്കാതിരിക്കാൻ വന്നപ്പോഴും ഒക്കെ കേട്ടിരുന്നു ലെ ?

എനിക്കറിയാം അതുകൊണ്ടല്ലേ നീ അതെല്ലാം സാധിച്ചു തന്നത് .?
 ഇനി ഇപ്പോൾ കേൾക്കണം എന്ന് ഞാൻ പറഞ്ഞാൽ നീ നടത്തിത്തരുമോ ദൈവമേ ? 
ദൈവമേ പ്ലീസ് എനിക്ക് കേൾക്കണം ദൈവമേ ..... 
എനിക്കിങ്ങനെ ജീവിക്കാൻ വയ്യ .... 
എത്രെ തേങ്ങ വേണേലും ഞാൻ ഒടക്കാം...

നീ കേൾക്കുന്നുണ്ടോ...?
 ഉണ്ടെന്നു എനിക്കറിയാം എനിക്ക് മാത്രമല്ലേ കേൾക്കാത്തത് .. ?
ഇതൊരുമാതിരി പരിപാടി ആണ് ട്ടാ ദൈവമേ ...
 ഓ ഞാൻ പറയുന്നത് കേട്ടപ്പോഴും നിനക്ക് ചിരിയാണോ വരുന്നത് ... ?
അതെ ഞാൻ കാര്യത്തില ഇപ്പോൾ പിന്നെ അല്പം സങ്കടിച്ചു പറയാം എന്ന് വെച്ചാൽ എന്റെ ഉള്ളിൽ ഉണ്ട് വിഷമം ... പുറത്തേക്ക് വരണില്ല അതാ .

നിനക്കറിയോ ഞാൻ ഒറ്റയ്ക്ക് നടക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ ഒരുമാതിരി വേദനയ തൊണ്ടയിൽ നിന്ന് ഇങ്ങോട്ട് പുറത്തു വരാതെ എന്തോ കിടന്നു ബുദ്ധിമുട്ടിപ്പിക്കുന്നു... 
അത്രേം വേദനയാണ് .. 
നിനക്കറിയോ ഞാൻ സംസാരിച്ചിട്ടു എത്രെ നാളായി ന്നു അറിയോ ?
 നമുക്ക് കേൾക്കാൻ കഴിയാതെ വരുമ്പോൾ മിണ്ടാനും മടി തോന്നും ലെ?
 ..പറയുന്നത് തെറ്റാവുമോ എന്ന് ...

മുന്നില് എല്ലാം നമ്മടെ വിഘതകുമാരൻ സ്റ്റൈലിൽ ഓടുകയാണ് ... എപ്പോഴാ ഇനി ബാലനിലേക്ക് ഒരു തിരിച്ചു വരവ് ? എന്നാലെ എന്റെ ജീവിതം കണ്ടം ബെച്ച കോട്ട് ആവുള്ളു .. 
നിനക്കറിയാലോ എന്റെ സ്വപ്നങ്ങളെ കുറിച്ച് എല്ലാം റ്റൈട്ടാനിക്കും അവതാറിനും ഒക്കെ അപ്പുറമാണ് ... 
എന്നിട്ടും ............... നീ എന്റെ ജീവിതത്തിൽ ഹിച്ച്ഹോക്കുന്റെ പടങ്ങൾ പോലെ ആക്കുകയാണോ ....

നിനക്കറിയാലോ ഒരു വിധം എല്ലാ പാട്ടുകളും ഉള്ള എന്റെ മെമ്മറി കാർഡ്‌ കാണുമ്പോൾ എനിക്ക് സങ്കടം വരുന്നുണ്ട് ....

എന്റെ കൂട്ടുകാരൊക്കെ ഒരുമിച്ചു കൂടുമ്പോൾ ഞാൻ പോകാതെ മാറി നിൽക്കുമ്പോഴും അവരുടെ കോൾ ഒന്നും എടുക്കാതിരിക്കുമ്പോഴും പിന്നെ അവൻ എന്നെ വിളിക്കുമ്പോഴും എനിക്ക് ചത്താൽ മതി ന്നു തോന്നുകയാണ്

ദൈവമേ ...?
 ഓ നീ ചിരിക്കുകയാണോ ..?
. ചിരിക്ക് ചിരിക്ക് നന്നായി ചിരിക്ക്... ഇനി ഇപ്പോൾ കുളത്തിൽ നീന്താൻ പേടിക്കണ്ടാലോ ലെ ..ആരും ചീത്ത പറഞ്ഞതും കേൾക്കണ്ടാലോ എന്ന് വെച്ചിട്ടാണോ ? 
അയ്യോ നീ തെറ്റിദ്ധരിച്ചു ...അതൊക്കെ ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ ...?

എന്റെ പൊന്നു ദൈവമേ ദെ ഇനി ഇങ്ങനെ പോവുകയാണ് എങ്കിൽ "ലളിത സഹസ്ര നാമം " ചൊല്ലാൻ ഒരാൾ കുറവായിരിക്കും .. നിന്നെ കാണാൻ പിന്നെ ഞാൻ ഒരിക്കലും വരില്ല ...

അതെ ..നീ കേൾക്കുന്നുണ്ടോ ..?
നിന്റെ മറുപടി ഇല്ലാതെ ചിരി മാത്രം കാണുമ്പോൾ ... 
ഞാൻ ഇപ്പോൾ കരയും ട്ടാ ... 
എനിക്ക് സങ്കടം വരുന്നു .... 
പാവമീ ഭക്തയെ ഇങ്ങനെ പരീക്ഷിക്കുന്നോ ...?

നീ പറയുന്നത് അശരീരി ആയല്ലേ ... ?
അപ്പോൾ നിന്റെ ചുണ്ട് അനങ്ങുന്നത് നോക്കി ഞാൻ എങ്ങനെ കണ്ടു പിടിക്കും ... ?
ഇത് വല്ലാത്ത കഷ്ട്ടമായല്ലോ ...?
 നീ എന്നോട് സംസാരിക്കുന്നുണ്ടോ ശരിക്കും?
 എനിക്ക് കേൾക്കാതെ ആയിരിക്കും അല്ലെ ... ?
എന്റെ ദൈവമേ നീയെന്തെങ്കിലും പറയൂ എനിക്ക് വട്ടാകുന്നു ....പ്ലീസ്


Monday, 2 November 2015

നീളുമീ പദയാത്രയിലരികത്തു നീ
നില്പൂ നീലരജനിപ്പട്ടു ചുറ്റി
പരിമിതൻ ഞാനൊരു പങ്കജദളമായി
പ്രിയപത്നി തൻ പാദരക്ഷ ചെയ്യാം

എന്തുഞാൻ നല്കണം നിന്റെയീ -
പ്രേമമെന്നിലെന്നും നിറഞ്ഞിടാൻ
ആവതില്ലല്ലോ നെഞ്ചോടു ചേർക്കാനും
പ്രിയമായി മാറാനും

പരിണയിക്കാനൊരുങ്ങീ മനസ്വിനി
മധുരമന്ത്രണകോടി വാങ്ങി
മണിയറത്തഞ്ചമലങ്കരിച്ചു ഞാനിതാ
മണ്ഡപത്തിൽ തനിച്ചിരിപ്പൂ

എന്നു നിൻ ചരെയെത്തുമെന്നൊർത്തു
കാത്തിരിപ്പൂ ഞാൻ പ്രിയനേ
പിന്നെയാ നിമിഷങ്ങളൊക്കെയും
പിരിയാതെ ചെർത്തുവെക്കുവാൻ

ഓമനിച്ചൊരു കവിത പാടാം
ഒന്നുലഞ്ഞു നീ ചാരേ നില്ക്കുമ്പോ
തിലകസിന്ദൂരക്കുറി വരച്ചു തവ
രതിപരാഗമായി മാറാം

അരികിൽ നീയണയും നേരം
അലിവോടെ നല്കിടാമെൻ പ്രണയ-
മൊരു സ്നേഹചുംബനമായി
അകലാതെ അണിയത്തു ചേർത്തു
നിർത്താം ഇനിയെന്നുമെന്റേതായി മാറീടുവാൻ


കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...